ഏകാന്ത ചിന്തകൾ 31
ഏകാന്ത ചിന്തകൾ 31
താൽക്കാലികം
ജീവിതത്തിന്റെ വഴികളിൽ
മുന്നേറുന്ന ഈ കൂട്ടായ്മകൾ
മഴവില്ലു പോലെ തെളിയുന്നു,
മഴ തോർന്നാൽ മങ്ങിയിടുന്നു.
മനസ്സുകളുടെ സംഗമം പോലെ
ചില സമ്പർക്കങ്ങൾ തുമ്പിയെ പോലെ പറക്കും,
അവസാനിക്കുന്ന യാത്രകളിൽ
ഓർമ്മകളായി തെളിയും പക്ഷേ.
ചില ബന്ധങ്ങൾ നീളും മാറാതെ,
അവ അവിടെ നിൽക്കും നിത്യമായി.
സ്നേഹത്തിന്റെ അടുക്കളയിൽ
തൂവാല പോലെ ചേർന്നുനിൽക്കും.
ജീ ആർ കവിയൂർ
05 12 2024
Comments