കരോൾ ഗാനം

കരോൾ ഗാനം 


താരകങ്ങൾ പുഞ്ചിരിച്ചു
തണുയെറി വന്നു കുളിർ രാവണഞ്ഞു
തിരുപ്പിറവിയുടെ ദിനമണഞ്ഞു
ഭൂമിയിൽ സന്തോഷം നിറഞ്ഞാടി

മർത്ത്യർക്കായ് ശാന്തിയുമായി
പാപികളുടെ മോചനമായി
പുൽത്തൊഴുത്തിൽ പിറന്ന യേശു
ദിവ്യജ്യോതിസ്സായി ലോകത്ത് തെളിഞ്ഞു

മേഘവിസ്മയം മുല്ലപ്പൂവായി
മഹത്തായ നാമം ഗീതമായ് കണ്ഠങ്ങളിൽ
ആലയമുണ്ടായ് ഹൃദയത്തിൽ താനും
ആരാധനയോടെ നമുക്ക് പാടാം

പുലരി പായും ക്രിസ്തുമസ്സ് രാവിൽ
പ്രാർത്ഥനയോടെ നമുക്കായ് പാടാം
സ്നേഹമാലയാൽ പ്രഭാതം തുളുമ്പും
ആ വേദനമായുന്ന ദിവ്യസന്ദേശം

നിന്റെ രാജ്യം വേഗം വരേണമേ 
കുറ്റങ്ങളൊഴിഞ്ഞ് നമുക്ക് ആലപിക്കാം
സ്വാതന്ത്ര്യം നൽകിയ നാഥന്റെ നാമം
ദിവ്യ സ്തുതിഗാനമായ് ഉയർത്തി പാടാം!

ജീ ആർ കവിയൂർ
09 12 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “