Saturday, April 29, 2017

വ്യാമോഹങ്ങള്‍

Image may contain: drink

നിഴല്‍ തെറ്റി അലയുന്ന ഘോര
മോഹങ്ങളുണ്ട് അറിയുക വീണ്ടുമി
നിലയില്ലാ കയങ്ങളില്‍ ആഴത്തി
നിറങ്ങളില്‍ മുങ്ങുമാ ലായിനികളില്‍
പതഞ്ഞു നുരഞ്ഞെ ഉതിരുമാ
ലഹരി പകരുന്ന വ്യാമോഹങ്ങള്‍
മറഞ്ഞിരിപ്പു പകലെന്നോ ഇരുളെന്നോ
വിത്യാസമില്ലാതെ ഈ ഭൂവിലായ്
കലര്‍പ്പുകള്‍ വെറുപ്പിന്റെ
മധുരം പകരുന്നുവല്ലോ....

നിമിഷങ്ങള്‍
രണ്ടുനിമിഷങ്ങൾ നിന്നു
കനവുകളുടെ ഘോഷയാത്രകൾ
നീയും ഞാനും നടന്നകന്നു
എവിടേക്കെന്നറിയാതെ
രണ്ടു നിമിഷങ്ങളുടെ ഇടവേളയിൽ
രണ്ടു ഹൃദയങ്ങളുടെ സംഗമം

സൂര്യകിരണങ്ങളുടെ തിളക്കങ്ങൾ നീ
പൂവിരിയുന്ന പോൽ പുഞ്ചിരിയിൽ
സ്വപനങ്ങളിൽ നീ ഒരു വസന്തമായ്
സന്തോഷങ്ങളുടെ കുളിർ കാറ്റുനീ
പുതുജീവനം നൽകും ആനന്ദമായ് നീ

രണ്ടുനിമിഷങ്ങൾ നിന്നു
കനവുകളുടെ ഘോഷയാത്രകൾ
നീയും ഞാനും നടന്നകന്നു

കാറ്റുകളിൽ നീ ഒരു സുഗന്ധമായി നിറഞ്ഞു
എല്ലാ ദിശകളിലും രാഗങ്ങളായ്
അലിഞ്ഞു ചേർന്നു  
രാവിൻ വെളിച്ചങ്ങളിൽ പടർന്നു
ചക്രവാളങ്ങളിൽ മാറ്റൊലികൊള്ളും
സംഗീത ധാരകളിൽ
മായാലജം പോലെ തിളങ്ങി നീ

രണ്ടുനിമിഷങ്ങൾ നിന്നു
കനവുകളുടെ ഘോഷയാത്രകൾ
നീയും ഞാനും നടന്നകന്നു......

Thursday, April 27, 2017

നിഴലു തേടി

Image may contain: sky, plant and nature


നിഴലു തേടിയലഞൊരുവന്റെ
നിലയറിഞ്ഞു തീർത്ത തണലിന്റെ
നിനവകന്ന കനവിൽ വീണുകിടന്ന  
നനവറിഞ്ഞ നിറമറിഞ്ഞ  നോവിന്റെ
നഷ്ടമാർന്ന വസന്തത്തിൻ  ശിഖരമോടിഞ്ഞ
നിമിഷങ്ങളിൽ പ്രണയം കൂടുകൂട്ടിയല്ലോ ...!!

നിന്നെ കുറിച്ചു മാത്രം


Image may contain: sky and cloud
തുണയില്ലാതലയുന്ന നേരത്തു
നീയൊരു തണലായ് മാറിയപ്പോള്‍
അറിയാതെ ഞാനെന്റെ മനതാരില്‍
ഒരു വരി കവിത കുറിച്ചു നിനക്കായ്‌

ഈണങ്ങള്‍ പെയ്യുന്ന വാക്കുകള്‍ വരികളില്‍
എൻനോവേറ്റു പറയുവാന്‍ തുനിഞ്ഞു
കനവിലും നിനവിലും കാണാന്‍ കഴിയുന്ന
നിന്‍ പ്രണയാതുര ഗാനമായ് മാറുമ്പോള്‍

എന്നെ അറിയാതെ ഞാനറിയാതെ
ഞാനൊരു ഭ്രാന്തമാം അനുഭൂതിയില്‍
മൂളിടുന്നതൊക്കെ എന്തെ
നിന്നെ കുറിച്ചുള്ളതായ് മാത്രമാകുന്നു ......

വേഴാമ്പലായ്

Image may contain: one or more people, tree, bridge, outdoor, water and nature

ഞാനും നീയും പിന്നിട്ട വഴികളില്‍
ഓർമ്മകളിന്നും ഉമ്മവെക്കുന്നു
ഒരു  വസന്തമലരായി ചില്ലകളില്‍
വിടര്‍ന്നു പൂത്തുലയുന്നുവല്ലോ

നിലാവ് ഒളിച്ചുകളിക്കുന്ന
നിഴലായി നിന്‍ രൂപമെന്നെ
എന്നെ ഏറെ മദിക്കുന്നുവല്ലോ
ഒരു കുളിര്‍ തെന്നലായി വന്നെന്‍
മനതാരില്‍ ലഹരി പടര്‍ത്തി
എങ്ങുനീ പോയി മറഞ്ഞു .

ചാരുതയാര്‍ന്ന കാഴ്ചകള്‍ കാണന്‍
ഇനിയെന്ന് വന്നു നീ ചാരത്തുവരുമെന്നു
സ്വപ്നം കണ്ടു കഴിവു ഞാനൊരു
മഴകാക്കും വേഴാമ്പലായ്........

Wednesday, April 26, 2017

ഓര്‍മ്മകള്‍ പുറകോട്ടു നടന്നു


 Image may contain: outdoor
ഓര്‍മ്മകള്‍ പുറകോട്ടു നടന്നു
അറിയാതെ ഒരു വള്ളി നിക്കറിട്ട
ബാലനായി  അമ്പലക്കുളത്തിന്‍
അരികിലെത്തി നിന്നപ്പോള്‍
അല്ലിയാമ്പല്‍ മോഹവുമായി
അരയറ്റം വെള്ളത്തിലിറങ്ങിമനം 
കരക്ക്‌ എവിടെയോ അവളുടെ
സാമീപ്യം നിറഞ്ഞു നില്‍ക്കുമ്പോലെ
ഏട്ടാ  എന്നവിളിയുമായി
പാവാട തുമ്പില്‍ ചാമ്പക്കയും
കൊച്ചിളം പല്ലുകാട്ടിയ ചിരിയുമായി
എല്ലാം ഒരു കനവായിരുന്നോ അറിയില്ല
വിറയാര്‍ന്ന കൈകൊണ്ടു തൊട്ടു വിളിച്ചമ്മ
മോനെ പോകാം ഞാന്‍ തൊഴുതു വന്നു .
സ്ഥലകാല ബോതം വീണ്ടെടുത്തു
അപ്പോഴേക്കും അമ്മ കാറില്‍
കയറി കാത്തിരിപ്പായി തനിക്കായി
ചെറിയ ജാള്യതയോടെ ഞാനും..!!

ഖൽബിന്റെ ദുനിയാവിൽ

Image may contain: one or more people
മുല്ലപൂചിരിയുമായ് നീ വന്നപ്പോള്‍
കൈയിലെ മൈലാഞ്ചി മൊഞ്ച് കണ്ട്  
ഒരു നിമിഷമങ്ങു മയങ്ങി പോയി
നിന്റെ മിഴിരണ്ടിലുമുള്ള നക്ഷത്ര
തിളക്കത്തില്‍ ഞാനൊരു കനവുകണ്ടു
മഴമേഘ കീറില്‍നിന്നും ചന്ദ്രനുദിച്ചപ്പോള്‍
കടവത്തെ തോണിയില്‍ നമ്മളുരണ്ടും
ഖൽബിന്റെ ദുനിയാവിൽ ഒറ്റക്കായ്
അള്ളോ ..!! വീണ്ടുമെന്തോക്കെ
കണ്ടെന്നു എഴുതാന്‍ വന്നപ്പം
നിന്റെ ബാപ്പ മീശയും പിരിച്ചും കൊണ്ട്
വെട്ടുകത്തിയുമായ് മുന്നില്‍ നില്‍ക്കുന്നേ ..!!

Tuesday, April 25, 2017

ഇന്നും കാത്തിരിപ്പു

 

ഓര്‍മ്മകള്‍ ഓടി അകലുന്നു
എന്‍ മിഴിപ്പാടരികിലേക്ക്
കാതുകള്‍ വട്ടമിട്ടു നിന്‍
പാദസ്വനങ്ങള്‍ക്കായ്
അന്ന് ആളോഴിയാത്തോരി
അമ്പലമുറ്റത്തു നിന്റെ
കടാഷത്തിനായി കാത്തുനിന്ന
നിമിഷങ്ങള്‍ എത്രെയെന്നോ
ഇന്നാരുമില്ലയീ  മുറ്റത്തു നില്‍ക്കുമ്പോള്‍
കാറ്റുകള്‍ക്കും എന്തോ വിരഹനോവോ
എങ്ങുനീ പോയി മറഞ്ഞെന്നു
ആര്‍ക്കുമില്ലല്ലോ അറിവ്
മൂകനായി തിരികെ നടക്കുമ്പോള്‍
എന്റെ ക്യാമറയില്‍ പകര്‍ത്തുന്നിതാ
ഈ അമ്പലത്തിന്‍ മൂകത എന്നോടൊപ്പം ....!! 

അവള്‍ കാത്തിരുന്നു

 Image may contain: outdoor and nature
ഓര്‍മ്മകള്‍ മെയ്യുന്ന ഇടവഴിയില്‍
അവളിന്നും കാത്തിരുന്നു അവനെ
ജന്മങ്ങളായി ഇത് തുടങ്ങിയിട്ട്
പച്ചിലപടപ്പിന്റെയും നനഞ്ഞ
മണ്ണിന്‍ മണവുമായി മഴതോര്‍ന്നിട്ടും
വന്നില്ലല്ലോ കൂട്ടുകാരന്‍ ഒരുവേള
പതുങ്ങിനിന്നു ഒച്ചയിട്ടു വരുമോ
കൈനിറയെ ചുനയുള്ള മാങ്ങയുമായ്
വന്നു എന്റെ ഉടുപ്പൊക്കെ അഴുക്കാക്കി
മുന്‍വരിപല്ലില്ലാ ചിരികാട്ടി ചിരിക്കുമോ
നേരം പോകുന്നതറിയില്ല അവസാനം
അമ്മ തിരക്കി വരും വരക്കും വാ പിളര്‍ന്നു
നിന്റെ വാതോരോ കഥകള്‍ കേട്ട് നില്‍ക്കും
എവിടെ നീ എവിടെ പോയി ഒളിച്ചു
പിണങ്ങിയാണോ ഞാന്‍ നിനക്കായ്
മാത്രം തരാമാ മാനം കാട്ടാത്ത മയില്‍‌പ്പീലി
വരൂ ഒന്നിങ്ങു വരൂ നമുക്ക് കണ്ണുപൊത്തിയും
കഞ്ഞിയും കറിയും വച്ച് കളിക്കെണ്ടേ
എന്തെ നീ എന്നെ ഇങ്ങിനെ വിഷമിപ്പിക്കുന്നു
നിന്റെ മാത്രം കനവു കാണുന്നു എവിടെ നീ......

പ്രണയമേ

Image may contain: flower

സ്നേഹത്താല്‍ അവള്‍ നീട്ടിയ
പുഷ്പത്തോടോപ്പം ഇലയും മുള്ളും
ഇനി ഒരു വേള അവസാനം
നിറം മങ്ങും ഓര്‍മ്മകള്‍ക്ക്
രണത്തിന്റെ മണമുണ്ടായിരുന്നോ
ഇല്ല അവള്‍ക്ക് ഇത്തറിന്റെയോ
ലഹരി ഉണര്‍ത്തും  വിയര്‍പ്പിന്ന്റെ
ഗന്ധമോ ആയിരുന്നു .പ്രണയമേ
നിന്റെ നിറമണങ്ങള്‍ എന്തോ ഏതോ
എന്നറിയാതെ വിശപ്പും ദാഹവുമില്ലാതെ
അലയുന്നുയീ ജീവിതമാകുന്ന
കുന്നുകയറുന്നു ഗതിയറിയാതെ ....!!

Monday, April 24, 2017

വിദ്വാന്‍

 വിദ്വാന്‍


കാണിക്കവഞ്ചിയും കുരിശടിയും നിസ്ക്കാര പള്ളിയും
കാണുന്നിടത്തൊക്കെ ഉണ്ടെങ്കിലും അത്യാവിശത്തിനു
ഒന്നുക്കുപോകാന്‍ ഒരു മതിലോ ഇടവഴിയുടെ മറവോ
മാത്രം മതി എന്നൊരു ശീലം ഉള്ളിടത്തോളം
മലയാളി സന്തുഷ്ടന്‍ തന്നെ പിന്നെ ബഹിരാകാശം മുതല്‍
അങ്ങ് കടലിനും ഭൂമിക്കും അടിയിലുള്ളതു വരെ അറിയാമെന്നും
അതിനെ ഒക്കെ വിമര്‍ശിക്കുന്ന മലയെ ലാളിക്കുന്നവന്റെ
ഒരു അഹങ്കാരം തന്നെ എവിടെ പോയാലും കാര്യങ്ങള്‍ ഒക്കെ
ഒപ്പിച്ചു നേടിയെടുത്തു മടങ്ങി വരും എന്നാലോ സ്വന്തം
മണ്ണില്‍ കാലുകുത്തിയാലോ പിന്നെ പറയുകയും വേണ്ട ....
നാലാം ക്ലാസ്സും ഗുസ്തിയും മന്ത്രിപദവും ഉണ്ടെങ്കില്‍
രണ്ടാം റാങ്കും ബിരുതാനന്തര ബിരുതവും ഉള്ളവനെ
എന്തും പറയാം എന്നുള്ള അവസ്ഥ ആണ് ഇന്ന്
സാക്ഷരതയുടെ സാക്ഷാ തുറന്നവര്‍ എന്ന് അഭിമാനിച്ചു
തലതാഴ്ത്തുക ,''കേരളം എന്ന് കേട്ടാലോ ......
പീഡനം ഇരച്ച് കയറണം  ഞരമ്പുകളില്‍ ''

ഒരു കുളിര്‍ കാറ്റുപോലെ .................

Image may contain: tree, plant, sky, outdoor and nature
ഇരുളിമയുണ്ടായിരുന്നു
ഒപ്പം നിരാശയും കുടി
ഏകാന്തത ഏറി വന്നു
എല്ലാം കൈവിട്ടപോലെ
അതെ ഇതാണ് ജീവിതമെന്ന സത്യം
ജീവിതമെന്ന പ്രഹേളികയുടെ  മുഖം
എന്നിരുന്നാലും അകലെ ഞാന്‍ കണ്ടു
മേഘ ശകലങ്ങളില്‍ നിന്നും ഒരു വെളിച്ചം
മഞ്ഞയും ചുവപ്പും കലര്‍ന്ന രശ്മികള്‍
എന്നെ പൊതിഞ്ഞു ആകെ പരവശയായി
കണ്ണുകള്‍ ഇറുകി അടച്ചു മെല്ലെ ഉഷ്മളമായ
സ്പര്‍ശനം മെല്ലെ കണ്ണുകള്‍ തുറന്നു
അകലെ കുന്നിന്‍ ചരുവില്‍ നിന്നും
ആ തേജോമയ രൂപം എന്നില്‍
ഉണര്‍വ്വ് തന്നു അതെ ഉദയ സൂര്യന്‍
സമയം ആയിരിക്കുന്നു വേഗം
ഒരുങ്ങി ഇറങ്ങി അവന്‍ വരും
എന്ന പറഞ്ഞ ഇടത്തേക്ക് നടന്നു
അതെ അകലെ നിന്നും അവന്‍
വന്നടുത്തു കണ്ണുകള്‍ തമ്മില്‍
ഇടഞ്ഞു മിണ്ടാന്‍ കരുതി വച്ചിരുന്ന
വാക്കുകള്‍ നാവില്‍ വരാതെ എവിടെയോ
ഉടക്കി നിന്നു അവസാനം അവന്‍ നടന്നകന്നു
ഒരു കുളിര്‍ കാറ്റുപോലെ .................  

കുമ്പസാരംസംഭ്രമം പൂക്കും യാമങ്ങളിൽ
നാഗങ്ങൾ ഇഴഞ്ഞു  ഇറങ്ങി
ലഹരിയുടെ അനുഭൂതികളിൽ
വിഷമിറക്കി കിതച്ചു  നിന്നു
പച്ച നിറം കിട്ടാതെ രാത്രി വണ്ടി
മോഹങ്ങളും മോഹഭംഗങ്ങളും
പേറുന്നു ജീവിതങ്ങൾ
ഇരുളിൻ കാഴ്ച ഒരുക്കുന്ന
ജാലകങ്ങളൊക്കെ നിലാ
കുളിരമ്പിളി ചിരി വിടർത്തി
പോകുക ഹിമപൂക്കൾ വിരിയും
താഴ് വാരങ്ങളിൽ മലമുകളിൽ
ആകാശത്തെ ചുംബിക്കും
പാപങ്ങളെ കഴുവേറിയ കുരിശിൽ
സമ്മാനമേന്തിയ മുൾ കീരീടം
ചാർത്തിയ തിരു രൂപത്തെ അറിഞ്ഞു
മുട്ടുകുത്തിനിന്നവർ സ്വയം  
പാപിയായി കരയുമ്പോഴേക്കും
യാത്രാവസാനമെന്നോണം
കൂകി വിളിച്ചു വണ്ടി നീങ്ങി ...

Saturday, April 22, 2017

നീ കാണുന്നുണ്ടോ സഖാവേ......

നീ കാണുന്നുണ്ടോ സഖാവേ......

നന്മയുടെ നാമ്പ് തേടി ഇരുളിന്റെ
കയങ്ങളിൽ ഇതൾകണ്ടു പതുങ്ങി
നനവാർന്ന ഇടങ്ങളിൽ പൊത്തിലിറങ്ങി
അവസാനം നിണമണിഞ്ഞു കവലക്കലെ
ഓരത്ത്  ഇഷ്ടിക കെട്ടി മണ്ഡപത്തിൻ
ചുവരിൽ രക്തവർണ്ണ മാലയണിഞ്ഞു
കാണുമ്പോൾ അറിയാതെ
കണ്ണ് നിറഞ്ഞു പോകുന്നു
വായുവിനെ മർദ്ധിച്ചു നിന്റെ
പേരിൽ മുദ്രാവാക്യം വിളിക്കുന്നു
ആർക്കുവേണ്ടി   നീ ഇതാർക്കുവേണ്ടി
അധികാര കസേരയിലിരുന്നു കുരിശു കൃഷി
നടത്തുന്നു പാവങ്ങളുടെ  പങ്കു പകുക്കാതെ
ഇനി എന്തൊക്കെ ശരിയാക്കുമെന്നറിയില്ല
അല്ലയോ സഖാവേ നീ ഇതെല്ലാം അങ്ങ്
സ്വർഗ്ഗത്തിലോ നരകത്തിലോ നിന്നു കാണുന്നില്ലേ ...!!

Friday, April 21, 2017

പുലരാതെ ഇരിക്കട്ടെ

Image may contain: night

നിലാവും അതു തീര്‍ക്കും
കുളിര്‍ക്കാറ്റും സുഖ സ്വപ്നങ്ങളും
പുലരാതിരിക്കട്ടെ വേഗം നിൻ
സാമീപ്യ ഗന്ധം ലഹരി പകരുന്നു
എത്ര മുകർന്നയാളും തീരുകയില്ല
നിൻ മുകുളങ്ങളുടെ അധര ചാരുത
നിറയുന്നു എന്നിലാലസ്യം മധുരമേകിയ
രാവിന്റെ കുളിർമയും സ്വപ്ന സ്പർശവും
അല്ലയോ പ്രണയ കുസുമമേ വാടാതെ
നീ നില്‍ക്കുക എന്‍ ജാലക വാതിലിനരികെ 

അവസാനം ..!!

Image result for a face where sindoor removed after the death
നിലതെറ്റാതെ നിലവിളക്കിന്റെ ചുവട്ടിൽ 
ചുണ്ടിൽ വട്ടമിട്ടു പറക്കുന്ന ചെറുപ്രാണികളെ 
വീശിയകറ്റുമ്പോൾ മനസ്സു നോവുണ്ടായിരുന്നു 
തള്ളവിരലുകൾ കൂട്ടിക്കെട്ടിയതു 
 കണ്ടുകണ്ണടച്ചോർത്തപ്പോൾ 
 നാല് ചുമൽ കൊടുത്തു
ചിതയിലേക്ക് എടുക്കുന്നനേരം
ആർത്തലച്ചു കരയുന്നവരെ നോക്കി
മിഴി നീർ തുടച്ചു ഒച്ചയില്ലാതെ വിതുമ്പുമ്പോൾ
ഇടമുറിയുന്ന നേരവരേക്കും ഇമവെട്ടാതെ
നോക്കിനിന്ന വേദനയാകെ പുകമറയിൽ
മാലിപ്പുരയുടെ മുകളിൽ മഴ നൂലുകളുടെ
പ്രതിഷേധ സ്വനം കണ്ണുനീർ
കണം പോലെ പൊലിയുന്നു ......
ഒഴുകിയിറങ്ങിയ സിന്ദൂരം കണ്ണുകളിൽ
നീറ്റൽ പടരുന്നു ഇനി നാളെ എന്തെന്നറിയാതെ
മൗനം ഘനീഭവിച്ചു ,എന്നാലും ചീവീടുകൾ കരഞ്ഞു ...

പ്രണയ വര്‍ണ്ണങ്ങള്‍ മായുന്നില്ല

പ്രണയ വര്‍ണ്ണങ്ങള്‍ മായുന്നില്ല


വാക്കൊഴിയാ വരികളില്‍ വീണ്ടും
വിതക്കുന്നു കണ്ണാഴങ്ങളില്‍ തീര്‍ക്കും
വിത്തുകളുടെ വളരാനുള്ള കരുത്തു
വാചാലമാം മനസ്സിനുള്ളില്‍
വേരുറച്ചു മുളപൊട്ടി കിളുര്‍ത്തു
വരുന്ന മോഹങ്ങള്‍ പൂക്കും
വള്ളികളില്‍ എവിടയോ
വിരഹത്തിന്‍ ആര്‍ദ്രത കണ്ടു
വരിക അകറ്റാമിനി
വാമൊഴിയാലൊരു കവിത ..!!

തീര്‍ന്നില്ലയെങ്കില്‍ ഇനിയും
തണല്‍ വിരിക്കാമൊരു
ശലഭ ചിറകിലേറി പറക്കാം
ശോഭയെഴും പൂക്കളില്‍
ചുംബന കമ്പനത്താല്‍
ചൂരകറ്റാമാ പ്രണയനോവിന്റെ
വരിക വരിക ഇനിയുമുണ്ടൊരു
ഹൃദയത്തിന്‍ വാടക്കു
കൊടുക്കാത്തോരിടം .....!!

നോവെറുമ്പോഴും മധുരമേറിയ
ഓര്‍മ്മകളുടെ വാടാത്ത പൂവിനു
നറു ഗന്ധമിപ്പോഴും വിടാതെ
പിന്നാലെ പോകുന്നു
മുള്ള് കൊള്ളൂകിലും  .
കണ്ണുകള്‍ നിറയുന്നതെന്തിനു
 മനസ്സിനെ അറിവുള്ളല്ലോ...!!

അബലയോ ചപലയോ എന്നറിയില്ല
ആഴങ്ങള്‍ തീര്‍ക്കും കുമിളകളില്‍
നിന്നും പൊട്ടി ഒഴുകും നോവിന്റെ
രക്ത ബിന്ദുക്കളില്‍ പിറക്കാതെ
പോയൊരു അശ്രുകണം
എന്നും മിഴിതുടക്കാനെ
നിനക്കാവതുള്ളുയെന്നറിയുക
വേപതുപൂണ്ടു കളയണ്ട ജന്മം
ഉണ്ടൊരു നല്ല നാളെ ഉദിക്കുമി
ചക്രവാലത്തിലെന്നറിക
ഓടുക്കാതെ ഇരിക്കു പ്രണയം
ദൂരമകലെയല്ല അടുക്കുന്നു നിന്‍ അരികെ ...!!

വൃത്തങ്ങള്‍ ഒരുക്കും നിന്‍ കാല്‍വിരലിന്റെ
വൃത്തബിന്ദുവിന്‍ കണംകാല്‍ തോടും
മണ്ണില്‍ ഞാന്‍ കണ്ടൊരു നാണത്തിന്‍
പെണ്ണിന്‍ മനം ഇല്ല ആവില്ല അതിന്‍
ആഴം അളക്കുവാന്‍ നീളമില്ല ഒരു
അളവു കൊലിനുമെന്നു അറിയുമ്പോള്‍
മായാതെ നില്‍ക്കുന്നു ഇപ്പോഴും
പ്രണയ വര്‍ണ്ണത്തിന്‍ ചാരുത ...!!

ജീ ആര്‍ കവിയൂര്‍
21 -04 -2017

Thursday, April 20, 2017

നിന്‍ കണ്ണിലെ ദിവ്യത


ആരുടെയും കണ്ണുകളിലെ ദിവ്യരശ്മിയല്ല
ഇല്ല ഞാനാരുടെയും കണ്ണുകളിലെ
മിന്നി മിന്നി തിളങ്ങും താരകമല്ല
ആർക്കെങ്കിലും ഉപകരിക്കപ്പെട്ടെങ്കിൽ
എന്റെ രൂപവും വർണ്ണവും നഷ്ടമായ്
എന്റെ സഹവർത്തികളും അകന്നു
 ആ പൂവാടിയും കരിഞ്ഞുണങ്ങി
ആരുടെയും കണ്ണുകളിലെ ദിവ്യരശ്മിയല്ല
 പിന്നെ ഹൃദയത്തിന്റെ പരിപൂര്‍ണ്ണതയുമല്ല
ഞാന്‍ എവിടെ നിവസിക്കണം
എവിടെ പാര്‍ത്തു ഉല്ലസിക്കണം
ഞാന്‍ സന്തുഷ്ടണോ അതോ അവര്‍ സന്തുഷ്ടരോ
ഞാന്‍ ഇനി ആര്‍ക്കുമേ ഒരു ഭാരമോയല്ല
ആരുടെയും കണ്ണുകളിലെ ദിവ്യരശ്മിയല്ല
ആദ്യാന്തമായി ആരു നേടിയാലും
ദശപുഷ്പങ്ങളാരെങ്കിലും അര്‍പ്പിച്ചാലും
ചിരാതുകളില്‍ തിരിതെളിച്ചാലും
ഞാനാ നിരാശയുടെ കല്‍മണ്ഡപം
ആരുടെയും കണ്ണുകളിലെ ദിവ്യരശ്മിയല്ല
 പിന്നയോ ഹൃദയത്തിന്റെ പരിപൂര്‍ണ്ണതയുമല്ല ....!!

പ്രണയ രസം


Image may contain: one or more people
നാവിൽ നിന്റെ  ഉപ്പുരസം
മണക്കും വിയർപ്പിന് കണം
എന്ത് പറയുമീ   അതിരസം
രാവിൽ ഉറങ്ങാതെ കിടക്കും
യൗവ്വനത്തിൻ മധുരരസം

പറയു പ്രിയനേ നീ എവിടെ ഈ നിമിഷം
ഉള്ളിന്റെ ഉള്ളിൽ മിടക്കുന്നു പ്രണയം
നിന്റെ മാത്രം അലതല്ലും ഉപ്പിൻ രസം
ആഹാ നിൻ പ്രേമത്തിൻ ലഹരിമയം  

എല്ലാവർക്കും വേണം വേണമീ  പ്രണയം
സാഗര തിരകൾ ആർത്തു ചിരിച്ചു പ്രണയം
തിരയോ ഏറ്റുവാങ്ങി ഉപ്പിൻ പ്രണയരസം
നീയറിയുന്നുവോയീ  സ്നേഹത്തിൻ മധുരതരം  

നിലാവിൻ കുളിർമ്മയിൽ  പെയ്യും  അധികതരം
നിഴലായി തേടുന്നു എൻ  മനം തേടുന്നു നിൻ അധരം
നാവിൽ നിന്റെ  ഉപ്പുരസം മണക്കും വിയർപ്പിൻ കണം
രാവിൽ ഉറങ്ങാതെ കിടക്കും യൗവ്വനത്തിൻ മധുരരസം

Wednesday, April 19, 2017

ആശകള്‍

നിഴൽകടന്നു യൗവന പടികടന്നെത്തുമാ
നിലാവിന്റെ ചോട്ടിൽ വിരിവെച്ചനേരം
നിശാശലഭങ്ങൾ തിരിനാളത്തിൻ ലയമൊത്തു
നൃത്തമാടുന്നനേരം അറിയാതെ
നിറനിദ്ര  രാവായി മാറിടുന്നുവല്ലോ  
നിന്റെ തികട്ടുന്ന ഓർമ്മകളെന്നെ
നിനക്കാത്ത വഴിയേ കൊണ്ടുപോകുന്നു
നിലക്കാതെ നിത്യമിങ്ങനെ ജീവിതം
നിരങ്ങി നീങ്ങിയിരുന്നെങ്കിലെന്നാശിച്ചു
വ്യർത്ഥമാണീ മോഹമെന്നറിയുകിലും
ആശിപ്പാതിരിക്കാനാവുമോ മാനസം...!!

എന്റെ പുലമ്പലുകള്‍ -70

എന്റെ പുലമ്പലുകള്‍ -70

ഒരു തുള്ളി കണ്ണുനീരും കളയരുതേ
എപ്പോഴാണോ കടലതു തേടി
വരികയെന്നറിയില്ല   കൊടുക്കാൻ
ഇല്ലയൊന്നുമേ ആരുടെയും കൈയ്യിൽ
ജപനാം സംഗീതത്തിനായി പോലും
ഒരുവരിയോർമ്മയില്ലാതെ ആണേലും
ഏതു വരികളാണോ ഈശ്വരന്മാർക്കു
ഇഷ്ടമാവുന്നതു എന്നറിയില്ലല്ലോ
എഴുതുവാനിരുന്നിട്ടും ഒരു രൂപവും
ഭാവവും കിട്ടുന്നില്ലല്ലോ സ്വരഗതിക്കായി

ഓരോ അശ്രുകണങ്ങളെയും സ്നേഹിക്കുക
ഏതാണാവോ അറിയില്ലാത്മാവിനെ നീരണിയിക്കുക
വെറുതെയാണ് വഴികളെ പ്രകീർത്തിക്കുന്നു
ഉപയുക്തമാവുക നമ്മുടെ പാദങ്ങൾതന്നെയല്ലോ യാത്രക്കായ്
അവ ഈശ്വരനെ ഉയർത്തുകയും താഴ്ത്തുകയുമില്ലല്ലോ
ഇവ സ്വയം വീണടിയുന്നു നമ്മുടെ ദൃഷ്ടിയിൽ കഷ്ടം
ഓരോ തിരകളുടെയും പ്രണയം സ്വീകരിക്കുക
ഏതാണാവോ കരക്കെത്തിക്കുക എന്നറിയില്ലല്ലോ

Tuesday, April 18, 2017

സ്ത്രീ പര്‍വ്വം

സ്ത്രീ പര്‍വ്വം

Image result for a statue of law

ഇനിയിപ്പോൾ
നിൻറെ അസത്യങ്ങളാൽ
ആശ്വാസവചനങ്ങളാല്‍
എന്റെ വീടിന്റെ മുറ്റത്തു
പൂവുകള്‍ വിരിയിക്കുകയും
പിന്നെ നിലാവുദിപ്പിക്കുകയുംവേണ്ട
എന്റെ വീടിന്റെ ഭിത്തികളിലെ
ചുടുകട്ടയും ഉണ്ടാക്കേണ്ട
ഇനി
നിന്റെ സ്വപനങ്ങളിലുടെ
എഴുവര്‍ണ്ണങ്ങങ്ങളാല്‍
ഇന്ദ്രധനുസുകള്‍ കാട്ടേണ്ട
അവയുടെ ആദ്യവുമന്ത്യവും
അറിയിക്കേണ്ട
ഇനി
നീ എന്നെ കണ്ണാടി കൊട്ടാരങ്ങളുടെ
വര്‍ണ്ണം കാട്ടി കൊതിപ്പിച്ചു
ഉടച്ചു തകര്‍ക്കാന്‍ ആവില്ല
നിന്റെ ഉള്ളിലെ അന്ധകാരം
ഞാന്‍ അറിയുന്നു
എല്ലാം ഞാന്‍ മനസ്സിലാക്കുന്നു
ഇനിയാവില്ല എന്നെ നിന്റെ
മായാ വലയത്തിലോതുക്കാന്‍
പ്രലോഭാനങ്ങളാല്‍ വസ്ത്രാക്ഷേപം
നടത്തി കാര്യങ്ങള്‍ നിന്റെ
കൈപ്പിടിയിലോതുക്കാന്‍
അഗ്നി പരീക്ഷകളാല്‍ മയപ്പെടുത്തി
ലാക്ഷാ ഗ്രഹങ്ങള്ക്കുള്ളിലാക്കി
മുലയും മൂക്കും ചേദിച്ചു നാണം കെടുത്താന്‍
എന്റെ വകയുള്ള സൂര്യ കിരണങ്ങളും
നിന്റെ കൈയ്യിലിട്ട് അമ്മാനമാട്ടാന്‍
ഭ്രൂണത്തിലെ എന്നെ ഒടുക്കാന്‍
പണ്ടപണങ്ങള്‍ക്കായി ക്രവിക്രയങ്ങള്‍
നടത്തി ചുട്ടു കൊല്ലാന്‍ ഇനി
എന്നെ കരുവാക്കാന്‍ അനുവദിക്കില്ല
 ഇല്ല ഞാന്‍
എന്റെ കണ്ണുകള്‍ക്ക്‌ മേല്‍ കറുത്ത
തുണി ചുറ്റി എല്ലാ അന്യായങ്ങളെയും
സഹിക്കാന്‍ ഇല്ല ഇനി എന്നെ കിട്ടുകയില്ല
എനിക്കുമറിയാമിനി ശൈവചാപങ്ങള്‍
കുലക്കാനുമൊടിക്കാനും
എന്റെ ചരിത്രങ്ങള്‍  ഞാന്‍ തന്നെ
എഴുതി മുഴിവിപ്പിക്കാം....

നിനക്കായി മാത്രംസന്ധ്യാ കിരണങ്ങള്‍ നിന്‍ അധര കാന്തിയും
,അത് നല്‍കും മധുരവും നുകരുമ്പോള്‍
എങ്ങിനെ ഞാന്‍ എഴുതാതിരിക്കും
നിന്‍ നയനങ്ങളിലെ മഹാകാവ്യം
ഞാന്‍ അറിയാതെ നോക്കി 
എഴുതുമ്പോള്‍ ഞാന്‍ എന്നെ
തന്നെ മറക്കുന്നുവല്ലോ സഖി
ആലുവാ പുഴയുടെ ഒഴുകും ഓളങ്ങള്‍
പോലെ നിന്റെ കാര്‍കുന്തല്‍ കാറ്റിലാടി
തീരത്ത്‌ നിന്നു കേരവൃക്ഷങ്ങള്‍ കൈയ്യാട്ടി
വിളിച്ചു അത് കണ്ടു രോമാഞ്ചം കൊണ്ട
കരയിലെ പുല്‍കൊടികള്‍ നിവര്‍ന്നു നിന്നു
ഞാനറിയാതെ എന്റെ തൂലികയും ചലിച്ചു

ശാന്തി യാത്ര

Image may contain: people standing, sky, mountain, outdoor, nature and water


നെഞ്ചിൽ കുഴിച്ചുമൂടി ആശകളും
കൈകളിൽ ജപമാലയുമായ്
ചുണ്ടുകളിൽ വിശുദ്ധ മന്ത്രജപവുമായ്
മലയും താഴ്വാരങ്ങളൊടുങ്ങുമാ
ജീവിതാന്ത്യത്തിന്‍ ചക്രവാളങ്ങളിലേക്കു
കരം ഗ്രസിച്ചു  നടന്നവർ ആത്മശാന്തിക്കായ്  

Monday, April 17, 2017

അതി ജീവനത്തിന്‍ കാത്തിരിപ്പ്

Image may contain: ocean, shoes, sky, cloud, outdoor, water and nature


കടലിന്റെ കൈയ്യാൽ
ജനനത്തിൻ  വേദന
പിറവിയുടെ തീരത്തു
തിരയോടൊപ്പം വന്നു
സൂര്യകിരണത്തിൻ മുന്നിൽ  
കാതോർത്ത് കിടന്നു

അതിജീവനത്തിനായി
ഒരു അവകാശിയായി
ഭൂമിയുടെ മാറിൽ
പുറംതോട് വിട്ടു
അള്ളി പടരാൻ 

കവികളോടു

എയ്യ്തു  വീഴ്ത്താന്‍ ഒരുങ്ങും കിളിയോര്‍ത്തും
പാദവക്കത്തെ വീണപൂവിനെയും
വേദനയും വേർപാടിനെയും
പ്രണയവും പ്രണയനോവിനെയും
പ്രപഞ്ചത്തിനപ്പുറത്തുള്ള എന്തിനെയും
തന്റെ തൂലികതുമ്പിൻ ചുവട്ടിലെ
ആകാശത്തു നിറക്കുന്നവനല്ലോ
സൂര്യനെത്തുന്നതിനുമപ്പുറം
സൂക്ഷ്മാംശത്തോളം എത്തുന്നവനല്ലോ
സഹൃദയ ജ്ഞാനവും അപരന്റെ സന്തോഷം
കാണുന്ന ദൈവജ്ഞരാല്ലോ ഇവരെ അല്ലോ
ഋഷി തുല്യരാമാം കവികളെന്നു
കാലം കണ്ടുപോകുന്നു  
എന്നാൽ ഇന്നെന്തേ ഇവർക്ക് സംഭവിക്കുന്നത്
കാണാതെ പോകുന്നതെന്തേ ഇവർ
വേദനയും വേദാന്തവും വേദ്യമായാതൊന്നും
ഇവരുടെ തൂലികക്ക് അന്യമാകുന്നു
ഇതാവാം ഘോര കലിയുഗത്തിന്റെ അവസ്ഥ
ഉണരൂ ഉയർത്തെഴുന്നേൽക്കു ഉയർത്തുക
ഉയിരിൻ ബലത്താൽ പടവാളാവും തൂലിക
 "ഉതിഷ്ടത ജാഗ്രത പ്രാപ്യവരാൻ നിബോധിത".  

Saturday, April 15, 2017

നാളെ ആര്‍ക്കുവേണ്ടി

Image may contain: one or more people and outdoor
നാളെയെന്നത് നാം കണ്ടിട്ടില്ല 
ഇന്നിന്റെ കാഴ്ചകളെ വിശ്വാസിക്കാം 
സ്നേഹമെന്ന സ്വാന്തനത്തിൽ മയങ്ങാം 
മരണമെന്നൊരു പരിവർത്തനം 
നിത്യശാന്തി എന്നൊരനുഭവം മാത്രം  
കടപ്പെട്ടു പലരോടും 
മാസങ്ങൾ ചുമന്ന വയറിനും 
അവസാനം ചുമൽ തന്ന നാലുപേർക്കും 
ഇനിയൊരു ശരീരം കിട്ടും വരേക്കും
തുടരാമൊരു തപസ്യയിലായി
കോശങ്ങളിൽ നിന്നും കോശങ്ങളിലേക്കും
അണുവിൻ അണുവായി പിന്നെ ബീജത്തിൽ 
നിന്നും അണ്ഡത്തിലേക്കുമായി പുനർജനിയായ്   ...!!

എന്റെയുള്ളിൽ നിന്നുമല്ലോ

Image result for a lips with bansuri

ചുണ്ടുകളെത്തിയില്ല ചുമലോളമുയർന്നില്ല
ചുടുകാറ്റടിച്ചു  വാടികരിഞ്ഞു നിന്നു
ചില്ലിമുളയും കേണു കണ്ടുവോ നീയെൻ
ചെറുക്കനെ കാലികൾ മേക്കുമാ ഗോപാലബാലനെ  

ചിറ്റോളങ്ങൾ തീരത്തോട് ചോദിച്ചു കേട്ടുവോ
ചാരുകേസരി പാടുമാ ശുഷിരം നിറച്ച  വേണു
ചമ്രവട്ടത്തു കാത്തു കോർത്തിരിക്കും
ചില്ലകളെ കേട്ടുവോ ഗോപാലാബലകനെ നിങ്ങൾ

മേഘങ്ങളാൽ ചിത്രം വരക്കുമാകാശമേ
കേട്ടുവോ നീ ശ്യാമവർണ്ണന്റെ മുരളിക
കാടകം താണ്ടി വരും കാറ്റേ നിന്നിൽ
മാറ്റൊലികൊള്ളുന്നുവല്ലോ ആ മോഹനഗാനം

ഇനിയെവിടെ തിരയുമാനന്ദ  ലഹരി
മായാ മോഹനന്റെ അനുഭൂതി പകരുമാ
ബാൻസുരി വാദനം മുഴങ്ങുന്നുവല്ലോ
മറ്റങ്ങുമല്ല  എന്റെയുള്ളിൽ നിന്നുമല്ലോ ..!!

Thursday, April 13, 2017

അമ്മ മനം

Image result for കണിയൊരുക്കം
പതിവുപോലെ വെള്ളരി കൊണ്ടുവന്നു
തേങ്ങാ മാങ്ങാ വാല്‍കിണ്ടി കുങ്കുമ ചെപ്പ്
നാണയങ്ങള്‍ പിന്നെ സ്വയം കാണാനുള്ള
ഉടയാത്ത കണ്ണാടി ഒരു നേരിയതും
 മതിലകത്ത് നിന്നു തോട്ടിക്കു
എത്തികുത്തി പറിച്ച കൊന്നപൂവും
ഒരുക്കി അലങ്കരിച്ചു തട്ടത്തിലാക്കി
നിലവിളക്കുകൊളുത്തിയപ്പോഴാണ്
ആ അമ്മ മനം ഒന്ന് തെങ്ങിയത്
കണി കാണാന്‍ താനും നിത്യം
തൊഴും കണ്ണന്റെ ചിത്രവും  മാത്രം ...!!

Wednesday, April 12, 2017

കുറും കവിതകള്‍ 679

സുഗന്ധമുള്ള കാറ്റ്
വട്ടചുറ്റും തേനീച്ചകൾ
ശാന്തമായ പുഴ ...!!

പ്രക്ഷുബ്‌ധമായ കടൽ
തലക്കുമീതെ കരച്ചിൽ .
ദേശാടന പക്ഷികൾ ..!!

പച്ചടിചീരയിൽ
പതുങ്ങി  കിടന്ന പുഴു
സുഷിരങ്ങൾ തീർത്തു...!!

സൂര്യതാപമേറ്റു
മേൽക്കൂര ഞരുങ്ങി.
ചിലച്ചു  പറന്നു ചകോരം ..!!

തുള്ളിയിട്ടു മഞ്ഞിൻ കണം.
നിർത്താതെ കുരച്ചുനായ
ഒരു അപരിചിതൻ മുറ്റത്തു ...!!

നങ്കുരമിട്ട കപ്പൽ
അസഹനീയമായ ചൂട് .
താണു പറന്നു കടൽകാക്കകൾ ...!!

അടുക്കളജാലകത്തിലൂടെ
മണം പിടിച്ചു  പതുങ്ങി പൂച്ച .
ഉയർന്നു താഴുന്നു ചൂല് ..!!

വെച്ചു പോകുന്ന ചുവടുകൾ
നരച്ച പലകകൾ .
ഒന്നിൽ മങ്ങിയ അക്ഷരങ്ങൾ ...

ഉറക്കമില്ലായ്മ
നനഞ്ഞ ജാലകം.
നിലാവിൻ എത്തി നോട്ടം ..!!

വസന്തത്തിലെ  സന്ധ്യ
നക്ഷത്രകൂട്ടം
നനഞ്ഞ ചില്ലകളിൽ ..!!

കണ്ടതൊക്കെ ...!!


Image may contain: tree, plant, outdoor and nature
പകല്‍വെളിച്ചം പകര്‍ന്നിറങ്ങി
പാകമാര്‍ന്നവയൊക്കെ
പച്ചനിറം വച്ചു നിറഞ്ഞു
പച്ചനിറത്തോടുക്കുമ്പോള്‍
വാടി കരിയുന്നുവല്ലോ
കരിഞ്ഞതോ മണ്ണോടു ചേര്‍ന്നു
മണ്ണില്‍ ചേര്‍ന്നതൊക്കെ
മാനം കണ്ടു കിടപ്പു
കണ്ടതൊക്കെ എഴുതാന്‍
പറ്റിയെന്നു ആശ്വാസം

അകലുന്നതെന്തേഅകലുന്നതെന്തേ ഒരു അപ്പൂപ്പൻ താടിപോലെ
അഴക് എന്റെ ഹൃദയത്തിന്റെ നീ കണ്ടില്ല
ആഴങ്ങൾ മാത്രമായിരുന്നു നിന്റെ ലക്ഷ്യം
അത് തീർക്കും ഓളങ്ങളെ കുറിച്ച് നീ മറന്നു

എപ്പോൾ നീ എന്റെ ആയി മാറിയോ
നീയില്ലാതെ ഒരു നിമിഷംപോലും
ഓർക്കുവാൻ വയ്യാത്തൊരു അവസ്ഥ
ഞെട്ടറ്റു വീണ ഇലകണക്കെ കിടപ്പു


ജ്വലിക്കുന്ന സൂര്യനും  അൽപ്പവുമില്ല
മഴമേഘങ്ങളുമില്ലാകാശത്തു കഷ്ടം
ഒന്ന് പൊങ്ങി പറക്കാൻ ആഗ്രഹമുണ്ടെങ്കിലും
കാറ്റിനു പോലും ദയതോന്നുന്നില്ലയെന്തേ

Tuesday, April 11, 2017

ഇനി ഒരിക്കലും......

No automatic alt text available.

ഇനി ഒരിക്കലും നിന്നെ കുറിച്ച്
ഓർക്കാതിരിക്കാൻ ശ്രമിക്കാം
നിന്റെ ചിന്തകളെ വികലമാക്കാതിരിക്കാം
മാനം കറത്തു മഴയിരമ്പി തലചായിക്കാനാവാതെ

നനഞ്ഞൊട്ടിയ നിമിഷങ്ങളുടെ
സ്പര്‍ശാനുഭവം മോഷ്ടിച്ച് കടന്നകന്നുവോ.....
എന്റെ ഹൃദയത്തിലെ സമ്പത്തു നീ
ആരും കാണാതെ കൊണ്ട് പോകുന്നുവോ  ...

എന്തിനു നീ എന്നിൽ നിന്നും
പിണങ്ങി അകലുന്നു എന്നന്നേക്കുമായി
ഒരു മിനിമിഷമൊന്നു  വന്നുപോകു
നൂറ്റാണ്ടുകളുടെ ആനന്ദം കൊണ്ടുപോകു

ഈ ആചാരം അനുഷ്ടിച്ചു പോകുകിൽ
നിനക്കും നന്മ ഉണ്ടാവുമെന്നറിക
ഞാനൊരു പൂവും നീ അതിന്റെ
നറുമണവും കൊണ്ട് പോകുക

കണ്ണുനീരൊഴുക്കിയില്ലെങ്കിൽ
കരഞ്ഞതിൻ രാസമെന്താണ്
ഇനിയും ചെയ്യുക എന്നിൽ ദ്രോഹങ്ങൾ
അല്ലെങ്കിൽ കൊണ്ട് പോകുക ശിക്ഷയായ്

എവിടെയാണെങ്കിലും നീ എന്നുമേ
സന്തോഷ സമാധാനത്തോടെ ഇരിക്കുക
നിനക്കായി ഞാൻ സ്രഷ്ടാവിനോടായി
എന്നുമേ വിനയാന്വതനായി അപേക്ഷിക്കുന്നു ...!!


തരിക അല്‍പ്പമിടം

Image may contain: plant, tree and outdoor

തുണക്കാനിനിയും ജീവന്‍ ബാക്കിയില്ല
തരിശായി മാറുന്നു കാടും ഒളിയിടങ്ങളും
തൂര്‍ന്നു നില്‍ക്കുന്നിന്നു കെട്ടിട സമുച്ചയങ്ങള്‍
തൊഴുതു കൂപിയിട്ടു ഇനി ആശക്തരാം
തണുപ്പും ചൂടും സഹിച്ചു അശ്രണരായി
തണലിനായി കേഴുന്നു ശിലകള്‍ മാത്രമായി
താന്തോന്നികളായി മരുവുന്ന ഇരുകാലികളെ
തരിക അല്‍പ്പം ഇടമെങ്കില്‍ സമാധനമായെനേം ..!!

വിഷാദമെന്തേ

Image may contain: flower, plant, sky, nature and outdoor

പൂവിൻ അരികിലായി ഉണ്ടെങ്കിലും
മുള്ളുകളെന്തേ വിഷാദഭാവത്തിൽ

എന്റെ കണ്പോളകളും
കണ്ണുനീർ അവളുടെയും

മരം തീരത്ത് നില്കുകിലും
മുള്ളുകളെന്തേ വിഷാദഭാവത്തിൽ

അറിയാതെ ഞാൻ ഒന്ന് ചിരിച്ചെങ്കിലും
മിക്കപ്പോഴും ഉദാസനായി തന്നെ തുടരുന്നു

പൂവിൻ അരികിലായി ഉണ്ടെങ്കിലും
മുള്ളുകളെന്തേ വിഷാദഭാവത്തിൽ

ചെറു സന്തോഷങ്ങൾക്കായി
പലരും ഉദാസീനരായി മാറുന്നു

പിന്നെ എന്തെ മുള്ളുകളെന്തേ
പൂവിൻ അരികിലായി ഉണ്ടെങ്കിലും
വിഷാദഭാവത്തിൽ  നിൽക്കുന്നു ...!!

മോചനം

Image may contain: plant, tree, grass, outdoor and nature


വിളക്ക് വച്ച് ചൂട് കൂടുമ്പോള്‍
പെയ്യാത്ത മഴയെ അല്ല ശപിക്കുന്നത്
പൂം നദി കടത്തി വിടാതെ
കലശത്തിലാക്കി കാവലിരുത്തിയ
വിശന്നും ദാഹിച്ചും കിടന്നപ്പോള്‍
കൈ നീളാത്ത പുത്രനെ ഇനി
എന്നാണാവോ ഒരു മോചനം
ഒരു കാശി യാത്ര അല്ലെങ്കില്‍
പാപനാശത്തിലോ വര്‍ക്കലയിലെക്കോ
ഒന്ന് ഒഴുക്കി വിടുക എന്നെങ്കിലും
ഒരു വിശ്രമം കിട്ടുമോ ആത്മാവിനു മോക്ഷം

പ്രണയ പാരവശ്യം

Image may contain: sky, night, cloud, tree, outdoor and nature


അവൾ വാക്കുകളാൽ
എറിഞ്ഞു വേദനിപ്പിച്ചു
അവനറിയാതെ
മുറിവുകളിൽ നിന്നും
വാർന്നു ഒഴുകി കവിതകളായ്
അവളുടെ മൂകത
അവനെ അസ്വസ്ഥനാക്കി
നിലാവുദിച്ചപ്പോൾ
അവരുടെ നിഴലുകളുടെ
നഗ്നത തെളിഞ്ഞു
വാക്കുളാകും നൗകയിൽ
അവർ യാത്രയായി
സ്വപ്നങ്ങളുടെ സാഗരത്തിൽ

Monday, April 10, 2017

വന്നു ചേരും
മധുരം പൊതിഞ്ഞ വാക്കുകള്‍
മോഹിപ്പിക്കുന്ന സത്തുകള്‍
കാട്ടി നീ എന്റെ ജീവിതത്തിന്റെ
വര്‍ണ്ണങ്ങളെ മാറ്റാന്‍ ശ്രമിക്കുന്നുവോ
നിന്റെ വരികളില്‍ മയങ്ങും
നിലാവും അത് പടര്‍ത്തും കുളിരും
കാത്തിരിപ്പിന്റെ സുഖം എത്ര പറഞ്ഞാലും
എഴുതിയാലും തീരില്ല പൊഴിച്ചുകൊണ്ടിരിക്കു
കവിത ഒഴുകും മണല്‍ തരികളിലുടെ നടക്കു
വന്നു ചേരും അവന്‍ താമസിയാതെ ....

ആര്‍ക്കറിവുണ്ട്

Image may contain: bird, plant and outdoor

മതിലുകള്‍ക്കപ്പുറം നിനവില്‍
മതിവരാത്ത കാഴ്ച യുണ്ടെന്നു
മുകില്‍ കനവുകണ്ടു നിന്നൊരു
മയില്‍ മാനസം ആര്‍ക്കറിവുണ്ട് 

മൗനം

Image may contain: plant and nature
നീലരാവിന്റെ കാറ്റേറ്റ്
ഒരു പിൻ നിലാവിലായ്
നിഴലിൻ കരാളനത്താൽ
വാടാതെ നിന്നൊരു തളിരില
ഏകാന്തതയുടെ തലോടലേറ്റ്
ആരുടെയോ വരവിനായി
മൗനമായ് കാത്തുനിന്നു ......!!

ഇന്നലെയുടെ ഓര്‍മ്മ

Image may contain: night
ഇന്നലെകളുടെ രാവുകളില്‍
കിനാവിന്റെ താഴ് വാരങ്ങളില്‍
നീ എനിക്കായി നല്‍കിയൊരു
മധുരകനികള്‍ ആസ്വദിച്ചു
എത്ര നുണഞ്ഞാലും
രസമുകുളങ്ങള്‍ക്ക്
പറഞ്ഞരിയിക്കാനാവാത്ത
ലഹരി നല്‍കും അനുഭൂതി
ആത്മാവിന്റെ പുസ്തകത്താളില്‍
കുറിച്ചിട്ടു ഞാനാ രസമയമാം
ഓര്‍മ്മകള്‍ ,അറിയില്ല ഇനിയും
അതുപോലെ ഉള്ളവ ലഭിക്കുമോ
വാക്കുകള്‍ക്ക് ഇനിയും മധുരം
പോരാ എന്നൊരു തോന്നല്‍ .......!!

കണക്കുകള്‍

 ഹൃദയത്തിൻ അടി തട്ടിൽ
തിങ്ങുമാ വിരഹത്തിൻ വേദനകൾ
എത്ര പറഞ്ഞാലുമെഴുതിയാലും തീരില്ല
മൗനങ്ങൾ ഉടഞ്ഞു ചിന്നി ചിതറി
പോയൊരു വാക്കുകളെ ചേർത്തു
കോർത്തീടാമിനിയൊരു പ്രണയ
പുഷ്പമാല്യം നിനക്കായ്
ഏകാന്താതെ നിന്നോടു
മിണ്ടി മടുത്തു അവസാനം
സ്വപ്നത്തിന്റെ കാടുകയറി
എങ്ങും ഇരുളിന്റെ മൂടുപടം
നിന്നോടും വിടപറഞ്ഞു
ഹൃദയത്തോട് തന്നെ പറഞ്ഞു
തീര്‍ക്കുന്നു സുഖ ദുഃഖ കണക്കുകള്‍..!!


ഭക്തിതന്‍ നറുനെയ്യില്‍

കണ്ണന്റെ  രാധികയല്ലേ
കണ്ണേറും  ആരാധികയല്ലേ
കണ്മഷമകറ്റും ഭക്തിയല്ലേ
കണ്ണാ നീ മായകള്‍ കാട്ടുവതല്ലേ

ഭ്രമരമായി ചുറ്റുന്നു
നീ ഭാമയോടോപ്പം
പ്രേമം മീരയോടോ
പ്രിയമാനസാ പറയു..

ആടിപ്പാടി നടക്കും
അമ്പാടിക്കു പ്രിയനാം
അബുജലോജനാ  നീ
അന്‍മ്പോടെ കാക്കണേ ..!!


ഭക്തിതന്‍ മധുരം
മധുരയില്‍ ഉള്ളവര്‍ക്ക് മാത്രമല്ല
മാധവാ നീ എല്ലാവരുടെയും
അകതാരില്‍ നിറക്കുക കരുണാലോ ..!!


ഭക്തിതന്‍  നറുനെയ്യില്‍
കത്തുമെന്‍ ആത്മാവിന്‍
കൈത്തിരി അണയാതെ
നിത്യം  കാകേണമേ കണ്ണാ...!! വാക്കുകളുറക്കിഇലപൊഴിഞ്ഞ അരയാൽ സന്ധ്യാനാമം ചൊല്ലും
കിളികളെ പേറി  സായുജ്യമണയുന്നു
ആകാശം മേഘ കമ്പളത്തിനുള്ളിൽ
ഇരുൾ പുതച്ചു ഇണചേർന്നു ചന്ദ്രികയോട്  
അവനുണർന്നു അവളുടെ സ്വപ്നത്തിൽ
അവളുടെ പുഞ്ചിരി അവനെ തടവിലാക്കി
വാക്കുകൾ മൗനം പുതച്ചു അവനെ ഉറക്കി...!!

തേടി നടന്നു

Image may contain: cloud, sky, outdoor and nature
അവളുടെ ചുണ്ടുകൾക്കറിയാം
അവന്റെ പല രഹസ്യങ്ങളും
അവരേറെ സംസാരിച്ചു
വാക്കുകളില്ലാതെയെങ്കിലും
അവളുടെ വാക്കുകൾ അവന്റെ
പുസ്തകത്താളുകളെ ശൂന്യമാക്കി
അവളെന്നെ മരുപ്പച്ച തേടി
അവൻ എല്ലാം മറന്നു നടന്നു
മരുഭൂമിയിലൂടെ  നഗ്നപാദനായി .....!!

Saturday, April 8, 2017

മോഹ രേണുക്കള്‍

Image may contain: one or more people, outdoor and water

കാത്തിരിപ്പിന്റെ കാതടഞ്ഞോ
കണ്ണടഞ്ഞോ നടന്നടുക്കാത്ത
കദനത്തിൻ നോവലായി
കിട്ടാതെപോയൊരു
കാരുണ്യത്തിനായി   ............

നിറനിദ്രരാവിന്റെ നീലനിലാവിൽ
നീർമിഴിക്കുള്ളിൽ  കണ്ടൊരു  സ്വപ്നം
നനഞ്ഞൊട്ടി മഴക്കണങ്ങളാല്‍  തട്ടമിട്ട
മൊഴികളിൽ കരളിലിന്റെ ഉള്ളിൽ
നിന്ന്  നിറയുന്നൊരു  നോവ് പാട്ട്

മനസ്സിന്റെ കൊണിലെവിടയോ
പാട്ടിന്റെ വരികളാല്‍  നിന്‍
മോഹ രേണുക്കള്‍ പകര്‍ന്നലിഞ്ഞു
ഉണര്‍ന്നെഴുനെറ്റപ്പോളാകെയൊരു
തൂവലിന്റെ നൈർമ്മല്യം....

ആ ഓര്‍മ്മ തുവല്‍ ചേര്‍ത്തു
പറന്നുയരാന്‍ കൊതിയെറുന്നു
മലകളും താഴ്വാരകളും കടലും
പൂമരം നിറഞ്ഞ പുല്‍മേടകളും
കടന്നു അനുഭൂതിയില്‍ നിറഞ്ഞു ....


Friday, April 7, 2017

ഋതുക്കൾ വന്നു പോകിലും

No automatic alt text available.


ഋതുക്കൾ വന്നു പോകിലും
മറക്കില്ലൊരിക്കലും നിന്നെ ഞാൻ
ഇല്ല മറക്കില്ലൊരിക്കലും നിന്നെ ഞാൻ
ഋതുക്കൾ വന്നു പോകിലും ....


ശിശിരത്തിന്റെ കുളിർ പെയ്യുമ്പോഴും
ഇളംവെയിൽ മുറ്റത്തു കളിയാടുമ്പോൾ
മദ്ധ്യാഹ്നമെറെ നിറചിരിതൂകുമ്പോൾ
സന്ധ്യവന്നു തിരിതെളിക്കുന്നു ചിരാതുകളിൽ
രാവിന് നീളമേറുമ്പോൾ
പകലിനു ദൈർഘ്യം കുറയുന്നു

ഋതുക്കൾ വന്നു പോകിലും
മറക്കില്ലൊരിക്കലും നിന്നെ ഞാൻ
ഇല്ല മറക്കില്ലൊരിക്കലും നിന്നെ ഞാൻ
ഋതുക്കൾ വന്നു പോകിലും ....

ഗ്രീഷ്മം വന്നു നിൽക്കുമ്പോൾ
ചുട്ടു തപിക്കുന്ന മൗനമുടച്ചു
തകർത്തു ഇടവഴികളിൽ
പൂഴികാറ്റു നൃത്തം വെക്കുന്നു
ഇലകളിലെല്ലാം മഞ്ചിമ പടരുന്നു
പൂക്കളെല്ലാം വാടിക്കരിയുമ്പോൾ

ഋതുക്കൾ വന്നു പോകിലും
മറക്കില്ലൊരിക്കലും നിന്നെ ഞാൻ
ഇല്ല മറക്കില്ലൊരിക്കലും നിന്നെ ഞാൻ
ഋതുക്കൾ വന്നു പോകിലും ....

വർഷ കാലമണയുമ്പോൾ
പച്ചപുതപ്പിച്ചു നിർത്തുന്നു
മലകളെ ഉമ്മവെച്ചു
മേഘങ്ങൾ നിൽക്കുന്നു
കളകാഞ്ചി പാടി കുയിലുകളപ്പോൾ
ഒരോർമ്മയെന്നിൽ വേദന നിറച്ചു
രണ്ടു കണ്ണുകൾ നിറഞ്ഞൊഴുകുന്നു .

ഋതുക്കൾ വന്നു പോകിലും
മറക്കില്ലൊരിക്കലും നിന്നെ ഞാൻ
ഇല്ല മറക്കില്ലൊരിക്കലും നിന്നെ ഞാൻ
ഋതുക്കൾ വന്നു പോകിലും ....

നിന്നെ കാണാന്‍

Image may contain: plant, nature and outdoor


നിന്നോര്‍മ്മകള്‍ പെയ്യ്തു തീരാത്തൊരു നാളുകളില്ല
നിനക്കായെന്നും മാനം കരഞ്ഞു തീര്‍ക്കുമ്പോള്‍
നിര്‍ത്താതെ തുടിക്കുന്നു എന്റെ ഹൃദയവും
നിറം ചാര്‍ത്തും മഴവില്‍ അലിഞ്ഞു തീരുന്നു
നിര്‍ത്താതെ എഴുതും വരികളൊക്കെ
നിനക്കായി ഞാന്‍ പാടാത്ത ദിനങ്ങളില്ല
നിറഞ്ഞൊഴുകുന്നു നയനങ്ങള്‍ കാണാന്‍ ...!!

മനം തുടിക്കുന്നു

Image may contain: sky, bird, cloud, nature and outdoor
പറന്നു പറന്നു നിന്‍ അരികില്‍ എത്താന്‍
എത്ര തളര്‍ന്നാലും ചിറകുകള്‍ക്ക്
ശക്തി നല്‍കുന്നത് നിന്‍ ഓര്‍മ്മകള്‍
മെയ്യുമാ കതിരണിഞ്ഞ പാടവും
തെളിനീര്‍ ഒഴുകും പുഴയും
കൊക്കുരുമ്മി ഇരുന്നോരാ തണല്‍
നല്‍കുമാ മാന്തോപ്പും പറഞ്ഞാലും
പറഞ്ഞാലും തീരുകയില്ലാ പഞ്ചവര്‍ണ്ണ
ചിറകിനുള്ളിലെ എനിക്കായി മിടിക്കുമാ
ഹൃദയ ശോഭയുടെ കാന്തി ഞാനിന്നുമറിയുന്നു ..!!

Wednesday, April 5, 2017

ഋതു വരവോളം

Image may contain: sky, tree, outdoor, water and nature

സന്ധ്യാംബര വര്‍ണ്ണം പകര്‍ന്നെടുത്തു
ചില്ലകളില്‍ മൊട്ടിട്ടു  വിരിയിച്ചു കൈകാട്ടി
വിളിച്ചു നില്‍പ്പു കായലോരത്തു ഒരു വാക
വഴിയോരത്ത് നിന്നു തണല്‍ പരത്തുമ്പോള്‍
കമിതാക്കള്‍ ചുവട്ടില്‍ സല്ലപിച്ചു കലഹിച്ചും
പോകുമ്പോള്‍ എല്ലാം മൂകസാക്ഷിയാകുന്നു
ഇരുകാലി വികസനം സ്വനം കേട്ട് കഴിയുന്നു
ഇനി ഒരുനാള്‍ എന്ന് കൊടാലികൈ വീഴുമെന്നു
ഭയമില്ലാതെ ഓളങ്ങള്‍ കണ്ടു പുകതുപ്പും
യാനങ്ങളെ നോക്കി നില്‍ക്കുന്നു
ഋതുക്കള്‍ വന്നകലുമ്പോഴുമാ തീരത്ത്‌ ....!!

തുറക്കാത്തൊരു ജാലകം

Image may contain: outdoor

തുറക്കാത്തൊരു ജാലകത്തിന്റെ
ചുറ്റും ചിതലും തുരുമ്പുമിന്നു കൂട്ടുകാർ
ഉണ്ടായിരുന്നൊരു നല്ലകാലം അതിനും
കരിമഷി പടരും രണ്ടു മിഴികൾ കണ്ടിരുന്നു
സ്വപ്ങ്ങളി ജാലകത്തിലൂടെ നിത്യം
പറന്നു പോയോ അതോ കൊത്തി പറന്നുവോ
എവിടെയോ പോയി മറഞ്ഞൊരാ മനസ്സിന്റെ
വാതായനത്തിൽ ഇടം കിട്ടാൻ എത്രയോ പേർ
കണ്ടും കൊതികൊണ്ടിരുന്നു കിട്ടാത്ത മുന്തിരി
പുളിക്കുന്നു എന്ന് പറഞ്ഞു കടന്നു പോയവരെ
കബളിപ്പിച്ചു കടന്നകന്നൊരു അടച്ച ജാലകമിന്ന്
വെയിലേറ്റു നെടുവീർപ്പിടുന്നു വരും വരാതിരിക്കില്ല
മിഴികളിനിയും എന്റെ നേർക്ക് എന്ന് ആശ്വാസമോടെ
    

ഓര്‍മ്മയില്‍ മാത്രമായികളിപറയാനും കഥ പറയാനും
ഇല്ലയിന്നു പല്ലില്ലാ മോണകാട്ടി
ചിരിക്കുമാ മുത്തശ്ശിയിന്നു
കോലാകളിലെന്നൊരു കുറവ്
എത്ര പറഞ്ഞാലും തീരുകയില്ല
കഴിഞ്ഞു കൊഴിഞ്ഞോരാ
നാളുകളൊക്കെ പറയാതെ വയ്യ
ഇന്ന് ഉള്ള മുത്തശ്ശിക്ക് വിഡ്ഢിപ്പെട്ടി
വിട്ടു നിവരാനും നേരമില്ല കരഞ്ഞു
തീര്‍ക്കുന്നു സന്ധ്യകള്‍ വാല്‍പ്പുഴു
തിന്നു തീര്‍ക്കുന്നു രാമായണവും
ഭാരതവും ഭാരിച്ച ജോലികലുമില്ലാതെ
ജീവിത ഭാരമെന്നു പറഞ്ഞിരിക്കുന്നു
കാലം പോകുന്നതിനോപ്പം സംസ്ക്കാരങ്ങളും
കൈവിട്ടകലുന്നു അണുകുടുംബത്തിന്റെ
തീര്‍ത്താലും തീരാത്ത ശാപമായി മാറുന്നു
യെന്ത്ര വൈല്‍ക്കരണവും അത് തീര്‍ക്കും
ദുഃഖങ്ങള്‍ ഇല്ല ഇനിയും ആ മുത്തശ്ശി കാലം
ഓര്‍മ്മയില്‍ മാത്രമായി തുടരുന്നു 

ഇനി നീ എന്നുവരും

Image may contain: sky, tree, outdoor and nature


ഇനി നീ എന്നുവരും
വസന്തം ചില്ലകളില്‍
തളിര്‍ക്കുമ്പോഴോ

പന്തലില്‍ പടര്‍ന്നു
മുന്തിരി വള്ളികളുടെ
കവിള്‍ തുടുക്കുമ്പോഴോ

പുഞ്ചിരിച്ചു നില്‍ക്കും
പൂവിന്‍ തേന്‍ നുകരാന്‍
വണ്ടുകള്‍ വട്ടമിട്ടു ചുറ്റുമ്പോഴോ

മലമുകളിലാകെ
ഇക്കിളി പടര്‍ത്തും
നീല കുറിഞ്ഞികള്‍ പൂക്കുമ്പോഴോ

ഇലപോഴിഞ്ഞു സങ്കടം
പേറും ചില്ലകളില്‍
മഞ്ഞിന്‍ പുതപ്പണിയുമ്പോഴോ

വരണ്ടു ഉണങ്ങിയ
ചില്ലകളില്‍ മഴമുത്തുകള്‍
മുത്തമിടുമ്പോഴോ


ഒരു നോക്ക് കാണാന്‍
കണ്ണുകള്‍ കൊതിയോടെ
കാത്തിരിക്കുന്നു

രോമാഞ്ചം പകരും
വാക്കുകള്‍ കേള്‍ക്കാന്‍
കാതോര്‍ത്ത് നില്‍ക്കുന്നു

നനഞ്ഞു ഒട്ടാന്‍
മധു നുകരാന്‍
ചുണ്ടുകള്‍ വിതുമ്പു

എവിടെ പ്രിയനേ
ഇനി വയ്യ വാക്കുകള്‍ക്കു
പോലും വിരഹം
ഇനി നീ എന്നാണു വരിക...!!

Tuesday, April 4, 2017

മനപ്പായസം

Image may contain: one or more people, phone and closeup


മെല്ലെ കാറ്റ് പോലുമറിയാതെ
വാതിൽ ശബ്ദമുണ്ടാക്കാതെ
കടന്നുവന്നില്ലേ നെഞ്ചിടിപ്പ്
കേട്ടറിഞ്ഞു ഉറക്കം നടിച്ചു
മനപ്പായസ്സം കുടിച്ചു വെറുതെ
വന്നപോലെ തിരിച്ചുപോയല്ലോ ...!!

ഒറ്റപ്പെട്ടു

Image may contain: sky, outdoor and water

തുഴയില്ല തുഴയാനാളില്ലാതെ
തേങ്ങും മനസ്സുമായി ഏകാന്തതയുടെ
തടവിലായ് മറുകര കാണാതെയൊരു
അലതല്ലും ഓളപ്പരപ്പില്‍ ആടിയുലഞ്ഞു
ജീവിതംപോലെ എങ്ങുമെത്താതെ പോകുന്നു
സമയത്തിന്‍ ഓരോ കൃസുതികള്‍ 

അവള്‍ വന്നുപോയി
ഏറെ നേരം കാത്തു നിന്നു
ജാലകവാതിലിനരികെ
എന്തോ സ്വകാര്യം പറയുന്നപോലെ
ആദ്യം മര്‍മ്മരത്തോടെ കരീലകളിളകി
പൊടുന്നനെ വന്നകാറ്റിനോടോപ്പം
വന്നു നീ വന്നു മച്ചിന്‍ പുറത്തേറി
പാട്ടുപാടിയാടിയ നേരമെന്‍
മന്സ്സിലോര്‍മ്മകള്‍ കോരിയിട്ടു
ചുടുനിശ്വാസങ്ങൾക്കപ്പുറം
മയങ്ങി ഉണർന്നു വന്നപ്പോഴേക്കും
നനവുള്ള കാൽപ്പാടുകൾ നൽകി നീ
മടങ്ങിയ നേരം കുളിരു കോരിയാകാശം
തെളിഞ്ഞു നിന്നോർമ്മയും ഞാനും
വീണ്ടും ഏകാന്തതയും മാത്രമായ് ..!!

നിനക്കറിയാമോ
നിനക്കറിയാമോ നേരറിയാമോ
ഇക്കാണുന്നതൊക്കയും നമുക്കായി
തീർത്തൊരു സുഖദുഖങ്ങളും
ചൂടും തണുപ്പും നിറമുള്ള കാഴ്‍ചകളും  
നീലിമയാമാകാശവും കടലും
നുരപതയാലേ തൊട്ടകലും തിരയും
എല്ലാമറിഞ്ഞു കഴിയും കരയും
ഞണ്ടും ചിപ്പിയും നിറയുന്നതും
ഒക്കെ ആ സർവതുമറിയുന്നൊരു
ശക്തിയുടെ അനുഗ്രഹമല്ലോ .....!! 

Monday, April 3, 2017

തളിരിട്ടു പൂവിട്ടു നിൽക്കും
അവസാനമെങ്കിലുമാ  നെഞ്ചിൻ കൂട്ടിൽ
തലചായിക്കാമെന്നാ വ്യാമോഹമൊക്കെ
വെറുതെയായില്ല എന്ന് അറിയട്ടെ നമ്മളെ
അകറ്റിയൊരു സമൂഹമേ നിനക്ക് അറിയില്ല
പ്രണയം പൂക്കും താഴ്‍വാരങ്ങളിലെ കുളിർ
അത് നൽകുമാ ലഹരിയും സ്വപ്നാനുഭൂതിയും  
ഉറക്കമില്ല രാവുകളും  വിശപ്പും ദാഹവും മറക്കും
ഓർമ്മകളുടെ മധുരിമയും എത്ര ജന്മങ്ങൾ കഴിയുകിലും
കൊഴിയില്ല അനുരാഗ പൂമരം തളിരിട്ടു പൂവിട്ടു നിൽക്കും  ...!!
   

കണ്ണുകൾ തുളുമ്പി

Image may contain: outdoor and nature


ഒരുനൂറുസ്വപ്നങ്ങൾ കൊരുത്തുഞാൻ
നിനക്കായി ആരോരുമറിയാതെ തന്നു
കുന്നിമലർമാലയായ്  ആമ്പൽപ്പൂവായി
മയിൽപ്പീലിതുണ്ടായായ് കാക്കത്തണ്ടായി
വിളറിവെളുത്തു മാഷിന്റെ കൈയ്യിലെ
നിനക്കുഞാൻ തന്നൊരാ പ്രണയത്തിൽ
ചാലിച്ച എൻ ഹൃദയത്തിലെ കവിത.
ബഞ്ചിൽ കയറ്റി നിർത്തിയത് കണ്ടു
നീയും ചിരിച്ചില്ല മറ്റുള്ളവർക്കൊപ്പം
ഇന്നുമതു മായാതെ മനസ്സിനുള്ളിൽ
നോവിൻ പെരുമ്പറ കൊട്ടുന്നു
ഇന്നുനിന്നെ കണ്ടപ്പോൾ വറ്റിയ
കവിളും ഒക്കത്തെ കരയും കുഞ്ഞും
ഞാനറിയാതെ ഉള്ളമൊന്നു തേങ്ങിപ്പോയ്
എന്തെ അറിയാതെ കണ്ണുകൾ തുളുമ്പി പോയി .....!!