നീയെന്ന നിലാ വെളിച്ചം
നീയെന്ന നിലാ വെളിച്ചം"
മനസ്സിൻ്റെ ജാലക പാളിതുറന്നു
മിഴികൾ പരതി മോഹമോടെ
മൊഴികളിൽ വിടരും പാട്ടിൻ്റെ
മധുരത്തിനായ് കാതോർത്തു
കാറ്റിൻ സ്പർശം വീശി വരുമ്പോൾ
ഹൃദയം നിറഞ്ഞു സ്വപ്നമണിഞ്ഞു
ചാരുതയാൽ നീ ചേർന്നിടുമ്പോൾ
കാലമെനിക്കായ് തന്ന സമ്മാനം നീ
നക്ഷത്രത്തിൻ പ്രകാശം പോലെ
നിൻ ചിരി തുളുമ്പി രാവുകൾ പൂത്തു
ഒന്നായ് നിന്നാൽ പ്രണയമെന്നത്
അനന്താനന്ദം പോലെ തോന്നി നീ
സന്ധ്യ തീരങ്ങളിൽ നിറം കലർന്നപ്പോൾ
അറിയാതെ അന്ധകാരം മകറ്റിമെല്ലേ
എൻ ഉള്ളത്തിനൊരു വെളിച്ചമായ്
നൂറു തിരിയിട്ട നിലവിളക്ക് പോലെനീ
ജീ ആർ കവിയൂർ
17 09 2025
(കാനഡ, ടൊറൻ്റോ)
Comments