പ്രണയമഴ
പ്രണയമഴ
സ്വപ്നങ്ങളിണ- ചേരുംസുന്ദരരാവിലായ് നിന്നോർമ്മകൾ
മുല്ലപ്പൂവിൻ
മണം പരക്കുന്നു
മനസ്സിലായ് മധുരിമ പടരുന്നു.
നീലാകാശത്തിൽ നിന്റെ ചിരി
നക്ഷത്രമഴയായി നിറയുന്നു.
കാറ്റിൻ ചുംബനത്തിൻ താളത്താൽ
സ്നേഹഗാനം മാറ്റൊലികൊള്ളുന്നു.
ഓരോ ഓർമ്മയും ഹൃദയതാളം
നിറയ്ക്കുന്ന മാധുര്യംതൂകുന്നു.
നിനക്കായ് തേടും കണ്ണുകൾ
ജീവിതമാകെ പ്രണയമഴയായ് പൊഴിയുന്നു.
ജീ ആർ കവിയൂർ
24 12 2024
Comments