ഒറ്റപ്പെടലിൻ്റെ സുഖം"
ഒറ്റപ്പെടലിൻ്റെ സുഖം"
എന്തേ നിന്നോർമ്മളിങ്ങനെ എന്നെ നൊമ്പരപ്പെടുത്തുന്നു
ഈ ക്രൂരമായ ലോകത്തിന്റെ
രീതികൾ എന്നെ കണ്ണീരിലാഴ്ത്തുന്നു.
ഏകാന്തതയിൽ കണ്ണുനീർ
നിഴലുകളായ് മാറുന്നുവല്ലൊ
കാരണമില്ലാതെ ഓരോ നിമിഷവുമിങ്ങനെ എന്നെ ദുഃഖത്തിലാഴ്ത്തുന്നു
ഹൃദയം നിന്നെ ആഗ്രഹിച്ചു, പക്ഷേ വിധിയോട് തോൽക്കെണ്ടി വരുന്നു
നിന്റെ സ്നേഹം എന്റെ കണ്ണീരിനു
തീ കൊളുത്തുന്നുവല്ലോ
ഇപ്പോൾ സ്വപ്നങ്ങളിൽ പോലും നിന്റെ പ്രതിശ്ചായ നഷ്ടമായിരിക്കുന്നു,
ഈ തനിച്ചാവൽ എന്റെ മുറിവുകളെ കൂടുതൽ ദു:ഖിപ്പിക്കുന്നു.
ദു:ഖത്തിന്റെ സമുദ്രത്തിൽ
എന്റെ ഉള്ളം നഷ്ടമായിരിക്കുന്നു,
ഓരോ കരച്ചിലും എന്റെ ഹൃദയമേറെ വേദനിപ്പിക്കുന്നു.
ഈ ലോകത്തിന്റെ രീതി ഇപ്പോൾ ഞാൻ മനസ്സിലാക്കി,
"ജി യാർ" ഈ ഒറ്റപ്പെടലിൽ സാന്ത്വനം കണ്ടെത്തുന്നു.
ജീ ആർ കവിയൂർ
10 12 2024
Comments