കടകന്നു മാഞ്ഞു
കടകന്നു മാഞ്ഞു
മലർ വിരിഞ്ഞ്
മണം പകരുന്നു
വണ്ടണഞ്ഞു മെല്ലെ
ചെണ്ടുകൊഴിഞ്ഞ്
നിലം പതിഞ്ഞു
ഓർമ്മകൾ കുളിർ പകരുമ്പോൾ
ഇലകൊഴിയും പോലെ ആയുസ്സും
പിണക്കപ്പിണക്കങ്ങളുടെ അവസാനം
ചിറകു കൊഴിഞ്ഞു പറന്നെങ്ങോ
മൗനം കൂടുകൂട്ടി ഉറങ്ങിക്കിടക്കാൻ
മണ്ണും വിണ്ണും മലയും താഴ് വാരങ്ങളും
അരുവിയും പുഴയും കടലും കരയും
കണ്ണെത്താ ദൂരങ്ങളും കടകന്നു മാഞ്ഞു
ജീ ആർ കവിയൂർ
07 12 2024
Comments