ഗുരുവായൂരപ്പാ നീയേ ശരണം

ഗുരുവായൂരപ്പാ നീയേ ശരണം 

നിൻ നാമം ജപിച്ചു
നിന്നിൽ അലിഞ്ഞു ചേരാൻ
എന്നിൽ കൃപ നൽകണേ
പൊന്നു ഗുരുവായൂരപ്പാ നീയേ ശരണം

ഭാഗവതം കടഞ്ഞ വെണ്ണായ്
ലോകത്തിനു തരും കരുണയായി
മേൽപ്പത്തൂരിൻ്റെ വാതരോഗമാറ്റി
കണ്ണാ നീയോ ദയാനിധിയായ്

ദുഃഖിതയായ് മഞ്ജുളയ്ക്കു
മലർമാല ആലായി നീ വന്നീട്ടു
സ്വീകരിച്ച സന്തോഷം നൽകി
അവളുടെ കണ്ണീരൊപ്പിയവനേ

പുത്രവിയോഗം കത്തിയപ്പോൾ
പൂന്താനന്നു ജ്ഞാനം പാനമായ്
ജ്ഞാനപ്പാനിൽ നിറഞ്ഞു നിന്നു
കരുണയുടെ സാഗരനായ ദൈവമേ

ശംഖം നൽകി ചെമ്പൈക്ക്നാദം
മടക്കി തന്നവൻ മഹിമയായ്
പാടിയാലും തീരുകയില്ല
കണ്ണാ നിൻ്റെ മഹത്വം സർവ്വകാലം

നിൻ നാമം ജപിച്ചു
നിന്നിൽ അലിഞ്ഞു ചേരാൻ
എന്നിൽ കൃപ നൽകണേ
പൊന്നു ഗുരുവായൂരപ്പാ നീയേ ശരണം

ജീ ആർ കവിയൂർ
11 09 2025
( കാനഡ, ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “