Tuesday, May 22, 2018

കുറും കവിതകള്‍ 750

കുറും കവിതകള്‍ 750

താളക്കൊഴുപ്പൊടുങ്ങി
കൂർക്കംവലിയുടെ
സുരതാളം മുഴങ്ങി ..!!

വാതിലിന്‍ മറവില്‍
നിന്നു എത്തിനോക്കുന്നു .
നാണത്താലൊരു അമ്പിളി കല ..!!

സന്ധ്യാംബരം .
കണ്ണെഴുതി പൊട്ടു തൊട്ടു .
ദേശാടന പറവകള്‍...!!

നഷ്ടപ്രതാപത്തിന്‍
ചിത്രം വരച്ച പടവുകള്‍
ജലഛായാരൂപം  ...!!

നീലാകാശവുമാഴിയും
 ചേക്കേറി പകലോന്‍  .
മണിമുഴങ്ങി ദീപാരാധനക്ക് ..!!

അസ്തമയ സൂര്യന്റെ
നിഴലെറ്റ് കിടന്നു .
വിരിയാത്ത മോഹങ്ങള്‍ ..!!

സുബ്ഹിന്റെ നിസ്കാരം
പുതുജീവിന്‍ നല്‍കി
അല്ലാവിന്‍ കാരുണ്യം ..!!

മുകിലുകളുടെ
പ്രണയ പരിഭങ്ങള്‍
ഇടിമിന്നലിലവസാനിച്ചു..!!

കടമെടുത്തുഞാനിന്നു
നിന്റെ പുഞ്ചിരി പൂക്കള്‍
മനസ്സിന്റെ ആകാശത്ത് തെളിമ ..!!

വയറിന്റെ താളം
മുറുകുന്നേരം
വിശപ്പ് അഭ്യാസം കാട്ടുന്നു ..!!

ചരട് നഷ്ടപ്പെട്ട
കെട്ടുതാലി പോലെ
കയറില്ല കപ്പിയുടെ ദുഃഖം ..!!

നിന്‍ ചിലമ്പൊലികള്‍ ..!!

No automatic alt text available.


മറന്നങ്ങു പോയി നിന്റെ ചിലമ്പൊലികൾ
മനസ്സിന്റെ കോണിലെവിടേയോ നൊമ്പരങ്ങൾ
മധുരം പകരുന്ന നിമിഷങ്ങളിൽ ഞാനറിയാതെ
മന്ദം വന്നു നിന്ന് എന്നെ ഉണർത്തിടുമ്പോൾ

കണ്ടു ഞാനിന്നൊരു ദീപമായ്
കണ്ണന് നേദിച്ച പ്രസാദം പോലെ
മോഹനം അംഗപ്രത്യങ്ങളെ കണ്ടു
കുളിർ കൊണ്ടുഞാൻ .

ഇനിയെന്തു പറയേണമെന്നറിയാതെ
മൂകനായ് ഇരിപ്പു ഓമലേ ദീപാങ്കനെ .
നീയൊരു സ്വപ്‍നമായ് സ്വര വർണ്ണമായ്
വന്നു നീ ഒരു നാഗകന്യകപോലെ മുന്നിൽ

മനോഹരം നിൻ നാട്യ നൃത്തം ഓമലേ...
എത്ര കണ്ടാലും മതിവരില്ല നിൻ
നിമ്നോന്നങ്ങളുടെ ഇളക്കവും തിളക്കവും
എന്നെ ഏറെ മദോന്മത്തനാക്കുന്നു ...

നഷ്ടമായോരെന്‍  ഉറക്കങ്ങൾ ഇന്നും
കാണുവാനും കേൾക്കുവാനും
കിനാവുകളിൽ നിറക്കുന്നു
നിൻ നൂപുരധ്വനികളോമനെ...!!

ജീ ആര്‍ കവിയൂര്‍ 

Saturday, May 19, 2018

രാവിന്റെ തോഴൻ ..!!

അത് സൂര്യനല്ലായിരുന്നു
ഇരുളിനോട് മല്ലടിച്ചു വിജ്ഞാനം തേടും
പ്രഭാതത്തിൽ ഉയർന്നു തെളിയുമ്പോൾ
അതെ ഒരു നമസ്കാര മുദ്രയോടെ
എഴുനേറ്റു വരും യോഗിയെപോലെ

ധ്യാന നിരതനായി ഭസ്മം പൂശി
ശാന്തമാം ചിരിയുതിർത്തു നിൽക്കും
രാവിനെ പാത കാട്ടും ചന്ദ്രനുമല്ല

അത് നീ ആയിരുന്നു
നീ മാത്രമായിരുന്നു
ഞാനെന്ന ഭാവമില്ലാതെ
ധനികനെന്നു അവകാശവാദമില്ലാത്ത
സ്വയം ഉരുകി മറ്റുള്ളവർക്ക്
രാവിൽ  വെളിച്ചം പകരും
ഒരു പാവം മെഴുകുതിരി ......!!

Image result for a candle in the dark

കുറും കവിതകള്‍ 749


കാറ്റിന്‍ മൂളലും
നഗ്നപാദയാമവളും
കൈവിട്ടകന്നു മനം ..!!

കാറും കോളും
മഴ നനയും ചീനവലയും
കൊച്ചിയിലെ തടങ്ങളും ..!!

''ഇല്ല കൊടുക്കില്ല
സൂചികുത്തുവതിനിടം''
ഉറഞ്ഞു തുള്ളി മേള പദം ..!!

വരവരച്ചു നീങ്ങി
ദേശാടന പറവകള്‍
താണ്ടണം കാതങ്ങളിനിയും..!!

എത്ര കാത്തിരുന്നാലും
നീ വരുമെന്ന പ്രതീക്ഷ
അതാണ്‌ ജീവിത വസന്തം ..!!

മഴകാത്തു കഴിയും
ചില്ലകളും കിളികളും
ഉഷരയാം ഭൂമിയുടെ ഗന്ധം ..!!

കൊല ചോറിനായി
കോളും കോലുമായ്
ജീവന്‍ പണയത്തിലാക്കി..

നിറക്കുന്നുണ്ടു വിശപ്പ്
ആകാശ നിറഭേദങ്ങളും 
ഭീതിയുടെ അമിട്ട്  ..!!

വള്ളിപൊട്ടി
ഇണപിരിഞ്ഞു
അനാഥതരാക്കപ്പെട്ടവർ ..!!

ഹൃദയ താളലയം

Image may contain: sky, ocean, cloud, tree, outdoor, nature and water

തെന്നലായി വന്നെന്‍ അരികെ
തന്നകന്നില്ലേ സേനഹ വസന്തം
തുള്ളുന്നു എന്‍ മനമാകെ  നിറക്കുന്നു
താഴമ്പൂവിന്‍ മാസ്മര സുഗന്ധം..!!

തുളുനാടന്‍ മലനിരകളും താണ്ടി
തുമ്പതന്‍ ചിരിമലരുമായി വന്നു
തുമ്പമെല്ലാമകറ്റി നീ എന്നിലാകെ
തുളുമ്പിയില്ലേ മധുര സംഗീതം ..!!

തന്നിതാരു നിനക്കിതു തമ്പുരുവിന്‍
തന്തിയിലായ്‌ വിരല്‍ തുമ്പിലായ്‌
തുള്ളികളിക്കും തേനോലും അമൃതം
താങ്ങായി തണലായിമാറും  താരുണ്യം ..!!

താലോലമാടി ആരോഹണ അവരോഹണങ്ങളാല്‍
താളമതേറ്റു പാടിയെന്‍ ഹൃദയ സംഗീതം
തുടികൊട്ടി തളിരിട്ടു കിനാക്കളായ്
താമരപോയ്കയായ് ഉള്ളം നിറഞ്ഞു ....!!

ജീ ആര്‍ കവിയൂര്‍
19-05-2018

Wednesday, May 16, 2018

കുറും കവിതകൾ 748

കുറും കവിതകൾ 748

തൊടിയിൽ ഞാന്നുകിടന്ന
ചാമ്പക്കാ നിന്റെ
ചൊടികളുടെ ഓർമ്മപകർന്നു ..!!

സന്ധ്യക്ക്‌ നിന്റെ
നിറവും സുഗന്ധവും.
കണ്ണുകളിൽ നനവേറി...!!

തികയാതെ വന്നതിനു
മാതൃദുഃഖം .
വിശപ്പിന്റെ സ്നേഹം ..!!

വിളക്കിന്റെ തെളിമയിൽ 
നെഞ്ചുരുകി പ്രാത്ഥന.
മൗനം നിറഞ്ഞു ഇരുളകന്നു ..!!

പച്ചിലകളിൽ തിളക്കം
ദാഹം അറിഞ്ഞു
മഴയുടെ തിരുശേഷിപ്പ് ..!!


പ്രകൃതിയുടെ നിയമം
വിശപ്പിനു അറിയുമോ
ഒന്ന് മറ്റൊന്നിനു വേണ്ടി ..!!

വിശപ്പിന്റെ തിളക്കങ്ങൾ
കണ്ണുകളിൽ കൗതുകം
ഒന്നുമറിയാതെ ബാല്യം ..!!

ഉളിപിടിച്ച കൈകൾക്കു
വിശപ്പിന്റെ നോവറിവ്
കണ്ടുനിന്നവർക്കു  ചന്തം ...!!

ചാരിയമരാനുള്ള 
ഒരു നീണ്ട കാത്തിരിപ്പു .
കാറ്റിനും മൗനം ..!!

ആഴക്കടലുമാകാശവും
മൗനം പൂണ്ടപ്പോൾ
മണിയുടെ നാവനക്കം..!! 

നാമെല്ലാം മറക്കുന്നു ....!!മൗനത്തിൽ കുഴിച്ചിട്ട വാക്കുകൾ
മുളക്കാതെ മുരടിച്ചു  പോയല്ലോ
നിന്റെ മിഴിനീർ മഴയിൽ നനഞ്ഞു
ഒരുവേള തളിരിട്ടു വന്നെങ്കിലോ

അക്ഷരങ്ങൾക്ക് അൽപ്പം കരുത്തുണ്ടെങ്കിൽ
അവ പെട്ടന്ന് വിളറി വെളുത്തു പച്ചപ്പായേനേം 
ആവനാഴിയിലെ കുലയ്ക്കാൻ ഒരുങ്ങുന്ന ശരങ്ങൾ
ആർത്തു പാഞ്ഞു അങ്ങ് ഹൃദയം മുറിച്ചു .....

പ്രപഞ്ച തന്മാത്രകളിൽ കുടിയിരുന്ന കരുത്തുമായ്
പ്രാണനേക്കാൾ വിലയുള്ളവ വള്ളി പടർപ്പുകളിലൂടെ
പ്രണവ മന്ത്രങ്ങൾ ഉതിർത്തു ഉന്മേഷം പകർന്നു
പ്രണയാതുരമായ് മാറുമ്പോൾ നാമെല്ലാം മറക്കുന്നു ....!!

ജീ ആർ കവിയൂർ  

Sunday, May 13, 2018

വാതായനങ്ങൾ തുറന്നുതന്നെയിരിക്കട്ടെ

വാതായനങ്ങൾ തുറന്നുതന്നെയിരിക്കട്ടെ
Image may contain: plant, tree, outdoor and nature

കുഴിച്ചു മൂടാതെയിരിക്കട്ടെയെന്നെ 
ഭൂതകാലത്തിന്റെ കുഴിമാടത്തിൽ
അടച്ചിടാതിരിക്കുക എന്നെ
ഇന്നലെകളുടെ വാതിൽ പുറകിൽ

ഞാനിപ്പോഴുമുയിർകൊള്ളുന്നു
നിന്റെ ഓർമ്മകളുടെ ശ്വാസത്താൽ
ഇപ്പോഴും ചുറുചുറുക്കോടെ നടക്കുന്നു
നമ്മുടെ കദകാല വീഥികളിലൂടെ 


അതീതമായ വർത്തമാനങ്ങൾക്കു നടുവിൽ
മറക്കല്ലേ എന്നെ ഒരിക്കലും
തുടച്ചുമാറ്റല്ലേ എന്റെ മനസ്സിന്റെ ഭിത്തികളിൽ നിന്നും

.അതിനായി ഇപ്പോഴും ഞാൻ അലയുന്നു
നാം കണ്ട മനോഹര സ്വപ്ങ്ങൾക്കു പിറകെ
നാം പാടിയ പാട്ടിന്റെ  വരികളിലൂടെ
ഞാൻ ഇപ്പോഴും ജീവിക്കുന്നു

വാതായനകളെ തുറന്നു തന്നെ ഇരിക്കട്ടെ
നിന്റെ ഹൃദയമതറിയട്ടെ
അത് നാമിരുവരുമായിരുന്നെന്നു
പൂർണതയിലേക്ക് നീങ്ങട്ടെ നമ്മൾ

അതിക്രമിച്ചു കടക്കാൻ ഞാനാഗ്രഹിക്കുന്നില്ല
തച്ചുടച്ചു ഉള്ളിലേറാൻ ഒട്ടുമേ ഒരുക്കമല്ല
എപ്പോൾ നീ നിന്റെ ഹൃദയം തുറക്കും വരെ
എപ്പോൾ നീ സമ്മതിക്കുന്നുവോ
നമ്മുടെ സ്നേഹം അന്നുവരേക്കും ...!!

ജീ ആർ കവിയൂർ
photo by George Augustine

Saturday, May 12, 2018

കുറും കവിതകള്‍ 747


കുറും കവിതകള്‍ 747

അടിയേറ്റു തളര്‍ന്നു
ചൂടെറ്റു വിരിഞ്ഞു നിവരാന്‍
വിശപ്പിന്‍ ഇരയുടെ കാത്തിരിപ്പ്  ..!!

രാമഴയില്‍
നനഞ്ഞ യാത്രയുടെ
കിതപ്പോടെ നില്‍ക്കുന്ന വിരസത ..!!

നീലാകാശത്തിനു താഴെ
ഇലകളില്ലാത്ത ചില്ലകളില്‍
പുഞ്ചിരി വിടര്‍ന്നു ..!!

ആവിപറക്കുന്നചായയും പുട്ടും
ബഞ്ചില്‍ വിശ്രമിച്ചു .
പുല്ലരിയും അരിവാളും സഞ്ചിയും  ..!!

ചില്ലുജാലക കാഴ്ച
പുലരി നിഴലുകള്‍ കാത്തുകിടന്നു
കട്ടനുമായ് വരും കരിവളകള്‍ക്ക് ..!!

കടല്‍ തിരകള്‍ കരക്കെറ്റിയ
നഷ്ട സ്വപ്‌നങ്ങള്‍ .
മനുഷ്യ മനസ്സിന്റെ വൈകല്യം ..!!

സന്ധ്യാ മേഘങ്ങളുടെ
നിറപ്പകുട്ടില്‍  വിശ്രമം .
ഞെരിഞമരും മണല്‍ ..!!

മഴമേഘ ചിമിഴില്‍
അരുണ കിരണങ്ങള്‍
ചുംബിച്ചുണരുന്ന  പാടം..!!

കറുത്തിരുണ്ട ചക്രവാളത്തില്‍
കവിതകള്‍ വിരിയിച്ചു
ദേശാടന കൊറ്റികള്‍..!!

ഇലപൊഴിഞ്ഞ ചില്ലകളില്‍
ഒറ്റക്ക് കുറുകുന്ന
വിരഹചൂട്..!!

ഓര്‍മ്മകള്‍ക്കു  തിളക്കം .
തളംകെട്ടിയ മിഴികളില്‍
പ്രണയമെത്തി നോക്കി ..!!

കുറും കവിതകള്‍ 746

കുറും കവിതകള്‍ 746

അരിച്ചിറങ്ങുന്നുണ്ട്
പച്ചില ചാര്‍ത്തില്‍ നിന്നും
വജ്ര പ്രഭ സുപ്രഭാതം..!!

തോര്‍ന്നമഴ
ഇരുചക്ര വാഹനത്തില്‍
കുളിര്‍ കാറ്റിന്‍ തലോടല്‍ ..!!

വേനല്‍ കാറ്റില്‍
ഞെട്ടറ്റു വീണു കരിയില .
വരും കാല ദിനോര്‍മ്മകള്‍ ..!!

ഇരതേടുന്നു
ദേശാടന ഗമനം .
വെന്മയാര്‍ന്ന കാഴ്ച..!!

കാല്പന്തിന്‍ ആരവം
കാതോര്‍ത്ത് കിടന്നു .
വേനലവിധിയില്‍  മൈതാനം ..!!

ആമ്പല്‍ പൊയ്ക
വേനലവധി
കൈയെത്തി നിന്നു ശലഭങ്ങള്‍ ..!!

ഓര്‍മ്മകള്‍ മുറ്റത്തു നിന്നു
കൈയെത്തി നില്‍പ്പു
ചാമ്പക്കാ പുഞ്ചിരി ..!!

മോഹങ്ങള്‍ നെഞ്ചിലേറ്റി
പറന്നകന്നു ലോഹപക്ഷി
കണ്ണുകള്‍ നിറഞ്ഞു ..!!

കണ്ണുകള്‍ പരുതി
ദിനപത്രത്തിലെ
ചരമ വാര്‍ത്തകള്‍ക്ക് വെള്ളെഴുത്ത്

വിശപ്പിന്‍ കലങ്ങള്‍ക്ക്
വിയര്‍പ്പിന്റെ ലവണരസം
സൂര്യന് ചൂടേറി വന്നു ..!!

അടിയേറ്റു തളര്‍ന്നു
ചൂടെറ്റു വിരിഞ്ഞു നിവരാന്‍
വിശപ്പിന്‍ ഇരയുടെ കാത്തിരിപ്പ്  ..!!

Friday, May 11, 2018

മനുഷ്യരായി തീരാം...!!


ഇന്നലേകള്‍ക്ക് കാതു കൊടുത്തവര്‍
ഇന്നിനെ മറന്നങ്ങു പോയവര്‍
ഇമവെട്ടി തിരിഞ്ഞു നോക്കിയനേരത്ത്
ഇഴയകന്ന ബന്ധങ്ങളൊക്കെ
ചേര്‍ക്കുവാനാവാതെയങ്ങ്
നിണം നിണത്തെ അറിയാതെ
മരണം കൊണ്ട് അകലുന്നുവല്ലോ..!!
പണമെന്നൊരു ഇന്ധനത്തിനായി
പാഷാണം കലര്‍ത്തുന്നു
സ്വാര്‍ത്ഥ ലാഭങ്ങള്‍ക്കായ്
ഞാനും എന്റെതിനു മാത്രമായ്
ഞാന്നു കളിക്കുന്നു സത്ത്വരം
നാളെ നാളെ എന്ന് ചിന്തിച്ചു ചിന്തിച്ചു
നാണം മറന്നാടുന്നു ഹോ കഷ്ടം ..!!
വരുമിനി നല്ല ദിനങ്ങള്‍ എന്ന്
വരുത്തി തീര്‍ക്കുവാന്‍ അല്‍പ്പമെങ്കിലും
വളര്‍ത്തുക നന്മയും സ്നേഹവും
പരസ്പര സഹകരണവും
മനനം ചെയ്യ്തു മനുഷ്യരായി തീരാം...!!

ജീ ആർ കവിയൂർ 

പുലരിയില്‍

Image may contain: sky, twilight, outdoor, water and natureപുലരികുപ്പായമണിഞ്ഞു
ആകാശ ചുവട്ടിലായ്
ജീവിത യാനം നീങ്ങി

കഴുക്കുത്തു ഏറ്റു ഓളങ്ങള്‍
സമാന്തരങ്ങലായ് വൃത്തം വരച്ചു
ചിന്തകള്‍ അതിനു അപ്പുറം പാഞ്ഞു

വിളവോക്കെ വിലപേശി
വില്‍ക്കുവോളം സൂര്യന്‍
തലമുകളില്‍ നില്‍ക്കെ

വയറെന്ന വട്ടത്തിലാകെ
ആളി കത്തുന്ന ജടരാഗ്നി
കൈവിട്ട പട്ടം പോലെ മനം ..!!

ജീ ആർ കവിയൂർ 

നിന്‍ കണ്ണിണകള്‍ ..!!

കത്തിയമരുമീ ഗ്രീഷ്‌മ തമസ്സിലാകെ
വറ്റാത്ത കിടക്കും പ്രണയ സരോവരങ്ങളോ
തെളിഞാകാശത്തിന്‍ നെറ്റിത്തടത്തിനു
ചുവട്ടിലായ് കവിളിണക്കുമുകളില്‍
വിരിഞ്ഞു നിൽക്കും സൂര്യചന്ദ്രന്മാരോ
നിന്‍ നയനങ്ങലെനിക്കിന്നു അക്ഷര
മുത്തുക്കള്‍ പൊഴിയും കവിതാ ഖനിയോ
പാടി തീരാത്ത പാട്ടിന്റെ ഈണം പകരും
ലോല തന്തുക്കളോ നിന്‍ കണ്ണിണകള്‍ ..!!Image may contain: one or more people and closeup

ആരും പറയാത്തത്

ആരും പറയാത്തത്

No automatic alt text available.
നിന്‍ ചിലങ്കകള്‍ എന്നോടു കഥപറഞ്ഞു
ആരും പറയാത്ത ശോകം എന്തെ എങ്ങിനെ
വിരഹിണിയാം നിന്റെ കണ്ണനോടുള്ള
മധുരം പൊഴിക്കും കവിത....
ചുവടുവക്കുമ്പോള്‍ പൊട്ടിചിരിക്കും
ചിലങ്കക്ക് ഇത്ര പറയാനുണ്ടാവുമോ...!!

ജീ ആർ കവിയൂർ 

Thursday, May 10, 2018

കാവുങ്കൽ വാഴും ശാസ്താവേ

ശാസ്താവേ ശാസ്താവേ
കാവുങ്കൽ വാഴും ശാസ്താവേ

കൂപ്പുകൈയ്യും കണ്ണുനീരുമായ്
നിന്നരികെ വന്നവരാരും
വെറും കൈയ്യോടെ മടങ്ങുന്നില്ല ....!!
ഹരിഹര തനയാ നിൻ കൃപയാൽ
ഹനിക്കുന്നു താപമെല്ലാമെങ്കളുടെ.

ശാസ്താവേ ശാസ്താവേ
കാവുങ്കൽ വാഴും ശാസ്താവേ

ചിന്മുദ്രാംഗിത ചാരുരൂപാ നിൻ  മന്ദഹാസം
നീരാഞ്ജന പ്രഭയിൽ തിളങ്ങുമ്പോൾ
എൻ മനമാകെ തെളിയുന്നു .......
ഒരുകോടി ജന്മ പുണ്യമായ്
കരുതുന്നു ഞാനിതാ  .........

ശാസ്താവേ ശാസ്താവേ
കാവുങ്കൽ വാഴും ശാസ്താവേ ..!!

ശരണാഗത ദീനാർത്ത പരിത്രാണ പരായണേ
ശനിദോഷ ഹരനെ കലിയുഗ വരദനെ
ശതകോടി പുണ്യമേ ശരണമായ് വരണേ
ധര്‍മ്മ ശാസ്താവേ ..!!

ശാസ്താവേ ശാസ്താവേ
കാവുങ്കൽ വാഴും ശാസ്താവേ ..!!

നിനക്കായ് മാത്രം .......

Image may contain: bird and outdoor

ചുണ്ടമര്‍ത്തി നെഞ്ചോടോട്ടിയ നാളുകള്‍
നാം തീര്‍ത്ത ഇണക്ക പിണക്കങ്ങളുടെ
മതില്‍ കെട്ടിലിരിന്നു അയവിറക്കിമെല്ലെയാ
കുളിരുമോര്‍മ്മകലുടെ നനവിലായ് ....
അങ്ങ് ആകാശ ചക്രവാളത്തോളം
പറന്നു തളരുമ്പോഴും ഇണപിരിയുമെന്നു
ഒരിക്കലും കരുതിയില്ലല്ലോ ഓമലെ
ഇനി എന്നാണു നാം കണ്ടു മുട്ടുക
മന്വന്തരങ്ങള്‍ കാത്തിരിക്കാം നിനക്കായ് മാത്രം .......

ചിത്രത്തിന് കടപ്പാട് Mabel Vivera

പ്രവാസത്തിലെ കൂട്ടുകാരിക്ക്

പ്രവാസത്തിലെ കൂട്ടുകാരിക്ക്

നിഴലുകളുടെ പിന്നാലെ
പതുങ്ങും സുന്ദരി സുഖംതന്നെയോ
ഊടും പാവും നെയ്യും ജീവിത ലഹരിയില്‍
നീ വസന്തങ്ങളെ മറക്കുന്നുവോ
അവയുടെ പാട്ടുകള്‍ പാടും
കിളികളെ കണ്ടില്ലാന്നു വരുമോ
മാനത്തേക്ക് പറന്നകലും
വനശലഭങ്ങള്‍ കണ്ടില്ലാ എന്നുണ്ടോ
നിന്നിലെ കാമുകി അമ്മയായി
അമ്മുമ്മയായി മാറുമ്പോള്‍
പഴയ രമണനെ മറന്നുവോ
മണലാരണ്യത്തില്‍ വിരിയും
മുള്‍പൂക്കള്‍ നിന്നെ കുത്തി നോവിക്കാറില്ലേ
നിന്നില്‍പൂത്തുലയും പുലരിയും
സന്ധ്യയും നിന്നെ വേട്ടയാടാറില്ലേ
ഓര്‍മ്മകള്‍ നിറക്കും പാടവും പറമ്പും
ഓടികളിച്ചപ്പോള്‍ വീണു മുട്ട് പൊട്ടി
വിരിഞ്ഞ ചെമ്പരത്തി പൂ നിറത്തെ
പച്ചില നീര് പുരട്ടിയ കളിത്തോഴനെ
ചാമ്പക്കാ പൊട്ടിച്ചു തന്നു കണ്ണു നീര്‍ ഒപ്പിയ
സ്നേഹത്തിന്‍ നിറകുടമാം ഏട്ടനെ മറന്നുവോ
ചുട്ടു പൊള്ളും മണല്‍ കാറ്റില്‍ ഓര്‍മ്മ കുളിര്‍
വീണ്ടും തിരികെ മലനാട്ടിലേക്ക് വരുവാന്‍ തോന്നുന്നില്ലേ ..!!

നിൻ നയനങ്ങള്‍

ചഷകങ്ങളായ് നിൻ  നയനങ്ങള്‍
നിറയുന്നത് കാണുമ്പോള്‍ എന്നുള്ളിലെ
വേദനകള്‍ ഹൃദയത്തേയും കുത്തിയൊഴുക്കി
വരും വാക്കുകള്‍ കവിതകളായി മാറുന്നുവല്ലോ
നിന്റെ അധരങ്ങളുടെ ലാലിമ എന്നില്‍ നിറക്കുന്നു
 ലഹരിയുടെ ജ്വാല പടരുമ്പോള്‍
ഞാനറിയാതെ അവ ഗസലുകളായി
സ്വരം മൂളുമ്പോള്‍ എന്നിലാകെ
ആനന്ദത്തില്‍ ലയം പടരുമ്പോള്‍ .
ഒരു സുരത സുഖത്തിനപ്പുറമുള്ളാനുഭൂതി ..!!

ജീ ആര്‍ കവിയൂര്‍ 

വിരഹമുറങ്ങി..!!

Image may contain: bird, outdoor and nature
ഞാൻ നിന്റെ ചുണ്ടുകളിലെ മഞ്ഞുകണം
നിൻ ഹൃദയത്തിലെ ദാഹം അറിയുന്നു
നിന്നിൽ പടരുന്ന മാസ്മര ഗന്ധമെന്നിലെ
നിർലജ്ജ പൗരുഷം ഞാനറിയാതെ  ഉണരുന്നു
നിലാ കുളിർ അമ്പിളി മേഘ കമ്പളം പുതച്ചു
മഴ കിനിയുന്നതറിയുന്നു  ഒപ്പം നിൻ
പ്രണയ ലഹരി എന്നിൽ ഉന്മാദം നിറക്കുന്നു
ചിറകു വിടർത്തി പറന്ന വനശലഭങ്ങൾ
ചിറകറ്റു കരിഞ്ഞു വീണു നിന്റെ കാമാഗ്നിയിൽ
കാറ്റ് പേമാരിയും നിലച്ചു എങ്ങും നിശബ്ദത .....
ഇനിയെത്ര രാവുകൾക്കു കാത്തു വിരഹമുറങ്ങി..!!

ചിത്രത്തിന് കടപ്പാട് Mabel Vivera

Sunday, May 6, 2018

നെഞ്ചുരുകി

നെഞ്ചുരുകി പ്രാത്ഥിക്കുന്നേൻ നിൻ
നന്മകൾ നിറയട്ടെ നാൾക്കുനാളെന്നിൽ
നേരറിയും വഴികളിലൂടെന്നെ നിത്യം
നയിക്കണേ നല്ലിടയനാം തമ്പുരാനെ ...!!

പറയുവാനാവില്ല എന്നാലാ പ്രവർത്തികളൊക്കെ 
പുണ്യപാപച്ചുമടുകളൊക്കെ പണ്ടേ പണ്ടേ നീ
പകുത്തെടുത്തു കാൽവരിലായ് ഞങ്ങൾക്കായ്  
പുലർത്തുക നിൻ സ്നേഹമെന്നും  പൊന്നു തമ്പുരാനെ ..!!

പുത്തനങ്ങാടിയിലെ കുരിശു പള്ളിയിൽ  
മുട്ടിപ്പായ് എന്നും വന്നു നിന്നരികെ
മുട്ടുകുത്തി കണ്ണുനീർ പൂക്കളാൽ
നൽകുമർച്ചന നീ കൈക്കൊള്ളണമേ ..!!

നെഞ്ചുരുകി പ്രാത്ഥിക്കുന്നേൻ നിൻ
നന്മകൾ നിറയട്ടെ നാൾക്കുനാളെന്നിൽ
നേരറിയും വഴികളിലൂടെന്നെ നിത്യം
നയിക്കണേ നല്ലിടയനാം തമ്പുരാനെ ...!!
  
ജീ ആർ കവിയൂർ
18 .03 . 2018

https://youtu.be/vXcF0CO5Ql0.

എല്ലാം നീയെ

നീ ഇല്ലാതെയെന്തു ജന്മം
നീ ഇല്ലാതെയീ ഭൂമുഖത്തെ
കാണുവാൻ ആവുമായിരുന്നോ
നീയല്ലാതെയാതിപ്പോളറിയുന്നു
നീ കാട്ടിയ കൈപിടിച്ചപ്പോഴോ 
എല്ലാം അവൾക്കായിയല്ല
അവനായി മാറിയത് അവസാനം
ആരുമില്ലാത്ത അവസ്ഥയായിതെന്നിട്ടും
ഞാൻ ഊണിലും ഉറക്കത്തിലും സ്മരിക്കുന്നു.
നീ ഇല്ലാതെ എന്ത്..?! .
അതേ ഇന്നുമെന്നും
ജന്മ ജന്മങ്ങളായി ഞാൻ തേടുന്നു
എന്നിലെ നിന്നെ അതേ എന്നിലെ ഞാനിനെ .
ഇരുളിലും വെളിച്ചത്തിലും
ഇണയുടെ സ്നേഹ പരിചരണത്തിലും
ഇരയുടെ വേദനയിലും
ഇമ അടയുന്ന നേരങ്ങളിൽ
സ്വപ്നത്തിലും സുഷുപ്തിയിലും ജാഗ്രതയിലും
എല്ലാം നീ ആണ് നീയാണ്
എൻ മുന്നിലെ ആശാ ബിന്ദു അതേ
രണ്ടു ബിന്ദുക്കൾ ചേർന്നു ഒരു രേഖയും
അതു പിന്നെ സമന്തരമാകുമ്പോഴും
ലംബമായി മാറുമ്പോഴും നീ നീ നീ
മാത്രം ആണ് എന്റെ ആശ്രയം .....നീ നീ നീ ....
ഇപ്പോൾ പൂർണ്ണമായോ അറിയില്ല
നിന്നെ കുറിച്ചു എഴുതാൻ
നീ ഇട്ടുതന്ന രശ്‌മീ ഓ ഞാൻ മറക്കുന്നു
നീ തന്നെ അല്ലെ ഈ സ്വരം കേൾക്കുന്നത്
എൻഉള്ളിൽ വമിക്കുന്നതും ദൈവമാകുന്നതും....
ജീ ആർ കവിയൂർ
3 .5 .2018

Tuesday, May 1, 2018

എന്റെ പുലമ്പലുകള്‍ -73

എന്റെ പുലമ്പലുകള്‍ -73


എന്റെ തിളക്കങ്ങളിലേക്ക് നോക്കാതെയിരിക്കുക
എന്നിലെ ഏകാന്ത മൗനങ്ങളില്‍ വായിച്ചറിയുക
നിനക്കായി ഏറെ പേര്‍ ആഗ്രഹിച്ചു നില്‍ക്കവേ
രാവുകലെന്നില്‍ നിറയുമ്പോള്‍ നിലാവ് എന്നില്‍
നിറയുന്നത് ഞാനറിയുന്നു നിന്‍ സാമീപ്യവും

ഒരു കളിപാവയി  ഉപയോഗിക്കുന്നു
ഏറെ താലോലിക്കുന്നു കളിപാട്ടം എന്നോണം
അവര്‍കൊക്കെ  എന്‍ നിമ്നോന്നതങ്ങള്‍
മാന്തിക്കീറുന്നതില്‍ ലഹരി കണ്ടെത്തുന്നു

ആരുകാണുന്നു എന്റെ തണുത്തുറഞ്ഞ കണ്ണുനീര്‍
ആരു അറിയുന്നു എന്റെ ഉണങ്ങാത്ത മുറിവുകള്‍
ഒരു മുകുളത്തേ പോലെ എന്നെ നുള്ളി എടുക്കുന്നു
ഉപയോഗിച്ച് വലിച്ചെറിഞ്ഞു കമ്പോളങ്ങളില്‍ വില്‍ക്കുന്നു

എത്രയോ കൈകള്‍ എന്റെ മുഖത്തടിച്ചു
കുത്തി മുറിവേല്‍പ്പിച്ചു സുഖം കണ്ടു
എണ്ണിയാലോടുങ്ങാത്ത പീഡനങ്ങള്‍
ഞാനാഗ്രഹിക്കുന്നില്ല അവരെ തേടിപിടിക്കാന്‍

എനിക്കാരോടും ഇല്ല അല്‍പ്പവും വിരോധവും
ഇല്ലെനിക്കൊരു ജീവിതാഭിലാഷങ്ങളോട്ടും
കണ്ടുമടുത്തു ഇതുവരക്കും ഉള്ള നാളുകളില്‍
ഇനി സമയമായി എല്ലാം വിട്ടകലുവാന്‍

അറിയില്ല ആരുടെയും സഹായഹസ്തങ്ങള്‍ നീളുമെന്ന്
കണ്ടില്ല ഒരു മിടിക്കുന്ന ഹൃദയത്തേയും തന്നിലേക്കും
തന്നിലെക്കടുപ്പിക്കാന്‍ വന്നില്ലൊരു കാരുണ്യത്തെയും
എന്നിലെ ദുഃഖങ്ങള്‍ പങ്കുവെക്കുവാന്‍ ഇല്ല വന്നില്ലാരും

ചിലര്‍ പറയുന്നു ദുര്‍ഭാഗ്യമെന്നു
ചിലര്‍ കരുതുന്നു കര്‍മ്മ ഫലമെന്നും
ആരും സത്യത്തെ അറിയുവാന്‍
നേരായമാര്‍ഗ്ഗം കാണുവാനില്ല

ഞാനേറെയറിയുന്നു  എന്നിലെ നിശ്ശബ്‌ദതയെ
എന്നിലെ എന്നിലേക്ക്‌ ആഴ്ന്നു ഇറങ്ങി നില്‍ക്കുമ്പോള്‍
ഇല്ല ഇവിടെ ഒന്നുമേ എന്റെതായീ ജീവിതത്തില്‍
ഇനി മടങ്ങാം ജീവിതത്തിനപ്പുറത്തെക്കായി  .......

ജീ ആര്‍ കവിയൂര്‍
1 .5 .2018

ഇര

ഇര

ആരെയോ പഴി പറയുമ്പോലെ
പുഴയരികിലെ കൊമ്പിൽ
പതം പറയുന്നുണ്ടായിരുന്നു 
വിരഹ ഗാനവുമായി കുയിൽ
പ്രലോഭനങ്ങൾ കാട്ടാതെ
ശലഭമായ് പാറി പാറി നടന്നനേരം 

പൊടുന്നനെ ഇടിയും മിന്നലും മഴയും
വിറയാർന്ന കൈകാലുകൾ
നാലാളുകളുടെ നടുവിൽ
തലകുനിച്ചു നിൽക്കുമ്പോൾ
മനസ്സു പൊട്ടിയ പട്ടമായ്


മറുപടി കൊടുത്തു
ഉമിനീർ വറ്റിയ
നാവിന്റെ ഉത്തരമില്ലാഴ്മ
ഇനിയെത്ര ചോദ്യങ്ങൾ ...
എത്ര കണ്ണുനീർ കഥകൾക്കു 
നിരവധി  സാക്ഷ്യം വഹിച്ച
ഭിത്തികൾക്കും ചുവരുകൾക്കും
നിസ്സംഗഭാവം ...

ഇനി എത്രനാളീ കുരിശുചുമക്കണം
ഘടികാരം എത്രയോ തവണ കൈകൂപ്പി
അവധികൾ പലതും കേട്ട്
നടന്നപ്പോൾ ഇടനാഴികളിൽ
ഉള്ള തുറിച്ചു നോട്ടം
കുശുകുശുപ്പുകൾക്കു 
കേട്ടുമടുത്തു ........
അപ്പോഴും നീതി ദേവിയുടെ
കണ്ണുകളിലെ കെട്ടുകൾ അഴിഞ്ഞില്ല
കൈയ്യിലെ തുലാശ് ആടിക്കൊണ്ടിരുന്നു....
 


വിഷാദ വിപിനങ്ങളിൽ ..!!ഏതോ വിഷാദ വിരഹ വിപിനങ്ങളിൽ
തപം ചെയ്തു  വാൽമീകമായ് മാറുമ്പോഴും
എണനീർ മിഴിയരുന്ന നിൻ
മൊഴി മധുരം കേൾക്കാനായ് കാതോർത്തു
കിടന്നു ഉറക്കമില്ല രാവുകളിൽ
ഓർക്കും തോറും മാനമാകെ
പീലി വിടർത്തിയാടി മയിൽ പെടയായ്
ഒരു മാണി കുയിലായ്
പാടുന്നിതാ ഉച്ചത്തിൽ പഞ്ചമം
ദിനരാത്രങ്ങളുടെ മൃതിയും പുനർജനിയും
കണ്ടും കൊണ്ടും മറിഞ്ഞും
ജന്മ ജന്മാന്തരങ്ങൾ കടക്കുമ്പോൾ
നിത്യ നൈമിത്യങ്ങളുടെ വ്യാപാരങ്ങൾ
ആർത്തന വിരസത നിറയുമ്പോൾ
മനം വീണ്ടും തേങ്ങി നഷ്ടങ്ങളുടെ
കണക്കുകൾ മുന്നിൽ നിൽക്കുമ്പോൾ
അറിയുന്നു ആകൃതി മാറുന്നവകാശവും
നിത്യം കാണുന്ന പുഴകളും മലയും
അതിന് മടക്കുകളുമെല്ലാം മാറുന്നുവല്ലോ
എന്നിട്ടുമെന്തേ പിരിയാതെ നിൻ ചിന്തകളെന്നിൽ
വിട്ടുമാറാതെ നിൽപ്പു .......!!

ജീ ആർ കവിയൂർ
29 .4 .20 18 

അലിഞ്ഞു പോയ്‌ ...!!

ഞാനെത്തി ചേർന്നു
നിൻ ചുണ്ടോളമൊരു
കവിതയായി

നിന്‍ ഹൃദയമതിനു ശ്രുതി മീട്ടി 
നിന്റെ ശ്വാസനിശ്വാസങ്ങളതിനു
ആരോഹണ അവരോഹണമായ്

രാഗങ്ങളനുരാഗമായ്
ലഹരിയായ്
എവിടയോ അലിഞ്ഞു പോയ്‌ ...!!

ജീ ആര്‍ കവിയൂര്‍
22 .04 .2018