ഒരു കവിയുടെ ചിന്ത"

ഒരു കവിയുടെ ചിന്ത"

ഒരു കവി ചൊല്ലുന്നു ഭൂമി സ്വതന്ത്രം,
താക്കോൽ ഇല്ല, ചങ്ങല ഇല്ല, അതിരുമില്ലത്രേ.
പർവ്വതങ്ങൾ ഉയർന്ന്, നദികൾ ഒഴുകി,
ശ്വാസം ഉള്ളവർക്ക് എല്ലാം വരദാനം.

ടൊറോന്റോ തടാകം നിശ്ചലമായി തെളിയുന്നു,
അവിടെയെങ്ങും സ്വപ്നമായി ഹംസം നീന്തുന്നു.

ഒരാൾക്കുമാത്രം സ്വന്തമാക്കാൻ കഴിയില്ല,
മണ്ണ് ഒഴുകുന്ന മണലായി ജീവിക്കുന്നു.
പക്ഷികളും മനുഷ്യരും മരങ്ങളും ചേർന്ന്,
കാലാവസ്ഥകൾ പങ്കിടുന്നു ആകാശം.

മൃദുവായെങ്കിലും ഉറച്ച ശബ്ദം മുഴങ്ങുന്നു,
“ഈ ഭൂമി എല്ലാർക്കുംതന്നെ” എന്ന്.

ജീ ആർ കവിയൂർ
31 08 2025
(കാനഡ , ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത