Posts

Showing posts from June, 2019

കുറും കവിതകൾ 790

ഇണയകന്നു കതിർ മുളച്ചു... ചക്രവാളപ്പുപൊഴിയാറായ് ..!! മലയും മേഘവും ചുംബനത്തിൽ ... നിലാവ് തോട്ടകന്നു മാനസസരോവരത്തേ ..!! മഴമേഘങ്ങൾ മടിച്ചു പൂമ്പാറ്റകൾ പാറി .. ഉത്തരായനം കുടചൂടി ..!! ഇന്നുമോർക്കുന്നു നീ നീട്ടിയ വിരിഞ്ഞ മുകുളങ്ങൾ .. മനസ്സു പിറകോട്ടു നടന്നു ..!! ചക്രവാളപ്പൂ കൊഴിഞ്ഞു രാവിന്റെ മടിത്തട്ടിൽ . അകലെയൊരു  ബാസുരി നാദം ..!! പ്രതാപത്തിന്റെ ഓർമ്മ ക്ഷാരമാർന്ന  കടലാഴങ്ങൾ .. നങ്കൂരമിട്ടു  തുരുമ്പിച്ച ദിനങ്ങൾ ..!! കൊഴിഞ്ഞു പൊലിഞ്ഞ ഓർമ്മകളുടെ ഭിത്തികൾ ഒരായിരം കഥകൾ നെയ്യുന്നു ..!! കാതോർത്തു നടന്നു സമാന്തരങ്ങൾക്കു നീളം ... അന്തമില്ലാത്ത യാത്ര ..!! പ്രളയം വന്നുപോകിലും ജീവിതമെന്ന നദിയൊഴുകി വെള്ളായിനി സാക്ഷിയായ്‌ ..!! കഴുക്കുത്തില്ലാ ചിന്തകൾ ഓളംതള്ളുന്ന കടവ് . നാളെയെന്നൊരു കനവ് ..!!

എൻ്റെ പുലമ്പലുകൾ - 78

Image
എൻ്റെ  പുലമ്പലുകൾ - 78 പുലരുവാനിനിയുമുണ്ടേറെ വിലപ്പെട്ട സമയം  പുലർത്തുവാനുണ്ടായിരം കാര്യങ്ങളിനിയും പുണർന്നില്ല നിദ്രാദേവിയും വാഗീശ്വരിയുമകന്നു പൂർണ്ണതയിലൊന്നുമേ ഒരിക്കലുമെന്നറിഞ്ഞു കാലമെന്ന മഹാമേരു വളർന്നുകൊണ്ടേയിരുന്നു കല്പിതമായി കിട്ടിയൊരു കനിയുടെ മധുരച്ചവർപ്പുകൾ കാലാന്തര യാത്രകളിനിയെങ്ങോട്ടേക്കോയീ ജീവിതം കാർന്നു തിന്നുന്നു സുഖ ദുഃഖങ്ങളീ  പഞ്ചഭൂതകുപ്പായത്തേ ..!! ഞെട്ടറ്റു വീഴാൻ കൊതിക്കുന്നു മാനസ വ്യാപാരം ഞെട്ടി  ഉണർത്തുന്നു മായെന്നമായാ മനോഹര സുന്ദരി ഞാന്നു കിടക്കുന്നു മതമാത്സര്യങ്ങളുടെ നടുവിലായി ഞാനെന്ന ഞാനിനെയിനിയുമറിയാതെ ഹോ കഷ്ടം , ശിഷ്ടം ..!!

ജീവിതാശകൾ

രാവിങ്കൽ കേട്ടൊരാ  ഗാനത്തിൻ  വീചിയാൽ  യാമങ്ങൾ കഴിഞ്ഞിട്ടുമുറങ്ങാതെ  കിടന്നു തീരത്തണഞ്ഞ  കാറ്റിനുമുണ്ടായിരുന്നു സുഗന്ധം തിങ്കൾ കലക്കുമുണ്ടൊരു കള്ള പുഞ്ചിരി മുഖം . കാലൊച്ചയില്ലാതെ വന്നൊരു കിനാവിന്റെ മടിയിൽ  മയങ്ങിയ നേരത്ത് പെട്ടെന്ന് മധുര ചുംബനനമറിഞ്ഞു രവികിരണത്താൽ തൊട്ടുണർന്ന പൂക്കളും കുയിലും കവിമനമുണർന്നു അക്ഷരങ്ങൾ മലരിട്ടു മാലയായ്  വിശപ്പ് കാട് കയറി നാളെ എന്ന ചിന്തകൾ  ജഠരാഗ്നിയുണർത്തി മിഴികൾ തേടിയലഞ്ഞു ചുള്ളിക്കമ്പുകൾ തിരിനാളമായ് .. ജീവിത ആശകളേറെ പുലർന്നു !!