കല്പവൃക്ഷം

കല്പവൃക്ഷം

കല്പ വൃക്ഷമേ, ഉയരമുള്ള പ്രകാശമേ
പ്രകൃതിയുടെ സമ്മാനമേ, സ്നേഹ നിറഞ്ഞ ആശ്രയമേ.
ഇലകൾ കാറ്റിൽ നൃത്തമാടുന്നു,
മഴയിൽ വീട് കെട്ടാനും മേയാനും ഉതങ്ങുന്നു.

തേങ്ങകൾ മധുരം നൽകുന്നു, വെള്ളം ആരോഗ്യം കൂട്ടുന്നു,
തടി കരുത്തോടെ വീട് നിർമ്മിക്കുന്നു,
ചകരി, നാരുകൾ, ഇർക്കിൽ—ഒന്ന് മുടങ്ങാതെ ഉപയോഗിക്കുന്നു,
ചിരട്ടയാൽ പാത്രങ്ങൾ, പണികൾക്ക് ഏറെ സഹായിയും.

വേരുകൾ മണ്ണിനെ ചേർത്ത് പിടിക്കുന്നു, പൂവ് സുഗന്ധം പരത്തുന്നു,
മരത്തിന്റെ ഓരോ ഭാഗവും ഉപയുക്തം 
മഴയും സൂര്യനും അനുഗ്രഹം തരുന്നു,
തേങ്ങാ മരമേ, എപ്പോഴും ഞങ്ങൾ നിന്നോട് സ്നേഹവും നന്ദിയും അറിയിക്കുന്നു

ജീ ആർ കവിയൂർ
30 08 2025
( കാനഡ , ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത