വിരഹത്തിന്റെ ആഴങ്ങൾ ( ഗസൽ )

വിരഹത്തിന്റെ ആഴങ്ങൾ ( ഗസൽ )

ഹൃദയത്തിലെ കണ്ണാടിയിൽ
മറച്ചു വച്ചു നിൻ രൂപത്തെ,
എങ്ങനെ ഞാൻ വാക്കുകളാൽ
വർണ്ണിക്കും നിന്നെ അറിയില്ലല്ലോ?

ഓരോ ഗസലിലും നിന്നെ തേടിയിരുന്നു
ഈ ഏകാന്തതയുടെ അപാരതയിൽ,
എൻ മനസ്സിൻ്റെ വേദന എങ്ങിനെ
ആരോട് പറയുമറിയില്ല?

നിന്റെ നിശബ്ദതയെ മനസ്സിലാക്കാൻ
ഈയൊരു ജീവിതം മുഴുവൻ ചെലവഴിച്ചു,
നിൻ്റെ മിഴികൾ എന്തോ മൊഴിയുവാൻ
ഒരുങ്ങുന്നപോലെ,
പറയാനാവാതെ എൻ്റെ ഹൃദയം
തുടികൊട്ടും.

ഞാനെഴുതും ഓരോ വരികളിലും
നിന്റെ സാന്നിധ്യം എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു,
നിന്റെ അഭാവം എന്നെ എല്ലായ്പ്പോഴും അപൂർണ്ണമാക്കികൊണ്ടിരുന്നു.

നിലാവിൻ്റെ ചാരുതയിൽ നിന്റെ ഓർമ്മകൾ വീണ്ടും വരും,
ഹൃദയം കൊണ്ട് മറക്കാൻ ശ്രമിച്ചിട്ടും
എല്ലാ ശ്രമത്തിലും പരാജയപ്പെട്ടു.

ഇപ്പോൾ ഏകാന്തതയുടെ സ്ഥിതി
എന്റെ കൂട്ടുകാരനായി മാറി,
എങ്കിൽ ജെ.ആർ. എഴുതുന്നു
ഹൃദയത്തിൻ പൊട്ടിയ ഓർമ്മകൾ മാത്രം.

ജീ ആർ കവിയൂർ
11 12 2024 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “