Posts

Showing posts from December, 2019

കേശവം പ്രതി ഗച്ഛതി

Image
പിറന്നുവീണപ്പോൾ മുഷ്ടി ചുരുട്ടി കിടന്നു കരഞ്ഞു പിടിവിട്ട ശ്വാസഗതി കൈ നിവർത്തി കിടന്നു കരയിപ്പിച്ചു ഞാണിന്മേൽ കളിച്ചു  പല യോനിക്കളിലൂടെ  ജന്മം കൊണ്ട്  ഞാനെന്തെന്നറിയാ യാത്രകൾക്ക് മുടിവില്ലാതെ അലഞ്ഞു ഞാൻ ഞാൻ എന്ന് അജ്ഞാനിയായി കാണുന്നതിനെ ഒക്കെ ഞാനെന്നും എന്റെതെന്നും  കരുതി വെട്ടിപ്പിടിക്കാൻ ഓടി കണ്ണാടിയിൽ കണ്ടതൊക്കെ കനവാണെന്നറിയാതെ അവസാനം  കണ്ണടച്ചു ഉൾകണ്ണിലുടെ ഉള്ളകത്തുള്ളതിനെ അറിയാൻ ശ്രമിച്ചു.. എവിടെനിന്നോ അശരീരി പോലെ കേട്ടു ശരീരിയായിമെല്ലെ  എല്ലാമറിഞ്ഞു ആ മന്ത്ര ധ്വനിയുടെ അർത്ഥമറിഞ്ഞു ശങ്കരനാൽ ''ആകാശത്  പതിതം  തോയം  യഥാ  ഗച്ഛതി  സാഗരം സർവ്വദേവ  നമസ്കാരം  കേശവം  പ്രതി  ഗച്ഛതി " ജീ  ആർ കവിയൂർ 28 .12 .2019 

നീ അറിയുന്നുവോ ..!!

Image
മിഴികളിലായിരം  വസന്തങ്ങൾ  പൂവിടുന്നുവോ മൊഴികളിൽ  നവഗാനങ്ങൾ  ശ്രുതിമീട്ടുന്നുവോ തഴുകിയകലും കുളിർ തെന്നൽ മനമുണർത്തുന്നുവോ പുഴകളിൽ ഓളങ്ങൾ തീർക്കും തരംഗങ്ങൾ നിറയുന്നുവോ രാവിലായി വിരിയും കുസുമങ്ങൾ തേടി ശലഭങ്ങൾ വന്നിടുന്നുവോ നിലാവുദിക്കുന്ന നേരത്ത് നിന്നിലലിയാൻ നിഴലായിമാറുന്നുവോ നിത്യവും നിൻ സാമീപ്യ സുഖം തേടുമെൻ മനമറിയുന്നുവോ കിനാവിലായി  നൂപുര ധ്വനികൾ നിദ്രവിട്ടുണർത്തുന്നുവല്ലോ പുള്ളി കുപ്പായമണിഞ്ഞു ആകാശമാകെ നാണിച്ചു നിന്നുവോ പാലപൂത്തു മണം പൊഴിയിച്ചു  പുള്ളുകൾ രാവുണർത്തിയല്ലോ പൗർണ്ണമി നിലാവ് മാഞ്ഞുവെങ്കിലും നിൻ ചിരിയുമായി അമ്പിളി പറയാൻ വെമ്പുന്നൊരെൻ ആഗ്രഹങ്ങൾ നീ അറിയുന്നുവോ ..!! ജീ  ആർ കവിയൂർ 27 .12 .2019

നമിക്കുന്നെൻ ..!!

Image
ഒഴുകി  വന്നെത്തും നിലാപാൽ വെണ്മയിൽ കണ്ടു  ഞാനൊരു നിമിഷം നിന്നെ പെട്ടന്ന് ഉള്ളിന്റെ ഉള്ളിലാകെ മെല്ലെ കുളിർ കോരി കാറ്റലകളാൽ നിൻ അളകങ്ങൾ പറന്നു വീണങ്ങു മിഴി പുടത്തെ മറക്കുന്നത് കണ്ടു അറിയാതെ വിരലാൽ സ്വയം തൊട്ടു നോക്കി കൈകളിൽ കനവിലോ നിനവിലോയെന്നറിയാനായി ദലമർമ്മരവുമായി വന്ന അനിലനാലറിഞ്ഞു  ചന്ദന ഗന്ധം പരന്നു ചുറ്റിലും നിൻ വരവോടൊപ്പം എത്ര ധന്യനായി മാറി എൻ പുണ്യമാണീ സാമീപ്യം ഗോക്കൾക്കും ഗോപീ ജനങ്ങൾക്കും നൽകിയാനന്ദം ഗോവിന്ദാ ഗോപാലാ മുരളീധരാ മുകുന്ദാ നമിക്കുന്നെൻ ..!!  ജീ ആർ കവിയൂർ 25 .12 .2019   

ഇന്ന് ക്രിസ്തുമസ്സ് ല്ലോ ...!!

Image
നക്ഷത്രങ്ങൾ  വാനിൽ മഞ്ഞു പെയ്യും രാവിൽ പുൽകുടിലിനുള്ളിൽ പുഞ്ചിരി പൂവിതൾ പുത്തുവിരിഞ്ഞുവല്ലോ ഉണ്ണി യേശു പിറന്നല്ലോ പാപങ്ങളിൽ നിന്നും മോചനം    പാരിലാകെ സന്തോഷം ആഘോഷരാവല്ലോ ആശംസകൾ നേരാം ഇന്ന് ക്രിസ്തുമസ്സ് ല്ലോ ...!! ജീ ആർ കവിയൂർ 25 .12 .2019  

നിദ്രായനം

Image
നിദ്രായനം ഈ രാവുമതിന്  കുളിരും ഇടതടവില്ലാത്ത നദിയുടെ കളകളാരവ പുളിനവും കാവ്യമധുരം പൊഴിക്കും നിലാ പുഞ്ചിരിയുടെ നിഴലും ഹൃദയം ഹൃദയത്തെ  തേടും മിഴികളും ചലനവും നഷ്ടമാകാത്ത ഓർമ്മകളുടെ ഉണർവും നക്ഷത്രങ്ങളുടെ മിന്നിമറയലും വിരഹ വിഷാദങ്ങൾ വിപിനമേറ്റുന്നു വഴിമറന്ന മനസ്സ് കൈവിട്ട പട്ടം പോലെ ഇണയെ തേടുന്ന മറക്കാത്ത ഓർമ്മകളും തിരികെ വരാത്ത ഇന്നലകളെ ഇന്നിലേക്കു   കൊണ്ട് വരാനൊരുങ്ങുന്ന രാക്കുളിരും അതിൽ വിടരുന്ന ശലഭ കനവുകൾ നൽകും നിദ്രയും ..... ജീ ആർ കവിയൂർ 24 .12 .2019

എന്തെ സഖേ ...!!

Image
എന്തെ സഖേ ...!!   നീ നിന്നോട് ചോദിച്ചു നീയാരെന്നു ഒടുവിലെന്നോടായി ഞാനാരെന്നോ ഉത്തരങ്ങളുടെ നടുവിൽ ചോദ്യങ്ങൾ പുനർജനിച്ചുകൊണ്ടിരുന്നപ്പോൾ ചക്രവാളത്തിലേക്ക് മിഴിനട്ടിരുന്നു നമ്മളെ നാമെന്നും ചിറകളിലേറ്റി പറക്കുന്നു ആകാശ പറവകൾക്കുമില്ലേ ഇങ്ങിനെ  ഉള്ള ചിന്തകളൊക്കെ നാളെ എന്നൊക്കെ അവകൾക്കുണ്ടോ നോവേറ്റുന്നു നിമിഷങ്ങളൊക്കെ കൈവിട്ടു  കളയുന്നു  നാളെയെന്നൊക്കെ ഇന്നിനെ ആസ്വദിക്കൂ ഇന്നോളം നാളെ നമ്മുടെ അല്ലല്ലോ സഖേ ..!! ജീ ആർ കവിയൂർ 23 .12 .2019

രാവകലാറായി....

Image
രാവകലാറായി.... അമ്പിളി പുഞ്ചിരിച്ചു നക്ഷത്രങ്ങൾ കൺചിമ്മി മാടിവിളിക്കുന്നു കിനാക്കളൊക്കെ തിരിഞ്ഞും മറിഞ്ഞും ഉറക്കമില്ലാതെ വിളിക്കു നിനക്കായി കാത്തിരിക്കുന്നു ഹൃദയത്തിൽ സൂക്ഷിച്ച അക്ഷരങ്ങളൊക്കെ തത്തിക്കളിക്കുന്നു ചുണ്ടിലാകെ  വരൂ നിനക്കായ് മിടിക്കുന്നുള്ളകം  അത്രമേൽ ഇഷ്ടമാണ് നിന്നോടൊന്ന് പറയാൻ ഇനിയില്ല ക്ഷമ അൽപ്പവും രാവകാലാറായി.... ജീ ആർ കവിയൂർ 22 .12 .2019 

പൗര ധ്വംസനങ്ങൾ

പൗര ധ്വംസനങ്ങൾ കെട്ടിയാടുന്നു  നുണ കഥകൾ കോമരങ്ങൾ കുട്ടികുരങ്ങനെ കൊണ്ട് തീ മാന്തിക്കുന്നു മുക്കും  മുലയും മുറിച്ചു ശൂർപ്പണക കരാള നൃത്തം ചവുട്ടുന്നു  വാലിന് തീ കൊടുത്തു ദഹനം നടത്തി രസിക്കുന്നു സുഗ്രീവ രാമ സംഭാഷണങ്ങളാൽ ബാലി നിഗ്രഹിക്കപ്പെടുന്നു ജനാപവാദത്താൽ അഗ്നി സാക്ഷിയായവൾ ഭൂമിപിളർന്നു അന്തർധാനമാകുന്നു ചത്തത് കീചകൻ എങ്കിൽ കൊന്നത് ഭീമനെന്നു പഴികൾ പറഞ്ഞു ഗോഗ്വാ വിളികളാൽ വായുവിനെ മുഷ്ടി ചുരുട്ടി ഇടിക്കുന്നു പരസ്പരം എല്ലാം മറന്നു ദാരികവീരനെ പോരിന് ക്ഷണിക്കുന്നു അരക്കില്ലത്തിനു തീകൊടുത്തിട്ടു സ്വയം പലായനം നടത്തുന്നു ദുശാസനന്മാർ വസ്ത്രാക്ഷേപം നടത്തി രസിക്കുന്നു ശപഥങ്ങൾ വനവാസത്തിനായി പോകുന്നു നുഴഞ്ഞു കയറിയവർ ഇന്ദ്രപ്രസ്ഥത്തിനു കളങ്കം ഒരുക്കുന്നു ഇത് കണ്ടു ജനം വീണ്ടും  ഗര്‍ദഭമായി മാറുന്നു ഇതെല്ലാം കണ്ടു ഭാരതാംബ കണ്ണുനീർ വാർക്കുന്നു ജീ ആർ കവിയൂർ 18  .12 .2019 

കുറും കവിതകൾ 804

നീലവിഹായുസ്സുകളിൽ നിന്നും  പറന്നിറങ്ങി  ചില്ലകളിൽ .. പൂത്തുലഞ്ഞു  പ്രണയ വസന്തം ..!! പള്ളിക്കൂടം വിട്ടുവരാൻ കാത്തു മുറ്റത്തെ ചക്കരമാവിൽ നിറഞ്ഞാടി ഓർമ്മകൾ ..!! കാറ്റുവന്നു മൂളി വരുന്നുണ്ട് അക്കരെനിന്നും മണിമാരൻ മണിത്താലിയുമായ് ..!! പ്രണയങ്ങൾ വാടി ഉണങ്ങിയ മരചില്ലമേൽ കലഹം ചേക്കേറി ..!! നാടിന്നു ഉണരുന്നിന്നു ഉടുപ്പിട്ട അവകാശങ്ങൾ തൊഴിൽ ഉറപ്പിക്കും കാഴ്ചയുമായ് ..!! അന്തമില്ലാത്ത കാത്തിരുപ്പ് പ്രണയതീരാത്തൊരു ആളില്ലാ വഞ്ചി  ..!! മിഴിചിമ്മിയ  തിരിനാളം ക്ലാവ് മണക്കുന്നു. ഓർമ്മകൾക്ക് ഉണർവ് ..!! അലസത വിടാതെ വള്ളികളിലുയലാടി പുലരി  മഞ്ഞ്  ..!!  രാവിൻ നിഴലിൽ    വിരഹം കാതോർത്തു . പ്രണയമുരളി മൂളി ..!! ഇണയടുപ്പത്തിനായി  കൂടുകൂട്ടി കാത്തിരുന്നു . വസന്തം വിരിഞ്ഞു ..!!

രാവിൻ വർണ്ണങ്ങൾ

Image
ഈ രാവും   നിലാവും  തിരികെ വരാത്ത  നിമിഷവും ഈ മനസ്സിന്റെ കിനാവുകളിൽ വിരിയുന്ന വർണ്ണങ്ങളും ഈ മരച്ചില്ലകളിൽ വിരിഞ്ഞു നിൽക്കുന്ന അമ്പിളിയും ഇന്നെന്റെ ഓർമ്മകളിൽ നിറയും നിലാക്കുളിരും ഇല്ല ഇനിയേറെ സമയമീ രാവൊടുങ്ങുവാൻ ഇനിയെന്നാവുമോയീ  നിലാവസന്തം വീണ്ടും ഈരടികൾ ചമച്ചുപാടും മുൻപേ  പോയിമറയുമല്ലോ ഇരച്ചുവരുമീ തിരമാലകളുടെ ചുണ്ടിൽ രാഗം മൂളുന്നു ഈറൻ കാറ്റിന്റെ സിരകളിലെ അഗ്നി പടരുന്നു  ഉള്ളിലാകെ ഇണപിരിയാത്ത അനുരാഗത്തിന്റെ ലഹരിയുണർത്തുന്നു ഈ തീയിൽ നീയുമൊന്നു ഉരുകി നോക്കുക അപ്പോൾ ഇടതടവില്ലാ  ജീവിത ദുഖത്തിൻ ഗീതമൊന്നു മാറ്റിനോക്കുക ഇതളഴിയട്ടെ ഹൃദയമിടിപ്പിന്റെ  മാധുര്യമറിയട്ടെ ഇനിയുമറിയുകയീ   അനുഭൂതി നൽകുമാനന്ദം  ഈ രാവും   നിലാവും  തിരികെ വരാത്ത  നിമിഷവും ഈ മനസ്സിന്റെ കിനാവുകളിൽ വിരിയുന്ന വർണ്ണങ്ങളും .....!! ജീ ആർ കവിയൂർ 15 .12 .2019   

കവിതയവൾക്കായി

Image
പതിവുപോലെ കാത്തിരുന്നു നിൻ അക്ഷര ചിലമ്പുകളുടെ കിലുക്കങ്ങൾക്കായി ഞാൻ ഏകാന്തതയുടെ സഹചാരിണി ആശ്വാസ വിശ്വാസങ്ങൾക്ക്      കൂട്ടുനിൽക്കും കൂട്ടുകാരി എന്നും വന്നു നീ നിന്റെ പ്രണയ പരിഭവങ്ങൾ ഏറ്റു പറയുന്ന നീ ഇന്ന് എവിടെ പിണക്കത്തിലാണോ വരൂ വന്നു നീ എൻ വിരൽതുമ്പിൽ വന്നു പതിവ് വാക്കുകൾ എന്തെ പറയാത്തത് മിഴി മഴ മൗനം നോവ് നിലാവ് കനവ് ഇതൊക്കെ കൈയ്യെത്താ ദൂരത്തായോ നീ ഇല്ലാത്ത ലോകം എനിക്ക് ചിന്തിക്കാനാവില്ലല്ലോ എൻ കവിതേ ..!! ജീ ആർ കവിയൂർ 14 .12 .2019    

മഴ നിഴൽ

Image
വിരഹത്തിൻ നോവുമായി കടൽ തീരത്തോട് പറഞ്ഞകന്നു . മിഴിയോരം നനയുമ്പോൾ മൗനവും ഞാനും മാത്രമായി .!! മഷിത്തണ്ടും പീലിത്തുണ്ടും വളപൊട്ടും പെറുക്കിയെടുത്തു നിനക്കായി കാത്തുവച്ചൊരു നാൾവഴികളിന്നുമൊർമ്മകളിൽ ..!! നിലാവിൻ നിഴലായ് നീ പടർന്നു ഇട നെഞ്ചിൽ കുളിർ കോരുന്നു എത്ര നാളിനി എത്ര കാത്തിരിക്കണം കനവ് കണ്ടിരുന്നു നാളുകളത്രയും ..!! ജീ ആർ കവിയൂർ 13 .12 .2019    

കാത്തിരിപ്പ്

Image
ഋതു  വസന്തങ്ങൾ വന്നകന്നീവഴിയെ പിരിയാതെ ഇനിയെന്നും നിൻ കൂടെ നിഴലായി കുളിർ നിലാവായ് പടരാൻ മനസ്സാകെ മിടിക്കുന്നു  അനുരാഗമേ ...!! മലരിതളുകളിൽ  മണിശലഭങ്ങൾ വട്ടമിട്ടു മഴമേഘങ്ങളിൽ നിൻ ലോലക്കിൻ കിലുക്കമോ മാരിപെയ്യ് തൊഴിയുന്ന നേരത്ത്  മറയാതെ മരിക്കാത്ത നിൻ ഓർമ്മകളെന്നിൽ നിറയുന്നു ..!! എലുകൾക്കപ്പുറത്തു നീ ഉണ്ടാകുമെന്നു    എവിടേയോ മൗനം കനക്കുന്നു സന്ധ്യകളിൽ എഴുതി മായ്ക്കുമി വരികളിൽ മഷി പടരുന്നു  എന്നാണാവോ കാണുക ജന്മങ്ങൾ കാത്തിരിക്കണമോ ..!! ജീ ആർ കവിയൂർ 13 .12 .2019   

വിരഹവും ഗന്ധവും

രാവ് ഭസ്മം പൂശിയ തിരുനെറ്റി നിഴലുകൾക്കു മൗനം മിഴികളിൽ ഭക്തിയുടെ ലഹരി മനസ്സ് ആർക്കോവേണ്ടി കാത്തിരുന്നു മൊഴിയിടറിയ വിരഹം മൂളിമെല്ലെ ഉറക്കം തുങ്ങി നിലവിളക്കും വിശപ്പകന്നില്ല ദാഹമകന്നില്ല കരവലയത്തിലൊതുക്കാൻ വന്നില്ല വിയർപ്പിന് ഗന്ധവും കുളിർകാറ്റും ....!! ജീ ആർ കവിയൂർ 09 .12 .2019

നഷ്ടമായ സ്വപ്നാടനം

Image
ഓർമ്മവള്ളികലൂയലാടി കാറ്റിൽ മനസ്സിലാകെ നിലാവ് പൂത്തു രാമുല്ലകൾ മണം പൊഴിച്ചു കള്ളിമുണ്ടുടുത്തു മീശ പിരിച്ചെത്തിയ രാക്കാറ്റിന്‌ റാക്കിന്റെ രൂക്ഷ ഗന്ധം നിഴലളന്നു വന്ന ചുവടുകളുടെ പദ ചലനങ്ങൾക്ക് കാതോർത്ത് ചുണ്ടിലാകെ മധുരം പകർന്ന് കിനാവുകണ്ടു മയങ്ങിയ നേരം നഷ്ടമായ സ്വപ്നാടനം കണ്ണ് തിരുമ്മി ചിറകടിച്ചു കൂകിവിളിച്ച സമയം പുലരിമഞ്ഞു വന്നു കുളിർകോരി ..... ജീ  ആർ കവിയൂർ 09 .12 .2019

ഓർമ്മയിൽ രാമുല്ല ഗന്ധം .....

Image
വിഷുക്കൊന്ന പൂത്തു കണിയൊരുങ്ങിയതും ഓണം വന്നതും പൂവിളികൾ ഉയർന്നതും മാവ് പൂത്തതും നെൽകതിരുവിരിഞ്ഞതും പാവാടയിൽനിന്നും ദാവണിചുറ്റിയ  വയൽ വരമ്പിലെ ഓടിനടന്ന കാറ്റുമറിഞ്ഞു  കാച്ചിയെണ്ണമണക്കും കുന്തലിൻ ചാഞ്ചാട്ടവും  മിഴികളിലറിയാതെ നാണത്തിൻ കവിത മൊട്ടിട്ടത് കനലെരിയും പാടത്തിരുന്നവൻ വായിച്ചറിഞ്ഞതും  തുടിക്കുന്ന ഇടനെഞ്ചിലെ ഈണങ്ങളൊക്കെ കരിമഷിചേലുള്ള  സന്ധ്യ തിരിതെളിയിച്ചതും നക്ഷതങ്ങൾ  മിന്നിമറയുന്നവാനിലാകെ മധുരം  പകർന്ന രാവിൻ നിലാവിലായി സാമീപ്യ ലഹരികൾനൽകിയാനുഭൂതികൾ ഉറക്കമില്ലാരാവുകൾ തളർന്നുറങ്ങിയതും  ഓർമ്മയിൽ വിരിഞ്ഞ രാമുല്ല ഗന്ധം ..... ജീ  ആർ കവിയൂർ 09 .12 .2019

ആത്മ ലഹരി

Image
ആത്മ ലഹരി ഏതോ ആത്മപരാഗങ്ങൾ തമ്മിൽ  മിഴിചിമ്മിയതോ അണിവിരലാൽ തൊട്ടെഴുതിയ സ്നേഹ ഗീതികയോ നോവകന്ന കിനാവിന്റെ സ്വർഗ്ഗകവാടങ്ങളിലായി കണ്ടതൊക്കെ നിനവിലായി ചേർന്നുനിന്നതോ അനുരാഗവല്ലരികൾ പൂത്തുലഞ്ഞു കാറ്റിലായി  പരാഗ രേണുക്കളിൽ നറു ചന്ദന സുമഗന്ധമോ നിഴൽനിലാവിൽ നാണം പൂവിട്ട മുല്ലവള്ളികളോ നക്ഷത്രങ്ങൾ കിന്നരി തൂക്കിയ വാനകമ്പള ചോട്ടിലായി  ഒരു ശലഭ ചിറകിലേറി പ്രണയമനോരാജ്യത്തിൽ ചേക്കേറാം വരുനമുക്കു പങ്കുവെക്കാം അനുഭൂതിയുടെ ലഹരി സിരകളിൽ ജീ ആർ കവിയൂർ 07 .12 .2019 

മായാജാലം ...!!

Image
ശിശിരവും വസന്തവും ഗ്രീഷ്‌മവും അകന്നു  ഒരു വാക്കിതൊന്നും പറയാതെ പോയി നീ നിന്നെ കുറിച്ച് പാടിയതൊക്കെ ഏറ്റു പാടി മുളം കാടുതൊട്ടകന്ന കുളിർതെന്നലും മധുരം തുളുമ്പും ഗാനമായ്  കുയിലും ഇതൊക്കെ മനസ്സിലിട്ടുരൂട്ടി വാക്കുകൾ വരികൾ സിത്താറിന്റെ കമ്പികളിലൂടെ തൊട്ട വിരലുകളിൽ വിരഹത്തിൻ നോവുകളാൽ പ്രണയ രാഗം തീർക്കുന്ന ഗസൽ നിലാവേ  ..!! കാത്തു കാത്തിരുന്നു ചക്രവാളകോണിലായ് അങ്ങു മാനത്തു മേഘ കീറിൽ നിന്നെത്തിനോക്കുന്നതു പോലെ കണ്ടു ജാലക മറക്കിടയിലൊരു അമ്പിളി മുഖത്തെ ഞാൻ നീ തന്ന കുളിരുമ്മയെന്നുമിന്നു മനസ്സിലാകെ പടരുന്നു സിരകളിൽ ലഹരിയായ് അനുഭൂതിയായ്  പറഞ്ഞാലൊടുങ്ങാത്ത എഴുതിയാൽ തീരാത്തതും ഓർമ്മത്താളുകളിൽ നിഴലായി നിൽക്കുമെന്നും ജീവിത തണലായി ആശ്വാസം പകരും മായാജാലം ...!! ജീ ആർ കവിയൂർ 07 .12 .2019 

സ്വപ്‍ന കുടീരം

Image
ഇല്ലികൊമ്പിന് മീതെ ചെല്ലക്കിളി പാറി ലല്ലലലം പാടി കാറ്റും വന്നു പോയി ഉള്ളിലാകെ കുളിരുകോരി ഉള്ളത് ഉള്ളതുപോലെ പറയാമല്ലോ  ഒളികണ്ണാലെ കണ്ടതവൻ അവളെ ഒളിമങ്ങി സന്ധ്യയകന്നു രാവുണർന്നു നിലാവുമെല്ലെ തഴുകി തലോടി ഓർമ്മകളെ പുളകം കൊള്ളിച്ചു കനവിലൊരുത്സവം കൊടിയേറി മത്താപ്പ് പൂത്തിരി മിന്നിമറഞ്ഞു ആകാശത്തെ തുളച്ചുകൊണ്ടമിട്ട് പൊട്ടി ഞെട്ടിയുണർന്നു കണ്ണുമിഴിച്ചു സ്വപ്‍ന കുടീരം നിലംപൊത്തി ..!!  ജീ ആർ കവിയൂർ 6 .12 .2019 

പ്രകൃതിയുടെ കുസൃതി ...

Image
പ്രകൃതിയുടെ കുസൃതി ... മലയുടെ മടക്കും മഴവില്ലിൻ വർണ്ണങ്ങളും ഇരമ്പിവരും കടലിനു കരയും മഴക്കാറുകണ്ടിട്ടു ആടും മയിലും വാലുമുറിച്ചു കടന്നകലും പല്ലിയും നിറമാറി മറഞ്ഞിരിക്കും ഓന്തും തൊട്ടാൽ വാടും തൊട്ടാവാടിയും    മുള്ളിൽ വിരിഞ്ഞ പനിനീർ പുഷ്പവും നിന്റെ നുണക്കുഴി വിരിയും ചിരിയും നിറഞ്ഞു കവിയും ഉണ്ടക്കണ്ണും പ്രകൃതി നൽകിയ  വരദാനമല്ലോ .. ജീ ആർ കവിയൂർ 6 .12 .2019 painting photo courtesy to Bruce Rolff

പരിഭവങ്ങൾ

Image
പരിഭവങ്ങൾ ജീവിതത്തോട് അല്പമുണ്ട്  പരിഭവങ്ങൾ എന്നാലിവയെക്കാൾ സുന്ദരമായതെന്തുണ്ട് വേറെ    മോഹങ്ങളും മോഹഭംഗങ്ങളും അസൂയയും കുശുമ്പും കുന്നായിമ്മയും നിന്നെ വഴിതെറ്റിച്ചു വശാക്കുന്നു കഷ്ടം നന്മകളെ അറിയാതെ പായുന്നു അവസാനമറിയുമ്പോഴേക്കും എല്ലാത്തിനുമന്ത്യമെങ്കിലും ഉണ്ടല്പം പിണക്കമെന്തെന്നാൽ നീ എനിക്ക് പിടിതരാതെ പായുന്നുവല്ലോ മരിച്ചിട്ടും നിന്നെ പിന്തുടരുന്നു ഹോ ..!! നീയതറിയുന്നില്ലല്ലോ ,,!! ജീ  ആർ കവിയൂർ 4 .12 .2019 photo courtesy to  EDD Art

വിരഹരാഗങ്ങൾ ......

വിരഹരാഗങ്ങൾ ...... വിരഹരാഗങ്ങളലയടിക്കുമി വിചന വീഥികളിൽ നിൻ ഓർമ്മകൾ ഉൾമിഴിയിലാകെ തെളിഞ്ഞു വന്നു മനമാകെ നിലാകുളിർ പെയ്യാനൊരുങ്ങി  മൺ പുറ്റുകളിലനക്കം വെച്ചു പ്രകാശ ശോഭയെ ലക്ഷമാക്കി ചിറകടിച്ചു പറന്നു മോഹശലഭങ്ങൾ നൈമിഷിക സ്വപ്ന ചിറകുകരിഞ്ഞു വീണുടഞ്ഞ ആത്മരാഗങ്ങൾ    വിറയാർന്ന മനമാകെ താനേ  മീട്ടി പ്രണയ വിപഞ്ചിക വീണ്ടും  തനിയാവർത്തനം തുടർന്നു  വിരഹരാഗങ്ങളാൽ ..!! ജീ  ആർ കവിയൂർ 4 12 2019

കാവ്യ സന്ധ്യേ

Image
പകലും രാവുമിണ  ചേർന്നുതമ്മിൽ  പ്രണയാതുരമാം    ചെഞ്ചുവപ്പോ..!!  നിന്നെയാരാണ്  സന്ധ്യയെന്നു  വിളിച്ചത് അറിയാതെ മനങ്ങു  ചോദിച്ചു പോയി ... ക്ഷീണിതന്റെ   സന്തോഷമോ കമിതാവിന്റെ സമ്മോഹനമോ ഗണികയുടെ ഉത്സാഹമോ പ്രപഞ്ച ചക്രത്തിന്റെ ഇടനേരമോ ഏതായാലും ഞാനും നീയുമുള്ള ജന്മ ജന്മാന്തര അനുരാഗമെത്രയോ മാറിവന്ന വസന്തങ്ങൾക്കു കൂട്ടായി നിത്യം നീ വന്നകലുന്നത് കാവ്യമഞ്ജരിയോ ..!! ജീ ആർ കവിയൂർ 3 .12 .2019 

ഗസലായി മാറ്റാൻ ..!!

അഴിച്ചിട്ട  വാർമുടി തുമ്പിലെ  തുളസി  ദളമായി  മാറാൻ  അഴകേറും  കണ്ണിലെ  കരിമഷിയായി  പടരാൻ കഴുത്തിലെ പൊൻ ചരടായി ചേരാൻ കിലുകിലെ  കിലുങ്ങി   ചിരിക്കുമാ  കരിവളകളായി  കിലുങ്ങാൻ  ചിലുചിലെ  ചിലക്കുമാ  ചിലമ്പായി അണിയാൻ വെറുതെ വെറുതെ മോഹിച്ച നേരം കടലാസും മഷിയും അരികത്തു വച്ചു  നിനക്കായി കുറിക്കുന്നത്  പാട്ടായി  മാറ്റാൻ  അറിയാതെ  വെറുതെ മനം മൂളി പോയി ജീ ആർ കവിയൂർ 3 .12 .2019 

മനസ്സിൽ തിരമാല....!!

മനസ്സിലൊരു  തിരമാലയുർന്നിപ്പോൾ  ഊഷ്മളമായ കാറ്റും കൂടെ മെല്ലെവന്നു  ചഞ്ചലമാം  മനസ്സിന്റെ  ഉടമയാമെന്നിൽ  ചാഞ്ചല്യമായി വന്നു നിൻ ചിന്തകൾ ആരോഹണ  അവരോഹണത്താൽ  സപ്തസ്വര നാദ തരംഗങ്ങളാലുയർന്നു ഇടനെഞ്ചു മിടിച്ചു നിൻ വരവറിഞ്ഞേറെയായി ഇടതടവില്ലാതെ ഗസലിൻ വരികൾ നിറഞ്ഞു നിലാവെട്ടം  തെളിഞ്ഞിട്ടും  പാതിരാവോളം പാടിയിട്ടും മനം മടുത്തില്ല , കേട്ടവർ കേട്ടവർ  വീണ്ടും പാടാൻ പറഞ്ഞു  ഹോ !!  പ്രണയത്തിന്റെ മേമ്പൊടിയാലേ ജീവിതമേ നിനക്കിത്ര ഇരട്ടി മധുരമോ ...!!    മനസ്സിലൊരു  തിരമാലയുർന്നിപ്പോൾ  ഊഷ്മളമായ കാറ്റും കൂടെ മെല്ലെവന്നു......!! ജീ ആർ കവിയൂർ 2 .12 .2019 

സ്വപ്നായനം ..!!

Image
സ്വപ്നായനം ..!!     ഏതു പാതിരാവിന്റെ മയക്കത്തിൽ നീ കിനാവിലാകെ പൂനിലാ പുഞ്ചിരൂകി മനം മയക്കും ലഹരിയാലെ വന്നടുത്തപ്പോൾ അറിയാതെയങ്ങു കണ്ണ് തുറന്നു പോയല്ലോ എത്രശ്രമിച്ചിട്ടും പിന്നെ കണ്ടില്ലയിതുവരേക്കും ചടഞ്ഞിരുന്നു അക്ഷരങ്ങൾ നീലിമയാർന്നു കണ്ടതൊക്കെ ഓർമ്മളെ മെല്ലെ കുറിച്ചിട്ടു കൂകി വെളുപ്പിച്ചങ്ങു കിഴക്കുണരും പകലോന്റെ പ്രഭയാലങ്ങു കണ്ണു മഞ്ഞളിച്ചു വിയർപ്പൊഴുക്കി കൂടണഞ്ഞു പതിവുപോലെ കണ്ടു അപ്പോൾ ജാലക വാതിലിൽ വന്നു നിന്ന് എത്തി നോക്കിയാമ്പിളി മുഖമെന്നെ മാത്രമായ് ഏറെ നേരമോർത്തു മയക്കത്തിലാണ്ടു പോയപ്പോൾ സ്വപ്‌നത്തിന്റെ തേരേറി വന്നിതാ വീണ്ടും കാതര മിഴിയാളവൾ കോർത്ത മുല്ലപ്പൂ ചിരിയുമായി  പിടിതരാതെ കടന്നകന്നവൾ പതിവ് പോലെ കഷ്ടം ..!! ജീ ആർ കവിയൂർ 2 .12 .2019