കാലാവസ്ഥാ പ്രതിസന്ധി ആരോഗ്യ പ്രതിസന്ധിയാണ്
കാലാവസ്ഥാ പ്രതിസന്ധി ആരോഗ്യ പ്രതിസന്ധിയാണ്
ശ്വസിക്കാനുണ്ടായ കാറ്റ് ശുദ്ധമായിരുന്നോരു നാൾ,
ഇന്ന് വിഷവായുവിൻ കാമ്പുകൾ തീർക്കുന്നു നോവുകൾ.
പുകയും മഞ്ഞും എല്ലായിടവും നിറയുന്നു,
ഉറക്കം കെടുത്തി ജീവൻ പൊലിഞ്ഞു പോകുന്നു.
നദികൾ വറ്റുന്നു, ജീവന്റെ നാഡി നിലച്ചു പോവും,
ചൂട് കനത്തപ്പോൾ തണലും മാഞ്ഞ് തീരും.
മണ്ണിലെ വിളകൾ ചൂടിൻ കാഠിന്യത്തിൽ വീണു പോകും,
വിശപ്പും ദാഹവും കൊടുവാളായി മാറുന്നു.
കൊതുകുകൾ പെരുകി, രോഗങ്ങൾ ചുറ്റും പടരുന്നു,
പുതിയ ദുരന്തങ്ങൾ വഴികളിൽ സഞ്ചരിക്കുന്നു.
കാറ്റും കൊടുങ്കാറ്റും ഭൂമിയെ തകർക്കുന്നു,
നക്ഷത്രങ്ങൾക്കു കീഴിൽ മനുഷ്യർ വലയുന്നു.
ഭൂമി കരയുന്നു, നാം കൂടെ കരയുന്നു,
ആരോഗ്യം ഭൂമിയുടേതും നമ്മുടെതുമാണ്.
സംരക്ഷിക്കൂ ഭൂമിയെ ജാഗ്രതയോടെ,
ഇല്ലെങ്കിൽ നഷ്ടമാകും ജീവിതത്തിന്റെ നാൾവഴികൾ!
ജി ആർ കവിയൂർ
15 11 2024
Comments