Posts

Showing posts from March, 2020

കുറും കവിതകൾ 806 (കൊറോണ കാലം)

കുറും കവിതകൾ 806  (കൊറോണ കാലം) ഭയന്ന മനുഷ്യന്റെ വേവലാതികളില്ലാതെ കിളികൾ പാടി കളകാഞ്ചി..!!  ---------------------------------------------- വയലേലകളിൽ കാറ്റ് പച്ചപുല്ലിനായി പശി. കെട്ടഴിയാത്തുമ്പിൽ  മനുഷ്യൻ    !!  --------------------------------------------------- അതിരുകൾ ഇല്ലാത്ത നിലാവിനൊപ്പം പറവകൾ . വീട്ടുതടങ്കലിൽ മനുഷ്യൻ ,,!! --------------------------------------------------- അടഞ്ഞവാതിലുകൾക്കുമുന്നിൽ എരിവിന്റെ മുകുളങ്ങൾ കാവലായി വിലവിരപ്പട്ടിക ..!! ------------------------------------------------- ശാന്തമായ സന്ധ്യ നിർഭയരായി പക്ഷികൾ . അകലം പാലിക്കും ഇരുകാലി..!! ------------------------------------------------------ അഴികൾക്കു പിന്നില്ലേ അലകളാർന്ന  മനസ്സുകൾ അകലാൻ വിധിക്കപ്പെട്ട ജീവിതം ..!! ------------------------------------------------------------ അടഞ്ഞ വാതിലുകൾ അലകടലാർന്ന മനം . ഭക്തിയുടെ ലഹരി ..!! -------------------------------------------------------- ദിവസങ്ങളുടെ വിലക്കില്ലാതെ മധുരം തേടി ജീവികൾ. മൗനം  വീട്ടിനുള്ളിൽ  തളംകെട്ടി ..!! -----------------------

എന്റെ പുലമ്പലുകൾ - 80

എന്റെ പുലമ്പലുകൾ - 80 തമ്മിൽ കണ്ടു പിരിഞ്ഞിട്ടു നിമിഷങ്ങളേയുള്ളു അതുമതി ഇനിയേതു ഇരുണ്ടമുറിയിൽ അടച്ചാലും ഓർമ്മകളായി സല്ലപിച്ചു കഴിയാമിനി ശേഷ ജീവിതം സന്തോഷങ്ങളെക്കുറിച്ചു ചിന്തിച്ചിരുന്നെകാന്ത ദുഖങ്ങളിൽ  ഇപ്പോഴിതാ  കണ്ണുനീരും ഞാനറിയാതെ പുഞ്ചിരിച്ചു തുടങ്ങിയല്ലോ ....!! എന്തെ എന്നറിയില്ല ഇങ്ങനെയൊക്കെ പണ്ട് നിന്റെ നാമം കേൾക്കുമ്പോഴേ ചുണ്ടുകളിൽ വിടരുമായിരുന്നു പുഞ്ചിരി എന്നാലിപ്പോഴോ എന്റെ കണ്ണുനീർ പോലും എന്നെ കളിയാക്കി ചിരിക്കുന്നുവല്ലോ ....!! ഞാനെന്റെ ഏകാന്തകളോട് സല്ലപിക്കുന്നു മൗനമൊക്കെ എന്തെ ഇത്ര വാചാലമാകുന്നു എന്തെന്ന് അറിയില്ല നീ ഇല്ലാതെ തന്നെ ഞാൻ നിന്നോട് പ്രണയിക്കാൻ തുടങ്ങിയിരിക്കുന്നു ,,,,,,!! നിന്റെ സ്നേഹപ്രകടനങ്ങളെ വെറും പാഴ്വാക്കായിരുന്നോ സാരമില്ല അതങ്ങിനെതന്നെ ആവട്ടെ ഇപ്പോഴെങ്കിലും  ഞാനേറെ സന്തോഷവാനായിരുന്നു , ഇല്ല ആപൽപ്പം ദുഃഖത്തിൽ തന്നെ  കഴിഞ്ഞു കൊള്ളട്ടെ ശേഷ കാലം ...!! ജീ ആർ കവിയൂർ 9.3 .2020 

എൻ്റെ പുലമ്പലുകൾ - 79

എൻ്റെ  പുലമ്പലുകൾ - 79 ഹൃദയമിടിപ്പ് കൂടുന്നു ഉള്ളിലാകെ ഭീതി നിറഞ്ഞു മേഘങ്ങളിൽ മിന്നൽ പറന്നു വിറയാർന്നു  മനം ... തുള്ളിയിട്ടു ഒഴുകി ഇറങ്ങി കണ്ണുകളിൽ നിന്നും തുടർന്ന് ഭയം അരിച്ചിറങ്ങി ഞാനറിയാതെയങ് പറന്നടുത്തു കരിയിലകൾ കിരുകിരാരവവുമായി നീ എൻ ചില്ലകളിൽ തൊട്ടപ്പോളവ പൂത്തുലഞ്ഞു ഞാറിയാതെ മിടിച്ചു നെഞ്ചകം നീയറിഞ്ഞില്ലല്ലോ നീ കണ്ട മനം ഞാനാരെ കാണിക്കും, ആരും വിശ്വസിക്കില്ലല്ലോ അല്ലയോ നിലാവേ നിന്റെ പ്രഭയാൽ പൊള്ളുന്നു എൻ ശരീരമാകെ മിന്നൽപ്പിണരിനോടോപ്പം വന്ന ഐടി എന്നെ നടക്കുന്നുവല്ലോ കണ്ണിലൂടെ ഒഴുകിയ കണ്ണുനീർ എന്നെ ആകെ ഭയചിത്തനാക്കി വിരഹത്തിൻ കൊടുമുടിയേറ്റുന്നു എവിടെ നീ എവിടെയൊളിച്ചു ഇപ്പോഴും തേടുന്നു ഒരുവേള നീ ആരും കാണാതെ എന്റെ ഉള്ളിലാണോ എന്തെ വന്നെന്റെ വസന്തമായി മാറുന്നില്ല  പൂവിട്ടു കായ്ക്കുന്നില്ല ...!! ജീ ആർ കവിയൂർ 6.3 .2020  

കുറും കവിതകൾ 805

മിഴിപ്പൂവിനു വിസ്മയം കടലിന്റെ തിരകൾക്കു പ്രണയമൗനം  ....!! സന്ധ്യയുടെ നിഴൽനാടകം വിശപ്പ് മരുകപ്പലേറി  ജീവിതമെന്ന പ്രഹേളിക ..!! ഒറ്റക്കിരുന്ന  വിരഹം ഇരിക്കും കൊമ്പാറിയാതെ പാടി പ്രണയരാഗം ..!! നോവിന്റെ  ഓരത്ത് .  തുന്നിക്കൂട്ടുന്നു മോഹം   ... വഴിയളപ്പിന് മെതിയടികൾ ..!! സന്ധ്യാ ചക്രവാളം  സാക്ഷി മോഹങ്ങൾ പുകതുപ്പുന്നു  പ്രവാസ  ദുരിതങ്ങളേറുന്നു  ..!! ജീവിതം തീർക്കുന്ന തണലുകളോ  കളിവീടുകൾ ഒന്നുമറിയാത്ത ബാല്യം ..!! വേനലിൻ ദളം കരിഞ്ഞു പട്ടുവീണു പാറപ്പുറത്ത്  നോവിൻ ചെമ്പരത്തി ..!! മേടമാസമെന്നറിയാതെ  പൂവിട്ടു കൊന്നയും  . വിരഹ  പാട്ടുമായി  മഞ്ഞക്കിളി ..!! ഇരുളും  വെളിച്ചവുമറിയതെ  കാറ്റിന്റെ  കരവലയത്തിൽ മോഹങ്ങളില്ലാതെ അപ്പൂപ്പൻതാടി ..!! പഴമയുടെ പേരുമകൾ ചീവീടുകൾ പാടിത്തിമിർത്തു അന്യമാവുന്ന തറവാട് ..!! 

പ്രഭാപൂരം

Image
നിശീഥിനിയുടെ വീഥികളിൽ നിലാവ് വീണു മൗനമുറങ്ങുംനേരം മിഴിയിണ നിറച്ചു കാത്തിരിപ്പിന്റെ മൊഴികളറിഞ്ഞു   അക്ഷരങ്ങൾ പെയ്യ്തു മനസ്സിന്റെ  മച്ചകവാതിലിലായി മധുരം  വഴിയും പുല്ലാംകുഴലിന് നോവ് വിരഹമേ നീ എന്തെ ഇങ്ങനെ ഒളിച്ചു  കളിക്കുന്നതും വാചാലമാക്കും നോവ് തീർക്കുന്നു ശാരീകേ നീയും മൂടുപടത്തിനുള്ളിയിൽ മുഖമറച്ചു  രക്ഷപെടുന്നുവോ എന്തെ ശരപ്പൊലി വിതറുന്നു ഒപ്പം മഞ്ഞണിഞ്ഞു കൊന്നയും ഓർമ്മകൾ പെയ്യ്തിറങ്ങിയ മേട വിഷു സന്ധ്യ  സാമീപ്യ  സുഖം പകരുന്ന ആനന്ദ ലഭ്യതി  വന്നണയും  മൗനം മുടച്ചു  മുകിൽ  മാലകൾ  നനവറിയിക്കുമ്പോൾ  നീയെന്നരികിൽ  മെല്ലെ പ്രഭാപൂരമായി ഉഷസായിയണയുന്നുവോ ..!! ജീ ആർ കവിയൂർ 5 .3 .2020  

കാപട്യങ്ങളെയോർത്തു.....

ഏകാന്ത രാവിൻ ദുഃഖമറിഞ്ഞു ഏങ്ങലടിച്ചു തേങ്ങി മുരളിക വീണ്ടും കഴിഞ്ഞു കൊഴിഞ്ഞ ദിനങ്ങളുടെ ദൈന്യത കവിളിലൂടെ ഒഴുകി മനസ്സിലെ ലവണക്കം ഒന്നുമറിയാതെ നിലാവ് ഒളിച്ചുകളിച്ചു ഒഴുകിയകലും മേഘകീറിനിടയിലായി . രാക്കുയിൽ പാടി നടന്നു ഇലപൊഴിഞ്ഞ ശിഖരങ്ങളിൽ രതിയറിയാത്ത പുഴയൊഴുകിയകന്നു രണവേഗം എല്ലാമറിഞ്ഞു അലറി ചിരിച്ചലഞ്ഞടുത്തു കരയെ പുൽകിയകന്നു കടൽ നിത്യവും അറിഞ്ഞു മെല്ലെ നെടുവീർപ്പിട്ടു കിടന്നു അറിയാ ലോകത്തിന്റെ കാപട്യങ്ങളെയോർത്തു ഞാനും ജീ ആർ കവിയൂർ 26 .02 .2020

മുന്നിലായ്

ശിശിര കുളിരയിൽ നിഴൽ പടർത്തും ശശി രേഖ വന്നു ജാലകത്തിലെത്തി നോക്കുംനേരം ശലഭ ശോഭ പകർന്നു മനസ്സ് കൈവിട്ടകന്നുവല്ലോ ..!! ശരീരജം തീർക്കുന്നുവല്ലോ ശാതോദരിയവൾ ശാലഭഞ്ജരിക പോൽ നിൽപ്പ് മുന്നിലായ്