Friday, October 20, 2017

കുറും കവിതകള്‍ 735

ഊഴവും കാത്തു മഞ്ഞളിച്ചു
പല്ലുപോയ സംഹങ്ങള്‍.
കൊല്‍ക്കത്ത ടാക്സികള്‍ ..!!

ചൂളമടിച്ചു ചുരം താണ്ടി
പനയോലകളെ തഴുകി
വരുന്നുണ്ട് വടക്കൻ കാറ്റ് ..!!

പുലരിവെട്ടം വിരിഞ്ഞു
കാറ്റിനു കിന്നാരം .
പുൽക്കൊടിത്തുമ്പിനുമാനന്ദം ..!!

ഇളംവെയിലരിച്ചിറങ്ങി
കാടുണർന്നു ലഹരിയോടെ
കാറ്റ് വന്നില്ലാവഴിയെ ..!!

വേലിയും അതിരും  താണ്ടി
വളർന്നു കയറി വള്ളി
അവക്കുണ്ടോ വിലക്കുകൾ..!!

ശലഭ ചുംബനത്തിനായ്
കാത്തുനിന്നു പനിനീർപ്പൂ . 
മഴവന്നു മുത്തമിട്ടകന്നു ..!!

തിരയുടെ തള്ളലിൽ
മുത്തുപോയ ചിപ്പി .
തീരത്ത് ദുഃഖംപേറി ..!!

മീൻകാരന്റെ വരവും
കാത്തു എല്ലാം മറന്നു
ഒരു മാർജാരമാനസം..!! 

കിനാകാണും ബാല്യം
അറിയുന്നുവോ ..?
കുളത്തിനാഴം ..!!

Tuesday, October 17, 2017

ദീപാവലികള്‍ !!

 No automatic alt text available.
മധുരം കനക്കുമൊരു ദീപാവലി
ആളുന്നു എന്റെ ഉള്ളിലൊരു ദീപാങ്കുരം
കത്തിയമരുവാനൊരുങ്ങുന്നു അവസാനമായ്
കഴിഞ്ഞതൊക്കെ ഒരു കനവെന്നപോലെ
മിന്നിത്തിളങ്ങിയോര്‍മ്മതന്‍ താളുകളില്‍
ഹരിശ്രീ കുറിച്ച അക്ഷര മുണര്‍ന്നതും
പടര്‍ന്നു കയറി ഹരിയെന്നത് അരിയാകാതെ
ജീവോപാധിയായതും അതുതന്ന ഐശ്വര്യങ്ങളും
അമൃതസമാനമായ്‌ തണലായിയിന്നുമെന്നെ നയിപ്പു
ആരോടൊക്കെ ഞാനിന്നു കടപ്പെട്ടിരിക്കുന്നു
കണക്കെടുക്കുകില്‍ തീരില്ല ഒരിക്കലുമീ
ഉയിരുള്ളകാലമാത്രയുമീ ലോകത്ത് ..
ഇനിഞാനെന്തു എഴുതെണ്ടതെന്നറിയില്ല
മിന്നി തിളങ്ങി മുന്നിലായി ദീപാവലികള്‍ !!

Monday, October 16, 2017

" മഴവില്ല് "

Image may contain: sky, outdoor and nature


ഞാനെന്‍റെ ചിന്തകളെ തളിച്ച്
ഒരു മഴവില്ലുണ്ടാക്കി മാനത്ത്
സ്വപ്നങ്ങളെ പൊങ്ങികിടത്തി
കാര്‍മേഘ ശകലങ്ങള്‍ കണക്കെ

നക്ഷത്രങ്ങളെ വലിച്ചിഴച്ചു
ഒരു പാലാഴിയിലെറിഞ്ഞു
രാവിനെ പൊതിഞ്ഞു കെട്ടി
ആകാശത്തില്‍ നിലനിര്‍ത്തി

നിന്റെ സാമീപ്യത്തെ തേടി
അത് എന്നെ ആനന്ദത്തിലെത്തിച്ചു
പിന്തുടര്‍ന്നു നിന്റെ കാല്‍പാദപദനങ്ങളെ
അങ്ങിനെ എന്റെ യാത്ര തുടര്‍ന്നു

എനിക്ക് നിന്റെ സാരാംശം
അതായിരുന്നു എന്റെ ആഗ്രഹം
നിന്റെ നിഷ്കളങ്കതയിലെത്താന്‍
ഈ ചിന്തകളെ ഞാന്‍ സംരക്ഷിച്ചു

ചന്ദ്രിക ആണ് എന്റെ ചങ്ങാതി
താരങ്ങളോടു ഞാന്‍ സംസാരിച്ചു
ഞങ്ങളുടെ സൗഹൃതം നീണ്ടുനിന്നു
അത് തുടര്‍ന്നുകൊണ്ടേ ഇരുന്നു

ഞാന്‍ ആനന്ദ നൃത്തം ചവുട്ടി
മഴപോഴിയും രാത്രിയില്‍
മഞ്ഞ് പൊഴിയും മലമുകളില്‍
ഓടി നടന്നു കരഞ്ഞു

ശൂന്യാകാശത്തിലെ കൊടുംകാറ്റില്‍
തിമൃത്താടിയാ ആകാശ വീഥിയില്‍
എന്നെ നീ ക്രീടകള്‍ക്കായി ക്ഷണിച്ചു
പിന്തുടര്‍ന്നു തടവിലാക്കാന്‍ ..

സുഗന്ധം പരത്തുമീ പുഷ്പങ്ങളാല്‍
ഈ അക്ഷുബ്‌ധമായ ജലനിരപ്പില്‍
ഞാന്‍ നീന്തി എന്‍റെ വാക്കുകളാല്‍
നീയായി മാറുകയായ് ആകാശത്തു
.
എഴുനിറത്തിന്റെ ചാരുതയില്‍
മാനത്തിനു മാല്യമായ്
മനംകുളിര്‍ക്കുമാറ് നിന്നു
തിളങ്ങി മഴവില്ലായ് ....!! ജീ ആര്‍ കവിയൂര്‍ / 16.10.2017

Sunday, October 15, 2017

വെമ്പല്‍ കൊണ്ടു...!!


ആരെയോ ധ്യാനിച്ചു നിന്നോരുവേളയില്‍
അരികത്തുവന്നു നിലാ പുഞ്ചിരി പകര്‍ന്നവളെ
അകതാരില്‍ ആകെ കുളിര്‍ പടര്‍ത്തി നീയെങ്ങുപോയ്‌
കനവോ നിനവോയെന്നറിയാതെ  മറഞ്ഞുവല്ലോ.....

എത്ര ശ്രമിച്ചിട്ടും അധരത്തിന്‍ മധുരിമ എന്‍
വാക്കിനാല്‍ വര്‍ണ്ണിക്കാനാവാതെ മൗനിയായ നേരം
അകലത്തെ കൊമ്പിലിരുന്നൊരു കുയിലതു പാടി
അതുകേട്ടു ഞാനെന്നെ തന്നെ മറന്നങ്ങു നിന്നു പോയ്  

നിന്നെ കുറിച്ചാ പാട്ടിലെ വരികളിലാകെ ഋതു വസന്തം
വനമാല തീര്‍ത്ത ദശപുഷ്പ സുഗന്ധവും അതില്‍ വന്നു
മൂളിയകളുന്ന മത്ത ഭ്രമരത്തിന്‍ മാനസ ചിത്രവുമെന്നെ
ഏറെയാനന്ദത്താല്‍ മിഴിരണ്ടും നിറഞ്ഞു തുളുമ്പി പോയ്‌

അനുരാഗ വിവഷരായ് വന്ന മഴമേഘങ്ങള്‍ മലയെ
ചുംബിച്ചു കടന്നകലുന്ന കാഴ്ചകളും അതുകണ്ട്
അരുവികള്‍ കുണുങ്ങി കളകളാരവമുതിര്‍ത്തു ഒഴുകിയതും 
കാതോര്‍ത്തു നിന്നെ ഒന്ന് കൂടി കാണാന്‍ വെമ്പല്‍ കൊണ്ടു...!!


പ്രേരണ

നിലാകടലിലും നിന്നോർമ്മ തിരമാലകൾ
ആഞ്ഞടിച്ചിട്ടും കടൽച്ചൊരുക്കുകളൊക്കെ
അതിജീവിച്ചു എന്തെന്നാൽ നീ മാത്രമെന്റെ
മനസ്സിനുള്ളിൽ ഒരു മത്സ്യകന്യകയായ്
കിനാവായി കൊതിയെറ്റികൊണ്ടിരുന്നു  
പൈദാഹങ്ങളൊക്കെ മറന്നു ഞാനെന്നെ
തന്നെ മറന്നു നീയായ്‌ മാറിക്കൊണ്ടിരുന്നു ...
എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചു ..!!

Image may contain: cloud, sky, ocean, outdoor, nature and water

Saturday, October 14, 2017

കുറും കവിതകള്‍ 734

സന്ധ്യമയങ്ങിയ നേരത്തു
തലചായിച്ചു മിഴികുമുമ്പി .
അല്ലിയാമ്പലിന്‍ വിരഹം ..!!

വിടരാനോരുങ്ങും മുല്ല.
ഊഴം പാര്‍ത്തിരുന്നു
കാറ്റും  കരിവണ്ടും..!!

തിടമ്പേന്തിയ ആന
വര്‍ണ്ണ കാഴ്ചകളിന്നുമോര്‍മ്മയില്‍
 അച്ഛന്റെ തോളിലിരുന്ന ബാല്യം ..!!

ഓലപ്പീലി കാറ്റിലാടി
ഓര്‍മ്മകലിലെവിടയോ
പുസ്തകത്തിലെ മയില്‍പ്പീലി..!!

നീലകുടചൂടി മാനം
താഴെ ഓലപ്പീലി കാറ്റിലാടി .
നാട് അണയാന്‍ പ്രവാസി മനം..!!

ഓര്‍മ്മകളിണ ചേരുമിടത്തു
തലചയിച്ചു സ്വപ്നം കാണാന്‍
അതിന്റെ സുഖമൊന്നുവേറെ...!!

മുറ്റത്തെ മുല്ലക്ക്
മണമുണ്ടെന്നറിയു-
മ്പോഴേക്കുമവ പട്ടുപോയ് ..!!

കടലാസുപൂവിലും
സുഗന്ധ സൗന്ദര്യം
കണ്ടു മയങ്ങുന്ന  കവിമനം..!!

ദാഹിച്ച നിള
ജാലക കാഴ്ച .
കണ്ണുനനയിച്ചു ..!!

പൂയിറുത്തു ഇലയില്‍ വച്ച്
കുഞ്ഞികൈകള്‍ കാതോര്‍ത്തു
കാട്ടാറിന്റെ സംഗീതം തുടര്‍ന്നു ..!!

കുറും കവിതകള്‍ 733

മഞ്ഞിന്‍ കണങ്ങള്‍
മലയെ ചുംബിച്ചയകന്നു .
സഞ്ചാരികള്‍ തേടി പറുദീസ..!!

തുലാവെയിലേറ്റു
കാറ്റുവീശും കാത്തു
അപ്പൂപ്പന്‍ താടികള്‍ ..!!

ഇളവേല്‍പ്പു അല്‍പ്പം
പുഞ്ചപാടത്തിനരികെ
കലുങ്കിലിരുന്നൊരു വാര്‍ദ്ധക്യം ..!!

തുലാമഴയകന്നു .
കതിർക്കുലകളാടി
കാറ്റിന്നു പുതുമണം ..!!

ഊഴവും കാത്തു മഞ്ഞളിച്ചു
പല്ലുപോയ സംഹങ്ങള്‍.
കൊല്‍ക്കത്ത ടാക്സികള്‍ ..!!

ചൂളമടിച്ചു ചുരം താണ്ടി
പനയോലകളെ തഴുകി
വരുന്നുണ്ട് വടക്കൻ കാറ്റ് ..!!

പുലരിവെട്ടം വിരിഞ്ഞു
കാറ്റിനു കിന്നാരം .
പുൽക്കൊടിത്തുമ്പിനുമാനന്ദം ..!!

ഇളംവെയിലരിച്ചിറങ്ങി
കാടുണർന്നു ലഹരിയോടെ
കാറ്റ് വന്നില്ലാവഴിയെ ..!!

വേലിയും അതിരും  താണ്ടി
വളർന്നു കയറി വള്ളി
അവക്കുണ്ടോ വിലക്കുകൾ..!!


ശലഭ ചുംബനത്തിനായ്
കാത്തുനിന്നു പനിനീർപ്പൂ . 
മഴവന്നു മുത്തമിട്ടകന്നു ..!!


തിരയുടെ തള്ളലിൽ
മുത്തുപോയ ചിപ്പി .
തീരത്ത് ദുഃഖംപേറി ..!!

മീൻകാരന്റെ വരവും
കാത്തു എല്ലാം മറന്നു
ഒരു മാർജാരമാനസം..!! 

കിനാകാണും ബാല്യം
അറിയുന്നുവോ ..?
കുളത്തിനാഴം ..!!

Friday, October 13, 2017

കുറും കവിതകള്‍ 732

ചന്ദ്രികയെ മറച്ചു
കാര്‍മേഘം പുണര്‍ന്നു
ഇരുളിനെ കാറ്റോടൊപ്പം ..!!

കണ്ണിമക്കാതെ കാത്തിരുന്നു
ഇരുളിലാകെ നിനക്കായ്
വന്നില്ല പകൽപോലും നീയായ്‌ ..!!

കണ്ണുകൾ പരതിമെല്ലെ
ഇലപൊഴിഞ്ഞു നിൽപ്പു
വിരഹത്തിൻ ശിശിരം ..!!

പൊന്മുടിയെ നനക്കാൻ
ഒരുങ്ങിയിറങ്ങുന്നു
മാനത്തെ ''ചെട്ടിച്ചികൾ '

പടിഞ്ഞാറേ ചക്രവാളത്തിൽ
കടലിലാഴുന്നു പകലോൻ
ജീവജാലങ്ങൾ ചേക്കേറുന്നു ..!!

ഒരിക്കല്‍ തറവാടിന്റെ
സ്വകാര്യ അഹങ്കാരമിന്നു .
കുപ്പയിലാര്‍ക്കും വേണ്ടാതെ ടി വി ..!!

തീര്‍ക്കുന്നുണ്ട്
ഛായാരൂപം.
ഇരതേടും ദേശാടന കിളി.!!

കാഴ്ചക്ക് മുളകെങ്കിലും
ചെമ്പരത്തി അമ്പരത്തിന്‍
നിറയൊര്‍മ്മയുടെ പുനര്‍ജനി ..!!

ചെമ്മാനചുവപ്പ്
ഇളങ്കാറ്റുവീശി .
പ്രണവ ധ്വനിമുഴങ്ങി ..!!

മഴയുടെ അവസാനം
വണ്ടിയും നീങ്ങി .
അവള്‍ മാത്രംവന്നില്ല ..!!

അമ്പിളിച്ചിരി ..!!
Image may contain: plant, night, sky, tree and outdoorചുഴികളിലും കുഴികളിലും പെട്ട്
ചൂഴന്നെടുത്ത നയനാനുഭൂതികളിൽ
ചികഞ്ഞെടുത്ത വാക്കുകളാൽ തീർത്തു
ചലനാത്മകമാം ഗീതികളോയാരിരം    ..!!

പരൽ മീനുകൾ പിടിതരാതെ
പാഞ്ഞുപോകും കണ്ണിണകൾ
പലവുരു മനസ്സിൽ കോറിയിട്ടു
പറയാനാവാത്ത മോഹങ്ങളായിരം  ..!!

ഹിമകണങ്ങൾ തീര്‍ക്കും മുത്തിമണികള്‍
ഹാലിളക്കി പനിനീര്‍ ദളങ്ങള്‍ പോലെ
ഹോ ..!!ചുണ്ടിലെ വിയര്‍പ്പിന്‍ തുള്ളികള്‍
ഹേമം പോലെ മിന്നും നിന്നില്‍ മയങ്ങി ..!!

നിലാകുളിര്‍ വീണു കുതിര്‍ന്നൊരു
നിഴലായി നീ ചാരത്തണയുന്ന തോര്‍ത്ത്
നിദ്രാഭംഗം വന്നുമെല്ലെ മുറ്റത്തിറങ്ങി
നോക്കി  മാവിന്‍തുഞ്ചത്ത് നിന്‍ അമ്പിളിച്ചിരി ..!!

അവകാശപ്പെട്ടത് ....

അവകാശപ്പെട്ടത് ....
Image may contain: sky, cloud and outdoor

ഞാന്‍ നിനക്കവകാശപ്പെട്ടതു പോലെ
ആകാശത്തിലെ കാറ്റു പോലെ
വായുവിലെയഗ്നിപോലെ
ഞാന്‍ നിന്റെ കൂടെ ഉണ്ട്

മനസ്സിലെയൊരങ്കുരം
കടലിലെ തിര പോലെ
ഞാനാനന്ദനൃത്തം ചെയ്യുന്നു
എന്റെ മൗനം നിറഞ്ഞ വേദികളില്‍

എന്നിലെ ചിന്തകളാല്‍
നിന്റെ മനസ്സിലേറി
ചിത്രം രചിച്ചു നിന്നിലേക്ക്‌
വര്‍ണ്ണങ്ങളായി പടര്‍ന്നു .

വരിഞ്ഞു മുറുക്കരുതെ
നിന്റെ ബന്ധനങ്ങളാല്‍
ചോദ്യ ശരങ്ങളാല്‍
എന്നെ മുറിവേല്‍പ്പിക്കരുതെ

ഈ മായാമയമാം ലോകത്ത്
ഓടിയകലുന്ന സമയത്തിന്‍ മുന്നില്‍
നാം എന്ത് നേടി
എന്തുണ്ട് മിച്ചം

ഒന്നുമില്ല കൈവിട്ടു പോയ
നീര്‍ക്കുമിളപോലെ ഉള്ള
ആരെയും കാത്തുനില്‍ക്കാതെ
പായുന്ന സമയം ..

അപ്രത്യക്ഷമാകുവാന്‍
നഷ്ടപ്പെടുവാന്‍ വിധിക്കപ്പെട്ടത്
അവ ആരുടെ സ്വന്തം
എവിടെ നിന്നും വന്നവ ..

ഇന്നില്‍ ജീവിക്കുക
പ്രണയിച്ചു ജീവിക്കുക
അവിടെ ആണ് നിന്റെ നിലനില്‍പ്പ്‌
അവിടെ ഞാനും കൂടെ ഉണ്ടാവും ..!!


വീര്‍പ്പുമുട്ട്

വിരഹാമാര്‍ന്ന പകലിന്റെ
നോവ്‌ ഏറ്റുവാടിയ സന്ധ്യ
വഴിതേടുമെന്റെ ഹൃദയം
അറിയാതെ ഒന്ന് തേങ്ങി
തന്ത്രികൾ തകർന്ന വീണപോൽ
കദനങ്ങൾ ഇഴവിട്ടു പോയൊരു
വരികളായി വന്നു ഉണര്‍ത്തി
ആശ്വാസമായി അവളെന്‍
വിരല്‍ തുമ്പിലിരുന്നു
നീറുന്ന ബന്ധനങ്ങളാല്‍ വീര്‍പ്പുമുട്ടി  
മോചിതയാവാന്‍ കൊതിയോടെ 
മറക്കുവാനാകാത്ത ഓര്‍മ്മകള്‍ പേറി
ദിനരാത്രങ്ങളൊക്കെ കടന്നു പോയ്‌
സുഖ ദുഃഖ സമ്മിശ്രമാം ജീവിതത്തില്‍
കയറുന്ന കുന്നിന്റെ ഇറക്കങ്ങള്‍ കണ്ടു
താഴ്വാരങ്ങളിലെ വിടരുന്ന പുഞ്ചിരി
ശലഭ ശോഭയാര്‍ന്ന ചിറകുകള്‍ വിടര്‍ത്തി
വര്‍ണ്ണങ്ങള്‍ വാരി വിതറിയ കാഴ്ച വസന്തം
സ്മൃതി പഥങ്ങളില്‍ മൗനമുടച്ചു കടന്നുപോയ്
ജീവിതയാനം വീണ്ടും ദിനകണക്കുകളുടെ
മനക്കൊട്ടകെട്ടി പിരിയുവാനാവാത്ത മായാ
മോഹങ്ങളുടെ പിടിമുറുക്കുമ്പോഴുമക കണ്ണുമായ്
ആരോ പറഞ്ഞു കൊണ്ടിരുന്നു ഇതുവെറും
വ്യാമോഹമാണ് കപടമാണ് ഇതില്‍പ്പെട്ടു
ഉഴലാതിരിക്കകയാണെന്ന് മന്ത്രിച്ചുകൊണ്ടിരുന്നു ..!!

Tuesday, October 3, 2017

''ഇതിഹാസ തനിയാവര്‍ത്തനമിന്ന് ''

 ''ഇതിഹാസ തനിയാവര്‍ത്തനമിന്ന് ''

രേഖകൾ താണ്ടുമ്പോൾ
മറന്നുപോകുന്നു ലോകം 
രാമ ലക്ഷമണ രാവണ കഥകൾ

മാരീചകന്മാരും  കീചകന്മാരും മതിച്ചപ്പോൾ 
മന്ഥര ശൂർപ്പണക  ഹിഡിംബിമാരും
ഉളുപ്പി ഉർവശിയുമൊക്കെ  നിലമറന്നാടുമ്പോള്‍

ഭീമാര്‍ജുനന്മാര്‍ നമുംസകമാക്കപ്പെടുന്നു
കാരാഗൃഹങ്ങളില്‍ കണ്ണന്‍ ജന്മം കൊള്ളുന്നു
വരങ്ങളുടെ ദുര്‍വിനിയോഗങ്ങളാല്‍

കവചകുണ്ഡലങ്ങൾ നഷ്ടമായ  കര്‍ണ്ണന്മാര്‍
രഥച്ചക്രങ്ങള്‍ ചെളികുണ്ടിലാണ്ട് പരാജിതരാവുന്നു
കാലാ കാലങ്ങളായി ഈ കഥകള്‍ വീണ്ടുമാവര്‍ത്തിക്കുന്നു ..

സീതാപഹരണങ്ങള്‍ ദ്രൗപതിവസ്ത്രാക്ഷേപങ്ങള്‍
നാസികാ സ്തനങ്ങള്‍ ഛേദിക്കപ്പെടുന്നു
ജനാപവാദങ്ങളാൽ മനസ്സില്ല മനസ്സോടെ

അഗ്നിപരീക്ഷണങ്ങള്‍ക്കിരയാകുകയും  
സമ്മര്‍ദ്ദത്താല്‍ സരയുവില്‍ ആത്മത്യാഗം
എല്ലാം വിട്ടു സ്വര്‍ഗാരോഹണം നടത്തുകയും

എല്ലാവരും അവസാനം സ്വർഗ്ഗസ്ഥരായ്
എല്ലാപേരുമോന്നാവുമ്പോള്‍ ഇന്നും
തമ്മില്‍തല്ലി തലകീറുന്നു ഇരുകാലികള്‍

നരകം തീര്‍ക്കുന്നു വീണ്ടും വീണ്ടും
വരക്കുക വീണ്ടും ലക്ഷ്മണ രേഖകള്‍
മാരിച മാന്‍പേട മായകള്‍ക്ക് മറയിടു..!!
..............................................................................
കടപ്പാട് എം എഫ് ഹുസൈന്‍ ചിത്രം

Monday, October 2, 2017

''എം ജീ റോഡിലെ ശലഭം ''


Image may contain: one or more people, people standing, child and outdoor

ഗന്ധമിതെറ്റു മടങ്ങുന്നു
ഗാന്ധിയെന്നറിയാതെ
ഗമിക്കുന്നു പലരും


ഇരുണ്ട വെളിച്ചങ്ങള്‍
വെറ്റില കറ പുരണ്ട
നിറം മങ്ങിയ ചുവരുകള്‍

കത്തികാളുന്ന മനസ്സിലെവിടേയോ
കാമം പൂണ്ട തെരുവിലായ്
കെടുത്താനാളില്ല പോൽ ..

ആളോഴിയാത്ത ഇടനാഴികള്‍
മുരടനക്കങ്ങള്‍ക്ക് കാതോര്‍ത്ത്
ചുമയുടെ അകമ്പടി ഒച്ച ..!!

കുശു കുശുപ്പുകള്‍
അവസാനം ഒച്ചയില്ലാ
ഭാഷകളറിവില്ലെങ്കിലും

പരസ്പര പൂരകമായ്
ആഗ്യങ്ങള്‍ക്ക്
ഏറെ പ്രസക്തി ..

ശീല്ക്കാരങ്ങള്‍ക്ക് വിരാമം
മയക്കത്തിന് സ്ഥാനമില്ലാതെ
തെരുവു വിളക്കിന്‍ചുവട്ടിലുടെ

നിഴലനക്കത്തിനവസാനം
മൗനം കനത്തുറങ്ങുന്നു...
പകല്‍ വെളിച്ചം കണ്ണ് കീറി ,,

അഹിംസ മാത്രം
കാണാനാവാതെ വഴികളില്‍
പറന്നു ശലഭങ്ങള്‍ ..!!

ജീ ആര്‍ കവിയൂര്‍ /2.10.2017

ചിത്രം Source: thecultureur.com m g road Delhi''എം ജീ റോഡിലെ ശലഭം ''

Saturday, September 30, 2017

കുറും കവിതകള്‍ 731

മഴയുടെ അവസാനം
വണ്ടിയും നീങ്ങി .
അവള്‍ മാത്രംവന്നില്ല ..!!

തെക്കന്‍ കാറ്റൊന്നു വീശി
ആട്ടവിളക്കൊന്നാളി.
അരങ്ങത്തു മൗനം ..!!

അനാദത്വം പേറി നിന്നു
ആഴിത്തിരമാലയൊന്നറച്ചു
കാറ്റും നിലച്ചു കടലലറി,,!!

സന്ധ്യയില്‍
ചാകരതിരമാലകള്‍
മുക്കുവ മനസ്സുകളിലാനന്ദം ..!!

അവള്‍ക്കായി ജാലകം
അടക്കാതെ കിടന്നു
വന്നുപോയ്‌  വെയിലും മഴയും..!!

അടുക്കള ജാലകം പുകഞ്ഞു
അവനായി ഒരുക്കിയവ
രസനകളെ കൊതിപ്പിച്ചു ..!!

അന്തിയും ചുവന്നു .
കാത്തിരിപ്പിനവസാവിളികള്‍ക്കും
 മറുപുറം മൗനം..!!

കാത്തിരിപ്പിനവസാനം
അമ്മ  കരങ്ങളില്‍
ചെറുകരത്തിന്‍ മൃദുലത ..!!

നാളെയുടെ തിരിനാളം
അരിയിലെ അക്ഷരങ്ങള്‍
കുരുന്നു മനസ്സില്‍ ഭയം

വന്തത്തിന്‍പൂക്കള്‍
ചിത്രശലഭങ്ങള്‍ ..
സ്കൂളിലേക്ക് യാത്ര ..!! 

കുറും കവിതകള്‍ 730

അമ്മുമ്മ ഊമയാവാതെ
വിട്ടിലും മുറ്റത്തു കൂട്ടാവട്ടെ
മഴയും വെയിലും വന്നുപോകട്ടെ ..!!

അസുരതാളം മുഴുക്കട്ടെ
പടയണയട്ടെ നമുക്കുചുറ്റും
പടിയിറങ്ങട്ടെ അധര്‍മ്മങ്ങള്‍ ..!!

ജാലകങ്ങളൊക്കെ
തുറന്നിരിക്കട്ടെ ....
ഉള്‍കാഴ്ചകള്‍ നന്നാവട്ടെ ..!!

കാഴ്ചക്ക് മുളകെങ്കിലും
ചെമ്പരത്തി അമ്പരത്തിന്‍
നിറയൊര്‍മ്മയുടെ പുനര്‍ജനി ..!!

ലഹരി ഒഴിഞ്ഞു
ശവപറമ്പായി
നോവ്‌ പെറും പ്രകൃതി ..!!

ഇതിലെ വരും
വരാതിരിക്കില്ലയീ വഴിയെ
നീര്‍മിഴികളോടെ കാത്തുനിന്നു ..!!

പ്രതിക്ഷണ വഴിയില്‍
ആശ്രയം തേടിനടപ്പു
നീറും മനസ്സുമായ് ..!!

മധുരവും കുളിരും
മറന്നു തള്ളുന്നു
ജീവിതമെന്ന ചക്രം ..!!

കട്ടനും പരിപ്പുവടയും
ഉണ്ടെങ്കില്‍ സഖാ
ഒരു വിപ്ലവമാകായിരുന്നു ..!!

ചെമ്മാനചുവപ്പ്
ഇളങ്കാറ്റുവീശി .
പ്രണവ ധ്വനിമുഴങ്ങി ..!!

Friday, September 29, 2017

കുറും കവിതകള്‍ 729

തോര്‍ന്ന മഴയുടെ
നനഞ്ഞ തൂവല്‍ ഉണക്കി
അവനായി കാത്തിരുന്നു ..!!

നീതന്ന ദുഃഖം പോരഞ്ഞിട്ട്
കുടിച്ചുതീര്‍ക്കട്ടെ ഒഴിയാ
അനുഭൂതി പകരും ലഹരി ..!!

മനസ്സിന്റെ ഉള്ളിലെ
ദുഃഖ കറതീര്‍ക്കട്ടെ
കടുപ്പത്തിലൊരു ചായ ..!!

ഓര്‍മ്മകള്‍ വളര്‍ന്നു
എന്തൊരു ലാഘവം
പാറിപറന്നൊരു അപ്പൂപ്പന്‍ താടി ..!!

പാമ്പാടും ചോലകളില്‍
വസന്തത്തിന്‍ തെന്നലേറ്റ്
മനസ്സു എവിടയോ കൈവിട്ടു ..!!

ദുഖങ്ങളെ അടിച്ചും
പിരിച്ചും തീര്‍ന്നിട്ടും
ജീവിതമെന്ന പ്രഹേളിക ..!!

ഒഴിഞ്ഞ കുപ്പി
മൗനം പൂണ്ട ലഹരില്‍
തിരമാലകളും കാറ്റും  ..!!

ഒരു കൊമ്പിലെങ്കിലും
രണ്ടു ധ്രുവങ്ങളില്‍
പ്രണയം ശോകം ..!!

നുകര്‍ന്നിട്ടും തീരാത്ത
പ്രപഞ്ചത്തിന്‍ പ്രഹേളിക
നോമ്പരമധുരം ..!!

വിരഹം നിറഞ്ഞഭാവം
മനസ്സൊരു മാന്‍പേട
വസന്തകാറ്റിനു ഉഷ്ണം ..!!

ഇനിയാത്ര എന്നറിയാതെ ..!!വേലിയിറക്കുകളുടെ ആരവത്തെ
കാത്തു കിടപ്പ് തുടങ്ങിയിട്ട്
ഏറെ നാളായി

മണല്‍ തരികള്‍ കളിപറഞ്ഞു
വഴിയെ പോയകാറ്റിനും
വന്നുപോകും മഴ നിലാവിനും


എന്നെ കണ്ടു എന്റെ
മറവില്‍ പരസ്പരം
മറന്ന കമിതാക്കളും

ആര്‍ക്കുമെന്നെ വേണ്ടാതായ്
നങ്കുരം ഇട്ടവര്‍ ശാപവാക്കുകള്‍
ഉതിര്‍ത്തു പോയി എന്തെ

കാലപഴക്കത്തിന്‍ വേദനകള്‍
ഗ്രസിച്ച ജരാനരകളാല്‍
എന്നില്‍ നിറഞ്ഞ ദുഃഖം ..

വെയിലേറ്റു പുളയുന്നു
രാമഞ്ഞും മഴയും
ഇനിയാത്ര എന്നറിയാതെ ..!!

ജീ ആര്‍ കവിയൂര്‍ /29.09.2017
photo by Arun Ashok

ഒരു വിഷയം തരു ..ഇരുളിനെ ഉടുത്തു
ദുഖമെല്ലാം മറന്നു
നിലാവ് ഉദിക്കും കാത്ത് ..!!

ദുഃഖങ്ങള്‍ തളം കേട്ടുമെന്‍
മനസ്സിനെ ആശ്വസിപ്പിക്കട്ടെ
ഒരു വിഷയം തരു ..


ചിരിമുത്തുക്കള്‍ കണ്ടു
ഞാന്‍ നിന്‍ കവിളില്‍
ഒരു നുണയല്ലത് സത്യത്തിന്‍ ഗര്‍ത്തം..

അതിന്‍ ആഴങ്ങളില്‍ ഞാന്‍
എന്നെ തന്നെ തേടി കണ്ടില്ല
കണ്ടത് നിന്നെ മാത്രം ..

ജീ ആര്‍ കവിയൂര്‍ / 29.09.2017

ഫോട്ടോ by Shyjus Nair

എന്തെയിതു പാപമോ ..?!!എന്തെയിതു  പാപമോ
നിനക്കായി കാത്തത്
കുറ്റമായ് പോയോ ?!
നിന്നെ പ്രണയിച്ചത് .


ഇതാണോ ജീവിതം
ഞാൻ കണ്ട സ്വപ്‌നങ്ങൾ
ഈ ചോദ്യങ്ങൾ
ചോദിച്ചു കൊണ്ടേയിരുന്നു എന്നോട് ...

ഒരിക്കലും ഞാൻ ചതിച്ചിട്ടില്ല
ഇല്ലൊരിക്കലും അപേക്ഷിച്ചില്ല
നീ നെയ്തു കള്ളങ്ങൾ
എന്നെ വശീകരിച്ചു നീ

വിനീതനായ് ഞാൻ നിൻ മുന്നിലായ്
ക്ഷീണിതനായിരുന്നു നിന്നെ തടുക്കുവാനായില്ല
നിന്റെ തലോടലുകൾ ചുംബനങ്ങൾ
എന്നെ അലിയിച്ചുകളഞ്ഞു
ഞാൻ മൗനിയായി
.
നിന്റെ ആഗ്രങ്ങൾക്കും ദാഹത്തിനും
നീ ഇനി ഏറെ ആസ്വദിച്ചു
മാംസനിബദ്ധമാം ലഹരിയാലെ
മുക്കിത്താഴ്ത്തി നിന്റെ അഗ്നി എന്നിൽ

എന്നിട്ട്
എന്നെ തീരങ്ങളിൽ വിട്ടൊഴിഞ്ഞു
നീ നടന്നകന്നു നിന്റെ വഴിക്കു
നിന്റെ ഇഷ്ടങ്ങളിലേക്കു മടങ്ങി

വൃണത ഹൃദയമായി നീരും മനസ്സുമായി
ഞാൻ തേടിക്കൊണ്ടിരുന്നു നിന്നെ
നിനക്കായ് കാത്തു ഒരുപാട് ആശയോടെ

എന്റെ കന്‍മഷമില്ലാത്ത ഹൃദയത്തോടെ
നിന്നെ ഏറെ ആഗ്രഹിച്ചു , പ്രണയിച്ചു
അത് നിന്റെ പാപമോ എന്റെ കണ്ണുനീരിലാകെ
മുറിവുകൾ നീറി നിന്റെ മായാജാലത്താൽ വീണ്ടും

നമുക്കി ജീവിതം ജീവിച്ചു തീർക്കാം
നമ്മൾ ചിന്തിച്ചത് പോലെ
നാം കണ്ട സ്വപ്നം പോലെ
വരൂ എന്റെ പ്രണയമേ

ഈ മഞ്ഞണിച്ച താഴ് വാരങ്ങളിൽ
ആകാശ പുതപ്പിനടിയിൽ നമുക്കൊന്നാവാം
അതല്ലോ നമ്മുടെ പ്രണയം
അതല്ലോ ജീവിതം ,,!!

ജീ ആര്‍ കവിയൂര്‍ / 29.09.2017
a photo by Arun S Pillai

Thursday, September 28, 2017

കുറും കവിതകള്‍ 728പച്ചക്കിളിയൊന്നു
കൊമ്പിലിരുന്നാടി
മൗന വസന്തം ..!!

അരിയിലെഴുതിച്ചു
ഹരിശ്രീയെന്നു
കണ്ണു നിറഞ്ഞൊഴുകി ..!!

തുമ്പില്ലാ കൊമ്പത്ത്
തുമ്പം മറന്നു.
വന്നിരുന്നൊരു തുമ്പി ..!!

കായലുംകടലിനുമിടയില്‍
പകല്‍വെളിച്ചവുമായി
മത്സരിക്കും നിയോണ്‍ വിളക്കുകള്‍..!!

ശലഭമകന്നു
വീണ്‌കിടന്നിട്ടും
എന്തോരുച്ചന്തമീ പൂവിനു  ..!!

രാകനവുകണ്ടുണര്‍ന്നൊരു
കുയിലുപാടി പഞ്ചമം
മനസ്സറിയാതെ തുടിച്ചു ..!!

തുലാമഴയില്‍
ഇറയത്തു നിന്നു
വഴികണ്ണുമായിയമ്മ ..!!

കാറ്റില്ലാ നട്ടുച്ചയിലെ
എരിയും വെയിലില്‍.
എരിവാര്‍ന്ന ജീവനം ..!!

ക്യാമറാ വെട്ടത്തില്‍
പുളിയിലയോന്നു
ഞെട്ടിയുണര്‍ന്നുവോ ..!!

ഉറക്കമില്ലാതെ നഗരവും
ഉഴറി നില്‍ക്കും കേരവും
ശ്വാസമുട്ടിക്കും ക്ഷാരഗന്ധം ..!!

കുറും കവിതകള്‍ 727

നീലാകായലിൽ
പോളകളെവകഞ്ഞു
വിശപ്പുമായ് ജീവിതോണി  ..!!

പുലർകാല രശ്മികൾക്കൊപ്പം
ഉണർന്നു പൊങ്ങി 
ചിറകടിച്ചുയരാൻ ജീവനം ..!!

അസുരതാളത്തിനൊപ്പം
തലയുർത്തി ഉണര്‍വറിയിച്ചു
പൂര വാദ്യ പെരുമ..!!

ഓലത്തുമ്പത്തൊരു
പച്ചതത്ത ഊയലാടി .
സ്വാതന്ത്രം അമൃതം ..!!

കടലാഴങ്ങളില്‍ നിന്നും 
തിരമാല ആഞ്ഞടിച്ചു ...
മനസ്സിന്‍ തീരത്തു ആഘോഷം ..!!

വളയിട്ട കൈകളില്‍
മണ്ണിന്‍ പാത്രങ്ങള്‍ .
അടുക്കളയില്‍ ഓണമൊരുക്കം..!!

വേദനകള്‍ക്കൊരന്ത്യമില്ലാതെ
അടികൊണ്ട ഉരുക്കള്‍
പായുന്നു ഉടയോനായി ..!!

 കാടുകള്‍ക്കുണ്ടോ
ഇടവുവലവും വിലക്കുകള്‍
ആര്‍ത്തു വളര്‍ന്നു വഴിയരികില്‍ ..!!

 പാറാവു വേണോ
ശ്രീകൃഷ്ണ വേഷങ്ങള്‍ക്ക്
വിശപ്പിന്‍ തുണയായിമ്മ ..!!

പച്ചക്കിളിയൊന്നു
കൊമ്പിലിരുന്നാടി
മൗന വസന്തം ..!!

ഓര്‍മ്മ നിലാവ്

Related image

ഈ കാണും കാഴ്ചകള്‍
എങ്ങിനെ ഞാന്‍ നിന്നെ
കുറിച്ച് എഴുതാതിരിക്കും

ഓര്‍മ്മകളിലെയാ വസന്തകാലം
നിന്‍ ചുണ്ടുകളോരു ശലഭമായ്
എന്തൊക്കയോ പറഞ്ഞു കൊണ്ടിരുന്നു


പ്രണയാക്ഷരങ്ങളായിരുന്നു എന്ന്
ഇന്നുഞാന്‍ അറിയുന്നു അതിപ്പോള്‍
എന്റെ ഹൃദയത്തില്‍ നിന്നും

പരിമളം പരത്തുന്നു
എന്താ പറയുക
അവയാണോ മനസ്സിനെ മതിക്കുന്നത്

സ്മരിക്കുന്നു നന്ദിയോടെ
എന്റെ വിരഹങ്ങള്‍ക്ക് കൂട്ടായി
ഈ കവിതകളായി മാറുന്നത്...!!

ജീ ആര്‍ കവിയൂര്‍ /28.09.2017

പ്രണയാക്ഷരങ്ങള്‍..!!

Image may contain: 1 person, sitting and outdoor

നാം ഒഴുക്കിയ
കടലാസുവഞ്ചികളിന്നു
ഓര്‍മ്മയിലോഴുകി നടന്നു ..!!

കൈ നീട്ടിപ്പിടിക്കാനോരുങ്ങുമ്പോള്‍
വഴുതി പോകുന്നുവല്ലോ
നാം തീര്‍ത്ത പ്രണയകടലിലേക്ക്


ജീവിത തിരമാലകലുടെ
ഇടയിലകപ്പെട്ടു അവ
മുങ്ങി താഴുന്നു ..

എന്തോ ആകെ ശ്വാസം മുട്ടുന്നത് പോലെ
നീ അന്ന് പറഞ്ഞ വാക്കുകള്‍ എന്നെ
ഇന്നും പിന്തുടര്‍ന്നു വേട്ടയാടുന്നു

ഇല്ല മറക്കില്ല ഒരിക്കലും
ആ മിഴി കോണില്‍ തെളിഞ്ഞ
അക്ഷരങ്ങള്‍ ഇന്നെനിക്കു

കൂട്ടായിവിരല്‍ തുമ്പില്‍
വര്‍ണ്ണങ്ങള്‍ തീര്‍ക്കുന്നു
പ്രണയത്തില്‍ ചാലിച്ച കവിത ..

ജീ ആര്‍ കവിയൂര്‍ /28.09.2017

സ്വപ്നങ്ങളുടെ നങ്കുരം

No automatic alt text available.

ഞാൻ എന്റെ സ്വപ്നങ്ങളുടെ നങ്കുരം
നിന്റെ ഹൃദയത്തിൽ ഇട്ടു കാത്തിരുന്നു
ഒളിപ്പിക്കുന്നില്ല നിന്റെ മുറിപ്പാടുകൾ
നീ സ്നേഹത്തിൻ പടയാളിയല്ലോ
കാഴ്ചക്കു ഞാനൊരു ബലവാനെങ്കിലും
ഉള്ളുകൊണ്ടു തകർന്നടിഞ്ഞിരിക്കുന്നു
നീ പ്രണയത്തിലായിരിക്കുമ്പോൾ നിനക്കറിയില്ല
നിന്നെ ആരൊക്കെ കാണുന്നുവെന്നു
പ്രണയദാഹത്താൽ ഒരിക്കലും മരിക്കല്ലേ
പോകു പോയി മുക്കികുടിക്കു പ്രണയത്തിന്
കുളം നിനക്കായി കാത്തിരിക്കുന്നു ..
ഞാൻ ഇവിടെ പുതിയതാണെന്നറിയുക
എന്നെ നീ അതിന് ബാലപാഠങ്ങൾ പഠിപ്പിക്കുക
ഇല്ല ഒരിക്കലും ഒളിപ്പിക്കല്ലേ പ്രണയത്തിനെ
ഇല്ലെങ്കിൽ അത് നിന്നെ ഒരു തരിശാക്കി മാറ്റും
എന്തുഞാനെടുക്കുമി ലോകത്തിൽ നിന്ന്
എത്ര ഫലഭുഷ്ടമാണീ ഓർമ്മകളുടെ ലോകം
എന്റെയും നിന്റെയും വാക്കുകൾ തമ്മിൽ
സൗഹാർദത്തിലാണെല്ലോ അവർക്കറിയാം
മൂടിവച്ച നമ്മുടെ നഗ്നമായ രഹസ്യങ്ങളൊക്കെ
രഹസ്യങ്ങൾ പരസ്യമാകുമ്പോൾ
വികാരങ്ങൾ കണ്ണുകെട്ടപ്പെട്ടവയാണ്
പ്രകടിപ്പിക്കുക കാല്പനികതക്ക് സ്ഥാനമില്ല
വെറുതെ ഒരിക്കലും അലയാതെ ..!!


ജീ ആര്‍ കവിയൂര്‍ /28.09.2017

Wednesday, September 27, 2017

നീ അറിഞ്ഞുവോ

 Image may contain: sky, night, twilight, tree, outdoor and nature

ജന്മ പുണ്യമേ നിന്നെ തേടുമി
ജീവിതവീഥിയില്‍ മൂകനായി ഞാനും
കദനമായി മാറുമി ഏകാന്ത വേളയില്‍ ...
കണ്ടതില്ല ഒന്നുമേ നിന്നെ  ഓര്‍ക്കുമി
വായിച്ചു തീരാത്തൊരു പുസ്തകതാളിലെ
നീ തന്നോരു മാനം കാണാതെ വിങ്ങും
മയില്‍ പീലിയുടെ ചാരുതയില്‍ മറന്നു
അന്നൊരു നാളില്‍ പെയ്യ്തമഴയില്‍
നനഞ്ഞൊട്ടിയ നിന്‍ മെയ്യ് കണ്ട വേളയില്‍
നിന്മിഴി നാണത്താലടഞ്ഞു പോയത്
കുപ്പിവളകിലുക്കി പാദസ്വരം തേങ്ങിയതു
ഞാന്മാത്രമറിഞ്ഞു ഇന്ന് വരികളില്‍
വര്‍ണ്ണങ്ങള്‍ ചാര്‍ത്തുവാന്‍ ശ്രമിക്കുന്നുയെന്നു
നീ അറിഞ്ഞുവോ ആവോ ......!!

Tuesday, September 26, 2017

'' തിരമാലകൾ "'' തിരമാലകൾ "

.
നിരന്തരമായ്‌ ഞാന്‍
സംസാരിക്കാറുണ്ട് എന്റെ
ദുഖങ്ങളോടും മൗനത്തോടും


എന്റെ മൗനം
മറനീക്കിവരാറുണ്ട്
ദുഖങ്ങളില്‍ നിന്നും

ദുഃഖങ്ങള്‍ അപ്രത്യക്ഷം
ആവാറുണ്ട് എന്റെ
മൌനങ്ങളില്‍ നിന്നും

പലപ്പോഴും ഞാന്‍
എന്റെ വേദനകളിലും
കണ്ണുനീരിനൊപ്പം വസിക്കാറുണ്ട്

എന്റെ കണ്ണുനീര്‍ എന്നെ
സമാശ്വസിപ്പിക്കാറുണ്ട്
എന്റെ നൊമ്പരങ്ങളില്‍ നിന്നും

എന്റെ മുറിവുകള്‍
വെളിപ്പെടുത്താറുണ്ട്
കണ്ണുനീരിനാല്‍

ഇടയ്ക്കിടെ ഞാന്‍
.ഊഞ്ഞാലാടാറുണ്ട് എന്റെ
കഴിഞ്ഞകാലത്തിനോപ്പവും ഭാവിയോടോപ്പവും

എന്റെ കഴിഞ്ഞ ദിനങ്ങള്‍
പലപ്പോഴും നോവിക്കാറുണ്ട്
എന്തിനു ഇപ്പോഴും

ചിന്തിക്കും തോറും
ഭാവി എന്നെ പലപ്പോഴും
ഭയപ്പെടുത്താറുണ്ട്‌

എന്റെ കൂടെ അലയുന്ന
അജ്ഞാതമായ ഭയങ്ങള്‍
എന്നില്‍ പിറക്കുന്നു ഒപ്പം
എല്ലാം മരിക്കുന്നു എന്നില്‍ ..!!

ജീ ആര്‍ കവിയൂര്‍ /26.09.2017

ലാഘവാ അവസ്ഥ...!!


ഞാൻ ആരെന്നു എനിക്കറിയില്ല
ആരെന്നറിയാൻ തിരക്കാനിയിടമില്ല
പള്ളികൾ അമ്പലങ്ങൾ കയറിയിറങ്ങി
പ്രാത്ഥനകൾ കുറുബാനകൾ മന്ത്രങ്ങളൊക്കെ
കേട്ട് ഏറ്റു പാടി മുട്ടേല്‍ നിന്ന് നെറ്റി നിലത്തു മുട്ടിച്ചു
എന്നിട്ടും അവസ്ഥകൾ പഴയതുതന്നെ
കൈയ്യിലുള്ളവയൊക്കെ കൊടുത്തു തീർത്ത്
അവസാനം തളർന്നു ദാഹിച്ചു പുഴയോരത്തെ
കടവിൽ ഇറങ്ങി നിഴൽ കണ്ടു ദാഹംതീർത്തു
നടന്നു നടന്നു ഒരു കണ്ണാടി മുന്നിൽ കണ്ണുകളിൽ
നോക്കി നിന്ന് പെട്ടന്ന് കണ്ണടഞ്ഞു ഉള്ളിന്റെ
ഉള്ളിൽ നിന്നും ഒരു വിളി ഒരു പ്രകാശധാര
അപ്പോൾ അറിഞ്ഞു ഞാൻ ആരെന്നു
ഞാനൊരു ആത്മാവ് പരമാത്മാവിൽ
ലയിക്കേണ്ട ഒരു ബിന്ദു ഹാ ..!!
എന്തൊരു ലാഘവാ അവസ്ഥ...!!

ജീ ആര്‍ കവിയൂര്‍ /26.09.2017

Monday, September 25, 2017

വീണുടയാതെ ..!!

വീണുടയാതെ ഒഴുകിവരും കണ്ണുനീര്‍ മുത്തേ
നിന്റെയൊക്കെ വിലയറിഞ്ഞു കാക്കാനാവാതെ
മനസ്സേ നിന്നെയെത്ര സ്വാന്തനപ്പെടുത്തിയാലും
കൈവിട്ടകലുന്നതെന്തേ അറിയാതെ വീണ്ടും
കരകവിയും നിന്റെ നോവിന്റെ ആഴങ്ങള്‍
തേടുന്ന ജീവിതത്തിനെ പെറുന്ന പത്തേമാരിക്കു
നങ്കുരമിറാന്‍ കരകാണാതെയലയുമ്പോള്‍
രക്ഷകന്റെ കരവലയത്തിലോതുക്കുവാന്‍
അടുക്കുന്നു പ്രകാശം പൊഴിക്കും പവിഴദീപു
മുന്നിലായി കൈവിടാനോക്കില്ലരിക്കലും നിന്നെ
മനസ്സേ ..!!നീയെന്നെ നയിക്കുക പ്രത്യാശയുടെ
കൊടുമുടിയിലെറ്റി നിത്യമെന്നെ നയിക്കുക ..!!
ജീ ആര്‍ കവിയൂര്‍ /25.09.2017

Sunday, September 24, 2017

തിരിച്ചറിവ്ആടിതളര്‍ന്ന വേഷങ്ങള്‍
അഴിയാ ബന്ധങ്ങളുടെ
അളവില്ലാ കണക്കുകള്‍
അടുക്കും തോറും അകലുന്നു
അകലും തോറും അടുക്കുന്നു ...

കൈ നിറയെ ഉണ്ടായിരുന്നപ്പോള്‍
കാണാന്‍ ഏറെ പേര്‍ ഉണ്ടായിരുന്നു
കാലത്തിനൊപ്പം നടക്കാന്‍ പഠിക്കണം
കാര്യങ്ങള്‍ അറിഞ്ഞു പൊരുതണം
കാലുകള്‍ തളരാതെ മുന്നേറണം...

മധുരം നുകരുവാന്‍ ചുറ്റും
മോഹങ്ങള്‍ വിതറും ചിറകുകള്‍
മൊത്തത്തില്‍ ഒരു മനം മടുപ്പ്
മൊട്ടിട്ടവ മുളയിലെ നുള്ളി
മനസ്സറിഞ്ഞു താമസ്സറിഞ്ഞു നടക്കാമിനിയും .

ഓര്‍ക്കുകില്‍ ഒന്നുമേയില്ല
ഒരുപോളയുടെ അടവേയുള്ളൂ
ഒട്ടു നിറയും ഇരുള്‍മാത്രം
ഒഴുകുന്ന ജീവിത വഴിവക്കില്‍
ഒരു നീര്‍പ്പോളപൊട്ടും പോലെ ....

അലിഞ്ഞോന്നാകാം ..!!

 

മാനത്തെ വെള്ളിത്താലത്തില്‍
മധുരം തുളുമ്പും നിലാസദ്യ
മനം മയക്കുന്നു പാല്‍കഞ്ഞി
മോഹങ്ങളുണര്‍ത്തി ആലോലം

വിഷാദ നിഴലുകള്‍മാഞ്ഞു
വിശപ്പിന്‍ വഴികളിലാനന്ദം
വിടര്‍ന്നു കണ്ണിണകള്‍
വിരിഞ്ഞു ചുണ്ടുകളില്‍ മുല്ലപ്പൂ

ഓര്‍മ്മകള്‍ക്കിന്നും സുഗന്ധം
ഒരായിരം കാതങ്ങള്‍ക്കപ്പുറം
ഓണം വരും വിഷുവേരുമെന്നു
ഓളം തല്ലും മനസ്സേ ...

നീയും വരുന്നോയീ  സന്തോഷത്തില്‍
നമുക്കൊന്നിച്ചു കാണാമി സ്വപ്നം
നാളെയെന്നതറിയാതെ നിമിഷങ്ങള്‍ക്കകം
നാമറിയാതെ അലിഞ്ഞോന്നാകാം ..!!


Tuesday, September 19, 2017

അനുഭൂതി പൂക്കുന്നു
അധരം അധരത്തോടടുക്കുമ്പോള്‍
ചോദിക്കാന്‍ അധികാരമില്ലയെങ്കിലും
അറിയാതെ പലതും ചോദിച്ചു പോകുന്നു
ഇലകള്‍ക്ക് ഇത്ര പരിമളം പൂവിനാലോ
തിരയുടെ  ചാഞ്ചാട്ടവും കുതിപ്പും
 കടലിന്റെ നൃത്തത്താലല്ലോ
മരുഭൂമിയിലെ ഇരുള്‍ പടരുന്നത്‌
രാത്രിയുടെ ആലിംഗനത്താലോ
കുളിരിത് തുളച്ചു കയറുമ്പോള്‍
ചൂടിനായ്  കരങ്ങള്‍തേടുന്നു   തീ
ശ്വാസനിശ്വാസങ്ങള്‍ ഏറുന്നു
ഹൃദയ മിടുപ്പുകള്‍ എന്തോ
പറയാന്‍ ഒരുങ്ങുന്നു
നിനക്ക് അറിയാത്തതോ
അറിഞ്ഞിട്ടുമറിയാത്ത
പ്രണയമെന്ന ഭാവമോ...!!

Monday, September 18, 2017

സുപ്രഭാതം ..!!

Image may contain: sky, cloud, mountain, tree, plant, grass, outdoor, nature and water

മിഴികളില്‍  നനവൂറും കിനാക്കളോ
നിഴലായിവന്നു നീ യെന്‍ ചാരെ
മധുര നൊമ്പര നിലാവ് പെയ്യ്തു
കുളര്‍ കോരി മാറില്‍ കൈപിണച്ചുമയങ്ങി
പുലരിവെട്ടം വന്നു ചുംബിച്ചുണര്‍ത്തി
രാവിന്‍ അനുഭവമോര്‍ത്തു കണ്ണു മിഴിച്ചു
മുറ്റത്തു പൂത്താലമെന്തി നിന്നു ചെമ്പകം
വട്ടമിട്ടു പറന്നു നുകര്‍ന്നു ശലഭ ശോഭ .
കിഴക്കന്‍ കാറ്റില്‍ ചന്ദന  സുഗന്ധം
മലമുകളിലെ അമ്പലനടയില്‍ മണിമുഴങ്ങി
പരിസരമാകെ ഭക്തിലഹരിയില്‍
മനസ്സറിയാതെ പറഞ്ഞു സുപ്രഭാതം ..!!

മനസ്സിന്‍ ആമോദം

Image may contain: sky, tree, plant, cloud, grass, outdoor and nature


മധുര നോവിന്‍ പുഞ്ചിരി
മരുത് പൂക്കും മലയിലെ
മഞ്ഞു  പെയ്യും വഴികളില്‍
മണല്‍ തരിക്കും രോമാഞ്ചം

മണികിലുക്കം ശ്രുതികളില്‍
മഴതുള്ളി കിലുക്കത്തിന്‍ താളത്തില്‍
മിഴികളറിയാതെ ചിമ്മിയടഞ്ഞു ആമോദം
മൂളിപ്പാട്ടുകളായി വിടര്‍ന്നു വരികളാല്‍

മതിവരാത്തൊരു ആനന്ദ ലഹരി
മനോഹരി നിന്നെ കുറിച്ചു മാത്രമായ്
മണിപ്രവാലത്തിന്‍ മൊഴികളാല്‍
മനസ്സു നെയ്യ്തു കാവ്യങ്ങളായിരം ...

Saturday, September 16, 2017

മറഞ്ഞു

Image may contain: sky, cloud, tree, plant, outdoor and natureരാവില്‍ നിലാവില്‍ മയങ്ങുന്ന നേരം
നിന്നോര്‍മ്മകളെന്നില്‍ കനവുകളായിരം
പൂത്തു വിരിഞ്ഞു വാനിലെ നക്ഷത്ര പോലെ
കണ്ണു ചിമ്മി തുറന്നു മിന്നി തിളങ്ങി
മിന്നാമിനുങ്ങുകള്‍ ജാലക വാതിനിലരികെ
വന്നാരോ മാനസചോരണത്തിനായ് അരികെ
പാതിരാ പുള്ളുകള്‍ ചിലച്ചത് അകലെ
കാനനത്തില്‍ ശോകമായ് മുരളിക കേണു
വന്നില്ല നിദ്രയും ഒട്ടുമില്ല പിന്നെ കനവുകളും
ഓര്‍മ്മകള്‍ തേടി അലഞ്ഞു തെങ്ങിന്‍ മുകളിലെ
അമ്പിളിയും മറഞ്ഞിതു കമ്പിളി മേഘത്തിനുള്ളില്‍ ...!!
കുറും കവിതകള്‍ 726

കുറും കവിതകള്‍ 726

എത്ര വൈകിയാലും
പ്രണയത്തിന് സീമ .
ചക്രവാള ചരിവിനുമപ്പുറം ..!!

 ഒരു ശലഭമായി
കാറ്റിനൊപ്പം പറക്കാൻ
വെമ്പുന്ന മനം ..!!

മേലാകെ മുള്ളുണ്ടെങ്കിലും
നിന്നോടടുത്താൽ
വാടുമല്ലോ പൂവേ ..!!

വിശപ്പിന്റെ ആഴങ്ങളിലേക്ക്
ഇറങ്ങിച്ചെല്ലാൻ അക്ഷമയാടെ
പലഹാരങ്ങൾ കാത്തിരുന്നു ..!!

മൗനം വാചാലമാകുമ്പോള്‍
കൗതുകത്തിനുമപ്പുറം
വിശപ്പിന്റെ കാത്തിരിപ്പ് ..!!

പ്രകൃതിയുടെ ആത്മാവ്
ഉറങ്ങുന്നുയിന്നും
വിളക്കുവെക്കും കാവില്‍ ..!!

മുകിൽമാനത്തിനുതാഴെ
കാടുണരും മുമ്പേ
കുളിർകാറ്റുവീശി ..!!

അസ്തമയസൂര്യന്റെ മുന്നിൽ
അലയടിച്ച കടൽ ഇരമ്പൽ
ഇലപൊഴിഞ്ഞ ചില്ല തീരത്ത് ..!!

കറങ്ങും മേഘങ്ങള്‍
ചാഞ്ചാടും കടല്‍
ചിപ്പിയും ശംഖും നിറഞ്ഞ തീരം ..!!

മനസ്സറിഞ്ഞ്
ഉഴക്കമെറിഞ്ഞു
കൊയ്യാന്‍ പന്തിരായിരം..!!

Friday, September 15, 2017

നിര്‍വാണാനന്ദം..!!

Image may contain: 1 person, cloud, sky, ocean, twilight and outdoor

ഭൂതങ്ങളിൽ അധിവസിച്ചു ഗൃഹത്തിൽ
ഭാവിയെ പറ്റി സ്വപനങ്ങൾ നെയ്തു
മനസ്സു തുടിച്ചു കൊണ്ടേ ഇരുന്നു
അതിരില്ലാത്ത ആനന്ദം കണ്ടെത്തി
ദുഃഖം കടപുഴകി വന്നപ്പോൾ ചിന്തയിൽ
ഒന്ന് കൂടി ചിന്തിച്ചാൽ എല്ലാം മായ
എല്ലാത്തിലും നിന്നും വിരക്തിയായ്
മൗനം തേടുന്നു നിർവാണത്തിലേക്കു
തിരികെ വരാത്തോരു ലാഘവം ..!!

ലാഘവ മാനസയായ് ......

Image may contain: night and outdoor

photo credit to Michael H. Prosper. Abstract Acrylic Paintings Original .


ഒരുവാക്കിനാലെന്‍   ഒരുനോക്കിനാലെന്
മനം കവര്‍ന്നു നീ എങ്ങോ പോയ്‌ അകന്നതല്ലേ
ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നു ഞാന്‍ എന്‍
അക്ഷര കൂട്ടിന്‍ ചിത്ര വര്‍ണ്ണങ്ങളാല്‍

ഘര്‍ഷണങ്ങളാല്‍ നീ തന്ന നനവുള്ള
കുളിരില്‍ മയങ്ങിയൊരു രാവുകള്‍
വിരലുകളാല്‍ പകരും ലഹരികള്‍
കണ്ണുകള്‍  ഇറുക്കി അടയും വേളകളില്‍

ശ്വാസഗതിക്ക് വേഗത ഏറി കുതിക്കുമ്പോള്‍
ശീര്‍ക്കാരങ്ങളുതിര്‍ത്തു ചായുമെന്‍ മേനിയില്‍
ഒരു പട്ടു പുതപ്പുപോലെ എത്ര ലാഹവം
മറക്കാനാവുമോയീ വചന സുഖങ്ങള്‍ നല്‍കിയ

സ്വപ്ന ദംശനമായ് എന്നെ കാത്തു മറുതലക്കല്‍
കാത്തു കൂര്‍പ്പിച്ചൊരു അനുഭൂതിയിലാണ്ട
രാവിന്‍ മധുരവുമായ് മുഖം പൂഴ്ത്തി ഉറങ്ങി
പുലര്‍കാലം വരുവോളം  ആലസ്യമാണ്ട്

കണ്ടതൊക്കെ കനവോ നിനവോ
മൂളിപറന്ന കാറ്റിന്‍ ചിറകിലേറി
പറന്നു നടന്നു അവസാനം വീണ്ടും
തിരികെ വന്നു ലാഘവ മാനസയായ് ......

Wednesday, September 13, 2017

സ്നേഹത്തിൻ വചനം ...


സ്നേഹത്തിൻ വചനം ...

Image may contain: one or more people, people standing and sky
സ്നേഹത്തിന് കിടാവിളക്കെ
ദാഹിപ്പു നിൻ കൃപക്കായ്
പാപികൾക്കായ് കാൽവരിയിലൊടുങ്ങിയോനെ
പ്രാപിക്കുവാൻ സ്വർഗ്ഗം തീർത്തവനെ


സ്നേഹത്തിന് കിടാവിളക്കെ
ദാഹിപ്പു നിൻ കൃപക്കായ്.......

കണ്ണും കാതും കാലുമില്ലാത്തോർക്ക്
കാവലാൾ നീ തന്നെയല്ലയോ
കനിവിന്റെ കാതലായ നിൻ
കൃപയില്ലാതെ എങ്ങിനെ കഴിയും ഞാൻ

സ്നേഹത്തിന് കിടാവിളക്കെ
ദാഹിപ്പു നിൻ കൃപക്കായ്.....

നീ തന്നെ ആശ്രയവും
നീതന്നെ ജീവന്റെ തുടിപ്പും
നീതന്ന അപ്പവും നീതന്ന വീഞ്ഞും
നിൻ കൃപയാർന്നൊരീ ദേഹവും രക്തവും

സ്നേഹത്തിന് കിടാവിളക്കെ
ദാഹിപ്പു നിൻ കൃപക്കായ് ....

കരുണതൻ കടലേ കാരുണ്യ പൊരുളേ
കാത്തീടുക കദനത്തിൽ നിന്നുമെന്നെ
കാമ്യ വരദാ നിൻ സാമീപ്യത്തിനായ്
കാത്തു നിൽപ്പു കർത്താവേ യേശുനാഥാ ..!!

സ്നേഹത്തിന് കിടാവിളക്കെ
ദാഹിപ്പു നിൻ കൃപക്കായ്.......

ജി ആർ കവിയൂർ
13 .09 .2017

Tuesday, September 12, 2017

നിഴല്‍ വളര്‍ച്ച

Image may contain: people standing and outdoor

നിഴലുകള്‍ വളരുന്നു ആറടി മണ്ണോളം                          
നിയതിയുടെ അതിരിനുമാപ്പുറത്ത് ആര്‍ക്കും  
നീലുവാനാവുമോ ആയുക ആയുരേഖയെ
നാം എത്ര നാളിങ്ങനെ സ്വപ്നജീവിയായ്
നിത്യം കഴിയുമെന്നോ അറിയില്ല
നീന്തുവാന്‍ ഉണ്ട് ഈ സംസാരസാഗരം
നീയും ഞാനും ഒരുപോലെ ദുഖിതര്‍ ..
നിദ്രയില്ലാ രാവും അത് തീര്‍ക്കും
നീര്‍പോളയാം നനഞ്ഞ കണ്ണുകളും
നീങ്ങി നിരങ്ങി നിവര്‍ന്നു മുന്നേറാം
നല്ലത് വരും വരുന്നയിടത്തു വച്ച് കാണാം  ..!!

കുറും കവിതകള്‍ 725

കുറും കവിതകള്‍ 725

ഉള്ളവനെന്നും
ഒരുങ്ങുന്നുണ്ട് അടുക്കളയില്‍
ഓണവും വിഷുവും ..!!

ഇത്ര ദുഖമോ മനസ്സില്‍
കരഞ്ഞിട്ടും കരഞ്ഞിട്ടും
തീരാതെ മാനം ..!!!

പുഴയെതെന്നറിയാതെ
അന്തിമയങ്ങുമ്പോള്‍
കഴുത്തോളം മുങ്ങിയൊരു കുപ്പി ..!!

ഗസല്‍ വരിക്കൊപ്പം
ചിലങ്കകള്‍ കിലുങ്ങി
മനസ്സു ജനനത്തിന്‍ ഫിരിദൌസ്സില്‍ ..!!

കാമ്യം അകന്നൊരു
താഴ്വരയില്‍ വെള്ളി
കൊലിസ്സിട്ട അരുവി ..!!

അഴകോലും പുഴയില്‍
ഒഴുകി നടന്നൊരു
കുട്ടവഞ്ചിയില്‍ ആമ്പല്‍ പൂ ..!!

ഓണവും കഴിഞ്ഞു
എല്ലാരും പോയി .
വീണ്ടും വഴിക്കണ്ണുമായ് അമ്മ  ...

ആളും ആര്‍പ്പുവിളിയും
അകന്നുപോയവഴി ...
വസന്തത്തെ കാത്തിരുന്നു ..!!

മഴക്കൊപ്പം പെരുകി
വരുന്നുണ്ട് കാട്ടാറ്.
ആതിരപ്പള്ളി കുളിരേകി ..!!

എത്ര ഉയര്‍ന്നു പറന്നാലും
ദാഹം തീര്‍ക്കാന്‍ കഴുകനു
 നിലം തോടണമല്ലോ..!!

കുറും കവിതകള്‍ 724

കുറും കവിതകള്‍ 724

കുളിർ കാറ്റ്  ആഞ്ഞുവീശി .
കമ്പിളി പുതപ്പണിയാൻ
അമ്പിളിക്ക് മോഹം ..!!

മോഹങ്ങൾ പൂത്തുകായിച്ചു
തിന്നുവാൻ നേരമായപ്പോൾ
ഇണയവൾ വിട്ടകന്നു ..!!

മിഴിയഴകേക്കുവാൻ
തൂലിക ചലിച്ചു .
മനമെങ്ങോ തുടിച്ചു ..!!

മഴയിതില്‍ തളിരിട്ടു
മോഹങ്ങള്‍ മിഴിതുറന്നു
കാറ്റിനു മണ്ണിന്‍ മണം ..!!

കാവിയുടുത്തു .
പടിഞ്ഞാറൻ ചക്രവാളം.
സന്ധ്യമെല്ലെ  മറഞ്ഞു  ..!!

 നഷ്ട ദിനങ്ങളുടെ  
ഓർമ്മകൾക്ക്
ബാല്യ വസന്തം ..!!

പ്രദക്ഷിണ വഴിയിൽ
ആളൊഴിഞ്ഞു ..
ഭക്തിക്കു ഓണാവധി ..!!

കണ്ണടച്ചു തുറന്നപ്പോഴേക്കും
സ്വപ്നങ്ങളായി മാറുന്നുവല്ലോ ..
നല്ലൊരു ബാല്യകാലമേ ..!!

മാനവും മനവും തുടുത്തു
പള്ളിയോടങ്ങള്‍ നീറ്റില്‍.
കാറ്റിനു ഓണസദ്യയുടെ മണം..!!

മഴക്കായ്
മന്ത്രം ചൊല്ലുന്നു .
പച്ചകുളത്തിലൊരു തവള ..!!

Friday, September 8, 2017

കുറും കവിതകള്‍ 723

കുറും കവിതകള്‍ 723

പുലരിവെട്ടത്തില്‍
പുലരുന്ന ജീവിതം.
ഒരു കടലോര കവിത ..!!

ഓണവും കഴിഞ്ഞു
പുഷ്പ ദൃശ്യം കണ്ട്
ചുരമിറങ്ങുന്നുണ്ടൊരാനവണ്ടി ..!!


കച്ചവട തിരക്കിനിടയില്‍
ഒന്നുമറിയാതെ ഉറങ്ങുന്നുണ്ട്
അമ്മ ചുമലിലൊരു നിഷ്കളങ്കം ..!!

ഇലയും പൂവും പട്ടും
ഒരുങ്ങുന്നുണ്ട് തെരുവ് .
ഓണം ഓര്‍മ്മയായ് ..!!

കലങ്ങി ഒഴുകും
മലവെള്ളത്തിലൊരു
അഭ്യാസം വലവീശല്‍..!!

ഒരുകോൽ മുട്ടി
തോൽപുറത്തു
ഹൃദയമിടിപ്പുകൂടിയ പോല്‍   ..!!

പുലിയുടെ നിറം
മഴയില്‍ ഒലിച്ചിറങ്ങി .
ചെണ്ടപ്പെരുക്കം കുറഞ്ഞില്ല ..!!

ഒച്ചയുമനക്കവുമില്ലാതെ
പാതിരാ മണലിലെ
നടപാത നീണ്ടുകിടന്നു ..!!

പട്ടാമ്പി കടവിലെകല്ലില്‍
കവിതകുറിച്ചു ഒഴുകി
പലവട്ടം ഭാരതപ്പുഴ ..!!

അവരറിയാതെ
ഒഴുകി പരന്നു.
പുഴയുടെ നെഞ്ചകം  ..!!

അവളിലെ നദി
ഒഴുകി പരന്നു .
പൂവിട്ടു പ്രണയം !!

തളിരിലകൾ
കാറ്റിലാടി
കാഴ്ചക്ക് വസന്തം ..!!

Thursday, September 7, 2017

വൈധവ്യം

വൈധവ്യം
No automatic alt text available.

നീലിമിയാര്‍ന്നാകാശ മേലാപ്പില്‍ കണ്ണെത്താ
ദൂരങ്ങളില്‍ പൂത്തു തിളങ്ങും നക്ഷത്ര
സഞ്ചയങ്ങളും  രാവിന്റെ മൗനം ഉടച്ചു
ചീവിടുകളും ഇടക്ക് കൂവി വിളിക്കും
കൂമന്മാരുടെ കൂട്ടവും
ഒന്നുമേ അറിയാതെ കണ്‍ തുറന്നു
സ്വപനം കാണുന്ന നിലാ താഴത്ത്
അവളറിയാലോകത്ത് കഴിഞ്ഞ
കൊഴിഞ്ഞ ജീവിത പുഷ്പങ്ങളുടെ
കരിഞ്ഞുണങ്ങിയ മുല്ലമലര്‍ മാലയും
അത് തന്ന മണവും അത് തീര്‍ത്ത
ലഹരി പകരും അനുഭൂതിയും
തീര്‍ത്താല്‍ തീരാത്ത സ്നേഹവും
എല്ലാം ഇന്ന് എവിടെയോ  പോയ്‌
എല്ലാം ഒരു കൈവിട്ടുപോയ ഓര്‍മ്മകള്‍
അറിയാതെ നനഞ്ഞുയൊഴുകിയ
കണ്ണുനീര്‍ പുഴയില്‍ വീണുടഞ്ഞു
അവസാനം കടലിനു ക്ഷാരമായ് ...!!

''അദൃശ്യം ''

''അദൃശ്യം ''

No automatic alt text available.

ഈതണലും പ്രകാശധാരയും
കുളിര്‍കാറ്റും ഇളം വെയിലും
കിളികളുടെ സംഗീതവും
ഞാന്‍ എന്ന ഞാന്‍
ഇല്ലാതാവുന്നതുമൊക്കെ
ഈ മണ്ണിന്റെ മണവും
നീലാകാശത്തിന്‍ നീലിമയിലും
എന്റെ അറിവിന്റെ ആഴം
വെറും എത്ര ചെറുത്‌
ഞാന്റെ ചെവിയും എന്റെ
തലയ്ക്കു പുറത്തുള്ളവയുംകണ്ടിട്ടില്ല
എന്നാല്‍ അറിയുന്നു ഉള്ളിന്റെ
ഉള്ളിളെലെവിടെയോ
ഒരു അദൃശ്യ ശക്തി എന്നെയുമീ
പ്രപഞ്ചത്തെയും നയിക്കുന്നുവല്ലോ ..!!

പ്രപഞ്ചം ..!!

പ്രപഞ്ചം ..!!

No automatic alt text available.
മലയും പുഴയും താഴ്വാരങ്ങളും
പൂവും കായും പുല്‍കൊടിയും
മഞ്ഞും വെയിലും മഴയും
മയിലും കുയിലും കുഴലൂത്തും
വെയിലും കാറ്റും നിലാവും
തണലും നനവും ചൂടും
തിരയും തീരവും തണുപ്പും
ചക്രവാള ചുവപ്പും ചാമരവും
ഇഴഞ്ഞു പൊത്തില്‍ കയറും പാമ്പും
പിടിതരാതെ ഓടിയകലും സ്വപ്നവും
മണിമുഴക്കങ്ങളും ആരാവും ആരതിയും
നെഞ്ചിടുപ്പും രോമാഞ്ചവും
തന്മാത്രകളും ഏകമാമീമാറുന്ന
നീയുംഞാനും ചേര്‍ന്നതല്ലേയീ പ്രപഞ്ചം ..!!

ഒരു പക്ഷെ...!!

No automatic alt text available.

പുഴയും മലകള്‍ക്കുമപ്പുറം
ഉള്ള നീലിമയില്‍ തന്നിലേക്ക്
ആവാഹിച്ചു മനസ്സിന്റെ
ആഴങ്ങളില്‍ കുടിയിരുത്തി
അവളറിയാതെ ധ്യാനിച്ചു
ഒരു ഉണര്‍വായി അത് വളര്‍ന്നു
പ്രപഞ്ചം മുട്ടെ  പന്തലിച്ചു
അതിനു എന്ത് പേരുനല്‍കണം
പലതും നിനച്ചു നോക്കി ആയില്ല
ഒരു മധുര നൊമ്പരം പോലെ അത്
പിന്‍ തുടര്‍ന്നു രാവില്‍ നിലാവായ്
പകല്‍ ശോഭയായ് മിന്നി തിളങ്ങി
അവളറിയാതെ മൂളി പാടി
ഒരു പക്ഷെ ഇതാവുമോ പ്രണയം ..!!

ഋതു വര്‍ണ്ണ രാജിക

Image may contain: 1 person, water and outdoor

ഇന്നലെകളുടെ പറുദീശയില്‍ എവിടെയോ
മുഖത്തു കണ്‍മഷി ചേല് കണ്ടു വന്നു പോകും
ഋതു വര്‍ണ്ണങ്ങളുടെ മാസ്മരികതയില്‍ മയങ്ങി
മൃദുലവികാരങ്ങള്‍ ഉണര്‍ന്നു മെല്ലെ അറിയാതെ
നിമ്നോന്നതങ്ങളില്‍ നിലാവു പടര്‍ന്നു ആഴങ്ങളിറങ്ങി
അലിഞ്ഞു  ചേര്‍ന്ന വിയര്‍പ്പിന്‍ കണത്തോടോപ്പം
അവള്‍ സ്വപ്നം കണ്ടു ഒഴുകി ഒരു നദിയായ്
സ്വയം ഒരു പൂവായി മൂര്‍ച്ചിച്ചു വീണു
മയങ്ങി  സ്വര്‍ഗ്ഗത്തില്‍ എത്തിയപോലെ ..!!

Wednesday, September 6, 2017

കുറും കവിതകള്‍ 722

കുറും കവിതകള്‍ 722

വഴിയരികിലെ കൊമ്പിൽ
കാത്തിരിപ്പിന് ഇടയിൽ
മഴവന്നതറിഞ്ഞില്ല ഇണക്കിളി ..!!

കടമകുടിയിലെ മുക്കുവൻ
വലയെറിയാനൊരുങ്ങുന്നു
മോഹങ്ങളുടെ സ്വപ്നങ്ങളുമായ് ..!!  

വിശപ്പിന്റെ മനസ്സറിഞ്ഞു
മുന്നില്‍ കിട്ടിയ സന്തോഷം .
മുറ്റത്തു കോഴിയും കുഞ്ഞുങ്ങളും ..!!

രാമഴയിൽ
നനയാതെയൊരു
ഊമക്കുയിൽ

ഉപ്പേറുന്നുണ്ട്
കണ്ണോപ്പയില്‍
കണ്‍കാഴ്ചയായ് ഓണം ..!!

അറിയാതെ ഒഴുകി
നടക്കുന്നുണ്ട് ചിറകൊതുക്കി
തീന്മേശക്ക് അഴകായ്..!!

മുറ്റത്തേയും  തൊടിയിലെയും
പൂക്കളാലൊരുങ്ങി
അമ്മ മനസ്സിന്‍ കളം ..!!

ഉദയം കണ്ടു കൈകൂപ്പി
ഭക്തിയുടെ നിഴലില്‍
നില്‍പ്പുണ്ട് മാടായിക്ഷേത്രം ..!!

ഓണം കഴിഞ്ഞ
ആലസത്തില്‍ ആളൊഴിഞ്ഞ
നിരത്തില്‍ ഇളംവെയില്‍  ..!!

പുലികളിയുടെ
താളത്തിന്നിടയില്‍
ക്യമാറാ കണ്ണുകള്‍ ചിമ്മി ..!!

Sunday, September 3, 2017

പാച്ചിലില്ലാത്ത ഉത്രാടം


പാച്ചിലില്ലാത്ത ഉത്രാടം..

മാരിക്കാര്‍ അകന്നു മനസ്സില്‍
പോന്നോണ നിലാവുപരന്നു
മാടിവിളിക്കുന്നു സദ്യവട്ടങ്ങള്‍
ഒരുക്കുവാനുള്ള പാച്ചിലിലതാ
അച്ചിമാര്‍ വെപ്രാളമില്ലാതെ
മൊബൈല്‍ വിളിച്ചു പറഞ്ഞു
തിരുവോണ സദ്യ തരപ്പെടുത്തുന്നു
ബാക്കിയുള്ളവ ശീതികരണ അലമാരി
നിറച്ചു പിന്നെ മുഖ പുസ്തൻകതാളില്‍
മുഖം പൂഴ്ത്തി കിടന്നു  ഉത്രാടം നേരുന്നു
കാലം പോയ പോക്കെ എന്നും ഓണമാണ്
എല്ലാവര്‍ക്കും പിന്നെ ഇല്ലാത്തവനെ പറ്റി
ഒരു ചിന്തയുമില്ലാത്ത അവസ്ഥ .......
മനസ്സില്‍ അറിയാതെ മൂളി
മാവേലി നാടു വാണീടും കാലം ......... 

Thursday, August 31, 2017

ഇന്നത്തെ വിശേഷം

ഇന്നത്തെ വിശേഷം
             
ഓണമെവിടെ വരെയായി
കോണകം  ഉരിഞ്ഞു
തോരണം  കെട്ടാറായി..!!
വിലകള്‍ കൊടുമുടി ഏറുകയായ്
മാവേലിക്ക് വേലി കെട്ടി
കോമാളിയാക്കി നിര്‍ത്തുകയായ്
പനിമരണങ്ങള്‍ സര്‍വ്വ സാധാരണമായ്
ആരോഗ്യ മന്ത്രിയുടെ നാവിനു മന്ത്
മിണ്ടാട്ടം ഇല്ലാതെ കൊണ്ടാട്ടമായ്
സുനി കാവ്യക്ക് പണി കൊടുത്തു
ദിലീപിന്റെ  ഓണാഘോഷം ജയിലിലായ്
സ്വച്ഛ് ഭാരതും ബേഠി ബെച്ചാവോയും
നോട്ട് അസാധുവാക്കലും പാഠ്യവിഷയമാകുന്നു ......
വീണ്ടും നോവിക്കുന്നു ശിശുമരണം ഗോരക് പുരിനെ
യോഗിക്കുനെരെ ജനം തിരിയുമോ ആവോ
ഇനി എന്തൊക്കെ കാണാം കേള്‍ക്കാം
കാത്തു കഴിയുക മാലയകേരളമേ ..!!

പൂരാടവും ബക്രീദും ഒരിമിച്ചു നാളെ .!!

പറയുന്നില്ലയതുമിതുമിതുമിന്നു നല്ലൊരു നാളല്ലോ
പൂരാടവും ബക്രീദും ഒന്നിച്ചു നില്‍ക്കുന്നുവല്ലോ
പരസപര പൂരിതമാം ആഘോഷ ദിനമല്ലോ
പണ്ട് ബലി ദാനം നല്‍കിയ ഓര്‍മ്മയും
പരമകാരുണികനും സര്‍വ്വശക്തനുമായ
പരം പൊരുളായ അല്ലാഹുവില്‍ വിശ്വാസം
പുനര്‍വിചാരം നടത്താന്‍ ഉള്ളൊരു സുദിനം
പരസ്പര സ്നേഹത്തിന്റെ സന്തോഷം പകരുന്നു
പുലരട്ടെ ഒരുനാളുകൂടി ഓണം വരുന്നുണ്ടല്ലോ ..!!

Image result for ബക്രീദ്

ഒരു മൂലയിലുമൊളിക്കില്ല മൂലം ..!!

 ഒരു  മൂലയിലുമൊളിക്കില്ല മൂലം ..!!

Image may contain: bird
ഓണത്തിനു തന്നെ ഒരു മൂല്യവുമുണ്ടല്ലോ
ഒരുമയുടെ പെരുമയും നന്മയും നിറഞ്ഞൊരു
ഒഴിയാ സ്വപ്നങ്ങളുടെ പൂവണിയും കാലം
ഓമനിക്കാന്‍ ഓളവും താളവുമുള്ള പാട്ടുമായ്
ഓർക്കും തോറും  കുളിർ കോരുന്നുവല്ലോ
ഓരിഴയനും ഈരിഴയനും കസവുമുണ്ടു ഉടുത്തു
ഓലനും കാളനും പര്‍പ്പടകവും പായസവും കൂട്ടിയുണ്ട്
ഓടിവള്ളങ്ങളും ചുണ്ടനും നീറ്റില്‍ ഇറങ്ങി കാട്ടും കരുത്തും
ഒരാണ്ട് അറുതിയോളം ഉള്ള കഥകള്‍ പറയാന്‍
ഒപ്പം എല്ലാവരും ഒത്തുകുടും ആഘോഷം അതെ
ഓണം വരുവാനൊരു മൂലവും വേണമല്ലോ
ഒരു രണ്ടു ദിവസം കഴിയട്ടെ ഓണമിങ്ങു വരുമല്ലോ ..!!

കുറും കവിതകൾ 721


കുറും കവിതകൾ 721

ആടിയുലഞ്ഞു
ശ്വാസത്തിനായി മല്ലിട്ട്
ഒടുങ്ങുന്ന ജീവിത യാത്ര ..!!

തോരാത്ത കണ്ണുകള്‍
വഴിതള്ളപ്പെട്ട വേദനകള്‍
ചുമന്ന വയറുകളുടെ സമ്മാനം ..!!

വട്ടമിട്ടു പറക്കുന്നുണ്ട് മാനത്ത്.
അമ്മ ചിറകിനിടയിൽ ഒളിച്ചു
കോഴികുഞ്ഞുങ്ങൾ ..!!

സുഖ ദുഖങ്ങളൊക്കെ
കുറുകി ചിറകടിച്ചു തീർക്കുന്നുണ്ട്
ക്ഷേത്ര മന്ത്രങ്ങൾക്കിടയിൽ ..!!

പരീക്ഷക്ക് കേറാനാവാതെ
മണിയടിക്കും കാത്തു
ബാഗുകൾ വരാന്തയിൽ ..!!

തീർത്താലും തീരാത്ത
യാത്രയുടെ വളവുകൾ .
മൊട്ടകുന്നുകൾ സാക്ഷി ..!!

അന്തിത്തിരി താഴുന്നാകാശം
സ്വപ്നങ്ങളെ കടലാഴത്തില്‍
മുത്തുകള്‍ക്കായ് തിരയുന്നു ..!!

മുഖം നോക്കുന്നുണ്ട്
ആകാശവും കൊറ്റിയും
കുളത്തിന്‍ കരയിലൊരു തവള..!!

രാവിന്റെ മൗനത്തില്‍
കാതോര്‍ത്ത് കിടന്നു .
എന്നിട്ടും വന്നില്ലയവന്‍..!!

ഇടംതലയും വലംതലയുംമുറുക്കി
താളം ശ്രുതി ചേര്‍ത്തു .
എങ്കിലും പിഴച്ചു ജീവിതകച്ചേരി ..!!

കുറും കവിതകൾ 720

കുറും കവിതകൾ 720

വെയില്‍ തെളിഞ്ഞു
ഇരുചക്രത്തിലേറി
ഓണം ഉണ്ണുവാന്‍ വരവായി ..!!

ഒത്തുപിടിച്ചാല്‍
വലനിറയുമൊപ്പം
ഓണം കുശാലാകും  ..!!

വയറുകള്‍ പുലര്‍ത്താന്‍  
ഒരു പുലിയായോ എലിയായോ
മാറുന്നത് അല്ലെ ആഘോഷം ..!!

കുഴലൂത്തുകള്‍
വേവാത്ത അരി
നിറഞ്ഞകണ്ണ് ..!!

കൊച്ചു പൂതുമ്പി പാറിപറക്കട്ടെ
തൊടിയിലും മുറ്റത്തും
ഓണം വന്നല്ലോ..!!

ബീഡി പുകയോടൊപ്പം
അന്താരഷ്ട്ര ചർച്ചയുടെ
ഉച്ചചൂടിൽ ഉരുകുന്ന പീടിക ..!!

മനസ്സ് വളവു തിരിഞ്ഞ
ഇടത്ത് ഇറങ്ങാന്‍ വെമ്പി
യാത്രക്കൊരു മുടിവില്ല..!!

അനാഥ നൊമ്പരം
നാലുമണിയുടെ വിശപ്പ്‌
ഓര്‍മ്മകള്‍ തിരികെ നടന്നു ..!!

സന്ധ്യാരാഗം പാടി
ചീവിടുകള്‍ രാത്രിയെ വരവേറ്റു
ചക്രവാളം ചുവന്നു ..!!

കണ്ണാടി ആറ്റില്‍ നിഴല്‍കണ്ടു
തലയാട്ടി കേരവൃഷങ്ങള്‍
നഷ്ടകാഴ്ചകള്‍, പ്രവാസ ദുഃഖം ..!!

Tuesday, August 29, 2017

ഇന്ന് അനിഴമാണെന്ന് ..!!

ഇന്ന് അനിഴമാണെന്ന് ..!!

No automatic alt text available.
ആകാശം മഴനീർ പൊഴിക്കുന്നുണ്ട്
അറിഞ്ഞോ അറിയാതെയോ ഓര്‍ത്തു
അനിഴമാണിന്നു ഇനിയും അഞ്ചു നാള്‍
ആകെ ഉള്ളു ഓണത്തിനെന്നു പഞ്ചാംഗം
അത്തം മുതല്‍ തുടങ്ങിയതാ ഒരു ചിന്ത
അകത്തളത്തിലും ഇറ്റുവീഴുന്നുണ്ട്
അകാലമായ് എത്തിയ തുള്ളികള്‍
ആള്‍ദൈവങ്ങളുടെ അരങ്ങു തകര്‍ത്ത്
ആവേശം തുളുമ്പും അന്തി ചര്‍ച്ചകള്‍
അശേഷം മറക്കുന്നൊരു ഓണകാലമെന്നു
ആര്‍പ്പ് വിളികളില്ല ആരവമില്ല എന്തെ ഇക്കുറി
ആ മാവേലിത്തമ്പുരാന്‍ വരവില്ലന്നുണ്ടോ ..?!! 

Monday, August 28, 2017

വിശാഖം പൂക്കുമ്പോള്‍

വിശാഖം പൂക്കുമ്പോള്‍

Image may contain: flower, plant, sky, outdoor and nature

വേലിപ്പരുത്തിയും കാശിതെറ്റിയും
ശംഖു പുഷ്പങ്ങളും കണ്ണുതുറക്കും
വെളയിതില്‍ നാളും തിഥികളും
മാറിമറിയുന്നതറിയാതെപോകുന്നല്ലോ
പൂവറിയുന്നില്ല പൂവിന്റെ മണവും
സൗന്ദര്യവും പൂവിനെ തേടിയെത്തുന്ന
വണ്ടും ശലഭവും ചവുട്ടിമെതിച്ചാലും
നോമ്പരമറിയാതെ വീണ്ടും
പുഞ്ചിരിക്കുന്നുണ്ടല്ലോ തോടിയിലാകെ
അതുകണ്ടാവുമോ കുയിലിന്റെ
പാട്ടിലൊരു തേന്‍ മധുരം പെയ്യുന്നു
കാറ്റും മണം കൊണ്ട് തഴുകി അകലുമ്പോള്‍
അറിയാതെ മേഘങ്ങളുമിഷ്ടമില്ലാതെ
കുടെ പോയിടുന്നു കണ്ണീര്‍ വാര്‍ത്തുകൊണ്ട്
മഴയായ് പോയിയുന്നുവല്ലോ
ഇത് കണ്ടു കവിയറിയാതെ പാടുന്നു
കാവ്യം മനോഹരമെന്നു പറയാതെ വയ്യ ..!!

കണ്ണിലാകെ ..!!

No automatic alt text available.
കണ്ണിൽ നിറയുന്ന സ്വപ്‍നമത്രയും
കാണുന്നതാരെകുറിച്ചാണോ പറയുമോ
കവിളിലെ നുണകുഴിയുടെ ആഴം
കണ്ടാലറിയാം സ്നേഹം പൂക്കുന്നത്
ഒരിക്കലും വാടാത്ത മണം പോകാത്ത
ആരോ ഒരാൾക്കുവേണ്ടിയാണെന്നു
ആരാണ് ഭാഗ്യവാൻ ഈ ഭൂമിയിലുണ്ടോ ..
മിന്നി തിളങ്ങും നിൻ മൂക്കുത്തി ചേലുകണ്ട്‌
മാനത്തെ താരകവും നാണിച്ചു പോയല്ലോ
വാർമുടിയുടെ എണ്ണക്കറുപ്പും മണവും
വല്ലാതെ മയക്കുന്നല്ലോ കിനാവിൽ കണ്ടൊരു
മുഖം മായാതെ നിൽപ്പാണ് കണ്ണിലാകെ ..!!

മഴ എന്ന കവിത

മഴ എന്ന കവിത

Image may contain: plant, tree, outdoor and nature
ഉറങ്ങാന്‍ ഉണര്‍വേകുന്ന
ആകാശ ദൂതികള്‍.
ഇവര്‍ മഴ..

നനയാന്‍ സുഖമെങ്കിലും
നിലക്കാത്ത പേകിനാവ്
പിച്ചും പേയും പറയിക്കുന്ന പനി

ഉണങ്ങാത്ത മനസ്സും
വിരിച്ചിട്ട തുണിയും
ഇറയത്തു കാത്തുകിടന്നു

കഞ്ഞിക്കു മികവേകി
ചുട്ട പപ്പടകവും ചമ്മന്തിയും
പുറത്തു താളം പിടിക്കുന്ന മഴയും

തോടിനിറഞ്ഞു പുഴകവിഞ്ഞു
വിശപ്പിന്റെ വഴിയടഞ്ഞു
വെയിലിന്റെ കനിവിനായ് കാത്തിരുന്നു

ശാപവാക്കുകള്‍ ഏറ്റു
അവസാനം കരച്ചില്‍ നിര്‍ത്തി
തിരികെ വരാത്തവണ്ണം പോയി ..!!

കുറും കവിതകൾ 719

കുറും കവിതകൾ 719

നാളെയുടെ കാല്‍പ്പാടുകള്‍
തീര്‍ക്കുന്നു താപം .
ജലാശയത്തിന്‍ വരണ്ട മുഖം ..!!

ഇരുളിമയുടെ ഏകാന്തതയില്‍
മലയും മേഘവും ചുബിക്കുന്നു.
കണ്ടിതു പുഴ നാണിച്ചു ..!!

സായം സന്ധ്യയുടെ
നിഴല്‍പറ്റി തിരകളില്‍
ഇരതേടും കൊറ്റികുട്ടം ..!!

നീലിമയുടെ അനന്തതയിലേക്ക്
കൈനീട്ടി നില്‍ക്കും വന്മരങ്ങള്‍
വസന്തത്തിന്‍ സന്തോഷം ..!!

ഉശിരാര്‍ന്ന പ്രകടനം
അമരക്കാരുടെ പ്രയത്നം .
വിജയത്തിന്‍ സന്തോഷം..!!

കൂട്ടമണി അടി
എല്ലാം മറന്നു ഓടി .
ഇന്ന് ഓര്‍മ്മകളില്‍ ചിരി പടര്‍ന്നു ..

കണ്ണൂകളിലൂടെ  നീലിമ
മനസ്സിനുള്ളിലേക്കു പടർന്നു ..
കടലുമാകാശവും ഒരുപോലെ ..!!

ഒടുങ്ങാത്ത മഴയും
വെള്ളവും എത്ര കണ്ടു .
ഒഴിയാനാവാത്ത ജീവിതം ..!!

അത്തം ചിത്തിര ചോതി
അനിയത്തി ഇട്ടൊരു പൂക്കളത്തേല്‍
അയലത്തെ നായ കാലുപൊക്കി ..!!

അമ്മഓണമുണ്ടില്ല
മകന്‍  വന്നില്ല .
വഴിയരികില്‍ കാത്തുനിന്നു ..!!

Friday, August 25, 2017

കുറും കവിതകൾ 718

 കുറും കവിതകൾ 718

അതിജീവനത്തിനായി
കുട്ടിയായി മാറുന്നു.
വർണ്ണബലൂണുകൾ കാറ്റിലാടി ..!!

കാലിൽ വിലങ്ങുമായ്  തത്ത .
സ്വാതന്ത്ര്യത്തിന്
വിലയറിയാത്തമനുഷ്യന്‍ ..!!

വാനത്തിൻ  വർണ്ണം
കാറ്റിന്റെ കുളിർമ .
കവിമനസ്സിലൊരു കാവ്യം ..!!

തുറന്നിട്ടവാതായനത്തിലൂടെ
കാറ്റും വെളിച്ചവും കടന്നുവന്നു
ഇരുളൊടിയൊളിച്ചു ..!!

കടവത്തെ തോണി
കാത്തുകിടന്നു .
ഓണത്തിന്റെ വരവ് ..!!

പൂമരകൊമ്പിനിടയിലുടെ
വണ്‍ ചന്ദ്രലേഖ .
കുളിര്‍കാറ്റു വീശി ..!!

ചങ്ങാത്തങ്ങളുടെ
കാലുനീളുന്നത്
ലഹരിയുടെ താഴ്വാരങ്ങളില്‍ ..

വരുമെന്ന് പറഞ്ഞിട്ട്
കാത്തിരിപ്പിന്റെ
കണ്ണു കഴച്ചു ഇണയവന്‍ വന്നില്ല ..!!

അല്പായുസ്സുക്കള്‍
അവരറിയുന്നില്ല
വെളിച്ചം ദുഖമാണെന്ന് ..!!

ഒളിച്ചുകളിച്ചു
വരുമ്പോഴേക്കും
ബാല്യം കൗമാര്യമായ് മാറുന്നു ..!!

കേഴുക കേരളമേ

കേഴുക കേരളമേ...

പൊലിക്കുന്നുണ്ട് തൊടിയിൽ 
മുക്കുത്തിയും കാക്കപ്പൂവും തുമ്പയും
തൊട്ടാവാടി പൂവും കൊളാമ്പിയും
അരുളിയും തെച്ചിയും പിച്ചിയും 
ചെമന്തിയും ചെണ്ടുമുല്ലയും 
കൊങ്ങിണിയും നാലുമണിയും.
അത്തപത്തും പൂവിളിയും 
എല്ലാം ഓർമ്മയുടെ ഏടുകളിൽ 
പൂക്കളം തീർക്കുന്നു .പൂവമ്പൻ 
എയ്യുവാൻ പൂവടകളില്ല ഇന്ന് .
എല്ലാം മാർജിൻ ഫ്രീയിലും 
മാളുകളിലും കയ്യാറാക്കിയടിക്കി.
തുമ്പിതുള്ളലും മായിലാട്ടവും 
എല്ലാം നീളത്തിമിൻങ്കലം വിഴുങ്ങി .
ഇനി എന്ത് പറയാൻ അമ്മുമ്മയും 
അപ്പൂപ്പനും കണ്ണും കണ്ണും നോക്കി
ഇരിപ്പു മക്കളും മരുമക്കളും 
പേരാകിടങ്ങളും അന്യനാട്ടിൽ 
കിഴവൻ നാട്ടുമാവിൻ കൊമ്പുകൾ
 ഊഞാലിനും കൈകൊട്ടി ചിരിക്കും 
കാതോർക്കുന്നു. ഇനി എന്തൊക്കെ 
കാണണം മാവേലി തമ്പുരാനെ
 വേലികെട്ടി കടക്കാർ കോമാളിയാക്കി .
നമ്മളെ ഭരിക്കും സർക്കാരുകൾ ചെലവ് 
ചുരുക്കി ഓണം കാണം ആക്കി മാറ്റുന്നു .
കേഴുക കേരളമേ .....
 ജീ ആർ കവിയൂർ

ഓര്‍മ്മയായ് ഓണം

ഓര്‍മ്മയായ് ഓണം

അത്തപത്തോണത്തിനായി ആര്‍പ്പുവിളിക്കുന്നു
അരയും തലയും മുറുക്കി ആഘോഷത്തിനായ്‌
അരവയര്‍ നിറവയര്‍ ആക്കാന്‍ ഒരുങ്ങുന്നു
ആവണി പൂത്താലമൊരുക്കി അംഗണവും

തുമ്പയും തെച്ചിയും പിച്ചിയും മുക്കുത്തി
താമരയും നിരത്തി കളങ്ങളില്‍ വര്‍ണ്ണം
താളമേള വാദ്യങ്ങള്‍ മുഴങ്ങി ആനയിക്കുവാന്‍
തമ്പുരാനെ മാലോകരെല്ലാവരും ഒന്നുപോലെ

കിച്ചടി പച്ചടി നൂറുകകറികളും ഇലവട്ടത്തില്‍
കാച്ചിയ പര്‍പ്പടകവും കായവറുത്ത ഉപ്പേരിയും
കടലയും പരിപ്പും പാല്‍ പായസങ്ങള്‍ വിളമ്പി
കദനങ്ങളൊക്കെ മറന്നങ്ങു കൊണ്ടാടുന്നിതാ

തിരുവോണം ഒരുമയുടെ പെരുമയാം ഉത്സവം
തിങ്കള്‍ തളിക മാനത്തു നിന്നു പുഞ്ചിരിച്ചു
താഴെ ഊയലാടി കുട്ടികള്‍ ആനന്ദത്താല്‍ ആറാടി
തരുണിമണികള്‍ കൈകൊട്ടിയാടി തിരുവാതിര

ഇതെല്ലാം പോയ്‌ പോയകാലത്തിന്‍ ചിത്രമിന്നോ
ഇല്ല കളികള്‍ പലതും മറന്നു മലയാളി മനസ്സുകളില്‍
ഇഴയറ്റു ബന്ധങ്ങള്‍  ഇമയടച്ചു തുറക്കുംപോലെ
ഈണം മറന്നു താളം മറന്നു മനുഷ്യത്ത്വം കരവിട്ടു

തമ്മില്‍ തല്ലും പഴി പറഞ്ഞു പഴകലം പോലെ ആക്കി
തെളിമയുടെ തനിമയുടെ തനതായ സന്തോഷതിരികെട്ടു
തരിശായി  ഇരുണ്ടു മനസ്സാകെ കഷ്ടം ഇനി എന്ത് പറയേണ്ടു.?
തമ്മില്‍ മുഖം നോക്കാതായി ഓണം വെറും ഓര്‍മ്മയായ് ..

മാറണം ഇനിയും പഴമയുടെ നന്മകളെ സാംശികരിച്ചു.
മണമേറും സ്നേഹപൂക്കള്‍ വിരിയിച്ചു സന്തോഷത്തെ
മറക്കാതെ വീണ്ടെടുക്കാം മലയാള തനിമ നിലനിര്‍ത്താം
മക്കളെ വരിക നമുക്കൊരു പുതിയ ലോകം സൃഷ്ടിക്കാം   .!!

ജീ ആര്‍ കവിയൂര്‍
25.08.2017

Thursday, August 24, 2017

രഹസ്യങ്ങള്‍

Image may contain: one or more people and closeup


വാക്കുകളുടെ സംവേദനശക്തി
 എപ്പോള്‍ നഷ്ടപ്പെടുന്നുവോ
അപ്പോൾ ചുണ്ടുകൾ തമ്മിൽ
ചേർന്ന് വ്യക്തത നൽകും
വാചകങ്ങള്‍  ഇല്ലാതാകുമ്പോള്‍
മൗനം താനേ വഴി തേടും
ചുണ്ടുകളുടെ മാസ്മരികതയാല്‍
 അവകള്‍ തമ്മില്‍ ചേരുമ്പോള്‍
മനസ്സു അത് അറിയുന്നു
മൃദുലമാം സ്പര്‍ഷനാനുഭൂതിയാല്‍
മൗനം നിറയും വേളയില്‍
വാചാലമാകുന്നു എല്ലാ രഹസ്യങ്ങളും ..!!

കുറും കവിതകൾ 717

 കുറും കവിതകൾ 717

ഓർമ്മകൾ മായിക്കപ്പെടുന്നു
മണൽ കാറ്റിൽ ...
സൂര്യ കിരണങ്ങൾ തിളങ്ങി ..!!

അരണ്ട വെളിച്ചത്തിൽ
ജാലകച്ചില്ലിൽ മുട്ടിവിളിച്ചു
മഴയവളുടെ പരിഭവം ..!!

മഴയുടെ അകമ്പടിയിൽ
തുഴഞ്ഞടുക്കുന്നു വഞ്ചി
അക്കരയിൽ കാത്തുനില്പിൻ നെഞ്ചിടിപ്പ് ..!!

ആദിരാത്രിയിൽ
ആരുടെയോ മെത്തയിൽ
ഞ്ഞെരിഞ്ഞമരണ്ടേ മുല്ല ..!!

കായൽപ്പരപ്പിലെ
ഓളങ്ങൾക്കൊപ്പം അലതല്ലും.
വിജയത്തിന്‌ സന്തോഷം ..!!

അന്തിയോളം പ്രയത്നിച്ചിട്ടും
സൂര്യനോളം എത്താനാവാതെ
കടലിന് മുകളിൽ ഒരു പക്ഷി ..!!

നാലുമണി വിട്ട വിശപ്പ്
കടവത്തെ തോണി കാത്ത്
കുടപിടിച്ചു നിന്നു...!!

കുളക്കടവുകാട്ടി
കുട്ടിയുടെ കരച്ചിൽമാറ്റും
അച്ഛന്റെ സ്നേഹം ..!!

ജാലകത്തിലൂടെ
എത്തിനോക്കുമൊരു
പൂക്കാലമെനിക്കായ് ..!!

മേഘങ്ങൾ ആകാശത്തു
പ്രണയ കവിത രചിച്ചു
കാറ്റത് മായിച്ചു ....!!

Wednesday, August 23, 2017

അവകാശി ..!!

അവകാശി ..!!

Image may contain: one or more people and shoes

വാഞ്ചിത മനസ്സിനെ തൊട്ടുണർത്തുവാൻ
വെമ്പുന്ന തരംഗ താളങ്ങൾ തീർക്കും വീണ
വിരലുകൾ മെല്ലെ തൊട്ടുണർത്തും അനുഭൂതി
വിരഹമാർന്ന രാവുകളുടെ തനിയാവർത്തനം

അകലെ നക്ഷത്ര സഞ്ചയങ്ങൾ മിന്നിത്തിളങ്ങി
ആരെയോ കാത്തിരിക്കുന്നത് പോലെ പുഴവഞ്ചി
ആലിംഗനം കാണാൻ കൊതിക്കുന്ന നിലാപുഞ്ചിരി
അലിഞ്ഞു അലിഞ്ഞു പുലരിവെട്ടത്തോട് ചേർന്നു

ഉഴറി നടന്നു മായാം ജീവിതമെന്ന മൂന്നക്ഷരങ്ങളുടെ
ഉണർവിൽ മല്ലിട്ടു മുന്നേറുമ്പോൾ കയറ്റി ഇറക്കങ്ങൾ
ഉലകിൻ ഉടയോന്റെ ദയകൾ മറന്നു ഞാനെന്ന ഭാവത്താൽ
ഊറ്റം കൊള്ളും  അഹങ്കാരമാർന്ന നെഞ്ചുവിരിവുകൾ.

വെട്ടിപിടിച്ചും ഗോഗവാ വിളിച്ചും ചരിത്രങ്ങളെ മാറ്റിയും
വെല്ലും കോട്ടകൊത്തളങ്ങൾക്കു അധിപതിയായ്
വീറോടെ എല്ലാം മറന്നു ചാരിത്ര വിശുദ്ധി ഇല്ലാതെ
വീഴുന്നു വെറും ആറടി മണ്ണിന്റെ അവകാശി മാത്രം ..!!

Monday, August 21, 2017

കുറും കവിതകൾ 716


കുറും കവിതകൾ 716

മേഘങ്ങളേ വരവേല്‍ക്കാന്‍
പീലിവിടര്‍ത്തി നില്‍പ്പു
തെക്കെന്‍ കാറ്റില്‍ അടക്കാമരങ്ങള്‍ ..!!

പുലരൊളിയില്‍
ഉണര്‍ന്ന ഗ്രാമഭംഗി
ഇളംകാറ്റു തലോടി  ..

ജീവിത മത്സരങ്ങള്‍ക്കായ്
തുഴഞ്ഞു നീങ്ങുമ്പോള്‍
കാണാതെ പോകുന്ന പ്രകൃതി ഭംഗി ..!!

ഓര്‍മ്മയില്‍  തങ്ങിയ
നനഞ്ഞ കാല്‍പാദം.
ഇടിയും മഴയും പുരപുറത്തു.!!

പ്രഭാതരശ്മിയുടെ
അനവദ്യ സൗന്ദര്യം.
കുളിര്‍ കോരുന്ന കാറ്റും ..!!

നിലാവിന്റെയും
മഴയുടെയും നനവേറ്റു
ഓലപ്പീലികൾ കാറ്റിലാടി  ..!!

മുസലിയാർ ഓതികെട്ടി
സ്വപ്നാടനം നിന്നു  
മഴ തകർത്ത് പെയ്തു ..!!

മഴ പെയ്യ്തു തോർന്നു
കൽവിളക്കുകൾ
എണ്ണകാത്തു നിന്നു  ..!!

ശ്രാവണ സന്ധ്യയുടെ
നിഴൽ ഏറ്റു വാങ്ങി
പുഴയിലൂടെ വഞ്ചി നീങ്ങി ..!!

നീലാകാശം നോക്കി
ഇലയറ്റ ചില്ലകൾ
മഴക്കായി ഉള്ളുരുകി കേണു ..!!

മഴമേഘങ്ങൾ ചുംബിച്ചകന്നു
മലയാകെ നനഞ്ഞു
പ്രണയത്തെ കണ്ടു കവി ..!!

കുറും കവിതകൾ 715

കുറും കവിതകൾ 715

ചോളത്തിനായി കാത്ത്
കനലിൽ മൊരിയുന്നുണ്ട്
വിശപ്പിന്റെ ആന്തൽ ..!!

ഇരുള്‍ പരക്കും സന്ധ്യ
വെളിച്ചം  പെയ്യുന്ന നിരത്ത് .
കുളിർ കാറ്റ് വീശി ..!!

ആത്മാന്വേഷണത്തിന്‍
പാച്ചിലിലവസാനം
കിടന്നിടം  വിഷ്ണു ലോകം ..!!

പടി കയറിവരുന്നുണ്ട്
ഒരു പിള്ളാരോണം
കുടചൂടിയ മഴയുമായി

മണിയടിച്ചു
ചൂരകഷായം പേടിച്ചോടി .
ബാല്യത്തിൻ ഓർമ്മകളിൽ

പടിപ്പുരയിറക്കം
കുളത്തിലേക്കു
ശുദ്ധിവരുത്തുകിലെ നേർകാഴ്‍ച  ..!!

കണ്ണുചുവപ്പിച്ചു പറന്നു
കാടിന്റെ മൗനം ഉടച്ചു
ഉപ്പുചോദിച്ചു ചോദിച്ച്

പന്തത്തിന്‍ വെട്ടം
പാതിരാവിന്‍ നിശബ്ദതയില്‍
കുരുതികളം ഒരുങ്ങി  ..!!

അസ്തമയത്തിനൊപ്പം
ക്ഷീണം തീര്‍ക്കാന്‍
ചില്ലതേടി ഒരു ചിറകടി ..!!

നിറപുത്തരി
നൈവേദ്യത്തിനായ്
ചിങ്ങപ്പറവയെത്തി..!!

Saturday, August 19, 2017

കുറും കവിതകൾ 714

കുറും കവിതകൾ 714

ഇന്നറിയാത്ത ചിരി
കാറ്റിന്റെ വരവും കാത്ത്
നാളെയുടെ ചരമം ..!!

ബാല്യത്തിന്റെ ധൈര്യം
സ്വാതന്ത്യം സന്തോഷം
ഓര്‍മ്മകളുടെ ഉത്സവം ..!

ഇന്നിന്റെ വെയില്‍
സ്വാതന്ത്ര്യത്തിന്‍ വിലനല്കിയ
തുരുമ്പിച്ച ഓര്‍മ്മകള്‍...!!


'ഉറച്ച കാലടികള്‍
സ്വാതന്ത്ര്യത്തിന്‍
വിലനല്കും കാവല്‍ ..!!'

പടിപുര വാതിലില്‍
ഒളികണ്‍ ഏറിയും
ഒരു കരിമഷി കവിത ..!!

വെയിൽ കൊണ്ട് പാടം
അയവിറക്കാന്‍ നാല്‍ക്കാലി
തണൽ കൊണ്ട് ഇരുകാലി ..!!

പുഴയും കടന്ന്
ആലിൻകൊമ്പും തഴുകി
വരുന്നുണ്ടൊരു ചിങ്ങക്കാറ്റ് ..!!

പഴമയുടെ മണം പേറും
ഇടനാഴിയിൽ നിൽക്കുമ്പോൾ
ജീവിതമേ നിനക്ക് ഇനിയും നീളമോ ..!!

മുങ്ങിത്താഴുന്ന സന്ധ്യ
ഒന്നുമറിയാതെ രാവ്
ക്ഷീണിച്ച  വഞ്ചികൾ ..!!

കണ്ടുകൊതിക്കാതെ
മാമ്പൂവിനെ വരുന്നുണ്ട്
വെയിലേറും മേഘം ഉരുക്കുവാൻ ..!!

കുറും കവിതകൾ 713കുറും കവിതകൾ 713

പുലരിവാനം തുടുത്തു
നിറം ചില്ലു കോപ്പയിൽ
ഉറക്കം മാഞ്ഞു ..!!

അരിഞ്ഞ കതിരുകൾ ഒപ്പം
അരിവാളിൻ നാവു ചലിച്ചു
അടങ്ങു വിശപ്പേ ..!!

മൂവന്തിയിൽ
മാനത്തു ഒരു ചെമ്പരത്തി.
നിഴലനങ്ങും   വഞ്ചി കടലിൽ   ..!!

മേഘപാളികളിലുടെ
ചിറകുവിരിച്ചു ലോഹപക്ഷി .
സ്വപ്‌നങ്ങള്‍ യാത്രയായ് ..!!

മൗനമുടച്ചു
ഇലയനക്കങ്ങള്‍ .
പുലരിയുണര്‍ന്നു  ..!!

മൗനമുടച്ചു
ഇലയനക്കങ്ങള്‍ .
പുലരിയുണര്‍ന്നു..!

വളയിട്ട കൈകൾ
തുഴഞ്ഞാലും
അമരത്തു മീശക്കാരൻ ..!!

അടിവില്ലില്‍ അവസാനം
ഒന്നല്ല രണ്ടു മൂഷികര്‍.
കര്‍ഷകന്റെ നെടുവീര്‍പ്പ് ..!!

മക്കളൊക്കെ ഉണ്ടായിട്ടും
മുക്കുട്ടും കഷായത്തനും
നടക്കുകയല്ലാതെ നിവർത്തിയില്ല ..!!

ജീവിത വിശപ്പിൻ വേദിയിൽ
കലകൾ പലതും
താങ്ങായി നിൽക്കുന്നു ..!!

Wednesday, August 16, 2017

നീ മാത്രമെന്തേ.....രാവുറങ്ങി നിലാവുറങ്ങി
നീ മാത്രമെന്തേ മയങ്ങിയില്ല ,,,

നിന്‍ മിഴിയാകെ തുളുമ്പിയല്ലോ
നീറുന്നുവോ ഉള്ളില്‍ വിരഹ നോവ്
കാത്തിരിപ്പിന്‍ നിറം മങ്ങും ദിനങ്ങളുടെ
കിനാവൊക്കെ കാണാനാവാതെ


രാവുറങ്ങി നിലാവുറങ്ങി
നീ മാത്രമെന്തേ മയങ്ങിയില്ല ,,,

കദനത്തിന്‍ വേദനയാലെ
കടലലയലറി കരഞ്ഞു കരയോട്
തൊട്ടുരുമ്മി വന്നു മെല്ലെയങ്ങ്
പതഞ്ഞു നുരഞ്ഞു ദുഃഖങ്ങളാറാതെ,,,,,

രാവുറങ്ങി നിലാവുറങ്ങി
നീ മാത്രമെന്തേ മയങ്ങിയില്ല ,,,

കലഹം പറഞ്ഞു തിരികെ പോകും നേരം
കടലിന്റെ കഥയെല്ലാമറിഞ്ഞൊരു
കവിയത് എഴുതി ഏറ്റുപാടി
കണ്ടു നിന്നവര്‍ ഇതൊന്നുമേ അറിഞ്ഞതില്ല

രാവുറങ്ങി നിലാവുറങ്ങി
നീ മാത്രമെന്തേ മയങ്ങിയില്ല ,,,

കുറും കവിതകൾ 712


കുറും കവിതകൾ 712


രാവിന്‍ കമ്പളത്തില്‍
നിലാപാല്‍ ചന്തം ചുരത്തി .
ചൂണ്ടി നിന്നു അച്ഛന്റെ വാത്സല്യം ..!!

മാനത്തും തോളത്തും അമ്പിളി
രാവുറങ്ങി ഉറങ്ങാതെ
അച്ഛന്റെ വാത്സല്യം ...!!

മഴമാറി വെയില്‍ തെളിഞ്ഞു
നീലകൊമ്പന്‍ തുമ്പി വരവായ്
ഓണമകലെയല്ല ..!!

കടലിരമ്പി
കാറ്റടിച്ചു
അരയത്തിയുടെ ഉള്ളം പിടഞ്ഞു   ..!!

മഴമാറി
വെയില്‍ വന്നു .
വന്നതില്ല അവള്‍ മാത്രം  ..!!

ചെണ്ടയും ഇലത്താളവും മുറുകി
മുടിയേറ്റം തുടങ്ങി .
കാവില്‍ കാളിഉറഞ്ഞാടി ..!!

അമ്മയില്ലാ ദുഃഖമറിയിക്കാതെ
നിലാവുറങ്ങുമ്പോൾ
തോളിൽ ഉറങ്ങും പൈതൽ ..!!

നിലാവെട്ടത്തിൽ
വാത്സല്യ തോളിലേറി
വിരലുണ്ട് ഉറങ്ങി പൈതൽ ..!!

കടൽകാറ്റിന്റെയും
മേഘഗതിയും കണ്ടു
അരയന്റെ ഹൃദയമിടിപ്പേറി  ..!!

കാറും കോളും കയറി
കടൽ തിരയുടെ ഭാവമാറ്റങ്ങൾ
ഒന്നും വകവെക്കാതെ അരയർ..!! 

കുറും കവിതകൾ 711

കുറും കവിതകൾ 711

ശീലക്കുട തുമ്പത്തു
ഇറ്റുന്ന മഴമുത്ത് .
നാലുമണി വിട്ട വിശപ്പിന്റെ ഓട്ടം..!!

നൂല്‍പ്പന്തുകള്‍ കൊണ്ട്
ജയം ഉറപ്പിച്ച കര്‍ക്കിടകം .
ഓണവെയില്‍ കാത്തു കൊച്ചുമനം ..!!

രാവിന്റെ മുറ്റത്തു
ആളിപടരുന്നുണ്ട്
കാറ്റിലുലഞ്ഞ തിരിനാളം ..!!

നാലുമണിയുടെ വരവും കാത്തു
ആവിയില്‍ വേവുന്നുണ്ട് .
സ്നേഹത്തിന്‍ മധുരം ..!!

ഉദയകിരണങ്ങലുടെ
തലോടലേറ്റ് തിളങ്ങുണ്ട്
ചാളതടിയിലെ ജീവിതം ..!!

ചുവപ്പ് കൊടികളില്ലാതെ
മഴമുകിലുകളാല്‍
തടഞ്ഞിട്ട യാത്ര ..!!

കനല്‍ക്കട്ടയാറിതണുത്തു
വേനല്‍ വീഴ്ത്തിയൊരില
നിറങ്ങള്‍ തമ്മില്‍ ചേര്‍ന്നു..!!


വിശപ്പിന്റെ സ്വാദ്
എല്ലാം മറക്കുന്നു
നിവൃതികെടിന്റെ സ്വാതന്ത്ര്യം..!!

കെട്ടടങ്ങിയ പകല്‍
കാത്തിരിപ്പിന്റെ കണ്ണു കഴച്ചു
വിരഹതീരം ..!!

സ്വാതന്ത്യം അതാണ്‌ എല്ലാം .
പ്രകൃതിയെ അറിഞ്ഞു
വളരേണ്ട ബാല്യം ...!!

Saturday, August 12, 2017

കുറും കവിതകൾ 710


കുറും കവിതകൾ 710

ഓരോ ജീവിക്കും തുല്യമായി
തലയെടുത്ത് നില്‍ക്കാന്‍
പ്രകൃതി നല്‍കിയിട്ടുണ്ട്  അവകാശം ..!!

താളമേള തുടുപ്പില്‍
വെഞ്ചാമരം വീശുന്നു
ആനപുറം പൂര പറമ്പാക്കുന്നു കഷ്ടം ..!!

കുടിനീരിനു നാവിളക്കുന്ന
പുഞ്ചവയല്‍ക്കരയില്‍
മാനം നോക്കി കരിമ്പനകള്‍ ..!!

കാകന്റെ ആരാധനാമൂർത്തി
പല്ലില്ലാ മോണകാട്ടി ചിരിച്ചു .
മൈതാനം സ്വാതന്ത്ര്യ ദിനമാഘോഷിച്ചു  ..!!

റാന്തൽ മുനിഞ്ഞു കത്തി
വാതിൽ പഴുതിലൂടെ
ഭയം എത്തി നോക്കി ..!!

ആറാതെ പതച്ചു പൊന്തി
നരകേറിയ ജീവിതം
നിലനിൽപ്പിന്റെ കച്ചവടം ..!!

തല്ലുകൊണ്ട് പാകമാക്കുന്നുണ്ട്
മൺപുരണ്ട ജീവിതം .
ഉടയൻ ഉടച്ചാൽ കേടില്ലല്ലോ    ..!!


പുലരിപുഞ്ചിരിമായാതെ
പാൽപാത്രവുമായ് .
പടിവാതുക്കൽ കുഞ്ഞു ശലഭം ..!!

രാമായണപ്പലകയില്ലാതെ
തെറ്റിപ്പൂവും ഇല്ലാതെ
മുറ്റത്തു വായനതുടരുന്നു കര്‍ക്കിടം ..!!

ചെവിപോയ കണ്ണാടിയുമായ്
വായന തുടരുന്നുണ്ട് കോലായിൽ .
മുറ്റത്തേറ്റു വായിക്കുന്നുണ്ട്  കർക്കിട മഴ ..!! 

കുറും കവിതകൾ 709


കുറും കവിതകൾ 709

വസന്തപൗർണ്ണമിയിൽ
രാവറുതിയിലായ്
കുളിര്‍ കാറ്റായ് അവള്‍വന്നു ..!!

മാവിലക്കിടയില്‍
വിടര്‍ന്നൊരു അമ്പിളി .
മനസ്സിലൊരു കുളിര്‍കോരി ..!!

ഊഞ്ഞാലാടുന്ന
തെങ്ങോലത്തലപ്പുകള്‍
കര്‍ക്കിടക്കാറ്റില്‍ മണിമുത്തുക്കള്‍..!!

ഇലപെയ്യും മഴയത്ത്
തിരഞ്ഞു നടന്നു
ഒരു ചമ്മന്തിക്കുള്ള വക ..!!

ഓടിന്‍ പുറത്തു
കര്‍ക്കിട മഴയുടെ
പഞ്ചാരിമേളം ..!!

പെയ്യ് തൊഴിഞ്ഞ മഴ .
കുട തുഞ്ചത്ത്
കണ്ണുനീര്‍ തുള്ളി ..!!

പടിഞ്ഞാറേ ചക്രവാള-
ക്കവിള്‍ ചുവന്നു തുടുത്തു
മനസ്സില്‍ വിരഹം നിറഞ്ഞു ..!!

കാറ്റും മഴയും നനഞ്ഞു
തലയെടുത്ത് കൈകെട്ടി
പൊന്‍ മുടിമലയിലൊരു ഒറ്റയാന്‍ മരം ..!!

പച്ചകൊടി കാട്ടും
പെണ്‍കൊടി കരുത്താണ്
ഒരു ദേശം നീക്കുന്നത് ..!!

രാവുറങ്ങി
നിലാവുറങ്ങി
ഉണര്‍ന്നിരുന്നു കൂമന്‍ ..!!

കുറും കവിതകൾ 708


കുറും കവിതകൾ 708

അന്തിച്ചെമ്പക മരത്തിലിരുന്നു
ചെമ്പോത്തു വിളിച്ചു കൂവി .
നാളെ ചിങ്ങം വരവാകുമെന്നു ..!!

കിഴക്കന്‍ മലകടന്നുവന്ന
അന്തിക്കാറ്റ് മുറ്റത്തെ
മാവിനെ കെട്ടിപ്പിടിച്ചു ..!!

പറമ്പിലെ  ഒറ്റക്കരിമ്പന
വിരഹമുള്ളിലൊതുക്കി
ആകാശം നോക്കി ചിന്തിച്ചു നിന്നു ..!!

നാട്ടുമാവിന്‍ നേരെ കുട്ടികള്‍
കല്ലും കൊഴിയുമെറിഞ്ഞു
നിക്കറുനിറയെ മാങ്ങാചുന..!!

തമിഴ്‌നാട്ടിൽ നിന്നും
ബസ്സുകയറി ചുരമിറങ്ങി
മുല്ലപ്പൂക്കൾ വന്നു  തൊഴാൻ ..!!

പുഞ്ചപ്പാടം .
പച്ചകായല്‍ക്കര .
ഉടഞ്ഞ വഴിയമ്പലം ..!!

ഓടിക്കയറിയ വഴി
പായൽ കേറി കിടക്കുന്നു .
ഓർമ്മകൾ പടിയേറുന്നുണ്ട് ..!!

കർക്കട പെയ്യത്തിൽ
മേഘം വീണ പുഴയും
പാടവും ഒരുപോലെ  ..!!

ഒരുങ്ങുന്നുണ്ട് ചിങ്ങം
നീറ്റിലെ താളമേളാ-
ഘോഷങ്ങൾക്കായി ചുണ്ടൻ ..!!

മാന്തോപ്പുകൾക്കിടയിൽ
പാതിരാച്ചന്ദ്രൻ തിരനീക്കി
ഓർമ്മകളായി നക്ഷത്രങ്ങൾ ..!!   

Friday, August 11, 2017

കുറും കവിതകൾ 707

കുറും കവിതകൾ 707

റബ്ബര്‍ മരത്തണലിനിടയിലുടെ
ആരെയോ കാത്തുകിടക്കുന്നു
മൂകമായി ഒരു ചെമ്മണ്‍പാത ..!!

പടുതിരികത്തുന്ന സന്ധ്യാംബരം
കിളികള്‍ ചേക്കേറി
മെല്ലെ ഇരുട്ട് പരക്കുന്നു..!!

കൊടമഴക്കാറുകള്‍ കണ്‍തുടച്ചു
വെയില്‍ തിളക്കം കൊണ്ടു
പാലംകടന്നൊരു വണ്ടി വരുന്നു ..!!

കിഴക്കാകാശം പൊന്നായി
നുരപതയുമായി കടലല്‍
തീരത്തൊരു തോണി ..!!

കിഴക്കന്‍ കാവില്‍
കുളിച്ചുതൊഴുതു
കസുമുണ്ടുടുത്തു ചിങ്ങപുലരി  ..!!

താലപ്പൊലിപ്പൊലിമയില്‍
തിടമ്പേറിയ ദേവര്‍ .
പടിതോറും പറയെടുത്തു..!!

താളമേളപ്പെരുക്കം
വെളിച്ചപ്പാടിന്റെ ചെമ്പട്ട്
കാറ്റില്‍ പാറി പറന്നു ..!!

നിരയാര്‍ന്ന കേരതലപ്പുകള്‍
കൈയ്യാട്ടി വിളിച്ചു വരിക
മലയാഴ്മയുടെ സ്നേഹതീരത്തേക്ക് ..!!

കരഞ്ഞു കലങ്ങിയ
പുഴയുടെ രോദനം
കര്‍ണ്ണങ്ങളടച്ച മനുഷ്യന്‍..!!

Wednesday, August 9, 2017

മനമേ പാടുക

Image may contain: bird and sky

ഒരുനാള്‍വരുമിനി ദുഖമെല്ലാം മൊടുങ്ങും
ഒരുമയാര്‍ന്നു തോളോടു തോള്‍ചേരും
വാനവും ഭൂമിയും കൈകോര്‍ക്കും
വാനവില്‍ കാവടിയാടും വര്‍ണ്ണങ്ങളും
മയിലാടും കുന്നുകളും കുയില്‍ പാടും കാടും
മദനമാടിയോടും മാനും തുയില്‍ പാടും പുലരിയും
കടലോടുവില്‍ കരയെ വിട്ടകലും നേരങ്ങളില്‍
കാമിനിയവള്‍വരും കൈപിടിച്ചു കൊണ്ടുപോകും
സ്നേഹം നിറയുമെല്ലായിടത്തും ആനന്ദം നടമാടും
സന്തോഷം അലതല്ലും സമാധാനം കൈവരും
ലോകാ സമസ്താ സുഖിനോഭവന്തു ചൊല്ലും
ലോക ഐക്യം പുലരും മാനവരിലാകെ
ശാന്തി മന്ത്രം ജപിക്കാമിനി മനമേ പാടുക
ശാന്തി ശാന്തി ശാന്തി ഓം ശാന്തി :

കുറും കവിതകൾ 706

കുറും കവിതകൾ 706

ചെളിയിലും ഒരുമെയ്യായ്
നഷ്ടമാകാത്ത ചങ്ങാത്തം
കുളിര്‍ കൊരുന്നുമിന്നുമോര്‍മ്മയില്‍ ..!!

എന്‍ വിരല്‍ തൊട്ടപ്പോള്‍ നിന്നിൽ
സംഭ്രമ പൂവിരിയുന്നതു കണ്ട്.
കണ്ണാടി നോക്കി ചിരിച്ചു ...

ആളൊഴിഞ്ഞ രാവിൽ
തെരുവിൽ വിശക്കുന്നവന്റെ
അന്നവുമായി തട്ടുകട ..!!

കുസൃതികൾ നടമാടിയ
കളിമുറ്റവും വരാന്തയും
ഓർമ്മകളിലിന്നും വസന്തം ..!!

കർക്കട കുളിരില്‍
ഓലപ്പീലിക്കിടയിൽ നിന്നും
നിലാചന്ദ്രന്‍റെഎത്തിനോട്ടം  ..!!

കര്‍ക്കിടരാവില്‍
മേഘപുതപ്പിന്‍ ഇടയില്‍
ഒരു അമ്പിളി നോട്ടം ..!!

കര്‍ക്കടപുലരിയില്‍
നനഞ്ഞ ആല്‍ത്തറയും
കല്‍വിളക്കുകളും അമ്പലവും  ..!!

ഇലപൊഴിയും ശിശിരവും
പൂപെറുക്കിയ ബാല്യവും
ഓര്‍മ്മകളിലിന്നും വസന്തം ..!!


മൗനം കൂടുകുട്ടും കാടുകളില്‍
പ്രകൃതിയുടെ നോവറിയാതെ
മെതിച്ചു കയറും ഇരുകാലി ..!!

ഉടയാന്‍ കൊതിക്കുന്ന മൗനം
കാത്തുകിടക്കുന്ന ഗൃഹം .
മഴമേഘം കുളിരേകി ..!!

കുറും കവിതകൾ 705

കുറും കവിതകൾ 705

ആകാശ കണ്ണിമനനഞ്ഞു
ഭൂമിയുടെ നെഞ്ചകം കുളിര്‍ന്നു .
നിലാപക്ഷികള്‍ ചേക്കേറി ..!!

അകലെ മലമുതുകില്‍
കുഞ്ഞു മേഘങ്ങള്‍ ആന കളിച്ചു
താഴ്വാരത്തു നദിയൊഴുകി ശാന്തം .!!

കാറ്റിന്റെ ചാട്ടവാറടി
പുന്നെല്‍ക്കതിര്‍ കൊത്തിപാറി കിളികള്‍
കുട്ടികള്‍ പാട്ടകൊട്ടി ..!!

ഇടനാഴികളില്‍
തളച്ചിട്ട കൗമാര്യമേ
ഇനിയൊന്നു മടങ്ങാനാവുമോ ?!!

പച്ചമലയാളത്തേനരുവിയിൽ
മുങ്ങികുളിക്കാന്‍ തുഞ്ചന്റെ രാമായണ
കടവിലിറങ്ങി  കര്‍ക്കിടകം ..!!

ഇളംവെയില്‍ പെയ്യ്തു
പൂ തുമ്പിയെത്തി.
പിള്ളാരോണം ..!!


അവളെക്കാണാന്‍
മനം തുടിച്ചു .....
തീവണ്ടിക്കു വേഗത പോരാ !!

നാലുമണിപൂവിരിഞ്ഞു
നാണത്താല്‍ കവിള്‍ തുടുത്തു .
കര്‍ക്കടമഴ തോരാതെ പെയ്യ്തു ..!!

കാവിയുടുത്ത്‌ സന്ധ്യ
കാവിനെ വലംവേക്കുമ്പോള്‍.
കണ്ണടച്ചു നാമം ജപിച്ചു പ്രകൃതി ..!!

പള്ളിക്കുടപ്പടിയില്‍
പങ്കുവച്ച പച്ചമാങ്ങ.
ഒരമ്മകള്‍ക്കിന്നും  മധുരം ..!!


Tuesday, August 8, 2017

കുറും കവിതകൾ 704

കുറും കവിതകൾ 704

പൂജിച്ചുകിട്ടിയ മഞ്ഞച്ചരടിലെ
തിളങ്ങുന്ന താലി
വിറയാർന്നകൈകളിൽ..!!

നിന്മിഴിയിൽ കണ്ടു
കദനമില്ലാത്ത കവിത
വിരൽത്തുമ്പിനാൽ തൊട്ട്ടുത്തു  ..!!

പുഴയുമാൽത്തറയും
ശേഷിച്ച ജീവിതത്തിന്
സന്തോഷം നൽകും കൂട്ടുകാർ  ..!!

പൊക്കിൾകൊടി
ബന്ധങ്ങൾ കേവലം
ഒരു  ജലരേഖമാത്രം

ജന്മങ്ങള്‍ക്കിന്നൊരു
ആധാരമായി നിയമ
സാധുത തെളിയിക്കും രേഖമാത്രം

കൈവളരുന്നുവോ
കാല്‍വളരുന്നുവോ
മുള്ളു കൊള്ളാതെ വളര്‍ത്തി

ക്ഷീരം നല്‍കി താലോലിച്ചു
അക്ഷൌണിക പട നയിക്കുവാന്‍
കെല്‍പ്പുണ്ടായി എന്ത് അവസാനം

ഒരുവാക്ക് ഓരുനോക്ക്
കാണുവാനാവാതെ നിന്നു മകന്‍
ഒരസ്ഥിപഞ്ചരമായിമാറിയോരമ്മ തന്‍ മുന്നില്‍

തേങ്ങുക വെറുതെ
മനുഷ്യത്തമേ നിന്റെ
നന്മകൾ വേരറ്റു നീരറ്റുവല്ലോ  ....

കണ്ടു വായിച്ചു കണ്‍ നിറഞ്ഞൊരു
ബന്ധങ്ങള്‍ തന്നുടെ ഇഴയകല്‍ച്ച
നോവുന്നുവല്ലോ മനവും തനവുമയ്യോ..!!

നോവുന്നുവല്ലോപൊക്കിൾകൊടി
ബന്ധങ്ങൾ കേവലം
ഒരു ജലരേഖമാത്രം

ജന്മങ്ങള്‍ക്കിന്നൊരു
ആധാരമായി നിയമ
സാധുത തെളിയിക്കും രേഖമാത്രം


കൈവളരുന്നുവോ
കാല്‍വളരുന്നുവോ
മുള്ളു കൊള്ളാതെ വളര്‍ത്തി

ക്ഷീരം നല്‍കി താലോലിച്ചു
അക്ഷൌണിക പട നയിക്കുവാന്‍
കെല്‍പ്പുണ്ടായി എന്ത് അവസാനം

ഒരുവാക്ക് ഓരുനോക്ക് കാണുവാനാവാതെ
നിന്നു മകന്‍ ജീവ ശവമായ്
ഒരസ്ഥിപഞ്ചരമായിമാറിയോരമ്മ തന്‍ മുന്നില്‍

തേങ്ങുക വെറുതെ
മനുഷ്യത്തമേ നിന്റെ
നന്മകൾ വേരറ്റു നീരറ്റുവല്ലോ ..!!

കുറും കവിതകൾ 703

കുറും കവിതകൾ 703

കർക്കടക്കാറ്റ്
നീലമലകളില്‍ കരിമേഘം
പനി മണക്കുന്നു ..!!

അന്തിത്തെന്നലില്‍
ആടിയുലഞ്ഞു നിന്ന
പുല്‍ചെടിതുമ്പില്‍ മന്ദഹാസം ..!!

നിലാവിന്റെ
വെള്ളിപ്പാദസരത്തിന് അഴക്‌
അമ്പലക്കുളത്തിലെത്തി നോക്കി ..!!

വെണ്‍മേഘങ്ങള്‍ക്കിടയില്‍
ഒളിച്ചുകളിക്കുന്ന പഞ്ചമിച്ചന്ദ്രക്കല.
ഉറക്കമില്ലാ രാവ് ..!!

അര്‍ദ്ധയാമം
വിജനമായ നടപ്പാത.
നക്ഷത്രങ്ങള്‍ കണ്‍ ചിമ്മി ..!!

നിലാച്ചന്ദ്രന്റെ നിഴലില്‍
വൈക്കോല്‍ത്തുറുവും.
മാമലയില്‍ കുമന്‍ മൂളി ..!!

വെയില്‍ തിളക്കത്തില്‍ പുഴ
പുലര്‍ച്ചെ കുളിച്ചുതൊഴുതു
മണലില്‍ മായാതെ കാല്‍പാദങ്ങള്‍ ..!!

കൈത്തണ്ടയിലേറി
കിലുങ്ങിച്ചിരിക്കാൻ കൊതിച്ച്
അലമാരയിലിരുന്നു വളകൾ ..!!


കാലം പോയതറിയാതെ
കടവത്തു കനവു കണ്ട്
കാത്തുകിടന്നു.മൗനമാര്‍ന്ന  ചിന്ത ..!!

കാറും കൊളുമില്ലാത്ത മാനം
മനസാന്നിധ്യം കൈവിടാതെ
കരകാണാതെ ഒരു കൊതുമ്പുവള്ളം  ..!!

Monday, August 7, 2017

കുറും കവിതകൾ 702


കുറും കവിതകൾ 702

ജീവിത ചക്രവാളത്തിന്
നിഴലിൽ സ്നേഹത്തിന്റെ
നുറുങ്ങു വെട്ടം  ..!!

കാറ്റിൽ ആടാതെ
സുവർണ്ണ തിളക്കത്തിന്‍
നടുവിലൊരു ചെറുതോണി ..!!

സിന്ദൂരസന്ധ്യക്കു മുന്നിലായി
ചെക്കേറാനൊരുങ്ങും പറവ
ഓളങ്ങളില്ലാ കായല്‍ ..!!

നീലക്കായലില്‍
വലയില്‍ കണ്ണും നട്ട്
ഒരു ചെറുതോണിക്കാരന്‍ ..!!

നിന്നെ കുറിച്ചെഴുതിയതെല്ലാം
വെറും ജലചിത്രമായി മാറിയോ
വിരഹവും പ്രണയവും സമരേഖയായി ..!!

വിരഹ ഗാനം മാത്രമേ
മീട്ടിയ കൈകൾക്കു അറിവു
നീ ഒരു പുനർജനിയായി ...!!

എൻ മുന്നിൽ നീണ്ട കൈകൾ
നിനക്കുവേണ്ടി മാത്രമായിരുന്നോ
അതോ വിശപ്പിന്റെ വേദനയോ ..!!

കോങ്കണി എങ്കിലും
കരിമഷി കണ്ണുകളിൽ
കരിമീൻ പാഞ്ഞു ..!!

നടവഴിയിൽ വെള്ളമുണ്ടുടുത്തു
കാത്തുനിൽക്കുന്നുണ്ട്
പടിഞ്ഞാറയിലെ  വാടകവീട് ..!!

അടിയേറ്റു പരുക്കുള്ള ഖാദർമുണ്ട്
കാലൊടിഞ്ഞ കുട
ആടുന്ന ട്രഷറി ബെഞ്ച്  ..!!

കുറും കവിതകൾ 701

കുറും കവിതകൾ 701

നീല മേഘപ്പുതപ്പിന്‍ കീഴേ
വേമ്പനാട്ടു കായല്‍ തിരകളില്‍
ആടിയുലഞ്ഞു നിന്നു ചീനവല ..!!

അന്തിവാന ചുവട്ടില്‍
കാറ്റിലാടിനിന്ന
പുല്‍കൊടിക്കു നാണം ..!!

രാമായണ വായനക്ക്
കാതോര്‍ത്ത് നില്‍ക്കും പോലെ
നിലവിളക്കിന്‍ തിരിനാളം ..!!

താളമേളത്തിന്‍ ലഹരിയില്‍
കയ്യും മെയ്യും മറന്നു
തുഴഞ്ഞടുക്കുന്നു തിരുവോണം ..!!

അങ്ങാടിയിലെ മരതണലിൽ
വിശപ്പ് കാത്തിരുന്നു .
വെയിലിനു ചൂടേറിവന്നു ..!!

ആരുടെയൊക്കെയോ
വരവുകാത്തു കിടപ്പു
വെയിലേറ്റു ചുട്ട പാളങ്ങൾ..!!

ചെമ്മാന ചോട്ടിൽ
മയങ്ങാനൊരുങ്ങി
മഴനനഞ്ഞൊരു മുണ്ടകൻ പാടം  ..!!

മോഹങ്ങളുടെ തിളക്കത്തിനു മങ്ങൽ
വെയിലിന്റെ ശക്തിയേറി
കാവലിരിപ്പിന് ക്ഷീണം..!!

അന്തിത്തിരി താഴുന്നു
നഷ്ടമാവും ബാല്യത്തിന്
ജീവിത ഭാരമേറുന്നു ..!!

ചക്രവാള ചരുവിൽ അരുണിമ.
രാവിനെ  വരവേൽക്കാൻ ഒരുങ്ങുന്നു
അദ്ധ്വാനത്തിന്റെ നിഴൽരൂപങ്ങൾ  ..!!

Saturday, August 5, 2017

കുറും കവിതകൾ 700

കുറും കവിതകൾ 700

മൂകമാം രാവില്‍
ജീവിത നിഴല്‍ പരന്നു.
നിലാവെട്ടം  തിളങ്ങി ..!!

യന്ത്രങ്ങലുടെ വരവ്
കാലം പാടെ മറന്നു
തുരുമ്പേറ്റു കിടന്നു കപ്പി..!!

വിയര്‍പ്പെറ്റിട്ടും
നിറം മങ്ങിയിട്ടും
കൈത്തണ്ടയില്‍ ടിക്ക് ടിക്ക് ..

എത്ര വെയിലെറ്റാലും
കയറും തൊട്ടിക്കും
ദാഹവും വിശപ്പുമില്ലയോ...

മനുഷ്യന്‍ എന്നാണോ
മുള്ളുവേലികളാല്‍
പരസ്പരമകന്നു  മറതീര്‍ത്തത് ..!!

പരമ്പരകളാല്‍
കാല്പതിഞ്ഞ മണ്ണിന്നു
ഇന്നും ഉപ്പിന്‍ ക്ഷാരമോ ..!!

വസന്തത്തെ കാത്ത്
ഉണങ്ങിയ ചില്ലകളും
ആളൊഴിഞ്ഞ പാതയും ..!!

മണമെറ്റ് നിഴലറ്റ്
വേരറ്റു മണ്ണില്‍
കടമേറിയൊരു വലലന്‍ ..!!

തിരുശേഷിപ്പുകളുടെ
ഭാരം ചുമന്നു വിശപ്പെന്ന
ശപ്പന്റെ പിടിയില്‍ ജീവിതം ..!!

മനയുടെ നടുമുറ്റത്തു
കര്‍ക്കട മഴയുടെ
മുറജപം തുടര്‍ന്നു ..!!

കരകാണാ വിരഹം

Image may contain: sky, ocean, cloud, outdoor, nature and water

കഥയൊന്നുമറിയാതെ
കരയെതെന്നുമറിയാതെ                      
കരതേടിയെത്തും
ദേശാടനപ്പക്ഷി പോൽ                      
കണ്ണിൽ നിറഞ്ഞു നിന്നു വിരഹം                      
കാണാൻ കൊതിയോടെ
തീരത്ത് ഒക്കെ തിരഞ്ഞു                      
കണ്ടു അവസാനമെന്
നിഴൽ മാത്രം കൂട്ടായി നിന്നു                      
കടം കൊണ്ടു ഞാൻ എൻ
കദനങ്ങൾക്കൊപ്പം                      
കരവിട്ടു കൈവിട്ടൊരു
വാക്കുകൾ മാത്രം                      
കരകാണാ വിരഹത്തിരകള്‍
ചുറ്റിനും ഓര്‍മ്മകള്‍മാത്രം ..!!

കാത്തിരിപ്പ് .....!!

കാത്തിരിപ്പ് .....!!

Image may contain: one or more people, ocean, beach, water, outdoor and nature


തിരകളെണ്ണി
അയവിറകിയിരുന്നു
സ്നേഹകടലാഴം.!!

ഉള്ളിലൊതുക്കിയ
ഓർമ്മകളുടെ
അഴിമുഖത്തെ

ഓളമടിച്ച ജീവിതമെന്ന
പ്രഹേളികളൊക്കെ
കണ്ടില്ലയെന്നു നടിച്ചു

ആരെയുമൊന്നുമറിയിക്കാതെ
ഒപ്പം നിന്ന് തുഴഞ്ഞു
നിത്യ നൈമിത്യ

സുഖ ദുഃഖങ്ങളെ നെഞ്ചേറ്റി
നാളെയെന്ന ചിന്തകൾക്കിടം
നൽകാതെ സ്നേഹസാന്ദ്രമാം

ഇന്നിനെമാത്രം ആനന്ദമാക്കി
കഴിയുന്നു നോവിന്റെ
തിരകളിൽ നിന്നുമകന്നു

ശാന്തിതീരമണയും
വരേക്കും കാത്തിരിപ്പ്
തുടരുന്നു ഇന്നും ..!!

photo by surjith naalukettil 

Thursday, August 3, 2017

നാളെ എന്താവുമോ...
നടന്നു പിന്നിട്ട മണലില്‍
കാല്പാദങ്ങളുടെ പദചിന്ഹം
കടലതു മായിച്ചു കളഞ്ഞു

ചിപ്പികളും കക്കകളും
ഞെരിഞ്ഞമര്‍ന്നു നോവുകള്‍
ഒന്നെടുത്തു തെന്നിച്ച് എറിഞ്ഞു

ഓളങ്ങള്‍ ഉണ്ടാക്കാന്‍
ശക്തി ഇല്ലാതെ അവ
കടല്‍ തിര തന്നിലൊതുക്കി

എന്നാല്‍  അലകള്‍
മനസ്സിനെ ഉണര്‍ത്തി
നാളെ എന്താവുമോ ആവോ ..!!

കുറും കവിതകൾ 699

കുറും കവിതകൾ 699

രാവിന്റെ കരിമഷിയാല്‍
എഴുതിയൊരു
ദുഃഖ കാവ്യം

കടത്താമിനിയും
സൂചി കുഴലിലുടെ
കാലവുമതുനല്കും വിചാരങ്ങളും ..!!

നടകൊണ്ടൊരു ഒറ്റവരമ്പും
ചങ്ങാതിയും ഞാനും
ഒരമ്മകള്‍ക്ക് ബാല്യം ..!!

വസന്തത്തിന്‍ വെയിലും
മനം കുളിര്‍ക്കും കാറ്റും
ആല്‍മര ചുവടും ..!!

മൂന്നാറിലെ കാറ്റിനും
വിയര്‍പ്പിനും
തേയില മണം..!!

ഇടവഴികളില്‍
ഓണവെയില്‍ പരന്നു
തുമ്പികള്‍ പറന്നുപൊങ്ങി..!!

മണ്ണിന്റെ മണവും
വിഷമയമില്ലാതെ
വിളവിന് പച്ച  നിറം ..!!

കര്‍ക്കടകം മാഞ്ഞു
മുറ്റം ഒരുങ്ങുന്നു
വെയിലേറ്റു എരിവെറ്റു ചിങ്ങം ..!!

ചന്ദനം മണക്കുന്ന കാറ്റും
പച്ചിലകാടും കിളിനാദവും
ക്ഷീണം മറന്ന യാത്ര ..!!

പുലര്‍കാല മഞ്ഞും
ഇലയറ്റമരവും
ആവിപറക്കും ചായ..!!

Tuesday, August 1, 2017

കുറും കവിതകൾ 698

കുറും കവിതകൾ 698

 നഷ്ട സ്വപ്നങ്ങളുടെ
ഇതളറ്റ ജീവിതം .
കൂട്ടിയിട്ട പുറംതോടുകൾ ..!!

നീലരാവിലായ്
ഇതളറ്റകൊമ്പ്
വസന്തം കാത്ത് ..!!

നഷ്ട സ്വപനങ്ങളുടെ
ഉടഞ്ഞ ചെപ്പില്‍ നിന്നും
ചിതറിയ നാണയങ്ങൾ ..!!

കൊഴിഞ്ഞു പോയ ദിനങ്ങലുടെ
നഷ്ടങ്ങളുടെ കണക്കെടുക്കുമ്പോള്‍
എവിടെയോക്കയോ തെറ്റിയപോലെ..!!

ഉദയസൂര്യ കിരണങ്ങളാൽ
കടലും കരയും തിളങ്ങി
ധ്യാനാത്മകം മനം ..!!

മനസ്സിൽ മോഹങ്ങളുടെ
ചാകരയുമായ് വഞ്ചിയിറക്കുന്നു
കടലിന്റെ അപാരതയിലേക്കു ..!!


നിന്റെ സന്ദേശങ്ങളുടെ
സുന്ദര നിമിഷങ്ങൾക്കായ്
വിരൽത്തുമ്പുകൾ പരതി ..!!


നോവിക്കുന്ന  രാവിന്റെ
ഏകാന്തതകളില്‍ കൂട്ടിനു
നിന്‍ ഓര്‍മ്മകള്‍ മാത്രം ..!!

ഓര്‍മ്മകളുടെ ആഴങ്ങള്‍
തേടുന്ന മിഴികളില്‍
മനസ്സിന്റെ നിലയറിഞ്ഞു ..!!

കനലെഴും തീയില്‍
വെന്തുരുകി നില്‍ക്കും
സ്നേഹത്തിന്‍ നന്മ ..!!

ഇതാണ് പ്രണയമെന്നത് ..!!

No automatic alt text available.
നിലവിട്ടു   ആരുടെയോ
ഓർമ്മകൾ കൂടുന്നുവോ
ഉറക്കം കെടുത്തുന്നു ,
കണ്ണുകളിലാകെ അറിയാതെ
സാന്ത്വനത്തിനെ ബലി-
കൊടുക്കപ്പെടുന്നുവല്ലോ
ചിലരുടെ മൊഴികേള്‍ക്കുമ്പോള്‍
നെഞ്ചിടിപ്പുകള്‍ കൂടുമ്പോള്‍
അറിയുന്നു അവരുടെ വാക്കുകള്‍
നല്‍കുന്ന സന്തോഷത്തിന്‍
 അലകള്‍ സുഖം പകരുന്നുവല്ലോ

കണ്ണുകളില്‍ കനവ് നിറയുമ്പോള്‍
ഹൃദയത്തിന്റെ മിടിപ്പുകൾ കുടി വന്നു
ആരുടെയോ പേരുകൾക്കൊപ്പം
എഴുതപെടുമ്പോൾ ശ്വാസം
ശ്വാസത്തോട് ചേരുന്നു ...
അപ്പോൾ മനസ്സിലാക്കുക
ഇതാണ് പ്രണയമെന്നത് ..!!

എന്റെ പുലമ്പലുകൾ 71


Image may contain: flower and plant
സമയമേ നീ എന്നോട് അരുതാത്തതൊക്കെ
സ്വയം എന്നിൽ ചെയ്തു കൂട്ടുന്നുവല്ലോ
എപ്പോൾ അവന്റെ വരവിനെ കാത്തുനിന്നുവോ
അപ്പോഴൊക്കെ നീ വളരെ പതുക്കെ പതുക്കെ നടക്കുന്നു
അടുത്തുവരുമ്പോഴേക്കും നീ കണ്ണടച്ചു തുറക്കുമ്പോഴേക്കും
അരികും എലുകയും താണ്ടി എങ്ങോ കൈയ്യെത്താ
കണ്ണെത്താ ദൂരംകടക്കുന്നുവോ ..മനമിന്നു തേടുന്നു
കാദങ്ങൾ എത്രയാണെങ്കിലും അടുത്തെത്തു ..!!


നിന്റെ മിഴിയാഴങ്ങളിൽ മുങ്ങാൻ വെമ്പുന്നു ഞാൻ
നിൻ പ്രണയത്തിൽ അലിഞ്ഞു ചേരാൻ മോഹം
ആരെങ്കിലും എന്നെ ഒന്ന് ഇളവേൽക്കുയീ
ആഴിയാം സ്നേഹത്തിൽ നിന്നും കരേൽക്കു
നിനക്കായ് പ്രാണൻ പോലും ത്വജിക്കാൻ ഒരുക്കം
നീ എങ്ങുമേ പോയിടാതെ എന്നരികിൽ നിൽക്കു...!!

ജീ ആര്‍ കവിയൂര്‍
1 /8 /20 17

പെയ്യട്ടെ ...!!

Image may contain: text, nature and outdoor

മഴയുടെ താളമേളങ്ങള്‍ക്കിടയില്‍
മാതളനാരകം പൂത്തു കായിക്കുന്നുവല്ലോ
നിന്നെ ഓര്‍മ്മിക്കാറുള്ള കാര്യം
അത് പുതിയതല്ലല്ലോ ഈ ശീലം
ഈ പ്രാവിശ്യം വിചാരിച്ചിരുന്നു
പതിവുകൾ മാറ്റണം എന്ന് എന്നാൽ
പിന്നെ ഓർമ്മവന്നു ഈ ശീലങ്ങൾ
മാറ്റാൻ ആവില്ലല്ലോ അഥവാ മാറ്റിയാലും
മഴയൊന്നു മാറുകയില്ലല്ലോ പെയ്യട്ടെ ...!!

കുറ്റമല്ലല്ലോ ..!!ഇത് പ്രണയത്തിന്റെ കുറ്റമോ അതോ
വേറെ എന്തെങ്കിലുമോ അറിയില്ല
നിനക്കോ എനിക്കോ അറിയില്ലല്ലോ
ഇതെല്ലാമി കണ്ണുകളുടെ കുറ്റമോ


നിന്റെ സന്തോഷം നിലനില്‍ക്കട്ടെ
എന്റെ ആയസ്സും നിനക്ക് വന്നുചെരട്ടെ
നിനക്ക് മംഗളം നേരുവാന്‍ ഞാന്‍ ഒരുക്കമാണ്
നിനക്കോ എനിക്കോ അറിയില്ലല്ലോ ..!!

ലോകമേ നിന്നില്‍ സമര്‍പ്പിച്ചു ഒന്നും അറിയാതെ
എല്ലാമേ നഷ്ടം വരുത്തി ഞാന്‍ നില്‍ക്കുമ്പോള്‍
ഇതാവുമോ പ്രണയത്തിന്‍ കീഴ്വഴക്കം
എന്റെയോ നിന്റയോ കുറ്റമല്ലല്ലോ ..!!

നയനങ്ങള്‍

Image may contain: tree, sky, plant, cloud, outdoor and nature


മഞ്ഞുപെയ്യും വഴികളില്‍ മനസ്സില്‍
മാഞ്ഞുപോകാതെ നിന്നു നിന്‍
നനുനനുത്ത ആഴങ്ങളുടെ  അഴകില്‍
നഷ്ടങ്ങളില്ലാതെ ചിന്തകളില്‍ നിറയുന്നു ..

മൗനം വാചാലമാകുമ്പോള്‍ കാറ്റ്
മതിലുകള്‍ കടന്നു സുഗന്ധം
തഴുതിടാതെ ഒഴുകി നടന്നു
തഴുകി അകലുനേരം ഓര്‍മ്മകളില്‍

നിന്‍ നയനങ്ങള്‍ മാത്രമെന്‍ മനസ്സില്‍
നിറഞ്ഞു നില്‍ക്കുന്നു നക്ഷത്രം പോല്‍
ഇനി പോകാം ഏതു രാവിലും മഞ്ഞിലും
ഇഴയടുപ്പിക്കും നിന്‍  ചിന്തകളുമായ്


Monday, July 31, 2017

കുറും കവിതകൾ 697

കുറും കവിതകൾ 697

തൊട്ടാവാടി പൂവില്‍
ഒരു ആനവാലന്‍തുമ്പി
എത്തിപിടിക്കാന്‍  ഉണ്ണിക്കുട്ടന്‍ ..!!

ഇടവും വലവും നോക്കാതെ
വഴിമുറിച്ചു കടക്കുന്നുണ്ട്
ആരും കാണാതെ  തേരട്ട ..!!

കണ്ണാടിയാറ്റില്‍
മുഖം നോക്കുന്നുണ്ട്
നീലാംബരീയും മരകൂട്ടവും ..!!

ചെമ്മാന കായല്‍ തീരത്ത്‌
കൂനാച്ചിപ്പുരയില്‍ നിന്നും
ഒരു വിരഹ മുരളി നാദം ..!!

വാകപൂക്കളും പൂവരശിലകളും
കിഴക്കിന്റ്റെ വെനിസ്സിലേക്ക്
സ്വാഗതം ചെയ്യ്തു ..!!

കണ്ടു നിര്‍വൃതി കൊണ്ട്
ഓര്‍മ്മകള്‍ പിറകോട്ടു നടന്നു
മധുരിക്കുന്നുവല്ലോ ..!!

അനന്തതയിലേക്ക് കിടക്കും
കാഴചകള്‍ നിന്റെ ഓര്‍മ്മകള്‍
ആഴത്തിലേക്ക് കൊണ്ട് പോകുന്നു ..!!

തുരുമ്പെടുത്ത ഓര്‍മ്മകള്‍
കടന്നു പോയ യാത്രകളൊക്കെ
തിരികെവരുകയില്ലല്ലോ ..!!

ഓര്‍മ്മകള്‍ക്ക് കോട്ട
കേട്ടാനാവാതെ നിന്നു.
ബേക്കല്‍ പാതയിലുടെ

എത്ര മുറുക്കിയിട്ടും
ഓര്‍മ്മകള്‍ക്കു അയവില്ല ..
കെട്ടിടം  ഉയര്‍ന്നുകൊണ്ടിരുന്നു..!!


Saturday, July 29, 2017

നിന്‍ ഓര്‍മ്മകള്‍

Image may contain: sky and outdoor

നിന്റെ ഓർമ്മകൾ
എന്റെ ഹൃദയത്തിൽ
മുറിവുണ്ടാക്കി

അത് എന്നിൽ
അക്ഷരനോവായി
കവിതാ ശലഭങ്ങളായ്

തൊടികളിലെ പൂവിരിയുമ്പോഴും
കുയിലുകൾ പാടുന്നിടത്തുമൊക്കെ
ഒരു നീര്‍ കുമിളയായ് പാറി  പറന്നു നടന്നു  ...!!