നിഴലുകളുടെ ഗീതം
നിഴലുകളുടെ ഗീതം
ഇന്ദ്രനീലച്ചേലുള്ള നീലമിഴിയാളേ!
നിൻ്റെ മനസ്സിൻ്റെ നിറവും നീലയോ
നിലാവിലെ ചാരുത നിനക്കുണ്ടല്ലോ
നിഴലായി കൂടെ പോരട്ടെ ഞാനും?
നിൻ മൊഴികളിൽ തെന്നൽ മധുരമാവുമ്പോൾ
വൃക്ഷശിഖരങ്ങളിൽ ചന്ദ്രൻ
എത്തിനോക്കാവേ
കരളിന്റെ താളത്തിൽ
തീരം തേടുമ്പോൾ
ജീവിതയാത്രയിൽ തുണയാകുമോ നീ?
അലനിറയുംമഴയിലെ നോമ്പരത്തേനീർപോലോ
നിൻ കണ്ണുകളിലെ കലരാതൊരു ചലനങ്ങൾ?
ഓർമ്മകളിൽ പൂക്കുന്ന, ഭാവനയുടെ കുളിരും
നീയില്ലാതെ വിരസമായ നിമിഷങ്ങൾ.
ജീ ആർ കവിയൂർ
14 12 2024
Comments