Thursday, January 22, 2009

അമ്മയാണ് അമ്മയാണ് കവിത ആല്‍ബം ജീ ആര്‍ കവിയൂര്‍

bx-bx067w


അമ്മയാണ് അമ്മയാണ് എന്‍ കരുണതന്‍ ദീപം

അമ്മയാണ് അമ്മയാണ് എന്‍ അറിവിന്‍റെ വെണ്മ

അമ്മയാണ് അമ്മയാണ് എന്‍ ഉണ്മ

അമ്മയാണ് അമ്മയാണ് എന്‍ നന്മ

അമ്മയാണ് അമ്മയാണ് എന്‍ തെളിമ

അമ്മയാണ് അമ്മയാണ് എന്‍ സ്നേഹത്തിന്‍ ഉടമ

അമ്മയാണ് അമ്മയാണ് എന്‍ ഒരുമയുടെ പേരുമ

അമ്മയാണ് അമ്മയാണ് എന്‍ അന്തര്‍ദാഹത്തിന്‍ തെളിനീര്‍

അമ്മയാണ് അമ്മയാണ് എന്‍ ശാന്തി തന്‍ ആധാരം

അമ്മയാണ് അമ്മയാണ് എന്‍ ഹൃദയത്തിന്‍ മിടുപ്പ്

അമ്മയാണ് അമ്മയാണ് എന്‍ അക്ഷര കുട്ടിന്‍റെ ഈണം

അമ്മയാണ് അമ്മയാണ് എന്‍ അമൃത രാഗം

അമ്മയാണ് അമ്മയാണ് എന്‍ ശക്തിതന്‍ യന്ത്രം

അമ്മയാണ് അമ്മയാണ് എന്‍ മനസ്സിന്‍റെ ജാലകം

അമ്മയാണ് അമ്മയാണ് എന്‍ കവിതതന്‍ ശ്രോതസ്സ്

അമ്മയാണ് അമ്മയാണ് എന്‍ ആത്മാവിന്‍റെ കണിക

അമ്മയാണ് അമ്മയാണ് എന്‍ ഓംകാര മന്ത്രം

Wednesday, January 21, 2009

കവിത ആല്‍ബം ദേശാടനകാരനൂടെ വിലാപം ജീ ആര്‍ കവിയൂര്‍

bx-bx067w


ഒരു ദേശാടനകാരനാം സിബിരിയന്‍ പക്ഷിയുടെ പരാതി കൃഷി ദേവനോട്

സമയമില്ല സമയമില്ല ജീ ആര്‍ കവിയൂര്‍

bx-bx067w







സമയമില്ലെനിക്ക്
സമയമില്ലെനിക്ക് ഇന്ന് സമയമില്ലെനിക്ക്
ഉദിച്ച് ഉയരും സൂര്യനെയും
മിന്നിമറയുന്നു നക്ഷത്രങ്ങളെയും
നിലാവൊളി വിതറും ചന്ദ്രനേയും
മഴവില്ലിന്‍ വര്‍ണ്ണങ്ങളും
മദിച്ചാടും മയില്‍ പേടയെയും
മധുരമായി പാടും കുയിലിനേയും
കാണുവാനും കേള്‍ക്കുവാനും
ഇന്നെയെനിക്ക് സമയമില്ല എനിക്കു
സമയമില്ലെനിക്ക് ഇന്ന് സമയമില്ലെനിക്ക്
വീണു കിടക്കും വേദനക്കു നേരെ
നീട്ടുവാന്‍ കൈകളില്ലയെനിക്ക്
വിശന്നു കാലും വയറിനു അപ്പുറത്തേക്കു
പായും പാച്ചിലില്‍ ബന്ധ സ്വന്തങ്ങളെ
കാണുവാനും കേള്‍ക്കുവാനുമിന്നു
സമയമില്ലെനിക്ക് ഇന്ന് സമയമില്ലെനിക്ക്
കരയും കണ്ണുകളോപ്പുവാനും
സങ്കടം കേള്‍ക്കുവാനും
സഹജീവികള്‍ക്കൊരു
പുഞ്ചിരിയും ഹസ്ത ദാനങ്ങള്‍ക്കും
സമയമില്ലെനിക്ക് ഇന്ന് സമയമില്ലെനിക്ക്
സന്ധ്യകളും പുലരികളിലും
സൃഷ്ടിച്ച പ്രപഞ്ച സൃഷ്ടാവിനെയും
പിന്നെ എന്നെ സൃഷ്ടിച്ചവരെയും
കുറിച്ചൊന്നു ഓര്‍ക്കുവാനും
സമയമില്ലെനിക്ക് ഇന്ന് സമയമില്ലെനിക്ക്
ഹരി ശ്രീ തന്‍ ആദ്യാക്ഷങ്ങള്‍
പറഞ്ഞുതന്ന ഗുരുവിനെ സ്മരിക്കുവാനും
വേദനകളെ വേരോടെ അകറ്റും
വേദാന്തങ്ങളോന്നും കേള്‍ക്കുവാനും
സമയമില്ലെനിക്ക് ഇന്ന് സമയമില്ലെനിക്ക്
എങ്ങോട്ടാണ് എന്റെയി യാത്ര
എവിടെക്കാണ്ന്റെയി യാത്ര
സമയമില്ല എനിക്കിന്നു
ഇതുയൊന്നു എന്നെ കുറിച്ച്
ഓര്‍ക്കുവാനും സമയമില്ലെനിക്ക്
സമയമില്ലെനിക്ക് ഇന്ന് സമയമില്ലെനിക്ക്