"സ്നേഹത്തിന്റെ മധുര ഗീതം"
"സ്നേഹത്തിന്റെ മധുര ഗീതം"
അറിയാതെ വന്നൊരു കുളിർ തെന്നലിൽ
നിൻ സുഗന്ധ സാമീപ്യം ഞാനറിഞ്ഞു
മനസ്സിൽ നിറഞ്ഞൊരു പുതു കനവ്
നിന്റെ പാട്ടിൽ മധുരം തുളുമ്പുന്നു.
മഴവില്ലു ചാർത്തും നീലാകാശം
നിന്റെ ഓർമകൾ മാത്രം പൂവിതയ്ക്കും
പകലിനു ചിരിയും രാത്രികളിൽ സ്വപ്നവും
നിനക്കായ് ഞാൻ എല്ലാം മാറ്റിവെക്കും.
നിലാവെളിച്ചം മനസ്സിൽ തളിരേകുന്നു
പക്ഷികളുടെ പാട്ടിൽ സ്നേഹം ചോരിയും
നിൻ വരവ് വീണ്ടും പുനർജനിക്കുന്നു
എന്റെ ജീവിതം വീണ്ടും മധുരമാകുമല്ലോ
ജീ ആർ കവിയൂർ
24 12 2024
Comments