പ്രതീക്ഷകളുടെ ചിറകുകൾ
പ്രതീക്ഷകളുടെ ചിറകുകൾ
ശ്രുതിയൊഴിഞ്ഞു
രാഗതാള ഭാവമില്ലാ
വിപഞ്ചിക ഞാൻ
തന്തികൾ തകർന്നൊരു
തമ്പുരുവിൻ വേദന പകരുന്നു.
നിശ്ശബ്ദത്തിൽ നിന്നുയർന്നു
ഒരു രാഗമുതിർന്നു വീണു,
വേദനകളെല്ലാം മാഞ്ഞുപോകും
പുലരി പോലെ പ്രകാശം വരും.
തകരുന്നൊരു സ്വരത്തിനുള്ളിൽ പോലും
സംഗീതം വീണ്ടും പുനർജനിക്കാം,
ഹൃദയത്തിലുടനീളം പ്രഭാതം വിരിയും,
നാളെയെല്ലാ പ്രതീക്ഷകളായ് ചിറകടിക്കും.
ജീ ആർ കവിയൂർ
13 09 2025
( കാനഡ , ടൊറൻ്റോ)
Comments