Posts

Showing posts from January, 2010

അവധിയില്ലല്ലോ കവിത ജീ ആര്‍ കവിയൂര്‍

ഒക്ടോബര്‍ രണ്ട്‌ എനിക്ക് ഓര്‍മ്മയുണ്ട് എല്ലായിപ്പോയും എന്നാല്‍ ജനുവരിയുടെ കുളിരിമയില്‍ മുപ്പതാം തീയ്യതി മറക്കുന്നു എന്തെന്നാല്‍ അന്ന് അവധിയില്ലല്ലോ

എന്‍റെ ഭാഷ കവിത ജീ ആര്‍ കവിയൂര്‍

അമ്മിഞ്ഞപ്പാലോളം മധുരമുള്ള അമ്മ പറഞ്ഞു തന്നതാണ്ന്‍റെ ഭാഷ അന്‍പത്തോരക്ഷരത്തിന്‍ അന്‍പു പകര്‍ന്നു അജഞാനമകറ്റിയതാണ്ന്‍റെ ഭാഷ ആറു കടന്നാലും ആഴി കടന്നാലും അക കാമ്പിനുള്ളില്‍ തുളുമ്പുന്നന്‍റെ ഭാഷ എഴുത്താണി തുമ്പിലുടെ എഴുത്തച്ചന്‍ എഴുതിനല്‍കിയ കിളി പ്പാട്ടാണ് എന്‍റെ ഭാഷ തുള്ളലിലുടെ കുഞ്ചന്‍റെ താളത്തില്‍ തുള്ളികളിച്ചതാണ്എന്‍റെ ഭാഷ ആശാനും ഉള്ളുരും വള്ളത്തോളും ആശയാല്‍ ഉള്ളുതുറന്നു തോള്‍ കൊടുത്തു- -വളര്‍ത്തിയതാണ്ന്‍റെ ഭാഷ ആരും മടിക്കല്ലേ ഇന്ന് അരുമ കിടാങ്ങള്‍ക്ക് ആവോളം പകര്‍ന്നു നല്‍കണേ എന്‍റെ ഭാഷ ആരാലും കൊല്ലാന്‍ കഴിയുകയില്ല അറിയുക നിങ്ങളിനിയും എന്‍റെ ഭാഷ ഇല്ല മരിക്കില്ല ഒരിക്കലും മലയാളമെന്ന എന്‍റെ ഭാഷ

സക്രീയം കവിത ജീ ആര്‍ കവിയൂര്‍

Image
സക്രിയ സക്രീയമായലെന്തു സാ -ഹത്യ നടത്തിയാലെന്തു സഖാവല്ലായെന്നതുതന്നെയല്ലേ സഹിക്കുവാനകാതെ ആയത് ============================================================ പത്രവലബം മാതൃഭൂമി പത്രം 12/01/2010