ഏകാന്ത ചിന്തകൾ 34
ഏകാന്ത ചിന്തകൾ 34
നിനവിൽ പിറക്കും കരുണയുടെ കിരണം
ഒരുത്തനിൽ മാത്രം അവസാനിക്കാതിരിക്കുക
ജീവന്റെ ചൂടിൻ തണലായി മാറണം
സന്തോഷമെന്ന പൂവ് എല്ലാവർക്കും കിട്ടണം
പോറ്റി വളർത്തുവാൻ കൈകൾ നീളണം
പാവങ്ങളെ പുഞ്ചിരിയാൽ നിറക്കണം
ദയയും സ്നേഹവും മനസ്സിൽ വാഴണം
ഹൃദയത്തിലെ ഞാൻ എന്ന ഭാവം അകലണം
ഒരു ജീവനും തളരാതിരിക്കട്ടെ
ഒരു വേദനയും പിടിച്ചു വിറക്കാതിരിക്കട്ടെ
പ്രതീക്ഷയുടെ വെളിച്ചം പകരണം
ഭൂമിയിൽ എല്ലായിടത്തും സമത്വം വിരിയണം
ജീ ആർ കവിയൂർ
12 12 2024
Comments