Posts

Showing posts from October, 2016

കാളികാക്കും നഗരത്തില്‍

Image
കാളികാക്കും നഗരത്തില്‍ സന്ധ്യയകന്നു രാവിന്‍ ആകാശത്ത് നിറപകര്‍ച്ചകള്‍ നഗരം വര്‍ണം വാരിപുതക്കുന്ന നയനമനോഹര കാഴ്ചകള്‍ കണ്ടു നടക്കുമ്പോള്‍ മനമറിയാതെ കല്‍കണ്ടം കൈയ്യില്‍ കിട്ടിയ കുട്ടിയായ് ഇല്ലാത്തവനും ഉള്ളവനും മുന്നില്‍ മുടിയഴിച്ച് നാവുനീട്ടി സംഹാര രുദ്രയായി നില്‍കുന്ന കലാകാരന്റെ കളിമണ്‍ സൃഷ്ടിയെങ്കിലും കണ്ണടച്ചു തൊഴുതുപോകുന്നു അറിയാതെ നിറയുന്നു ഒരു ലഹരി സിരകളില്‍ പടരുന്നു അനന്തമായ ആനന്ദം പറയാന്‍ കഴിയാത്തോരനുഭൂതി ദൂപ ദീപങ്ങളിലുടെ നടുവില്‍ തോല്‍വാദ്യങ്ങലുടെ പെരുക്കം എങ്ങുതിരിഞ്ഞു നോക്കുകിലും മധുരം വിളമ്പുന്ന നോട്ടം എല്ലാം ഒന്നെന്ന ഭാവം ഒന്നുമറിയാതെ നടന്നു രാവിനൊപ്പം യയാതി ആവാന്‍ തേടി അലഞ്ഞു പൂരുവിനെ കണ്ടില്ല കുരുവിനെയും അവസാനം ജീവിത ധര്‍മ്മയുദ്ധത്തിന്‍ നടുവില്‍ നിന്നു വിജയനായി വാനപ്രസ്ഥത്തിനായ് ഒരുങ്ങുന്നു.........  ജീ ആര്‍ കവിയൂര്‍ കൊല്‍ക്കത്ത 28-10-2016

ഉണര്‍ത്തല്‍ ....

ഉണര്‍ത്തല്‍ .... സ്വപ്നത്തെ ഉണര്‍ത്തി ഞാനുറങ്ങാന്‍ പോകുന്നെന്‍ . വന്നിടുക നൊമ്പരങ്ങളെ അറുതി വരുത്തി എന്‍ കൂടെ എങ്ങോട്ടെന്നില്ലാതെ തുടരാം യാത്ര ഒക്കത്ത് വച്ചൊരു തലയണ ചിണുങ്ങി ഒഴിയാ കഥകളുടെ കുമ്പാരം കുടഞ്ഞിട്ടു പഞ്ഞിക്കെട്ടുകള്‍ നെടുവീര്‍പ്പിട്ടു പഞ്ഞത്തിന്‍ കണക്കുകള്‍ നിരത്തി അപ്പോഴുമകലെ കൊമ്പത്തിരുന്നു ആരെയോ വിളിക്കുന്നുണ്ടായിരുന്നു വിരഹത്തിന്‍ പരാതികളുമായ് ഒറ്റക്കണ്ണന്‍ കൂമന്‍ ചാക്കാലയറിയി- ക്കുന്നുണ്ടായിരുന്നു അറിയാതെ കേള്‍ക്കാതെ നിസ്സംഗനായ് തിരിഞ്ഞും മറിഞ്ഞും കിടന്നു അപ്പോഴേക്കും കിഴക്കന്‍ ചക്രവാളത്തിന്‍ കവിളുകള്‍ തുടുത്തു തുടങ്ങിയിരുന്നു. വീണ്ടുമൊരു ജീവന്മരണ പോരാട്ടത്തിന്‍ വീഥിയില്‍ വടക്കോട്ട്‌ തലവച്ചു കാത്തു കിടപ്പുണ്ടായിരുന്നു ദക്ഷപ്രജാപതി ..... ജീ ആര്‍ കവിയൂര്‍ 26-10-2016

പുലി മുരുകന്‍

Image
പുലി മുരുകൻ കല്‍കണ്ടനഗരിയിലെ തടാക തടത്തിലായ് കണ്ടേൻ ഞാനുമിന്നലെയാറ്റുനോറ്റൊരാ- ഗ്രഹമാം സുഖശീതള ഛായാരൂപങ്ങള്‍ നിറഞ- ഗ്രഗണ്യമാം ചലച്ചിത്രമതി മോഹനമെന്നു പറയാതെയിരിക്കാന്‍ അല്‍പ്പം ബുദ്ധി മുട്ടുതന്നെ    ദിനോസിറസ്  മുരുകനായ് മലയാളിയുടെ അഹങ്കാരമാം ദിക്ക് വിജയത്തിനൊരുങ്ങും  അഭ്രപാളിയിലെ പല്ലുപൊഴിഞ്ഞ വരയന്‍ പുലിയെ  അതെ അടര്‍ത്തിയെടുത്ത്‌ അടപ്രഥമൻ രൂപത്തിൽ ആറുംനൂറു മേനി കൊയ്തപ്പോള്‍ അതാ അയലത്തെ വീട്ടിലെ പൂച്ചയുമടുക്കളയിലെ പപ്പടംകുത്തിയുമായി ഓടി കളിക്കുന്നു കുട്ടികള്‍ മീശമാധവനായ് പിന്നെ ജംഗിള്‍ബുക്കിലെ മൗഗിളിയും ടാര്‍സനുമൊക്കെ ആയി മാറുന്നു ഇതൊക്കെ ആണെങ്കിലും വേഷമേതായാലും നരന്‍ അവന്‍ ആറാം തമ്പുരാനും എല്ലാം ചേര്‍ത്തൊരു നല്ല അവിയല്‍ പരുവത്തിലാക്കി കാടുമേടും നഗരവും കടന്നു കണ്‍ കാഴ്ച ഒരുക്കി കടന്നു അകലുന്നു വൈശാകും ഉദയകൃഷ്ണനും സിബി കെ ടിയും മോഹന്‍ ലാലും നല്ലവണ്ണം വിയര്‍പ്പൊഴുക്കിയെന്നു ആശ്വസിക്കാമെന്നാല്‍ കലക്കന്‍ കിടിലന്‍ അടിപൊളി ഇടിവെട്ടെന്നു ലോക സിനിമക്കു മുന്നില്‍ നിന്നു എനിക്ക് പറയാനാവില്ല എന്തെനന്നാല്‍ എന്നുള്ളില്‍ ഉള്ള ആരേയും അംഗീകരിക്കാന്‍ കഴിയാത്ത  മലയാളിസ്വഭാവം സടകുടഞ്ഞു പുപ്പുലിയായി നില്‍

ഓർമ്മ തണൽ

ഓർമ്മ തണൽ ഈ ഇരുളും എന്‍ വിഷാദവും കാത്തു കഴിയുന്നു നിന്‍ പുഞ്ചിരിനിലാവു പൊഴിക്കും തണുത്ത പുലര്‍കാലത്തിന്‍ കോടമഞ്ഞും ചെറുകിളികളുടെ കൊഞ്ചലില്‍ കൊലുസ്സിന്‍ കിലുക്കവും നിന്‍ കാര്‍ക്കുന്തലില്‍ നിന്നുമിറ്റും മരമഴയും ഇലഞ്ഞി പൂമണവും കാറ്റിന്‍ കൈകളാല്‍ ഇല്ലിമുളങ്കാടിന്റെ മൂളല്‍ നിന്‍ സ്വര മാധുര്യം മറക്കാനാവാത്തോർമ്മകളില്‍ നിന്നുണര്‍ത്തി വിരഹമൊരു കടലലപോലെ ആര്‍ത്തലച്ചു .

അമ്പത്തോന്നിന്‍ തിളക്കം

Image
 അമ്പത്തോന്നിന്‍ തിളക്കം അനിത്യതതയിൽ നിന്നും നിത്യത തേടിയുള്ള യാത്രക്കിന്നു അമ്പത്തോന്നിന്‍ തിളക്കം ഉണ്ടേ സ്വപ്‌നങ്ങള്‍ ഏറെ കര്‍മ്മ പഥങ്ങളില്‍ ഉഴലുന്നു ഉയിരിന്‍ ബലം കൊടുത്തു കഴിയുന്നു സര്‍വശക്തന്റെ കരുണാകടാക്ഷത്താല്‍ സകലതും മറക്കാം എന്നാലോ എന്‍ വിരല്‍ തുമ്പിലെ അക്ഷര കൂട്ടിന്‍ കുട്ടുകാരിയാം എന്‍ ആശ്വാസ വിശ്വാസ ഔഷധിയാം കവിതയെ മറക്കാനാവില്ല അവള്‍ എന്‍ അത്താണി എഴുത്താണി തുമ്പില്‍ എന്നുമെന്‍ സന്തത സഹാചാരിണി നിനക്കെന്റെ പിറന്നാള്‍ പുണ്യമായി എന്നും മായാതെ നില്‍ക്കണേ ...!! 20.10.2016

ഓര്‍മ്മയുടെ പെരുമഴക്കാലം

Image
ഓര്‍മ്മയുടെ പെരുമഴക്കാലം കാത്തിരിപ്പിന്റെ നിഴലുകള്‍ വളര്‍ത്തി വലുതാക്കിയ മോഹങ്ങളുടെ ഭ്രമണം അന്യമായ ചുവടുവെപ്പുകള്‍ എലുക താണ്ടി വന്നടുക്കുന്നയറിയാ ജനിതക സമാന്തര പാതകള്‍ വന്നടുക്കുന്ന പിറുപിറുപ്പുകള്‍ തഴുകി അകലുന്നു കാറ്റിനൊപ്പം വെഞ്ചാമര ചികുരങ്ങള്‍ നൃത്തിനൊരുങ്ങുന്നു കാലം നല്‍കിയോരാര്‍മ്മ ചെപ്പുകളില്‍ എവിടെയോ കൈവിട്ട് പറക്കുന്നുണ്ട്‌ വെയിലേറ്റു മഴയേറ്റ്‌ കുന്നും കുഴിയും താണ്ടി അടുക്കുന്നുണ്ട് നോവിനാരോഹണാവരോഹനങ്ങള്‍ ആര്‍ക്കും വേണ്ടാതാകുന്ന നിമിഷങ്ങള്‍ ഇതാവുമോ ഇന്നു ഞാനും നാളെ നീയും അനുഭവിക്കേണ്ട ദുരിത ദുഃഖങ്ങള്‍ ...!! ജീ ആര്‍ കവിയൂര്‍ 20 -10- 20 16 ചിത്രം കടപ്പാട് മുരളി തുമ്മാരുകുടി......

അഴലിന്‍ കാവ്യം

അഴലിന്‍ കാവ്യം ഗതകാലത്തിനോര്‍മ്മകളവളേ നങ്കൂരമില്ലാതെ പായ്മരമൊടിഞ്ഞ വഞ്ചിപോലലയുന്നുണ്ടായിരുന്നു ഇങ്ങനെയൊക്കെയായിട്ടും അവളോരക്ഷരമുരിയാടിയില്ല മസ്സിലാകെ കുറിച്ചിട്ടു കൊണ്ടേയിരുന്നു നോവിന്‍ ലിപികളാല്‍ പെറ്റിട്ടു തണലാര്‍ന്ന അക്ഷര നികുഞ്ചങ്ങള്‍ വെഞ്ചാമരം വീശി അഴലിനാശ്വാസമായ് കഴലിണ തൊഴുതു നിന്നു തീരം കടലിന്റെ  ആലിംഗനമേറ്റു പുളകമണിഞ്ഞു തളര്‍ന്നു കിടന്നു അകലെ മൈനാകത്തെ മുകിലുകള്‍ ചുംബനത്താല്‍ മൂടുമ്പോളറിയാതെ ആനന്ദാശ്രു  പൊഴിച്ചു കുളിരായ് കാറ്റതുയെറ്റുവാങ്ങി കാടിന്‍ സുഗന്ധവുമായ് അനുരാഗമായ് എവിടെയോ മാറ്റൊലികൊണ്ടൊരു എഴുതിയാല്‍ തീരാത്ത മഹാകാവ്യമായ് നെഞ്ചിന്‍ താളില്‍ കുറിച്ചു കൊണ്ടേയിരുന്നവളാരുമാറിയാതെ...!!

ജീവിത നിലാവ്

Image
ജീവിത നിലാവ് വിരിഞ്ഞേന്‍ അങ്ങ് അകലെ ചക്രവാളത്തിലായ് ഒരു ആകാശ പൂവെന്നില്‍ ഉണര്‍ത്തി നിന്‍ ഓര്‍മ്മകള്‍ വീണ്ടുമറിയാതെയങ്ങ് വിരിഞ്ഞു എന്‍ വിരല്‍തുമ്പിലക്ഷര നിഴല്‍ ചിത്രമായ്‌ മറവിയുടെ ചെപ്പില്‍ കണ്ടു കിട്ടിയൊരു കന്നിയിലെയവസാന പൗര്‍ണ്ണമി വെളുപ്പാന്‍കാലമുണര്‍ന്നു രേവതി നാളിലവളുറങ്ങുന്നുണ്ടായിരിക്കാമങ്ങു ഒരു പ്രസൂനം പോലെ കണ്‍ കാഴച്ചയിത് മനസ്സില്‍ തെളിയുന്നു ഇന്നലെ എന്നപോല്‍ കടന്നകന്നൊരു ഇരുപത്തിയഞ്ചുവര്‍ഷം അത് നല്‍കിയൊരു ഋതു വസന്തങ്ങളിനിയും മടങ്ങി വരികയില്ലെന്നോര്‍ത്തു ഖിന്നന്നായിനില്‍പ്പു ഞാനുമെന്‍ ജീവിതവുമിങ്ങുയീ കല്‍ക്കണ്ട നഗരിയിലായ് ആത്മാംശം തുളുമ്പും നോവിന്‍ പടര്‍പ്പില്‍ ............. ജീ ആര്‍ കവിയൂര്‍ 16-10-2016 ചിത്രം രാവിലെ എന്റെ മൊബൈലില്‍ എടുത്തതാണ്

പ്രണയശലഭം

Image
പ്രണയശലഭം   എന്നിലെ രഹസ്യമൊക്കെ നീ ഒപ്പിയെടുത്തു ഞാനറിയാതെ നീ നിന്‍ ചുണ്ടിണകളാല്‍ മുത്തമിട്ടു  പറന്നു ശലഭമായ് നുകര്‍ന്നകന്നു പൂമ്പൊടി വിതറി എന്തിനു വെളിപ്പടുത്തണം നിനക്കു തരാനായില്ലോന്നുമേ എന്നെ തന്നെയല്ലാതെ മറ്റൊന്നുമില്ല ഞാനേറുന്നത് നിന്നിലേ ആഴങ്ങളിലേക്കിറങ്ങി ഒന്നായ് രണ്ടാവാനായ് കനവിലായ്  നിൻ ചിരിമൊട്ടുകളെൻ  കരളിൽ വസന്തം വിരിയിക്കുന്നൊരു കനലെഴും അഴകാർന്ന കവിതയായ്  കുളിർ നിലാ മഴയായ് പൊഴിയുന്നുവോ...!! ചിത്രം കടപ്പാട് ദീപാ സച്ചു

നീ നിറയുന്നു എന്‍ ശൂന്യതയില്‍

Image
നീ നിറയുന്നു എന്‍ ശൂന്യതയില്‍ കാത്തിരിപ്പിന്റെ നിമിഷങ്ങള്‍ക്കവസാനമൊരു അറുതിവന്നത്  നിന്റെ വരവാടെ ആയിരുന്നു ഞാന്‍ ഏറെ കൊതിച്ചതും അതിനായിരുന്നല്ലോ തേടലുകള്‍ വെറുതെ ആയോ വാക്കുകള്‍ക്കു നൊമ്പരം എങ്കിലും മരിച്ചില്ല  പ്രതീക്ഷകള്‍ അലഞ്ഞു ഏറെ നിന്‍ ഒളിയിടങ്ങള്‍ കണ്ടു പിടിക്കാന്‍ ഓര്‍മ്മയുണ്ടോ ആവോ ആ നഷ്ട ദിനങ്ങളൊക്കെയും നമ്മളിരുവരും രണ്ടല്ല ഒന്നായിരുന്നു നിന്റെ വാക്കുകള്‍ തീര്‍ത്ത ശയ്യയില്‍ നീ പാടിയ താരാട്ടിന്റെ വരികളില്‍ ഞാന്‍ എപ്പോഴും ഉണ്ടായിരുന്നു മറക്കാനാവാത്ത കനവുപോലെ ജീവിച്ചു ഞാനെന്റെ ഹൃദയാഴങ്ങളില്‍ നിന്റെ വാക്കുകള്‍ വിളറിവേളുക്കാതെ നിറം മങ്ങാതെ മഷി പടരാതെ നിന്‍ വാക്കുകളില്‍ മാത്രം വിശ്വസിച്ചു കഴിയുന്നു നീ തീര്‍ത്ത ഗാനത്തിന്‍  താളാത്മകതയില്‍ ഇന്നും കാത്തിരിപ്പു നിന്‍ വരവിനായി ഇല്ല ഞാനൊരിക്കലും നിര്‍ബന്ധിക്കുന്നില്ല നിനക്കിഷ്ടമുള്ള ഇടത്ത് പോകാം എന്നിരുന്നാലും ഉള്ളിന്റെ ഉള്ളിലെവിടെയോ ഒരു വിരഹ നോവിന്‍ മൗനം ഞാന്‍ ജീവിക്കുകയോ മരിക്കുകയോ ആരാണ് ഞാനീ ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ എന്ന് എഴുതി തീര്‍ക്കുമിത് എന്‍ ഹൃദയ ഭിത്തികളില്‍ നിന്റെ നന്മക്കായ് ഞാനറിയാതെ എന്റെ വിത

എന്റെ പുലമ്പലുകള്‍ 64

എന്റെ പുലമ്പലുകള്‍ 64 രാവിനും ഇരുളിനും തമ്മില്‍ തര്‍ക്കം. മദ്ധ്യസ്ഥതയുമായ്‌ അമ്പിളി ..!! നിഴല്‍ മാഞ്ഞിട്ടുമെന്തേ ഉറക്കം മാത്രം വന്നില്ല തിരണ്ടു നനവുമായ് കവിത എപ്പോഴൊക്കെ ഞാനെന്റെ നൊമ്പരങ്ങള്‍ ഒപ്പം  കളവു പറഞ്ഞു അപ്പോഴൊക്കെ എന്‍  കണ്ണുനീര്‍ എന്നെ നോക്കി ചിരിച്ചു ആനന്ദത്തോടൊപ്പം ആഗ്രഹങ്ങള്‍ പൊട്ടി ചിതറിയോ അപ്പോള്‍ നൊമ്പരത്തോടൊപ്പം കൂട്ടായി വന്നു  മൗനം...!! വന്നു പ്രച്ഛന്ന വേഷവുമായ് ചിരിയൊന്നു ചുണ്ടില്‍ ഹൃദയം നോവുന്നുണ്ടായിരുന്നു ആരുമറിയാതെ കണ്ണുകളതു പെയ്തു തീര്‍ത്തു ..!!

ഒരു ദശമിയുടെ ഓര്‍മ്മ ..!!

ഒരു ദശമിയുടെ ഓര്‍മ്മ ..!! മടങ്ങുന്നു ഒരുപാട് സ്വപ്‌നങ്ങൾ  നൽകി വരുമിനിയും ആഘോഷമായ് നഗരിയാകെ അണിഞ്ഞൊരുങ്ങും നവ ദിനങ്ങളിലായ് നിന്നെ കാണാന്‍ അപ്പോഴെന്തു ചേലെന്നോ നിന്‍ മിഴികളില്‍ നക്ഷത്ര തിളക്കങ്ങള്‍ ചെഞ്ചുണ്ടില്‍ ലഹരിയുടെ പതംഗങ്ങള്‍  ആരേയും മയക്കുന്ന അനഘമന്ത്രങ്ങള്‍ നോവറിഞ്ഞു കേഴുന്നു രാവിന്‍ മൗനമുടച്ചു തുകല്‍‌വാദ്യങ്ങളുടെ പെരുക്കങ്ങളും ദൂപദീപങ്ങളാല്‍ മനം മയക്കും ഗന്ധവും ആലിംഗനം കൊതിക്കുന്ന മഴമേഘക്കാറ്റും തിങ്ങി നിരങ്ങും വീഥികളിളാകെ പടരും സ്പര്‍ശന സുഖം തേടിയലയുന്ന കമിതാക്കളും കളിപ്പാട്ടങ്ങള്‍ക്കായ് കേഴുന്ന ബാല്യത്തിന്‍ ചിണുങ്ങി കരച്ചിലുകല്‍ക്കിടയില്‍ മുങ്ങിനിരങ്ങും വാഹന നിരകളുടെ നീണ്ട അലമുറകള്‍ക്കിടയില്‍ തീരയുന്നമെന്‍ ജീവിതമേ നിനക്കെന്തേയിവിധ നൊമ്പര മധുരത്തിന്‍ സ്വാദ് അറിയില്ല ആരുമേ നിന്നെയുമെന്നെയുമീ വസന്തോത്സവത്തിന്നാരവത്തിലായ് വന്നു പോകും ദിനങ്ങളിനിയും ദീനരും ദരിദ്രനാരായണന്മാര്‍ നൃത്തം ചവുട്ടുമി കല്‍ക്കണ്ട നഗരി ഇതൊന്നുമറിയാതെ ഉറങ്ങി ഉണരുന്നു ഒരു താപസനെ പോലെ നിര്‍വികാരനായി അതുകണ്ട് അറിയാതേ ഞാനും എന്റെ കവിതയും മൊഴി മുട്ടിനില്‍പ്പു ........!! ജീ ആര്‍ കവിയൂര്‍ 13-10-2016

തനിയെ

Image
തനിയെ ഞാനുമെന്‍ സ്വപ്നങ്ങളും മരുവുന്നു നിനക്കായ് ഞാനാരു നീയാരെന്നറിയാതെയങ്ങ് ഞാവല്‍പ്പഴങ്ങള്‍ പോലെ ഞാന്നുകിടന്നങ്ങു ഞെട്ടിയുണരുമ്പോഴേക്കും ഞെട്ടറ്റു പോകുന്നല്ലോ ഞെരിഞ്ഞമരുമെത്ര നൊമ്പര വീഥികള്‍ നാമറിയാതെ നമ്മള്‍ തന്‍ സ്നേഹം നിലാവായി മാറട്ടെ നിറയട്ടെ നിഴലായി പടരട്ടെ നന്മയായി പൂക്കട്ടെ വസന്തം എന്നും വിരുന്നു വന്നീടട്ടെ പ്രണയമേ നീ ഉറങ്ങുക നാളെ വിരഹം നിന്നെ വന്നുയുണര്‍ത്തും വരെക്കുമായ് നല്‍കട്ടെ ഞാനോരു നറുമുത്തം നിനക്കായെങ്കിലുമത് അവള്‍ക്കായ് തീരട്ടെ ഒന്നുമില്ല ശാശ്വതമെന്നറിയുന്നുയേറെ നടന്നതിനപ്പുറം ..!! ജീ ആര്‍ കവിയൂര്‍ 07-10- 2016

ജന്മജന്മ ദുഃഖം

 ജന്മജന്മ ദുഃഖം ഓങ്കാര നാദം കേട്ടുണരുന്നൊരു ഓമല്‍ പൊന്‍കതിരോളികളെ ഒരിക്കലും വാടാത്ത നിന്‍ പുഞ്ചിരി പൂവുകളെന്‍ മനം കുളിരണിയിച്ചു ഓരായിരം കനവുകള്‍ നിറയിച്ചു ഓര്‍മ്മകളില്‍ മായാതെ നില്‍പ്പു ഓടിയകലും വര്‍ണ്ണമാര്‍ന്ന സന്ധ്യകളും മറക്കാനാവാത്ത രാവുകളുമതില്‍ നീലനിലാവിന്റെ ചോട്ടിലായൊരു നീര്‍മാതളം പൂത്തുലഞ്ഞു നില്‍പ്പു നിശയുടെ കുളിര്‍ക്കാറ്റിലായ് നിന്‍ മിഴികളാകെ നക്ഷത്രം പോലങ്ങു തിളങ്ങി ഉരിയാടി തീരും  മുന്നേയെന്തെ അകറ്റിടുന്നു കോമരം തുള്ളുമി കാലത്തിന്‍ കോലായില്‍ നിന്നുമകലത്തിലെവിടെയോ വിസ്മൃതിയില്‍ ജന്മജന്മാന്ത ദുഖമിതു തുടരുന്നു നിനക്കായ് ..!!

നോവിന്‍ കൂരക്കു കീഴില്‍

നോവിന്‍ കൂരക്കുകീഴില്‍ കണ്ടേന്‍ ഞാനിന്നുയൊരു കൂരക്കു ചുവട്ടിലായ് കണ്ടനും മുണ്ടനും തണ്ടനുമടങ്ങുന്നവരായിയവരുടെ സിരകളില്‍ ഒരേ നിറം പേറുന്നവര്‍ വ്യത്യസ്‌തരായവര്‍ മത ജാതി വര്‍ണ്ണ ഭാഷാജ്ഞാനമുള്ളവരുമില്ലാത്തവരും ഒരുനേരമന്നത്തിനും വകയില്ലാത്തോരുമുള്ളോരുമായവര്‍ക്കും  ഒരേ വിഷാദ പ്രതിച്ഛായകലര്‍ന്ന വേദന കലര്‍ന്ന ഗന്ധങ്ങളുടെ ചിന്തകള്‍തന്‍  ഭാരവുമായി  കൂട്ടം കൂടി നില്‍ക്കുന്നയിവരുടെ  ഇടയിലുടെ പാറിപറന്നു നടക്കുന്നുണ്ട് മാലാഖമാരും ദേവദൂതരും അന്യന്റെ നൊമ്പരങ്ങളെ പെട്ടിയിലാക്കി കീശ നിറക്കുന്നൊരു ഇത്തിള്‍ക്കണ്ണികളാം കഴുത്തില്‍ പട്ടയും പത്രാസുമായും ഉള്ളവര്‍ വേറെയും പിന്നെ പണിപ്പെട്ടു നില്‍ക്കുന്നവരെങ്കിലും എല്ലാവരുടെയും ലക്ഷ്യമൊന്നുതന്നെ നില നില്‍ക്കണം നിലനിര്‍ത്തണം കാലനില്ലാത്ത കാലം ചമക്കാന്‍ നട്ടം തിരിയുന്നവര്‍ക്കിടയിലുടെ നടന്നകന്നു ഏറെ പറയാതെ തിക്കിതിരക്കിനിടയിലുടെമെല്ലെ ഞാനുമാ ആശുപത്രിയുടെ വെളിയിലേക്ക് വീണ്ടും എന്‍ അക്ഷര നോവുമായ് ...!!  ജീ ആര്‍ കവിയൂര്‍ 05-10-2016 ചിത്രം കടപ്പാട് ഗൂഗിള്‍

എന്റെ പുലമ്പലുകള്‍ - 63

Image
എന്റെ പുലമ്പലുകള്‍ - 63 ഞാനോന്നു കൂട്ട്കൂടി നിന്‍ കണ്ണുനീരോടായ് അവ സത്യം തുറന്നു നിന്‍ ഹൃദയത്തില്‍ നിന്ന് ഞാന്‍ അത്ഭുതത്താല്‍ നോക്കിനിന്നും നീ വെറും കാഴ്ചയോ അതോ വാക്കുകളുടെ മായാ പ്രപഞ്ചാമോ നീ  വാക്കുകളാല്‍ അമ്മാനമാടിയപ്പോള്‍ ഞാന്‍  വീര്‍പ്പുമുട്ടി നിന്നു എന്റെ മൗനമൊരു നിലവിളിയായി മാറുന്നു ചിലപ്പോള്‍ ബധിര മൂകമായ് ഞാന്‍ കരഞ്ഞു എന്നാല്‍ എന്റെ കണ്ണുനീര്‍ വിസമ്മതിച്ചു പുറത്തു കാട്ടാന്‍ കരയും കടലും രണ്ടും ഒന്നല്ല രണ്ടെങ്കിലുമവര്‍  ഒട്ടുമേ വേര്‍ പിരിയാന്‍ ഒരുക്കമല്ല നിന്റെ സാന്നിധ്യം മാത്രം എന്റെ ചിന്തകളില്‍ നിറഞ്ഞു നിന്നു ഞാന്‍ പോലുമറിയാതെ നിന്‍ ഓര്‍മ്മകള്‍ മാത്രമെന്‍ സ്വപ്നങ്ങള്‍ക്ക് ഒരായിരം നിറം  പകര്‍ന്നു തന്നു .. നിന്നെ കുറിച്ചു ഉള്ള  ഓരോ ചിന്തകളും എനിക്ക് എണ്ണിയാല്‍ തീരാത്ത വരികളുള്ള കാവ്യമായി മാറി ,,!! ജീ ആര്‍ കവിയൂര്‍ 01-1൦-2016 ചിത്രം കടപ്പാട് @മോഹന്‍ ദാസ്‌