Saturday, August 18, 2012

എന്റെ പുലമ്പലുകള്‍ -10

എന്റെ പുലമ്പലുകള്‍  -10
   
 Hindi Love SMS
പ്രണയിക്കുന്നവര്‍ കണ്ണുകളുടെ ഭാഷയറിയുന്നു 
സ്വപ്നത്തിലുടെ കണ്ടുമുട്ടിയാല്‍ പോലും അവര്‍ തിരിച്ചറിയുന്നു 
കരയുന്നു  ആകാശംപോലും   തന്റെ വിട്ടകന്ന പ്രണയിനിക്കായി 
എന്നാല്‍ ലോകമതിനെ മഴയായി കരുതി പോരുന്നു   

നിറമങ്ങും  ഓര്‍മ്മകളിലെ  
മഴ തിളക്കങ്ങള്‍  അതിനെ  
വീണ്ടും  പുനര്‍ജീവിപ്പിക്കുന്നു
കൂട്ടുകെട്ടുകളായി  

വിരലുകളിലുടെ വിരിയും 
ഓരോ വരികളും അവളെ കുറിച്ചു
മാത്രമായിരിക്കണമേ എന്നാണു 
എന്റെ പ്രാര്‍ത്ഥന 

മിഴിനീരില്‍ മഴനീരുകാണുന്ന 
ലോകത്തിനെ നാം എന്ത് വിളിക്കെണ്ടുയെന്നു 
അറിയാതെ ഇങ്ങിനെ മൗനിയായി   
മാനം നോക്കി ഇരിക്കുന്നു

Friday, August 17, 2012

കുറും കവിതകള്‍ 30


കുറും കവിതകള്‍  30


സ്ലെട്ടുകള്‍   മായിച്ചിരുന്ന
മഷി തണ്ടായി മാറിയിനി  
അന്യന്റെ ദുഖങ്ങളെ  തുടച്ചു  നീക്കാം    

ചൂടുപിടിച്ച കടല്‍ തീരത്തെ മണല്‍
കെട്ടുന്നു ആകാശക്കൊട്ടകള്‍
വീടില്ലാത്തവന്റെ മനം

പനിനീര്‍ പുഷ്പം
ആഴ്ന്നിറങ്ങിയ മുള്ളുകള്‍
പ്രണയത്തിന്‍ നോവുകള്‍

നീചമായ തിരകള്‍
മുന്നറിയിപ്പുകളില്ലാതെ
മുക്കികൊല്ലുന്നു ദുഖത്താല്‍


നീലിമയാര്‍ന്നയവള്‍ തന്‍ 
നയനങ്ങലെന്നില്‍ വിരിയിച്ച 
പ്രണയത്തിന്‍ നീല നരമ്പുകള്‍

ഞാനെന്റെ  ഒസ്യത്ത് പങ്കുവച്ചു 
എഴുതാനിരിക്കുന്ന നാളെയുടെ   
അഴിമതി വിഷം പകരും കവിത 

സ്ലേറ്റുകള്‍  മായിച്ചിരുന്ന
മഷി തണ്ടായി മാറിയിനി  
അന്യന്റെ ദുഖങ്ങളെ  തുടച്ചു  നീക്കാം   

റിയാലും റിയാലിറ്റിയും ഒക്കെ 
റുപ്പിക്കുമുന്നില്‍ വിലയിടിയുന്നു 
നിന്‍ സ്നേഹം 

വിഷാദമേ  നീ എന്നുമിങ്ങനെ 
കൂട്ടിനുണ്ടെങ്കില്‍  വിരിയുമല്ലോ 
വരികളിതുപോലെ ഏറെയായി  

Thursday, August 16, 2012

ജീവിതം


ജീവിതം 
പൊലിയുന്ന ജന്മങ്ങളില്‍ 
പൊഴിയുന്ന ജരാനരകളാര്‍ന്ന  
പിന്നിട്ട ബാല്യ കൗമാര്യ ദിനങ്ങള്‍ 
പിറക്കില്ലല്ലോ ഒരിക്കലുമിനിയും   

പോലെ പോലെ ഒന്നുമില്ലാത്ത പോല്‍ 
പൊലിയുവാന്‍ പിറന്നു പോകുന്നു ജീവിതം  

ആഗ്രഹങ്ങള്‍ വെറും മായാ ജഡിലം 
ആഴങ്ങളോളം ജലധിയില്‍ മുങ്ങുകില്‍ 
അടയാളം ഒന്നുമേ ഇല്ലാതെ അലയാം 
അറിയുമോ ജീവിതം എന്നത് വെറും 
മൂന്നു അക്ഷരം ജിതം വരുകില്ല ഒരിക്കലുമെന്നതു 
മുന്നമറിഞ്ഞാല്‍ നല്ലു, ഇത് വെറും മരീചകയെന്നു  

Tuesday, August 14, 2012

കുറും കവിതകള്‍ - 29


കുറും കവിതകള്‍ - 29    
             
കരകവിഞ്ഞമനസ്സു
കാറ്റിനോടൊപ്പം 
കടലും കരയും കടന്നു  

മേശമേലെ തുറന്നിരുന്ന പുസ്തകം 
കാറ്റ് വായിച്ചു 
മടക്കിവച്ചു  തിരികെ പോയി       

അസ്തമയത്തിനു മുന്‍പ് 

മേഘാവൃത  ആകാശത്തില്‍  
അര്‍ദ്ധ അരുണിമയാര്‍ന്ന സൂര്യന്‍ 

സ്വാദ് അറിയാതെ 
അനുഭവിക്കുന്ന  തന്ത്രമിന്നു   
സ്വാതന്ത്ര്യം   

ഒരു യുഗത്തിന്‍  ജ്ഞാനോദയം
 ആപ്പിളിന്‍ പതനം 
ഐസക്  ന്യൂ ട്ടനെ  മറക്കാന്‍ കഴിയുമോ      


പെറാത്ത വയര്‍ 
അറിയുമോ 
പെറിന്‍ നോവ്‌     

മച്ചിലിരുന്നു ചൊല്ലും 
പല്ല്ലിയുണ്ടോ അറിയുന്നു 
മച്ചിയുടെ  വേദന 


ഉന്മാദിയെ
നില കണ്ണാടി  കാണിച്ചു
പ്രലോഭിപ്പിക്കരുത്പരിണയത്തിന്‍
പരീക്ഷ 
പിണക്കം അഥവാ മൗനം അവലംബം

വിദേശ സുഹൂര്‍ത്തിന്‍  പാരിദോഷികം 
ഇന്നു കൂടുതല്‍ ഉത്സാഹത്തിന്‍ മണികിലുക്കം 
ഒപ്പം കാറ്റു അതു ഏറ്റു മുഴക്കി 

ഓടുന്ന വണ്ടിയില്‍ 
മുഖം തിരിഞ്ഞു യാത്രചെയ്യും
കവിയുടെ  ഭാവന സ്മൃതി കവിത 

My foolish thoughts


My foolish thoughts freedom is now
so free
all become Dump


night was silent
snoring of room mate
make me violent

meeting was on
tea vending machine roar
like sea and some time as lion

all meetings are head eaters
only the creaks and islands are
some snacks and tea as life buoys

meditative eyes  
people thought
day dreaming sleep

stepping up the way
of success is the true 
findings of self ability

Sunday, August 12, 2012

കുറും കവിതകള്‍ 28


കുറും കവിതകള്‍ 28

Photo: ♥♥The love of a family is life's greatest blessing♥♥

ഒരു കൈയറിയാതെ മറുകൈയറിയാതെ 
വിരിയുമോ വേറൊരു  ചെറുകൈ
ഒന്ന് രണ്ടായി രണ്ടു മൂന്നായി    
   
നിഴലായികൂടെപ്രഹേളികയായി 
മണത്തിലുംരണത്തിലും  മരത്തിലും 
ഒഴിവാക്കാന്‍ കഴിയാത്ത നിത്യശാന്തി 

കല്ലറയുടെ   വിടവിലുടെ  വിരിഞ്ഞ 
കണ്ണാം തളിയുടെ മങ്ങിയ ചിരിയില്‍ 
കണ്ണടച്ചു നിത്യശാന്തി നേര്‍ന്നു മടങ്ങി മനസ്സ് 

അകന്നു ചിലമ്പിച്ച താളങ്ങളുമായി 
കാളവണ്ടി ചക്രങ്ങള്‍ 
ഓര്‍മ്മകളെ ഉണര്‍ത്തി കൊണ്ട് 

ഒരു നീര്‍ പോളയോളം
ജീവിത ദൈര്‍ഘ്യ മറിയത്ത 
ഞാനെന്ന ഭാവം മാറണമേ  
 
വെളിച്ചത്തിനും ഇരുളിനും ഇടയില്‍ 
തേങ്ങുന്ന മനസ്സിന്‍ നൊമ്പരം 
ആരെങ്കിലും മറിഞ്ഞോ 

നന്ദി ഇന്ന് നദിയോളം
ഉണ്ടാവുകില്‍ എത്രനന്ന്
അറിയാതെ ചിലച്ചു മനസ്സ്  

മധുരം നിറക്കാന്‍ വയറുമായി 
മലയും പുഴയും കടലും താണ്ടി കഴിയും 
മലയോളം മനസ്സുള്ളവനോ  മലയാളി 

മനപ്പായസം  കുടിച്ചു  പല ഇസം പറയും മലയാളിക്ക് 
മറക്കുവാന്‍ ആവുമോ അമ്പലപുഴ പാല്‍ പായസ്സം 

അമ്പലമണിയുടെ  മുഴക്കത്തിനോപ്പം 
സുഗന്ധം പരത്തി മനസ്സിനെ ഉണര്‍ത്തി 
സന്ധ്യയും ദീപാരാധനയും 

Friday, August 10, 2012

കുറും കവിതകള്‍ 27


കുറും കവിതകള്‍ 27മധുരമുള്ള ഓര്‍മ്മകള്‍ ഇല്ലാതാവുമ്പോള്‍ 
മറവി ഒരു അനുഗ്രഹമായി
മാടിവിളിക്കുന്നു നിഴലായി വരുന്നത് മരണമാണോ  

അക്ഷരങ്ങളെ സ്നേഹിക്കുന്നവരെ
അകമഴിഞ്ഞു സ്നേഹിക്കുന്നു കവിത ,
അതൊരു ജീവന ഷധമാണ്  

പരസ്യ ബോര്‍ഡിലെ പൊന്‍ തിളക്കത്തില്‍ 
പൊതിഞ്ഞു നല്‍കും സമ്മാന പെരുമഴയില്‍ 
പൊന്നിന്‍ വിലയറിയുമോ  പെണ്പെരുമ 

പെയ്യത് ഒഴിഞ്ഞ കര്‍ക്കിടകത്തിന്‍ 
മാനത്തിന്റെ കണ്ണു നീരിനിനു  പിന്നാലെ 
പുഞ്ചിരി പൊഴിച്ചു ഓണവെയില്‍  

ലൈട്ടു പോകുന്നോരെ നന്ദി 
എന്തെന്നാല്‍ നിങ്ങള്‍ക്കു
ലക്ഷ്മണ രേഖയല്ലോ അഭിപ്രായം കുറിക്കുന്നതെന്നത്‌ 

മടിയാതെ വന്നോളിന്‍ 
മാടിവിളിക്കുന്നു ഓളവും താളവും 
തിമിര്‍പ്പുമായി  പുന്നമടയിലെ കളി വഞ്ചികള്‍ 


പ്രഭാത ചക്രവാളത്തിലെ മൂടല്‍ മഞ്ഞു 
ചിന്താ കുഴപ്പത്തിലാഴ്ത്തി 
കൈയ്യിലിരിക്കും പുകവലിക്കുഴല്‍

പ്രഭാത സവാരിയില്‍ നനഞ്ഞ പുല്‍ത്തകടിയില്‍ 
മേയുന്ന പശുവിന്‍ കഴുത്തിലെ മണി ഒച്ച 
എന്നെ ചിന്തകളില്‍  നിന്നുണര്‍ത്തി 

നിത്യവും വാതയനത്തിന്‍ പടിയില്‍ 
വന്നിരുന്നു പാടും  ചെറുകിളിയിയുടെ
ഗാനത്തില്‍  നിശബ്ദതയുടെ സംഗീതമോ 

സായാന്ന നിഴലില്‍ ഒരു മാടപ്രാവും 
കൈക്കുടയും   മാത്രമായി ബസ്സ്‌  സ്റ്റോപ്പില്‍    


പ്രണയത്തിന്‍ 
പരീക്ഷ 
മൗനം 

മഴക്കു ശേഷം വന്ന സൂര്യകിരണത്താല്‍   
വജ്രം പോലെ തിളങ്ങി 
പട്ടടയിലെ നനഞ്ഞ പൂവിതളുകളില്‍ 

സന്ധ്യ നിഴല്‍ പരത്തി 
പുല്‍തകടിയിലെ മരത്തിനു ചുറ്റും 
കിളികള്‍ മൗനസംഗീതം പൊഴിച്ചു ,
ചിവിടുകള്‍ അതു ഏറ്റു പാടി 

മൂവന്തിയുടെ ചിത്രം മാനത്തു 
മനോഹരമെത്രയെന്നു പറയണോ 
മൂന്നു വരികളില്‍ തീര്‍ക്കും ഹൈക്കുപോലെ 

പറയു മുഖ പുസ്തക ദൈവങ്ങളെ (ഒരു കവിത സംവാദം ജീ ആര്‍ കവിയുരും ശ്രീ ദയാ ഹരിയും )


പറയു  മുഖ പുസ്തക   ദൈവങ്ങളെ 
  
മുഖ  പുസ്തകത്തില്‍ കണ്ടുനാമെന്നും 
ശരിയായ മുഖമോ കപടയാര്‍ന്നതോ 
അറിഞ്ഞു മനം അറിയാതെയോ ഇഷ്ടങ്ങള്‍ 
ധരിപ്പിച്ചും വാക്കുകള്‍ക്കു മൂല്യമാം അഭിപ്രായം 
നല്‍കിയും നല്‍കാതെ തിരിച്ചു പോകുന്നു ഒരു പക്ഷെ 
ലോകമേ തറവാടെന്നു പറയുന്നത് 
ഇതൊക്കെയാവുമോ വര്‍ണ്ണ ഭാഷ മത ലിംഗ 
വിത്യാസമില്ലാതെ മാതൃകാ സ്ഥാനമെന്ന് 
പറയാമോ ആവോ ,പറയു  മുഖ പുസ്തക   ദൈവങ്ങളെ 
----------------------------------------------------------------------------
(ഒരു  കവിത സംവാദം  ജീ  ആര്‍   കവിയുരും ശ്രീ  ദയാ ഹരിയും  )

Profile Picture
ദയാ ഹരി:
മനസ്സ് മൊഴിഞ്ഞതും
ഹൃദയം തിരഞ്ഞതും
നാം പകര്‍ത്തിവെക്കും
മുഖ പുസ്തകത്താളില്‍
മുഖം മൂടികളില്ലാതെ
ഞാന്‍ ഇന്നും എഴുതുന്നു
Profile Picture
ജീ ആര്‍ കവിയൂര്‍ :
കഴിവുകലേറെ ഉള്ള വരാം 
കിഴിവില്ലാതെ തന്ന യി 
കഴമ്പോത്ത അഭിപ്രായത്തിന് നന്ദി  
ദയാ ഹരി:
ഒഴിവുകഴിവുകള്‍ തന്‍ ചടുല വിദ്യയില്‍
കഴിവുകള്‍ തന്‍ ദുരുപയോഗത
തിരയെ നമ്മള്‍ കാണുന്നു ജീവന
വഴിയില്‍ എങ്ങോ കളഞ്ഞോരാ കഴിവുകള്‍

ജീ ആര്‍ കവിയൂര്‍ :
ജീവിതമെന്ന പ്രഹേളികയില്‍
കണ്ടുമുട്ടി നാമൊക്കെ കണ്ടതൊക്കെ
സത്യമെന്ന് കരുതി സന്തോഷമടയുമ്പോള്‍
ദയയുള്ള ചില മുഖങ്ങളുടെ കഴിവു കളറിയുന്നു
സഖേ ഹരിയേ നന്ദി ,ഒരു മറുപടി കവിതക്ക്‌ 

ദയാ ഹരി: 
ജീവിത പാഥേയത്തില്‍ നാം കാണും മുഖങ്ങളില്‍
അനുഭവ സാക്ഷ്യത്തിന്റെ അഗ്നി തിരയുമ്പോള്‍
തീപ്പൊരി നിറയുന്ന കണ്‍കളുമായ് ഒരു
ദീപ്ത യൌവനത്തിന്റെ വരവ് കാണുന്നു
അനുഭവങ്ങള്‍ തന്‍ അക്ഷരപ്പുരയില്‍

ജീവിതം നാം എഴുതുന്ന വേളയില്‍
വാക്ക് നല്‍കിയ സൌഹൃദപക്ഷത്തിന്‍
നേര് തിരയാന്‍ നാം എത്തും മുഖ പുസ്തകത്തില്‍

ജീ ആര്‍ കവിയൂര്‍ :
ഹരിയേ തപസ്സുകളെറെ കഴിക്കുമ്പോള്‍
താങ്കളെപോലെ ഉള്ളവരാം ദയവാന്മാരെ
തനി തങ്കമാം ദൈവങ്ങളല്ലോ അഭിപ്രായം നല്‍കുന്നു
തര്‍ക്കിക്കാനില്ല സഖേ ,തുനിയുന്നില്ല ഒരു വരപ്രസാദമിനിയും

ദയാ ഹരി: 
ഈ മുഖപുസ്തകത്തിന്‍ താളില്‍
നാം ജീവിതം തിരയുവനെത്തുന്ന നേരം
അറിയുന്നു നേരും പതിരും കലര്‍ന്നോരാ
ഉലകിന്റെ ജീവിത വ്യായാമ വേളകള്‍ 

ജീ ആര്‍ കവിയൂര്‍ :
മുഖമറക്കും രൂപങ്ങളെ മുഖമുള്ള രൂപങ്ങളില്‍
മറു മുഖങ്ങലെന്‍ അനുഭവങ്ങളേറെ പറയുകില്‍
മുഖം പൊത്താനെ കഴിയുകയുള്ളൂ എന്നത് കഷ്ടം
മനം മടിപ്പിക്കുന്നു ചിലപ്പോള്‍ ഇതും ജീവിതമോ ഹരിയേ 

ദയാ ഹരി: 
ഇനിയുമില്ല വിഷാദയോഗങ്ങള്‍
കരകവിഞ്ഞൊഴുകും മിഴികളും
നോവ്‌ തീണ്ടും മനക്കാവുകളും
കനവിന്‍ കോട്ടയില്‍ മോഹത്തിന്‍
തടവ്‌ കാത്തു കിടക്കും ചിന്തയും

അനുഭവങ്ങള്‍ തന്‍ നാടകശാലയില്‍
മനുജ ജീവിതം തിരഞ്ഞ പുസ്തകത്തില്‍
ഉലകജീവിത ബോധനത്തിന്റെ
പുതിയൊരധ്യായം എഴുതാന്‍ തുടങ്ങവേ
വാക്കിന്‍ വഴിയിലെ സുഹൃത്തേ നാം
ഓര്‍ത്ത്‌ വെക്കുക ജീവിതം നശ്വരം
മുഖപടങ്ങള്‍ അണിഞ്ഞാലും
മിഥ്യ തന്‍ കപട ഭാവം പുണര്‍ന്നാലും
ജനിമൃതികള്‍ തന്‍ കണക്കു പുസ്തകം
എഴുതും യമധര്‍മ്മ സന്നിധിയിലെ
വിധിഹിതത്തിന്‍ വഴി തിരയും
യാത്രയാണീ ജീവിതം 

ജീ ആര്‍ കവിയൂര്‍ :
ആരറിവു എപ്പോഴാണാവോ 
മരണത്തിന്‍ സന്ദേശം വരിക 
എപ്പോഴാണാവോ ജീവിതത്തിന്‍ 
അവസാന സായന്നവും വന്നുചേരുക 
തേടുന്നു ആ നിമിഷത്തിനായി താങ്കള്‍ക്ക് 
എന്റെ ജീവിതം ഉത്തകുമാറാവട്ടെ 
മുഖപുസ്തക സുഹുര്‍ത്തെ

ജീ ആര്‍ കവിയൂര്‍ :
എന്തെ നമ്മളെ പെടിച്ചരുമി വഴി നടക്കുവാനില്ലേ
ഈ കവിതകള്‍ കാണാതെ പോകുന്നുവല്ലോ ഹരിയേ
അതാണ്‌ എന്റെ ഈ കവിതയുടെ ഉദ്ദേശം ശരിയായല്ലോ
തല്ക്കാലം ഞാന്‍ പോകുന്നു ഓഫീസില്‍ നിന്നും പോകാനായി ഹരിയേ 

ദയാ ഹരി: 

യാത്രയെപ്പോഴെന്നറിയില്ല എങ്കിലും
ആത്മസാക്ഷ്യം തിരയുന്നു നമ്മളും
പ്രായഭേധത്തിന്‍ പഴംതുണിക്കെട്ടുകളും
ജീവനത്തിന്റെ കലയിലെവിടെയും
ആയുര്‍രേഖ തന്‍ പരാമര്‍ശമില്ല

ശുഭരാത്രി ...വീണ്ടും കാണാം വരികളുടെ വഴിയില്‍

ജീ ആര്‍ കവിയൂര്‍ :
വരികലോരുക്കുമി വേളകളില്‍ കിട്ടിയൊരു സന്തോഷം നല്‍കിയ ഹരിയേ 
ശുഭരാത്രി നേരുന്നു ഞാനും ഇനിയും വാക്കുകള്‍ വാചകങ്ങലാകും വരക്കുമായിപിരിയാം
ദയാ ഹരി: 
ശുഭരാത്രി ...


ജീവിക്കണമെങ്കില്‍


ജീവിക്കണമെങ്കില്‍ 

നാട്ടിലും കാട്ടിലും നിലാവും പെയ്യിതിട്ടും
കടലില്‍ മഴ  പെയ്യിതിട്ടും  എന്തു പ്രയോജനം    
കാട്ടിലും നാട്ടിലും മഴപെയ്യതാല്‍ 
നെല്ലു കൊയ്യിതു   വിശപ്പകറ്റാമായിരുന്നു  
കടലില്‍ നിലാവ് പെയ്യതാല്‍ 
മുക്കുവകുടിയില്‍ സന്തോഷമലതല്ലുമെന്നു   
കണ്ണും അകകണ്ണുമുള്ളവരാം 
കണ്ണദാസന്‍ പാടിയതുയെത്ര സത്യം 
എന്തൊക്കെ ഉണ്മയായി പാടിയാലും 
കവിയെ വെറും കപിയായിയെണ്ണുന്നു ലോകം  
വയറിനു വഴി തേടണമെങ്കില്‍ ,
നാവാല്‍ മൂഢനാം ധനാഢ്യനെ 
പുകഴ്ത്തിയാലെ പറ്റുകയുള്ളുയിന്നു   

Monday, August 6, 2012

ദോഷങ്ങള്‍ മാറട്ടെ

ദോഷങ്ങള്‍ മാറട്ടെ 
 
ഉമ്മറക്കോലായില്‍ വരച്ചയരിപ്പോടിക്കോലങ്ങളെ 
മറികടന്നോര്‍മ്മകളോരായിരം 
പൂത്തുലഞ്ഞു മദിക്കവേയറിയാതെ 
മൈക്കണ്ണിയവളുടെ  നെഞ്ചകത്തിനുള്ളിലെ 
സ്നേഹത്തിന്‍ ഉള്ളിലമരുവാന്‍ വെമ്പി നില്‍ക്കുന്ന 
നേരത്തിലായി അറിഞ്ഞു വേദനകളുടെ 
പൊരുളൊക്കെ വായിച്ചറിഞ്ഞു നിറകണ്ണിലാലെ 
കഥകളോരോന്നായിയേറെ ദുഖകരമെന്നു 
പറയാതെ തരമില്ലല്ലോ ,വേട്ടുകൊണ്ട് പോയി
വെട്ടത്തു കൊണ്ടുവരുവാനായി വന്നില്ലാരുമിന്നും 
ചൊവ്വാ ദോഷത്തിന്‍ നോട്ടത്തിലായി മരുവുന്നു 
ഏറെ പൂജകളും തന്ത്രങ്ങളും ഓക്കെയായി കഴിച്ചു 
വൃഥാ താതനും തായുമേറെ   സങ്കടത്തിലാഴുമ്പോളവിടുന്നു 
വന്നെന്‍  കരംഗ്രഹിക്കുമെന്നുയേറെയാശിച്ചു
എന്നാല്‍ അറിയുന്നു   എന്തെന്നിന്നു  ചൊവ്വയോളമെത്തി
നില്‍ക്കുന്നുവല്ലോ മനുഷ്യ ചിന്തയുടെ ഫലം വിഫലമായില്ലെങ്കിലും
ഇപ്പോഴും ചൊവ്വാ ദോഷവുമായി കഴിയുന്നു ജീവിത കാലമത്രയും 
പഴിയും പറഞ്ഞതിനൊരു പരിഹാരമായി വിശ്വാസങ്ങള്‍ക്ക് 
മാറ്റം വരികില്ലെന്നു ആശിച്ചു പോകുന്നു ജഗദീശ്വരാ !!.....  

Sunday, August 5, 2012

എന്റെ പുലമ്പലുകള്‍ -9


എന്റെ പുലമ്പലുകള്‍ -9


Friendship Day 2012 Logo
അറിയാത്ത വഴി താരകളില്‍
അറിവിന്‍ നേര്‍കാഴ്ചയായി
അങ്ങോളം നീ ഉള്ളപ്പോള്‍ 
അറിവില്ലാതെ അലയണ്ടല്ലോ ചങ്ങാതി 

ഇരുളിന്റെ നേര്‍കാഴ്ചകള്‍ 
തെളിയുന്നത് പകലിന്റെ 
വരവോടെയല്ലേ     

രാവിനായി മാത്രമോരുങ്ങി 
പകലിന്‍ വരവോടെ നിദ്രയിലാഴുന്നു 
സുഗന്ധം പരത്തുന്ന സുന്ദരി പൂവേ 

ഉറുമ്പുകടിക്കുന്ന വേദനയെയുള്ളൂ എന്നു 
പറഞ്ഞു സുചി ആഴ്ന്നിറങ്ങിയപ്പോള്‍ 
കുഞ്ഞിന്‍ കണ്ണുനിറഞ്ഞത്‌ കണ്ടു 
അമ്മയുടെ മനംപിടഞ്ഞു     

ഹൃദ്യമാം പുഴയുടെ പുളിനത്തില്‍ 
മനം അലിഞ്ഞു ചേര്‍ന്നു
ഒപ്പം ചങ്ങാതി കൂട്ടങ്ങളുടെ ആരവവും 

ചില മുറിവുകള്‍ ഉണങ്ങുവാന്‍ അനുവദിക്കാറില്ല 
എന്നാല്‍ സ്വരങ്ങളിലാത്ത  ബന്ധങ്ങളെ മായിക്കാറില്ലെങ്കിലും  
മനസ്സിന്റെ ഉള്ളറകളില്‍ കുഴിച്ചു മുടുമ്പോഴും  അണയാത്ത 
തീയുടെ ചൂടില്‍  ജീവിക്കാന്‍ ശ്രമിക്കുമ്പോള്‍ നീ വന്നു 
എരിതീയില്‍ വീഴാതെ അകന്നു പോകു 
ഞാന്‍ ഒന്ന് പൊരുത്ത പെട്ടു വരുന്നതെ ഉള്ളു  

കേട്ടിട്ടും കേട്ടിട്ടും മതിവരാത്ത 
പാട്ടിന്‍ അനുപല്ലവിയല്ലോ 
മോഹമൊടുങ്ങാത്തോരി  ജീവിതം 

കുറും കവിതകള്‍ 26


കുറും കവിതകള്‍ 26 


മരുഭൂമിയില്‍ വെയിലേറ്റു വാടിയ മനം 
തേടുന്നു ഉണക്ക മീനും മരച്ചീനിയും 
എന്നാല്‍ കടിച്ചു തിന്നുന്നതോ 
"അല്മറായി" ലബാനില്‍ മുക്കിയ കുബൂസും    

ഓണത്തുമ്പികള്‍ പറന്നു നടന്നു 
ഓര്‍മ്മകളുടെ തീരത്തു 
ഓര്‍മ്മിപ്പിക്കുന്നു കലണ്ടറിലെ ചുവന്ന അക്കങ്ങള്‍ 

കാറ്റിലാടും അരയാലിലകളുടെ 
മര്‍മ്മരം എന്റെ ചിന്തകളെ 
പുറകോട്ടു പായിച്ചു നഷ്ടമായ കൗമാരത്തോളം 

എന്റെയും നിന്റെയും ആകാശത്തിന്‍ ചുവട്ടിലെ 
സ്വപ്നങ്ങളെ കവര്‍ന്നെടുത്തു 
കാലമെന്ന കാവല്‍ക്കാരന്‍       

മാനത്തെ പൂര്‍ണ ചന്ദ്രനും 
അതില്‍ ഉള്ള കറുപ്പടയാളങ്ങളും   
എന്തെ നിന്റെ മുഖത്തും ഞാന്‍ കാണുന്നു 

പരാഗണ രേണുക്കള്‍ വീണു 
പരവശയായി അവള്‍ മുക്കൂത്തി  
പുഞ്ചിരിതൂവി തലകുമ്പിട്ടു നാണത്താല്‍   

മഴവന്നു മാടിവിളിച്ചു 
ചിറകു വിരിച്ചു പറന്നടുത്തു
ഒടുങ്ങി തീക്കു ചുറ്റും ഈയാം പാറ്റകള്‍ 

പതിവു പോലെ വിശപ്പടക്കാന്‍ ചെന്നപ്പോള്‍ 
രക്ഷയില്ലാ ബന്ധനത്തിലാക്കിയവള്‍ 
വര്‍ണ്ണ ചരടാല്‍ 

പള്ളി മുറ്റത്തു  നിന്നു  കുറുബാനയും 
കുമ്പസാരങ്ങളും  കേട്ട് കാറ്റില്‍ തലയാട്ടി 
നില്‍ക്കുന്ന മരങ്ങളുടെ മൗനം 
എന്റെ ചിന്തകള്‍ക്കു വാചാലത 

Saturday, August 4, 2012

കുറും കവിതകള്‍ 25


കുറും കവിതകള്‍ 25
ശാന്തമാം ആഗസ്റ്റിന്‍ രാവിലായി
ഓലിയിട്ടു   കൊണ്ട് തൊടാനായുന്നു
പൂര്‍ണ്ണ ചന്ദ്രനെ ഒരു ചാവാലി


ഉഷ്ണമേറിയ രാത്രിയില്‍ 
ഒരു പുല്‍ച്ചാടി വന്നെന്‍ 
ഹൃദയത്തെ തൊട്ടകന്നു

കണ്ണാടി കൂട്ടിലെ ജലത്തില്‍ 
ചുറ്റുന്ന മീനിനെ നോക്കി 
പൂച്ച വാലുചുഴറ്റി കൈനക്കി  

ഒരു കൊതുകു പരാതി പറഞ്ഞയകന്നു 
കാതിനും സെല്‍ ഫോണിന്‍ 
നിലാമ്പരത്തിനും ഇടയിലുടെ    

പച്ചില ചാര്‍ത്തുക്കളുടെ ഇടയിലുടെ 
അരിച്ചിറങ്ങിയ സൂര്യന്‍ ,
ഈര്‍പ്പമുള്ള കിഴക്കന്‍ കാറ്റിനോടൊപ്പം 
കേട്ടു   വിരഹാദ്രമാം ഒരു കുയില്‍ നാദം   

ഒറ്റ കാലിലായാലും   ജീവിതമെന്ന
ഭാരമേല്‍ക്കാന്‍ ശക്തിയുള്ള 
മനസ്സുണ്ടെങ്കില്‍ കടക്കാം 
ഏതു വൈതരണികളും    

മഴ മേഘങ്ങള്‍ തൊട്ടുരുമ്മിയകന്ന താഴവാരത്തു  
നടന്നു ക്ഷീണിച്ചു നിന്നവര്‍ക്ക് ആശ്വാസമേകി 
തണുത്ത കാറ്റിനോടൊപ്പം കുയില്‍ നാദം 


എന്റെ പുലമ്പലുകള്‍ -8

രണ്ടു ചുവടുകള്‍ എല്ലാവരും നടക്കും എന്നാല്‍
ജീവിതകാലം മുഴുവന്‍ ആരും കൂടെവരില്ലാല്ലോ
കരഞ്ഞു കൊണ്ട് ഓര്‍മ്മകളെ മറക്കുവാന്‍ ശ്രമിക്കുന്നു
വേദനകളെ ആരും ചിരിച്ചുകൊണ്ട് ഒളിപ്പിക്കുമോ ..
വേദനകളുടെ നുകപാടുകള്‍ അറിയിക്കാതെയും
കണ്ണുനീര്‍ പൊഴിച്ചുസ്വയം , കരയിപ്പിക്കാതെയവനെ
 ദൈവമേ ഇനിയെങ്കിലും സന്തോഷവാനായി മാറ്റണമേ
ഒരിക്കലും സുഖമായി ഉറങ്ങാന്‍ എന്നെ അനുവദിക്കാത്തവനെ ......

ബാല്യകാലം എത്ര നല്ലതായിരുന്നു
അന്നു ഹൃദയം അല്ല വെറും കളിപ്പാട്ടങ്ങള്‍ വീണുടയുമായിരുന്നു
ഇന്നു ഒരു തുള്ളി കണ്ണുനീര്‍ പൊടിയുന്നത് സഹിക്കാന്‍ ആവില്ലല്ലോ
ചെറുപ്പത്തില്‍ ഇഷ്ടംപോലെ ഹൃദയം നിറയെ കരഞ്ഞു തീര്‍ക്കുമായിരുന്നല്ലോ


ഏറെ നാളായി ഈ ആകാശത്തിന്റെ കളിപ്പിക്കല്‍
ഇന്നു മാനം പെയ്യത് ഇറങ്ങി സന്തോഷാശ്രുക്കള്‍ പോലെ
ഓര്‍മ്മകള്‍ നിറഞ്ഞു ചുറ്റുമായി അന്നു നമ്മള്‍ ഒഴുക്കിയൊരു
സ്നേഹ സൗഹൃദത്തിന്‍ വഞ്ചി കളെറെ ഇന്നു എവിടെ അവ ?!!
കാലങ്ങളായി തേടി കിട്ടിയ നിന്‍
കൂട്ടുകെട്ട് എങ്ങിനെയോ ഭാഗ്യത്തിന്‍
രേഖകള്‍ മായിച്ചു കൊണ്ട് നീ എങ്ങോ
വിട്ടകന്നു പോയല്ലോ കാലത്തിന്‍ കുത്തൊഴുക്കില്‍

Friday, August 3, 2012

കുറും കവിതകള്‍ 24


കുറും കവിതകള്‍  24

ധ്യാനാത്മകമായി ഇരുന്നു 
മഴത്തുള്ളികള്‍ പൂവിതളിലും 
ഇലചാര്‍ത്തിലും     

പ്രിയനേ കാണാതെ 
സന്ധ്യയോളം കാത്തിരുന്നു തളര്‍ന്നു 
ഉറക്കം തൂങ്ങി നിന്നു സൂര്യകാന്തി  

കുരച്ചു പിന്നാലെ കൂടിയവന്‍ 
ഒന്നു നിന്നു സംശയം തീര്‍ക്കാന്‍ മണത്തും 
 കാലുപൊക്കിയും  ഉറപ്പു വരുത്തി അതിര്‍ത്തി 

ഇതള്‍ കൊഴിച്ച പൂവ് ധന്യയായി  
മധുരം നിറച്ചു ഒരുങ്ങി നിന്നും 
വരും തലമുറകള്‍ക്കായി 

കറും മുറം വെക്കാതെ
മറുപുറം അറിയാതെ
വെട്ടി വിഴുങ്ങി ഷവര്‍മ്മ


തട്ടുമ്പോള്‍ അറിയാതെ
വെട്ടി മൂടുമ്പോള്‍ അറിയുന്നു
കമര്‍പ്പോ ചവര്‍പ്പോ ഷവര്‍മ്മ


ഓര്‍മ്മകള്‍ മരിക്കാതെ ഇരിക്കാന്‍
പരതി നടന്നു കണ്ണുകള്‍
നീല മഷി പുരണ്ട ഡയറി താളുകളില്‍ 

Thursday, August 2, 2012

കാപ്പികടയും കഫേകളും

കാപ്പികടയും കഫേകളും


തുരുമ്പിട്ടും പൊടി വലിച്ചും  
തുമ്മി മറയ്ന്ന നക്ഷത്ര തിളക്കങ്ങളെ  കണ്ടും 
നാലും കൂട്ടി ചോരനിറം പകര്‍ത്തി നീട്ടി തുപ്പി 
ചിത്രം വരച്ചും ,ചിതവും പതവും  പറഞ്ഞും   
കറമാറാത്ത സഞ്ചിയിലെ ചണ്ടി വീണ്ടും വീണ്ടും
തിളകൊണ്ടു കോപ്പയില്‍  നിന്നും  വീശിയെത്തുന്ന  
കുപ്പിഗ്ലാസ്സിലെ ലോകവിചാരങ്ങളൊക്കെ   നിവര്‍ത്തിയ 
പത്രത്തിന്‍ മറകൊണ്ട് ഊതിയകറ്റി കുടിച്ചു തീര്‍ക്കുന്ന 
ചായയും ,ചിന്തകളേറെ പുകയുന്നതിനോപ്പം ,ചുണ്ടാണി
വിരലിനും   പെരുവിരലിനുമിടയില്‍ പുകഞ്ഞു തീരുന്ന 
കാക്കി ദിനേശും ഒക്കെ പോയി മറഞ്ഞു 
കാര്‍മേഘങ്ങളകന്ന മാനവും 
ഇരുള്‍ സമ്മാനിക്കും കറണ്ട് കട്ടിനോടോപ്പം  
കാലം മാറി കോലമാറിയിരിക്കുന്നു  
ചാറ്റും  ചിരിയും കളിയും കരച്ചിലിന്റെ വക്കിലും
എസ് എം എസുകളുടെ  മേമ്പോടിയായി 
ലഹരി നിരക്കുന്ന പാനിയങ്ങളും പുകയും നിറച്ചു 
ആടിയുലയും സുഖ സംഗീതങ്ങളൊക്കെ 
നിറഞ്ഞു വെമ്പി നില്‍ക്കുന്ന വെബ് 
കഫേകളുടെ തിളക്കങ്ങള്‍ എറുന്നുയിന്നു