ഉപദ്രവ സഹായി *
ഉപദ്രവ സഹായി *
മൊബൈൽ തിരിഞ്ഞു തേടി മുന്നോട്ട് പോയ
കാലത്തിന്റെ ചക്രം മാഞ്ഞുപോയി
കണ്ണുകൾ സ്ക്രീനിൽ മിന്നിമറഞ്ഞു
ജീവിതം മുഴുവനും സ്ക്രീനിൽ അടഞ്ഞു.
വിരലുകളുടെ നൃത്തത്തിൽ ദിനങ്ങൾ ഒഴുകി
സ്നേഹവും സൗഹൃദവും മങ്ങിപ്പോയി
സമ്പർക്കങ്ങൾ വിഴുതി പോയ വഴിയിൽ
ചിത്രങ്ങളിലും വിഡിയോകളിലും നിൽക്കാൻ വലഞ്ഞു.
ചിന്തകൾ ചുരുങ്ങി ചാറ്റ് വാക്കുകളിൽ
ഹൃദയ ബന്ധങ്ങൾ ദൂരെ മാറി
താളമില്ലാത്ത ഒരു പെരുമഴ പോലെ
മനുഷ്യൻ താളം തെറ്റി നിൽക്കുന്നു.
ജീ ആർ കവിയൂർ
07 12 2024
* ഉപദ്രവവും സഹായവും
ചെയ്യുന്ന ഉപകരണം
മൊബൈൽ ഫോൺ
Comments