അമ്മേ ശരണം ദേവി ശരണം

അതിരുചിതം തവ നടനം
ചാരുശീലേ 
തരളിതമതു മോഹിതം ബാലേ 
നയന ലസിതം മന്ദഹാസം 
കോമള മുഖാരവിന്ദം 

ബ്രഹ്മനും തോൽക്കും
നിൻ മുന്നിലായ് ചാരുലസിതേ 
സുന്ദരി കോമളവല്ലി സുഷമേ 
മനോരമേ 
സുരാസുര കലഹ കാരിണി 
തരുണി മോഹിനി അമൃതേ 

നിന്നെ ഭജിപ്പവർക്ക് നിത്യം
സർവ്വ ഐശ്വര സിദ്ധിദായിനി
അസുര സംഹാര രൂപിണി 
മഹാമായേ ശക്തിസ്വരൂപേ 
തവ പദം കുമ്പിടുന്നേൻ 

കാലകാല മാനസ വാസിനി
കലി ദോഷഹാരിണി രുദ്രേ 
കന്മഷേ ജനനി തവ 
കാരുണ്യംകൊണ്ട് ശോഭിതെ 
നിത്യം മന്മനോവാസിനി തായേ 

അഖില ലോക ജനനീ, വിശ്വജേ,
സകലവേദങ്ങൾ ഉൽഘോഷിക്കുന്നു നിൻ നാമം!
ആശ്രയം ഞാൻ തേടുന്നു സമർപ്പണത്തോടെ,
കരുണാനിധിയാം നിന്നെ നമിക്കുന്നു ഞാനിതാ, അമ്മേ!

ജീ ആർ കവിയൂർ
20 11 2024 


 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “