ഉറക്കമില്ലാതെ (ഗസൽ )
ഉറക്കമില്ലാതെ (ഗസൽ )
നിന്റെ ഓർമ്മകൾ പെയ്‌തൊഴിയാത്ത
മനസ്സിൻ മാനത്തിൽ നിന്നുമക്ഷര
മലരുകൾ കൊഴിയുന്നു സുഗന്ധമായ്
നിത്യം വിരൽത്തുമ്പിൽ മുത്ത് മണിയായ് നിനക്കായ്
നിൻ സാന്നിധ്യത്തിൽ തിളങ്ങിയ
ഉള്ളിൻ്റെ ഉള്ളിലെ പ്രതിബിംബം ശാന്തമായ്
പുതിയ പാട്ടിൻ വഴികൾ തേടുന്നു
മധുര നോവിൻ പ്രണയ ഗീതങ്ങൾ
മിഴികളിൽ മൊഴികൾ ഒരുക്കും
പറയാത്ത സ്നേഹത്തിൻ കുളിരിൽ
പൈദാഹങ്ങളൊക്കെ മറന്നു
ഉറക്കമില്ലാതെ ഞാനെന്ന ജീ ആറിനെ തന്നെ മറന്നു
ജീ ആർ കവിയൂർ
06 12 2024
Comments