ഏകാന്ത രാവുകൾക്കാശ്വാസം” ( ലളിത ഗാനം)

ഏകാന്ത രാവുകൾക്കാശ്വാസം” ( ലളിത ഗാനം)

മനസ്സിൻ മുറ്റത്ത്
നാളുകളേറെയായ് 
നട്ട് നനച്ചൊരു 
മോഹത്തിൻ 
അരിമുല്ല സുഗന്ധം

നിൻ മിഴിമുത്തിൽ
തിളങ്ങിയ അനുരാഗത്തിന്
ചാരുത അറിയാതെ 
എൻ മൊഴികളിൽ 
കവിതയായി ചിറകടിച്ചു

അകലെ ചക്രവാളങ്ങൾക്കപ്പുറം
നീയുണ്ടെന്ന ചിന്തതൻ തിരമാലകൾ
നീറും ഉള്ളകത്തിലൊരു കുളിർക്കാറ്റ് 
ഏകാന്ത രാവുകൾക്കാശ്വാസം..


സ്വപ്നച്ചില്ലയിൽ നിന്നെ വരയ്ക്കും നേരം
മഴത്തുള്ളികളായ് ഹൃദയത്തിൽ നിന്നും
കരളിലൊളിഞ്ഞു പറയാതെ പോയ
സ്നേഹത്തിന്റെ അലകൾ വീണ്ടും പൊഴിക്കുമോ


ജീ ആർ കവിയൂർ
29 08 2025, 
( കാനഡ , ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത