"അനുരാഗത്തിന്റെ വീഥികളിൽ" ( ലളിത ഗാനം)
അനുരാഗത്തിന്റെ വീഥികളിൽ" ( ലളിത ഗാനം)
കടലിനു അറിയില്ല തീരത്തിൻ വേദന,
തീരത്തിനറിയില്ല അലറിയകലും,
ആഴിയുടെ ആത്മ നൊമ്പരങ്ങൾ.
എല്ലാമറിഞ്ഞ് കണ്ണീർ പൊഴിക്കാറുണ്ട് മാനം
പൊടുന്നനെയുണ്ടായ അനുരാഗമേ,
കണ്ണുകളിൽ അനന്തമായ ഭാവങ്ങൾ,
അറിയാതെ ഹൃദയം തരളിതമായ്
ആഴത്തിൽ സ്നേഹം വിതറി.
കാണുമ്പോൾ ഒരു നദിയെ,
പുതിയൊരു ചിരിയിൽ തരംഗം തീർക്കും,
അറിയാം, നീ മാത്രം
പറയാത്ത അർത്ഥങ്ങൾ.
മറുപടിയേന്തോ, ഒരു വാക്കിൽ,
പ്രണയം പൂക്കുമ്പോൾ സ്വപ്നം പോലെ,
മിഴികളിൽ മറഞ്ഞു പോവുമ്പോൾ,
ആ വീഥി തിരികെ പോകാത്തൊരു കഥമെനയുന്നു
ജീ ആർ കവിയൂർ
01 12 2024
Comments