Tuesday, April 27, 2010

കടലേഴും താണ്ടി ............ ലളിത ഗാനം

കടലേഴും താണ്ടി
കദനങ്ങള്‍ താണ്ടി
കരളിന്‍റെ ഉള്ളിലെ
കാവ്യങ്ങള്‍ തേടി

കരയുന്ന മനസ്സിന്‍റെ
കണ്ണിണ നിറയുമ്പോള്‍
കളിയായി പോലും
കവി ഹൃദയത്തെ
കടലാസ്സു പോലെകിറികളയരുതേ

കടലേഴും താണ്ടി
കദനങ്ങള്‍ താണ്ടി
കരളിന്‍റെ ഉള്ളിലെ
കാവ്യങ്ങള്‍ തേടി

കദബങ്ങള്‍ കൊഴിയുകിലും
കാലങ്ങള്‍ കഴിയുകിലും
കരകാണാ തീരങ്ങള്‍ തെടുകിലും
കരവലയത്തിലോത്തുക്കുന്നു കാലം
എല്ലാം കരവലയത്തിലോത്തുക്കുന്നു കാലം

കടലേഴും താണ്ടി
കദനങ്ങള്‍ താണ്ടി
കരളിന്‍റെ ഉള്ളിലെ
കാവ്യങ്ങള്‍ തേടി

കാണാ കാഴ്ചകള്‍ തെടിയകലുകിലും
കാമ്യമായതിനെ അറിയാതെ
കണ്ണടച്ചു കാണാതെ
കുരിരുട്ടില്‍ അലയുന്നു നാമെല്ലാം

കടലേഴും താണ്ടി
കദനങ്ങള്‍ താണ്ടി
കരളിന്‍റെ ഉള്ളിലെ
കാവ്യങ്ങള്‍ തേടി

കണ്‍കണ്ട ദൈവങ്ങളെല്ലാം

കാണിച്ചു തരുന്നത് മിഥ്യയല്ല
കാണുന്ന തെല്ലാം സത്യമെന്നു കരുതുകില്‍
കരകയറാം കദനത്തില്‍നിന്നും


കടലേഴും താണ്ടി
കദനങ്ങള്‍ താണ്ടി
കരളിന്‍റെ ഉള്ളിലെ
കാവ്യങ്ങള്‍ തേടി

ശപിക്കപ്പെട്ടത്........?

നിന്‍റെ നഖക്ഷതമേറ്റു
നോവുന്നു മേനിയാകെ
നിന്‍റെ കണ്ഠക്ഷോഭങ്ങളും
മറുപുറശബ്ദങ്ങളും
കേട്ടു തളരുന്നതും
നിന്‍റെ ചുംബനങ്ങളും
ചുടു നിശ്വാസങ്ങളും
ഏറ്റെൻ മുഖം
ചെമക്കുമ്പോള്‍
നിന്റെ രഹസ്യ മന്ത്രങ്ങള്‍
നെഞ്ചിലേറ്റി നടക്കുമ്പോള്‍
എനിക്കു വിശപ്പും
ദാഹവും അധികരിച്ചു
കരയുമ്പോള്‍
അറിയാതെ പരിധിക്കുപുറത്താകുമ്പോള്‍
നീ എന്നെ ശപിക്കുന്നു ഈ
നാശം മൊബയില്‍ ഫോണെന്ന്

Friday, April 2, 2010

शराब और शबाब .. कविता: जी आर कवियूर

मैखाने में मिले तो आप से

तुम पे उतरे

जामसे जाम मिले तो तुम से तू में उतरे

पूरी हुवी जब पेखानेसे निकले तो फिर आपे उतरे

क्या समझ में आया ये है शराब

कली खिली महकी मनमोह उठी

चन्द वक्त गुजारी तो मुर्जा गई

और बू उठी यह है शबाब समझ ये जनाब

सात फेरे वाली कहानी कविता : जी आर कवियूर

शादी
बरबादी
दर आधी
दे आदी
पाव भारी
आबादी
निन्द आधी
कर वानी हे और शादी
कर से भारी
यह हे संगट वाली
न करियो तो जिन्दगी अदुरी

അറിയുക

പണ്ഡിതനും പാമരനും അറിക
ദണ്ഡുമായ്‌ മണ്ടിനടന്നു
ദണ്ഡിയോളം അല്‍പ്പം
ഉപ്പുണ്ടാക്കി ഉറപ്പിക്കാന്‍
സ്വാതന്ത്ര്യത്തിന്‍ സ്വാദേറ്റുവാന്‍
മഹാത്മാവ് നടന്നിട്ട്
ഇന്നു എട്ടു പതിറ്റാണ്ടായി
ദുസ്വാദേറ്റാതെ കാത്തുകൊള്‍ക
വരാതെ ഇരിക്കട്ടെ ഇനിയും
പാരതന്ത്ര്യത്തിന്‍ നാളുകള്‍

" ഐ. പി. എല്ലേ" നിയേ തുണ

തെങ്ങിന്‍ മടലായി ബാറ്റും
റബറും കൊണ്ട് ഒട്ടിയ പന്തും
കപ്പതടി കൊണ്ടുള്ള വികറ്റും ബൈയിലും
കമുകും പാള കൊണ്ടുള്ള പാടും ഗ്ലൌസും
കൃഷി ഇറക്കാത്ത പാടമാം പിച്ചും
എന്നും ഹര്‍ത്താലയിട്ടും
കേരള ക്രികെറ്റിന്റെ അവസ്ഥ
എന്തെ ഇങ്ങിനായി പോയത്
അതും നാടുവിട്ടു പോയതു കൊണ്ട്
ശ്രീ ശാന്തിനെയും ഉത്തപ്പയും ഒക്കെ കിട്ടിയുള്ളല്ലോ
ഹാ കഷ്ടം എന്‍റെ " ഐ. പി. എല്ലേ" നിയേ തുണ

നന്ദി

കൈ കാണിച്ചു നിര്‍ത്തിയ
ഇരുചക്ര ശകടത്തില്‍ കയറി
അടക്കി പിടിച്ചിരുന്നു കഥകള്‍
പറഞ്ഞു പിരിയവേ യുവാവ്‌
യുവതിയോട് പറഞ്ഞു നന്ദി ?..!!

മന്തലി ടാര്‍ജെറ്റ്‌

കാത്തു നിന്നു മടുത്ത രോഗികളുടെ
പിറു പിറുപ്പു ദ്രോഹിയെന്നു
വകവെക്കാതെ കണ്ഠ കൗപീന൦ നേരെയാക്കി
അലക്കി തേച്ച ചിരിയുമായി ഡോക്ടറുടെ
മുറിയിലേക്ക് മുങ്ങി പൊങ്ങി വരുമ്പോള്‍
പ്രസവം കഴിഞ്ഞ അയാളുടെ തുകല്‍ സഞ്ചിയും
തിളക്കം മങ്ങിയിയ കണ്ണിലുടെ
വായിച്ചറിയാമായിരുന്നു
മന്തലി ടാര്‍ജെറ്റ്‌ ആയില്ലയെന്നു
പാവം മെഡിക്കല്‍ റെപ്രസെന്‍ന്‍റെടിവ്

എന്നെ നിങ്ങള്‍ അറിയും

എന്നെ നിങ്ങള്‍ അറിയും
തല മുറകളായി അപ്പുപ്പനും
അച്ഛനും പിന്നെ ഞാനും
പരപരാ വെളുപ്പിനെ ദാദറില്‍ കാത്തിരുന്നു
പിന്നെ പരക്കം പാച്ചിലാണ് സൈക്കിളിലും , ട്രിയിനിലുംമായി
മട്ടുങ്ക ,സയന്‍ ,കുര്‍ള ,ഗാട്ട്ഘോപ്പാര്‍ ,വിക്രോളി , ബാണ്ടുപ്പ്
മുലുണ്ട് ,താനെ എല്ലാം കറങ്ങി തനിയെ
വിട്ടിലെത്തുമ്പോള്‍ ക്ഷീണിച്ചു അവശനാകുന്നു
മാസാവസാനം കൈയ്യില്‍ വരുന്നത്
കൊടുത്തും തിര്‍ത്തും വരുമ്പോള്‍
കടം വീണ്ടും പല്ലിളിച്ചു ചിരിക്കുന്നു
എന്‍റെ സങ്കടം ആരുണ്ടുയറിയാന്‍
സമയവുംഎണ്ണവും മേല്‍വിലാസവും തെറ്റാതെ
എല്ലാവരെയും തീറ്റി പൊട്ടുന്ന
അക്ഷരാഭ്യാസമില്ലാത്തയെനിക്കു
ഗിന്നസ് ബുക്കില്‍ ഇടം നല്‍കിയും
അയി ബി എംമിലും ഹാര്‍വാര്‍ഡിലും
എന്നെ കുറിച്ച് കുലംകഷമായി പഠനമാക്കിയും
ഓമനപേരാല്‍ വിളിക്കുന്നു
നിങ്ങള്‍ "ഡബ്ബാവാല " എന്നു