Posts

Showing posts from January, 2022

പ്രകാശ ധാരമാത്രം

പ്രകാശ ധാരമാത്രം ... എവിടെ തിരിഞ്ഞൊന്നു നോക്കുകിലും എല്ലാ ദിശകളിലും ഇടങ്ങളിലും  നിൻ കാന്തികമാം കണ്ണിൻ പ്രഭാവലയം അതേ ആ പ്രകാശ ധാരമാത്രം  ഈ പ്രകാശ പൂരിതമാം അഭൗമമായ  ഒഴുക്ക് ഒരു അരുവിയിൽ നിന്നും  നദിയോളവുമവസാനം നീല നിലാവ് നിറയുമാകാശവും ആഴിയും ഇണചേരുന്നു. ഭൂമിയും ആകാശവും സൂര്യനും ചന്ദ്രനും സാക്ഷിയായ് നിറയുന്നു ദൃഷ്ടിപഥങ്ങളിൽ സൃഷ്ടിക്കാനാവാത്ത മനോഹാരിത  അതു നിന്റെ ചൊടികളിൽ വിരിയും പൂവ് ഏറെ തിരഞ്ഞു വഴി കണ്ടെത്തുമ്പോൾ ഒന്നു മിന്നിമറഞ്ഞു പോകുന്നുവല്ലോ ആകാശ കോണിലായി താരക പകർച്ച കണ്ടു മോഹിക്കുവാനെ ആയതുള്ളു  എവിടെ തിരിഞ്ഞൊന്നു നോക്കുകിലും എല്ലാ ദിശകളിലും ഇടങ്ങളിലും  നിൻ കാന്തികമാം കണ്ണിൻ പ്രഭാവലയം അതേ ആ പ്രകാശ ധാരമാത്രം  ജീ ആർ കവിയൂർ 31 01 2022

വിഷയ ദാരിദ്രം

വിഷയ ദാരിദ്രം പറയാന്‍ ഒരു കഥയുണ്ടായിരുന്നെങ്കില്‍  പാടി ഒപ്പിക്കാന്‍ വാക്കുകള്‍ ഉണ്ടായിരുന്നെങ്കില്‍  പുകഴ് പെറ്റ സാഹിത്യകാരനായെനെം പറ്റാതെ പോയതു ഭാഗ്യമെന്നു കരുതാം മുരടിച്ച മനസ്സില്‍  ഒരു വിശ്വാസത്തിന്‍ തിരിനാളം  മുനിഞ്ഞു  കത്തുമ്പോള്‍  അറിയാതെ  ഓര്‍മ്മകളുടെ   ദീപകഴ്ച്ചകളില്‍ തെളിഞ്ഞ മുഖം നിന്റെതാവേണം എന്നാശിച്ചു ചിലപ്പോള്‍ ചിലരുടെ സ്വപ്‌നങ്ങള്‍  ആഗ്രഹാങ്ങളായി മാറുമ്പോള്‍  ചിലരുടെ ചിരി പുഞ്ചിരിയായി  പൂത്തുലയുമ്പോള്‍  ശ്വാസനിശ്വാങ്ങള്‍ ജീവിതമായി മാറുന്നതിനെ  സ്നേഹമെന്നോ പ്രണയമെന്നോ വിളിക്കാമോ ?!! ജീ ആർ കവിയൂർ 31 01 2022

പറയാനൊരുങ്ങിയ

പറയാനൊരുങ്ങിയ  പറയാനൊരുങ്ങിയ വാക്കുകളൊക്കെ പറയാനാവാതെ ഉള്ളിന്റെ ഉള്ളിൽ വിങ്ങുന്നു വെറും രണ്ടു അക്ഷരങ്ങൾ കൂടി ചേർന്നു  വെറുപ്പില്ലാതെ മുഴങ്ങി അതേ ഇഷ്ടം പറയാതിരിക്കുകിൽ ഏറെ നഷ്ടം പലവുരുനാവിൻ തുമ്പിൽ വന്നകന്നു കാലമിത്രയായിട്ടും കണ്ഠത്തിൽ കലർപ്പില്ലാതെ മാറ്റൊലികൊള്ളുന്നു പലവട്ടം മൊഴിയുവാനൊരുങ്ങും മനസ്സിൽ നിന്ന് പുഴപോലെ ഒഴുകും   മിഴിയിൽ നിന്നോ ?,,  മൗനം ചേക്കേറും മലയുടെ  താഴ് വാരത്തിൽ നിന്ന് വിരഹമറിയിച്ചു രാഗം ജോഗ്   സ ഗ മ പ നി സ സ നി പ മ ഗ മ ഗ സ ഗാ സ പറയാനൊരുങ്ങിയ വാക്കുകളൊക്കെ പറയാനാവാതെ ഉള്ളിന്റെ ഉള്ളിൽ വിങ്ങുന്നു വെറും രണ്ടു അക്ഷരങ്ങൾ കൂടി ചേർന്നു  വെറുപ്പില്ലാതെ മുഴങ്ങി അതേ ഇഷ്ടം ജീ ആർ കവിയൂർ 30 01 2022     

പടിഞ്ഞാറ്റേതിൽ അമരുവോളെ

പടിഞ്ഞാറ്റേതിൽ അമരുവോളെ . അമ്മേ ദേവി ആശ്രിത വത്സലേ ... അടിയനിൽ കൃപ ചൊരിയൂ . ഒരു നെയ്ത്തിരി നാളമായ് നിൻ മുന്നിൽ ... ഉരുകി നിൽക്കുന്നൊരു ഭക്തൻ ഞാൻ . എൻ ദുരിതങ്ങളൊക്കെ തിരുമുന്നിലല്ലാതെ .. അവിടുത്തെ കൃപാകടാക്ഷങ്ങളെല്ലാം .. നിറ ദീപമായെന്നിൽ ചൊരിയേണമേ നാഗയെക്ഷിയമ്മേ എൻ പടിഞ്ഞാറ്റേതിലമരുവോളെ എൻ സങ്കടങ്ങൾ നിന്നോടല്ലാതെ  ആരോട് പറയും അമ്മേ ഭഗവതി തായേ നിന്നപതാദാനങ്ങൾഎഴുതി പാടുവാൻ ഞാനൊരു കവിയോ ഗായകനല്ലല്ലോ നിന്ന പദാനങ്ങൾ എത്രയോ പാടി ഞാൻ ... ശ്രീകോവിൽ ചുറ്റി തൊഴുതു നിന്നു അഴലെല്ലാം മാറ്റുന്നൊരമ്മേ ... തൃക്കരം തൊട്ടൊന്നനുഗ്രഹിക്കൂ.  സാക്ഷാൽ പാർവതിയാകുമ്മേ എൻ പടിഞ്ഞാറ്റേതിലമരുവോളെ എൻ ജീവിത വഴികളിലെ കദനമാകും മുള്ളുകളലോരോന്നും മകറ്റി വേദനക്ക് ആശ്വാസമരുളും നിൻകൃപക്കായി നിത്യം കണ്ണടച്ചു കൈകൂപ്പി മാനസ പൂജകൾ  നടത്തി പ്രാർത്ഥിക്കുമ്പോളെന്നെ  സങ്കട കടലിൽ നിന്നും കൈപിടിച്ചു  സ്വാന്ത്വനം നൽകുന്നുവല്ലോ  നീ ചാമുണ്ഡിയാകുമ്മേ  എൻ പടിഞ്ഞാറ്റേതിലമരുവോളെ ജീ ആർ കവിയൂർ 28 01 2022

നിന്നിൽ അർപ്പിക്കുന്നു

പാപികളാം ഞങ്ങൾ പണ്ടു നിന്നെ  ക്രൂശിതനാക്കീല്ലേ തമ്പുരാനേ  നിണമാർന്ന നിൻമേനികണ്ടിടുമ്പോൾഎൻ   സങ്കടമേതുമേയറിയില്ല ഞാൻ ( പാപികളാം ) കർത്താവെ........ ....  ഉള്ളുരുകിയെന്നും പ്രാർത്ഥിച്ചിടുമ്പോൾ  ദൈവപുത്രാ നീ അണഞ്ഞിടണേ (2)  ആശ്വാസം നൽകണേയെന്നുമെന്നുള്ളിൽ  ദീപപ്രകാശമായ് വന്നിടണേ (2)( പാപികളാം )  പാപികൾ ഞങ്ങൾതൻ രക്ഷയ്ക്കായി കുരിശ്ശേറ്റു വാങ്ങിയ    യേശുനാഥാ (2) മുറിവാർന്ന നിൻ മേനി കുമ്പിടുന്നു നാഥാ  എൻ ജീവിതം നിന്നിൽ അർപ്പിക്കുന്നു (2)( പാപികളാം ) ജീ ആർ കവിയൂർ

നിൻ സാമീപ്യം (ഗസൽ )

നിൻ സാമീപ്യം  (ഗസൽ ) നിലാവിൽ നിൻ  മുഖം കണ്ടപ്പോൾ  ചുണ്ടുകളിൽ പൂത്തു  ഗസൽ പൂക്കൾ സഖി  നിൻ വരവോടെ  രാക്കുയിൽ പാടി  രാഗാർദ്രമാമൊരു ഗാനം  സഖിയെ സഖിയെ  നീ സാമീപ്യത്താൽ  മലരിട്ട മുല്ലയും  എന്തൊരു ഗന്ധം  എന്തൊരു ചാരുത  അകലെ ചരുവിൽ  നിന്നും ആരോ മൂളി  ബാസുരിയാലതിൻ  പല്ലവിയൊക്കേ  നിന്നെക്കുറിച്ചായിരുന്നു സഖി  ജീ ആർ കവിയൂർ  26 01 2022

വന്ദേമാതരം

വന്ദേമാതരം  ഭാസുര ഭാവം നൽകും ഭാരത ജനനിയുടെ മണ്ണിൽ രാമപാദുകം വച്ച് ഭരിച്ച രാമനാമം പാടും ഭൂമി രായിതകലട്ടെ രാമായണം പുലരട്ടെ  രാമരാജ്യം ആവട്ടെ ഭാരതം ലോകാ സമസ്താസുഖിനോ ഭവന്തു  പാടി വിശ്വ ഗുരുവായ ഭാരതം  ജയ് ഭാരത് മാതാ  ജയിക്കട്ടെ നിത്യം നിൻ നാമം  ഭാഗ്യമിതു നാം പിറന്നീ മണ്ണിൽ വാഴ്ത്തുക വാഴ്ത്തുക അനവരതം വന്ദേമാതരം വന്ദേമാതരം  വന്ദേമാതരം വന്ദേമാതരം  ജീ ആർ കവിയൂർ 26 1 2022

പ്രത്യാശയാൽ

പ്രത്യാശയാൽ മിഴിപാകി മുളക്കുവാൻ പോകുന്ന പദവിന്യാസങ്ങൾക്കു കാതോർത്തു ഹൃദയവാതായനം തുറന്ന് നിന്നു പോയകാലമത്രയും കിനാകണ്ടു ഋതുക്കൾ വഴിമാറി പോയിട്ടും മനസ്സു കാത്തിരിപ്പു തുടർന്നു പലവുരു പൂക്കളിലെ തേൻ നുകർന്നു ശലഭ ചിറകുകളിലെ വർണ്ണങ്ങൾ മാറി മൊഴികളിൽ വിരിഞ്ഞത് വിരഹം ചൊടികൾക്കു ദാഹം വരണ്ട നാവിൽ പദങ്ങളുടെ മുത്തുമഴ കിനിയുമെന്നു വേഴാമ്പലായി തുടർന്നു അക്ഷര വഴിയേ ആരോഹണ അവരോഹണകളിൽ സപ്ത സ്വരഗതികളുടെ ആന്തോളനം തനുവിന്റെ  തന്തുക്കൽ മുറുകി നിന്നു മിട്ടുവാൻ വരുമോയെന്ന പ്രത്യാശയാൽ ജീ ആർ കവിയൂർ 25 01 2022     

തിരിച്ചറിവ്

തിരിച്ചറിവ് ജീവിതമെന്ന സത്യത്തെ തിരിച്ചറിഞ്ഞത്  നഷ്ടം സഹിച്ചു കൊടുക്കുകയും വാങ്ങുകയും ചെയ്തപ്പോളല്ലോ  ചില നിമിഷങ്ങൾ അങ്ങനെയാണ് ചിലവിട്ടു കഴിയുമ്പോഴേക്കും  ആർക്കും പിടിതരാതെ കടന്ന് അകലുന്നു  സമയത്തിന്റെ വിലയറിയുന്നില്ലല്ലോ  ഈ സ്വരം മൗനമായി മാറുമ്പോൾ നാം അറിയുന്നു ദേഹത്തു  വമിക്കുന്നത് ദൈവമെന്നല്ലോ ഇതു മനസ്സിലാക്കാതെ ഞാനും നീയും ജീ ആർ കവിയൂർ 25 01 2022

നിങ്ങൾക്ക് സ്വസ്തി

നിങ്ങൾക്ക് സ്വസ്തി ഒരു ദീപ മാലയായ് സന്ധ്യാവന്ദനം നടത്തും  ചക്രവാള പക്ഷികളെ  നിങ്ങൾ പാടും പാട്ടുകൾ  ദേവരാഗമോ ?!! ശ്രുതിയാരു പഠിപ്പിച്ചു  താളമിട്ടു തന്നതാര് , വിശ്വം മുഴുവൻ  ലയത്തിലായ് ,, പ്രകൃതിതൻ വരദാനമോ ? വരദായിനിയുടെ അനുഗ്രഹമോ ?!! ഈ കാണും പ്രപഞ്ച സത്യങ്ങളെ  കുറിച്ച് എത്ര എഴുതി പാടിയിട്ടും  മതി വരുന്നില്ലല്ലോ  സൃഷ്ടി സ്ഥിതി സംഹാരകാരകരാം  നിങ്ങൾക്ക് എന്റെ  സ്വസ്തി സ്വസ്തി സ്വസ്തി  ജി ആർ കവിയൂർ  23 01 2022

നടൻ പാട്ട്

നടൻ പാട്ട് കണ്മണിയെ നിന്നോട് പറയും  കരളിനെ നോവുകളെങ്ങിനെ  കാണാതെ കാണുന്നു  കണ്ണടച്ച നേരത്ത് മുത്തേ കാലത്തെഴുന്നേറ്റാൽ മുതൽ  കഞ്ഞിയും കറിയും വെച്ച്  കാത്തിരിക്കും നിനക്കായ്‌. കഷ്ടപ്പെടുന്നു വല്ലോ ദൂരത്തു പോന്നെ  കൺമഷി ചേലുള്ള നിന്നെ കാലം കഴിയും മുന്നേ  കണ്ണടച്ചു മണ്ണോളം ചേർന്നല്ലോ കദനമെങ്ങിനെ പൊറുക്കും കണ്ണേ  കുന്നോളം സ്നേഹമുള്ള  കാര്യങ്ങളൊക്കെ പറഞ്ഞു  കണ്ണുനീർ തോരുന്നില്ലല്ലോ  കടന്നു പോയല്ലോ നീ പെണ്ണേ  ജീ ആർ കവിയൂർ 24 01 2022

നിങ്ങൾ സ്വസ്തി

നിങ്ങൾ സ്വസ്തി ഒരു ദീപ മാലയായ് സന്ധ്യാവന്ദനം നടത്തും  ചക്രവാള പക്ഷികളെ  നിങ്ങൾ പാടും പാട്ടുകൾ  ദേവരാഗമോ ?!! ശ്രുതിയാരു പഠിപ്പിച്ചു  താളമിട്ടു തന്നതാര് , വിശ്വം മുഴുവൻ  ലയത്തിലായ് ,, പ്രകൃതിതൻ വരദാനമോ ? വരദായിനിയുടെ അനുഗ്രഹമോ ?!! ഈ കാണും പ്രപഞ്ച സത്യങ്ങളെ  കുറിച്ച് എത്ര എഴുതി പാടിയിട്ടും  മതി വരുന്നില്ലല്ലോ  സൃഷ്ടി സ്ഥിതി സംഹാരകാരകരാം  നിങ്ങൾ എന്റെ  സ്വസ്തി സ്വസ്തി സ്വസ്തി  ജി ആർ കവിയൂർ  23 01 2022

പിന്തിരിഞ്ഞ ചിന്തകൾ

പിന്തിരിഞ്ഞ ചിന്തകൾ പുറം തടയിൽ നിന്നും പത്തിലയാൽ ചവിട്ടി  പതുക്കെ മടക്കണ്ടത്തിൽ എട്ടിലയിലൂടെ പാക്ക് കണ്ടത്തിൽ ചെറുതായി പച്ചിച്ചയുവയുടെ  കരുത്തുകണ്ട്  മാവിലയാൽ തേച്ചുമിനിക്കിയ പല്ലുകാട്ടിയ മുത്തശ്ശിയുടെ കൈപിടിച്ച്  കാവിൽ ഭഗവതിയെ തൊഴുമ്പോൾ  കുട്ടികുറായുടെ മണത്തിൽ  മനം യൗവനത്തിലേക്ക് കാൽവഴുതി പട്ടയും ചക്കരയും പഴവും കൊടുത്ത ഗജവീരൻ തിടമ്പേറ്റിയ വരുമ്പോൾ കുപ്പിവളകളുടെ  ചാന്തു സിന്ദൂര കടയുടെ മുന്നിൽ കണ്ണേറു നടത്തിയിന്നു രാമ നാമ ജപത്തിലൂടെപിറകോട്ടു നടക്കും നേരം കണ്ണാടിയിൽ കണ്ട വെള്ളിനൂലുകൾ അരുതെന്ന് പറഞ്ഞു കുപ്പായ പിറകിൽ വലിക്കുന്ന  കുഞ്ഞികൈ പിൻ തിരിച്ചു ചിന്തകളെ  ജീ ആർ കവിയൂർ 23 01 2022

ദാഹാർദ്രമായി തന്നെ

മിഴികളെന്നുടെ വസന്തവും ശിശിരവും മനസ്സ് എന്നിട്ടുമെന്തേയിങ്ങിനെ ദാഹാർദ്രം വേദന നിറഞ്ഞൊരീ ഹൃദയമത് അറിയുന്നില്ലല്ലോ പിന്നെ എങ്ങിനെ ചുണ്ടുകളിൽ ഗാനമൊഴുകും നദിപോലെ മറന്നു പോയതൊക്കെ ഓർത്തെടുക്കാൻ ഒരുങ്ങുന്നു എന്നിട്ടും അൽപ്പാൽപ്പം പാടാൻ ശ്രമിക്കുമ്പോളായി പഴകാര്യങ്ങൾ ഒരു കഥയായ് തെളിയുന്നു  നിനക്കോർമ്മയുണ്ടോയെന്നറിയില്ല ശ്രാവണ മാസത്തിലെ ഓണവേയിലും ചില്ല തൊടാനായും ഉഞ്ഞാലാട്ടവും ഋതുക്കൾ മാറിമറഞ്ഞുവല്ലോ എങ്കിലും മനസ്സു കൊതിക്കുന്നുവല്ലോ എന്നിട്ടും വർഷങ്ങൾ കഴിഞ്ഞിട്ടും  നമ്മൾ കണ്ടു പിരിഞ്ഞിട്ടും കഴിഞ്ഞ കാലത്തിൻ രേഖയായി മാനത്തു മിന്നി മറയും മിന്നൽ പോലെ  നിന്നെ ഞാൻ കണ്ടു മനസ്സിലായിയതാ കണ്ണു പൊത്തി  കളിക്കുന്നു ആശ നിരാശകൾ മാത്രമായി  അവശേഷിക്കുന്നുവല്ലോ സഖീ എന്നിട്ടും എന്റെ കണ്ണുകൾ  വസന്തവും ശിശിരവുമായി  മനസ്സെന്നിട്ടും ദാഹാർദ്രമായി തന്നെ ജീ ആർ കവിയൂർ 23 01 2022

നിന്നോർമ്മകളാൽ

നിന്നോർമ്മളിലായങ്ങു എഴുതിയൊരു കത്ത് വർണ്ണങ്ങളായിരം  കണ്ണുകൾക്കാനന്ദം പുലർകാലത്തു  പൂവിരിഞ്ഞ പോലല്ലോ രാവണഞ്ഞപ്പോൾ തരകങ്ങൾ തിളങ്ങിയല്ലോ ഏതോ പാട്ട്  എവിടെ നിന്നോ  മുഴങ്ങിയല്ലോ  ഹൃദയമിടിച്ചു  നിൻ വരവോടെ  വിരിഞ്ഞു മൊട്ടുകൾ നിൻ ചിരിയാലെ  കരുതി ഞാൻ നീ നാണിച്ചുവെന്ന് സുഗന്ധം  പരന്നു കാട്ടിലാറ്റിയ നിൻ കാർകുന്തലിൽ നിന്ന് നിന്നോർമ്മളിലായങ്ങു എഴുതിയൊരു കത്ത് വർണ്ണങ്ങളായിരം  കണ്ണുകൾക്കാനന്ദം പുലർകാലത്തു  പൂവിരിഞ്ഞ പോലല്ലോ രാവണഞ്ഞപ്പോൾ തരകങ്ങൾ തിളങ്ങിയല്ലോ മാനം തെളിഞ്ഞു  വർണ്ണം വിതറി  മനസ്സു നിറഞ്ഞു കൈവിരൽ കടിച്ചു  കാൽവിരൽ ചിത്രം വരച്ചു നാണം നടിച്ചു നിന്നു യൗവനം വന്നു ചേർന്നു പ്രണയം വിരിയിച്ചു  നീ കടന്നകന്നു വിരഹവും വന്നുചേർന്നു നെറ്റിക്കുമേൽ വെള്ളി നര വീണു എന്നിട്ടും ഹൃദയം തുടിച്ചു  ആശയോടെ നിന്നെ കാണാനായി നിന്നോർമ്മളിലായങ്ങു എഴുതിയൊരു കത്ത് വർണ്ണങ്ങളായിരം  കണ്ണുകൾക്കാനന്ദം പുലർകാലത്തു  പൂവിരിഞ്ഞ പോലല്ലോ രാവണഞ്ഞപ്പോൾ തരകങ്ങൾ തിളങ്ങിയല്ലോ ജീ ആർ കവിയൂർ 22 01 2022

ജീവിതമെന്ന പ്രഹേളിക

സുഖദുഃഖത്തിനിടയിലായ് പാടാൻ മറന്നൊരാ  ജീവിത രാഗമൊക്കെ വീണ്ടും പാടാനൊരുങ്ങുന്നു ബാല്യകൗമാരങ്ങളോക്കെ തെളിയുന്നിതായോർമ്മകളിൽ അന്ന് നീ പാടിയ പാട്ടുകളൊക്കെ വീണ്ടും പാടുവാൻ ഞാനൊരു പ്രണയഗായകനായി മാറിയല്ലോ എന്നെ മറന്നങ്ങു , എല്ലാമറന്നങ്ങു മേളകർത്താ രാഗങ്ങളും ജന്യങ്ങളും സാധകമില്ലാതെയെങ്ങനെയോ പാടുന്നു നീയല്ലാതെ നിന്നോർമ്മകളല്ലാതെ മറ്റാരാണെന്നെയീ വിധമിങ്ങനെ യാക്കിത്തീർത്തത് ജഗദീശ്വരാ നിൻ സൃഷ്ടി വൈഭവം അപാരം നീയും പണ്ട് അവളിൽ  അനുരക്തനായില്ലേ  ഇതാണല്ലോ ജീവിതമെന്ന പ്രഹേളികൾ ദൈവമേ .. ജീ ആർ കവിയൂർ 22 01 2022

ഞാനൊരു ഗന്ധർവനായി

ശ്രുതി ശുദ്ധമെന്നതറിയാതെ  മൂളുവാനൊരുങ്ങിയ രാഗങ്ങൾ  മിഴി മുനയേറ്റിട്ടോ മൊഴിയാകെ നിന്നെ കണ്ടപ്പോൾ മറന്നുവല്ലോ . പല്ലവിയും ചരണങ്ങളും  മാറിയതറിഞ്ഞല്ലോ സാഹിത്യമെല്ലാം  പ്രണയാതുരമായല്ലോ സപ്തസ്വര വർണ്ണങ്ങളൊക്കെ സ്വരജതികൾ തേടിയല്ലോ ഓർമ്മ പുസ്തകത്താളിലായി വസന്ത ഹേമന്ത ശിശിര  വർഷഋതുക്കളൊക്കെയിറങ്ങി അനുഭൂതി പകർന്നുവല്ലോ ! മനസാകെ ആനന്ദസാഗരത്തിലാറാടി. സഖീ നിൻവരവോടെ പെയ്യ്തിറങ്ങി മേഘമല്ലാറും ദർബാറിയും കാനടയും സംഗീത മഴ നനഞ്ഞു സദസ്സിളകിയാടി സ്വർഗ്ഗീയാരാമത്തിലെത്തിയപോലെ നിൻ വരവോടെ പെട്ടെന്ന്  പാമരനാവും ഞാനൊരു  ടാൻസനായി ത്യാഗരാജനായ് ഗന്ധർവ്വനായി മാറിയല്ലോ സഖിയേ .... ജീ ആർ കവിയൂർ 22 01 2022

പ്രിയനവൻ വന്നില്ല

പ്രിയനവൻ വന്നില്ല മിഴിയോര കനവിൽ  മൊഴി മൊട്ടുകൾ  വീണുചിതറി  മനസ്സിൻ ചെപ്പിൽ  നിറഞ്ഞു മഞ്ചാടി  നിലാവിന്റെ നിഴലിൽ  നീങ്ങി നിന്നതാര്  നീയോ കാറ്റോ  മൊട്ടിയിട്ട പ്രണയമോ  വഴിവിട്ടു വർണ്ണമിട്ടു  വാനമ്പാടിയും  വാചാലയായി  വിരഹം കണ്ണുനീർ വാർത്തു  മൗനം വെടിഞ്ഞില്ല  പ്രിയനവൻ വന്നില്ല നിറഞ്ഞുതുളുമ്പി  പീലി തുമ്പുകൾ നനഞ്ഞു  ജീ ആർ കവിയൂർ  22 01 2022

കണ്ണിന്റെ കണ്ണേ (നാടൻ പാട്ട് )

 കണ്ണിന്റെ  കണ്ണേ (നാടൻ പാട്ട് ) കണ്ണിന്റെ  കണ്ണേ കൺമണിയെ  കാർത്തിക പൊൻ തിങ്കളേ  എന്തൊരു ചന്തം കാണാനായി കല്ലിലരച്ച ചന്ദനം പോലെ  എന്തൊരു മണമാണെന്നോ പെണ്ണേ എൻ ചാരത്ത്  നീ വരുമ്പോൾ  ഏഴിലം പാല പൂത്തതുപോലെ  ഏലം പൂക്കും ചൂരു പോലെ  പോയി നീ പോയി എങ്ങോട്ട് നീ പോയി  പോയ വഴിക്കൊക്കെ തേടിടും  പോയ വരൊന്നു മടങ്ങി വന്നില്ല  പോരാടി  പോരാടി നിനക്കായൊടുങ്ങിയോ  പാട്ടൊന്നു പാടി കാറ്റൊന്നു വന്നു  പാഴ്മുളം തണ്ടും മെല്ലെ പാടി  പീലി തുണ്ടുമതുകേട്ട് ആടി  പതിരല്ലാ പണ്ടത്തെ പാട്ടും മൊഴിയും  പാതിരാ തിങ്കൾ ഉദിക്കുന്ന നേരത്ത്  പാഴ്കിനാവൊന്നൂ കണ്ടേൻ നിന്നെ  പാഴാകില്ല ഒരിക്കലും പെണ്ണേ നിന്നെ കുറിച്ചുള്ള പതിരില്ലാ പൈമ്പാൽ പോലുള്ള ചിന്തകൾ  കണ്ണിന്റെ  കണ്ണേ കൺമണിയെ  കാർത്തിക പൊൻ തിങ്കളേ   എന്തൊരു ചന്തം കാണാനായി  കല്ലിലരച്ച ചന്ദനം പോലെ  ജീ ആർ കവിയൂർ 21 01 2022     

നിദ്രാവിഹീനം ( ഗസൽ)

നിദ്രാവിഹീനം ( ഗസൽ) പ്രണയിനി നീയില്ലാതെ എന്റെ ഹൃദയത്തിൽ  നിഴൽവിണു വിരഹത്തിൻ നഷ്ടമായല്ലോ നിദ്രയും വസന്തത്തിന്റെ  സുഗന്ധവും ശിശിരത്തിൻ കുളിരും  വർഷത്തിൻ ഹർഷവും ഹേമന്തത്തിൻ സന്തോഷവും മാറിവരും ഋതു ശോഭകളും മറക്കുവാനാവുന്നില്ലല്ലോ മാറത്തു മിടിക്കും ഇടക്കയുടെ താളലയത്തിലറിയുന്നു സാമീപ്യം പ്രണയിനി നീയില്ലാതെ എന്റെ ഹൃദയത്തിൽ  നിഴൽവിണു വിരഹത്തിൻ നഷ്ടമായല്ലോ നിദ്രയും ജീ ആർ കവിയൂർ 21 01 2022

പിൻ തിരിവിനൊരുക്കം

പിൻ തിരിവിനൊരുക്കം ഇല്ലയിനിയൊരു വാക്കുപോലും പറയാനൊരുങ്ങിയില്ല ഞാൻ പഴയ കാലമൊക്കെ മായ്ക്കുവാൻ ശ്രമിക്കുന്നുണ്ടെന്ന് പറയാതെ പോയത് ഒക്കെ വെറും പേകിനാവായി കണ്ടുമറക്കുവാനൊരുങ്ങുന്നു പ്രണയമെന്നൊരു കളി വാക്കല്ലേ പ്രാണനെ നോവിക്കും ചിന്തകളല്ലോ പ്രതി കൂട്ടുനിൽക്കുന്നിന്നു ഞാനും പ്രാപ്യമല്ലാതെയായിരിക്കുന്നോർമ്മകളും  പിടിയിലൊതുങ്ങാത്ത പ്രഹേളികയായ് പിരിമുറുക്കങ്ങളിനിയാവില്ലയൊരിക്കലും പരിപാവനമാക്കി മനസ്സിനെ വീണ്ടും പരിശുദ്ധമാക്കിയൊരുങ്ങുന്നു പെരുക്കം ഇല്ലയിനിയൊരു വാക്കുപോലും പറയാനൊരുങ്ങിയില്ല ഞാൻ ജീ ആർ കവിയൂർ 21 01 2022

നിൻ സുഗന്ധം

നിൻ സുഗന്ധം സുസ്മിതം നിലാവുപോൽ  ഒഴുകി ഇറങ്ങി ഹൃദയ ഭിത്തികളിൽ അടങ്ങാനാവാത്ത സുഗന്ധം ഋതു വസന്ത മൊരുക്കി  സിരകളിൽ പടർന്നു ലഹരിയായ് കനവുകളിൽ കാണാകാഴ്ചകൾ പകരുന്നു നിണം ഒഴുകി പ്രണയത്തിനൊപ്പം  പ്രാണാനിൽ ഉതിർന്നു സ്വാന്ത്വനം ചുംബന കമ്പനങ്ങളാൽ ശ്രുതി തീർത്തു വിരലുകളിൽ വൈദ്യുതി തരംഗം പോലെ കവിത ഉണർന്നു മനസിന്റെ ഉള്ളകത്തിൽ  ആന്തോളനം തീർത്തു വരികൾ പാടാൻ മറന്നതൊക്കെ  പടുപാട്ടായി ഒഴുകി  അനന്തതയോളം മാറ്റൊലികൊണ്ടു സുസ്മിതം നിലാവുപോൽ  ഒഴുകി ഇറങ്ങി ഹൃദയ ഭിത്തികളിൽ അടങ്ങാനാവാത്ത സുഗന്ധം ജീ ആർ കവിയൂർ 20 01 2022  

മുത്തപ്പാ തവ സുപ്രഭാതം

മുത്തപ്പാ തവ സുപ്രഭാതം  അർക്ക ദിവാകരനണയും നേരം  അഴലകറ്റുവാനെത്തും മുത്തപ്പാ തവ സുപ്രഭാതം  ആഴിയുമൂഴിയുമറിയുന്നു നിൻ മഹത്വം ആലയങ്ങളിൽ നിന്നെ കീർത്തിച്ചീടുന്നു തവ സുപ്രഭാതം  ഇഹലോകമാകെ നിന്നരികെ എത്തി ഇരുകൈയ്യും കുപ്പി പ്രാർത്ഥിക്കുന്നു തവ സുപ്രഭാതം  ഈശനും വിഷ്ണുവും ചേർന്നൊരു അവതാരമേ  ഈയുള്ളവന്റെ  ഉള്ളകത്തിൽ നിറയണേ തവ സുപ്രഭാതം   ഉഴിയിൽ പിറന്നിതു നീ പാരക്കയില്ലത്തു വന്നു ഉഗ്രമായ വിശ്വരൂപം കാട്ടിയ കാലഭൈരവനെ തവ സുപ്രഭാതം  ഊണിലുമുറക്കത്തിലും നിൻ നാമം  ഊരും പേരും പറഞ്ഞു ഉരുവിടുന്നു തവ സുപ്രഭാതം  ഋഷിതുല്യനായ് ഭജിപ്പു നിന്നെ ഞങ്ങൾ ഋണമെല്ലാമകറ്റും നിൻ ഭജനയാൽ മുത്തപ്പാ തവ സുപ്രഭാതം  എല്ലാവർക്കും പറശ്ശിനിക്കടവിൽ ദർശനം നൽകുന്നു ഏകുന്നു നീ സന്തോഷം മുത്തപ്പാ തവ സുപ്രഭാതം  ഐകീക സുഖ സൗഭാഗ്യം നൽകുവാനെ ഒന്നും പറയുവാനില്ല നിൻ അനുഗ്രഹം മാത്രം തവ സുപ്രഭാതം  ഓർത്തു ഭജിക്കുന്നു നിൻ നാമ മത്രയും  ഔവ്വണ്ണം  നിൻ  ചൈതന്യം വിളങ്ങുന്നു പറശ്ശിനിയിൽ തവ സുപ്രഭാതം  അംശമറിയിക്കുമൊരു അമ്പു തറച്ച ഇടത്തുനിന്ന് ഭജിപ്പു അവിടുന്നു ഞങ്ങളെ കാത്തിടേണേ മുത്തപ്പാ തവ സുപ്രഭാതം  ജീ ആർ കവിയൂർ      

നിന്നെകാണാൻ

നിന്നെകാണാൻ കാലങ്ങളെത്ര  കാത്തിരുന്നു കാത്തിരുന്നു ഞാൻ പെണ്ണേ മലർതേനെ ചെല്ല ചെറുകിളിയെ വണ്ടായി വരി വണ്ടായ് നിൻ മൃദു ദളങ്ങൾ തേടി മുത്തമിട്ടു പറക്കാൻ കൊതി കൊണ്ടു ... നിന്നെകാണാൻ കാലങ്ങളെത്ര  കാത്തിരുന്നു കാത്തിരുന്നു ഞാൻ കളമൊഴിയെ കുയിൽ പെണ്ണേ കള കുജനം ഒന്നു കേട്ടില്ലല്ലോ കന്നി പെണ്ണേ കരിം കൂവള മിഴിയാളെ കണ്ണിന്റെ കണ്ണേ കരിമ്പിന്റെ തുണ്ടെ കൽക്കണ്ട കനിയെ കായാമ്പൂവേ കദനമൊന്നറിയാതെ കാലചിലങ്ക കിലുക്കി കാതരയാർന്നവളെ കരളിന്റെ കുളിരെ നിന്നെകാണാൻ കാലങ്ങളെത്ര  കാത്തിരുന്നു കാത്തിരുന്നു ഞാൻ കുറിച്ചു നിന്നെ കുറിച്ചു എത്രയോ കവിതകൾ കുറിച്ചു  കണ്ണുനീർ തുടച്ചു കലർപ്പില്ലാത്ത കാര്യങ്ങൾ എഴുതി പാടി കാലത്തിൻ കാറ്റേറ്റ് തളരാതെ കഴിഞ്ഞു നിന്നോർമ്മകളാൽ പൊന്നേ പൊന്നമ്പിളി കിങ്ങിണി തൂക്കി കതിർ മണ്ഡപ മൊരുക്കി  നിന്നെകാണാൻ കാലങ്ങളെത്ര  കാത്തിരുന്നു കാത്തിരുന്നു ഞാൻ കസ്തൂരി മാനേ കന്നി മലരേ കൂടണയാൻ നേരമായില്ലേ കുറുകി കുറുകി കഴിഞ്ഞു  കൊമ്പുകൾ തോറും കിളിയെ കൊണ്ടുവരുന്നു നിനക്കായി കൊത്തി പെറുക്കി കൊക്ക് നിറയേ നിന്നെകാണാൻ കാലങ്ങളെത്ര  കാത്തിരുന്നു കാത്തിരുന്നു ഞാൻ ജീ ആർ കവിയൂർ 20 01 2022

വരുമിനിയും കാലം നിനക്കനുകൂലം

വരുമിനിയും കാലം നിനക്കനുകൂലം എന്തിനു നീ എന്നോടൊരു  സ്വാന്ത്വന വാക്കുപോലും  പറയാതെ പോയിന്നലെ എത്രമാത്രം നീറിയെന്നോ  ഒരുവേള ഞാനിനി നിന്നെക്കുറിച്ചുള്ള ഓർമ്മകൾ നൽകുമീ എഴുത്തുതന്നെ വേണ്ടെന്ന് വെക്കാനൊരുങ്ങിയെങ്കിലും എവിടെ നിന്നോ ഒരു അദൃശ്യ കരമെൻ അരികത്തു വന്നു കാതിൽ മൊഴിഞ്ഞു നേരമായില്ല നിർത്താനായി ഒരുപാടുണ്ട് നേരായിട്ടുള്ളവ നേരിടാനായീ ഭൂമുഖത്ത് പാടുന്നത് കേട്ടില്ലേ പാതിരാ പകലുകളിൽ കിളികുല ജാലങ്ങൾ എന്നെ കുറിച്ചൊക്കെ കണ്ടെഴുതുക കൊണ്ടറിഞ്ഞു കദനങ്ങൾ കടന്നുവരും പോകും കാര്യമാക്കേണ്ടയെന്നു കടലോളമുണ്ട് പിന്നെ ആകാശത്തോളം കാര്യങ്ങൾ എഴുന്നേൽക്കുക എഴുതുക ഏഷണികൾ ഭീഷണികളൊക്കെ വന്നിടുമെന്നറിഞ്ഞു വേണ്ടായല്ലപ്പവും വൈമുഖത കാട്ടേണ്ട വരുമിനിയും കാലം നിനക്കനുകൂലം ജീ ആർ കവിയൂർ 18 01 2022

അരാരും കാണാതെ

അരാരും കാണാതെ നിന്നടുത്തെത്താൻ  ഉള്ളൊന്നു തുടിച്ചു ആരും തൊടാത്തൊരു പൂവിനെ ചുണ്ടോടാണക്കുവൻ കൊതിച്ചു  ഇഷ്ടങ്ങളൊക്കെ കാതിലോന്നു  പറയുവാൻ നാവൊന്നു മോഹിച്ചു അതു കേട്ടു നിൻ മുഖത്തു വിരിയും  പുഞ്ചിരി നിലാവൊന്നു കാണാൻ  അറിയാതെ മനം പിടച്ചു നിമിഷങ്ങൾ ഏറെ വളർന്നു  വർഷങ്ങളായി ചിറകുവച്ചു  നിൻ ചുണ്ടിലെ മധുരം നുകരുവാൻ ശലഭമാവാൻ തപസ്സിരുന്നു ചിറകൊന്നു മുളച്ചു  പാറി പറക്കാൻ ഒരുങ്ങികയിരുന്നു ജീ ആർ കവിയൂർ 16 01 2022

അരങ്ങൊഴിയുവാൻ നേരമായോ

അരങ്ങൊഴിയുവാൻ നേരമായോ അകെ മനസ്സെന്തേ മടിക്കുന്ന പോലെ പറഞ്ഞിട്ടും എഴുതിയിട്ടും തീരാത്തതോ പാടാനൊരുങ്ങുമ്പോളെവിടേയോ മുഴങ്ങുന്നു മാറ്റൊലികൾ നേരത്തെ പാടിയവയുടെ തനിയാവർത്തനം ചീവിടുകൾ ശ്രുതിയുമായി വന്നു എന്തേ പാടാൻ മറന്നോ എന്നു രാവും വിരഹം കേട്ടു മടുത്ത പ്രിയമാർന്നവർ മൗനം വിട്ടു മുഖം തരാതെ അകലുമ്പോൾ ആവാമിനിയിങ്ങനെ എഴുതാതിരിക്കുകിൽ ഞാനും എന്റെ ചിന്തകളും ഞാന്നു കിടന്നു ജീ ആർ കവിയൂർ 17 01 2022

പ്രാർത്ഥന

പ്രാർത്ഥന ഹൃദയമാകും നദിയെ നിനക്കു എന്തു സംഭവിച്ചു അവസാനം ഈ നോവിന്റെ മരുന്ന് എന്താണ് ഞാൻ കഷ്ടപ്പാടും അവർ അവശതയും അനുഭവിക്കുന്നു  ദൈവമേ എന്താണീ ബുദ്ധിമുട്ടിനു കാരണം ഞാൻ വായോളം നാവിനെ അടക്കി നിർത്തുന്നു എന്താണെന്ന് ചോദിക്കട്ടെ പ്രശ്ന കാരണം നിൻ സാമീപ്യമില്ലാതെ എന്തു കാര്യങ്ങൾ പിന്നെ എന്തിനീ കോലാഹലങ്ങൾ ഈ മാലാഖാ പരിവേഷമാർന്ന മുഖം കണ്ടിട്ടും അഴിക്കുക ഈ കുരുക്കുകൾ ഈശ്വര പരമാത്മാവേ ജീ ആർ കവിയൂർ 17 01 2022     

എഴുതി പാടുന്നു നിനക്കായ്‌

എഴുതി പാടുന്നു നിനക്കായി  നീരദ ചന്ദ്രിക തെളിയും യാമങ്ങളിൽ  നീറും മനസ്സിന്റെ ഭാവങ്ങളാൽ നിശീധിനിയിൽ നിദ്രാ വിഹീനമാം വേളകളിൽ  നിന്നോർമ്മ പുഞ്ചിരിക്കും മനസ്സാം വാടികയിൽ  നിറകണ്ണുകളോടെ യാത്രാ മൊഴി ചൊല്ലും നേരം  നിൻ മുഖം തുടുത്ത് കണ്ടുയിന്നും നിഴലായി പിന്തുടരുമീ പ്രവാസ ദുഃഖങ്ങളിൽ  നിന്നെടുത്ത് എത്തുവാൻ തുടിക്കുന്ന ഉള്ളം പ്രിയതേ  നീരദ ചന്ദ്രിക തെളിയും യാമങ്ങളിൽ  നീറും മനസ്സിൻെറ ഭാവങ്ങളാൽ നീന്തിത്തുടിക്കുന്ന നോവിനാൽ  നിനക്ക് എഴുതി പാടുന്നിതാ സഖീ  ജി ആർ കവിയൂർ  15 01 2022

ഇല്ല ഇനിയാവില്ല

ഇല്ല ഇനിയാവില്ല  കത്തിയേരിയുന്നുണ്ടെൻ  അന്തരാത്മാവിലായി  അക്ഷരങ്ങൾ തീർത്തവ  അഗ്നിക്കിരയായല്ലോ കഷ്ടം  അനിഷ്ടം ഇത്രയുണ്ടെന്നറിഞ്ഞില്ല  അൽപ്പവും  വികല്പങ്ങൾ എറുമ്പോൾ അറിയില്ല എഴുത്തിന്റെ മധുരിമകൾ  അതു നൽകും ആശ്വാസങ്ങൾ  മഷിയുണങ്ങും മുൻപേ  മനസ്സിനു കിട്ടുമൊരു സുഖം  എത്ര പറഞ്ഞാലും തീരില്ല  ഒരു സുരത സുഖത്തിനും അപ്പുറം എന്റെ ചിറകുകളാകും താളുകൾ  അഗ്നിക്കു ഇരയാക്കിയില്ലേ നോവുകൾ പൊള്ളൽ ഏറ്റു കരിഞ്ഞു തീർന്ന എൻ കവിതകൾ നിന്റെ മുഖത്തെ ആത്മ രതി മനസ്സിലാക്കുന്നു നിനക്കുള്ള എന്റെ എഴുത്തിനൊടുള്ള  രോക്ഷം ഇല്ല ഇനിയാവില്ല സഹിക്കുവാൻ ജീ ആർ കവിയൂർ 15 01 2022

ഇനി ആവില്ല

ഇനി ആവില്ല  നീ ഈവിധമെന് ജീവിതത്തിൽ വന്നുചേർന്നല്ലോ ജീവൻ പോലുമിപ്പോൾ നഷ്ടമാകും പോലെ തോന്നുന്നുവല്ലോ നീ പാടുമി വേദികയിൽ വന്നു നിൽക്കുമ്പോൾ ഈ ആകാശവും മേഘവും കാറ്റും വഴികാഴ്ചകളുമില്ല പരാതിയില്ല കുറെ നാളുകളായി പിന്നെയോ ഉള്ളതോയീ യാത്രകൾ കേവലം ദിശയറിയാ സഞ്ചാരങ്ങൾ ഓരോ പുഷ്പങ്ങൾ കാണുമ്പോൾ നിന്നോർമ പ്രണയാ തുരമാക്കുന്നുവല്ലോ നീ അടുത്തില്ലാ നിമിഷങ്ങളിൽ എന്നെ വിരഹം കാർന്നു തിന്നുന്നുവല്ലോ  ഓരോ നിഴലും നിന്നെക്കുറിച്ചുള്ള വരവിന്റെ തിളക്കം നൽകുന്നുവല്ലോ കണ്ണിൽ പ്രിയനേ ഈ യാത്രയിൽ സഹയാത്രികരിൽ  നിന്റെ സാമീപ്യം എത്ര ധന്യമെന്നോ യൗവനത്തിൽ ഏതു ഇരുട്ടിലും കടന്നുപോകാം നിന്നെ കുറിച്ചുള്ള ഓർമ്മകളാൽ എന്നാൽ ഇപ്പോൾ ഉള്ള അവസ്ഥയിൽ നീ ഇല്ലാതെ നടക്കുവാനാവില്ല പ്രാണനെ പ്രിയനേ  ജീ ആർ കവിയൂർ 15 01 2022

സ്വാമി ശരണം

സ്വാമി ശരണം കാനന ഭംഗിയിൽ ചുറ്റും കോടമഞ്ഞും ആഴിയിൽ കത്തും  നെയ്യ് തേങ്ങയും കർപ്പൂര സുഗന്ധവും അങ്ങകലെ കണ്ണും നട്ട്  നിൽപ്പവർ ഭക്തിയോടെ പെട്ടെന്നതാ പൊന്നമ്പലമേട്ടിൽ തെളിയുമാ  പൊൻവിളക്കെ നിന്നെ  കണ്ടമാത്രയിലതാ  കണ്ഠങ്ങളായിരം വിളിപ്പു ശരണമന്ത്രം  സ്വാമിയേ ശരണമയ്യപ്പ സ്വാമിയേ ശരണമയ്യപ്പ എത്ര തൊഴുതാലും തീരില്ല മോഹമേ തിരുവാഭരണം  ചാർത്തിയ എൻ അയ്യനെ അയ്യപ്പനെ കളിയുഗവരദനാവും ശ്രീ ധർമ്മ ശാസ്താവിനെ  സ്വാമി , ശരണമയ്യപ്പ  ജീ ആർ കവിയൂർ 14 01 2022

മതിമറന്നു

  മതിമറന്നു  നീർമിഴിപ്പീലികൾ വിടർന്നു നീലാഞ്ജന നിറമാർന്നു നിൻ മുഖത്തമ്പിളികല വിരിഞ്ഞു നിഴലും നിലാവും തണൽ തേടി നിന്നു ചുണ്ടിണകൾ കണ്ടു കരിവണ്ട്‌ കൊതിച്ചു ചിത്രമെഴുതാൻ കൊതിച്ചു നിന്നു മാനം ചിത്തത്തിലാരെന്നു അറിയില്ലല്ലോ ചിങ്ങവസന്തം വന്നപോൽ നിൻ സാമീപ്യം എന്നിലെ കവി മനം ഉണർന്നു  എഴുതാനാവാതെ ശംങ്കിച്ചു നിന്നു ഏഴക് ഉള്ള നിന്നെ കണ്ടു മതിമറന്നു എനിക്ക് എന്തേയിങ്ങനെ മതിഭ്രമം ജീ ആർ കവിയൂർ

നിന്നാണേ

നിന്നാണേ കണ്ണുനിറകൊണ്ടു കരങ്ങളിൽ നിറഞ്ഞു നീ , നിന്നാണേ എന്നുള്ളം വല്ലാതെ മിടിക്കുന്നുവല്ലോ പ്രിയതേ അറിയാതെ മനസാകെ തുള്ളിതുളുമ്പിയല്ലോ എന്തൊരു കാഴ്ചയാണിത് പ്രണയാതുരം ഇന്നലെ വരേക്കും എന്റെ തായിരുന്നു ഇന്നു നിന്റെതായി മാറിയല്ലോ ഈ ഹൃദയം എന്തൊരു മോഹം എന്തൊരു ദാഹം നിനക്കായ് നിമിഷങ്ങളിങ്ങനെ തള്ളിനീക്കിയല്ലോ നിനക്കായി മാത്രം നോക്കുക ഇനിയുമിങ്ങനെ പിടിതരാതെ അനുദിനം എന്നെ വല്ലാതെ വലക്കല്ലേ കണ്ണുനിറകൊണ്ടു കരങ്ങളിൽ നിറഞ്ഞു നീ , നിന്നാണേ എന്നുള്ളം വല്ലാതെ മിടിക്കുന്നുവല്ലോ പ്രിയതേ അറിയാതെ മനസാകെ തുള്ളിതുളുമ്പിയല്ലോ ജീ ആർ കവിയൂർ 14 01 2022

എന്തിനീ പൊയ്മുഖം (ഗസൽ)

എന്തിനീ  പൊയ്മുഖം (ഗസൽ) -------- -------------- --------- എന്തിനീ  പൊയ്മുഖം  എന്നോട് മാത്രമിങ്ങനെ  ഞാൻ ചെയ്ത തെറ്റുകളെന്തേ  ചൊല്ലുക, കേൾക്കാനായ് മനം തുടിപ്പൂ ,സഖി .. ഇന്നലെ പെയ്ത മഴയുടെ കുളിരിൽ  ഈറൻ നിലാവും ഇളം കാറ്റും  ഇക്കിളി കൂട്ടുന്ന വല്ലോ മറക്കാനാവാത്ത ഓർമ്മകളുടെ  ലഹരിയിൽ , സഖീ .. എന്തിനീ  പൊയ്മുഖം  എന്നോട് മാത്രമിങ്ങനെ .. ഇപ്പോഴും എവിടെയോ ഉള്ളിലായി  ഒരു ചെറു മിടിഴപ്പ് മാത്രമായി  പുതിയ ജീവനായ് മെല്ലെ തുടിക്കുന്നു നിന്നോർമ്മകൾ നൽകും  പ്രണനുമായ് സഖി .. എന്തിനീ  പൊയ്മുഖം  എന്നോട് മാത്രമിങ്ങനെ  ജീ ആർ കവിയൂർ 13 01 2022

ഓർമ്മകളിലൂടെ

ഓർമ്മകളിലൂടെ  ഓർമ്മകളുടെ ഒതുക്കുകളിറങ്ങി മെല്ലെയൊന്ന് ഇന്നലെകളിലേക്ക്  ഇമവെട്ടാതെ ഇരിക്കുമ്പോൾ ഇല്ലാതായ ബാല്യമേ  എന്തൊരു ചന്തമായിരുന്നു നിനക്ക് പുഴയും അതിന്റെ പുളിനങ്ങളും  കളികളും ചിരികളും  കുയിൽ പാട്ടുമതിനു ഏറ്റു കുവും നിഷ്കളങ്കതയും  കണ്ണുപൊത്തി കളിയും  കരഘോഷത്തോടെ  കാൽപന്തുകളിയുടെ മാന്ത്രികതയും  കവിഞ്ഞു പിടക്കും ഹൃദയവും  മിണ്ടാൻ കൊതിക്കും  ചുണ്ടിൽ തത്തി കളിച്ചൊരു പാട്ടും  അത് നൽകുമൊരാനന്ദവും  എല്ലാം ഇന്നലെ പോലെ  നടന്നകന്നു പോയല്ലോ  ജീ ആർ കവിയൂർ  13 01 2022

ഓർമ്മകൾ മങ്ങി (ഗസൽ )

ഓർമ്മകൾ മങ്ങി (ഗസൽ ) ഓർത്തിരിക്കുമ്പോഴെക്കും  കണ്ണുനിറഞ്ഞു പോയല്ലോ  നാളുകളായി പുഞ്ചിരിച്ചിട്ട്  ഓരോ തവണയുമുറ്റു നോക്കിയിരുന്നു  എന്നിട്ടും കാണാതെ പോലെ ഇരുന്നപ്പോൾ  വേദിക്കു മുന്നിൽ നിന്നുമെഴുന്നേറ്റ് പോന്നു  രാവേറെ ചെന്നിട്ടും ഉറക്കം വന്നില്ല ഉള്ളിലെ നീറ്റലെറിവന്നു ഹൃദയത്തിൻ തന്ത്രികൾ അറ്റുപോയി  ഓർമ്മകൾ മങ്ങി മങ്ങി വന്നു  ജീ ആർ കവിയൂർ  12 01 2022

ചുണ്ടിൽ വിടരുന്നത് ഗസലല്ലോ

ചുണ്ടിൽ വിടരുന്നത്  ഗസലല്ലോ കൂട്ടിനായി ഹൃദയം ഉണ്ടല്ലോ എന്നിട്ടുമെന്തേ നോവിക്കുന്നു  വേദനയാൽ കരയുന്നത് എന്തേ  കരഞ്ഞാലുമാർക്കുമൊന്നുമില്ലല്ലോ  തടവറയിൽ ആണെങ്കിലും വിരഹമെന്നത് ഒഴിവാക്കാനാവില്ലല്ലോ ഉറക്കമായിരുന്നവനെ ഉണർത്തിയിട്ട് എന്തിന്  കരഞ്ഞാലും കണ്ണുനീർ പൊഴിക്കുന്നതെന്തിന്  ഉള്ളിൽ ഉള്ളതൊക്കെ വരികളിലൊതുക്കി കോറിയിട്ട മനസ്സിന് ഭിത്തിയിലായി ചാറുന്നുണ്ട് നിണമെങ്കിലും  ചുണ്ടിൽ വിടരുന്നത്  ഗസലല്ലോ  ജീ ആർ കവിയൂർ  11 01 2022

സന്തോഷമായിരിക്കുക പ്രിയനേ

സന്തോഷമായിരിക്കുക പ്രിയനേ  ഞാനല്ലാതെ മറ്റാരുമില്ല  നിന്നെ ഈവണ്ണം ഹൃദയത്തോടെ ചേർക്കുവാനെന്നറിക സഖേ നിന്റെ തെറ്റുകുറ്റങ്ങളൊക്കെ സഹിച്ച്  മറവികൾ ക്കും മണ്ടത്തരങ്ങൾക്കും  മാപ്പു തരുന്നോടൊപ്പം കൂട്ടുന്നുവല്ലോ  മനസ്സിന്റെ അകത്തളങ്ങളിൽ  മറ്റാരും കാണാതെ ഒരുക്കിയിട്ടുണ്ട്  മായികമാമൊരു ലോകം  സ്വർഗ്ഗ വസന്തമെന്നറിയുക  സുഖശീതളമായയിടം  സന്തോഷമായിരിക്കുകയെപ്പോഴും പ്രിയനേ  ജി ആർ കവിയൂർ  10 01 2022

അവളുടെ ചുണ്ടുകൾ

ചെഞ്ചുണ്ടിൽ വിരിയും ചെമ്മന്തിയോ മുല്ലയോ ചേർത്തണക്കാനൊന്നു ചിത്തമെനിക്കില്ലായെന്നുണ്ടോ ചെല്ലം ചെറുകിളിക്കു പോലും  ചൊല്ലുമക്ഷരങ്ങളറിയാതെ ചുണ്ടുനാക്കാതെ ആവുമോ  ചെല്ലമേ നിന്നെയോർക്കാതെ  ചോര ചാറും നോവിനാൽ ചിന്തകളിൽ നിൻ മുഖം ചിരാതണയാതെ നിൽക്കുന്നു ചിതയോളമെത്തുവോളം ജീ ആർ കവിയൂർ 10 01 2022

തെളിയാത്ത തൂലിക

തെളിയാത്ത തൂലികയാൽ തളരാത്ത മനസ്സുമായി  അമർത്തി എഴുതിയത്  നിന്നെക്കുറിച്ചു മാത്രമായി  മഷിയുണങ്ങാത്ത മനസ്സേ നീറിയെഴുതും നിണത്താൽ  എന്തിനിങ്ങനെ നോവുന്നു  ഒരിക്കലും കാണാത്ത  മുഖത്തിനായി കാത്തു കാത്തു  ജീ ആർ കവിയൂർ 10 01 2022

ഗസൽ നിലാവിൽ

ഗസൽ നിലാവിൽ കണ്ണുകൾ വേണമീ യൗവനത്തിന്റെ പടികൾ കയറുവാനായ് ആരു ജയച്ചീടുമീ കാർകുന്തലിന്റെ പാറിപറക്കും ഗന്ധം പ്രണയത്തിന്റെ അഗാഥതയിൽ മുങ്ങി നിവരാനാകും നിലാവേ നിറമണിഞ്ഞ മെഹഫിലുകളിൽ ഗസലീണത്തിലൊഴുകും വരികളിൽ നീ മാത്രമായിരുന്നു "സമയും" ക്ഷമയുമണയാറായ് ശരപ്പൊളി മാലയുടെ തിളക്കവും നിൻ അംഗോപാഗങ്ങളും മറക്കാനാവുന്നില്ല കണ്ണുകൾ വേണമീ യൗവനത്തിന്റെ പടികൾ കയറുവാനായ് ജീ ആർ കവിയൂർ 10 01 2022

വെള്ളിരേഖ വേണ്ട

വെള്ളി രേഖ വേണ്ട  കാടും മലയും തോടും കായലും കടലും ചേരും  കണ്ടൽക്കാടും കണ്ടോരു  കമനീയതയെ ഇല്ലാതാക്കും  കച്ചകപടങ്ങൾ വേണ്ടയിവിടെ  കാണെ കാൺകെ ഇല്ലാതാക്കാൻ കച്ചകെട്ടിയിറങ്ങിയ കണ്ടില്ലേ മാളോരേ  കണ്ടില്ലയെന്നു നടിക്കാനാവുമോ  കരുത്തുകാട്ടി ഇല്ലാത്തവരുടെ കനകം വിളയാൻ കരുത്തും  കൂറുമുള്ള മണ്ണ് കട്ടെടുക്കാൻ  കടിപിടികുട്ടി ചോരക്കളമായി മാറ്റാൻ  കപ്പം കൊടുത്തു മടുത്തവർ നമ്മൾ  കാപാലികരെ നിങ്ങൾ ഞങ്ങളയീ കടം കയറുമളത്തിൽ കൊല്ലാക്കൊല ചെയ്തു  കഷ്ടപ്പെടുത്താമെന്നു കരുതേണ്ട  കടന്നുപോകുക കയറി കിടക്കാനുള്ള കിടപ്പാടം കവർന്നെടുക്കാതെയിങ്ങനെ  കാലം കഴിക്കാനാവാതെ കിറ്റുകൾ നൽകി കളിപ്പിക്കാനിനി നോക്കേണ്ടയിതു കട്ടായം ജീ ആർ കവിയൂർ 10 01 2022

കരയേണ്ട

കരയേണ്ട കരയാതെ എൻ മനമേ മൗനമായിരിക്കുക സംഭവിച്ചതൊക്കെ സംഭവിച്ചു പ്രണയം അതങ്ങിനെയാണ് ചിലർക്ക് ചിലപ്പോൾ അനുകൂലം സുഖത്തിൽ മുള്ളുകൊള്ളുമ്പോൾ ദുഃഖത്തിൽ കുളിര്കാറ്റ് എല്ലാമെതിർ ദിശകളിൽ നടക്കേണ്ടിയത് നടക്കും അമൃത മഴ പൊഴിയട്ടെ സ്വപനങ്ങളൊക്കെ ശാലഭമായി മാറട്ടെ മാരിവില്ലിൻ വർണ്ണങ്ങളിൽ എഴുനിറങ്ങൾ തെളിയട്ടെ കരയാതെ എൻ മനമേ മൗനമായിരിക്കുക സംഭവിച്ചതൊക്കെ സംഭവിച്ചു പ്രണയം അതങ്ങിനെയാണ് ചിലർക്ക് ചിലപ്പോൾ അനുകൂലം ജീ ആർ കവിയൂർ

അറിയില്ലല്ലോ

അറിയില്ലല്ലോ കുളത്തിലെ ജലം നദിയിൽ ചേർന്നുവല്ലോ നദി കടലിൽ പോയിച്ചേർന്നല്ലോ കടലിലെ ജലം എവിടെ പോയി ചേരും അറിയില്ലല്ലോ അറിയില്ലല്ലോ സൂര്യനായി കൊതിച്ചു ഭൂമി ഭൂമിയോ ചന്ദ്രനായി  കൊതിച്ചു വെള്ളത്തിലെ ആമ്പലോ ചിരിച്ചു ചിരിച്ചത് എന്തിനോ അറിയില്ലല്ലോ ഓരോ തുള്ളി ജലത്തിനായി ദാഹിച്ചു ഓരോ ആത്മാവും നൊന്തു കേണു  ജലമൊക്കെ ഏതു മേഘങ്ങളിൽ  അറിയില്ല അറിയില്ലല്ലോ പരസ്പരം കണ്ടു മുട്ടിയപ്പോൾ കണ്ണുകൾ തമ്മിൽ കഥ പറഞ്ഞു അംഗുരിച്ചു പ്രണയം എപ്പോഴോ തമ്മിൽ ചേരുവതെപ്പോളറിയില്ലല്ലോ ഈ വരികൾ ഗീതകമായി രാഗ താള ലയസ്വരങ്ങൾ ചേർന്നു പാട്ടുവതാരെന്നും എപ്പോഴെന്നും അറിയില്ല അറിയില്ലല്ലോ ജീ ആർ കവിയൂർ 08 01 2022 ജീ ആർ കവിയൂർ 08 01 2022

ജീവിതമാണ് ഇത്

ജീവിതമാണ് ഇത് ഇതു ജീവിതമാണ്  ഈ ജീവിതത്തിൻ ഇതു തന്നെ ഇതുതന്നെയാണ്  രൂപവും വർണ്ണങ്ങളും കുറച്ചു സന്താപങ്ങളും കുറച്ചു സന്തോഷവും അതേ ഇതു തന്നെ വെയിലും കുളിരേകും തണലുംഇതു ജീവിതമാണ്  ഈ ജീവിതത്തിൻ ഇതു തന്നെ ഇതുതന്നെയാണ്  ഇതിൽ ജയ ജയ പരാജയങ്ങൾ ചേർന്നു കരയിപ്പിക്കുയും  ചിരിപ്പിക്കയും ചെയ്യുന്നു പൊരുത്തപ്പെട്ടു  മുന്നേറുക ഈ ജീവിതത്തിൻ ഇതു തന്നെ ഇതുതന്നെയാണ്  ഓരോ നിമിഷവും വളരെ പ്രധാനപ്പെട്ടതാണ് പണം ഇന്നുണ്ടാവും നാളെ പോകും ബന്ധങ്ങൾ ആണ് വിലപ്പെട്ടത് ഉണ്ടാക്കപ്പെടുന്നതല്ല ആയിത്തീരുന്നതും ഇരു ഹൃദയത്തിൻ സമ്മേളനം അല്ലോ പ്രണയം ഇതു ജീവിതമാണ്  ഈ ജീവിതത്തിൻ ഇതു തന്നെ ഇതുതന്നെയാണ്  രൂപവും വർണ്ണങ്ങളും കുറച്ചു സന്താപങ്ങളും കുറച്ചു സന്തോഷവും ജീ ആർ കവിയൂർ 08 01 2022

നിന്നെ കാത്തിരുന്നു

നിന്നെ കാത്തിരിക്കുന്നു നീ എന്നെ വിളിക്കുമോ നിന്നെ തന്നെ കാത്തിരിക്കുന്നു രാവണഞ്ഞു നെയ്തു  ഒരായിരം കനവുകൾ നിന്നെ തന്നെ കാത്തിരിക്കുന്നു എത്രയോ രാവുകൾ ഉറങ്ങാതെയിരുന്നു ചുണ്ടുകളിൽ കരുതി മനസ്സിൽ നിനക്കായുള്ള വരികളാൽ തീർത്ത ഗീതകത്താൽ നിന്നെ തന്നെ കാത്തിരിക്കുന്നു ഹൃദയ താളം മുഴക്കി പല്ലവികൾ പിന്നെ  അനുപല്ലവികളാൽ ശ്രുതി മീട്ടി പ്രണയ ചാരുത നിന്നെ തന്നെ കാത്തിരിക്കുന്നു രാവ് വിരഹം തീർക്കുന്നു  രാഗാർദമാക്കുന്നു മൊഴികൾ കാതോർത്തു നിന്നു വീണ്ടും പാടാനിരുങ്ങി വിജനതയിൽ നീ എന്നെ വിളിക്കുമോ നിന്നെ തന്നെ കാത്തിരിക്കുന്നു രാവണഞ്ഞു നെയ്തു  ഒരായിരം കനവുകൾ നിന്നെ തന്നെ കാത്തിരിക്കുന്നു ജീ ആർ കവിയൂർ 08 01 2022

കരുതിയിരുന്നില്ല

കരുതിയിരുന്നില്ല  നിന്നെ കണ്ടുമുട്ടുമെന്നു കരുതിയിരുന്നിലൊരുനാളിങ്ങിനെ പൂക്കളായപൂക്കളിങ്ങനെ  വഴിത്താരയിൽ വിരിയുമെന്നു  ഞാൻ കരുതിയിരുന്നില്ല  ജീവിതമിത്ര സുന്ദരമാകുമെന്നും ആകാശം പെയ്യുമെന്നും  മണ്ണ് ഇങ്ങനെ മണക്കുമെന്നും ഒരിക്കലും നിനച്ചിരുന്നില്ല  മനസ്സിൻ ചില്ലകളിങ്ങിനെ പൂക്കുമെന്നു കണ്ണുകൾ കണ്ണുകൾ തമ്മിലിടഞ്ഞപ്പോൾ മനസ്സിന്റെ താഴ് വാരമാകെ  മണം പരത്തുമെന്ന് രാവ് രാവിനോട് ചേരുമ്പോൾ നക്ഷത്രങ്ങളിങ്ങനെ  മാനത്തു തിളങ്ങുമെന്നും പ്രണയ നദികളൊഴുകി  കടലിൽ ചേരുമെന്നും കരയെ പുണർന്നകലുമെന്നും നിന്നെ കണ്ടുമുട്ടുമെന്ന് കരുതിയിരുന്നിലൊരുനാളിങ്ങിനെ പൂക്കളായപൂക്കളിങ്ങനെ  വഴിത്താരയിൽ വിരിയുമെന്നു  ജീ ആർ കവിയൂർ 08 01 2022

നിൻ മൊഴികൾ

നിൻ മൊഴികൾ നിൻ മിഴികളിലോളിച്ചിരിക്കുന്നുവോ മനം മയക്കും ഞാനറിയാ രഹസ്യങ്ങൾ  നിന്നെക്കാൾ സുന്ദരം കവിതകളിൽ  വിരിയും കാല്പനിക ഭവങ്ങളോ പ്രിയതേ ചുണ്ടുകളൊന്നനങ്ങിയാൽ  മുല്ല മൊട്ടുകൾവിരിഞ്ഞപോലെ നിൻ കണ്ണുകളിൽ പുഴയൊരത്തിനഴക് നിന്റെ മൗനവും നിൻ മധുരമൊഴികളല്ലോ നിൻ മിഴികളിലോളിച്ചിരിക്കുന്നുവോ മനം മയക്കും ഞാനറിയാ രഹസ്യങ്ങൾ  നിന്നെക്കാൾ സുന്ദരം കവിതകളിൽ  വിരിയും കാല്പനിക ഭവങ്ങളോ പ്രിയതേ നിൻ മൊഴികളിൽ നിന്നും  വീണ്ടുമൊരു കവിത പിറക്കുമോ  പലപ്പോഴും പുകഴ്ത്തി എഴുതുന്നത്  നിനക്കു ഇഷ്ടമല്ലയെന്നറിയാം  നിൻ മിഴികളിലോളിച്ചിരിക്കുന്നുവോ മനം മയക്കും ഞാനറിയാ രഹസ്യങ്ങൾ  നിന്നെക്കാൾ സുന്ദരം കവിതകളിൽ  വിരിയും കാല്പനിക ഭവങ്ങളോ പ്രിയതേ ജീ ആർ കവിയൂർ 08 01 2022

നാടോടിയായി മാറി

നാടോടിയായി മാറി നിന്നെ കണ്ടു മുട്ടിയത്തിൽ പിന്നെ നീ ഒരു അനർവചനിയമാം അനുഭൂതി നിറയുന്നു നീ ഈ ഞാനെന്ന ലോകത്തിൽ  വഴിതെറ്റിവന്നൊരു നാടോടിയായി മാറി നിന്നെ ഭാഗ്യമായി കരുതുന്നു ഞാൻ    എന്നിൽ നിന്നുമകന്നു നീ പോവല്ലേ പിണങ്ങല്ലേ നിനക്കായി സകലതും നൽകിടാൻ ഒരുക്കമാണ് ഞാൻ കുറ്റമെന്ത് ചെയ്യ്തു നിന്നോടായി ചിലപ്പോഴൊക്കെ സംഭവിക്കാറുണ്ട് ഈ ഭൂമിയിലെയും ആകാശത്തിലെ പറവകൾക്കായ് ഒന്നും കരുതി വച്ചിട്ടില്ല അതു പോലെ നിനക്കായി ഞാനും നീ ആരെന്ന് നിനക്കാറിയുമോ ആവോ നീ അനുപമാം ഒരു സംഗീത ധാരയാണ് രാമയയുടെ താളവും ശ്രുതിയുമത്  നൽകും ആനന്ദ ലഹരിയുമല്ലോ വിടില്ല നിന്നെ ഞാനിനിയുമാകലേ ഹൃദയത്തിൽ കൂട്ടൊരുക്കി പാർപ്പിക്കും കത്തിയരിയും വെയിൽ നീ ഒരു തണൽ ആരും ആരുടെയും അല്ലായിരുന്നു നിന്നെ കണ്ടുമുട്ടിയതിൽ പിന്നെ നീ ആയിരുന്നു എന്റശ്വാസവും  അതു നൽകും വിശ്വാസവും ആശ്വാസവും നിന്നെ കണ്ടു മുട്ടിയത്തിൽ പിന്നെ നീ ഒരു അനർവചനിയമാം അനുഭൂതി നിറയുന്നു നീ ഈ ഞാനെന്ന ലോകത്തിൽ  വഴിതെറ്റിവന്നൊരു നാടോടിയായി മാറി ജീ ആർ കവിയൂർ 07 01 2022

ദോഷം പറയരുതെ മാളരെ

ചന്ദനകാന്തിയുള്ള നിൻ മേനി കണ്ടു ചഞ്ചലമാർന്ന ചിത്തമൊരു വനമായ് ചിരിയിലലിഞ്ഞു ചന്ദ്രകാന്തം ചകോരം പാടി പഞ്ചചാമരം ചിത്തം കുളിർത്തു ദോഷം പറയല്ലേ മാളോരേ നിന്റെയീ കാമ കാമനകൾ കാണുമ്പോൾ മിഴികളിലെഴുതിയ മഷിയുടെ കറുപ്പും നെറ്റിതടത്തിലെ സിന്ധുര സൂര്യത്തിളക്കവും ചെഞ്ചോടികളിൽ ശൃങ്കാര ഭാവം നിൻ നിഴലെങ്ങാനും വിഴുകിൽ നാണത്താൽ മുഖം മറക്കും നിലാവും വിരസതയാർന്ന വിരഹം മറക്കും നിന്നോർമ്മയാൽ പ്രണയമേ തനവും മനവും കനവും സുന്ദരം നീ സൗന്ദര്യത്തിൻ മുർത്തിമത് ഭാവം ചിലർക്ക് ചിലപ്പോൾ നീ വിരുപിയെങ്കിലും നീ എനിക്ക് അഴകിന്റെ ദേവതാ രൂപം പണ്ടേ ഞാൻ ദാഹാർദനായിരുന്നു ഇനിയുമെന്നെ നീ വലക്കല്ലേ ദാഹത്താൽ ചന്ദനകാന്തിയുള്ള നിൻ മേനി കണ്ടു ചഞ്ചലമാർന്ന ചിത്തമൊരു വനമായ് ചിരിയിലലിഞ്ഞു ചന്ദ്രകാന്തം ചകോരം പാടി പഞ്ചചാമരം ചിത്തം കുളിർത്തു ദോഷം പറയല്ലേ മാളോരേ ജീ ആർ കവിയൂർ 07 01 2022

പ്രിയതമൻ എത്താറായല്ലോ

  പ്രിയതമൻ എത്താറായല്ലോ  വസന്തമേ പുഷ്പവൃഷ്ടി നടത്തിയാലും  എന്റെ പ്രിയതമൻ എത്താറായല്ലോ  തെന്നലേ നീ പാടുക പ്രണയഗീതകം  ലാലിമയാർന്ന പൂക്കളെ കൈകളിൽ  മൈലാഞ്ചി ലേപനം നടത്തു  കാറ്റാഞ്ഞു വീശി കൺകളിൽ  കരിമഷി പോലും എഴുതാനായില്ല  നക്ഷത്രങ്ങളെ വരിക എന്നെ  സിന്ദുരമണിയിക്കുക  പ്രിയതമൻ വരാറായി  കാഴ്ചകൾ സുന്ദരാമാവട്ടെ  അലങ്കരിക്കുക ചുറ്റും  നാണം കുണുങ്ങിയാണവൻ  ഒരുപക്ഷെ പൊയ്കന്നാലോ  ഹൃദയും തുടിക്കുന്നു  കൈകാലുകൾ തളരുന്നു  പ്രിയതമൻ അണയാറായി  മൊട്ടുകൾക്കു നേരത്തെ  അറിയാമായിരുന്നു കണ്ടില്ലേ  അവകൾ വിരിയാനൊരുങ്ങിയല്ലോ  പ്രണയ പരവേശമറിയുന്നല്ലോ  കുയിലുകളെ പാടുക പഞ്ചമം  എന്റെ പ്രിയതമൻ എത്താറായല്ലോ  വസന്തമേ പുഷ്പവൃഷ്ടി നടത്തിയാലും  എന്റെ പ്രിയതമൻ എത്താറായല്ലോ  തെന്നലേ നീ പാടുക പ്രണയഗീതകം  ജീ ആർ  കവിയൂർ  05 01 2022 

സന്ധ്യ തൻ സിന്ദുരം മായുമ്പോൾ

 സന്ധ്യ തൻ  സിന്ദുരം  മായുമ്പോൾ  വിളക്കു വെയ്ക്കും നേരത്തെന്നരികിൽ  ഒരു ദീപ പ്രഭയായ് പുഞ്ചിരി തൂകി  പ്രണയത്തിൻ തിളക്കവുമായി നീ വരുമോ  ഇമവെട്ടാതെ വഴിക്കണ്ണുമായ്‌  നിൻ വരവും കാത്തിരിക്കുന്നു . എൻ പ്രേമത്തിൻ കണ്മഷി എഴുതിയ മിഴികളുമായ്  മെല്ലെ വരണേ   നാം ആദ്യമായ് കണ്ടയിടത്തു വച്ച്  ഒരുമിച്ചു നടന്ന തണൽ തേടി വരണേ  ഗുൽമോഹറുകൾ പൂവിട്ടു ചുവന്ന  ആ മരച്ചോട്ടിൽ വരണേ  സരിഗ രിഗസ നിരേഗ രിഗസ   സനി സ  ഗപപ   പമപ  പപമ  വെള്ളിമീനുദിക്കും ദിക്കിൽ  വെള്ളി തളിക മാനം വിടുമ്പോൾ  രവി വരാനൊരുങ്ങുന്നേരം കവിയുടെ മനം തെളിയുമ്പോൾ നീ വരണേ    സന്ധ്യ തൻ  സിന്ദുരം  മായുമ്പോൾ  വിളക്കു വെയ്ക്കും നേരത്തെന്നരികിൽ  ഒരു ദീപ പ്രഭയായ് പുഞ്ചിരി തൂകി  പ്രണയത്തിൻ തിളക്കവുമായി നീ വരുമോ  ജീ ആർ കവിയൂർ  04  01  2022 

നിലാവുള്ള ...

നിലാവുള്ള ... നിലാവുള്ളരാവുകളിൽ കനവ് കണ്ടു ഉറങ്ങുമ്പോൾ നീയാം കുളിർ തെന്നൽ വന്നു മെല്ലെ മുത്തമിട്ടു അകന്നുവല്ലോ രാക്കുയിൽ പാടിയ ഇമ്പമാർന്ന പാട്ടിൽ നിൻ മിഴി അഴകിൻ വർണ്ണന കേട്ടു  ഞാനുണർന്നു മനസാനന്ദം കൊണ്ടു  സഖിയേ നിലാവുള്ള..... നിന്നോർമ്മകൾ കൊരുത്തു  ഞാൻ കാവ്യ ചിത്രമൊരുക്കിയിന്നലെ അതു കണ്ടു പാടാനൊരുങ്ങിയ തെന്നലതും കട്ടു കൊണ്ടു പറന്നല്ലോ നിലാവുള്ള ... അതു നിന്റെ കാതിൽ വന്നു  മൊഴിഞ്ഞുവോ കള്ളക്കാറ്റ് മിഴികളിൽ നാണം പകർനുവോ നിലാവിനുമെന്തേ ഒരു പരുങ്ങൽ നിലാവുള്ള ... ജീ ആർ കവിയൂർ 04 01 2022

തൊഴുതു വണങ്ങുന്നേൻ

ശ്രീരാം ജയറാം ജയജയ റാം ശ്രീരാം ജയറാം ജയ ജയറാം  ശ്രീ രാമജയം ശ്രീരാമജയം  ഹനുമതേ അനുഗ്രഹിക്കേണമേ  ഹനുമൽ ജയന്തി നാളിൽ  പുഷ്പരഥമേറി വന്ന  അഞ്ജനാ തനയനെ അശ്രു പുഷ്പങ്ങളാൽ  തൊഴുതു വണങ്ങുന്നേൻ  ശ്രീരാം ജയറാം ജയജയ റാം ശ്രീരാം ജയറാം ജയ ജയറാം  ശ്രീ രാമജയം ശ്രീരാമജയം  ഹനുമതേ അനുഗ്രഹിക്കേണമേ  ധനുമാസ കാറ്റേറ്റു വന്ന്  താളമേളങ്ങളൊടൊപ്പം  പടിപൂജ കഴിഞ്ഞ് വന്ന  പാവന പുത്രനെ പരിചോടെ   വണങ്ങുന്നേൻ എൻ സ്വാമി  ഹനുമൽ സ്വാമിയേ ശരണം  ശ്രീരാം ജയറാം ജയജയ റാം ശ്രീരാം ജയറാം ജയ ജയറാം  ശ്രീ രാമജയം ശ്രീരാമജയം  ഹനുമതേ അനുഗ്രഹിക്കേണമേ  അറിഞ്ഞു നീ ഭക്തർ  തൻ മാനസത്തിൽ  ശാന്തിതൻ അമൃതം  നൽകുവാനേ   അവിടുത്തെ മുന്നിൽ നിന്ന് ശ്രീ രാമനാമം പാടി ഭജിച്ചിടുന്നേ  ശ്രീരാമ ദൂതനെ തുണയേകിടേണേ ശ്രീരാം ജയറാം ജയജയ റാം ശ്രീരാം ജയറാം ജയ ജയറാം  ശ്രീ രാമജയം ശ്രീരാമജയം  അനുമതി കാത്തുരക്ഷിക്കേണമേ  ജി ആർ കവിയൂർ  03 012022

ഗസൽ- നീ എവിടെ

ഗസൽ-  നീ എവിടെ ഒരു വേനൽ ചൂടേറ്റു  തളരുമ്പോഴും  കൊടിയ തണുപ്പുൻ മരവിപ്പിലും കുളിർതെന്നലായും  ചൂടു പകരും വെയിലായും നിന്നോർമ്മകളെനിക്ക്  തണലായും താങ്ങായുമെൻ  പ്രവാസ ദുഃഖങ്ങളൊക്കെ  സന്തോഷമായ് മാറ്റിയില്ലേ നീ ഇനിയാവില്ല കഴിയുവാൻ  മനസ്സ് നൊന്തു ഞാൻ പാടുന്നു  എവിടെ നീ എവിടെ സഖിയെ  ജി ആർ കവിയൂർ   03 01 2022

നിൻ വരവോടെ

നിൻ വരവോടെ  നിലാവുള്ള രാത്രിയിൽ  നിന്നെക്കുറിച്ചൊന്നോർത്തു ഞാൻ നന്തുണി പാട്ടിന്റെ  നാദലഹരിയിൽ മുങ്ങിയ ഞാൻ  ഇന്ദുമുഖീ  നിൻ വരവോടെ  നിലാവിനുമെന്തൊരു ചാരുത  എത്ര നാളായി ആഗ്രഹിക്കുന്നു  നിൻ സാമീപ്യത്തിനായി എൻ പ്രിയതേ ഇടവഴിയിലൂടെ നടക്കുമ്പോഴും കണ്ണുകൾ നിന്നെ പരതിയിരുന്നു  അറിയാതെ മനസ്സ് കൊതിച്ചു പോകുന്നു അരികിൽ നീ ഉണ്ടായിരുന്നെങ്കിലെന്ന് ജീ ആർ കവിയൂർ  02 01 2022

കവിമനസിൻ സന്തോഷം

കവിമനസിൻ സന്തോഷം കാറ്റു വന്നു മുറ്റമടിച്ചു  പാട്ടു പാടിയകന്നപ്പോൾ , കരിയിലകൾ മൂളി മുരണ്ടു  ചൂലിൻ താളവുമതിനൊപ്പം ഇന്നലെ പെയ്യ്ത രാമഴക്കുളിരിൽ കണവൻ നൽകിയ സമ്മാനമോർത്തു നാണത്തിൽ കുതിർന്ന പുഞ്ചിരിക്കൊപ്പം കരിവളകൾ പൊട്ടിച്ചിരിച്ചു.  ചിന്നിച്ചിതറിക്കിടന്നിരുന്ന കണ്ണി മാങ്ങകൾ മോഹത്താൽ പെറുക്കി യെടുത്തു കടിച്ചു , വരാൻ പോകുന്ന സന്തോഷത്താൽ മെല്ലെ മുതുകത്തു കൈവച്ചിള വെയിലൽപ്പവുമേറ്റു. ഇതു കണ്ടു രസിച്ചു മുറുക്കിച്ചുവപ്പിച്ച ചെറുമകന്റെ കളി ചിരി കാണാമല്ലോയെന്നു ചൊല്ലി മടി നിറക്കുവാനാകുമല്ലോയെന്നർത്ഥം വച്ച ചിരിയോടു മുത്തശ്ശി   കുളിർകാറ്റു വീശിയകന്ന നേരം അണ്ണാരക്കണ്ണനും കളിച്ചു ചിരിച്ചു ചകോരം പറന്നിറങ്ങി ചോദിച്ചു ചക്കയ്ക്കുപ്പുണ്ടോ ചക്കി പെണ്ണേയെന്നു ഇതെല്ലാം കണ്ട കവിയപ്പോൾ അറിയാതെ മനസ്സിൽ കുറിച്ചിട്ടു അതറിഞ്ഞു അകലെ കൊമ്പത്തിരുന്നു ഉച്ചത്തിൽ കുയിൽ പാടി ആഹ്ലാദം. ജീ ആർ കവിയൂർ 02 .01. 2022

ജീവിത ഗാനം

ജീവിത ഗാനം ഒരു പ്രണയത്തിൻ ഗീതകമല്ലോ പ്രാണനിൽ വിടരും മലരല്ലോ ജീവിതത്തിന്റെ വനികയിൽ  പരിലസിക്കും സുഗന്ധമല്ലോ കഥകളിൽ കഥയായും  കവിതകൾ കവിതയായും  ഞാനും നീയുമടങ്ങുന്ന മുഴുനീളൻ ചലച്ചിത്രമല്ലോ, അതെ ലഭിച്ചിട്ടു നഷ്ടമാകും നഷ്ടമായി ലഭിച്ചിടും ജനിമൃതികളുടെ വരവും പോക്കുമെല്ലാം  സത്യമായ ജീവിതം തന്നെയല്ലോ രണ്ടു നിമിഷങ്ങൾ താൻ ദൈർഘ്യത്താൽ ഒരു ജീവിതം തന്നെ ചോരണം നടക്കുന്നു  മൃതിയാകുംവരെ അമൃതതുല്യം ജീവിതം അതുതന്നെയല്ലോ ജീവിതം ഒരു പ്രണയത്തിൻ ഗീതകമല്ലോ പ്രാണനിൽ വിടരും മലരല്ലോ നീ കലോലിനിയും ഞാൻ നദിയും നീ എന്റെ ആശ്രയവും  ഞാൻ നിന്റെ ആശ്രയവും കണ്ണുകളിൽ സാഗരമുണ്ടല്ലോ കണ്ണുനീരിന്റെ പ്രളയമല്ലോ ജീവിതമെന്നത് വേറൊന്നുമല്ല നിന്റെയും എന്റെയും കഥയല്ലോ ഒരു പ്രണയത്തിൻ ഗീതകമല്ലോ കൊടുങ്കാറ്റുവന്നു പോകുമല്ലോ വന്നു പോകുവാനുള്ളതല്ലോ കാർമേഘ ശകലങ്ങൾ മഴയായ് പോഴിയുമല്ലോ നിഴലുകൾ വന്നീടുകിലും നിറങ്ങൾ വിട്ടകന്നീടുകിലും മറക്കാനാവാത്ത നോവായ്‌ മരണത്തോളം വഴിവെച്ചീടും ജീവിതമൊരു പ്രഹേളികയല്ലോ ജനിമൃതികളുടെ സമ്മോഹനമല്ലോ ഒരു പ്രണയത്തിൻ ഗീതകമല്ലോ പ്രാണനിൽ വിടരും മലരല്ലോ ജീ ആർ കവിയൂർ 02 01 2022

ഭാഗ്യതാരകമേ

ഭാഗ്യതാരകമേ സുവർണ്ണ നിറമുള്ളവളെ കേസര സുഗന്ധമാർന്നവളെ കേശ ഭാരത്താൽ ധന്യേ  കൗമദിയാളെ മനോഹരി നീ നടക്കും പാതയോരങ്ങളിൽ നിൻ പദനമേറ്റാൽ കല്ലും മുള്ളും നിറയും പുഷ്പജാലങ്ങളാൽ സുന്ദരം നിന്നെ ആർക്കു ലഭിക്കുന്നവൻ ഭാഗ്യവാൻ സുവർണ്ണ നിറമുള്ളവളെ കേസര സുഗന്ധമാർന്നവളെ നീ ചെല്ലുമിടങ്ങളിലായ് സ്നേഹത്താൽ നിറയട്ടെ നീ നിൽക്കുമിടങ്ങളിൽ  നിലാവ് വിരിഞ്ഞു അന്ധകാരമകലും നിൻ രൂപമെത്ര മനോഹരം  നിൻ വർണ്ണങ്ങളാൽ നിറയും മഴവില്ലിനു ഏഴു നിറം വർണ്ണിക്കാനില്ലൊരു നാവും വരിഞ്ചൻ പോലും വഞ്ചിതനായ് സുന്ദരീ നീയണയുമ്പോൾ  നക്ഷത്രങ്ങൾ പോലും നാണിച്ചു നമ്രശിരസ്ക്കാരാകുന്നുവല്ലോ നിൻ ശോഭ അണയാതിരിക്കട്ടെ ഒരു നാളും കണ്ണേറ് കിട്ടാതിരിക്കട്ടെ കണ്മണി കനക വർണ്ണേ കമനിയെ നിൻ വരവോടെ അകലട്ടെ കഷ്ടങ്ങൾ നിൻ സൗഭാഗ്യത്താൽ നിറയട്ടെ സന്തോഷം സുവർണ്ണ നിറമുള്ളവളെ കേസര സുഗന്ധമാർന്നവളെ കേശ ഭാരത്താൽ ധന്യേ  കൗമദിയാളെ മനോഹരി ജീ ആർ കവിയൂർ 01 01 2022