"രാഗങ്ങൾ തേടുമ്പോൾ"
"രാഗങ്ങൾ തേടുമ്പോൾ"
നീ പാടിയ പാട്ടിൻ പല്ലവി കേട്ട്
അനുപല്ലവിയായ് മാറുവാൻ കൊതിച്ചു
ആരോഹണ-അവരോഹണത്തിൻ
ഒഴുക്കിലും തേടി എൻ്റെ മുനാനുരാഗം
വീണയിലെ മൃദുസ്പർശത്താൽ
നിൻ വാക്കുകൾ എൻ അരികിൽ
സംഗതമായ് മുഴങ്ങുന്നു
ഹൃദയതന്തികളുടെ കമ്പനത്തിൽ
മഴവിൽ നിറഞ്ഞ നിനവുകൾ
നീയെൻ പ്രണയത്തിൻ ഭാവമാകുമ്പോൾ
പകലും രാത്രിയും സ്വപ്നം പാടുന്നു
നിന്റെ ചിരിയിൽ പരിണമിക്കുന്നുവല്ലോ ജീവിതം!
ജീ ആർ കവിയൂർ
30 12 2024
Comments