"നഷ്ടത്തിൻ സ്മൃതിപഥങ്ങളിൽ" (ഗസൽ)
"നഷ്ടത്തിൻ സ്മൃതിപഥങ്ങളിൽ" (ഗസൽ)
നിറ മിഴി കോണിലായ്
നിന്നെ കാണാനങ്ങു
നീറും മനസ്സുമായി കാത്തിരുന്നു
നിഴലുകൾ നിലാവിൽ നീങ്ങുമ്പോൾ
നീയെന്നു കരുതി എത്തി നോക്കി
എൻ്റെ ഹൃദയം മെല്ല മിടിച്ചു പോയ്
മറന്നയകന്ന ഓർമ്മകളിൽ
ഉടഞ്ഞു കിടക്കും കൽപ്പടവുകൾ അറിയാതെ ആരാമാകുന്നു
പല നിമിഷങ്ങളുടെ, വിചാരങ്ങളുടെ തിരയിലായ്
നിന്റെ നിസ്സഹായമായ ചിരി കാണുമ്പോൾ
ഞാനിതുവരെ നിനച്ചിരിക്കുന്ന
സന്തോഷങ്ങളില്ലാതെ വിരഹപൂർണമായ സായാഹ്നങ്ങൾ
പുതിയ വെളിച്ചത്തിലായ്
കയറിവരുമോ നമ്മുടെ പ്രണയം
ജി.ആർ കവിയൂർ
02 12 2024
Comments