സ്വാമിയേ ശരണമയ്യപ്പാ
വൃശ്ചിക പൊൻപുലരി
വന്നു ഭക്തി തരും പുലരി
കാനനവാസിയായ് അയ്യനെ
കാണുവാൻ വൃതമേൽക്കും
സ്വാമിയേ ശരണമയ്യപ്പാ
സ്വാമിയേ ശരണമയ്യപ്പാ
ഭക്തരുടെ ശരണം വിളി
മാറ്റൊലി കാതൽ മുഴങ്ങും
മഞ്ഞിൻ കണങ്ങൾ പൊഴിയും
സന്ധ്യാ നാമം പാടി മനം
സ്വാമിയേ ശരണമയ്യപ്പാ
സ്വാമിയേ ശരണമയ്യപ്പാ
രാവിൽ നിറദീപങ്ങൾ തെളിയും
ഉടുക്ക് കൊട്ടി കർപ്പൂര ഗന്ധം
അയ്യപ്പ നാമഘോഷത്താൽ
ആനന്ദത്തിൽ ആറാടും ഭക്തർ
സ്വാമിയേ ശരണമയ്യപ്പാ
സ്വാമിയേ ശരണമയ്യപ്പാ
താനും അയ്യനുമൊന്നെന്നറിഞ്ഞു
അയ്യപ്പതിന്തകത്തോം പാടി
ശരണം വിളിച്ചു കലിയുഗ പാപം
കളയുവാൻ പടിമുകളേറുന്നു
സ്വാമിയേ ശരണമയ്യപ്പാ
സ്വാമിയേ ശരണമയ്യപ്പാ
Comments