പുതുവർഷം വരാവായ്

പുതുവർഷം വരാവായ് 



പ്രഭാത ധ്വനികൾ ഉയർന്നു
ധാനുമാസ പുലരി തെളിഞ്ഞു
സൂര്യകിരണങ്ങൾ പടർന്നൊഴുകി
പുലരിയുടെ കാറ്റ് സുഖം പകർന്നു

മധ്യാഹ്ന താപം മന്ദമായി ശമിച്ചു
നിഴലുകളിൽ വിശ്രമം തേടിയ ഭൂമി
അസ്തമയ മേഘങ്ങൾ ചുവന്നു,
പൂമ്പൊടിയാൽ കാറ്റ് സുഗന്ധം പരത്തി

നിലാവിൻ തണുപ്പ് രാത്രിയെ പൊതിഞ്ഞു
സംഗീതമയമായ നാളുകൾ തീർത്തു
സ്വപ്നങ്ങൾ തീർത്തോരു പുതുവർഷം
സന്തോഷം നിറയ്ക്കുന്നു ഹൃദയങ്ങളിൽ

ജീ ആർ കവിയൂർ
16 12 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “