Thursday, February 25, 2010

ഞുറുങ്ങുകവിതകള്‍ ജീ ആര്‍ കവിയൂര്‍

സുഖം അതിന്‍റെ സീമകള്‍ ലഘിക്കുന്നു
അധിക വിരേചനയാകുമ്പോള്‍
ദുഃഖം നിഴലിക്കും കണ്ണിന്‍ തടങ്ങളില്‍
====================================
ചുടുയേറി കൈകാലുകളില്‍
തണുപ്പു ഇറങ്ങുമ്പോള്‍
മണികള്‍ അലറിവിളിച്ചു
ജീവിത സായന്തനമായിയെന്നു
===================================
പുതു മഴത്തുള്ളികലുടെയും
കാറ്റില്‍ പതിച്ചു വിഴുന്ന ഇലകളും
നിന്‍റെ വരവിനെ അറിയിക്കുന്ന
പദചലനമായി തോന്നിയിരുന്നു
എന്തേ നിന്‍റെ വരവിത്ര വികിയത് ?.
===================================
നിമിഷങ്ങള്‍ ഭാരം പേറി
മണിക്കുറുകളായി വളര്‍ന്നു
ദിവസങ്ങള്‍ മാസം പേറുമ്പോള്‍ നഷ്ടമാകുന്നു
ഭുമിയിലെ വാസത്തിന്‍ കണക്കുകള്‍
==================================
വര്‍ഷ ഋതുക്കളും കടന്നകന്നു
എന്തേ കുളിരും ചുടും തൊട്ട് അകന്നില്ല
എങ്കിലും പോരുത്തപ്പെട്ടു കഴിയുന്നു
ചക്രവാളത്തോളം കണ്ണും നട്ട്
പുലര്‍കാല കിരണങ്ങളുടെ വരവും കാത്ത്

Monday, February 22, 2010

ആക്രമിക്കപ്പെടുന്നത് ?!

പച്ചില പടര്‍പ്പുകളും
കുന്നുകളും താഴവാരങ്ങളും
മരുഭുമിയും ആകാശവും
തോടുകളും പുഴകളും
എഴുസാഗരങ്ങളും
അമ്മയും സഹോദരിയും
കാമുകിയും ഭാര്യയെയും
മകളെയും മരുമകളെയും
ദുര്‍ഗ്ഗയേയും സീതയേയും
സതിയേയും സാവിത്രിയേയും
മറിയത്തെയും
കണ്ടു ഞാന്‍ നിന്‍ കണ്ണുകളില്‍
എന്തെ മറ്റു പലരും ഇത്
കാണാത്തതു കൊണ്ടല്ലേ
അവള്‍ ആക്രമിക്കപ്പെടുന്നത് ?!

Saturday, February 20, 2010

എന്‍റെ മുംബായി പട്ടണം കവിത ജീ ആര്‍ കവിയൂര്‍

ഉറക്കമില്ലാതെഎപ്പോഴും
ഉണ്മെഷവതിയായി
കുളിച്ച് ഒരുങ്ങി
കാത്തിരിക്കും കാമിനിയാണ്
എന്‍റെ മുംബായി പട്ടണം

പണ്ഡിതനും പാമരനും
കുബേരനും കുചേലനും
പെടാപാട് പെട്ട് വടാപാവ് തിന്നുന്ന
എന്‍റെ മുംബായി പട്ടണം

കള്ളനും കൊള്ളക്കാരനും
കാമ്യമായി വിഹരിക്കും
കാണാ കാഴ്ചകളുടെ കഥ പറയും
എന്‍റെ മുംബായി പട്ടണം

കച്ചകപടത്തിന്റെ മായയാല്‍
കയറൂരിയ കാളകളും കരടികളും
കുതിര പന്തയങ്ങളുടെ കുത്തരങ്ങാണ്
എന്‍റെ മുംബായി പട്ടണം

പച്ച -മഞ്ഞ -ചുവപ്പുകല്‍ക്കു അപ്പുറം
തലങ്ങും വിലങ്ങും ഓടുന്ന വണ്ടിക്കു
കൈ കാണിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നു
കാക്കി കുപ്പായാമണിഞവര്‍
നില്‍കാത്ത എന്‍റെ മുംബായി പട്ടണം

എങ്ങു നോക്കിയാലും നീണ്ട നിരകള്‍
അച്ചടക്കത്തോടെ നില്‍കുന്നു
നാനാ വര്‍ണ ഭാഷ ജാതികള്‍ മരുവുന്ന
മായ മനോഹരം എന്‍റെ മുംബായി പട്ടണം

മിന്നുന്നു വെള്ളിനക്ഷത്ര തിളക്കങ്ങള്‍
രാവിലും പകലിലും , അണിയറയിലും അരങ്ങിലും
നൊമ്പരം അന്തരംഗത്തിലും, ചുണ്ടില്‍ മന്ദഹാസവുമായി
എന്‍റെ മുംബായി പട്ടണം

മണി മന്ദിരത്തിലും പാതയോരത്തും
മതോന്‍ മത്തരായി വിലാസമാടുന്നു
മാതങ്കികള്‍ മദന മോഹനമാടുന്ന
എന്‍റെ മുംബായി പട്ടണം

ഭികരവാദി ഞെട്ടി വിറപ്പിച്ചിട്ടും
എല്ലാം മറന്നു വിണ്ടും
സടകുടഞ്ഞു എഴുനേറ്റു മുന്നേറുന്ന
എന്‍റെ മുംബായി പട്ടണം

വിശപ്പിന്‍റെ വിളി മൂത്ത്
ഓടിയെത്തുന്ന വര്‍ക്കു എപ്പോഴും
ഉണ്ണാനും ഉടുക്കാനും നല്‍കും
ആശാ കേന്ദ്രമാണ് , എന്‍റെ മുംബായി പട്ടണം

പെറ്റമ്മയെ വിട്ടു പാതിരാ പകലില്ലാതെ
പണിയെടുത്തു തളരുമ്പോള്‍
മാറോടു ചേര്‍ത്തു അണക്കുമെന്‍
പോറ്റമ്മയാണ് എന്നും
എന്‍റെ മുംബായി പട്ടണം

Thursday, February 18, 2010

എന്‍റെ പ്രിയപെട്ടവള്‍ കവിത ജീ ആര്‍ കവിയൂര്‍

അവള്‍ എന്‍ ചുണ്ടില്‍ വിരിയിച്ചത്

പുഞ്ചിരിപ്പുവായിരുന്നോ

ഉള്ളില്‍ നിറഞ്ഞ വിദ്വേഷങ്ങള്‍

ഉരുകി ഒഴുകിയകന്നപ്പോള്‍

ഒരു ഹിമ ബിന്ദു കണക്കെ

വന്നു എന്‍ ഹൃദയത്തില്‍

കുളിര്‍മ്മ പകര്‍ന്നകന്നു

തേടി ഞാന്‍ ഏന്‍ യാത്രകളില്‍

കണ്ടില്ല അവളെ എങ്ങും

ഇപ്പോള്‍ ഞാനറിയുന്നു

എന്‍ വിരല്‍ തുമ്പിലുടെ

വരികളായി പടരുന്നതവളല്ലോ

എന്‍ കവിത എന്‍റെ പ്രിയപെട്ടവള്‍

Saturday, February 13, 2010

ഹൈക്കു കവിതകള്‍ ജീ ആര്‍ കവിയൂര്‍

പോഴിഞ്ഞൊരു ഇല
തിരികെ മരത്തില്‍ ചേരുന്നു
ഒരു ചിത്രശലഭമായി
************************************************
ശിശിരം വന്നപ്പോള്‍
തളിര്‍ത്തു വസന്തം
നഗ്നമായ ചില്ലകളില്‍
*************************************************
തളിരിതരക്കുന്നു ചിലക്കും
പക്ഷി കളോടൊപ്പം മരച്ചില്ലയില്‍
ഞങ്ങള്‍ ഇലകള്‍ വസന്തത്തിന്‍ കുട്ടുകാര്‍
*********************************************************
പ്രകൃതി പ്രകമ്പനം കൊണ്ടു
കതിരുകള്‍ വിണു ഉടഞ്ഞു
പെയ്യ്തു തകര്‍ന്നു മഴയില്‍
******************************************************
മിന്നലിന്‍ പിന്നാലെ വന്ന ഇടി
എന്നെയും നിന്നെയും പിന്നെ
ഇരുട്ടിനെയും ചവിട്ടി മെതിച്ചു കടന്നകന്നു
************************************************

ഋതുക്കള്‍ മാറി കൊണ്ടിരുന്നു 
മിഥുനങ്ങള്‍ ഒന്നുമേ അറിഞ്ഞില്ല  
അനുരാഗമവരെ അന്ധരാക്കി   

Wednesday, February 10, 2010

നിങ്ങളോര്‍ക്കുക കവിത ജീ ആര്‍ കവിയൂര്‍

കടലു കടന്നു വിയര്‍പ്പൊഴുക്കി

കുപ്പുസു തിന്നു വിശപ്പടക്കി

കക്കുസിൻ കോണില്‍ വിരിവച്ചുറങ്ങി

പത്തു കാശ് ഉണ്ടാക്കി ക്യുനിന്നുയച്ചുതന്നു

കണ്ണില്‍ എണ്ണയുമായി കാത്തിരുന്നവളെയും

കുഞ്ഞിനേയും കൂടപ്പിറപ്പിനെയും

ഒരു നോക്ക് കാണുവാന്‍ വന്നു നാട്ടില്‍ ...

കൂലി ...നോക്കുകൂലി ,,,,കൈക്കൂലി ...

എല്ലാം പടം ... കപടം ... കദനം ബാക്കി !

കസേരക്കളി മാത്രം വിനോദമാക്കി

വാഴുന്നു ദൈവങ്ങള്‍ സ്വന്തം നാട്ടില്‍ !

'' നിങ്ങളോര്‍ക്കുക നിങ്ങളെങ്ങിനെ നിങ്ങളായെന്ന്....... ??....!!! "

Wednesday, February 3, 2010

നിയന്ത്രണാധികാരം നല്‍കണം കവിത ജീ ആര്‍ കവിയൂര്‍

അണപൊട്ടി തകര്‍ന്ന്‍യേറുന്ന ദുഖമല്ല

അണ പൈസ അധികാരമെങ്ങിനെ -
- കൈക്കലാക്കാമെന്ന്

അറിവേറും ജനപ്രേതനിധികളുടെ

ആക്രാന്തത്തിനു തട കെട്ടി നിര്‍ത്താന്‍

അത്യുന്നത നിയമ പീഠങ്ങള്‍ക്കു

അകമഴിഞ്ഞു കടവുളേ ദൈവമേ ശക്തി നല്‍കണേ

======================================================


പ്രതികരിക്കു ജനവികാരം മാനിക്കാത്ത ജനപ്രധിനിധികള്‍ എതിരേ