"വഴിയറിഞ്ഞവരുടെ നോവു പാട്ട്"


വഴിയറിഞ്ഞവരുടെ നോവു പാട്ട്"

വിശപ്പിൻ്റെ നോവുമായ്
കണ്ണുനീരുപ്പിൻ്റെ സ്വാദറിഞ്ഞ്
അങ്ങകലയായ്
അന്തിവാനിൽ
ശ്രാവണ പൗർണമിയെ
പാൽക്കിണ്ണമെന്നു കാട്ടി,
സ്വാന്തനമൂട്ടുന്നോരമ്മ

പിച്ചവച്ചുവളർന്നൊരു
മണ്ണിൻമടിത്തട്ടിലിന്നു
വയറിൻ്റെ നൊമ്പരമെന്തെന്നും
വിരലുകളുണ്ണാനറിയാത്ത
അലമുറയിടുന്ന തലമുറകൾ.

എങ്ങോട്ടേക്കാണീ യാത്ര
എവിടെക്കാണീ യാത്ര
വഴിയറിയാതെ ഇരുട്ടിൽ
തപ്പുന്ന മനസ്സുകൾക്ക്
ഒരിത്തിരി വെട്ടം കാണിക്കുവാൻ
ഇല്ലാതായോ ആരുമിന്ന്!

എല്ലാമറിഞ്ഞു ചിരിതൂകിയകലുന്നു
പുലരിയും. അന്തിയും ഇരുളും കടന്നകലുമ്പോൾ
കാലത്തിൻ പ്രതികാരമോ ചോദ്യങ്ങളോ
ഇരുളകന്ന് പകൽ മിഴി തുറക്കുമോ?

നടന്നകന്നവരോടൊരു പ്രാർത്ഥന
കാണാമറയാം പ്രകാശമേ
മറവിയിലെ വരികൾ തിരുത്തി
മണ്ണിൽ മനുഷ്യൻ്റെ കാന്തിയാകണം.

ജി ആർ കവിയൂർ
26 11 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ