നിൻ തിരുമുമ്പിൽ
നിൻ തിരുമുൻപിൽ തൊഴുതു നിൽക്കെ
ശ്രീലകത്തിൽ നിന്നുയരുന്നു പുഞ്ചിരിയോടെ
മനസ്സിൽ നിറയുന്നോരു ശ്രീനിധിയാം ശ്രീവല്ലഭാ ഭഗവാനേ ശ്രീ വല്ലഭാ!
(നിൻ തിരുമുൻപിൽ..)
തിരുവില്ലം കാട്ടി ശങ്കരോത്തമ്മക്ക്
തുണയായ് തീർന്നൊരു ദേശനാഥാ
കരുണ ചൊരിയേണമേ
ജഗദീശാ
ശരണാഗതർക്ക് കൃപയായ് ഭവിക്കേണമേ ഭഗവാനേ!
(നിൻ തിരുമുൻപിൽ..)
കഥകളി പ്രിയനാo പുണ്ണ്യ നാഥൻ
വില്വമംഗലത്ത് സാന്നിധ്യം
ഏകുന്നു
ഭക്തർ നൽകും കഥകളി
വഴിപാടിൽ
സംപ്രീതനായ് തീരും ശ്രീവല്ലഭൻ (2)
(നിൻ തിരുമുൻപിൽ..)
നിത്യം തുണയാകണേ,
ദർശന സൗഭാഗ്യം നൽകേണമേ
തിരുവുള്ളം നിറഞ്ഞ് അനുഗ്രഹം ചൊരിയേണമേ
തിരുവല്ലയിൽ വാഴും
ശ്രീവല്ലഭാ (2)
(നിൻ തിരുമുൻപിൽ..)
ജീ ആർ കവിയൂർ
11 12 2024
Comments