Posts

Showing posts from June, 2011

വ്യഗ്രത

Image
വ്യഗ്രത വാവു കാത്തു കരഞ്ഞു തീര്‍ക്കുന്ന വഴിയോര കാഴ്ചകള്‍ കണ്ടു മടങ്ങവേ നിന്‍ നനഞ്ഞ ചുണ്ടുകളിലോതുങ്ങുമാ നിര്‍ലജ്ജ പൗരുഷത്തിന്റെ കുളിര്‍മയാം മര മഴ പെയ്തു തുള്ളിയിടുന്നു മന്ദ പവന്റെ ചാരുതയില്‍ മയങ്ങുനേരം ഉലയൂതുമാ കൊല്ലന്റെ ഇടതു കൈയ്യുടെ ഉഴറുന്ന ചലനങ്ങളെ നോക്കി ചുവക്കുന്ന ഇരുമ്പിന്റെ നിറങ്ങലോടു അഭിവാഞ്ചനകള്‍ ഇരുളും വിഴുങ്ങന്ന തണുപ്പിനെ ലക്ഷ്യമിട്ട് നടന്നു, അടുത്ത ചൂടു ലഭിക്കുവാനുള്ള വ്യഗ്രതകള്‍

തമ്മിലുള്ള ബന്ധം

Image

ജീവിത അരങ്ങ്

Image

നൂറ്റാണ്ടുകള്‍ പിറക്കവേ

Image
നൂറ്റാണ്ടുകള്‍ പിറക്കവേ നിണം വാര്‍‍ന്ന്‍ഒഴുകി പൂവിന്‍ കണ്ണിലുടെ പറന്ന്‍യടുത്ത ശലഭങ്ങള്‍ ഭീതി പൂണ്ടുകന്നു നിലാവിന്റെ കിരണങ്ങളാലും കരിഞ്ഞുണങ്ങിടിന മനസ്സുമായി പുലരിയിലായ് പറക്കാനാവാതെ ചിറകറ്റ ശലഭങ്ങള്‍ കണക്കെ അറ്റുവിഴ്ത്തപ്പെട്ട പെണ്‍ ഭ്രൂണങ്ങളുടെ കുമ്പാരത്തിന്‍ മുകളിലുടെ നടന്നു വഴുതിയകലുന്ന താരാട്ടു പാടി തൊട്ടിലാട്ടി മാറിലുടെ ഒഴുകുമാ അമൃതധാരകളെല്ലാം യന്ത്രങ്ങള്‍ കൈയ്യടക്കുന്നു പൗരുഷ്യങ്ങള്‍ ഇണകളില്ലാതെ വാര്‍ദ്ധ്യക്കത്തെ തേടുന്നു സ്നേഹവും പ്രേമവുമെല്ലാം അന്യഗ്രഹങ്ങളിലേക്ക് കയറ്റി അയക്കപ്പെടുമ്പോഴായി എങ്ങും ഇറക്കുമതി ചെയ്യപ്പെടുന്നു വിദ്വേഷങ്ങളും വേദനകളും വിലാപങ്ങള്‍ കേള്‍ക്കായി , കുറുമാറ്റ ചട്ടങ്ങള്‍ക്ക് വിധേയരാക്കി കവികളെയെല്ലാം കല്‍തുരങ്കങ്ങളിലടക്കപ്പെടുന്നു നൂറ്റാണ്ടുകള്‍ പിറക്കവേ

HAZARE MAY GET ''RAM DEV TREATMENT"----- CARTOON BY GR KAVIYOOR

Image

പെണ്‍ ഒരുവള്‍

Image
പെണ്‍ ഒരുവള്‍ പുകയുന്നു മനവും പുകയാര്‍ന്ന മാനവും പുരക്കുള്ളിലെ മാനങ്ങളും പുറത്തു പുഞ്ചിരി തുകി പുടവചുറ്റി അഴകാര്‍ന്നു പുതുമ വരുത്തി നീങ്ങുന്നു പുലര്‍ത്തുന്നു പുലര്‍ന്നു പുലരും വരെ ജീവിതമേ പുകുന്നു പെണ്‍ ഒരുവള്‍

കണ്ണ്‍ കണ്ട ദൈവമേ (ഭക്തി ഗാനം)

Image
കണ്ണ്‍ കണ്ട ദൈവമേ (ഭക്തി ഗാനം) കനവെല്ലാം നിനവാക്കും കണ്‍ കണ്ട ദൈവമേ കരുണാ കടാക്ഷമെന്നില്‍ ചൊരിയേണമേ കണ്ണാ കൃഷ്ണാ ................................................................ മയില്‍ പീലി തിരുമുടിയില്‍ ചൂടി മധുരമാം മുരളികയുതും മോഹന രുപ മെന്നും കാട്ടിതരേണമേ കണ്ണാ കൃഷ്ണാ ................................................................ കനവെല്ലാം ........................... മഥുരതന്‍ മധുരമേ മായാ പ്രപഞ്ചമേ മാനസചോരാ മരുവുക എന്‍ മനമിതില്‍ നിത്യവും കണ്ണാ .... കൃഷ്ണാ ................................................................ കനവെല്ലാം ........................... രാധക്കും ഭാമാക്കും രുക്മണിക്കു അനുരാഗമായ് രമിക്കുന്നു നീ എന്നും എന്‍ കണ്ണാ കൃഷ്ണാ ................................................................ കനവെല്ലാം ........................... സാരോപ ദേശമായ് സകലര്‍ക്കും സാരാംശമാം ഗീതാമൃതം ചൊരിഞ്ഞു സല്‍ഗതി യരുളുവോനെ കണ്ണാ കൃഷ്ണാ ................................................................ കനവെല്ലാം ............

കാത്തുകൊള്ളണമേ

Image
 കാത്തുകൊള്ളണമേ ഇറുകിയടച്ചു കണ്ണും മനകണ്ണാലുമെന്തേ ഇന്നു നിന്നെ എന്തെ കണ്ടിലല്ലോ കണ്ണാ ഇരേഴു പതിനാലു ലോകത്തെയെല്ലാം ഇവിടുന്നു പരിപാലിച്ചു പോകുന്നുവല്ലോ നിനവിലും കനവിലും പരുതിയെങ്ങും നിന്നെ തിരക്കിയങ്ങു ഗോകുലത്തിലും നിറഞ്ഞു ഒഴുകുമാ കാളിന്ദി തീരങ്ങളും നിറപകിട്ടാര്‍ന്നോരു ചേലയും കിങ്ങിണിയും മയില്‍ പീലി ചൂടുമാ തിരുമുടിയിലും മനോഹരമാം മുരളി രവമതിനായ് മഥുര തന്‍ മധുരമേ മായാ പ്രപഞ്ചമേ മനവും തനവുമായി കാത്തു  ഞാനും അറിവിന്‍ നിറകുടമേയല്‍പ്പം അകതാരിലിത്തിരി തിരീ തെളിച്ചീടണമേ അര്‍ജ്ജുനനു ഉപദേശിച്ചില്ലേ ഗീതാമൃതം അവിടുന്നുയെനിക്കുമതിന്‍ പോരുള്‍ പകര്‍ത്തി തരണമേ നിത്യവും പാരായണത്തിനായി നാരായണാ പാഴാതെ നല്‍കണേ ശക്തിയും ബുദ്ധിയും പദമലര്‍ കുമ്പിടുന്നേന്‍ ഇവന്‍ എപ്പോഴുമായി

പരിഷ്ക്കാരം

Image
പരിഷ്ക്കാരം പണ്ട് സ്ലേറ്റു പൊട്ടിച്ചു വീട്ടിലെത്തുകില്‍ കിട്ടിയിരുന്നു ചുരല്‍ കഷായം സ്കുളിലോ ചെല്ലുകില്‍ ചെവി ചെമ്പരത്തി പൂ നിറമാകും എന്നാലിന്നോ അതൊക്കെ പോയി ടാബ്ലറ്റാണ് മക്കളുടെ കൈയ്യില്‍ പേടിക്കേണ്ട അസുഖമോന്നുമല്ല അവര്‍ അതില്‍ തകര്‍ക്കുമ്പോള്‍ നമ്മളിന്നും എ എസ് ഡി എഫ് അടിക്കുന്നു പഴയ കീ ബോര്‍ഡിലും മോണിട്ടറിലും ശിക്ഷകള്‍ അവര്‍ക്ക് കിട്ടുന്നില്ലല്ലോ അഥവാ അങ്ങിനെ വല്ലതുമാകുകില്‍ പീഠനമായി കഥയായി , അദ്ധ്യാപകര്‍ക്കും മാതാ പിതാക്കള്‍ക്കും കോടതിയായി ജയിലായി

വന്ദനം

വന്ദനം ഞാനെന്ന ഞാനാരുമെന്നു മറിയാതെ വേണ്ട ഞാനാര്‍ഹനല്ലതിനോന്നിനുമേ വൃത്തത്തിന്‍ വെളിയിലല്ലോ എഴുതുന്നു വൃത്തിയുമില്ലലോട്ടുമേ അറിയില്ല അക്ഷരങ്ങളെ അമ്മാന മാടുവാനും വരികളില്‍ ഒതുക്കുവാനും എപ്പോഴും ഞാനഹോ സ്നേഹമുണ്ടെനിക്ക് വിമശനം മര്‍ശനമാവുകില്‍ ക്ഷമിക്ക സഖേ ഇല്ല ഞാന്‍ മുതിരുന്നില്ലേറെ പറവതിന്നു ത്രാണിയില്ല അല്‍പ്പ പ്രാണിയാം കുത്തി കുറിപ്പോന്‍ പ്രമാണിയല്ല കവിയുരു കാരനാം കപിയുടെ പിന്‍ തുടര്‍ച്ചക്കാരനായി കവിത തന്‍ പിന്നാം പുറം തോറു- -മലയുന്നു കവിതയവളുടെ കണ്‍ കോണിന്‍ നോട്ടമെല്‍ക്കാന്‍ ഒറ്റയാനായി കാവ്യ ദേവതതന്‍ ഉപാസകനായിമരുവുന്നു മനോജ്യമായിതുടരട്ടെയി ധരിത്രിയില്‍

ഒരു വേദനിപ്പിക്കും കാഴ്ച

Image
ഒരു വേദനിപ്പിക്കും കാഴ്ച വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടില്‍ എത്തി അടുത്തുള്ള കവലയിലേക്കു നടന്നു കര കര കുശലം പറഞ്ഞു ബേബി ചായന്റെ തൈയ്യല്‍ മിഷീന്‍ " ഠേ" മാടകടക്കാരന്‍ ദാമുവിന്റെ കടയില്‍ സോഡാപോട്ടി , അടുത്തിരുന്ന ചാരുകസേരയിലിരുന്നു ബീഡി തെറുപ്പുകാരന്‍ പൊടിയന്‍ മൂളി പാട്ടുപാടി പൂവാലന്മാര്‍ അത് ഏറ്റുപാടി കണ്ണുകള്‍ തുങ്ങി കിടക്കും പൂവന്‍ പഴകുലയിലും വഴിയെ പോകും പൂവാലികളിലും അങ്ങേപ്പുറത്തെ പീടികയിലിരുന്നു പൈലി പലവെഞ്ചന കുറുപ്പടിയും സാധനങ്ങളും ഒത്തു നോക്കിയുള്ള കഥാ പ്രസംഗം തുടരുന്നു തൊട്ടടുത്ത കുഞ്ഞിരാമന്‍ വൈദ്യരുടെ മുക്കിപ്പൊടിയുടെ മണവും തുമ്മലുകളും കവലക്ക്‌ കാലങ്ങലായിട്ടും ഒരു മാറ്റവുമില്ല ചന്ദ്രന്റെ ബാര്‍ബര്‍ ഷാപ്പില്‍ നിന്നും കത്രികകള്‍ വിപ്ലവ ചര്‍ച്ച കളുടെ താളത്തിനോപ്പിച്ചു ചിലച്ചു കൊണ്ടേ ഇരുന്നു , പണ്ടത്തെ പോലെ അലങ്കരിച്ച രാഷ്ട്ര നേതാക്കളുടെയും സിനിമ നടി നടന്‍ മാരുടെ ഇടയിലുള്ള നിലകണ്ണാടിയില്‍ എത്തി കുത്തി നോക്കി തിരിഞ്ഞു നടക്കവേ മാകട്ടില്‍ മാളികയുടെ മുകളിലെ പൊടി പിടിച്ച മഹാത്മാ ബാലജന സഖത്തിന്റെ ബോര്‍ഡും ഗ്രാമീണ വായനശാല വേദനയോട

കണ്ണട മോഷണം പോയി

Image
കണ്ണട മോഷണം പോയി കണ്ണുരി വില്‍ക്കുന്ന കാലമിത് കണ്ണടയൊന്നു പോയാല്‍ കണ്ണടക്കുക കാല യെവനികക്കുമപ്പുറം കടന്നകന്നില്ലേ ഗന്ധവും കഥയിതു പറവതിനുയിത്രക്കുണ്ടോയിനി

പെയ് തോഴിയുന്നു.............

Image
പെയ് തോഴിയുന്നു.............   ഈ തോരാത്ത കണ്ണുനീര്‍  നീ മാത്രം കാണരുതേയെന്നെനിക്ക് നിര്‍ബന്ധമായിരുന്നു  ആദ്യമായ് നീയെന്റെ കുപ്പിവളയുടച്ചപ്പോഴും  നീ നാടുവിട്ട് യാത്ര പറയുന്ന നേരവും  മറ്റൊരുവന്റെ കൈപിടിച്ചു പോകുന്ന നേരവും  മനസ്സിന്റെ മാനത്ത് മുടിക്കെട്ടിയ മഴക്കാറുകള്‍  ഇന്ന് ലോകം നിനക്കായ് കണ്ണീര്‍ പൊഴിക്കുമ്പോള്‍  നിന്റെ നെഞ്ചിനെ പുതപ്പിക്കും  മൂവര്‍ണ്ണപ്പതാക     നനയുമാറു പൊഴിക്കട്ടെയെന്‍ കണ്ണുനീര്‍ 

സ്നേഹ സദനം

Image
സ്നേഹ സദനം  അച്ഛനൊന്ന്  അമ്മയൊന്ന്  ദൈവം ഒന്ന്  കണ്ണ് രണ്ട് മൂന്ന് നേരം ഉണ്ട്  നാലും കൂട്ടി മുറുക്കി തീര്‍ന്നപ്പോള്‍  മക്കളഞ്ച്  , കഴഞ്ച് സ്നേഹം മാത്രം കിട്ടുമി  സ്നേഹ സദനത്തില്‍    

പത്രത്തിലുടെ കണ്ണോടിക്കുമ്പോള്‍- 7 (09 /06 /2011 )

പത്രത്തിലുടെ കണ്ണോടിക്കുമ്പോള്‍- 7 (09 /06 /2011 ) മൈസൂര്‍ നഗരത്തെ വിറപ്പിച്ച കാട്ടാന  കാവല്‍ക്കാരനെ കുത്തിക്കൊന്നു നാട്ടിലേ വെള്ളാനകളുടെ ശല്യം സഹിക്കുവാനാകാതെ  ആയപ്പോള്‍ ഇനി ഇവയുടെ വകയും ആകട്ടെ  അക്രമം  കുട്ടനാട് പാക്കേജ് : ബജറ്റില്‍ ആയിരം കോടി വകയിരുത്തും  ആരൊക്കെ എത്ര വകയിരുത്തും  കാണാനിരിക്കുന്നതേയുള്ളൂ    ലോക്പാല്‍ ബില്‍  അംഗീ കരിചില്ലെ ങ്കില്‍ വേണ്ടും നിരാഹാരം        ആഗസ്ത് 15-നകം പാസ്സാക്കണം -ഹസാരെ ലോകപലകാന്‍മാര്‍ ഇനി എത്ര പാലുകുടിക്കുമെന്നു ഓഗസ്റ്റ്‌ 15 കഴിയുവരെ നമ്മുക്ക് കാത്തിരിക്കാം  അണ്ണന്‍ സമയം കൊടുത്തിട്ടുണ്ടല്ലോ  ജന പിന്തുണയുണ്ടന്നല്ലേ!!!! , പോലീസിനെ നേരിടാന്‍ സേനയുണ്ടാക്കും- രാംദേ വ് ഈ സേനകളെ എല്ലാം കൊണ്ട് പൊറുതി മുട്ടുമല്ലോ ദേവന്‍മാര്‍ ഇങ്ങിന്നെ തുടങ്ങിയാല്‍  ദുരഭിമാനക്കൊല: യു.പി.യില്‍ പത്തു പേര്‍ക്കു വധ ശിക്ഷ  എന്ത് ശിക്ഷ നല്‍കിയാലും അഭിമാനം വിട്ടു ഒരു  കാര്യവുമില്ല  ഇ-കൊളി ഭീഷണി: ഇന്ത്യയ്ക്ക് നിസ്സംഗത  അതിലും വലിയ ഭീഷണി ഉണ്ടായിട്ടും പാലം കുലുങ്ങിയാലും കേളന്മാര്‍ കുലുങ്ങില്ലല്ലോ  ആറു ഐ ഏസ്സ് കാര്‍ക്ക് സ്ഥലം മാറ്റം ആറല്ല നൂറു മാറ്റും കാര്യങ്ങളൊക്കെ വരു

ജൂണ്‍ 4ന്റെ ഓര്‍മ്മകളുമായി

Image
ജൂണ്‍ 4ന്റെ   ഓര്‍മ്മകളുമായി  കാശുമുടക്കി ആറ്റു  നോറ്റു നാട്ടിലേക്ക്    പുറപ്പെട്ടാന്‍  ദയാനിധിമാരന്റെ ദയയാലും  കലാനിധിമാരന്റെ കലയാലും  നമ്മുടെ ശനി ദശയാലും  കയറി കുടി സ് പൈസ്സ് ജെറ്റില്‍  മുംബൈ റണ്‍ വയിലേക്കു കയറി തിരികെ അതാ  തിരികെ മുഷിക സ്ത്രി മുഷിക സ്ത്രിയായ പോല്‍    കാത്തു കിടക്കുന്നു അറ്റകുറ്റ പണിക്കായി  നേരമേറെയായപ്പോള്‍ ആകാശ പരിചാരികമാരായ സുന്ദരിമാര്‍ ചായ കച്ചവടത്തിനായി     ഇറങ്ങി    നിവൃത്തിയില്ലാതെ വില അല്‍പ്പം മേറെയായാലും  വാങ്ങി കുടിച്ചു കൊണ്ടിരിക്കവേ  വൈമാനികന്റെ ഒരു പ്രഖ്യാപനം   നിങ്ങളുടെ ക്ഷമയെ ഞാന്‍ പരീക്ഷിക്കുന്നില്ല  ഇന്ന് തന്നെ പറന്നീടാം കൊച്ചിക്ക്‌ന്നു     ഇതിനകം നാട്ടില്‍ വിളിച്ചു പറഞ്ഞു അച്ചിക്ക്‌  വരുവാന്‍ വൈകുമെന്നു, സൂര്യ ദേവന്‍ മറഞ്ഞിരിരുന്നു  ഇനി സത്യത്തില്‍  ആകാശത്തു വെച്ച് സംഭവിക്കാതെ എല്ലാം സൂര്യ ന്റെ  ഗ്രൂപ്പുകാരുടെ വിമാനമല്ലോ  എന്ന്  ആശ്വാസിച്ചു ജാലകത്തിലുടെ   പറക്കാന്‍ വിതുമ്പും ചിറകിനെ നോക്കിയിരുന്നു  അതാ അനങ്ങുന്നു വിമാനം  ഈശ്വരന്‍മാരെ നന്ദി ,നീ എന്റെ പ്രാത്ഥന കേട്ടുവല്ലോ  ഇനിയും പ്രാ ത്ഥിച്ചു  കൊണ്ടിരുന്നോളാമേ  ഇറങ്ങുവോളം  ++++++++++++++++++++++++++

മാപ്പ്

Image
മാപ്പ് ഉരലു ചെന്നു മദ്ദളത്തിനോടും ഭോഗം കുറക്കാന്‍ യോഗം പഠിപ്പിക്കും രോഗം മാറ്റാന്‍ കര്‍മ്മം  പറയുന്നവന്‍ ധര്‍മ്മത്തിന്‍ മര്‍മ്മം മറക്കുന്നുവോ പരാക്രമിയായാലോ പാതിരാത്രിയിലായാലും കുമ്പസാരകുട്ടിലെ രഹസ്യം പരസ്യമാക്കാത്ത പാതിരിയും അഞ്ചു നേരത്തെ നിസ്കാര തഴമ്പിന്‍ പുണ്യത്താല്‍ സമുഖത്തെ നേര്‍വഴിക്കു നടത്തെണ്ടവരും വിസ്മരിക്കുന്നു പലതും കള്ള സാക്ഷികളെ തിരയും കറുപ്പുകുപ്പായങ്ങളും അഴിമതിയിലേക്ക് കുപ്പുകുത്തുന്നു അഴികള്‍ ലക്ഷ്യമായി മുന്നേറുന്നു രാത്രിയുടെ സുഖാന്വേഷിയാം ജനാധിപത്യതിന്‍ പഥൃമറിയാതെ ദല്ലാളന്മാരും മേയുന്ന ലോകത്തില്‍ ആശാന്‍ മാര്‍ക്കു ആശങ്ക അല്ലാതെ എന്തു സഖേ വരികള്‍ക്കിടയിലുടെ വായിക്കവേ അറിയാതെ എഴുതിയ വരികള്‍ ആര്‍ക്കെങ്കിലും വേദനിച്ചു എങ്കില്‍ ക്ഷമിക്കുമല്ലോ പൊറുക്കുമല്ലോ

സ്വിസ്സ് ധനം കണ്ണും നട്ട്

സ്വിസ്സ് ധനം കണ്ണും നട്ട് ഇരിക്കെണ്ടിയടെത്തു ഇരുന്നാല്‍ ചെരക്കെണ്ടിവന്‍ ചിരക്കും ദിക്ക് വിജയം നടത്തിയെന്ന് ചിലര്‍ ധരിക്കുകില്‍ അറിയേണ്ടപ്പോള്‍ അറിയും സ്വഭിമാന്‍കാര്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ കോണ്‍ഗ്രാസ്സുകള്‍ പിഴുതെറിഞ്ഞു ആയുര്‍വേദ സസ്യങ്ങള്‍ നട്ടുപിടിപ്പിക്കും അപ്പോള്‍ വ്യവസായിയാണോ സന്യാസിയെന്നോ കാണാം അപ്പോള്‍ ദിക്കു തിരക്കിയാല്‍ മതിയാകും ഒളിക്കാനായി ,ഈ വൃത്താന്ദങ്ങള്‍ ഒക്കെ കാരാട്ട് കുടുംബത്തില്‍ പിറന്നവര്‍ അറിഞ്ഞു ബോധ്യമായിട്ടുണ്ടെന്നു തോന്നുന്നു രാജ്യത്തിന്‍ വികസനത്തിന്‍ ഉതകുന്ന പണം മറുനാട്ടില്‍ നിന്നും കൊണ്ടു വരട്ടെ അപ്പോള്‍ ആരൊക്കെ അഴിണ്ണുമെന്നു കാണാം ===================================================== ബാബാ രാംദേവ് ഒരു വ്യവസായി: ദിഗ്‌വിജയ് സിങ്‌

ഇന്നലെ നീ വിളിച്ചപ്പോള്‍

Image
ഇന്നലെ നീ വിളിച്ചപ്പോള്‍ (മിനി കഥ ) ഞാന്‍ എന്റെ പിന്നിട്ട കഥകളോര്‍മ്മിപ്പിച്ചപ്പോള്‍ നീയറിയാതെ നിന്‍ ദീര്‍ഘ നിശ്വാസത്തിലലിഞ്ഞു അന്നു നിന്‍ കേശാദി പാദങ്ങളൊക്കെ കണ്ടു നീ ചുടിയ മുല്ല മലര്‍മാലയാകാന്‍ കൊതിച്ചു നിര്‍ന്നിമേഷനായ് വഴിയോരത്ത് കാത്തു നിന്നു മനസ്സില്‍ പാടി ഞാനാ ഗാനമറിയാതെ ചിലപ്പോള്‍ ഉറക്കെ പാടിയത് ഇന്നുമോര്‍ക്കുന്നു "ഒരു നുള്ളു കാക്ക പൂ കടംതരുമോ.. "എന്നു ഗാന ഗന്ധര്‍വന്റെ ശബ്ദ സൗഭഗത്തിനൊപ്പം മിന്നി മറയുമാ ഓര്‍മ്മകളിന്നും മനസ്സില്‍ വാടാതെ സൂക്ഷിച്ചത് ഇന്നലെ നിന്നോടു അകലത്തു നിന്നും കാതില്‍ മോഴിയവേ അറിയാതെ നീ നിന്‍ അരികത്തുയുള്ള കാണ്ണാടിയില്‍ വെള്ളി നൂല് വീണ ചികുര ഭാരങ്ങളെ മാടിയോതുക്കിയില്ലേ കറുപ്പാര്‍ന്നവകൊണ്ട് മറച്ചില്ലേ എത്ര പെട്ടെന്ന് രണ്ടര പതിറ്റാണ്ടിനപ്പുറം പോയി വന്നില്ലേ അങ്ങേ തലക്കലെ നിശബ്ദതയില്‍ ഞാനറിഞ്ഞു ഇതൊക്കെ ഓര്‍മ്മകളായി ഇരിക്കട്ടെ വിളിച്ചു വിവരങ്ങള്‍ തിരക്കാമിനിയും നമ്മള്‍ തന്‍ കിനാക്കലോക്കെ മണ്ണോടു ചേരട്ടെ ഇനിയും ജീ ആർ കവിയൂർ 

കമ്മലിട്ടുവല്ലോ

Image
കമ്മലിട്ടുവല്ലോ കരുണയില്ലാത്തവന്റെ കന്നി കനി മോഴിഞ്ഞിട്ടു ദയില്ലാതെ ആകുമോ ദയനീയമായി ദയാനിധിയും നിധി കുംഭത്തില്‍ കൈയ്യിട്ട കാര്യം കൈയ്യില്‍ വിലങ്ങു വിഴുമ്പോള്‍ കേട്ടറിവുണ്ടേ പണ്ടേ തോറ്റു തൊപ്പിയിട്ടു എന്നു എന്നാല്‍ ഇത് കമ്മലിട്ടു എന്നുപറഞ്ഞാല്‍ ജയിച്ചുയെന്നാകുമോ ആവോ ആയിരിക്കാം ???!!!!!!!

നിന്നിലേഴും

Image
നിന്നിലേഴും ഒരു ദീഘാ നിശ്വാസ ധാരയിലലിയുമാ ഹൃദയ നോമ്പരത്തിന്റെ നീറുന്ന ചാലുകള്‍ കീറി ഉഴുതു നയന ലേപനങ്ങള്‍ നിറച്ചു നീര്‍കണങ്ങളൊക്കെ ഒഴുക്കുമാ ഇന്നിന്റെ കപടത നിറഞ്ഞു നില്‍ക്കുമി നാടകത്തിന്റെ തിരിശീലക്കുപ്പിന്നിലായ് കൈ കരുത്തുകള്‍ ആര്‍ദ്ദതയില്ലാതെ വീശിയെറിയുന്ന അര്‍ത്ഥകാമനകളുടെ വശ്യതകളിലായി ജന്മങ്ങളോടുക്കുന്നു സമാന്തരങ്ങളില്‍ ലംബമായി ഏതു വഴിക്കാണി യാത്ര എലുകയും ചക്രറവാളത്തിന്റെ മതിലുകള്‍ കടന്നങ്ങു ദൂരെ അന്തതയിലോ അപാരതയിലോ എകുമി പതനങ്ങള്‍ കദനങ്ങള്‍ നീക്കുവാനായിയറിയാതെ ഊളിയിടുന്നു അരുതായ്ക വരുതായിക എശാതിരിക്കുവാന്‍ ഒരു മന്ത്ര ധാരയിലലിയട്ടെ രാവും പകലിനു ഒപ്പത്തിനോപ്പമായി അറിയുക നിന്നിലേഴുമാ വിഷാദമയമാം അന്തര്‍ ശിഥിലമാം ചിന്തകളൊക്കെയിനിയറിയുക നിന്‍ ശക്തിയെ അതേ നിന്നിലെ ശക്തിയെ

തകഴിയുടെ കാത്ത വിട്ടു പിരിഞ്ഞു

തകഴിയുടെ കാത്ത വിട്ടു പിരിഞ്ഞു    തഴയാനകുകില്ല ആത്മസഖിയാം തകഴിയെ കാത്തു പുലര്‍ത്തിയ കാത്തയുടെ വേര്‍പാട് നാം കരുതുക ആത്മാവ് ചേര്‍ന്നിരിക്കുമല്ലോ മലയാളത്തിന്‍ മനസ്സ് വായിച്ചറിഞ്ഞ വനോടോപ്പം മറക്കാതെ നിത്യ ശാന്തി നേരാം ആ പരേതാത്മാവിനു നാം