ആർക്കറിയാം?!

ആർക്കറിയാം?!

മണ്ണിന്റെ മണമറിയാം
വിണ്ണിന്റെ നിറമറിയാം
കാറ്റിന്റെ ഗതിയറിയാം
വെയിലിൻ്റെ ചൂടറിയാം

നദികളൊഴുകുന്ന വഴിയും
മലമുകളില്‍ പൂവിൻ മണവും
കാടുകളിൽ പൊഴിയുന്ന മഞ്ഞും
നിശബ്ദതയുടെ സംഗീതവും

എന്നാലോ മനുഷ്യൻ്റെ കരം പിടിച്ച്
സ്നേഹമൊരുക്കുവാൻ ചേരുമ്പോൾ
നിറങ്ങൾ മാറിയിടും കഥകളും
വേദനകളാൽ ഹൃദയം മങ്ങുമ്പോൾ

കപടവേഷം മുഖമണിയുമ്പോൾ
മാരക തീരങ്ങൾ കീഴടക്കുമ്പോൾ
ഒരിക്കലും ചേരാത്ത കൈകളിൽ
മിഴികൾ തളർന്നിടും രാത്രികളുടെ കിടക്കയിൽ

മനുഷ്യൻ്റെ നിറമറിയാം
മനുഷ്യൻ്റെ മനസ്സോ
ആർക്കറിയാം?!

ജീ ആർ കവിയൂർ
03 12 2024 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “