എങ്ങിനെ ഞാൻ മറക്കും രാമ നാമ പ്രിയനേ

എങ്ങിനെ ഞാൻ മറക്കും
രാമ നാമ പ്രിയനാം ഭഗവാനെ
കവിയൂരിൽ കുടി കൊള്ളും 
കപിവരനാകും ആഞ്ജനേയനേ 

എൻ്റെ സുഖദുഖങ്ങളറിഞ്ഞു
കാല നാമ സ്ഥല ഭേദമില്ലാതെ
എൻ്റെ രക്ഷകനാകും വീരനെ
ശേഷാവതാരനാം ഹനുമാനെ

എങ്ങിനെ ഞാൻ മറക്കും
രാമ നാമ പ്രിയനാം ഭഗവാനെ

ലങ്കാദഹനം നടത്തിയോനേ
ലക്ഷ്മണൻ്റെ മോഹമകറ്റാൻ
മരുത്വവാ മലയെ കൈകളെന്തി
മൃത സഞ്ജീവനി കൊണ്ട് വന്നവനെ

എങ്ങിനെ ഞാൻ മറക്കും
രാമ നാമ പ്രിയനാം ഭഗവാനെ

വായു പുത്രനായ് പിറന്നവനെ
ധീരതയിൽ മൂല്യമുറപ്പിച്ചവനെ
രാമചന്ദ്രൻ്റെ അനുഗ്രഹത്താൽ
ചിരംജീവിയായ് വാഴുന്നോനെ

എങ്ങിനെ ഞാൻ മറക്കും
രാമ നാമ പ്രിയനാം ഭഗവാനെ

പാർവതീ പതിയ്‌ക്കർപ്പണമാ‍‍യ
ശക്തിയാൽ ലോകം സംരക്ഷിച്ചവനെ
ശ്രീരാമ ദാസനായി നിലകൊണ്ടു
ഭക്തർക്കാശ്വാസം നല്കിയവനെ

എങ്ങിനെ ഞാൻ മറക്കും
രാമ നാമ പ്രിയനാം ഭഗവാനെ

ജീ ആർ കവിയൂർ 
26 12 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ