Monday, July 31, 2017

കുറും കവിതകൾ 697

കുറും കവിതകൾ 697

തൊട്ടാവാടി പൂവില്‍
ഒരു ആനവാലന്‍തുമ്പി
എത്തിപിടിക്കാന്‍  ഉണ്ണിക്കുട്ടന്‍ ..!!

ഇടവും വലവും നോക്കാതെ
വഴിമുറിച്ചു കടക്കുന്നുണ്ട്
ആരും കാണാതെ  തേരട്ട ..!!

കണ്ണാടിയാറ്റില്‍
മുഖം നോക്കുന്നുണ്ട്
നീലാംബരീയും മരകൂട്ടവും ..!!

ചെമ്മാന കായല്‍ തീരത്ത്‌
കൂനാച്ചിപ്പുരയില്‍ നിന്നും
ഒരു വിരഹ മുരളി നാദം ..!!

വാകപൂക്കളും പൂവരശിലകളും
കിഴക്കിന്റ്റെ വെനിസ്സിലേക്ക്
സ്വാഗതം ചെയ്യ്തു ..!!

കണ്ടു നിര്‍വൃതി കൊണ്ട്
ഓര്‍മ്മകള്‍ പിറകോട്ടു നടന്നു
മധുരിക്കുന്നുവല്ലോ ..!!

അനന്തതയിലേക്ക് കിടക്കും
കാഴചകള്‍ നിന്റെ ഓര്‍മ്മകള്‍
ആഴത്തിലേക്ക് കൊണ്ട് പോകുന്നു ..!!

തുരുമ്പെടുത്ത ഓര്‍മ്മകള്‍
കടന്നു പോയ യാത്രകളൊക്കെ
തിരികെവരുകയില്ലല്ലോ ..!!

ഓര്‍മ്മകള്‍ക്ക് കോട്ട
കേട്ടാനാവാതെ നിന്നു.
ബേക്കല്‍ പാതയിലുടെ

എത്ര മുറുക്കിയിട്ടും
ഓര്‍മ്മകള്‍ക്കു അയവില്ല ..
കെട്ടിടം  ഉയര്‍ന്നുകൊണ്ടിരുന്നു..!!


Saturday, July 29, 2017

നിന്‍ ഓര്‍മ്മകള്‍

Image may contain: sky and outdoor

നിന്റെ ഓർമ്മകൾ
എന്റെ ഹൃദയത്തിൽ
മുറിവുണ്ടാക്കി

അത് എന്നിൽ
അക്ഷരനോവായി
കവിതാ ശലഭങ്ങളായ്

തൊടികളിലെ പൂവിരിയുമ്പോഴും
കുയിലുകൾ പാടുന്നിടത്തുമൊക്കെ
ഒരു നീര്‍ കുമിളയായ് പാറി  പറന്നു നടന്നു  ...!!

Friday, July 28, 2017

കുറും കവിതകൾ 696

കുറും കവിതകൾ 696

കായലോളങ്ങളിൽ
വിശപ്പിൻ വഴി തേടുന്നു
ജന്മങ്ങളുടെ നിഴലടുപ്പം ..!!

ഉച്ചവെയിലിന്‍ ചൂടില്‍
ഭക്തിയുടെ മറവിലായി
വിശപ്പ്‌ കടമ്പകള്‍ തേടുന്നു  ..!!


വിശപ്പിനു ലിംഗ ഭേതങ്ങളില്ല
തുഴഞ്ഞു നീങ്ങുന്നു
ജീവിതപ്പുഴയില്‍ ..!!

മക്കളെത്ര ഉണ്ടെന്നു എണ്ണിയിട്ടെന്തേ
വയസ്സാകുകിലും വിശപ്പ്‌
ജീവിപ്പാന്‍ വഴിയോരത്തിരുത്തുന്നു ..!!

വലയുടെ കണ്ണികള്‍
ഇഴചേര്‍ത്തു  തുന്നുന്നു
ജീവിതമെന്ന കടമ്പകടക്കുവാന്‍ ..!!

കാത്തിരിപ്പിന്റെ കണ്ണുകള്‍
വാതില്‍ പലക ഞാരുങ്ങി
കരഞ്ഞു തീര്‍ത്തു വിരഹം ..!!

നിഴൽ രൂപങ്ങൾ
അരങ്ങു തകർക്കുമ്പോൾ
ജീവിക്കാൻ വഴിമുട്ടുന്നു ..!!

രാവൊരുങ്ങുമ്പോൾ
മൗനം ഗ്രസിച്ചു പുഴ .
നീലാമ്പരം സിന്ദൂര പോട്ടണിഞ്ഞു ..!!

വെള്ളാരം കല്ലും
പച്ചകുതിരയും
വരുന്നുണ്ടല്ലോ പണവും ..!!


വാഴ കൂമ്പിലിരുന്നു
തത്തമ്മക്കിളി പാടി
തത്തമ്മേ പൂച്ച പൂച്ച ..!!

കുറും കവിതകൾ 695

കുറും കവിതകൾ 695

മഴയുടെ വരവിൽ
പൂവിട്ടു പ്രണയം .
തുമ്പികളൊക്കെ  പാറി ..!!

പുന്നക്ക ചില്ലകളിൽ
നാട്ടുവേലിത്തത്ത
ഇണയുടെ വരവും കാത്ത്..!!

വിരഹം ചില്ലകളിലാകെ
വണ്ണാത്തിക്കിളി പാടി
ശോക രാഗം ..!!

ബിനാലെയുടെ നിറക്കൂട്ടിൽ
തട്ടുകടയുടെ ഭംഗി .
വിശപ്പിനു സൗന്ദര്യമില്ലല്ലോ ..!!

ജാലകവാതിലിൽ നിന്നെകാണാൻ
നീലനിലാവൊളിയിൽ
കൊതിയോടെ നിന്നു ..!!

ചൂളമരങ്ങൾക്കിടയിൽ
സന്ധ്യ നിഴൽ പരത്തി
നീയും വിടചൊല്ലിയല്ലോ പ്രണയമേ ..!!


പതഞ്ഞു വരും
തിരമാലക്കൊപ്പം
ഒഴിഞ്ഞ ലഹരി ഒഴുകി നടന്നു ..!!


പുറപ്പാടുകഴിയുമ്പോഴേക്കും
മേളപ്പദത്തോടെ അവസാനിക്കുന്നു
വേഷങ്ങളുടെ പിരിമുറുക്കം ..!!

ലഹരി പകരും
ചുറ്റുവട്ടവുമായി
പാടത്തൊരു കള്ള്ഷാപ്പ് ..!!

വഴിവാണിഭം
നിഴലിലൽപ്പം
ഇളവേൽപ്പ്‌ ..!!

കുറും കവിതകൾ 695

കുറും കവിതകൾ 695

മഴയുടെ വരവിൽ
പൂവിട്ടു പ്രണയം .
തുമ്പികളൊക്കെ  പാറി ..!!

പുന്നക്ക ചില്ലകളിൽ
നാട്ടുവേലിത്തത്ത
ഇണയുടെ വരവും കാത്ത്..!!

വിരഹം ചില്ലകളിലാകെ
വണ്ണാത്തിക്കിളി പാടി
ശോക രാഗം ..!!

ബിനാലെയുടെ നിറക്കൂട്ടിൽ
തട്ടുകടയുടെ ഭംഗി .
വിശപ്പിനു സൗന്ദര്യമില്ലല്ലോ ..!!

ജാലകവാതിലിൽ നിന്നെകാണാൻ
നീലനിലാവൊളിയിൽ
കൊതിയോടെ നിന്നു ..!!

ചൂളമരങ്ങൾക്കിടയിൽ
സന്ധ്യ നിഴൽ പരത്തി
നീയും വിടചൊല്ലിയല്ലോ പ്രണയമേ ..!!


പതഞ്ഞു വരും
തിരമാലക്കൊപ്പം
ഒഴിഞ്ഞ ലഹരി ഒഴുകി നടന്നു ..!!


പുറപ്പാടുകഴിയുമ്പോഴേക്കും
മേളപ്പദത്തോടെ അവസാനിക്കുന്നു
വേഷങ്ങളുടെ പിരിമുറുക്കം ..!!

ലഹരി പകരും
ചുറ്റുവട്ടവുമായി
പാടത്തൊരു കള്ള്ഷാപ്പ് ..!!

വഴിവാണിഭം
നിഴലിലൽപ്പം
ഇളവേൽപ്പ്‌ ..!!

കുറും കവിതകൾ 694


കുറും കവിതകൾ 694


ഏമാനും ഏമാന്റെ ലാത്തിയും
കണ്ണുരുട്ടും കണ്ടാൽ
ഭയമില്ലാത്ത ജനമയിത്രി ..!!

അരങ്ങു നിറഞ്ഞാടി
രൗദ്രഭീമന്‍ ചോരയില്‍ കുളിച്ചു
നിറഞ്ഞമനസ്സുമായ് ദ്രൗപതി..!!

രാക്കുളിര്‍ കാറ്റ്
മാവിന്‍ കൊമ്പിന്‍ ഇടയില്‍
ഒരു അമ്പിളി വെട്ടം ..!!

അന്തിത്തിരി വെട്ടം തെളിഞ്ഞു
സന്ധ്യാനാമമായ് മുഴങ്ങി
കണ്ണുനീര്‍ മഴയും കറുത്തമുത്തും ..!!

ആൽച്ചുവട്ടിലെ
ദൈവത്താരു കണ്ണടച്ചു   .
കൽവിളക്കുകൾ സാക്ഷി ..!!

മഴകുളിരണിഞ്ഞു
മൂകമായ് നിന്നു.
ഭക്തിയുടെ ശാന്തത ..!!

പുരപുറത്തിരുന്നു പ്രാവ്
ശാന്തിക്കായ് കുറുകി  ..
മനം ചിന്തകളില്‍ മുഴുകി  ..!!

ഓണവെയിൽ വന്നല്ലോ
വരൂ നമുക്ക് പോയി
തുമ്പിയെ പിടിക്കാം എന്തെ ..!!


മഴയോടൊപ്പം
വന്നല്ലോ നീലപ്പൂവുകൾ
കുഞ്ഞു തുമ്പികൾ പാറിപ്പറന്നു ..!!

മാടായി ഭഗവാൻ
തരണം  ശരണം
മഴയിങ്ങു  വന്നെങ്കിൽ ..!!

കടല്‍ നോവ്‌

കടല്‍ നോവ്‌

Image may contain: one or more people, ocean, sky, outdoor, water and nature

കടലെന്നും കരയുന്നതു കരയെ ഓർത്തോ
കരയെന്നും കടലിന്റെ നോവ് നെഞ്ചിലേറ്റി
കണ്ടുനിന്ന കവികൾ എത്രയോ പാടി നടന്നു
കദനം ഇന്നുമെന്തെ തുടരുന്നു ആർക്കുമറിയില്ല

പാണന്റെ നാവിന്റെ തുമ്പത്ത് പാടി പതിഞ്ഞ
പാട്ടിലൊന്നുമേ കേട്ടറിവില്ലല്ലോ പഴമയുടെ
പാഴ്‌വാക്കിനു പോലും പവൻ വിലയുണ്ടല്ലോ
പതിരാണെങ്കിലും പരതി നോക്കും കാലമേ

നേരറിയാ നിമിഷമറിയാതെ നോവിന്റെ നിറമേറുന്നു
നാളുകളുടെ നാഴികമണികളുടെ ആട്ടം തുടരുന്നു
നഷ്ട പ്രണയത്തിൻ ഉൾനോവോ ഈ അലറി കരച്ചിൽ
നിറഞ്ഞ കണ്ണീരാലോ  കടൽ വെള്ളത്തിനു ഉപ്പുരസം

Thursday, July 27, 2017

ഉള്ളാഴം

Image may contain: plant

നിറയാതെ പോയൊരു കനവിന്റെ
നെറുകയിൽ പൂവെച്ചു മെല്ലെ
തൊഴുതുമടങ്ങുമ്പോളറിയാതെ
ഇറ്റുവീണ കണ്ണീർ തുള്ളികളെ
നോവിന്റെ തീയേറ്റു ആറാതെ
നിങ്ങൾ ഉള്ളിൽ കത്തിതീരും
മനസ്സിന്റെ ബാഷ്പകണങ്ങളല്ലോ
വെറുമൊരു തോന്നലാണെന്നു
കരുതേണ്ടയി പ്രവാഹമെന്നു
നിലക്കുമെന്നറിയില്ല കാലമേ
ഒരുനാൾ നിന്നെ കൈപിടിച്ചു
ചേർക്കുന്നുണ്ട് ഞാൻ എന്റെ
ഹൃദയത്തോട് ചേർത്തു വെക്കാം
അപ്പോഴേ നീ അറിയുകയുള്ളെന്‍
പ്രണയത്തിന്‍ ഉള്ളാഴം ഓമലെ ...!!

നിന്‍ സൃഷ്ടി അപാരം ..!!

Image may contain: one or more people and closeup

നിലാവിലെതോ മൗനമായി നിറയുന്നു നിൻ ചിന്ത എന്നിലായ്
നിഴലായി വന്നു നിൻ സാമീപ്യം അറിയുന്നു ഞാൻ ഓമലേ
നിദ്രയിൽ വന്നു സ്വപ്നങ്ങളാൽ തീർക്കുന്നുവോ മോഹങ്ങൾ
കൺമിഴിക്കിലും കടന്നകന്നുവോ സുഗന്ധം വീശും കാറ്റ് പോൽ

എത്ര ഓർക്കുകിലും നിൻ മാൻ മിഴികളിലുറും കാരുണ്യം
എന്നാല്‍ മറക്കാനാവില്ലല്ലോ അക്ഷരങ്ങള്‍ അറിയാതെ
എന്‍ വിരല്‍ തുമ്പില്‍ തീര്‍ക്കുന്നു നിന്‍ അഭൗമ സൗന്ദര്യം
ഏറെ വര്‍ണ്ണിക്കാന്‍ ഞാന്‍ അശക്തന്‍ നിന്‍ സൃഷ്ടി അപാരം ..!!

Wednesday, July 26, 2017

കുറും കവിതകൾ 693


കുറും കവിതകൾ 693

തണലേകി നിന്നൊരു
മരുതിന്‍ ചുവട്ടിലേക്ക്‌
ഒരു കോടാലി കൈനീണ്ടു..!!

ഓലപ്പീലിക്കിടയിലുടെ
ഒരുയെത്തി നോട്ടം.
മനസ്സാകെ നിലാവ് ..!!

എള്ള്ട്ട് പൂവിട്ടു
ചന്ദ്നമിട്ടു ഇലയിലെ
ഉരിളയിലേക്ക് കാക്കനോട്ടം ..!!

കൈതൊഴുതു നിന്നു
മനസ്സും വയറും ഓര്‍ത്തു
വട്ടയിലയിലെ  ഉപ്പുമാവ് ..!!

കരിപുരണ്ട ജീവിതവും
നിലാവിന്‍ നിറമുള്ള
പുഞ്ചിരിക്കും കശുവണ്ടിയും ..!!

മൂന്നാം ക്ലാസ്സിലെ
അടിപിടിയും
ചുവന്ന കോമ്പസ്സും ..!!

വേനലവധിയും  അവളും
സൈക്കിളും
പൊട്ടിയ മുട്ടും ..!!

മൊബൈലിന്റെ ലോകവും
ബാലവാടിയില്‍ നിന്നും
കളിവണ്ടിയുമായ് മടക്കയാത്ര ..!!

ഇടിച്ചു പൊട്ടിച്ചു
തിന്ന ബദാം കായ്.
ഇന്നോര്‍മ്മകള്‍ക്കൊരു സുഖം ..!!

മാടിവിളിക്കും തെങ്ങോലകളും
മദന സുഖം നൽകുന്ന കള്ളും
ഇതിൽ പരം എന്ത് കേരളം  ..!!

കുറും കവിതകൾ 692

കുറും കവിതകൾ 692

കൈകള്‍ പരുതി നടന്നു
പായല്‍ പിടിച്ച ഓര്‍മ്മകള്‍.
ചൊറിതണം മാത്രം ബാക്കി..!!


മഴയുടെ പരിഭവം തുടരുമ്പോളും
കുടയുടെ ചുവട്ടിലെ മൗനം
നീളുന്നുണ്ട് നിഴലുകൾ ..!!


മലയെ  തൊട്ടുരുമ്മി
മഴമേഘങ്ങൾ  നീങ്ങി ..
കാറ്റിനു കുളിരേകി ..!!

ഊയലാടാന്‍ കൊതിയോടെ
കെട്ടിയ ഊഞാല്‍.
അവളെന്തെ  വന്നില്ല  ..!!

എത്ര സ്നേഹം വിളമ്പിയിട്ടും
ഏല്‍ക്കാതെ വഴുതി മാറുന്നു
ചെമ്പലയുടെ പ്രകൃതി ..!!


കാറും കോളുമായി
കായലിന്‍ നീലിമയില്‍
കറങ്ങി വിശപ്പിന്‍ തോണി ..!!

തറവാടു ഭിത്തികള്‍
മൗനം പൂണ്ട് ഉറങ്ങുന്നു
നൂറ്റാണ്ടുകളുടെ ചരിതവുമായ് ...!!


ഇരുളിൽ പതിയിരിപ്പു
നിഴലായി മൗനം .
ധ്യാനനിമഗ്നം  ..!!

കാത്തിരിപ്പിന്റെ കണ്ണുകഴച്ചു
വിശപ്പിന്റെ വിളിയുമായ്
അമ്മയും കാത്തൊരുപക്ഷി കുഞ്ഞ്..!!

കരിമേഘ പുതപ്പുമാറ്റി
കാറ്റൊന്നു വീശിയകന്നു
കിരണങ്ങള്‍ക്ക് ശക്തി ..!!


Tuesday, July 25, 2017

നിയമങ്ങള്‍


കാത്തിരിപ്പിന്റെ മൗനം പെറുമി
വിശപ്പിന്റെ വഴിയരികിലായ് 
ഒരുവേള നിന്റെ ഉള്ളം തപിക്കുമോ 
ഉരുകാത്തൊരു മനവും ഉണ്ടായിരിക്കുമോ 
അണയാത്ത നോവിന്റെ മുറിപ്പാടിൽ 
ഇറ്റിക്കുമോ നിൻ മിഴിയിണയിൽ നിന്നും 
ഇത്തിരി ഉപ്പാർന്ന നീരിൻ തുള്ളികൾ   
കാലം കഴിവോളം മുറിവുണക്കും 
കാര്യങ്ങൾപിന്നെ പറയാവതുണ്ടോ 
ഇന്ന് നീയും നാളെ ഞാനും ഇഴയറ്റു പോകില്ലേ  
ഈ പ്രകൃതിയുടെ നിയമമിതല്ലേ  ..!!

നീ ....

Image may contain: 1 person

വിരഹമെന്നിൽ നിന്നും
വിരൽത്തോട്ടയകറ്റിയ നിൻ
വലതുകൈയിലെ മോതിര
വിരലിലെ അനഘമന്ത്രം
ചൊല്ലി ജപിച്ചു നല്‍കിയതാരോ....

നിൻ മിഴിയിലെ കരിമഷി
പകർത്തി രാവുറക്കി എന്നിൽ
അനുഭൂതി നിറച്ചുവല്ലോ
മോഹമുത്തങ്ങളാൽ തീർത്ത
അക്ഷരങ്ങൾ മന്ത്ര വീണയിൽ
ശ്രുതി തീർത്തുവല്ലോ
പ്രണയപര വശനാക്കി
ഒരു ദേവദാസാക്കിയല്ലോ ...

ഉടലാഴങ്ങളിൽ അനവദ്യ
ലഹരിയുടെ മുല്ലപൂസുഗന്ധം
നിറച്ച നിൻ ആലിംഗനം ഒരിക്കലും
മറക്കുവാനാവുന്നില്ലല്ലോ...

ആഴൽ എന്നിൽ നിന്നകന്നു പോയല്ലോ
നിൻ വരവാലെ ആവണി തെന്നൽ
വന്നു മൂത്ത മിട്ടു ചുറ്റും പോലെ .
നിൻ ചെഞ്ചുണ്ടുകൾ ശലഭ
ചിറകടി പോലെ എന്നിൽ പറന്നു നടന്നു...

നീയില്ലായിരുന്നു എങ്കിൽ
എൻ ജീവിതം ഒരു മരുഭൂമി
പോലെ ആകുമായിരുന്നില്ലേ ....
നീറാതെ നീരതം എന്നിൽ
അധര ചഷകത്താൽ തന്നെയെൻ
പ്രണയ ദാഹം തീർത്തില്ലേ
ജന്മജന്മാന്തര സുഹൃതമല്ലേ
നിന്നെ എൻ ചാരത്തണച്ചത്
ഈ സ്വരം കേൾക്കും ഈശ്വരൻ അല്ലോ..!!

Monday, July 24, 2017

കുറും കവിതകൾ 691

കുറും കവിതകൾ 691

കടവത്തെ തോണിയേറി
വരുമൊരുനാള്‍ മോഹവുമായ്
ജീവിതാന്ത്യം വരെ കൈപിടിക്കാനവന്‍ ..!!

ചുമരുകളും ജനാലകളും
കാതോര്‍ത്ത് ഇരുന്നു
ഇടനാഴിയിലെ ചിലങ്കയൊച്ചക്ക്..!!

മതിലുകള്‍ തീര്‍ക്കും ലോകത്ത്
മനം തെളിയുവാന്‍ പ്രഭാതേ
ക്ഷേത്ര ദര്‍ശനം പുണ്യം തേടി ..!!

ഏകാന്തതയുടെ തീരത്ത്‌
ഉപ്പിന്‍ ഷാരം മെറ്റ് ചെരുപ്പുകള്‍
കാത്തു കിടന്നു യാത്രകള്‍ക്കായ്..!!

ചൂട്ടെരിച്ച വെട്ടത്തില്‍
ചിലങ്കകള്‍ കിലുങ്ങി .
രാവിലാകെ ഭക്തിയുടെ തിളക്കം ..!!

ഫണം വിരിച്ചു നില്‍പ്പുണ്ട്
മഴമാറിയ നേരത്ത്
നൂറും പാലുമായി ഭയഭക്തി ..!!

തലതല്ലി കരഞ്ഞു
സങ്കടം തീർക്കാൻ
വരുന്നുണ്ട് കടലലകൾ ..!!

തുറന്നുവച്ച ചക്കരയായാൽ
വരാതിരിക്കുമോ ഉറുമ്പുകൾ.
നയനഭോഗികളെ പറഞ്ഞിട്ടെന്തേ കാര്യം  ..!!


കാക്കയും വേണ്ട
പൂച്ചക്കും ഉറുമ്പിനും വേണ്ട
വിശപ്പടക്കിയോ ആത്മാക്കള്‍ ..?!!

ശാലീന സുന്ദരിയാം ഗ്രാമത്തിലേ
വഴിക്കാവിലെ  വിളക്കില്‍
കരിന്തിരിയണഞ്ഞു  .....

കുറും കവിതകള്‍ 690


കുറും കവിതകള്‍ 690

തിരയുടെ തലോടൽ കാത്ത്
മൃതിയുടെ തീരങ്ങളിൽ
ഒരു നഷ്ടജാതം ...!!

മഴയുടെ തിളക്കം
നനവിന്റെ സുഖം
യാത്രയുടെ ആലസ്യം ..!!
 
ഏകാന്തതയുടെ മുറ്റത്തു
വിളക്കു വെക്കാനാളില്ലാതെ
രാമഴയേറ്റു ഒരു തുളസിതറ ..!!

മഴയെത്താ ദൂരം
എത്ര തിരികെ നടന്നാലും
അടുക്കാത്ത ബാല്യമിന്നോർമ്മ ..!!

ചിന്തകള്‍ക്ക് വരള്‍ച്ച
കടലും പിന്നോക്കം അകന്നു
വെയിലിനു ശക്തിയെറി ..!!

ഇനിയെന്നാണാവുമോ
ഇതുപോലെ ഒരു വാവിന്‍ നാള്‍
ഞാനുമോര്‍മ്മയാവുക ..!!

ഉഷസ്സിന്‍ കിരണങ്ങള്‍ക്കൊപ്പം
ഉഴിത് മറിക്കുന്നു ജീവിതം
ഉണ്മയാര്‍ന്നത്‌ വിശപ്പിന്‍ വിളിയല്ലോ ..!!

ചെത്ത് വഴികളില്‍
ഉന്മേഷം പകരുന്നുവല്ലോ
ഉഷസേകുന്ന തിളക്കം .


ജീവിതത്തിന്‍ നിഴലില്‍
ഓരോ കാല്‍വെപ്പിലും
കുടെ നന്മയാര്‍ന്നവണ്‍മ്മ അമ്മ  ..!!

പെയ്യ്തൊഴിയാത്ത കര്‍ക്കടക
മാനവും മനവുമായി
വഴി കണ്ണുമായ് നന്മ..!!

കുറും കവിതകള്‍ 689


കുറും കവിതകള്‍ 689


കൂട്ടുനിൽക്കും നൻമ്പനേക്കാൾ  
വമ്പനവന്റെ
കൊമ്പിനാണ് വില   ...!!

സാക്ഷരതയുടെ
ഇരുളില്ലാ പുറം
വിജ്ഞാനം വിടരും വെളിച്ചം ..!!

മൗനം കൂടുകുട്ടും
അന്യം തിന്നാതെ തേജസ്സ്.
ഏച്ചിക്കാനംതറവാട്...!!

കുരങ്ങന്റെ കൈയ്യിലെ
ഹലുവാ തുണ്ടുപോലെ അല്ലോ
ജീവിതമെത്ര ചെറുത്‌ ..!!

ഉയര്‍ന്നു ചാടുന്ന മസായിയവനു
പെണ്ണും കൊണ്ടുപോകാം.
കൊറിയന്‍  വിചിത്രാചാരം  ..!!

ഒരുകുടക്കീഴില്‍
സൗഹൃദ ദിനങ്ങള്‍ ..
മഴയുടെ അനുഭവം ..!!

ജീവിത കടുപ്പവും
മധുരമില്ലാത്തതും അനുഭവിച്ച
ചായക്കാരന്റെ  കരുവാളിച്ച മുഖം ..


കാത്തിരിപ്പിന്റെ അസ്തമയം.
രാവിൻ പ്രണയ പരിഭവം .
ഉദയം നൽകും പ്രതീക്ഷ ..!!

രാമഴ തുള്ളികള്‍
ഇലകളില്‍ പ്രണയം
കണ്ണിൽ മയക്കം ..!!

ഒറ്റക്കു കായലിൻ വിരിമാറിലൂടെ  
തുഴഞ്ഞു അടുക്കുന്നുണ്ട് .
കൊച്ചിയിലേക്ക് മോഹങ്ങൾ ..!!

കുറും കവിതകള്‍ 688കുറും കവിതകള്‍ 688

ചതുരങ്ങൾ തീർക്കും
ഓർമ്മകളുടെ സുഖം .
വിദ്യാലയ  ജീവിതം ..!!

അരിപൊടി കോലങ്ങൾ
തീർക്കുന്നു ജന്മസുഖം.
കാലങ്ങളുടെ അതിജീവനം ..!!

പുലർകാല കുളിരിൽ
മയങ്ങുന്ന പാടത്തിനു
വെയിലിന്റെ തലോടൽ ..!!

ചായങ്ങൾ നൽകുന്ന
കുളിരുറക്കം തീരുന്നതു
അരങ്ങിലെ മേളക്കൊഴുപ്പിൽ ..!!

മുദ്രകൾ തീർക്കും
വിരലുകളുടെ നോവ് .
കാഴ്ചക്കാർക്ക് സംതൃപ്തി ..!!

മഴതീര്‍ക്കും കുളിരില്‍
വെണ്‍കൊറ്റ കുടകള്‍ നിവര്‍ന്നു .
മണ്ണിന്‍ മണം ഓര്‍മ്മകള്‍ ഉണര്‍ത്തി ..!!

മഴമേഘങ്ങളും
പുല്‍ച്ചാടിപിറകെ ..
ഓര്‍മ്മയിലെ ബാല്യം ..!!

മുറ്റത്തു കുരവയുണര്‍ന്നു
പിന്നാപുറത്തു സദ്യഒരുക്കം ..
മണവാട്ടിയുടെ കണ്ണില്‍ കടല്‍ ..!!

പലയിടത്തും പ്രവേശനമില്ലാത്ത
കാത്തുകിടപ്പാനല്ലോ നിയോഗം  .
പാവം പാവം പാദരക്ഷ...!!

ഈ കുളപ്പടവുകളിലല്ലോ
പ്രണയവും സൗഹൃദങ്ങളും
പൂത്തതും പൊലിഞ്ഞതും..!!

ഒരു നഷ്ടജാതം ...!!

Image may contain: outdoor


ചിന്തകള്‍ക്ക് വരള്‍ച്ച
കടലും പിന്നോക്കം അകന്നു
വെയിലിനു ശക്തിയെറി ..!!

ജീവിത സമരത്തില്‍
സുഖാനുഭവങ്ങള്‍ കാത്തു
കണ്ണു നട്ട് നോക്കി കരുതിയവ

നിമഞ്ചനത്തിന്‍ സാക്ഷിയായി
തിരകളുടെ മാറിലേക്ക്‌
അലിഞ്ഞു ചേരുമ്പോള്‍

ജനിമൃതികളില്ലാത്ത
ആത്മാവിന്റെ ഭാഗമായി
അഖിലമൊന്നായി മാറുന്നു

തിരയുടെ തലോടൽ കാത്ത്
മൃതിയുടെ തീരങ്ങളിൽ
ഒരു നഷ്ടജാതം ...!!


Friday, July 21, 2017

നഷ്ടം ആര്‍ക്കുമില്ലല്ലോ ..

മൗനത്തിന്‍ മുറ്റത്തു
നിന്റെ  ശബ്ദത്തിനായ്‌
കാതോര്‍ത്ത് നില്‍ക്കുമ്പോള്‍

അന്ധകാരത്തിന്റെ ശീലതുമ്പില്‍
കണ്ണുനീരിനെ മറക്കാന്‍
ആരും കാണാതെ ശ്രമിക്കുമ്പോള്‍

കേട്ടു ഒരു വാനംമ്പാടിയുടെ
തേങ്ങല്‍ എവിടെയോ
ശോക ഗാനം പോലെ

എന്റെ ചിന്തകളുടെ കുതിര
മനസ്സാകുന്ന മൈതാനത്തില്‍
പാഞ്ഞു മുന്നേറി കൊണ്ടിരുന്നു

നിനക്കെന്നെ മനസ്സിലാക്കാന്‍
കഴിയാതെ പോയെങ്കില്‍ ഇനി
ഞാന്‍ പിന്നോട്ട് നടക്കട്ടെ വന്നവഴിയത്രയും

വീണ്ടും എന്റെ മൗനഗര്‍ഭത്തില്‍
ചുരുണ്ട് കിടക്കട്ടയോ
നഷ്ടം ആര്‍ക്കുമില്ലല്ലോ ..

Thursday, July 20, 2017

കുറും കവിതകള്‍ 687

കുറും കവിതകള്‍ 687

വാനവിൽ നനച്ചു
തുള്ളികൾ കുടമേൽ
വീണുടച്ചു വേനലറുതി  ..!!

താമരപൊയ്ക നിറഞ്ഞു
തോണിയില്‍ ഒരു പുഞ്ചിരി .
മസ്സില്‍ നന്മയുടെ നിഴല്‍ ..!!

മതിലുകള്‍ക്കപ്പുറം
നീയുണ്ടെന്നൊരു
കാത്തിരിപ്പിന്‍ സമാധാനം ..!!

എത്ര കരഞ്ഞാലും തീരാത്ത
ശോകമല്ലോ നിന്റെ എന്നറിയുന്നു
രാപകലില്ലാതെ തീര്‍ക്കുന്നു ദാഹം ..!!

എത്ര ഉണ്ണികളുടെ
കൊതിയെറ്റാണി അപ്പം
ഉണ്ണിയപ്പമായത് അറിയുമോ ..!!

എത്രയോ കിനാക്കണ്ട് കിടന്നു
പിന്‍നിലാവുദിക്കുവോളം
കാറ്റിനും പ്രണയ സുഗന്ധം ..!!

കടലോളം ആഴം
ലഹരിയുണ്ടായിരുന്നു .
അവസാനം അവസ്ഥയോ ..!!

അമ്മുമ്മയുടെ രാമായണ വായന
അപ്പൂപ്പന്റെ കഥ പറച്ചിൽ
ഇതിൽ പരമെന്തുണ്ട്  ഭാഗ്യം..!!

വായിപ്പാട്ടു മുറുകി
പക്കവാദങ്ങളുടെ താളം
മഴയുടെ തനിയാവർത്തനം ..!!

നടതള്ളിയ വാര്‍ദ്ധക്യം
വിശപ്പിന്റെ കൈനീട്ടം
ഇന്ന് നാളെയാവാൻ കാത്തിരുപ്പു ..!!

പറയാനാവാത്തതു

ഹൃദയത്തിനു പറയാനാവാത്തതു
ആ രഹസ്യം പറയുവാനുള്ള സമയമായി
ഉണർന്നു വരികളായിരം മനസ്സിൽ പാട്ടായി
ശരീരമാകെ തുടികൊട്ടി താളമിട്ടു
പ്രണയമേ നിന്റെ കരവലയത്തിൽ
അണയാനുള്ള രാവിതാ വന്നുവല്ലോ
ഹൃദയത്തിനു പറയാനാവാത്തതു ...!!

ഇരുളിൽ നിന്നും വെളിച്ചത്തിലേക്കു
വെളിച്ചം വീശും സ്നേഹഭാവത്തിന്റെ
കണ്ടുമുട്ടുവാൻ കഴിഞ്ഞ ഭാഗ്യത്തിന്
വെണ്മയാർന്ന ദിനങ്ങൾ വന്നുവല്ലോ
പ്രണയമേ നിന്റെ കരവലയത്തിൽ
അണയാനുള്ള രാവിതാ വന്നുവല്ലോ
ഹൃദയത്തിനു പറയാനാവാത്തതു ....!!


വിരൽത്തുമ്പിൽ പിടിച്ചു കരവാലയത്തോളം
എത്തിനിൽക്കും  സൗഹൃദമേ നിനക്ക് ആശംസകള്‍
ഇതല്ലോ ജീവിതാനന്ദം എന്ന് പറയാതെ വയ്യ
നിനക്കും മറ്റുള്ളവരുടെ മുമ്പില്‍ എന്റെ എന്ന്
സധൈര്യം പറയാനുള്ള ദിനം വന്നല്ലോ
പ്രണയമേ നിന്റെ കരവലയത്തിൽ
അണയാനുള്ള രാവിതാ വന്നുവല്ലോ
ഹൃദയത്തിനു പറയാനാവാത്തതു ...!!

സാഗര തിരമാലകള്‍ കണക്കെ
ഉള്ളില്‍ ഉയര്‍ന്നു താഴുന്നുവല്ലോ
ലഹരിയുടെ ചഷകം ചുണ്ടോടു
ചേര്‍ന്ന് താഴും പോലെ ഇന്ന്
പ്രണയമേ നിന്റെ കരവലയത്തിൽ
അണയാനുള്ള രാവിതാ വന്നുവല്ലോ
ഹൃദയത്തിനു പറയാനാവാത്തതു ....!!Wednesday, July 19, 2017

കുറും കവിതകള്‍ 686

കുറും കവിതകള്‍ 686

ചീകി മിനുക്കുന്നുണ്ട്
മോഹങ്ങളുടെ മുഖം
പ്രണയ ദര്‍ശനത്തിനായ് ..!!

ആകാശ ചുവട്ടില്‍
ശിഖിരങ്ങളില്‍  മഴത്തുള്ളി .
അവളുടെ കണ്ണുകള്‍ക്ക് തിളക്കം ..!!

ഒറ്റക്കൊമ്പിലെ കാത്തിരിപ്പിന്റെ
കണ്ണുകഴച്ചു സ്വരം തേങ്ങി.
നെഞ്ചു മിടിച്ചു ഇണക്കായ് ..!!


നാം കെട്ടിയ കളിവീടുകൾ
ഇന്ന് യഥാർത്ഥമാകുന്നു
സ്വപ്നങ്ങൾക്ക് ശക്തിയുണ്ട് ..!!

പുലര്‍കാല മഴ നനഞ്ഞു
വെള്ളി കൊലുസ്സിട്ടു പുഴയവള്‍
കന്യകയെ പോലെ നിന്നു ...!!

കതിരണിയുമുന്‍പേ
വയലില്‍ മറഞ്ഞിരുന്നൊരു
നാട്യക്കാരന്‍ കല്ലിനിരയാവാതെ ..!!

ഓർമ്മകൾപോയി
നിൽക്കുന്നിടത്താകെ
കരിഞ്ഞയിലകളുടെ കൂമ്പാരം  ..!!

പതിയിരിക്കുന്നു
പനിമണക്കുന്നു .
കൊതുക് വിപ്ലവം..!!

മുള്ളുചില്ലയില്‍
മുട്ടിയുരുമ്മി മുളപൊട്ടുന്നു
ആരുമറിയാ പ്രണയകഥ ..!!

കാറും കോളും ഒതുങ്ങി .
ചില്ലകളിൽ മഴമുത്തുള്ളികൾ
വിതുമ്പി നിന്നു ...!!

പറയാവതുണ്ടോ ..!!photo credit to Anumol
ഓളിച്ചല്ലോ എല്ലാ കാഴ്ചകളും
നീ കണ്മഷി എഴുതി
പകല്‍ രാവായി മാറിയല്ലോ
കണ്ണുകൾ തമ്മിലിടഞ്ഞല്ലോ
പ്രണയം വഴിയൊരുങ്ങിയല്ലോ
ഹൃദയം ഹൃദയത്തെ വിളിച്ചു
തമ്മിൽ കാണുവാൻ ഇടയായല്ലോ ..!!

നാളെ നീ വരേണ്ട
എന്നെ വിളിക്കേണ്ട
കാണുന്നവരൊക്കെ
ചോദിക്കട്ടെ നിൻ
ചുണ്ടിലെ പുഞ്ചിരി
എങ്ങു പോയ് മറഞ്ഞെന്നു..
വരുമെന്ന് കരുതി
കണ്ണുകൾ കാത്തിരുന്നു ..

മാവിൻ ചില്ലയിലെ
കരിം കുയിലൊന്നു
പഞ്ചമം മീട്ടി
വസന്തം  വരുമെന്നും
നീ വന്നു മധുരം നൽകുമെന്നും
നിർത്താതെ പാട്ടുപാടി ഇരുന്നു

നിൻ വരവറിയിച്ചു
മാനത്തെ മഴക്കാറ്
തുള്ളിയിട്ടു കുളിരണിയിച്ചു കാറ്റും
നീ വന്നു മുന്നിൽ
നിൽക്കുന്നുവല്ലോ
ഹൃദയത്തിന് സന്തോഷം
 പറയാവതുണ്ടോ ..!!

അവളെ ഓർമ്മവന്നു ...!!

അവളെ ഓർമ്മവന്നു ...!!

Image may contain: sky, ocean, outdoor and nature

അവളെയോർമ്മ വന്നു ഒരുപാട് ഓർമ്മവന്നു
ഇരുളടഞ്ഞ ജീവിത വേദനകളിൽ എന്നിൽ
പ്രണയത്തിന് ചിരാതുകൾ കെടുത്തിയും കത്തിച്ചും
അവളെ ഓർമ്മവന്നതു ഏറെ ഓർമ്മവന്നു ...!!

കാൽപ്പെരുമാറ്റങ്ങൾ ഉണർന്നു വഴികൾ പുഞ്ചിരിതൂകി
ഹൃദയം അടക്കി പിടിച്ചു ഉയർന്നു താണു ആർക്കോവേണ്ടി
പലപ്പോഴും വഞ്ചിതരായി മുഖം കുനിച്ചു കടന്നു വന്നു
ഓർമ്മകളോടി വന്നു   ഒരായിരമായി എൻ അരികിൽവന്നു
പ്രണയത്തിന് ചിരാതുകൾ കെടുത്തിയും കത്തിച്ചും
അവളെ ഓർമ്മവന്നതു ഏറെ ഓർമ്മവന്നു ...!!


ഹൃദയം അലിഞ്ഞു തുടങ്ങി കണ്ണുനീർ ഒഴുകി തുടങ്ങി
എന്തൊക്കയോ ആവോ ജനം പറഞ്ഞു തുടങ്ങി
എന്നാൽ കരഞ്ഞു കരഞ്ഞു ചിരിയോടിയെത്തി
ഓർമ്മകളിലോടിയെത്തി അവൾ പുഞ്ചിരിച്ചു
അവളെ ഓർമ്മവന്നതു ഏറെ ഓർമ്മവന്നു....!!

അവൾവിട്ടു പോകിലുംജീവിതം നഷ്ടമായി
നിലവിളക്കിന്റെ തിരിനാളം തെളിഞ്ഞു
ഒരുപാട് ശ്രമിച്ചെങ്കിലും ഹൃദയം അടങ്ങിയില്ല
ഏറെ രാഗങ്ങളുണർന്നു ഒരുപാട് പാട്ടുകൾപാടി  
അവളെ ഓർമ്മവന്നതു ഏറെ ഓർമ്മവന്നു..!!


photo by @Ajith Kumar

Tuesday, July 18, 2017

വാതില്‍ തുറന്നു വച്ചു
ഹൃദയവും കണ്ണും
തുറന്നുവച്ചു
ഓരോ കരീലയനക്കവും
നീയാണെന്ന് കരുതി

കണ്ണു നീറി
കരള്‍ നൊന്തു
കൈകാലുകള്‍ കഴച്ചു

മാനത്തു നിന്നും
മഴമേഘങ്ങള്‍
കണ്ണുനീര്‍ വാര്‍ത്തു
ഏങ്ങലടിച്ചു നിന്നു

അതൊക്കെ കാര്യമാക്കാതെ
വെയില്‍ നാളം എത്തി നോക്കി
ഉറുമ്പുകള്‍ വരിയായി കടന്നു പോയ്..

നീ വരുമെന്നൊരു
ഊഴവും കാത്ത്
വാതിലടക്കാതെ വിരഹം
വെന്തു നീറി ...!!

Monday, July 17, 2017

കുറും കവിതകള്‍ 685

കുറും കവിതകള്‍ 685

പുഴയും മലയുംതാണ്ടി വണ്ടി.
കണ്ണുകൾ പരതി.
സ്നേഹത്തിന് കരങ്ങൾക്കായ് ..!!

വാതിൽ പടിയിൽ ഉറങ്ങിക്കിടന്ന
നായ സ്വപനം കണ്ടു ശലഭങ്ങളെയും
എല്ലിൻ കഷ്ണങ്ങളുമായ്   യജമാനനെ  ..!!


ദാഹിച്ചു തളര്‍ന്നു
വിശപ്പുമായി നാലുമണി
പടികയറി വരുന്നുണ്ട് ..!!

ഓര്‍മ്മകള്‍ക്ക് പായല്‍ പിടിക്കില്ല
കളികോപ്പുകള്‍ മറക്കില്ല
ഒപ്പം ബാല്യകാലവും .

നാളും ഗോത്രവും ആരാഞ്ഞു
ആരതി ഉഴിഞ്ഞു ഒരുക്കുന്നു
മോക്ഷത്തിനും നിത്യ ശാന്തിക്കുമായ്   ......

മണൽ കാടു താണ്ടും
മരുകപ്പല്‍ മെല്ലെ നീണ്ടു.
ദാഹജലം സംഭരിച്ചു മുന്നേറി ..!!

സ്നേഹ പരിലാളനത്താൽ
കനലില്‍ ചുട്ടെടുക്കുന്നു
പ്രണയത്തിന്‍ രുചി ..!!

പുതു മഴകഴിഞ്ഞ ഇളവെയിലില്‍
കാതില്‍ ചൊല്ലിയ രഹസ്യമിന്നും
ഓര്‍മ്മയില്‍ തങ്ങിനില്‍പ്പു ...!!

സന്ധ്യാ കിരണങ്ങളകന്നു
കറുത്ത മേഘങ്ങള്‍ ചുംബിച്ചകന്നു
കുളിര്‍ കാറ്റില്‍ തലയെടുത്തുനിന്നു മല ..!!

വിയര്‍പ്പില്‍ പൊതിഞ്ഞ
നാണത്തിന്‍ നിമിഷങ്ങള്‍.
മറക്കാനാവാത്ത പൊന്‍ വസന്തം..!!

കുറും കവിതകള്‍ 684

കുറും കവിതകള്‍ 684

ഒത്തൊരുമയുടെ ശക്തിയാല്‍
മാനത്തിനുമലര്‍മാലയായ്
ചിറകുവിരിച്ചു ദേശാടന ഗമനം ..!!

തീയുടെ നാവുനീണ്ട്
വിശപ്പ്‌ വേവുന്നുണ്ട്
കലത്തിനു ചുറ്റും കണ്ണുകള്‍ ..!!

പ്രതീക്ഷകള്‍ ഇരുപ്പുണ്ട്‌
ചിറകിന്‍ ചുവട്ടില്‍ .
വിശപ്പിന്‍ ചിന്തകള്‍ യാത്രയായ് ..!!

വലം വച്ച്   തൊഴുതു
നില്‍ക്കുന്നുണ്ട് കര്‍ക്കടകം .
നാലമ്പല ദര്‍ശനം..!!

വിശപ്പിന്‍ ഇരുളിനേയകറ്റി
നില്‍പ്പുണ്ട് മേളങ്ങള്‍ക്കിടയില്‍
ഒരു തീവെട്ടി തിളക്കം ..!!

നടുമുറ്റ കോലായില്‍
വെയില്‍ എത്തിനോക്കി .
തീന്‍ മേശ  കാത്തിരുന്നു ..!!

ഉണര്‍ന്നു പുല്ലും
പുല്‍കൊടിയും
ഉടയോനോപ്പം

പകലിൻതുടക്കം
പുൽക്കൊടിത്തുമ്പുകൾക്കു
പുത്തൻ ഉണർവ് ..!!

പുഴയുടെ ശാന്തതയിൽ
മൗനത്തെ ഉടച്ചുകൊണ്ടു
കിളികൾ പാടി പഞ്ചമം ..!!


നാഴികമണിയുടെ സ്പന്ദനവും
വഴിയാത്രക്കാരന്റെ കൂര്‍ക്കംവലി
രാവിന്‍ മൗനമുടച്ചോരുവണ്ടിയും ..!!

ഊയലാട്ടം

Image may contain: one or more people, outdoor and nature

ചുംബിച്ചുണർത്തി നീ
ചിറകടിക്കും സ്വപ്നങ്ങളെ
ചേതോഹരം സുന്ദരം.
ചില്ലിട്ടു സൂക്ഷിച്ചു ആരുമറിയാതെ .
ചാലിച്ചു ചാലിച്ചു പ്രണയവർണ്ണങ്ങളാൽ...
ചിത്രം വരച്ചിട്ടുയെൻ മനസ്സിന്റെ
 ഭിത്തിമേൽ ചന്തമായി
ചിരകാല മോഹമെന്നിൽ ഉണർത്തി..
ചിക്കെന്നു നിൻ ചാരത്തണയുവാൻ
 കൊതിക്കുന്നു വീണ്ടും ഓമലാളേ .
ചത്തകന്നു പോകിലും ചാമ്പലായി
 തീരുകിലും ചന്ദനം മണക്കും
നിൻ ഓർമ്മകളെന്നും .......
ചുണ്ടുകൾ വീണ്ടും ദാഹിക്കുന്നു
ചന്തമേ നീ അറിയുന്നുണ്ടുവോ അവിടെ നിന്ന്...

ചിത്രത്തിന് കടപ്പാട് Anumol

Friday, July 14, 2017

നന്മയെവിടിന്നു

നന്മയെവിടിന്നു

ആ വിറയാർന്ന ശബ്ദം ഇന്നെവിടെ
പുലർകാലത്തു ഉള്ള രാമനാമജപവും

മസൃണമായ കൈകളുടെ തലോടലുകളും
വിളിച്ചുണർത്തി കട്ടൻ തന്നിരുന്ന പുലർകാലവും

അച്ഛന്റെ ശകാരങ്ങൾക്കു താങ്ങായി
അവൻ കുട്ടിയല്ലേ മോനെ പോകട്ടെഎന്നും

നാലുമണിക്ക് ക്ഷീണിച്ചു അവശനായി വരുമ്പോൾ
നാലുകൂട്ടം പലഹാരങ്ങളൊരുക്കി

വെള്ളയുടുത്തു മുറുക്കി ചുവപ്പിച്ചു
വഴിക്കണ്ണുമായി കാത്തുനിൽക്കും  

പല്ലില്ലാമോണകാട്ടിയുള്ള ചിരിയും
കുഞ്ഞി കഥകൾ പറഞ്ഞു ഉറക്കിയാ

വെണ്മയാർന്ന നന്മയെവിടെയിന്ന്
സന്ധ്യാസമയത്ത് ഭസ്മം പൂശി വന്നു

രാമായണ ഭാഗവത പാരായണകളും
കുഴമ്പിന്റെയും ചന്ദന തിരിയുടെ മണവും

കഞ്ഞിക്കൊപ്പം പ്ലാവിലകുത്തി തന്ന്
കഴിക്കു മുട്ടാനാവാണ്ടെ മോനേന്നു

പറഞ്ഞു കൈ പിടിച്ചു ഉത്സവത്തിന്
ആനയും അമ്പാരിയും ആറാട്ടും കാട്ടിത്തന്ന

മുത്തശ്ശി ഇന്ന് അതാ  വടക്കു പുരയിടത്തിന്റെ
മൂലയിൽ വിളക്കുവെക്കാനാളില്ലാതെ ഉറങ്ങുന്നു ...!!

Thursday, July 13, 2017

തൊട്ടുണര്‍ത്തി


എന്റെ വേദനകളാല്‍
കണ്ണുനീര്‍ ഗര്‍ഭം ധരിച്ചു
ജീവിതത്തിന്‍ രസം കുറഞ്ഞു
മരണത്തിനല്ലാതെ നല്‍കാനാവില്ലയിനി
ആനന്ദാനുഭൂതി സഹര്‍ഷം ചിന്തിക്കുകില്‍

നല്ലൊരു ദിനങ്ങളില്‍ നാം പകര്‍ന്നു നുകര്‍ന്ന
എണ്ണിയാല്‍ ഒടുങ്ങാത്ത മധുര നിമിഷങ്ങള്‍
ചുണ്ടോടു ചുണ്ട് ചേര്‍ത്ത അറിയാതെ മയങ്ങിയത്
ചുമലില്‍ ഒട്ടി കിടന്നുറങ്ങിയപ്പോള്‍ രാവകന്നതും
പുലര്‍ വെട്ടം കുസൃതിയാല്‍ തൊട്ടുണര്‍ത്തിയതും ..!!

കവര്‍ന്നുവല്ലോ

Image may contain: night


മയില്‍പീലിക്കാവിലെന്‍
മനമൊന്നു ഉടക്കിയല്ലോ
മയിക്കണ്ണിയാളവളുടെ
മഷിയിട്ട കണ്ണിന്‍ നോട്ടത്തില്‍
നെഞ്ചിലെ ഇടക്ക മിടിച്ചു
നാവിലെ ഉമിനീര്‍ വരണ്ടു
നെരിയാണിയോളമറിഞ്ഞു
നാണത്തിന്‍ തിളക്കമയ്യോ..!!
പുകമറ തീര്‍ത്തു ചന്ദന തിരിയും
പുകഞ്ഞു അകിലും സുഗന്ധത്താല്‍
പൂപോലെ മൃദുവാര്‍ന്ന പൂമേനി
പുലരാറാവും വരേക്കും ഉറക്കമില്ലാതെ
കനവുപോലെ തോന്നിയതോ
കയ്യിലൊന്നു പിച്ചി നോക്കി
കവിളിലോന്നു തലോടി
കവര്‍ന്നുവല്ലോ അവളെന്‍ ചിന്തകള്‍ ..!!

കണ്ണില്‍ കണ്ടു

Image may contain: one or more people, ring and closeup


കണ്ണില്‍ കവിത കണ്‍ മഷി തീര്‍ക്കുന്നു 
ചുണ്ടില്‍ വിരഹമെന്ന മഹാകാവ്യവും 
നെഞ്ചിനുള്ളില്‍ അലയാഴിയും 
എവിടെ മറഞ്ഞു നീ നിലാവേ 
ആരെയോ കാത്തു കണ്ണടച്ചു 
കിന്നാരം മൂളുമ്പോള്‍ മിന്നാമിനുങ്ങും
നിനക്കായി കൂട്ടിനുണ്ടോ ഇതൊക്കെ
ഓര്‍ത്തെനിക്ക് വരുന്നില്ല ഉറക്കമെങ്കിലും
ഓര്‍മ്മകള്‍ക്ക് നല്ല ലഹരി പകരുന്നു ..!!

വല്ലഭനോടായ് ...!!

വല്ലഭനോടായ് ...!!

Image may contain: ocean, sky, twilight, cloud, outdoor, nature and water
പുലർകാല വെട്ടം പുണരുവാനെത്തുന്നു
പൂമിഴിയാളവള്‍ ഉണര്‍ന്നു മെല്ലെ
കണ്ടില്ല രാവിന്‍ മറവില്‍ സഹശയനം
നടത്തിയവന്റെ മണം പോലുമില്ല

കാടും നാടും തെണ്ടിമണ്ടി വന്നിടുമിനിയും
കടലില്‍ മറയും സുര്യന്റെ പോക്കുനോക്കി
കനവെല്ലാം കടവാങ്ങി മറയും വീണ്ടും വീണ്ടും
കരവലയത്തിലൊതുക്കി ഇനി ഒരുനാള്‍ വിടാതെ

കരളിലെ കാരാഗ്രഹത്തിലടക്കും മടിയാതെ
കൈപിടിച്ചു വലംവച്ച് അഗ്നിക്ക് സാക്ഷിയാക്കണം
കഴിയണം ജീവിത കാലമാവസാനം വരേക്കും
കഴിയാതെ പോയൊരു കാര്യം ഓര്‍ത്ത്‌ കഴിയുന്നു

വല്ലവിധം മൗനിയായി വിരഹിണിയായ്
വാര്‍ക്കുന്നു നിത്യം കണ്ണു നീരുമായ് കൈ കൂപ്പുന്നേന്‍
വല്ലഭാ വല്ല വിധം വന്നു പാണിഗ്രഹണം നടത്തി
വസിച്ചിടുക എന്നരികെ വിളമ്പനം കൂടാതെ ...!!

കുറും കവിതകള്‍ 683

കുറും കവിതകള്‍ 683

എത്ര വേലികെട്ടിയാലും
അതുകടന്നു വന്നിടും
ഉദയ സൂര്യ രശ്മികള്‍ ..!!

കാല്‍പ്പെരുമാറ്റങ്ങള്‍ക്ക്
കാതോര്‍ത്ത് കിടപ്പു
മരണമെന്ന ഭയത്തെ ..!!

എഴുതിയവമാഞ്ഞാലും
മായതെ കിടപ്പു ഓര്‍മ്മകളില്‍
നീയും നിന്റെ ഗന്ധവും ...!!

യുഗങ്ങള്‍ എത്ര കഴിയുകിലും
നിന്‍ സാമീപ്യത്തിനായ്
ചുംബന മധുരം കാത്ത് ....!!

എത്ര പൂക്കാലവും
മധുമാരിയും വന്നാലും
നിന്നോര്‍മ്മ എന്നില്‍ പൂക്കുന്നു ..!!

കാത്തുനിന്നു ഏറെ നേരം
നിന്റെ മതിലരികില്‍.
വന്നില്ല നീയിതെന്തേ പിണക്കമാണോ ..!!

നാമെത്ര കൊത്തി പെറുക്കി
ഒന്നിച്ചു ഓരോയിടത്തും പറന്നു
എന്നിട്ടുമെന്തേ നിന്നുള്ളം കാണാതെ പോയ്‌ ..!!

ഓരോ പുല്‍കൊടി തുമ്പിലും
അറിഞ്ഞു നിന്‍ സ്നേഹ സുഗന്ധം
അദ്രിശ്യമായ കരങ്ങളുടെ ശക്തി ..!!


പഞ്ഞി മുട്ടായിക്കാരന്റെ മണിയടി
മറക്കാനാവുമോ കഴിഞ്ഞ
ബാല്യത്തിന് മധുരം ...!!

മനമൊരു മയിൽപെട ആവാന്‍
കൊതിച്ചെങ്കിലും കഴിഞ്ഞില്ല
ഇനിയെത്ര മോഹങ്ങളാണ് ബാക്കി ..!!

കണ്ണടച്ചാലും തുറന്നാലും
എന്നെ വിട്ടൊഴിഞ്ഞില്ല
നൂപുര ധ്വനിയിലും നിന്‍ രൂപം ..!!!

കുറും കവിതകള്‍ 682

കുറും കവിതകള്‍ 682

ശലഭ നിഴല്‍ പറ്റി
മണല്‍ തരികളില്‍
ഉറുമ്പിന്‍ കൂട്ടം ..!!

ശാപ മോക്ഷത്തിനായ്‌
കാല്‍പ്പെരുമാറ്റങ്ങള്‍ക്ക് .
കനവു കണ്ടു കിടന്നൊരു ശംഖ്  ..!!

അന്തിത്തിരി കണ്‍ തുറന്നു
ആത്മാവിന്‍ ശാന്തിക്കായ്
കൈകൂപ്പി നിന്നു മനസ്സ് ..!!

കടലും പുഴയും
കൈകോര്‍ത്തു .
തീരം മൂക സാക്ഷിയായി ..!!

രാവിന്‍ യാത്രക്കാരനായ്
കണ്‍ ചിമ്മാതെ
വട്ടം ചുറ്റി ഘടികാരം ..!!

ഉണര്‍ത്തി മടിയകറ്റി
കോരി കുളിപ്പിച്ച്
ഒരുക്കി ചേട്ടന്‍ കൃസുതിയെ  ..!!

എന്തെ അച്ഛന്‍ വൈകുന്നേ
അമ്മ വഴക്കിട്ടിട്ടാണോ ..?!!
കുഞ്ഞികണ്ണുകള്‍ വഴികണ്ണുമായ് ..

കാറ്റും മഴയും
കടല്‍ ക്ഷോഭവും
കൊടികള്‍ക്ക്  നിറംമങ്ങല്‍..!!

പടുമഴയത്താരയോ
കാത്തുനിന്നു നനയുന്നു ..
കടവത്തൊരു തോണി ..!!

വന്നു പോയ്‌ നില്‍ക്കുന്നു
വാനില്‍ അമ്പിളിയും
വാട്ട് സാപ്പില്‍ അവളും ..!!

Tuesday, July 11, 2017

കുറും കവിതകള്‍ 681

കുറും കവിതകള്‍ 681

പ്രതാപകാലത്തിന്‍ നിഴല്‍
വളര്‍ന്നു വലുതായി.
വിശപ്പ്‌ പുറത്തു കാത്തുനിന്നു ..!!

ദുരിത ശമനത്തിനായ്
വലംവച്ച് വരുന്നുണ്ട്
കര്‍ക്കട കഞ്ഞിയും മരുന്നും ..!!

സുഗന്ധമുള്ള ഇളംകാറ്റ്
തേനീച്ചക്കൂട്ടം വട്ടമിട്ടു പറന്നു .
ശാന്തമായ നദീതീരം ..!!

മറയാനൊരുങ്ങുന്ന സന്ധ്യ
ശിഖരങ്ങൾ ഇലപൊഴിച്ചു.
പ്രതീക്ഷയുണര്‍ത്തി രാവ്...!!

ഇന്നലെകളുടെ പ്രതീകങ്ങള്‍
മോഹങ്ങളുടെ നിറപകര്‍പ്പ് .
വസന്തത്തിന്‍ കാത്തിരുപ്പ് ..!!

ചില്ലകള്‍ നിറയെ
നക്ഷത്ര പുഞ്ചിരി
ശിശിര സുപ്രഭാതം ..!!

കടലാസു ഹൃദയങ്ങളാല്‍
ഒട്ടിചേര്‍ത്തു ഉടഞ്ഞ
ജാലക ചില്ലില്‍ പ്രണയം ..!!

സായാഹ്ന നിഴലില്‍
വാലിന്‍ പിന്നാലെ പായുന്നു .
ഒരു കൊച്ചു പൂച്ച ..!!

അയലത്തെ ജനലില്‍
പൂനിലാവ്‌ ഉദിച്ചു
മനസ്സില്‍ ഒരു തിരയിളക്കം ..!!

നിലാവെട്ടത്ത്
കടുക് പാടം.
കടന്നൊരു ശീതക്കാറ്റ് ..!!

അംഗുരം

ഹൃദയകമലത്തിൽ വിരിഞ്ഞൊരു
നറുഗന്ധം പരത്തുന്ന
അചുംബിത മൃദു ദളങ്ങൾ
ആർക്ക് വേണ്ടി കാത്തു കിടന്നു..

ഹരിത മോഹങ്ങൾ ഉണർത്തി
ഒരു ബീജാ പാപത്തിനായി ഒരുങ്ങി
നിൽപ്പു വളക്കുറുള്ള ഉഴുതു മറിക്കാത്ത
ഫലപുഷ്ടമാർന്ന കറുത്ത മണ്ണ്

തളിരിട്ടു മുകുളങ്ങൾ ആത്മാവിന്‍
കണികയായി വളരുന്നു
ഒരു പ്രണയ സാഫല്യത്തെ
നട്ടു വളർത്തി കൈവെള്ളം തളിച്ച്

 ജീവന്റെ കാരുണ്യം ഏറ്റു നില്‍ക്കും
വെളിച്ചത്തിനായി കാത്തു നിന്നു  .
ഏതോ മുൻജന്മ സുകൃതം പോലെ
ആത്മ ബന്ധം വളർന്നു പന്തലിച്ചു .

നീയും ഞാനും ഒന്നായി മാറുന്ന
അനഘ നിമിഷങ്ങൾ സാക്ഷിയായ്
അവിടെ മുളക്കുന്നു കമലത്തിന്റ
ദളങ്ങൾ അതെ പ്രളയ ജലത്തിലെ അംഗുരം  ...

Saturday, July 8, 2017

കുറും കവിതകള്‍ - 680

കുറും കവിതകള്‍ - 680

വളയിട്ടകൈകളിൽ
പൂവും പ്രവസാദവും
അകലെ ശംഖൊലിയും ..!!

മഴമേഘകുളിരില്‍
കാത്തിരിപ്പിന്റെ
നിഴലനക്കങ്ങള്‍ക്ക് മധുരനോവ് .

വിയര്‍പ്പിന്റെ സുഗന്ധം
വിശപ്പിന്റെ മറുപുറങ്ങള്‍ക്ക്
വെളിച്ചത്തിന്‍ കാത്തിരുപ്പ് ..!!

കാതുകളില്‍ ഇന്നലെകളുടെ
ലോലാക്കിന്‍ തിളക്കം .
ഓര്‍മ്മകള്‍ക്ക് യൗവനം..!!

വെളുപ്പിന്റെ ഉണര്‍ത്തല്‍
ആരൊക്കയോ വരുമെന്ന് .
അടുക്കളയില്‍ ഒരുക്കങ്ങള്‍ ..!!

ചോദ്യങ്ങള്‍ക്ക് ഉപ്പുരസം
കാറ്റിനു കുളിര്‍മ .
കാത്തിരിപ്പിന്റെ ദിനങ്ങള്‍ ..!!

കിളികളും വസന്തവും
ശിശിരങ്ങളും വന്നുപോയി
ശിഖരത്തിന്‍ കാത്തിരുപ്പ്  ..!!

തീന്മേശയില്‍ എത്തുമ്പോള്‍
തീയും പുകയും വളകളുടെയും
വലകളുടെയും നോവറിയില്ല..!!

കടല്‍തിരമാലകളുടെ
തലോടല്‍ കാത്തു കിടന്നു
തീരത്തിന്‍ മധുര നോവ്‌ ...!!

നാവിന്റെ രുചി
രാവിന്റെ ഓരത്തു
കാത്തു നിന്നു തട്ടുകട ..!!

ആരെയും പഴിച്ചിട്ടു കാര്യമില്ല

ആരെയും പഴിച്ചിട്ടു കാര്യമില്ല
Image may contain: 1 person, outdoor


ആരെയും പഴിച്ചിട്ടു കാര്യമില്ല
ആരെയും ശപിച്ചിട്ടും കാര്യമില്ല
ഇതെല്ലാം എന്റെ ചെയ്തികളുടെ ഫലം
എന്തെ ജീവിത രീതി ഇങ്ങനെയാണ്

.എന്റെ ചിന്തകൾ എന്റെ മാത്രം
എന്റെ വികാരങ്ങൾ എന്റെതുമാത്രം
അത് മറ്റുള്ളവരുടെതല്ല അഥവാ
മറ്റുള്ളവർ ഇങ്ങിനെ ആവണം എന്നായിരിക്കാം

ഇങ്ങനെ എന്നെ കൊണ്ട് പ്രതികരിക്കാൻ അയവു
എന്റെ വികാരവിചാരങ്ങൾ ഇങ്ങിനെ ആണ്
ഒന്നുകിൽ എന്റെ നിർഭാഗ്യം അല്ലെങ്കിൽ
എന്നെ ഒഴിവാക്കി നിർത്താം

ലോകത്തിനു അതിന്റെ തായവഴികളുണ്ട്
അത് സ്വയം നടപ്പിലാവുകയും ചെയ്യും
അതൊക്കെ എനിക്കോ എങ്ങിനെയോ ആവാം
വേണമെങ്കിൽ സ്വീകരിക്കാം അല്ലെങ്കിൽ പുറം തള്ളാം

നമ്മുടെ പ്രവർത്തികളാണ് നമ്മുടെ സന്തോഷം
നമ്മളാണ് അതിന്റെ പ്രതിക്രീയകൾക്കു ഉത്തരവാദി
ചിലപ്പോൾ ഇവിടെയാകാം അല്ലെങ്കിൽ
കഴിഞ്ഞകാലത്തിന്റെ സന്തതി പാരമ്പരകളാകാം
.
ഒന്നുമേ നമ്മളാൽ ചെയ്യാൻ ആവില്ല
അത് വെറും തുച്ഛമായ കരുതലുകൾ
ഒരാളിൽ നിന്നും മറ്റൊരാളിലേക്ക്
അവർക്കിഷ്ടമുള്ളതുപോലെ നടക്കും

ആരെയും പ്രതി ചേർത്തിട്ടു കാര്യമില്ല
ആരെയും മേലുള്ള ചുമതലയുമല്ല
എല്ലാം എന്റെ ചെയ്തികളാണ്
അതാണ് എന്നെ നയിക്കുന്നത്

എന്നെ ആനന്ദത്തിലേക്കും
ഉത്സാഹവാനാക്കുന്നതും
ആരെയും പഴിച്ചിട്ടു കാര്യമില്ല .
ആരെയും ശപിച്ചിട്ടും കാര്യമില്ല ..!!

Thursday, July 6, 2017

സ്വപ്ന ദംശനം

സ്വപ്ന ദംശനം

Image may contain: one or more people

ഇന്നലത്തെ മഴനിലാവിന്റെ കുളിരിൽ
അവളൊരു സ്വപനം കണ്ടു ഞെട്ടിയുണർന്നു
കിതയ്ക്കുന്നുണ്ടായിരുന്നു ചോദിച്ചപ്പോൾ 
എന്റെ നേരെ തുറിച്ചു നോക്കി ഇരുന്നു
മേശമേലിരുന്ന വെള്ളം നിറച്ച കുപ്പി
കൊടുത്തു മട മാടാ കുടിച്ചു തീര്‍ത്തു
മെല്ലെ തലമുടികളില്‍ കൈയ്യോടിച്ച്‌
അവളോടു സ്നേഹത്തോടെ തിരക്കി
എന്താ കനവു കണ്ടത് എന്ന് .......
അവളൊരു നെടുവീര്‍പ്പിട്ടു കൊണ്ട്
പറയാന്‍ തുടങ്ങി അവളുടെ സ്വപ്നാനുഭവം
അവള്‍ പെറ്റു എന്നും അതും രണ്ടു കുട്ടികള്‍
ഒന്നൊരു മനുഷ്യ കുട്ടിയും മറ്റൊന്ന്
ഒരു കങ്കാരുവെന്നും ഇതെങ്ങിനെ സംഭവിച്ചു
നോക്കുമ്പോള്‍ അത് എഴുന്നേറ്റു ഓടിയെന്നും
അത് പറഞ്ഞു തീരുമ്പോള്‍ അവളുടെ മുഖം
ഒന്നുകാണെണ്ടാതായിരുന്നു വിളറി വെളുത്തു
അവളെ പറഞ്ഞു സ്വന്തനപ്പെടുത്തി
ഇതാരോടും പറയല്ലേ എന്ന് ഉറപ്പുവരുത്തി
കിടത്തി, ഉറക്കാന്‍ ശ്രമിച്ചു വിളക്ക് കെടുത്തി
ഓര്‍ത്ത്‌ കിടന്നു ഉറങ്ങി അപ്പോള്‍ ജാലകത്തില്‍
നിന്നും പുലരി വെട്ടം മുഖത്തു തട്ടി ഉണര്‍ന്നു
അടുക്കളയില്‍ പാത്രങ്ങള്‍ കിലുങ്ങുന്നുണ്ടായിരുന്നു ......!!
photo courtesyhttp://www.gettyimages.in/photos/sun-streaming-through-window?

കവിതാവഴിയിലുടെ

കവിതാവഴിയിലുടെ

Image may contain: cloud, ocean, sky, water, outdoor and nature
എന്നെ എന്റെ കവിതകള്‍ എവിടെയൊക്കയോ
കൊണ്ടുപോകുന്നു ഞാന്‍ അറിയാതെ കണ്ടു
വിശാലമായ മരുഭൂമി ചക്രവാളത്തോളം തൊട്ടു
ദാഹം തീര്‍ക്കാനായി ആകാശത്തോളം കണ്ണും നട്ട്
നോക്കി കിടക്കുംപോലെ ,അകലെ മരുപച്ച
മോഹം ഉണര്‍ത്തി മാടിവിളിക്കുന്നു .....
എത്ര നാടുകള്‍ എത്ര ഭാഷകള്‍ കേട്ട് നീങ്ങുമ്പോള്‍

കളകളാരം പൊഴിക്കും അരിവിക്കരയിലുടെ
കിളികളുടെ കൂജനങ്ങളുടെ അകമ്പടിയോടെ
ഒഴുകി ഒഴുകി വലിയ പുഴയായി മാറി അതിന്റെ
കൈവരികളിലുടെ ഉയര്‍ന്നുതാണ്  ആര്‍ത്തലച്ചു

നടന്നു തളര്‍ന്ന എന്റെ മയക്കത്തില്‍ നിന്നും
തൊട്ടുണര്‍ത്തി കടലിന്റെ അലര്‍ച്ച കേട്ടു
തിരകള്‍ എന്നെയും തീരത്തെത്തിച്ചു
എങ്ങിനെ ഞാന്‍ ഇവിടെ എത്തി
ഓര്‍ക്കുമ്പോഴേക്കും ആരൊക്കയോ വന്നു
അടക്കം പറയുന്നു ജീവനുണ്ടെന്നു തോന്നുന്നുയെന്നു.....!!എന്നെ എന്റെ കവിതകള്‍ എവിടെയൊക്കയോ
കൊണ്ടുപോകുന്നു ഞാന്‍ അറിയാതെ കണ്ടു
വിശാലമായ മരുഭൂമി ചക്രവാളത്തോളം തൊട്ടു
ദാഹം തീര്‍ക്കാനായി ആകാശത്തോളം കണ്ണും നട്ട്
നോക്കി കിടക്കുംപോലെ ,അകലെ മരുപച്ച
മോഹം ഉണര്‍ത്തി മാടിവിളിക്കുന്നു .....
എത്ര നാടുകള്‍ എത്ര ഭാഷകള്‍ കേട്ട് നീങ്ങുമ്പോള്‍

കളകളാരം പൊഴിക്കും അരിവിക്കരയിലുടെ
കിളികളുടെ കൂജനങ്ങളുടെ അകമ്പടിയോടെ
ഒഴുകി ഒഴുകി വലിയ പുഴയായി മാറി അതിന്റെ
കൈവരികളിലുടെ ഉയര്‍ന്നുതാണ്  ആര്‍ത്തലച്ചു

നടന്നു തളര്‍ന്ന എന്റെ മയക്കത്തില്‍ നിന്നും
തൊട്ടുണര്‍ത്തി കടലിന്റെ അലര്‍ച്ച കേട്ടു
തിരകള്‍ എന്നെയും തീരത്തെത്തിച്ചു
എങ്ങിനെ ഞാന്‍ ഇവിടെ എത്തി
ഓര്‍ക്കുമ്പോഴേക്കും ആരൊക്കയോ വന്നു
അടക്കം പറയുന്നു ജീവനുണ്ടെന്നു തോന്നുന്നുയെന്നു.....!!

" നിറമാർന്ന നുണ "

" നിറമാർന്ന നുണ   "

Image may contain: outdoor

ഇല്ല ഞാൻ ഇവിടെ ഉള്ളത് വിശദീകരിക്കാനല്ല
ഉള്ളതിവിടെ ഒരു പരിഹാരങ്ങൾക്കുമല്ല
എത്രയോ തവണ സത്യം വെളിവാക്കിയതാണ്
എന്നിട്ടും നീ നുണ പ്രചരണങ്ങളാണല്ലോ നടത്തുന്നത്

എന്തെ നീ നിന്റെ മറനീക്കി പുറത്തു വരാത്തെ
പറയുന്നതൊക്കെ ഒളിപ്പിക്കാൻ എന്തിനു ശ്രമിക്കുന്നു
നമുക്കതൊക്കെ ഒന്ന് പരിഹരിക്കാം എന്നത്തേക്കുമായ്
എന്നിട്ടും നീ മറഞ്ഞിരിക്കുവാൻ തന്നെ ഒരുങ്ങുന്നല്ലോ

ഞാൻ ഒരിക്കലും നിർബന്ധിക്കില്ല, എല്ലാം നിന്റെ  ഇഷ്ടം
നിന്റെ വാക്കുകളാലുള്ള നാടകങ്ങൾ ഇനിയും നടക്കട്ടെ
മുഖത്തു ചെളിവാരിയെറിഞ്ഞിട്ടു നിഷ്കളങ്കയാണെന്ന്
ഭവിക്കുന്നുവോ ? !! ഇതാണോ നിന്റെ ജീവിതരീതി

എനിക്കിപ്പോൾ മനസ്സിലാവുന്നുണ്ട് എനിക്ക് കാര്യങ്ങൾ
ഞാൻ ഇതുകൊണ്ടു ആനന്ദമായി ഇരിക്കാൻ ആഗ്രഹിക്കുന്നു
ഒരുപക്ഷെ നീ സത്യത്തെ മറക്കുന്നുണ്ടെങ്കിലും
തെളിവില്ലാത്തവക്ക് ഒരു പുതുമ ഉണ്ടാവുമെന്ന് കരുതുക

നിനക്കറിയില്ല അല്ലെ ഒടുവിൽ സത്യത്തിനെ  തിളക്കമുണ്ടാവു
.എത്രമേൽ നീ മുഖം മൂടി ധരിക്കുമെങ്കിലും അവസാനം
ഈ നുണകളുടെ നിറങ്ങൾക്ക് മങ്ങലേൽക്കും കട്ടായം
എല്ലാം ഒരു നാൾ എല്ലാം നഗ്നമാക്കപ്പെടും എന്നറിക ..!!

photo by Salvador, Feather painting and Vladimir kush

Wednesday, July 5, 2017

നങ്കുരം

Image may contain: ocean and outdoor

നമ്മളിരുവരും അന്ന്കണ്ടുമുട്ടിയ വേളയില്‍
നീ പകര്‍ന്നോരാ സുഖ ദുഃഖങ്ങളുടെ നടുവില്‍
പെട്ടന്ന് നീ എങ്ങോ പോയി മറഞ്ഞുവല്ലോ
തേടി നടന്നു എവിടെയൊക്കയോ അറിയില്ല
തളര്‍ന്നിരുന്നു  ഏറെ ചിന്തിച്ചിരുന്നപ്പോള്‍
പലപല രൂപങ്ങള്‍ ഭാവങ്ങള്‍ മിന്നിമറഞ്ഞു
സ്വപനജാഗ്രതകളുടെ മൗനത്തിനിടയില്‍  
ഒരു മാത്രയെങ്കിലും കേള്‍ക്കാതെ പോയൊരാ
നിഴല്‍ അനക്കവും  ചുവടനക്കവും കര്‍ണ്ണങ്ങളില്‍
വര്‍ണ്ണങ്ങള്‍ ഏറെ വിടര്‍ത്തി നിന്നങ്ങു ചാരുതയാല്‍
കണ്ണുകള്‍ എന്തെ കാണാതെ മുഖം തിരിച്ചു പോകുന്നു
നഷ്ടങ്ങളൊക്കെ സഹിക്കുന്നു ദിനവും ദൈന്യതയാല്‍
നരനായി ജനിച്ചുപോയത്‌ കൊണ്ടാവുമോ അറിയില്ല
കടലിന്റെ തീരങ്ങളില്‍ തിരക്കൊപ്പം വിട്ടുപോയ
നങ്കുരം വീണ്ടും എങ്ങോ യാത്രയാവാനോരുങ്ങുന്നു
ചിന്താ ഭാരവുമായി വേര്‍തിരിവിന്റെ ഉച്ചസ്ഥായിയില്‍ ..!!

ഉണരുവിന്‍

ഉണരുവിന്‍ ......

തങ്ക ലിപികളില്‍ ആലേഖനം ചെയ്യപ്പെടുമിതു
നൂറ്റാണ്ടിന്‍റെ ഏറ്റവും മഹത്തരമാമൊരു വിപ്ലവം
കറുപ്പിന്റെ വെറുപ്പ്‌ വെളുപ്പാക്കി മോഡിപിടിപ്പിച്ചിതാ
ലോകമാകെ പ്രശംസക്കും മാതൃകാപരമായ് മാറി 

നോട്ടിന്റെ പേരിലൊരു വോട്ടിനായല്ല
നാട്ടോട്ടം ഓടിതളര്‍ന്നൊരു ജനം നടു
റോഡിലും മുക്കുകളിലും മൂലകളിലും
നടു നിവര്‍ത്താനാവാതെ ദേശ നന്മക്കായ്
എല്ലാം സഹിച്ചു ക്ഷമിച്ചും ആ മോദമാര്‍ന്ന
നല്ലൊരു നാളെക്കായ് കാതോര്‍ത്ത് കഴിഞ്ഞപ്പോള്‍
കിടന്നിട്ടുറക്കമില്ലാതെ ഒരു കൂട്ടം ശിവരാത്രിയാക്കിമാറ്റി
ശരശയ്യ തീര്‍ക്കുന്നിതാ കഷ്ടം മിതു പറയാതെയിരിക്കവയ്യ

സ്വച്ചസുന്ദരമിതു വസുന്ധരയില്‍ വാസയോഗിതമാക്കാന്‍
കര്‍മ്മയോഗിയുടെ ധീരമാം ചുവടുവെപ്പ്‌ എത്ര പുകഴ്ത്തിയാലും
തീരുകയില്ലയീ  ധര്‍മ്മത്തിന്‍ ചുതി വരുമ്പോള്‍ അവനിയില്‍
അവതരിക്കും ഇതുപോല്‍ അവതാരമിത് നരജന്മം
ഭാഗ്യമിതു ഭാരതത്തിന്റെ അഭിമാനം നല്‍കും കരങ്ങള്‍ക്ക്
ശക്തി പകരാന്‍ ഉണരുക ഉയിര്‍ കൊടുക്കാം തന്നാലായത്.
"ഉത്തിഷ്ടതാ ജാഗ്രത പ്രാപ്യവരാന്‍ നിബോധത:''

അറിയുക നീ നന്മ

അറിയുക നീ നന്മ
Image may contain: plant, outdoor and nature
ഞാൻ എന്നെ എന്റെ ഉള്ളിൽതന്നെ ഒതുക്കിനിർത്തി  
നീ വരച്ച രേഖക്കപ്പുറം പോകുക കൂടി ചെയ്തില്ല
നിയന്ത്രണങ്ങൾ ഒക്കെ പാലിച്ചു, എനിക്ക് അതറിയാം
മുഖം മൂടി ഒന്നുമേ ധരിച്ചില്ല ,അത് നിനക്കും അറിവുള്ളതല്ലേ

ഇതുവരേക്കും ,നീ അധിക്ഷേപ വാക്കുകൾ കൊണ്ട് മുറിവേൽപ്പിച്ചു
നീ എന്റെ നേർക്ക് ചാട്ടുളി പോലെ ഉള്ള വാക്കുകളാൽ എറിഞ്ഞു
എന്നിട്ടും ,ഞാൻ എന്റെ മൗനം പാലിച്ചു എന്നിൽ തന്നെ
ഞാൻ അറിയുന്നു നിന്നെ നയിക്കുന്നത് നീ അല്ല എന്ന്

നീ കെണിയിൽ അകപ്പെട്ടു അല്ലെന്നുണ്ടോ
ചങ്ങലകൾ നീ ധരിക്കപ്പെട്ടതു നീ കാണുന്നില്ല
നീ നിന്റെ പ്രവർത്തികളുടെ കുരുക്കിൽ അടിമയാണ്
മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട്  നീ തന്നെ സമാശ്വസിക്കുക

എന്ത് കൊണ്ട് നീ നിന്നിൽ തന്നെ ഉറ്റുനോക്കാത്തതു
നിനക്കറിയില്ല നീ അകപ്പെട്ട കുരുക്കുകൾ നിനക്കറിയില്ല
നിനക്കൊരിക്കലും ആനന്ദം അനുഭവിക്കാനാവില്ല
മറ്റുള്ളവരുടെ  കൂട്ടിനുള്ളിലായി നിന്നുകൊണ്ട്
അവരുടെ വാക്കുകളാൽ ലോകത്തെ അറിയാനാവില്ല

ചുവട്‌വെക്കുക അറിയുക പുറം ലോകത്തിന്റെ കുളിർമ്മയെ
ക്രൂരമല്ല നിന്റെ ചുറ്റുപാടുകൾ എന്നറിയുന്നത് നന്ന് കരുതുക
ഞങ്ങൾ അറിയുന്നു നിന്നെ കുറ്റപ്പെടുത്തുവാൻ
പറ്റിയ തെറ്റുകൾ നിന്നിലില്ലന്നു സത്യം

എങ്ങിനെ പറയും നിന്നോട് ഞങ്ങളുടെ അവസ്ഥ
എന്ന് കാണും നിന്നെ ഈ പുകമറമാറ്റുവാൻ
പുറത്തു പോരുക ആ കാരാഗൃഹത്തിൽ നിന്നും
ചിറകു വിരിച്ചു നീ പറന്നു ഉയരുവേഗം സ്വാതന്ത്രയാകു
.
നിൻ ഹൃദയത്തിൽ ഉള്ള വാക്കുകളാൽ സ്വയം ഉയരു
പ്രണയത്തിന്റെ ചങ്ങലകളിൽ കുടുങ്ങാതിരിക്കുക
ജീവിതം നിന്റെ ആണ് അത് നീ അറിയേണം ഇപ്പോൾ
നടന്നതൊക്കെ നിന്റെ പ്രവർത്തിയുടെ ഫലമാണ്

പറക്കും സുഹൃത്തേ നിന്റെ വാക്കുകളാവും ചിറകിനാൽ
നിനക്കറിയാവുന്ന നല്ല പാട്ടുകൾ ഒക്കെ മധുരമായി പാടുക
നിർത്തുക വിഷദുഷ്യമാം പ്രചാരണം അന്യരെക്കുറിച്ചു
നിനക്കറിയാമല്ലോ നിന്റെ കൂട്ടിനുള്ളിലെ ജീവിതം

ഒരിക്കൽ നീ സ്വാതന്ത്ര്യത്തിന് ശ്വാസം അനുഭവിക്കുകിൽ
നീ നിന്റെ ചങ്ങലകളിൽ നിന്ന് മുക്തയാകുക
അന്യന്റെ ദൂഷ്യം പകരുന്നത് ഉഴിവാക്കുക
നിൻ ഹൃദയത്തിൽനിന്നും ,അറിയുക ലോകത്തിന്റെ നന്മ ..!!
.

Tuesday, July 4, 2017

മനസ്സു രമിക്കുന്നു
മനസ്സു രമിക്കുന്നു

Image may contain: one or more people


വാക്കുകള്‍ സത്യമാണ്

അവകളെ നഗ്നമായ് വിടുന്നു

ചിന്തകള്‍ എല്ലാം വിശുദ്ധവുമാണ്

അവകള്‍ ഒഴുകി നടക്കട്ടെ

മനസ്സൊരു കളിസ്തലമാണ്

ചിന്തകളാണ് കളിക്കാര്‍

മനസ്സിനെ വീക്ഷിച്ചു കൊണ്ടിരിക്കുന്നു

ഒരു നിയമങ്ങള്‍ക്കും വിധേയമാകുന്നില്ല

എന്റെ കളിക്കാര്‍ ശക്തരാണ്

നീ കളിക്കുക നിന്റെ നിയമാനുസരണം

ഒന്നുമേ താരതമ്യപ്പെടുത്തണമെന്നില്ല

നീ നിന്റെ മനസ്സിനു കീഴടങ്ങി നീങ്ങുക

ഞാനെന്റെ രീതിയില്‍ മുന്നേറുന്നു

ജീവിതം അങ്ങിനെ നയിക്കുന്നു

എന്റെ ഇരിപ്പും നില്‍പ്പും പ്രണയവും

എന്റെ ഇഷ്ടാനുസാരം നീങ്ങുന്നു

ആരും ആരുടെയും വഴിതടസ്സപ്പെടുത്തുന്നില്ല

സാഗരം അതിന്റെ വേഗതയില്‍ തിരമാലകളെ

ഉയര്‍ത്തി താഴത്തുന്നു അതുപോലെ

നമ്മുടെ പ്രജ്ഞക്കനുസരണം നമുക്ക് ജീവിക്കാം ..!!

Monday, July 3, 2017

ഹരേ..!!

Image may contain: 1 person, smiling

പാരിതിനെയെന്നും പരിപാലിക്കും പാല്‍കടലില്‍
പള്ളികൊള്ളും പാപനാശനാ പരമപവിത്ര ഹരേ
പണിതീടുക പാഴാവാതെ പവിത്ര ജന്മബന്ധങ്ങള്‍
പലവുരു കണ്ടു  തവ പാണിയില്‍ വീണു ഹരേ ....!!

പരിപൂര്‍ണ്ണനായ് നില്‍ക്കും നിന്‍ മുന്നിലിതാ
പൂജാ പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നിതാ ഹരേ
പുളകിതനാവുന്നിതാ  കണ്ടു  നിന്‍ തിരുരൂപം
പരമാത്മാവേ പുല്‍കീടുക എന്നാത്മാവിനെ ഹരേ..!!

പദയുഗളം കണ്ടു തൊഴുന്നേരം
പതിഞ്ഞു നിന്‍ രൂപമെന്‍ മനതാരില്‍ ഹരേ
പൊറുക്കുക എന്‍ അവിവേകങ്ങളൊക്കെ
പരിപാലിക്കുക നിത്യമെന്നില്‍  സത് വിചാരങ്ങളാല്‍ ഹരേ ..!!

പെരുവിരലില്‍ നിന്നു തപം ചെയ്യുന്നുണ്ടെന്‍
പൂര്‍ണ്ണ നല്ല ഞാന്‍ നിന്‍ കൃപാ കടാക്ഷമില്ലാതെ ഹരേ
പരം പൊരുളെ ലോകനാഥാ പാപവിമോചന
പൂര്‍ണ്ണത്രയാതീശ പരമസത്യനായകാ ഹരേ ..!!

അവളെന്ന കാവ്യം

അവളെന്ന  കാവ്യം

Image may contain: one or more people and closeup

തുലികയില്ലാതെ നീ
വര്‍ണ്ണം നിറച്ചു എന്റെ
ചുണ്ടുകളില്‍ എത്ര

മധുരമെന്നു ഓതി നിന്റെ
ഹൃദയത്തിലെ അക്ഷരങ്ങള്‍
കുറിച്ചു പ്രണയമെന്ന കവിത

അവസാനം അവള്‍ വലിച്ചെറിഞ്ഞു
ഹൃദയത്തില്‍ നിന്നും.
അവനെ ഒരു മൗനിയാക്കി .

അവന്റെ മൗനം
ശലഭകോശങ്ങള്‍ തീര്‍ത്തു
അവളെന്ന രഹസ്യം മനസ്സില്‍ ...

അവള്‍ അകന്നതോടെ
പൂക്കാതെയായ്
മനസ്സെന്ന വാടികയാകെ ..!!

മായാത്ത മുഖം

പണിതോരുകൊട്ടാരമാകാശത്തു
നിന്നെ കുടിയിരുത്താനായ്
ഒരു സ്വപനം ഉടഞ്ഞു പോയല്ലോ

തേടിയലഞ്ഞു അവസാനം തേഞ്ഞു മുറിഞ്ഞു
കണ്ണുനീർ വാർത്തു വന്നു ചേർന്നൊരു
ആളൊഴിഞ്ഞ സത്രത്തിന് മുന്നിൽ

കണ്ണുനീരിൽ മുങ്ങി സൂര്യൻ
മൗനം ഉടഞ്ഞു അലിഞ്ഞു
നിലാപാലായി ഒഴുകി

അടഞ്ഞ കണ്ണുകൾക്ക് മുന്നിൽ
നിഴൽ നിറഞ്ഞു അപ്പോഴും
നിന്റെ മുഖം മായാതെ കൂടെനിന്നു

Saturday, July 1, 2017

എല്ലാം ഒരു മായാജാലം

എല്ലാം നവീനമായത് പോലെ
സ്വരമാധുര്യമാര്‍ന്ന സന്ധ്യ
പകലിന്റെ ജീവിത ഭാരം എടുത്തു
എല്ലാം സംന്യസിച്ചു പടിഞ്ഞാറെ
 ചക്രവാള ചരുവില്‍ കാവിയുടുത്ത
കടലിലേക്ക് മറയുമ്പോള്‍ മനസിന്‍
നോവിന്റെ ആഴം കുറഞ്ഞപോലെ
കുളിർ കാറ്റും പോയി മറഞ്ഞു
രാവിന്റെ കൊല്ലുന്ന ചിരി
ചിന്തകളിൽ  നിന്നും ഉണർത്തി
എല്ലാം ഒരു മായാജാലം പോലെ തോന്നി

മുഖമില്ലാഴ്മ


മുഖമില്ലാഴ്മ

Image may contain: tree, night, outdoor, nature and water

ഇരുട്ടിന്റെ ഇടനാഴികയിലുടെ നടന്നു
അലഞ്ഞു നക്ഷത്രകുട്ടങ്ങള്‍ക്കിടയിലുടെ
തിരമാലകളിലുടെ യാത്ര നടത്തി
ജീവിതത്തെ നയിച്ചു ഇരുളിന്റെ  സൗന്ദര്യത്തിലുടെ

ഒഴിഞ്ഞു മാറി നടന്നു സ്വാര്‍ത്ഥതയിലുടെ
പ്രകൃതിയുടെ സത്യമായ പാതയിലുടെ
ജീവിതത്തിന്റെ നാടകത്തില്‍
ഓരോ മുഹുര്‍ത്തങ്ങളിലും ഉണര്‍വോടെ

എന്തിനു വാക്കുകള്‍ അര്‍ത്ഥമില്ലാതെ ഉപയോഗിക്കുന്നു
നമ്മള്‍ക്കറിയാം നാം എന്നാല്‍ എന്താണെന്ന്
അതൊരു ജീവിത തനിമയായ് മാറുന്നു
ചിന്തിക്കുന്നതോന്നു പറയുന്നത് മറ്റൊന്ന്

എങ്ങുമേ എത്തിചേരാതെ ആവുന്നു
നമ്മള്‍ നടക്കുന്നയീ സത്യമില്ലാത്ത പാതയില്‍
നമുക്കറിയാം ഉള്ളിന്റെ ഉള്ളിനെ
ഈ കപടതയാര്‍ന്ന സ്വാര്‍ത്ഥതയുമായ്‌
.
നോക്കുക ഉള്ളിലെ ആത്മാവിന്റെ ദര്‍പ്പണത്തില്‍
സത്യത്തിന്‍ വിത്തുകളെ ഉള്ളില്‍ സൂക്ഷിക്കുന്ന
ഒന്നുമേ മാറ്റാനാവില്ല ജീവിത ശൈലിയെ
അന്ധമായ ജീവിത മരീചികയില്‍

കണ്ണുതുറക്കുക ഉള്ളിന്റെ ഉള്ളിലേക്ക് നോക്കുക
എന്താണ് ചിന്തിക്കുന്നത്
എന്താണ് പറയുകയും പ്രവര്‍ത്തിക്കുകയും
എല്ലാം ഒരുപോലെ സത്യമാവട്ടെ
വരിക തുടച്ചു നീക്കാമീ മുഖമില്ലാത്ത ജീവിതത്തെ 

ഞാനൊന്നു പറഞ്ഞോട്ടെ

ഞാനൊന്നു പറഞ്ഞോട്ടെ


Image may contain: one or more people, people standing, ocean, sky, cloud, outdoor, water and nature
ഞാനൊന്ന് കരഞ്ഞോട്ടെ
നിന്നെ കാണിക്കാന്‍ അല്ല
എന്റെ നോവുകളെ കുറക്കാന്‍

ഞാന്‍ നിശബ്ദനാണ് എന്ന് കരുതി
ശബ്ദം നഷ്ടപ്പെട്ടവനാനെന്നു കരുതേണ്ട
സത്യത്തിന്റെ മുഖം കാണുന്നു അതിനാല്‍
.
ഞാന്‍ അലയുന്നത്
നിന്നെ കണ്ടു പിടിക്കാന്‍ ആവാത്തത് കൊണ്ടല്ല
നീ എന്നെ കണ്ടു പിടിക്കട്ടെ എന്ന് കരുതിയാണ്

ഞാനെന്റെ മൗനമാകുന്ന ഗുഹയില്‍
ഒളിക്കുന്നത്‌ നിന്നെ ക്ഷണിക്കുന്നത്
നിന്റെ പ്രണയ യുദ്ധത്തിലേക്ക് ആണ്
.
എനിക്ക് വേണ്ടത് എന്റെ
രഹസ്യമായ ആഗ്രഹ നിവര്‍ത്തിക്കാണ്
എന്റെ പ്രണയ ദാഹം തീര്‍ക്കാന്‍

ഞാന്‍ എന്റെ ഹൃദയത്തെ
കുഴിച്ചു ഇടുന്നു നിന്റെ
ആത്മാവിന്റെ ആഴത്തിലേക്ക്
അവിടെആകുമ്പോള്‍ ആരും എന്നെ കാണുകയില്ലല്ലോ

ഞാനൊന്നു വിശ്രമിക്കട്ടെ
ശയിച്ചു സംതൃപ്തി അണയട്ടെ
എങ്കിലല്ലേ നിന്നില്‍ എനിക്ക് കൂടു കുട്ടാനാവുള്ളു..!!

കതകുകള്‍ തുറന്നുതന്നെ ഇരിക്കട്ടെ

കതകുകള്‍ തുറന്നുതന്നെ ഇരിക്കട്ടെ
.Image may contain: people standing and outdoor
എന്നെ കുഴിച്ചുമൂടല്ലേ
ഭൂതകാലത്തിന്‍ ശവകുഴിയില്‍
കതകുകള്‍ കൊട്ടിയടക്കല്ലേ
എന്റെ ഇന്നലെകളുടെ മുന്നില്‍

ഞാനിപ്പോഴും ജീവിച്ചിരിപ്പുണ്ട്
നിന്റെ ഓര്‍മ്മകളുടെ ശ്വാസവുമായി
നടന്നു മുന്നേറുന്നുണ്ട് ഇന്നലെകളുടെ  തെരുവില്‍ .

മറക്കല്ലേ എന്നെ
കഴിഞ്ഞപോയ വാര്‍ത്തകിലേക്ക്
തുടച്ചു നീകരുതെ നിന്റെ മനസ്സിന്റെ ഉള്ളില്‍

എന്റെ തേടലുകള്‍
സ്വപനത്തോളം കറങ്ങി നില്‍ക്കുന്നു
നാം പാടിയ പാട്ടുകളില്‍
ഇപ്പോഴും ഞാന്‍ ജീവനോടെ ഉണ്ടല്ലോ ..!!

വാതായനങ്ങള്‍ തുറന്നു തന്നെ ഇരിക്കട്ടെ
നിന്റെ ഹൃദയത്തിന് മനസ്സിലാവട്ടെ
ഞാനും നീയും ചേര്‍ന്നെങ്കിലെ
പൂര്‍ണ്ണത ഉണ്ടാവുകയുള്ളൂ എന്ന്

ഞാന്‍ ആഗ്രഹിക്കുന്നില്ല
നമ്മുടെ നൌക തകരുവാന്‍
നീ നിന്റെ ഹൃദയം തുറക്കുക
എങ്കിലേ നമ്മുടെ പ്രണയം നിലനില്‍ക്കു...!!