പ്രണയ പ്രതീക്ഷകൾ (ഗസൽ)

പ്രണയ പ്രതീക്ഷകൾ (ഗസൽ) 

ഇഷ്ടത്തിന്റെ പാതകളിലെ യാത്രക്കാരനാണ് ഞാൻ,
സൗന്ദര്യത്തിന്റെ തെളിവ്
തേടി 
ഓർമ്മകളിൽ, സ്വപ്നങ്ങളിൽ।

ചന്ദന രാവിൽ നിറയും ആഗ്രഹങ്ങളെപ്പോലെ,
സ്പർശത്തിന്റെ മൃദുലതയും 
ഈ ശ്വാസങ്ങളിലുണ്ട്, സ്വപ്നങ്ങളിൽ।

മുല്ലപ്പൂവിൻ്റെ സുഗന്ധം പരക്കുന്ന ഈ വഴികളിൽ,
"ഒളിഞ്ഞു കിടക്കുന്നു ഒരു രൂപം ഈ പ്രപഞ്ചത്തിൽ, സ്വപ്നങ്ങളിൽ"

ഓരോ വാക്കും മധുരഗാനത്തിന്റെ ഓള മെന്നോ,
ഗസലിന്റെ സൗന്ദര്യം ഈ വരികളിൽ, സ്വപ്നങ്ങളിൽ।

മനസിന്റെ അനന്തതയിൽ ഒരു രൂപം തങ്ങി,
പ്രണയത്തിന്റെ ചാരുത ഈ ചിന്തകളിൽ, സ്വപ്നങ്ങളിൽ।

പ്രണയത്തിന്റെ എല്ലാ നിറങ്ങളിലുമിളകുന്ന "ജി.ആർ",
മൗനത്തിന്റെ നിഴൽ ഈ കണ്ണീരിലും, സ്വപ്നങ്ങളിലും।

ജീ ആർ കവിയൂർ 
22 11 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “