ഒരു ബാവുൾ സംഗീതം പോലെ

ഒന്നു നിർത്തൂ നിന്റെ മുരളി നാദം 
ഒന്നു നിർത്തൂ നിന്റെ ലാസ്യഭാവം 

നിന്റെ ഗോരോചന കുറിയും 
അരമണി കിങ്ങിണി വളകൾ 
പീലി തിരുമുടിയും ചന്തത്തിലുള്ള 
പുഞ്ചിരിപ്പൂമഴയും കാണട്ടെ ഞാനൊന്ന് 

ഒന്നു നിർത്തൂ നിന്റെ മുരളി നാദം 
ഒന്നു നിർത്തൂ നിന്റെ ലാസ്യഭാവം 

ഒന്നു നിർത്തൂ നിന്റെ മുരളി നാദം
ഒന്നു നിർത്തൂ നിന്റെ ലാസ്യഭാവം

കണ്ണാടി കുളത്തിൽ കണ്ട രൂപം
കരുണപൂർണ്ണമായ നിൻ മുഖം
ചന്ദ്രകലയോടും മിന്നൽ പൊൻകീരിടവും
സ്നേഹം നിറഞ്ഞിടും ഹൃദയം കാണട്ടെ

ഒന്നു നിർത്തൂ നിന്റെ മുരളി നാദം
ഒന്നു നിർത്തൂ നിന്റെ ലാസ്യഭാവം

കാട്ടിലെ പൂവിന് ഗന്ധമേറുന്നു
കാവിലേ കുന്നിൽ മേഘം തുളുമ്പുന്നു
കാണാതെ കഴിയുമോ കണ്ണനെ നിന്നെയൊന്നരികത്ത് നിന്ന്
കരളിൽ നാദം വേദനയായ് പൂക്കുന്നു

ഒന്നു നിർത്തൂ നിന്റെ മുരളി നാദം
ഒന്നു നിർത്തൂ നിന്റെ ലാസ്യഭാവം

ജീ ആർ കവിയൂർ
23 12 2024

ഒരു ബാവുൾ സംഗീതം പോലെ പാടാൻ

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ