Friday, March 31, 2017

കൂട്ടുകാരാ

Image may contain: bird

ഒരു നോക്കുകാണാൻ ഒരുവാക്ക് മിണ്ടാൻ
ഒന്നെന്ന സത്യമറിയാൻ ഒരുമയുടെ പെരുമ
ഒരുകൊമ്പിലിരുന്നു കൊക്കൊരുമ്മൻ
ഇരുകാതിൽ ഇമ്പമാർന്ന മധുരം പകരാൻ
ഇരുമെയ്യാണെങ്കിലും ഒരുമനസ്സായി മാറാൻ
ഒന്നിങ്ങു വരുമോ വസന്തത്തിന് കൂട്ടുകാരാ 

Thursday, March 30, 2017

ഓര്‍മ്മയുടെ അക്കരക്കോ

Image may contain: one or more people, tree, sky, outdoor, nature and water


ഓർമ്മകളിൽ ഇറങ്ങി നടന്നപ്പോൾ
നല്ല കുളിരു ,കാലുകളിൽ ഓളങ്ങളുടെ
തിരസ്‌പർശം ബാല്യത്തിന്റെ കുസൃതികൾ
തിരികെ വരാത്തൊരു അനുഭൂതി വീണ്ടും
അയവിറക്കി മധുരം നുണയുമ്പോൾ
ചിരിക്കാനോ കരയാനോ ആവാതെ ........

മേടകൊന്ന

Image may contain: one or more people, people riding bicycles, people standing, tree, plant, outdoor and nature

കത്തി നിൽക്കും സൂര്യന്റെ
തീക്ഷണതയിൽ നിഴൽപ്പാട് നോക്കി
യാത്രകളുടെ അരികിലായ്  
വേലിപ്പരപ്പിന് മുകളിലൂടെ
ചരൽ നിറഞ്ഞ ഇടവഴിയരുകിൽ
എത്തി നോക്കുന്ന  മേടകൊന്ന
കൈനീട്ടത്തിനായ് കണ്ണും നട്ട്
അച്ഛന്റെ വരവ് കാത്തു നിന്ന
മടങ്ങി വരാത്തൊരു  ബാല്യം ...!!

മഹാമയാ സന്നിധിയില്‍ ....

Image may contain: 1 person, closeup

കണ്ണുകളില്‍ ജ്വലിക്കുന്നൊരു സ്വാത്തിക ഭാവും
ജന്മജന്മാന്തരങ്ങളില്‍ ലയിച്ച അഗ്നി സ്പുലിംഗങ്ങള്‍
മഞ്ഞള്‍ കുങ്കുമത്തിന്‍ ദൂളിയില്‍ ചിതറിവീണ
മോഹത്തിന്‍ തീക്ഷണതയില്‍ എല്ലാം മറന്ന്
ഒരു നിസ്സംഗത ദൃഷ്ടി എവിടെയോ തേടുന്നു ....
അനര്‍വചനീയമാം അനുഭൂതിയുടെ ലഹരിയില്‍
ചുറ്റും മുഴങ്ങും ശരണ മന്ത്രവും ശംഖോലിയും
അസുരവാദ്യത്തിന്‍ പെരുക്കവും ഇലത്താള മേളവും
ശാന്തി  മുഹുര്‍ത്തത്തിന്‍ സമാഗമത്തില്‍ നില്‍ക്കുന്നു ......

Wednesday, March 29, 2017

കൈവിട്ടു നില്‍പ്പു


Image may contain: shoes, sky and cloud
അവളുടെ കണ്ണുനീരിന്‍
വേദനയുടെ  സ്വാദ്
ചുംബനങ്ങലുടെ മായിച്ചു

അവളുടെ സന്തോഷമറിഞ്ഞു
കവിളിലെ നുണക്കുഴിയില്‍
വീണു കരേറാനാവാതെ

കിളികൊഞ്ചല് കേട്ട്
മതിമറന്നു സ്ഥലകാല
വിശപ്പും ദാഹവും മറന്നു

അവളുടെ നടവേഗത്തില്‍
എല്ലാം മറന്നു നിന്നപ്പോള്‍
പോകേണ്ട വഴി മറന്നു

അതാ ഇപ്പോള്‍ ഇങ്ങനെ
എല്ലാം അവതാളത്തിലായി
കൈവിട്ടു  നില്‍പ്പു ജീവിക്കാനായ് ...!!

പ്രണയ പുസ്തകം

Image may contain: sky and outdoor

വരുകിനി നമുക്ക് വാക്കുളാകളായി മാറി
പ്രണയപുസ്തകത്തിനുള്ളിൽ ജീവിക്കാം
നിൻ ചുണ്ടുകൾ വാക്കുകളെ തൊട്ടറിയട്ടെ
കണ്ണുകൾ തീർക്കും വരികളിൽ കവിത നിറയട്ടെ

താളുകളിൽ നിറയും ശോഭകൾ പരത്തും
വസന്തങ്ങൾ പൊഴിക്കും സുഗന്ധങ്ങളും
തേനൂറും മധുരമൊഴികളും വർണ്ണങ്ങൾ
ചാലിക്കും ചിത്രപ്രപഞ്ചവും ആനന്ദം നൽകട്ടെ

നമ്മുടെ സൗഹൃതത്തിൻ ശോഭ
മാറി മാറി വരും ഋതുക്കൾ പകരട്ടെ
ലോകമറിയട്ടെ എണ്ണിയാൽ ഒടുങ്ങാത്ത
സന്തോഷം നിറക്കും  അനുഭൂതികൾ ....!!


അരുതേ ....

Image may contain: sky, bird and outdoor
രാവുപകലിനെ വിട്ടൊഴിഞ്ഞപ്പോള്‍ പെട്ടന്ന്
കഴിഞ്ഞതൊര്‍ത്ത്‌ വെളുക്കെ ചിരിച്ചാകാശവും
ജാള്യതയോടെ നാണിച്ചു ഭൂമിയുമപ്പോള്‍
അതറിയാതെ പുഞ്ചിരിച്ചു പൂക്കളൊക്കെ
അതുകണ്ട് ശലഭങ്ങള്‍ പറന്നടുത്തു എത്ര
മനോഹരമിത് കണ്ടു തുലികയുമായിരുന്ന
കവിമനം ഒന്ന് നൊന്തു , വണ്ടിനെയും
ശലഭങ്ങളെയും കൊത്തി പറക്കാന്‍
വന്നെത്തിയ ഇണക്കിളികളെ
എയ്യ് തിടാന്‍ വന്ന വനേ നോക്കി
കവി ഉറക്കെ പാടി ''മാനിഷാദ .....
ഇതൊക്കെ കേട്ടിട്ടും വായിച്ചിട്ടും
ഇന്നും തുടരുന്നു ഈവക ഹിംസകള്‍
അതാണ്‌ പ്രകൃതിയുടെ വികൃതിയെന്നറിഞ്ഞു
മൗനിയായ് ഇത് തന്നെ വിധിയുടെ
നിയോഗമെന്നറിഞ്ഞു രഘുനാഥനാം
കവിയൂര്‍ കാരനാം ഞാനും കഴിയുന്നു
വെല്ലവിധമീ വല്ലഭന്റെ ഇംഗിതമറിഞ്ഞു...!! .

Tuesday, March 28, 2017

എന്‍ ചിന്തകളിലെ നീ

ഞാൻ നിന്റെ ചിന്തകളാൽ ഗർഭം ധരിച്ചിരിക്കുന്നു
ജീവിച്ചു പോകട്ടെയോ നിന്റെ
ചുണ്ടിൽ വിരിയും പുഞ്ചിരി പൂവായ്
നിൻ  കണ്ണിൽ വിരിയും ശലഭമായ്
മൂക്കിൽ തിളങ്ങുമൊരു മുക്കുത്തിയായ്
മിടിക്കും നിന്റെ നെഞ്ചിലെ താളമായ്
കാർകൂന്തലിൽ ഒരു തുളസി ദളമായ്  
വിരലിലൊരു മുദ്ര മോതിരമായ്  
പദ ചലങ്ങൾക്കു ധ്വനി പകരും മഞ്ചീരമായ്...!!

അച്ഛനെന്ന ഓർമ്മ


Image may contain: one or more people, sky, ocean, cloud, twilight, outdoor, water and nature
ആ നെഞ്ചിന് ചൂടേറ്റു
കണ്ടൊരു കാഴ്ചകളും
ഇച്ഛക്കനുസരിച്ചു വാങ്ങിതന്നതും
ഒക്കെ അച്ഛനെന്ന  ഓർമ്മ ചിത്രമായ്
മനസ്സിന്നു നോവുന്നു നാളെ
ഇതൊക്കെ ചിന്തിക്കുമോ
ഇനിയുള്ള തലമുറകൾ 

തിരയിളക്കം

Image may contain: tree, sky, plant, outdoor and nature

രാവിന്‍റെ വിസ്മ്രിതിയില്‍ മഞ്ഞിന്‍ കണങ്ങള്‍
ഓര്‍മ്മകളുടെ പുതപ്പണിഞ്ഞു മൗനംഭജ്ഞിച്ചു
ചിവിടുകളുടെ അലോസരപ്പെടുത്താത്ത സംഘഗാനം
നാളിതുവരേക്കും ചിന്തകൾ അലട്ടാത്ത ഏകാന്തത
ഉറ്റപ്പെടലുകൾ മറക്കുന്ന കഴുത്തു ഞെരിഞ്ഞ
ലഹരി നിറഞ്ഞ സ്പടിക കുപ്പികളും കൂട്ടായി
നേർത്ത ഗസലിന്റെ സംഗീതം ലാഘവസ്ഥ
കൈവിട്ടകന്ന കൗമാര്യങ്ങളുടെ ദുസ്വപ്നങ്ങൾ
കടന്നുപോയ ജീവിതത്തിന്   നീലിമയിൽ  
ഓർക്കും തോറും കൺ പീലികളിൽ അറിയാതെ
ഉറക്കത്തിൻ തിരയിളക്കം അലയടിച്ചു ..........

ഒരു തുടര്‍കാവ്യം പോലെ

Image may contain: outdoorസുഖദുഃഖ സമ്മോഹനങ്ങൾക്കിടയിൽ
സമാന്തരമായ് കടന്നകന്ന ആത്മനൊമ്പരങ്ങൾ
നൈരാശ്യങ്ങളുടെ  പാപനിവർത്തിയാൽ
നിണമഞ്ഞ  തുരുമ്പ് എന്തെന്നറിയാത്ത
പാളങ്ങളിൽ രാവും പകലും ഇണചേർന്ന്
കടന്നകലുമ്പോൾ എവിടേയോ ദാഹത്തിന്റെ
കാറ്റലകൾ നിഴൽ ചേരുന്നു മടക്കമെന്തെന്നറിയ
പേക്കിനാവിന്റെ നടുവിൽ താളം തല്ലി കടന്നകലുന്നു
അനന്തമാമി യാത്രകൾ യാതനകൾ തുടർനാടകങ്ങൾ  
വരൂ നമുക്കും ഒന്ന് കണ്ടു മടങ്ങാം എന്ന് മർമ്മരം
കവിയോടൊപ്പം അക്ഷരങ്ങളുടെ ഘോഷയാത്ര ..
എഴുതി തീരാത്ത ഒരു കാവ്യം പോലെ തുടരുന്നു .!!

ഓർമ്മകളുടെ ശവപറമ്പിൽ

ഓർമ്മകളുടെ ശവപറമ്പിൽ

Image may contain: tree, sky, plant, outdoor and nature

ശ്‌മശാനമൂകതയിൽ
നമ്മളുടെ ഓർമ്മകളെ
ചികഞ്ഞു  പെറുക്കി

മിഴികൾ കൂമ്പി
നാലുമണി പൂക്കൾ
ഒഴിഞ്ഞ നെല്ലിച്ചുവടും

നിഴലുകൾ വളർത്തും
കിളികൾ പറന്നു ഇറങ്ങും
വാകമര തണലും

വാർത്തമാനങ്ങളുടെ
മാനങ്ങൾ തേടുന്ന
മഴയകന്ന മാനവും

പുസ്തകങ്ങൾ കാറ്റിൽപറത്തി
മുഷ്ടി ചുരുട്ടി വായുവിനെ മർദ്ദിച്ചും
സിനിമകൾ കണ്ടാസ്വദിച്ചും

ആവിപറക്കും കാപ്പിയുടെ
മുന്നിൽ വാതോരാതെ
ചിലമ്പും ക്ഷുഭിത യൗവനങ്ങളും

കൈപ്പിടിയിലമരും
റോസാദളങ്ങളുടെ ഇടയിൽ
പ്രണയം വീർപ്പുമുട്ടിയും

പിരിഞ്ഞ നേരത്തെ
വയറുവീർത്ത ബാഗും
നിറനീർമിഴികളും

ഇനിയെന്നുകാണുമെന്നു
കാറ്റിലാടും വൈലറ്റ്‌
ബോഗെയിൻ വില്ലപ്പൂക്കളും 

Monday, March 27, 2017

അപേക്ഷ


കടലുകണ്ടേന്‍ നിന്‍ നിഴലുകണ്ടേന്‍
നടന്നകലും നിന്‍ ഉടലുകണ്ടേന്‍
കാരിരുമ്പിന്‍ നങ്കുരമിട്ടു
കാരായിമ്മയും ഉരായിമ്മയും കണ്ടേന്‍
കാണിക്കയില്ല എന്റെ ഉടഞ്ഞ
ഹൃദയത്തിന്റെ നോവും മാത്രം
പിരിയാത്തോരെന്റെ ഓര്‍മ്മകള്‍മേയുന്ന
വിരഹത്തിന്‍ മൗനമുറഞ്ഞ വാക്കുകളാല്‍
എഴുതി തീരാത്തൊരെൻ കാവ്യങ്ങള്‍ക്കൊരു
മുടിവുമാത്രമെന്തേ ഉഴറി നടക്കുമെന്‍
ഉണരാത്ത വാക്കിനെ പ്രണയമായ്
കാണാരുതെന്നൊരു അപേക്ഷമാത്രം ...!!

Saturday, March 25, 2017

വരിക വരിക

Image may contain: ocean, sky, cloud, beach, outdoor, water and nature
കടലാഞ്ഞു കരയെ പുണര്‍ന്നപ്പോള്‍
പെരുവിരല്‍ കരിമണലില്‍ തൊട്ടുയര്‍ന്നു
ചുണ്ടുകള്‍ ഞെരിഞ്ഞമർന്നപ്പോൾ
നാവു കേണു നീ എന്നെ വിട്ടകലല്ലേ
രോമരോമാളികള്‍ ചാഞ്ചാട്ടമായി
ആറാട്ടായി അവസാനം പള്ളിവേട്ട കഴിഞ്ഞു
കൊടിയിറങ്ങും വരേക്കും ഒരു ഉന്മാദമായിരുന്നു
മേഘശകലങ്ങളിൽ നിന്നും ഇറ്റുവീഴും
ദാഹനീരണിഞ്ഞു മണ്ണിന്റെ ഗന്ധാനുഭൂതിയിൽ
നിന്നും  സ്വപ്നദംശനമേറ്റ് ഉണർന്നു
ഒരു ലാഘവസ്ഥ ,വല്ലാത്ത ക്ഷീണം .....!!

പറഞ്ഞില്ലെങ്കിലില്ല അല്‍ഭുതം

ഇനി നിന്നോടൊപ്പമൊരു നിമിഷമിരുന്നോന്നു
പാടാന്‍ കൊതിച്ചോരുമനമേ അനുനയിപ്പിക്കാം
കനവിലല്ല നിനവിലായ് കദനമില്ലാത്ത നാളുകള്‍ക്കായ്
ഉള്‍കണ്ണിണകളാലെ പറഞ്ഞതോക്കയും മൈക്കണ്ണിയാളെ
നിനക്ക് കളവായ്‌ തോന്നിയെങ്കില്‍ വിളയിടങ്ങളില്‍
കൊത്തിപ്പെറുക്കും കിളിയെ നോക്കി നാളെക്ക്
ഉള്ള അന്നത്തിനായി ചിന്തയില്ലാതെ പറക്കുന്നു
അന്ത വിഹായിസ്സിലേക്ക് നോക്കി അക്ഷരങ്ങല്‍ക്കായ്
തപം ചെയ്യ്തു കൊരുത്തൊരു വാക്കുകളായ് മാറ്റുമ്പോള്‍
ഒരമ്മയിലെവിടെയോ നീ തന്നകന്ന മധുരനോമ്പരങ്ങളിന്നും
മുഴങ്ങുന്നു സംഗീത ധാരയായ് കവിതയായ് മോറ്റൊലികൊള്ളുന്നു
ഇനിയെന്ത് പറയാന്‍ പറഞ്ഞതൊക്കെ വീണ്ടും പറഞ്ഞാല്‍ എനിക്ക്
നോസ്സെന്നു അല്ലാതെ മറ്റാരും പറഞ്ഞില്ലെങ്കിലില്ല അല്‍ഭുതം ..!!


ചിത്രത്തിന് കടപ്പാട് Remya Anand

Thursday, March 23, 2017

കണ്ടു പഠിക്കു

Image may contain: bird


കൊക്കൊരുമ്മി കൂടൊരുങ്ങി
കണ്ടുനിൽക്കേ വിരിഞ്ഞു പറന്നു
കാണാൻ കൂട്ടാക്കാത്ത പ്രണയമേ
കൊത്തിയകന്നു കോടതി കേറാ
കിളികുലങ്ങളെ കണ്ട് പഠിപ്പിക്ക
ഇരുകാലി വഴക്കാളി നീ ..........    

അവളൊരുങ്ങി

Image may contain: sky, cloud, twilight, tree, outdoor, nature and water
പടിഞ്ഞാറേ ചക്രവാളത്തിൽ
തുടുത്തു നിന്ന പൂവിനെ കണ്ടു
പക്ഷികൾ കൂട്ടത്തോടെ
പ്രാത്ഥനയോടെ കൂടണയുന്നു ,
വാനം കുങ്കുമം അണിഞ്ഞു
അതുകണ്ടു അവളൊരുങ്ങി രാവിന്റെ
ചുംബന മധുരം അവളുടെ കവുളുകൾ
അറിയാതെ തുടുത്തു ചുവന്നു
അകലെ നിന്നും ഒരു പുല്ലാം കുഴൽ പാട്ടും
ഒരു കുളിർ കാറ്റും വീശിയകന്നു .......
ചിത്രത്തിന് കടപ്പാട് Ambika Devi

കുഴിയാന

കുഴിയാന

Image may contain: plant and outdoor

മഴവന്നാലും കാറ്റുവന്നാലും
ഭൂമി കുലുങ്ങിയാലും
പാലം കുലിങ്ങിയാലും
എല്ലാം സ്വന്തമെന്നു കരുതി
വലിപ്പം വലിയ കാര്യമല്ലോ.
ഭൂമിക്കു മുകളിലെങ്കിൽ
ചങ്ങലക്കിട്ടു  പീഠനം
കൂനയായി മണ്ണ് കൂട്ടിയാലും
അവസാനം കുഴിക്കിറങ്ങിയാലോ
എന്തായാലും പേര് ആനയെന്നു തന്നെ..!!

Wednesday, March 22, 2017

അവള്‍ക്കായ് യുദ്ധം

No automatic alt text available.

ആകാശം ഗർഭം പേറി നിന്നു കടൽ
ഇളകി മറിഞ്ഞു ആർത്തട്ടഹസിച്ചു
ഭൂമിയും ഭൂമിയിലെ ജീവജാലങ്ങളും
നിൻ പദചലനങ്ങൾക്കു കാതോർത്തു
അവൾ പലയിടത്തു നിന്നും കുണുങ്ങി
ആടിയുലഞ്ഞു  യൗനയുക്തയായി നടക്കവേ
വിലയറിയാതെ ചില അഹങ്കാരികളാവും
ഇരുകാലികൾ നിന്നെ മാനഭംഗപ്പെടുത്തി
പാവം അവൾ കരഞ്ഞു കലങ്ങി മറിഞ്ഞു
കരഞ്ഞു കരഞ്ഞു വറ്റി വരണ്ടു ഇല്ലാതായി
എന്നിട്ടും അവൾക്കായി പലരും വീണ്ടും
അവൾ പോയ വഴിയിലെ അതിരും എലുകക്കുമായി
മല്പിടുത്തമായി വഴക്കായി യുദ്ധങ്ങളായി  ....
കാത്തിരിപ്പിന്റെ നാൾവഴി ഇനിയും തുടരും ....


ജല ദിനമിന്നു

Image may contain: bird

ജലദിനമെന്നു കൊട്ടിഘോഷി ക്കും
ഇരുകാലി നീ നിന്റെ വികൃതിയാല്‍
പുഴകളൊക്കെ കുഴലിലാക്കിയും പിന്നെ
കുപ്പികളിലടച്ചു കടത്തുന്നു എവിടേക്കോ
എന്നിട്ട്  ജീവജാലങ്ങളെ അലയാന്‍ വിടുന്നു
അല്‍പ്പം ദാഹജലത്തിനായ്‌ ഇതെന്തു ദ്രാഷ്ട്യം
അറിയുക എങ്കള്‍ക്കുമുണ്ട് അവകാശമീ മണ്ണിലെന്നു..!!

എന്റെ പുലമ്പലുകൾ -70

എന്റെ പുലമ്പലുകൾ -70

Image may contain: cloud, sky, ocean, outdoor, nature and water

വേദനകളുടെ സമുദ്രത്തിൽ
മുത്തുകൾ പെറുക്കാൻ പോയ്
അവയുടെ മുറിവുകളുടെ കഥകൾ
വിരഹത്തിൽ ചാലിച്ച്
എഴുതിയ വരികളൊക്കെ ഇന്ന്
 പാട്ടായ് മാറി ജനഹൃദയങ്ങളുടെ
ചുണ്ടുകളിൽ തത്തികളിക്കുമ്പോൾ
അറിയാതെ കണ്ണുകൾ നിറയുന്നു
എന്നിട്ടും മണലുകളിൽ തേടുന്നു
നഷ്ടമായ ഭാഗ്യത്തിൻ വസന്ത ഋതുക്കൾ  

ആവശ്യപ്പെട്ടു ഓരോ നിശ്വാസത്തിലുമായ്
സമർപ്പിച്ചു എല്ലാം അവളിൽ ഞാൻ
എന്നാൽ അതൊക്കെ കണ്ടതേയില്ല
വേണ്ടത് കിട്ടിയപ്പോഴത്തേക്കും
ഞാൻ തെരുവിലെ പിച്ചചട്ടിയോളം

ഇനിയൊന്നുമേ വേണ്ട വേണ്ട തൽപ്പം
മനസാന്നിധ്യവും ശാന്തിയും
മൗനധ്യാനവും  മാത്രം   ..!!

Tuesday, March 21, 2017

നിറയുന്നുവല്ലോ ..!!

Image may contain: plant, tree, outdoor and nature

ഓര്‍മ്മകള്‍ മെതിച്ചു നടന്നൊരു
നാട്ടുവഴികള്‍ തമ്മില്‍ തല്ലിയും
കളിപറഞ്ഞും കളിയാക്കിയും
ഉടുപ്പുകള്‍ കീറിയും ഉന്തിയും
തള്ളിയും തല്ലിയും പിണങ്ങിയും
ഇണങ്ങിയും ,ഇക്കിളികള്‍ കൈമാറിയും
ആരുമറിയാതെ പ്രണയ ചുംബനങ്ങള്‍
ആ നാട്ടു പാതകളിന്നു അന്യമായി
എവിടെ എന്റെ ബാല്യങ്ങള്‍ ഓടി
മറഞ്ഞൊരു ഇട തോടുകള്‍ ഇന്ന്
വെട്ടിയകറ്റി ബഹു നില കെട്ടിടങ്ങള്‍
കോണ്‍ക്രീറ്റ് കാടുകള്‍ നിറയുന്നുവല്ലോ ..!!

എന്താവുമോ ആവോ ..!!

Image may contain: plant, sky, mountain, tree, cloud, outdoor and nature

കൗമാര്യം കഴിഞ്ഞ വാര്‍ദ്ധ്യക്ക്യത്തിലേ
കപാലം  കണക്കെ കൈയ്യാലെമെല്ലെ
തടവി നോക്കി മുകളിലെ മലയുടെ
അവസ്ഥയും ഒരുപോലെ ആയല്ലോ
അടവിയും തടവിയും ഇല്ലാതെ
പോകുന്നല്ലോ ദിനങ്ങള്‍ ദീനാമായ്
ആഘോഷങ്ങള്‍ ഒരു കുറവുമില്ല
ചിലവാക്കുന്നു പ്രകൃതിയുടെ പേരുപറഞ്ഞു
ചിലവായിലേക്ക് ,എന്താവുമിങ്ങനെ പോകുകില്‍
ഇന്ന് കുപ്പി വെള്ളം വിലക്കുവാങ്ങുമ്പോള്‍
നാളെ വായുവും വാങ്ങവേണം എന്നൊരു അവസ്ഥ
കവിതയുടെ നിലയുമിതുപോലെ ആവുമല്ലോ
കാ യും  വായും  വിതയുമില്ലാതെ ആവുമോ ആവോ .. ..!!

എങ്ങോട്ടാണോയീ പോക്ക്

Image may contain: plant, night, flower, nature and outdoor


ഓരോ നാളും പുലരിവന്നു
അങ്കുരിച്ചു പോകുന്നു അക്ഷര
പൂക്കള്‍ പോലെ കാവ്യാത്മകത
കണ്ടും കാണാതെ പോകുന്നു
നേരമില്ല ഒന്നിനും ആര്‍ക്കുമേ
നട്ടോട്ടമാണ് പണമെന്ന
പിണത്തിനായി പറയുകില്‍
ഇവയില്ലാതെ നിലനില്‍പ്പുണ്ടോ
എന്ന് പലരും ,രണ്ടു നേരമന്നവും
നാണം മറച്ചു കുളിച്ചാര്‍ത്തു വരുവാന്‍
ഉള്ള വസ്ത്രവും പോരെ അതല്ല
എങ്ങോട്ടാണോയീ പോക്ക് എന്നറിയില്ല ...!!

അവകാശ ദുഃഖം

അവകാശ ദുഃഖം

Image may contain: nature

എനിക്കായും കൂടിയല്ലോയീ
ഭൂവിന്റെ നിലനില്‍പ്പിനായി
പടച്ചിത് ഉടയ തമ്പുരാനും
ഇതൊന്നുമേ ഓര്‍ക്കാതെ
ഇരുകാലി നീ ചെയ്യും കൊടും
പാതകങ്ങള്‍ നടത്തി എന്തെ
നീയാണ് ഭൂവിയുടെ അവകാശി
എന്ന് അഹങ്കരിക്കുന്നു ഇന്ന്
നാളെ  അറിയുക നീ  കുഴിക്കും
കുഴികള്‍ എല്ലാം നിനക്കും നിന്റെയും
നിന്റെ അന്തിരാവകാശികള്‍ക്കും
ഉള്ള ശവകുഴില്ലോ ,ഓര്‍ക്കുക നിന്നില്‍
ചില ബുജ്ജികള്‍ പ്രമാണികളിന്നു
ആഘോഷിക്കുന്നു കവിതയും പ്രകൃതിയും
പിന്നെ കവിതാ ദിനവും
ദീനമേറുന്നു എന്നെ പോലെ ഉള്ള
അല്‍പ്പ പ്രാണികള്‍ക്കു ........!!

കവിതയും പ്രകൃതിയും

കവിതയും  പ്രകൃതിയും

Image may contain: mountain, sky, cloud, tree, outdoor and nature

കവിതാ ദിനമെന്നു കൊട്ടി ഘോഷിച്ചു
തകൃതിയായി വർണ്ണിച്ചു പ്രകൃതിയെ
കവികളെല്ലാം ഒത്തുകൂടി ഒരിടത്തു
പുകഴ്ത്തി പാടിയെല്ലാവരും താഴ്വാരത്തു
വിട്ടു പോയപ്പോഴല്ലേ കാണ്മു പ്രകൃതിയെ
തരിശാക്കിആകെ തിന്നും കുടിച്ചും
അർജീണമാവാതെ കിടപ്പു ദയനീയമായ്  
വിട്ടു പോയ കുപ്പിയും കവറുകളാൽ
പ്ലാസ്റ്റിക് കുമ്പാരങ്ങൾ പല്ലിളിച്ചു കാണിച്ചു
അപ്പോഴും മുഴങ്ങുന്നുണ്ടായിരുന്നു
''കാടെവിടെ മക്കളെ നാടെവിടെ മക്കളെ ''

പ്രത്യാശ


Image may contain: one or more people, people standing, sky, cloud, ocean, outdoor, nature and water


ദുഖങ്ങളൊക്കെ തീരങ്ങളിലൂടെ
കടലിലൊഴുക്കുന്നു സായാഹ്നത്തിനൊപ്പം
രാവിന്റെ തണുത്ത മൂടുപടം പുതച്ചു
പുതു വഴിതേടാനുള്ള ഉറക്കം കഴിഞ്ഞു
പകലിന്റെ ഉയർത്തെഴുനേൽപ്പിനൊപ്പം
നടന്നു ജീവിതത്തെ നയിക്കുന്നു എന്നും ...!!

ഹൂഗ്ലിയുടെ തീരങ്ങളിൽ

Image may contain: ocean, outdoor, water and natureഗംഗയുടെ വിരിമാറിൽ ഗഗനം നോക്കി
ഗമിക്കാനൊരുങ്ങും നൗഗകൾ നാളേക്ക്
എന്തെന്നറിയാതെയിന്നിനെ മാത്രമറിഞ്ഞു
വിശപ്പറിയും തുഴപിടിക്കും മനസ്സുകൾക്ക്
വിശ്രമായ് കാറ്റിന്റെയും ഓളങ്ങളുടെ
താളത്തിനൊത്ത് പൊങ്ങിയും താണും കിടന്നു ....!!

ജീവിതാഗ്രഹം .

Image may contain: sky and natureരാവിനെ ചെക്കേറ്റിയ ചില്ലകൾക്കു തീരാദാഹം
മറന്ന വിശപ്പുകൾക്കുഅടങ്ങാത്ത  പുനർജീവനം
സിരകൾക്കു രാക്കാറ്റിന്റെ മാറാടിയ ഗന്ധം
കൈകാലുകൾക്ക് മധുരനൊവിന്റെ തളർച്ച
മുടിയഴിച്ച ഭീതി എല്ലിനെ നുറുക്കുന്ന തണുപ്പ്
ഉറക്കമെങ്ങോ കൈവിട്ടു പിണങ്ങിപ്പിരിഞ്ഞു
പകലിങ്ങു വന്നെങ്കിലെന്നൊരു ജീവിതാഗ്രഹം .

Monday, March 20, 2017

നീയറിയുന്നുവോ ..!!

Image may contain: tree, sky, outdoor and nature


മഞ്ഞും പൂവും പെയ്തുയൊഴിയുമീ
വിജനതയില്‍ നിന്നെയോര്‍ത്തു
രാപകലില്ലാതെ ഏറുമാടത്തിലിരുന്നു
രാഗം പൊഴിക്കും പുല്ലാം കുഴലില്‍
ചുണ്ടമര്‍ത്തും നേരം നിന്‍ കവിളില്‍
വിരിഞ്ഞാ പൂവിനെ കണ്ടോര്‍മ്മയെന്‍
മനമാകെ കുളിരുകോരുന്നു ..!! 

വരും വരാതിരിക്കില്ല .....

Image may contain: 1 person

വെയിലേറ്റു മഴയേറ്റ്‌ കാത്തു നില്‍ക്കുമാ
വെണ്ണക്കല്ലില്‍ തീര്‍ത്തൊരു ശില്പ്പമേ
വേള്‍ക്കാന്‍ വരും നിന്നെയി നില്‍പ്പില്‍
വഴികണ്ണുകള്‍ക്കൊരാശ്വസമായിതാ
വരാതിരിക്കില്ലൊരു മീരയും രാധയുമൊക്കെ ..!!

കണ്ടുതീരാ കാഴ്ചകള്‍

Image may contain: plant, tree, outdoor and nature

പാലങ്ങള്‍ തീര്‍ക്കുന്നു കോലങ്ങള്‍ മാറുന്നു
കാലങ്ങളുടെ മുന്നേറ്റങ്ങള്‍ക്കായ് ജീവിത
വഴിപ്പാതകള്‍ താണ്ടി അന്നവും മുന്നവുമായ്
കണ്ടു മനസ്സിലാക്കുക പ്രകൃതിയുടെ
കണ്ടുതീരാ കാഴ്ച പുസ്തകത്തില്‍ നിന്നും ...!!

ഒരു അനുഭൂതി

Image may contain: tree, plant and outdoorനെഞ്ചുരച്ചു കയറി നിന്റെയും എന്റെയും
നാമങ്ങള്‍ കൊത്തിവരഞ്ഞു വന്നു നില്‍ക്കുമ്പോള്‍
നേരിയ കരിരോമങ്ങള്‍ മേല്‍ച്ചുണ്ടില്‍ പിരിച്ചു
നാണത്താലിന്നുമോര്‍ക്കുമ്പോള്‍  ഉള്ളിന്റെ ഉള്ളില്‍
നീലകുറിഞ്ഞി പൂത്തപോലെ  ഒരു അനുഭൂതി 

മേടകണിയായ്

നീ പറഞ്ഞ വാക്കുകളൊക്കെയും 
ജന്മകൊണ്ടൊരു കനലെഴും 
കദനം നിറഞ്ഞ കവിതയായ് 
 മനസ്സിനൊരു കുളിർമയായ്
മേടകണിയായ് വിരിഞ്ഞു നിൽപ്പു...!!

Image may contain: plant, flower, nature and outdoor

ഇതിന്റെ പേരോ

സന്ധ്യയുടെ തീരത്ത് എവിടേയോ 
നിന്നെ പിരിഞ്ഞതുമുതെലെനിക്കു 
ദാഹമില്ല വിശപ്പില്ല ഉറക്കമില്ല 
മുഴങ്ങുന്നു കാതിലാകെ 
ഒരു കടലിരമ്പും കാറ്റിന്റെ 
വിരഹ നോവെഴും മൂളലും
 ഇതിന്റെ പേരോ അനുരാഗം ..!!


Image may contain: ocean, sky, twilight, outdoor, nature and water

വീഥിയിൽ....

ഇവിടെയീ വിജനതയിൽ 
വിരഹത്തിൻ നോവൽ 
നിലാവിന്റെ കാരാലാളനമേറ്റു
ശലഭ മാനസനായ് നിഴൽ ചിത്രങ്ങളിൽ 
നീ തന്ന നനവാർന്ന ചുണ്ടുകളുടെ 
മധുരസ്പര്ശനങ്ങളുടെ നിറവിൽ
അലയുന്നു നിൻ ഓർമ്മയുടെ വീഥിയിൽ....

Image may contain: night and sky

ഓമന

ഓർമ്മയുടെ മതില്കെട്ടിനപ്പുറത്തുനിന്ന് 
ഒളിയുമായ് നിത്യ പ്രണയവുമായി പകലോൻ 
ഒളിഞ്ഞും തെളിഞ്ഞും ആരാധികമാരാം
ഓമനകളാവും താമരയും തോഴിമാരും 
ഒഴിയാ പുഞ്ചിരിയുമായി വന്നു നിന്നു ...

Image may contain: sky, tree, cloud, twilight, outdoor and nature

Saturday, March 18, 2017

അല്പമാശ്വാസം

Image may contain: outdoor


കേട്ട പാപങ്ങളെ ഉൾകൊള്ളാൻ ആവാതെ നിൽക്കുമാ
ളോഹയയും സാരിയും ചൂടിദാറും ഉടുപ്പും കാൾസറായും
നിന്ന് നട്ടം തിരിഞ്ഞൊരു കുമ്പസാര കൂടിന്റെ വീർപ്പു മുട്ട്
വെയിലെത്തി നോക്കുമ്പോഴേക്കും അല്പമാശ്വാസം പകരുന്നു .

അമ്മയും തീയും

Image may contain: night and fireഉണ്ട് തിളക്കുന്നുണ്ട് അമ്മ മനസ്സും 
കലത്തിലെ അരിയും ഒപ്പം 
കത്തുന്നുണ്ട് മരകൊമ്പുകളും 
അതിലിരുന്നു പാടിയ കിളിമനസ്സുകളും 
വരുമിനി വസന്തമെന്നു കാറ്റും ......

തട്ട് കട

Image may contain: 1 person, night and fireമുനിഞ്ഞു കത്തുമാ വിളക്കിന്‍ മുന്നില്‍
വീശിയെടുക്കുന്നുണ്ട് രാവിന്റെ
ഉറക്കകേടുത്തലുകള്‍ക്കായി തട്ട്
സമോവര്‍ ചായയും കടിയുമായി
ജീവിതമെന്ന മുന്നക്ഷരത്തിനൊപ്പം
വിശപ്പെന്ന ശപ്പന്റെ പോര്‍വിളിയുമായ്
ഒരു ചാണിനും പിന്നെ താഴെ ഉള്ള നാല്
വിരക്കിടയുടെ തിരുശേഷിപ്പുകലുടെ
രോദനങ്ങള്‍ക്കായ് രാവിലും നാട്ടോട്ടം ......

വരില്ലയിനിയും

 Image may contain: one or more people, indoor and closeup


മൗനാനുഭൂതി പകരുമിരുളിന്റെ
കുളിരിലുറങ്ങി സ്വപ്നത്തിന്‍
കൈകളുടെ തലോടലേറ്റ്
കനവിൽ വിരിയും നിലാ
പുഞ്ചിരി മിന്നി മറയുന്ന
ധന്യമാം പാല്‍ മണമെറ്റു
ഊയലാടും നേരങ്ങളിനി
എന്ന് വരുമോആവോ ഇല്ല
വരില്ലാ ബാല്യകാലമിനിയും 

Friday, March 17, 2017

കവിതയെന്ന മാനസ പീഡനം

കവിതയെന്ന മാനസ പീഡനം

വാക്കുകളാല്‍  പ്രക്ഷാളനം നടത്തി
അക്ഷരങ്ങളെ ചതച്ചരച്ചു വളച്ചോടിച്ചിട്ടു
കായും തായും വേര്‍ത്തിരിച്ചു വരുമ്പോള്‍
കവിതയുടെ  വിത ഇല്ലായിമ്മ ,അല്ലേലും
എനിക്കെന്തു അരമനയില്‍ കാര്യം എന്ന്
അരയും  മെനയും  ഏറെ ഉണ്ടാക്കി ഇതൊന്നു
വായിച്ചെടുക്കാന്‍ ഞാന്‍ എന്ന സംജ്ഞയില്‍
ഒതുക്കി കൂട്ടാന്‍ ഞാന്‍ എന്ന ഞാന്‍ ഒരിക്കലും
അനുവദിക്കുന്നില്ല ,ഗഹനത കാണുവാനുള്ള
എന്റെ അറിവിന്റെ വലുപ്പം കുറവുതന്നെ
കഴുത്തിന്റെ പിറകിലുള്ളതും പിന്നെ
ചെവി എന്നതും ഞാന്‍ കണ്ടിട്ടില്ല ഞാന്‍
ആരെന്ന തേടലുമായി കപിയുടെ
പിന്‍ മുറക്കാരനായി കവിത തേടി അലയുമ്പോള്‍
കവിതയെ കവിതയായി കാണുവാന്‍ കഴിയാതെ
പോകുന്നല്ലോ എന്തൊരു മാനസ പീഡനം ......!!

ജീ ആര്‍ കവിയൂര്‍

17 -03 -2017

നീ എവിടെ.....!!

നീ എവിടെ.....!!

പൂത്തൂകായിച്ചു
പൊഴിതു വീഴും
നഗ്നമാം  ചില്ലകളും

മഴകാത്തു നിൽക്കും
വേഴാമ്പലിൻ മുന്നിൽ
മഴമേഘ കുളിരോ

കുയിൽ പാട്ടിലേയും
മയിലാട്ടത്തിലേയും
മനോഹാരിതയോ..!!

ഞാനും നീയുമറിയാതെ
ഉള്ളിൽ ചേക്കേറും
ചെറുപക്ഷിയുടെ ഗാനമോ ..!!

നിന്റെ  ഉള്ളിൽ
എന്നോട്  തോന്നും
 അടങ്ങാത്ത  ദാഹമോ ..!!

ഹൃദയമിടിപ്പുകളുടെ
അനുനിമിഷമാം
അനുഭൂതിയല്ലോ പ്രണയം

അതില്‍ വിരിയും
കമ്പനമല്ലോ ചുണ്ടുകളിലുടെ
വന്നെത്തും ചുംബനം

വീണ്ടും മൊട്ടിട്ട്
തളിര്‍ത്തു വിരിയും
പുഷ്പമല്ലോ പ്രണയം

നിലാ വെളിച്ചത്തിന്
നിഴലിൽ സ്വപ്നംകണ്ടുണരും
ശലഭ മാനസമല്ലോ പ്രണയം .

മൗനം ചേക്കേറും
മനസ്സിന് ചില്ലകളിൽ
മധുരം കിനിയുന്നതോ പ്രണയം ..!!

പുതുമഴയുടെ കുളിരിൽ
മണ്ണിൻ മണമേറ്റു ഉണരും
വിരഹ നോവല്ലോ പ്രണയം ..!!

എന്ത് ചെയ്യണം എന്നറിയാതെ
നട്ടം തിരിയുന്ന നോസ്സോ
ഉറക്കം കെടുത്തുമീ  പ്രണയം ..!!

പറഞ്ഞിട്ടും എഴുതിയിട്ടും
തീരാത്ത   പ്രഹേളികയോ
അണയാത്ത തീയോയീ പ്രണയം ..!!

ജീ ആർ കവിയൂർ
17 -3 - 2017

Thursday, March 16, 2017

കുറും കവിതകൾ 679

കുറും കവിതകൾ 679

മൗനം ഉടച്ചു
മുളന്തണ്ടു പാടി
രാഗം ശോകം ..!!

മേടപ്പക്ഷി  കൊക്കുരുമ്മി
കൊന്നപ്പൂക്കൾ  കൊഴിഞ്ഞു
കണിയൊരുക്കി  വിഷുവായ്...!!

കാൽത്തള കിലുങ്ങി
കുഞ്ഞിക്കാലിളകി .
അമ്മമനം തുടിച്ചു  ...!!

ജയാ പരാജയങ്ങളുടെ
മികവേകാൻ തള്ളവിരലിൻ  തുമ്പത്ത്
കാത്തു കിടന്നു ഒറ്റരൂപാ നാണയം ...!!

അകലത്തുനിന്നുമൊരുയോച്ചയനക്കം
കൊന്നത്തെങ്ങിൻ നെറുകയിൽ
മദ്ധ്യനസൂര്യന്റെ നിഴലിറക്കം..!!

പറന്നകലുന്നുണ്ട്
വറ്റുകൾക്കായ് ചിറകടി .
ദേശാന്തര ഗമനം   ....!!

ഉല്ലാസങ്ങളുടെ
ഘോഷങ്ങൾക്കായി .
കാത്തുകിടന്നു തോണി ..!!

നക്ഷത്ര കനവുകൾ
നിറഞ്ഞു രാത്രിയുടെ
നിഴലിൽ മിന്നാമിന്നികൂട്ടം ...!!

ദുഃഖമടക്കാതെ
രാവിന്റെ മൗനത്തിനൊപ്പം
കനലെരിഞ്ഞു കത്തി ..!!

ദീപാരാധനയുടെ
നിറപൊലിമയിൽ
ധ്യാനമുടച്ചൊരു ശംഖൊലി   ...!!

ഒന്നിങ്ങു വന്നെങ്കില്‍


മൈനാകമേ നീ മാറിപോവരുതേ
മഴവന്നു കൊഞ്ചി ചിണുങ്ങിയല്ലോ
കാറ്റ് വന്നു കിന്നാരം പറഞ്ഞുവല്ലോ
കാർമേഘ കീറിൽ മറഞ്ഞു നിന്ന

വെയിൽ വന്നു എത്തി നോക്കിയനേരത്ത്
കൊന്നമരത്തിലെ വിഷുപ്പക്ഷി പാട്ടുമൂളിയല്ലോ
കരകവിയും കടലിനെ നോക്കി നിന്ന് നീയത്
കരലളിയിക്കും വിരഹ കാവ്യമായി ഏറ്റു പാടിയില്ലേ ..!!

എത്രയോ  മേടവും  ചിങ്ങവും  കടന്നകന്നുവല്ലോ
എന്നിട്ടുമെന്തേ നീ വന്നില്ല എന്നരികിലായ്
ഓർമ്മകളുടെ വഞ്ചി തുഴഞ്ഞു തളർന്നുവല്ലോ
ഒന്നിങ്ങുവന്നെൻ മനസ്സിന്നു കുളിരേകില്ലേ ....!!

ജീ ആർ കവിയൂർ
16 .03 . 2017

Wednesday, March 15, 2017

ഓർമ്മകൾ പൂക്കുന്നു

ഓർമ്മകൾ പൂക്കുന്നു

പൊന്നുഷ സന്ധ്യകൾ പൂക്കുന്നിടത്തല്ലോ
മേടവിഷുവിനു  കണികൊന്നയായി മുറ്റത്തു
നീ വന്നു പുഞ്ചിരിച്ചു കൈനീട്ടി വന്നുനിന്നപ്പോൾ
കിലുകിലോന്നു കിലുങ്ങി മുത്തശ്ശന്റെ മടിശീലയും
മുത്തശ്ശിയുടെ പല്ലില്ലാ മോണയിൽ  വാത്സല്യമാവും
ഏട്ടന്റെ കയ്യിലെ മത്താപ്പ് പൂത്തിരി തിളങ്ങി നിൽപ്പൂ
അയലത്തെ ജനാലയിൽ കണ്ടൊരു ഉണ്ടക്കണ്ണുകളും
ഇന്നുമെൻ മനസ്സിന്റെ കോണിൽ  മായാതെകാണ്മു
ഇനിയെന്ന് കാണാൻ എല്ലാ മേടപ്പുലരികളിലും
ഓർമ്മകൾ എന്നെ  കണ്ണുപൊത്തി കളിക്കുമാ
കഴിഞ്ഞ കാലത്തേക്ക് കൊണ്ടുപോയിടുന്നു .
എനിക്ക് നീ പറിച്ചു തന്ന അല്ലിയാമ്പലും
കൊമ്പൻ തുമ്പിയെ പിടിച്ചു തന്നതും
മായാതെ മാനത്തു കണ്ണികൾ പറന്നകലുന്നതും
കുളിർക്കാറ്റിന്റെ മർമ്മരം ഗാനങ്ങളും എന്നെ
ഞാനല്ലാതെ ആക്കുന്നു പലപ്പോഴും .........

വിഷുപ്പുലരിയും നീയും

വിഷുപ്പുലരിയും നീയും

മൗനം ഘനീഭവിച്ചു ഉറഞ്ഞു
വിരഹത്തിൻ താഴ്വാരങ്ങളിൽ.
മഞ്ഞുരുകി ഒഴുകി പടർന്നിറ്റുവീണു  
മിഴിമുനകളുടെ  അനുഭൂതിയാൽ.
നിലാവ് പരന്നു  മുല്ലപ്പൂ പുഞ്ചിരിയാൽ
മധുരം കിനിഞ്ഞു ചെഞ്ചുണ്ടുകളിലൂടെ
പ്രണയം ചിറകടിച്ചു പാട്ടായി കാതുകളിൽ
മുത്തമിട്ടു ഉറക്കി സ്വപ്‍ന തേരേറ്റി .
ചില്ലകളിൽ രാപാടികൾ ചുണ്ടു കോർത്തു
തെക്കൻ കാറ്റ് നാണത്താൽ മുഖം കുനിച്ചകന്നു .
കണ്ണിമാങ്ങകൾ പൊഴിഞ്ഞു വീണു കിടക്കും
മുറ്റത്തു ഉണ്ണികൾ കളിയാടുന്ന കണ്ടു വെയിൽ
നിറത്തിൽ പൂവിട്ടു മേട കൊന്നകൾ പുഞ്ചിരിച്ചപ്പോളി-  
തൊന്നുമറിയാതെ അങ്ങ് മലയാളത്തിന് മണ്ണിൽ
 ഉറങ്ങി ഉണര്ന്നുവോ  വിഷുപ്പുലരിയും നീയും ...!!


Monday, March 13, 2017

മറിമായങ്ങള്‍

മറിമായങ്ങള്‍ ......

വിതുമ്പി നില്‍പ്പിത് വാനവും
ദാഹാര്‍ദയാം പുഴയും .
കലങ്ങിയ കണ്ണുമായ് വേഴാമ്പലും...!!

തെല്ലോട്ടു അകലെ
അലറി അട്ടഹസിച്ചു
കരയെ വരിഞ്ഞു മുറുക്കി

ദേഷ്യം തീര്‍ത്തകലുന്നു
നുരപത ചിതറി വിതറി
പാഞ്ഞു പോകുന്ന കടലും

ആഴങ്ങളില്‍ പേറുന്നു
വിരഹം ഉള്ളിലൊതുക്കി
കുറുക്കി മുത്തമായൊരു ചിപ്പിയും .

വലകണ്ണുകളില്‍ ഉടക്കി
കരയിലെ കമ്പോളമെത്തി
വിലമതിക്കാത്ത കച്ചകപടമേ

കദനമറിയാതെ ഒളിമങ്ങാതെ
മിന്നി മിനുങ്ങുന്നു പല
കഴുത്തുകളില്‍ തിളങ്ങുന്നു ..!!

ഒന്ന് മറ്റൊന്നിനു വഴി മാറുന്നു
ശോഭയെറ്റുന്നുയീ പ്രപഞ്ച
മറിമായങ്ങള്‍ തുടരുന്നു ...!!

യവനിക വീഴും മുൻപേ ....!!

യവനിക വീഴും മുൻപേ ....!!

ഉരുകുമിന്നുമെന്‍ ഉള്ളം
പടവുകളെത്ര കയറിയാച്ഛന്റെ
കൈപിടിച്ചു കണ്ടൊരു ലോകമേ ..!!

പാറി പറന്നൊരു ശലഭം
പൊന്‍ കിനാവായി വളര്‍ന്നു
കതിര്‍ മണ്ഡപത്തോളമിന്നു ..!!

കൈവരികള്‍ക്ക്  കുറുകെ
ഒഴുകുന്നുണ്ട് സുഖദുഖങ്ങള്‍
സന്ധ്യാംബര ചക്രവാള കടലിലേക്ക് ..!!

വിശപ്പിനു ഇരയാകുന്നു
ഒന്നിനുവേണ്ടി മറ്റൊന്ന്
എല്ലാമൊരു ജീവിത നാടകം ..!!

തുള്ളികളില്‍ നിഴലിക്കുമൊരു
ശലഭ കണ്ണുകള്‍ തേടുന്നു
മഴവസന്തം  മോഹനം ..!!

മലരുന്നാകാശം
മേഘ പൂക്കളില്‍ .
ചിത്തം നിറച്ചു  പ്രകൃതി ..!!

നീലപ്പീലിവിടര്‍ത്തിയാകാശം
ഇലയില്ലാ കൊമ്പില്‍
വേഴാമ്പല്‍ സന്തോഷം ..!!

കരീലയിലൊരു ഞരക്കം
കാതോര്‍ത്തു കിടന്നു
ഇനി വണ്‍ശംഖിന്‍ ഊഴം ..!!

ഓര്‍മ്മകളില്‍ രസമെത്ര
പുളിക്കുന്നെന്‍ ബാല്യമിന്നും
കാറ്റിനുമുണ്ടോരു തേങ്ങല്‍ ..!!

ചോദ്യമിന്നില്ല കാക്കയോടു
കൂടെവിടെ എന്ന്
നേരമില്ലയൊന്നിനുമേ  ..!!

വന്നു നിഴലായി നിൽപ്പിതു
രംഗ ബോധമില്ലാത്തൊരു
കോമാളി അരങ്ങു തകർത്ത് ..... 

നീ ഇല്ലാതെ

നിന്നെ സ്നേഹിക്കാന്‍ എനിക്ക്
നീ വേണമെന്നില്ലല്ലോ
നീ വായിക്കും വാക്കുകളിലെല്ലാം
ഞാന്‍ ജനിക്കുന്നു  എന്നറിയുന്നോ
ഓരോ വാക്കുകളില്‍ എന്റെ നാമം
നിന്റെ ചുണ്ടുകളില്‍ തത്തികളിക്കുന്നത്
ഞാനെന്‍ ജന്മ സായകമായി കരുതുന്നു
നിന്‍ ഓര്‍മ്മകള്‍ മെയ്യുന്നിടങ്ങളിലെ
നിന്മ്നോന്നതങ്ങളില്‍ കുളിര്‍ നിലാവു
അനുഭൂതിയുടെ മൊട്ടുകള്‍ വിരിയിക്കുന്നുവല്ലോ ..!!
പെട്ടെന്ന്  നിന്റെ മിഴികളില്‍
നനവ്‌ പടര്‍ന്നതെന്തേ ..?!!
മൊഴികളില്‍ നോവിന്‍
മൗന രാഗങ്ങള്‍ മനസ്സില്‍
വിരഹമേറ്റുന്നുവല്ലോ എങ്കിലും
നീ ഇല്ലാതെ എനിക്ക് നിന്നെ
സ്നേഹിക്കുവാന്‍ കഴിയുന്നുവല്ലോ .....!!.എന്റെ പുലമ്പലുകള്‍ - 69

എന്റെ പുലമ്പലുകള്‍ - 69

വാക്കുകളാല്‍ നമുക്ക്
ഒരു ചുംബനത്തിന്‍ കമ്പനം
പങ്കുവെക്കാം അക്ഷരങ്ങള്‍ക്ക്
വളവും മധുരവും ഏറട്ടെ
വാക്കുകളാല്‍ നീ തീര്‍ത്ത
ശീതള സുന്ദര സ്വര്‍ഗ്ഗസമാന
സ്വപ്നങ്ങളിലേക്ക് കൊണ്ടുപോയി
അവസാനം നീ വാക്കാല്‍ തന്ന നോവ്‌
എന്നെ അനന്തമായ മൗനത്തിന്റെ
നീലിമിയിലേക്ക് താഴ്ത്തപ്പെട്ടു
എന്റെ ഞരങ്ങലുകളാരും കേള്‍ക്കാതെ
അവസാനം എവിടെ നിന്നോ ശാന്തിയുടെ
സ്വരം എനിക്ക് കൂട്ടായി വന്നു വീണ്ടും
നീ തീര്‍ത്ത വാക്കുകളുടെ ചങ്ങലകള്‍ ഉടച്ചു
ജീവിതമെന്ന പ്രഹേളികയുടെ മറുപുറത്തിനായ്
വാക്കുകളുടെ മായാജാലം തീര്‍ത്ത്‌ പുതിയ
മേച്ചില്‍ പുറങ്ങള്‍ തേടിയലയുന്നു ....

Tuesday, March 7, 2017

തേടി കവിത അവള്‍ക്കായ്

തേടി കവിത അവള്‍ക്കായ്

അണ്ണാ മാടന്‍ നട ദേവിയാണേ
തങ്കശ്ശേരി ലൈറ്റ് ഹൌസിന്റെ
ഒറ്റക്കണ്ണന്‍ നോട്ടത്തെക്കാള്‍
മുടിയഴിച്ചിയൊഴുകും കായലിന്റെ
തീരംകടന്നു അറബിക്കടലിന്റെ
മുഖം നോക്കാതെയിരിക്കും
കാനായിയുടെ യക്ഷിയുടെ
മുലക്കണ്ണിലുടക്കിയ നോട്ടത്തിലറിയാതെ
അവളുടെ നുണക്കുഴി വിരിയുന്നത് കണ്ടു
ആവി പറക്കുന്ന മസാല കോണറിലെ
മസാല ദോശയുടെ രുചിയില്‍ എല്ലാം
മറന്നു ഒഴുകിയെത്തിയ കാറ്റും കൊണ്ട്
നടന്നപ്പോള്‍ എല്ലാം മറന്നു നിന്നു
ഇല്ലവും അച്ചിയും കൊച്ചിയും മൂളി പറന്നു
കൊതിയെടുത്ത് പറക്കും കൊതുകവളുടെ
മൂളിയ ഗസലിന്റെ നോവുകള്‍ തിണിര്‍ത്ത
കൈയുടെ ചുവപ്പ്  വകവെക്കാതെ മനസ്സേങ്ങോ
പിടി തരാതെ പാഞ്ഞു പോയി കൊണ്ടിരുന്നു
ഇനിയും ഉറങ്ങാതെ കണ്ണുകള്‍ പരുതുന്നു
ഒരു ഉറങ്ങാത്ത കവിതയുടെ വരികള്‍ക്കായ്

കാത്തിരിപ്പുണ്ടോ അകലെ ...!!

ഞാന്‍ ജീവിച്ചു  നിന്നിലുടെ
 നീ ഇല്ലാതെയീ വിപനത്തില്‍ 

രാവുകളുടെ സ്വപ്ന ചിറകിലേറി
 വന്നു നിന്നരികെ
കണ്ണടക്കുക ഒന്ന് കുടികൊള്ളട്ടെ
നിന്‍ ഹൃദയത്തില്‍

ചിത്ര പതംഗങ്ങളാല്‍
ചിറകടിച്ചുയര്‍ന്നു
മഴവല്ലുകള്‍ക്കപ്പുറം
മൗനാക്ഷരങ്ങളാല്‍
കുറിച്ചുവെന്റെ
നോവുകളൊക്കെ കേട്ടു
അകലെ നിലാവു പൂത്ത
താഴ് വാരങ്ങളില്‍
രാപക്ഷി പാട്ടില്‍
ഏറ്റുപാടുന്നുവല്ലോ
 ഒരു പുല്ലാങ്കുഴലിന്‍
നിശ്വാസങ്ങളില്‍
എന്തെ നീ അറിയാ
എന്‍ വിരഹ കടലിരമ്പും
 തീരങ്ങളില്‍
കൊന്നപൂത്തുലഞ്ഞു
കണികണ്ടുണരാന്‍
വെമ്പുന്നു മനമാകെ
വന്നകലുവാന്‍ ഒരുങ്ങുന്നല്ലോ
വിഷുപക്ഷിയും വിത്തും കൈക്കോട്ടും
പിന്നെ വന്നീടുമല്ലോ
ഓണനിലാവും
നിന്‍ പുഞ്ചിരിയാലങ്ങു തീര്‍ക്കും
അങ്കണത്തില്‍ തുമ്പിതുള്ളി
പൂവട പായസവും 
ഉപ്പിലെറും ഓര്‍മ്മകളും
ഊയലാടുമിന്നും എന്റെ 
വരവിനെ കാത്തിരിപ്പുണ്ടോ
 അകലെ നീയും ...!!

മോചനം കാത്തു


പച്ചപായലിന് തണുപ്പേറ്റ്‌
കാലങ്ങളുടെ കൊടിയ യാതനകളുടെ
താളപ്പിഴവുകൾ തേങ്ങലുകൾ
കെൽപ്പില്ലാതെ  മാനം നോക്കി
കിടപ്പു ഓർമ്മകളുടെ ഇതളറ്റ്
വെറുമൊരു വന്യമാം കൊടുങ്കാറ്റിന്റെ
വരവ് അറിയിക്കുന്ന മൗനം
വറ്റി വരണ്ട പുഴയുടെ കണ്ണുകളിൽ
ദയനീയതയുടെ കരി നിഴലുകൾ
കൈകൂപ്പി നിവരുന്ന ജലമില്ലാ
മേഘ പാളികൾക്കിടയിൽ നിന്നും
തീഷ്ണമാം പകാലോന്റെ ക്രുദ്ധ മുഖം
ഇനി എന്നാണാവുമോ മോചനം .......!!

ജീ ആർ കവിയൂർ
7 .3 .2017  

Friday, March 3, 2017

ആശകള്‍ക്ക് ഒരു മുടിവുണ്ടോ

Image may contain: 1 person, motorcycle


ആശകള്‍ക്ക് ഒരു മുടിവുണ്ടോ എന്താ പറയുക
തൊട്ടുനോക്കിയെങ്കിലും നിര്‍വൃതി കൊള്ളാം
കണ്ടോന്റെ ബൈക്ക് വിലയല്‍പ്പം കുറവാണെന്ന്
എന്നാലും ഇത്രയൊക്കെ ആവാം അല്ലെ എത്രയാണെന്നാ
ഒന്നും രണ്ടുമല്ല ഇരുപത്തി എട്ടു ലക്ഷമേ ഇതും കുറവാണ്
ചിലര്‍ക്കെന്നു വില്‍പ്പനക്കാരന്റെ മൊഴി ,പൊഴിയല്ല കേട്ടോ
എന്നാലും നടരാജന്‍ വണ്ടിയുടെ സുഖം ഒന്നും കിട്ടില്ല
അല്ലെ മുന്തിരി പുളിക്കും എന്നാലും
ആശകള്‍ക്കൊരു കുറവും വേണ്ട .......!!!

ഹോ ജീവിതമേ ..!!

ജീവിതമേ നിനക്കായ് എന്ത് വേഷം കെട്ടാനും
ജല്‍പ്പനങ്ങള്‍ക്ക് കാതോര്‍ക്കാനുമൊരുങ്ങുന്നു
തെരുവിലിറങ്ങി തുള്ളാട്ടം തുള്ളുന്നു ഒരു ചാണിനും
അതിനു താഴയൂള്ള തിരുശേഷിപ്പുകള്‍ക്കായ്
നിരവധി കാഴ്ചകള്‍ നിത്യവും കണ്ടിട്ട് വീണ്ടും
മുഖം തിരിച്ചു നടക്കാം അല്ലാതെ എന്ത് ചെയ്യാം
കനല്‍ തുപ്പും വേനലിന്റെ തീഷ്ണതയിലിതാ
ഒരു വഴിയോര കാഴ്ച കണ്ടിട്ട് നോവുന്നല്ലോ
കാണുമ്പോള്‍ അറിയാതെ ഒന്ന് മനമുറക്കെ
കുത്തി കുറിച്ചു പോയി ഇങ്ങനെ ... ഹോ ജീവിതമേ ..!!
ഇന്ന് നാലുമണിക്ക്  ചായ  കുടിക്കാന്‍ പോയപ്പോള്‍
കണ്ട കാഴ്ച മൊബൈലില്‍ പകര്‍ത്തിയത്
സ്ഥലം മാടന്‍ നട കൊല്ലം