ഏകാന്ത ചിന്തകൾ 39
ഏകാന്ത ചിന്തകൾ 39
എല്ലാ ഹൃദയവും കേൾക്കാൻ വേണ്ടി
ഒരുവാക്ക് പോലും മധുരമാക്കണം.
ചിരികളാൽ നിറച്ച് നാം അവരുടെ
വേദന തന്നെ മാറ്റുവാൻ കഴിയണം
നമ്മുടെ സാന്നിധ്യം പകർന്നിടണം
മനസ്സിൽ നാളോരാശ്വാസത്തിരകൾ.
നിലാവിൻ ശീതള സ്പർശം പോലെ
അവർക്കു ചുറ്റുമൊരു ശാന്തിയാണ് സമ്മാനം.
ഒരുമയാൽ നമ്മൾ കൈകോർത്തുവേണം
ജീവിത വഴികളിൽ സ്നേഹം തീർക്കാൻ.
വാക്കുകളുടെ മധുരം ചേർത്ത് നിർത്താം
ഈ ലോകമൊരു തേന്മാവായിമാറണം.
ജീ ആർ കവിയൂർ
19 12 2024
Comments