Posts

Showing posts from June, 2026

पिता को नमन | അച്ഛന് ഒരു നമനം ( ഗസൽ/गज़ल)

Image
 पिता को नमन | അച്ഛന് ഒരു നമനം ( ഗസൽ/गज़ल)   मेरी हर राह में शामिल है उनका नूर आज भी, मेरे जीवन का वही सबसे बड़ा सुरूर आज भी। എൻ ജീവിതവഴികളിൽ അച്ഛന്റെ വെളിച്ചം ഇന്നും, എൻ ജീവിതത്തിലെ ഏറ്റവും വലിയ അഭിമാനം ഇന്നും। मुसीबत के सफ़रों में साथ देते हैं दुआ बनकर, मेरे सिर पर है उनका साया भरपूर आज भी। കാറ്റും മഴയും വന്നപ്പോൾ തണലായി ചേർന്നവൻ, എൻ നെറുകമേൽ നിറയുന്നു ആ കരുണ ഇന്നും। सवेरे तीन बजे उठकर जो योग साधना करते, हमें देता है वही जीवन का दस्तूर आज भी। മൂന്നാം യാമത്തിൽ ഉണർന്ന് യോഗമാർഗം ചൊല്ലി, ജീവിതപാഠം പകർന്നിടും ആ ശീലം ഇന്നും। उम्र इक्यानवे की होकर भी हिम्मत कम नहीं होती, इरादों में दिखाई देता है वही गुरूर आज भी। തൊണ്ണൂറ്റൊന്നാം വയസ്സിലും തളരാതെ നിൽക്കുന്ന, ആ മനക്കരുത്തിൻ മഹിമയ്ക്ക് ആദരം ഇന്നും। कभी धुँधली हुई यादें, कभी बातें हुई कम-सी, मगर दिल में चमकता है उनका नूर आज भी। ഓർമ്മകൾ മങ്ങിപ്പോയാലും സ്നേഹം മങ്ങുകയില്ല, എൻ മനമുറ്റത്ത് തെളിയുന്നു ആ ദീപം ഇന്നും। मोहब्बत की ज़ुबाँ सीखी, अदब का पाठ भी सीखा, मेरे किरदार में शामिल है उनका नूर आज भी। സ്നേഹവും വിനയവും ജീവിതനീതിയും നൽകി, എൻ സ്വഭ...

ഹൃദയത്തിൽ വിരിഞ്ഞ രാമനാമം: ഒരു ലളിത ഭക്തിഗാനം

Image
ഹൃദയത്തിൽ വിരിഞ്ഞ രാമനാമം: ഒരു ലളിത ഭക്തിഗാനം എല്ലാവർക്കും ശുഭദിനം! 🌸 ചിലപ്പോഴൊക്കെ നമ്മുടെ മനസ്സിലേക്ക് യാതൊരു മുന്നൊരുക്കവുമില്ലാതെ മനോഹരമായ ഈണങ്ങളും വരികളും കടന്നുവരാറുണ്ട്. ഈയടുത്ത് എന്റെ ചുണ്ടുകളിൽ തനിയെ ഉറന്നു വന്ന കുറച്ചു ഭക്തിനിർഭരമായ വരികളാണ് ഈ ഭജനയുടെ ജീവൻ.  ശ്രീരാമ ഭഗവാന്റെ മഹിമയും രാമനാമത്തിന്റെ ശക്തിയും വാഴ്ത്തുന്ന ഈ ലളിതമായ ഭജന (Bhajan) നിങ്ങൾക്കായി ഇവിടെ പങ്കുവെക്കുന്നു. പൂജാമുറിയിലോ ശാന്തമായ രാവുകളിലോ നമുക്കിത് ഈണത്തിൽ ആലപിക്കാം. ശ്രീ രാമ ഭജൻ  പല്ലവി  രാമനാമം ഭജേ  രാമദൂതം ഭജേ രാമനാമം ഭജേ രമാകാന്തം ഭജേ  രാവണനിഗ്രഹ ഭജേ  രാവകലാൻ ഭജേ രാമ രാമം ഭജേ അനുപല്ലവി  ദശരഥ നന്ദനം ഭജേ  ദയാനിധേ രാമം ഭജേ കൗസല്യാത്മജം ഭജേ കല്യാണരൂപം ഭജേ  (രാമനാമം ഭജേ...) ചരണം 1  സീതാപതിം ഭജേ  ശ്രിതജനപാലകം ഭജേ കോദണ്ഡപാണിം ഭജേ  കോമളരൂപം ഭജേ ലക്ഷ്മണസേവിതം ഭജേ  ഭക്തവത്സലം ഭജേ താരകമന്ത്രം ഭജേ  സദ്ഗുരുനാഥം ഭജേ  (രാമനാമം ഭജേ...) Kചരണം 2 ആപദ്ബാന്ധവം ഭജേ  ആനന്ദരൂപം ഭജേ മുക്തിപ്രദായകം ഭജേ  രാഘവേന്ദ്രം ഭജേ ഹര ഹര രാമം ഭജേ  ശിവ ശ...

അശ്വത്ഥാമാവ്: വിട്ടുമാറാത്ത യുദ്ധനോവ്

Image
 അശ്വത്ഥാമാവ്: വിട്ടുമാറാത്ത യുദ്ധനോവ് പാലുകുടിക്കാൻ നിവൃത്തിയില്ലാതെ അന്നു നീ അരിമാവു കലക്കിയ വെള്ളം കുടിച്ചു, മകന്റെ വിശപ്പുകണ്ടെറിഞ്ഞൊരച്ഛന്റെ നെഞ്ചിലെ നോവായി വളർന്നവനേ. ദ്രോണതനയനായ്, വീരനായ്, ധീരനായ്, അസ്ത്രശസ്ത്രങ്ങൾ തൻ നിപുണനായ് നീ, ദുര്യോധനൻ തന്ന സൗഹൃദപ്പൊൻവെളിച്ചത്തിൽ കുരുക്ഷേത്രഭൂമിയിൽ തേർ തെളിച്ചു. പക്ഷേ, വിധി കാത്തുവെച്ചതു ചതിയായിരുന്നു, ധർമ്മപുത്രർ തൻ നാവു പിഴച്ച നാൾ. "അശ്വത്ഥാമാ ഹതഃ..." എന്ന് കേട്ട നിമിഷത്തിൽ ശംഖുനാദത്താൽ മറഞ്ഞുപോയി കുഞ്ജരഃ! അച്ഛൻ തൻ ആയുധം താഴെവെച്ചാ നിമിഷം, ചതിയുടെ വാളാലവൻ വീണുപോയി. പ്രതികാരദാഹത്താൽ കത്തിയെരിഞ്ഞു നീ, പാതിരാവിൽ പാണ്ഡവ ശിബിരം തകർത്തു. ഒടുവിലൊരമ്മ തൻ ഗർഭപാത്രത്തിനു നേരെ ബ്രഹ്മാസ്ത്രമെന്നൊരു ശാപം തൊടുത്തു നീ, അതു കണ്ടു കൃഷ്ണൻ തൻ കോപാഗ്നി ജ്വലിച്ചു, നെറ്റിയിലെ ചോരമണി കവർന്നെടുത്തു! മരണമില്ലാതെ, മരുന്നില്ലാതെ, നീറി നീറി, ഇന്നും അലയുന്ന ശാപപ്പൊരുളേ... ചോരയും പഴുപ്പും ഒലിക്കുന്ന കായവുമായ് കാലാന്തരങ്ങളിൽ നീ ഓടി നടപ്പൂ. അശ്വത്ഥാമാവേ, നിൻ ബ്രഹ്മാസ്ത്രങ്ങൾ ഇന്നും ഈ ലോകവീഥികളിൽ തൊടുക്കപ്പെടുന്നു! റഷ്യയിലും യുക്രൈനിലും ഇസ്രായേലിലും, അഫ്ഗാന്റെ...

കിട്ടുവിൻ്റെ ആനക്കളി ( കുട്ടി പാട്ട്)

Image
 കിട്ടുവിൻ്റെ ആനക്കളി (കുട്ടി പാട്ട്) കിട്ടുവിനു ആന കളിക്കാൻ, കോളേജ് വിട്ടു വന്നതതാ! കുഞ്ഞമ്മ മുട്ടേൽ കുത്തി നിൽക്കും, കിട്ടു പുറത്തു സവാരിയായ്! "ഹയ്യട വഴുക്കല്ലേ... വീഴല്ലേ..." കിട്ടുച്ചെക്കൻ്റെ സവാരിയായ്! കയ്യിലെ പുസ്തകം മാറ്റി വെച്ച്, കുഞ്ഞമ്മയാനയായല്ലോ! ആന വിശന്നു വലഞ്ഞപ്പോൾ, കിട്ടു പാപ്പാൻ കൊടുത്തു പഴക്കുലകൾ! "ദാ പിടിച്ചോ തിന്നോളൂ", എന്നു പറഞ്ഞു കരിമ്പുകളും! ആനക്കുട്ടൻ്റെ വായിലേക്ക്, കുട്ടൻ കൊടുത്തു വെള്ളമതും! തുമ്പിക്കൈയാൽ വെള്ളമെടുത്ത്, കുഞ്ഞമ്മയാന തളിച്ചപ്പോൾ, കിട്ടുക്കുട്ടൻ ചിരിച്ചോടി, "അയ്യോ നനഞ്ഞേ" എന്നോതി! കോളേജ് കാര്യമതൊക്കെയും, കുഞ്ഞമ്മയൊന്നു മറന്നല്ലോ, കിട്ടുവിൻ്റെ കൂടെക്കൂടി, വീടൊന്നാകെ പൂരമായി! ജീ ആർ കവിയൂർ  21 06 2026  ( തിരുവല്ല, കവിയൂർ)

അച്ഛന് ഒരു നമനം

Image
 അച്ഛന് ഒരു നമനം തണലായ് നിന്നു ജീവിതമാകെ, തളരാതെ വഴികാട്ടിയവൻ. സ്നേഹത്തിൻ കൈപിടിച്ചുയർത്തി, സ്വപ്നങ്ങൾ പൂവണിയിച്ചവൻ. ഇന്നും ആ കരുത്തിൻ്റെ ബലത്തിൽ, ജീവിതവീഥിയിൽ മുന്നേറിടുന്നു. ഇറയത്ത് ഇന്ന് കാവലായി നിൽക്കും, ഇരുളിലും വെളിച്ചം പകരുന്നവൻ. ഇഴയാതെ ഈണവും ശ്രുതിയുമായി, ജീവിതഗാനം ചിട്ടപ്പെടുത്തിയവൻ. ഇംഗിതങ്ങൾ അറിഞ്ഞു നിഴലായെത്തി, ഇടറുന്ന വേളയിൽ താങ്ങായവൻ. തൊണ്ണൂറ്റൊന്നാം വയസ്സിലും ഉണർവോടെ, മൂന്നാം യാമത്തിൽ ദിനം തുടങ്ങുന്നവൻ. യോഗത്തിൻ ശ്വാസത്തിൽ കരുത്ത് കണ്ടെത്തി, ജീവിതപാഠങ്ങൾ നിശ്ശബ്ദം പകരുന്നവൻ. ഓർമ്മകൾ ചിലപ്പോൾ മങ്ങിപ്പോകുമെങ്കിലും, സ്നേഹത്തിൻ പ്രകാശം മങ്ങുന്നില്ല. കാലത്തിൻ പരീക്ഷകൾ താണ്ടിയ ആ മനസ്സ്, ഞങ്ങൾക്കിന്നും വഴികാട്ടി നിൽക്കുന്നു. മൗനത്തിൽ പോലും സ്നേഹം ചൊരിഞ്ഞ്, മനസ്സിൽ ധൈര്യം നിറച്ചവൻ. അച്ഛാ, നിനക്കൊരു നമനം എന്നും, ആദരവിൻ പൂക്കൾ അർപ്പിക്കുന്നു. സമർപ്പണം: 91-ാം വയസ്സിലും അച്ചടക്കവും യോഗാഭ്യാസവും ജീവിതത്തിന്റെ ഭാഗമായി തുടരുന്ന എന്റെ പ്രിയ അച്ഛന് സ്നേഹാദരങ്ങളോടെ... ജീ ആർ കവിയൂർ  22 06 2026 (തിരുവല്ല , കവിയൂർ)

യോഗത്തിലൂടെ രോഗരഹിത ജീവിതം

Image
 യോഗത്തിലൂടെ രോഗരഹിത ജീവിതം ജീവിതത്തിൻ താങ്ങും തണലുമാകെ, ആരോഗ്യദീപം തെളിയിക്കും യോഗം. നിത്യാഭ്യാസത്തിൻ ശക്തിയാലെ, ഉന്മേഷം നിറയും ഓരോ ദിനവും. ഋഷിമാർ കാട്ടിയ പുണ്യപാതയിൽ, നന്മയുടെ സന്ദേശം പകരും യോഗം. സംയമവും ശാന്തിയും സൽചിന്തകളും, ഹൃദയത്തിൽ നിത്യവും വിരിയിക്കും. പ്രതി പ്രഭാതം ശീലമാക്കിടൂ, രോഗങ്ങളും ദുഃഖങ്ങളും അകന്നിടട്ടെ. ആനന്ദവും ആരോഗ്യവും കൈവരുവാൻ, അനുഗ്രഹമായി മാറട്ടെ യോഗം. പുത്തൻ വെളിച്ചം ജീവിതത്തിലേകി, പ്രത്യാശയുടെ പൂക്കൾ വിരിയിക്കുമിത്. ശരീരത്തിനും മനസ്സിനും ഒരുപോലെ, സൗഖ്യഗാനം പാടും ഈ യോഗം. ജി. ആർ. കവിയൂർ 21-06-2026 (തിരുവല്ല, കവിയൂർ)

സംഗീതത്തിന്റെ സപ്തവർണം (ഗാനം)

Image
 സംഗീതത്തിന്റെ സപ്തവർണം (ഗാനം) ജൂൺ 21 ലോക സംഗീത ദിനമാണ്. ഭാഷയും ദേശവും സംസ്കാരവും അതിരുകളാക്കാതെ മനുഷ്യഹൃദയങ്ങളെ ഒന്നിപ്പിക്കുന്ന സർവലൗകിക ഭാഷയാണ് സംഗീതം. ശ്രുതിയും സപ്തസ്വരങ്ങളും രാഗവും താളവും ചേർന്ന് സൃഷ്ടിക്കുന്ന ഈ അത്ഭുതലോകത്തിന് ആദരമർപ്പിച്ചുകൊണ്ട് ഈ ഗാനശ്രമം. സംഗീതത്തിന്റെ സപ്തവർണം (ഗാനം) സംഗീതം മധുരമായ് മനസിൽ ഒഴുകും, ശ്രുതിയോടു ചേർന്നപ്പോൾ സ്വപ്നം വിരിയും, സപ്തസ്വര മുത്തുകൾ ഗീതം തീർക്കും, സൗരഭ്യം പോലെ അത് ജീവിതം നിറക്കും. രാഗങ്ങൾ വിരിയുമ്പോൾ ഭാവം ഉണരും, താളങ്ങൾ ചേരുമ്പോൾ ചുവടുകൾ വിടരും, ഹൃദയത്തിൽ സന്തോഷം തിരമാല തീരും, നന്മയുടെ സന്ദേശം ലോകം നിറയും. കാറ്റിനു സ്വന്തമായൊരു മൂളൽ ഉണ്ടേ, കടലിനു സ്വന്തമായൊരു ഗാനം ഉണ്ടേ, മഴത്തുള്ളി വീഴുമ്പോൾ ലയം പിറന്നേ, പ്രകൃതിയുടെ സംഗീതം ഭൂമിയിൽ മുഴങ്ങേ. ഭൂമി, ജലം, അഗ്നി, കാറ്റ്, ആകാശം, അഞ്ചിലും മുഴങ്ങുന്നു നിത്യസംഗീതം, ജീവിതം സുന്ദരമാം ദിവ്യസമർപ്പണം, സംഗീതം തന്നെയല്ലോ സ്നേഹസന്ദേശം. ജീ ആർ കവിയൂർ  21 06 2026 ( തിരുവല്ല, കവിയൂർ)

പ്രണയതീരത്തെ തെന്നൽ ( ലളിത ഗാനം)

Image
 പ്രണയതീരത്തെ തെന്നൽ ( ലളിത ഗാനം) രാഗം: മോഹനം പാതിരാവിൽ വിരിഞ്ഞു, പരിമളം വാരി വിതറി നീ നിന്നു. രാപ്പൂവേ... നീയറിഞ്ഞോ, നിൻ അനുരാഗമെന്നിൽ നിറഞ്ഞു? കാറ്റിൽ മെല്ലെ തലയാട്ടി, രാത്രിതൻ മടിത്തട്ടിൽ ചാഞ്ഞിടാം. നിലാവലകൾ നിന്നെ പുൽകവേ, മൗനമായി നാം ഒന്നിച്ച് പാടിടാം... താരം നോക്കി പുഞ്ചിരിക്കും, നിൻ കൺകളിൽ പ്രണയക്കനവോ? പൂത്തുലയും ഈ യാമിനിയിൽ, നാം ഒന്നായ് ഈ രാവിൽ അലിഞ്ഞിടാം... പറയാതെ പറയുന്ന മൊഴികൾ, നമ്മെ പുണരുന്ന രാവിൻ തെന്നലുകൾ. ഇനിയുമീ സുഗന്ധം മായാതെ, നമുക്കീ പ്രണയതീരത്ത് അലയാം... മ്മ്... മ്മ്... മ്മ്...  ജി. ആർ. കവിയൂർ  21 06 2026 ( തിരുവല്ല, കവിയൂർ)

ഉറങ്ങാത്ത സ്വപ്നം

ഉറങ്ങാത്ത സ്വപ്നം നിശയിൽ കണ്ണുകൾ അടയാതെ നിന്നു, മനസ്സിൽ ചിത്രങ്ങൾ ഒഴുകിയെത്തി, മോഹങ്ങൾ വർണങ്ങൾ ചാർത്തി തീർത്തു, നാളെയുടെ വഴികൾ തുറന്നുകാട്ടി. നിലാവ് വഴികളിൽ തൂവെളിച്ചം ചാർത്തി, ചിന്തനം ദൂരങ്ങൾ തേടി സഞ്ചരിച്ചു, ആശയം ചിറകുകൾ വിരിച്ചു ഉയർന്നു, ലക്ഷ്യം ദീപമായി മുന്നിൽ തെളിഞ്ഞു. വിടരുന്ന പുലരിയെ കാത്തിരിപ്പായി, ഉണർവ് പുതുവഴികൾ കണ്ടെടുത്തു, സങ്കൽപ്പം കരുത്തായി രൂപം നേടി, ജീവിതം നേട്ടങ്ങൾ കുറിച്ചുവെച്ചു. ജീ ആർ കവിയൂർ  21 06 2026 ( തിരുവല്ല, കവിയൂർ)

മറുകരയിലെ വെളിച്ചം

മറുകരയിലെ വെളിച്ചം അക്കരെ ദീപ്തി മിഴികളിൽ തെളിഞ്ഞു, തിരമാല തൻ സന്ദേശം കരയിലെത്തി, ആഗ്രഹം നാവായി മുന്നോട്ട് നീങ്ങി, ധൈര്യം വഴികാട്ടി ചുവടുകൾ വഹിച്ചു. വിശാലത നദിപോൽ മുമ്പിൽ പരന്നു, തുഴകൾ പ്രത്യാശയിൽ ചലനം നേടി, അറിയാത്ത കാഴ്ചകൾ അരികിൽ വന്നു, അത്ഭുതം മനസ്സിൽ പൂക്കളായ് വിരിഞ്ഞു. പ്രഭയിൽ പുതുയുഗം തുറന്നു നിന്നു, സങ്കൽപം ഉയരങ്ങൾ തേടിപ്പോയി, സാഫല്യം പുഞ്ചിരിയോടെ വരവേറ്റു, ജീവനം സൗന്ദര്യമായി തുടർന്നു. ജീ ആർ കവിയൂർ  20 06 2026 ( തിരുവല്ല, കവിയൂർ)

മഞ്ഞുതുള്ളിയുടെ യാത്ര

മഞ്ഞുതുള്ളിയുടെ യാത്ര  പുലരിയിൽ ഇലയിലൊരു മുത്തായി ജനിച്ചു, തണുപ്പിന്റെ താലോലിയിൽ നിശ്ശബ്ദം നിന്നു, കിരണങ്ങൾ തഴുകിയപ്പോൾ തിളക്കം നേടി, പ്രകൃതിതൻ കൈകളിൽ ആനന്ദം ചൊരിഞ്ഞു. പൂവിതളിൻ അരികിലൂടെ മെല്ലെ നീങ്ങി, സുഗന്ധത്തിൻ പാതയിൽ ചുവടുകൾ വെച്ചു, ചെറുകാറ്റിൻ കൂട്ടായി ദൂരം കണ്ടു, അനുഭവങ്ങൾ ഹൃദയത്തിൽ നിറച്ചു. സൂര്യന്റെ സ്നേഹത്തിൽ ലയിച്ചു ചേർന്നു, ആകാശത്തിൻ വിശാലത തേടി ഉയർന്നു, മാറിടുന്ന രൂപത്തിൽ സത്യം കണ്ടെത്തി, ജീവിതഗാഥ പുതുവഴിയായി തുടർന്നു. ജീ ആർ കവിയൂർ  20 06 2026 ( തിരുവല്ല, കവിയൂർ)

ജനാലയ്ക്കപ്പുറം

ജനാലയ്ക്കപ്പുറം പ്രഭാതം പുഞ്ചിരി ചാർത്തി നിൽക്കും, കിളിക്കൂട്ടം മധുരസ്വരം തൂവും, പുൽമേടിൽ മുത്തുകൾ തിളങ്ങിടും, കാഴ്ചകൾ മനസ്സിനെ തഴുകിടും. അകലെയൊരു പാത വളഞ്ഞുപോകും, യാത്രകൾ പുതുകഥ നെയ്തിടും, തെന്നലുകൾ സുഗന്ധം വിതറിയെത്തും, പ്രതീക്ഷകൾ ഉള്ളിൽ വിരിയിടും. നീലിമയിൽ മേഘരഥം ഒഴുകും, ചിന്തകൾ ചിറകുവീശി പറക്കും, അനുഭൂതി പുതുനിറം അണിയും, ലോകം അത്ഭുതമായി മാറിടും. ജീ ആർ കവിയൂർ  20 06 2026 ( തിരുവല്ല, കവിയൂർ)

വായന ദിനം

Image
 വായനദിനം പുസ്തകത്താളുകൾ തുറക്കുമ്പോൾ ചിന്തകൾ പൂക്കും, അറിവിൻ വെളിച്ചത്തിൽ ജീവിതം തെളിയും. സ്വപ്നങ്ങൾക്ക് ചിറകേകും അക്ഷരസഞ്ചാരം, നന്മയുടെ വഴികാട്ടി എന്നും പഠനം. കഥകൾ മനസ്സിൽ പുതിയ ലോകം തീർക്കും, അനുഭവസമ്പത്ത് ഹൃദയത്തിൽ നിറയും. സത്യത്തെ തേടുവാൻ പ്രചോദനം നൽകും, വായന മനുഷ്യനെ ഉയരങ്ങളിലെത്തിക്കും. ഗ്രന്ഥശാലയുടെ നിശ്ശബ്ദം ധ്യാനമാവും, വിജ്ഞാനധാരകൾ ഉള്ളിൽ ഒഴുകിയെത്തും. കാലത്തിന്റെ ചുവടുകൾ രേഖകളിൽ ജീവിക്കും, സംസ്കാരപൈതൃകം തലമുറകളിൽ നിലക്കും. ഭാവനയുടെ പൂന്തോട്ടം വാക്കുകളിൽ വിരിയും, കൗതുകത്തിന്റെ വിത്തുകൾ മനസ്സിൽ മുളക്കും. നേട്ടങ്ങൾ കൈവരിക്കാൻ കരുത്തായി മാറും, ഓരോ ദിനവും പുതുപാഠം സമ്മാനിക്കും. അക്ഷരസൗഹൃദം ഹൃദയങ്ങളെ കൂട്ടിയിണക്കും, ചിന്താശക്തിക്ക് പുതിയ ദിശകൾ തുറക്കും. വായനയുടെ മാധുര്യം ജീവിതം സമ്പന്നമാക്കും, മനുഷ്യജന്മത്തിന് അതുല്യശോഭ പകരും.  രചന ജി ആർ കവിയൂർ  19 06 2026 (തിരുവല്ല, കവിയൂർ)

അക്രൂരൻ വരാത്തൊരീ വൃന്ദാവനത്തിൽ

Image
 അക്രൂരൻ വരാത്തൊരീ വൃന്ദാവനത്തിൽ ആനന്ദ സിന്ധുവിൽ ആറാടും കണ്ണന്റെ അനഘമാം വൃന്ദാവന ലീന ഭാവം... അക്രൂര തേർചക്രം ഉരുളാത്ത മണ്ണിൽ, അലയുന്ന രാധ തൻ പ്രണയ ഗീതം. അക്രൂരൻ വരാത്തൊരീ വൃന്ദാവനത്തിൽ, അകലാതെ വാഴുമെൻ രാധേ മാധവാ... ഹരേ കൃഷ്ണ രാധാസമേത കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ വില്വമംഗലമായി, കുരൂരമ്മ തൻ മടിയായി, പൂന്താന ഭക്തിതൻ ഭാഗവത ധാരയായി... മഞ്ജുള കെട്ടിയ മാല തൻ കുളിരായി, മാധവൻ വാഴുമീ മധുര ഭാവം. അക്രൂരൻ വരാത്തൊരീ വൃന്ദാവനത്തിൽ, അകലാതെ വാഴുമെൻ രാധേ മാധവാ... ഹരേ കൃഷ്ണ രാധാസമേത കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ പാണ്ഡവർ വീണ്ടും ജനിക്കാതിരുന്നെങ്കിൽ, പാരിതിൽ വിരഹത്തിൻ നോവില്ലയെങ്കിൽ... രാധ തൻ കണ്ണന്റെ രാസലീലാ ലഹരിയിൽ, രാവുറങ്ങാത്തൊരു ദ്വാപരം വീണ്ടും! ആ ദിവ്യ പുണ്യമാം വൃന്ദാവന തണലിൽ, ഒരു പുൽക്കൊടിയായി ജനിച്ചീടാൻ കഴിഞ്ഞെങ്കിൽ... അക്രൂരൻ വരാത്തൊരീ വൃന്ദാവനത്തിൽ, അകലാതെ വാഴുമെൻ രാധേ മാധവാ... ഹരേ കൃഷ്ണ രാധാസമേത കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണ രാധാസമേത കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ... ജീ ആർ കവിയൂർ  20 06 2026 ( തിരുവല്ല, കവിയൂർ)

രാവണന്റെ കഥ

Image
 രാവണന്റെ കഥ ലങ്കാധിപതി രാവണന്റെ കഥ കേൾക്കുവിൻ, ശാപങ്ങളുടെ വലിയൊരു ഘോഷയാത്രയായ്. മരിക്കാതിരിക്കuവാൻ വരം പലതു നേടിയിട്ടും, പതനത്തിൻ വഴികളിൽ ശാപങ്ങൾ വന്നു ചേർന്നു. (1) നളകുബേര ശാപത്താൽ ശിരസ്സേഴായ് പൊട്ടുവാൻ, അതിനാലേ സീതയെ തൊടാനാകാതെ പോയതും, വേദവതി തൻ വചനത്താൽ ഒടുവിൽ നശിക്കുവാൻ, കാരണമായ് തീർന്ന കഥകൾ ഓർത്തുപോം. (2) ബ്രാഹ്മണനെ ബന്ധിച്ച ഏഴു നാളിൻ ഫലമായി, മനുഷ്യനാൽ ബന്ധനസ്ഥനാകുമെന്ന ശാപവും, നന്ദികേശനെ കുരങ്ങെന്നു വിളിച്ച പരിഹാസത്താൽ, വാനരരാൽ ലങ്കയും കൊട്ടാരവും ഒടുങ്ങിതാ. (3) വസിഷ്ഠന്റെ വാക്കുകളാൽ സൂര്യവംശജരാലും, അഷ്ടാവക്ര മഹർഷിയെ ചവിട്ടി വീഴ്ത്തിയതിനാലും, ദത്താത്രേയ ശാപത്താൽ ശിരസ്സശുദ്ധമായതും, നാശത്തിൻ വിത്തുകൾ പാകിടുന്നു. (4) സഹോദരിയെ തടഞ്ഞു നിർത്തി അധരങ്ങൾ മുറിച്ചതും, മാണ്ഡവ്യ മഹർഷിയെ മർദ്ദിച്ച ക്രൂരതയാലും, അത്രി പത്നിയെ മുടിപിടിച്ചു വലിച്ചഴച്ചതിനാലും, വാനരരാൽ പത്നിയും അപമാനിതയായിതാ. (5) നാരദൻ തൻ നാവരിവാൻ തുനിഞ്ഞ കോപത്താൽ, തല പത്തും മനുഷ്യൻ മുറിക്കുമെന്ന ശാപവും, മദനമഞ്ചരിയെ അപമാനിച്ച പാപത്താലുമേ, രാമബാണമേറ്റു മരിക്കുവാൻ ഇടയായി. (6) മൗൽഗല്യർ തൻ യോഗദണ്ട് വെട്ടിമുറിച്ചതിനാൽ, ചന്ദ്രഹാസ വീര്...

കിട്ടി കിട്ടി കിട്ടുവിനൊരു കണ്ണാടി

Image
 കിട്ടി കിട്ടി കിട്ടുവിനൊരു കണ്ണാടി  കിട്ടി കിട്ടി കിട്ടുവിനൊരു കണ്ണാടി  കൊച്ചപ്പൂപ്പൻ്റെ മുക്കിലെ കണ്ണാടി കാണും കാഴ്ചക്കോക്കേ രസം പകരും കണ്ണാടി കറുത്ത നിറം മാറുന്ന വലിയ കണ്ണാടി  കിട്ടി കിട്ടി കിട്ടുവിനൊരു കണ്ണാടി കൊച്ചപ്പൂപ്പൻ്റെ മൂക്കിലെ കണ്ണാടി വട്ടത്തിലുള്ളൊരു കണ്ണാടി വെച്ച്, വട്ടം ചുറ്റി നടക്കും നമ്മടെ കിട്ടുക്കുട്ടൻ! കണ്ണാടിയും വെച്ച് കള്ളച്ചിരിയും തൂകി, കണ്ണുകളിൽ കൗതുകവുമായി നിൽക്കും കുട്ടൻ! കിട്ടി കിട്ടി കിട്ടുവിനൊരു കണ്ണാടി കൊച്ചപ്പൂപ്പൻ്റെ മൂക്കിലെ കണ്ണാടി അപ്പൂപ്പനും അമ്മയ്ക്കും അച്ഛനും മുന്നിൽ, കണ്ണാടിയും വെച്ച് നുണക്കുഴി കാട്ടി! ചെറുതായൊന്ന് ചരിഞ്ഞ് കള്ളനോട്ടവും നോക്കി, കൊഞ്ഞനം കുത്തി രസിക്കും കിട്ടുക്കുട്ടൻ! കിട്ടി കിട്ടി കിട്ടുവിനൊരു കണ്ണാടി കൊച്ചപ്പൂപ്പൻ്റെ മൂക്കിലെ കണ്ണാടി ജീ ആർ കവിയൂർ  20 06 2026 ( തിരുവല്ല, കവിയൂർ)

പൂവും മാലയും

Image
 പൂവും മാലയും മണ്ണിൽ മുളച്ചു മലർന്നൊരു പൂവും, വിണ്ണിൽ പടർന്നൊരു സൗരഭ്യവും, പ്രകൃതി തൻ മടിയിൽ പിറവി കൊണ്ടൊരു വിശുദ്ധമാം ഈ നന്മതൻ കാവ്യവും. വാഴനാരാൽ കോർത്തു വെച്ചീടുമ്പോൾ, വിരലുകൾ തൻ പുണ്യം ചേർന്നീടുമ്പോൾ, പണമൊന്നു നൽകി മേടിച്ചീടിലും അറിയുന്നില്ലാരും ആ കൺകളിൽ തെളിഞ്ഞീടും ഭക്തിയും. മണ്ണും പ്രകൃതിയും ഒന്നായ്‌ ചേർന്ന്, മനുഷ്യന്റെ കൈകളാൽ മാലയായ്‌ മാറി, മൺമറഞ്ഞോർക്കായ് സമർപ്പണം ചെയ്യുമ്പോൾ അതിൽ നിറയുന്നു മായാത്തൊരീ പുണ്യവും. രചന ജി ആർ കവിയൂർ  19 06 2026 (തിരുവല്ല, കവിയൂർ)

ഭഗവാനു എന്തിന് പാറാവ്

Image
 ഭഗവാനു എന്തിന് പാറാവ്  പൂട്ടിയ കടത്തിണ്ണയിലെ ചില്ല് അലമാരയിൽ, പൊടിപടലങ്ങൾക്കിടയിൽ, പൊതിഞ്ഞുവെച്ച രൂപങ്ങൾ. ആരും ശ്രദ്ധിക്കാത്ത കല്ലുപ്പുപോലെ, ലോകത്തിന്റെ ഭാരം ചുമക്കുന്നവൻ ഇവിടെ... ഭഗവാൻ സർവ്വവ്യാപിയെന്ന് ഓതുമ്പോഴും, കാവലില്ലാത്ത തിണ്ണയിൽ ചോരർ കൈവെക്കാത്തൊരു കാഴ്ച്ച! നമ്മൾ നൽകുന്ന സങ്കല്പമല്ലേ ദൈവത്തിനു ജീവൻ നൽകുന്നത്, അതില്ലാത്തപ്പോൾ വെറുമൊരു മൺരൂപം മാത്രമായി മാറുന്നു. പവിത്രമാം ആ രൂപങ്ങൾക്കു മുന്നിൽ, ചട്ടക്കൂട്ടിൽ ഒതുങ്ങാത്ത ഭക്തിയുടെ വേരുകൾ. അന്നമൂട്ടുന്നവൻ ഇവിടെ അനാഥനായി നിൽക്കെ, മനസ്സുകളിൽ നിറയുന്നു നന്മയുടെ അലകൾ. മോഷ്ടാക്കൾ കൊണ്ടുപോയാലും നഷ്ടമില്ലാത്ത സങ്കൽപ്പം, എങ്കിലും ഭഗവത് നാമം തുണയായ് മാറുന്ന സമയം. തിരക്കുകൾക്കിടയിൽ ഈ കാഴ്ച നൽകുന്നൊരു പാഠം, എല്ലാം ഈശ്വരാധീനം എന്നൊരൊറ്റ സത്യം. രചന ജി ആർ കവിയൂർ  19 06 2026 (തിരുവല്ല, കവിയൂർ)

നിത്യ തൊഴിൽ അഭ്യാസം

Image
 നിത്യ തൊഴിൽ അഭ്യാസം ചഞ്ചലമാകും മനസ്സിലെ ചിന്തകൾ, വാനരനെപ്പോൽ തുള്ളിച്ചാടുമ്പോൾ, വഴിയിലെ കാഴ്ചകൾ വാങ്മയ ചിത്രമായ്, കവിത തൻ ഈരടിയായി മാറുന്നു. നൂറിന്റെ ചില്ലറ ചോദിച്ചു ചെന്നപ്പോൾ, പേപ്പർ വിരിച്ചൊരു പാത്രത്തിനുള്ളിൽ നിന്ന്, മുന്നിൽ വാരിയിട്ട നാണയത്തുട്ടുകൾ, എണ്ണിത്തീർത്തപ്പോൾ അത്ഭുതമായി മാറി. 'നിത്യാഭ്യസി ആനയെ എടുക്കും' എന്ന പോൽ, പഴമൊഴി സത്യമായ് മുന്നിൽ തെളിയുന്നു. പരിശീലനത്തിന്റെ കരുത്താണ് ആ കൈകളിൽ, നമ്മൾ പകയ്ക്കുന്ന വേഗതയേകിയത്. തുടരും അഭ്യാസത്താൽ ഏതും നേടാം എന്നപോൽ, പ്രവർത്തി തൻ പെരുമയിൽ എല്ലാം അടങ്ങുന്നു. കർമ്മം ചെയ്യുക പ്രയത്നം തുടരുക, പ്രവർത്തി തന്നെയല്ലേ പ്രപഞ്ചത്തിൻ ദൈവം! രചന ജി ആർ കവിയൂർ  19 06 2026 (തിരുവല്ല, കവിയൂർ)

ദശമഹാവിദ്യാ കീർത്തനം:

Image
  ദശമഹാവിദ്യാ കീർത്തനം:  പ്രപഞ്ചശക്തിയുടെ പത്ത് ഭാവങ്ങൾ നമസ്കാരം പ്രിയ വായനക്കാരെ, ഒരു പോഡ്കാസ്റ്റ് ശ്രവണത്തിനിടയിൽ മനസ്സിൽ ഉണർന്ന ഭക്തിസാന്ദ്രമായ ചിന്തകളിൽ നിന്നാണ് ഈ വരികളുടെ ജനനം. പ്രപഞ്ചത്തിന്റെ ആദിശക്തിയായ ജഗദംബികയുടെ പത്ത് പരമ ഭാവങ്ങളെയാണ് നാം 'ദശമഹാവിദ്യകൾ' എന്ന് വിളിക്കുന്നത്. ഭയത്തെ ഇല്ലാതാക്കുന്നവളും, ജ്ഞാനം നൽകുന്നവളും, ഐശ്വര്യ ചൊരിയുന്നവളുമായ ആ പത്ത് ദേവീരൂപങ്ങളെയും പ്രകീർത്തിച്ചുകൊണ്ട് എഴുതിയ ഒരു പുതിയ കീർത്തനം ഇവിടെ പങ്കുവെക്കുന്നു. പ്രപഞ്ചശക്തിയുടെ ഈ ദിവ്യഭാവങ്ങൾ നമുക്കേവർക്കും തുണയാകട്ടെ. ദശമഹാവിദ്യാ കീർത്തനം (പല്ലവി) ദേശമഹാവിദ്യാ ഭഗവതികൾ തുണക്കട്ടെ, ദേശ ദേവതകളാം കാളി... കാലത്തെയും അഹങ്കാരത്തെയും ജയിക്കും മഹാകാളി, അമ്മേ, ഞങ്ങളെ കാത്തുരക്ഷിക്കണേ... (അനുപല്ലവി) സംസാരസാഗരം താണ്ടാൻ തുണയ്ക്കും താര ദേവിയും, സൗന്ദര്യ പ്രതീകമാം വശ്യരൂപിണി ഷോഡശിയും (ത്രിപുരസുന്ദരി), അഖിലാണ്ഡകോടികൾ കാക്കും ജഗദീശ്വരി ഭുവനേശ്വരിയും, അടിയങ്ങൾക്ക് എപ്പോഴും തുണയാകണേ... (ചരണം 1) ഉഗ്രരൂപിണിയായ് ഭയമകറ്റും ഭദ്രമാം ഭൈരവിയും, സ്വയംബലിതൻ പ്രതീകമായ് ശിരസ്സേന്തും ചിന്നമസ്തയും, ദുഃഖങ്ങളും ഇല്ലായ്മകളും ...

ഹേമാദ്രി രോദനം ( ലളിത ഗാനം)

Image
 ഹേമാദ്രി രോദനം ( ലളിത ഗാനം)  പ്രകൃതിയുടെ നിലവിളിയും ഹിമാലയത്തിന്റെ ആധിയും പങ്കുവെക്കുന്ന ഒരു ലളിതഗാനം. ആഗോള മലിനീകരണം മൂലം മഞ്ഞുരുകി ഇല്ലാതാകുന്ന ഹിമവൽശൃംഗങ്ങളുടെ വേദനയാണ് ഈ വരികളിൽ ആവിഷ്കരിച്ചിരിക്കുന്നത്. -------------------------------------------------- ഹിമമുരുകി മനമുരുകി ഹേമാദ്രിയാകെ അലിഞ്ഞുരുകി, ഹാഹാകാരമെങ്ങുമുഴങ്ങി ഹർഷാരവമാരുമറിഞ്ഞില്ല! ഋഷിമുനിമാർ തപസ്സുചെയ്തൊരു, പുണ്യഭൂമിയാം ദേവലോകം. ഗംഗാപ്രവാഹത്തിൻ ഉറവിടമാകും, മംഗളശൈലമീ ഹിമവൽശൃംഗം. കരിപുകച്ചുരുളുകൾ പാറിവരുന്നു, അതിരുകൾതാണ്ടിപ്പടർന്നുയരുന്നു. വെള്ളിവെളിച്ചം മങ്ങുകയാണിന്ന്, കരിനിഴൽ വീഴുന്ന മലനിരകളിൽ. ഹിമമുരുകി മനമുരുകി ഹേമാദ്രിയാകെ അലിഞ്ഞുരുകി, ഹാഹാകാരമെങ്ങുമുഴങ്ങി ഹർഷാരവമാരുമറിഞ്ഞില്ല! പঞ্চാബും ദില്ലിയും ബംഗാളും തന്നിലെ, യന്ത്രവിഷപ്പുക കാറ്റിലൊഴുകി. അമലമാം മേഘങ്ങൾ കറപുരണ്ടു, അമൃതിനുപകരം വിഷമഴയായി. താപമേറുന്നു ഹിമം മായുന്നു, താഴവരയാകെ പ്രളയമാകുന്നു. നാളത്തെ ലോകത്തിൻ ജീവനീരൂട്ടിയ, താതന്റെ മാറിലിന്ന് ആധിയേറുന്നു. ഹിമമുരുകി മനമുരുകി ഹേമാദ്രിയാകെ അലിഞ്ഞുരുകി, ഹാഹാകാരമെങ്ങുമുഴങ്ങി ഹർഷാരവമാരുമറിഞ്ഞില്ല! ഉണരുവിൻ മാനവരാശിയേ വേ...

ഉള്ളിലെ ശത്രു

 ഉള്ളിലെ ശത്രു എത്ര കരുത്തുള്ളതായാലും ലോഹം, സ്വന്തം കുറവിൽ തളർന്നു പോകും; പുറമേ ഉറച്ചതായി തോന്നുന്നതും, അകത്തെ വിള്ളലിൽ തകർന്നു വീഴും. പർവതവും ഒരുനാൾ വീഴും, ചെറിയ ദൗർബല്യം വളർന്നാൽ മാത്രം; വലിയ പരാജയങ്ങളുടെ തുടക്കം, മനസ്സിലെ പിഴവുകളിൽ നിന്നത്രേ. ആരും ഒരാളെ തോൽപ്പിക്കുകയില്ല, ധൈര്യവും സത്യവും കൂടെയുണ്ടെങ്കിൽ; പക്ഷേ സംശയവും കോപവും ലോഭവും, ജീവന്റെ വെളിച്ചം മങ്ങിച്ചുകളയും. ജീ ആർ കവിയൂർ  16 06 2026  (തിരുവല്ല, കവിയൂർ)

നല്ല സൗഹൃദത്തിൽ നിക്ഷേപിക്കൂ

 നല്ല സൗഹൃദത്തിൽ നിക്ഷേപിക്കൂ   കാലങ്ങൾ മാറിയാലും കൈവിടാത്ത ബന്ധങ്ങൾ തേടൂ,   സ്നേഹത്തിന്റെ ചൂടിൽ ജീവിതനിമിഷങ്ങൾ പൂക്കൂ,   പങ്കിട്ട ചിരികൾ ദിനങ്ങൾക്ക് നിറം പകരും,   താങ്ങായി നിൽക്കുന്ന കരങ്ങൾ ധൈര്യം നൽകും.   വിശ്വാസത്തിന്റെ നൂൽപ്പാലം ദൂരങ്ങൾ മായ്ക്കും,   മധുരസംഭാഷണം ഹൃദയത്തിൽ വെളിച്ചം പകരും,   നിഷ്ഠയുള്ള കൂട്ടുകാർ ഭാരങ്ങൾ ലഘൂകരിക്കും,   സൗമ്യസാന്നിധ്യം മുറിവുകൾ സാന്ത്വനപ്പെടുത്തും.   യഥാർത്ഥ സൗഹൃദം ജീവിതത്തെ സമ്പന്നമാക്കും,   നിർമലബന്ധങ്ങൾ ആശങ്കകളെ അകറ്റിമാറ്റും,   അമൂല്യമായ കൂട്ടായ്മ ഏറ്റവും വലിയ സമ്പത്താകും,   കാലം മാറിയാലും അതിന്റെ മൂല്യം മങ്ങുകയില്ല. ജീ ആർ കവിയൂർ  16 06 2026 ( തിരുവല്ല , കവിയൂർ)

മന്ഥരയുടെ വിധി

Image
 മന്ഥരയുടെ വിധി കേകയ രാജ്യത്തു നിന്നും വന്നൊരു ദാസി, കൈകേയി തൻ നിഴലായ് വാണൊരു വൃദ്ധ. അമ്മയില്ലാത്ത കുഞ്ഞിനെ പോറ്റി വളർത്തി, അന്തഃപുരത്തിൽ സ്നേഹത്തണലേകി നിന്നു. അയോധ്യ തൻ വീഥികൾ അണിഞ്ഞൊരുങ്ങുമ്പോൾ, അഭിഷേക വാർത്തയവൾ കാതോർത്തു കേട്ടു. രാമൻ നൃപനായാൽ ഭരതന്റെ ഗതിയെന്ത്? മാതൃഹൃദയത്തിൽ ഭയത്തിന്റെ വിത്തു പാകി. ചതുരംഗ കരുക്കൾ പോൽ വാക്കുകളപ്പോൾ, കൗശലപ്പൊതിയായി രാജ്ഞിക്ക് നൽകി. പണ്ടത്തെ രണ്ടു വരങ്ങൾ ഓർമ്മിപ്പിച്ചു, കോപഗൃഹത്തിൽ അഭയം തേടാൻ പറഞ്ഞു. സൂര്യവംശത്തിന്റെ സത്യപാലന മഹിമ, ഭീഷണിയായി ദശരഥന്റെ മുന്നിലെത്തിച്ചു. രാമന് കാനനവാസവും ഭരതന് രാജപദവും, ആ രണ്ടു വരങ്ങളാൽ വിധി തിരുത്തിക്കുറിച്ചു. വാഗ്ദാനങ്ങൾ അപ്പപ്പോൾ പാലിച്ചീടണം, മാറ്റിവെച്ചാൽ ദുരന്തമെന്ന് കാലം ചൊല്ലി. ഏഷണിക്കാരെ തിരിച്ചറിഞ്ഞ് അകറ്റിടേണം, കുടുംബഭദ്രതയ്ക്കതെന്ന പാഠവും തന്നു. പക്ഷേ, അധ്യാത്മരാമായണ പൊരുളിൽ നോക്കിയാൽ, വാണിദേവി നാവിൻമേൽ വിളയാടിയ നിമിത്തം. രാവണവധമെന്ന വിശ്വമംഗള കാര്യത്തിനായി, ദൈവീക നിയോഗമായ് മാറിയൊരു കൂനവതി! ജീ ആർ കവിയൂർ  16 06 2026  (തിരുവല്ല, കവിയൂർ)

നീർമൊഴി

 നീർമൊഴി  പ്രഥമ പ്രകൃതിതൻ മൂലക ശക്തിയിൽ മുന്നിൽ, ആദ്യത്തെ ജീവന്റെ അങ്കുരം നട്ടൊരു നീര്, ഭൂമിയുടെ മൂന്നിൽ രണ്ടു ഭാഗവും മൂടിയ ജലമേ, നിന്നിൽ നിന്നല്ലോ പ്രപഞ്ചത്തിൻ സ്പന്ദനം തുടങ്ങിയത്. മാനവ ദേഹത്തിൻ ഉള്ളിലും നീരിന്റെ സാന്നിധ്യം, ദാഹനീരായി നീ മാറ്റുന്നു ജീവന്റെ വൈഷമ്യം, ചരവും അചരവും ഒന്നായ് അലിഞ്ഞു ചേരും, ഈ ജലമില്ലെങ്കിൽ ഭൂമിയിൽ ശൂന്യത മാത്രം. തമിഴിലെ 'തണ്ണീരും' തെലുങ്കിലെ 'നീലുവും' ഇവിടെ, കന്നഡ മണ്ണിലും 'നീരെന്ന' ഭാവത്തിൽ ഒഴുകുന്നു, അല്പം മാറിയും മറിഞ്ഞും ദ്രാവിഡ മൊഴികളിൽ, പ്രാണന്റെ പേരായ് 'നീർ' എന്നും തിളങ്ങിനിൽപ്പൂ. മലയാള മണ്ണിലും അയൽനാട്ടു മൊഴികളിലും, മാറ്റമില്ലാതെ തുടരുന്നു 'നീരെന്ന' നാമം, ദക്ഷിണദേശത്തിൻ ഭാഷാ തനിമ തൻ, ജീവന്റെ സ്പന്ദനമീ നാലക്ഷരങ്ങൾ. തെളിനീരും ഇളനീരും കണ്ണീരുമായിതാ, ഭൂമിയിൽ മാറുന്നു നീരിന്റെ ഭാവങ്ങൾ, ആറന്മുളയാറ്റിൽ പള്ളിയോടം നീരിലിറങ്ങുമ്പോൾ, ആവേശം നെഞ്ചേറ്റും നാടിന്റെ പുണ്യം. മാന്തോപ്പിൽ ഇലകൂട്ടി വാഴുമൊരു ചെറുജീവയാം നീർ ഒന്നു കടിച്ചാൽ നീറും, കാട്ടുന്നു നമ്മളോട് ഒരുമതൻ പാഠങ്ങൾ, എങ്കിലും പ്രകൃതിതൻ നിത്യമാം സത്യമിതാ, നീര് സത്തുപോയാൽ...

ധാരാവി: പോരാളിയുടെ മണ്ണ്

 ധാരാവി: പോരാളിയുടെ മണ്ണ് ധാരാവി ഒരു നീരാളി, എതിരാളി ഇല്ലാത്ത പോരാളി! തന്നത് എല്ലാം ഇന്ന് ഞാൻ മൊതലാളി, മാറിയത് ഈ തെരുവിന്റെ വിധിനാളി. പട്ടിണി തൻ കടുംകൈപ്പറിഞ്ഞ നാൾ, പിച്ചവെച്ചീ മണ്ണിൽ ഞാൻ വന്ന നാൾ, കയ്യിലൊരു തുട്ടുമില്ലാതെ കരഞ്ഞ നാൾ, കണ്ണീരിലൊരു വഞ്ചിയായ് അലഞ്ഞ നാൾ. ഈ ഇടുങ്ങിയ ചതുപ്പിലെ ചോലകൾ, ഈ തുകൽ മണക്കും തൊഴിൽശാലകൾ, അന്നെന്റെ വിശപ്പിന്റെ നിലവിളികൾ, ഇന്നോ, വിജയത്തിൻ പെരുംവിളികൾ! കരിപുരണ്ട ചുവരുകൾക്കിടയിലൂടെ, വിയർപ്പൊഴുകിയാ കനൽവഴികളിലൂടെ, തോൽക്കാൻ മനസ്സില്ലാതുരുകിയപ്പോൾ, കാലം എനിക്കായ് വഴിമാറിയപ്പോൾ... അന്ന് കണ്ട ഭയത്തിന്റെ ഗലികളിൽ, ഇന്ന് ഞാൻ നടക്കും പ്രഭാവങ്ങളിൽ, വഴിയരികിൽ നിൽക്കുന്നോർ വണങ്ങുന്നു, ആദരവോടെ സലാമുകൾ നേരുന്നു. തളരരുത് വീഴരുത് മർത്യനെങ്കിൽ, തളച്ചിടാൻ കഴിയില്ല തെരുവിനെങ്കിൽ, കഷ്ടപ്പാടിൻ കനലിൽ ചുട്ടെടുക്കാം, കനവുകളെല്ലാം നമുക്ക് നേടിയെടുക്കാം! ധാരാവി ഒരു നീരാളി, എതിരാളി ഇല്ലാത്ത പോരാളി! വേദനകളെല്ലാം വെണ്ണീറാക്കി മാറ്റി, വിജയക്കൊടി പാറിച്ച പോരാളി! ജീ ആർ കവിയൂർ  18 06 2026 (തിരുവല്ല, കവിയൂർ)

സീതായനം

Image
 സീതായനം രാമന്റെ യാത്രയായ് നാമറിഞ്ഞു, രാമായണക്കഥ പാടിവന്നു; എന്നാൽ ധരണിയിൽ സീതയല്ലേ, സഹനത്തിൻ ദീപമായ് ജ്വലിച്ചുനിന്നു? മാപ്പിളപ്പാട്ടിന്റെ ഈണങ്ങളിൽ, 'സീതാബീവി' എന്ന പേരുമായി; അന്യദേശങ്ങളിൽ പോലും നമ്മൾ, ദേവിയുടെ കഥകൾ കേട്ടുപോയി. കാട്ടിലെ നോവുകൾ സീതയറിഞ്ഞു, നാട്ടിലെ നോവുകൾ മറ്റുള്ളവരും; ഭരതന്റെ പത്നിയാം മാണ്ഡവിയും, ത്യാഗത്തിൻ കണ്ണീരണിഞ്ഞു നാളും. ഊർമ്മിള തൻ നിശബ്ദമാം വിലാപം, ശ്രുതകീർത്തി തൻ മൗനനൊമ്പരവും; കഥകളിൽ ആരും പറയാതെ പോയീ, ആ അന്തപ്പുരത്തിലെ സങ്കടവും. മായാസീതയായ് അഗ്നി കാത്തു, രാവണൻ തൊടാതെ കാത്തുനിന്നു; പാതിവൃത്യത്തിന്റെ ശക്തിയാലെ, ലങ്കാധിപൻ പോലും തോറ്റുനിന്നു. സ്വാഭിമാനത്തോടെ വാണ ദേവി, ഭൂമി തൻ പുത്രിയായ് മണ്ണിൽ പുല്കൂ; രാമന്റെ അയനമല്ലിത് തോഴാ, സീത തൻ സഹനത്തിൻ കാവ്യമല്ലേ? ജീ ആർ കവിയൂർ  16 06 2026 ( തിരുവല്ല, കവിയൂർ)

ചാത്തങ്കേരി അർദ്ധനാരീശ്വരാ

Image
  ചാത്തങ്കേരി അർദ്ധനാരീശ്വരാ പല്ലവി ചാത്തങ്കേരി അർദ്ധനാരീശ്വരാ തവ ആത്മചൈതന്യമേ പാഹി പാഹി ശിവശക്തിയൊന്നായ് വിരാജിക്കും പരമകാരുണ്യനിധേ പാഹി പാഹി ചരണം 1 സ്മരഹര ശങ്കര പാർവതീവല്ലഭാ ശ്രുതിഗീതകം പാടുവാനെനിക്കും സകലർക്കും സന്മതി നൽകിടുമേ സർവഭൂതദയാനിധേ പാഹി പാഹി സങ്കടങ്ങളകറ്റി സത്പഥം തെളിയിക്കണേ സത്യധർമ്മമാർഗത്തിൽ നടത്തീടണേ മനമലിനത നീക്കി കൃപ ചൊരിയണേ മഹിതഗുണഗണങ്ങൾ നിറച്ചീടണേ പല്ലവി ചാത്തങ്കേരി അർദ്ധനാരീശ്വരാ തവ ആത്മചൈതന്യമേ പാഹി പാഹി ശിവശക്തിയൊന്നായ് വിരാജിക്കും പരമകാരുണ്യനിധേ പാഹി പാഹി ചരണം 2 ഗുരുദേവപ്രതിഷ്ഠാ ദീപ്തിയാൽ ഇവിടെ ജ്ഞാനപ്രഭ പരത്തി നിലകൊള്ളുമേ ശിവയും ശക്തിയും ഒന്നെന്ന സത്യത്തെ ഹൃദയങ്ങളിൽ തെളിയിക്കുമേ ഭവഭീതികളകറ്റി ശാന്തി തരണമേ ദിവ്യജ്യോതി ഹൃദയത്തിൽ തെളിയിക്കണേ ഭക്തവത്സലനേ എന്നും കാത്തീടണേ അർദ്ധനാരീശ്വരാ പാഹി പാഹി അവസാന പല്ലവി ചാത്തങ്കേരി അർദ്ധനാരീശ്വരാ തവ ആത്മചൈതന്യമേ പാഹി പാഹി ശിവശക്തിയൊന്നായ് വിരാജിക്കും പരമകാരുണ്യനിധേ പാഹി പാഹി ജീ ആർ കവിയൂർ 16 06 2026 ( തിരുവല്ല, കവിയൂർ)

ശ്രീ അർദ്ധനാരീശ്വര സ്തുതി

Image
 ശ്രീ അർദ്ധനാരീശ്വര സ്തുതി പല്ലവി (Chorus) ---------------------------------------- ശ്രീനാരായണ ഗുരുദേവൻ കനിവാൽ പ്രതിഷ്ഠിച്ചു വഴിപോലെ, ചാത്തങ്കരിതൻ മണ്ണിലുണരും ശിവശക്തി ചൈതന്യം തുണയാകേണം. ഓം ശ്രീ അർദ്ധനാരീശ്വര മൂർത്തിയേ നമോ നമഹ  അനുപല്ലവി (Verse 1) ---------------------------------------- ശ്രീ അർദ്ധനാരീശ്വര മൂർത്തിയെ ചിത്തതാൽ ഭജിച്ചിടും വേളയിൽ, ചിരകാലമെന്നും അനുഗ്രഹമരുളാൻ ശിവശക്തിയായി വാഴേണം. ശ്രീനാരായണ ഗുരുദേവൻ കനിവാൽ പ്രതിഷ്ഠിച്ചു വഴിപോലെ, ചാത്തങ്കരിതൻ മണ്ണിലുണരും ശിവശക്തി ചൈതന്യം തുണയാകേണം. ചരണം 1 (Verse 2) ---------------------------------------- ഒരു ജാതി ഒരു മതം എന്നോതിയ ഗുരുദേവന്റെ പാദങ്ങളിൽ, ഇരുളകറ്റുന്ന ദീപമായ് എന്നും ചാത്തങ്കരിയിൽ ശോഭിക്കണേ. (ശ്രീനാരായണ ഗുരുദേവൻ കനിവാൽ പ്രതിഷ്ഠിച്ചു വഴിപോലെ, ചാത്തങ്കരിതൻ മണ്ണിലുണരും ശിവശക്തി ചൈതന്യം തുണയാകേണം. ചരണം 2 (Verse 3) ---------------------------------------- പ്രണവാക്ഷരപ്പൊരുളായി നിൽക്കും പ്രഭപൂർണ്ണമാം നിൻ ദിവ്യരൂപം, മനതാരിൽ നിറയും ആനന്ദമായ് മായകൾ നീക്കി കാത്തരുളണേ. ശ്രീനാരായണ ഗുരുദേവൻ കനിവാൽ പ്രതിഷ്ഠിച്ചു വഴിപോലെ, ചാത്തങ്കരി...

ചെണ്ടപ്പാട്ട് (കിട്ടൂവിനും ദക്ഷുവിനുമായി)

ചെണ്ടപ്പാട്ട്  (കിട്ടൂവിനും ദക്ഷുവിനുമായി) കുഞ്ഞമ്മൂമ്മ വാങ്ങി കൊടുത്തു  കിടിലൻ ഒരു കൊച്ചു ചെണ്ട  ഡിണ്ടട ഡിണ്ടട ഡിം!  ഡിണ്ടട ഡിണ്ടട ഡിം!  കിട്ടുവും ദക്ഷുവും മെല്ലെ പാപ്പം തിന്ന് വരും നേരം ചെണ്ട ചേട്ടൻ ചിരി തൂകി ഡിണ്ടട ഡിണ്ടട ഡിം!  ഡിണ്ടട ഡിണ്ടട ഡിം!  കിട്ടുവും ദക്ഷുവും നടന്നു അമ്പലത്തിൽ ചെന്നപ്പോൾ വലിയ ചെണ്ടച്ചേട്ടൻ അപ്പോൾ കുശലം ചോദിച്ചേ... ഡിണ്ടട ഡിണ്ടട ഡിം!  ഡിണ്ടട ഡിണ്ടട ഡിം!  തല്ല് കൊണ്ട് തളർന്ന ചേട്ടനെ കിട്ടുവും ദക്ഷുവും തലോടി പാവം ചേട്ടൻ മൂളി വീണ്ടും  ഡിണ്ടട ഡിണ്ടട ഡിം!  ഡിണ്ടട ഡിണ്ടട ഡിം!  കുഞ്ഞമ്മൂമ്മ വാങ്ങി കൊടുത്തു  കിടിലൻ ഒരു കൊച്ചു ചെണ്ട  ഡിണ്ടട ഡിണ്ടട ഡിം!  ഡിണ്ടട ഡിണ്ടട ഡിം!  ജീ ആർ കവിയൂർ  14 06 2026 (തിരുവല്ല, കവിയൂർ)

മൗനത്തിൻ മതിൽക്കെട്ടുകൾ

 മൗനത്തിൻ മതിൽക്കെട്ടുകൾ ഒരു ചെറു പുഞ്ചിരി നൽകിയാൽ മാറും ഉള്ളിൽ തിളയ്ക്കുന്ന കോപമെല്ലാം, വിട്ടുവീഴ്ച തൻ മനസ്സുണ്ടായാൽ തീരാത്ത വാദങ്ങൾ മാറിടുമല്ലോ. തഴുകി തലോടിയാൽ മാഞ്ഞുപോകും തമ്മിൽ പിണങ്ങിയ പിണക്കങ്ങളും, ആശ്വാസമേകുന്ന മൊഴികൾ ചൊല്ലിയാൽ ആറിത്തണുക്കും വിതുമ്പലുകളും. എങ്കിലും ഉള്ളിലെ വാശികൾ കാരണം ആരുമൊന്നിനും തുനിയുന്നില്ല, അഹന്ത തൻ മൂടുപടമണിഞ്ഞു നാം അന്യോന്യം നോക്കി അകലുന്നുവോ. സ്നേഹിക്കാൻ മാത്രമായ് മാത്രമുള്ളീ ജന്മം ദ്വേഷിച്ചു നാമെന്തിനു തള്ളിടേണം? കൈകോർത്തു നീങ്ങാം നമുക്കീ വഴിയിൽ കണ്ണീരുമാറ്റി പുലർകാലമായ്. ജീ ആർ കവിയൂർ  29 05 2026 ( കവിയൂർ , തിരുവല്ല)

നീ ഇപ്പോഴും ചെറുപ്പമാണ്

നീ ഇപ്പോഴും ചെറുപ്പമാണ് പ്രായം ഒരു സംഖ്യ മാത്രമാണ്   സ്വപ്നങ്ങൾ മനസിനെ ഉണർത്തും   ഓരോ പ്രഭാതവും പുതിയ വഴികൾ തുറക്കും   നിനക്ക് നടന്നുപോകാൻ ശക്തി നൽകും   ഭാവി വാതിലുകൾ അടയുന്നില്ല   പ്രതീക്ഷക്കൊപ്പം നിശ്ശബ്ദമായി നടക്കും   ലക്ഷ്യങ്ങൾ മുന്നോട്ട് നീങ്ങാൻ ധൈര്യം നൽകും   സംശയങ്ങൾ അകലെ മാറും   നിന്റെ കാഴ്ചപ്പാട് ഉറപ്പായിരിക്കട്ടെ   ഹൃദയത്തിൽ ധൈര്യം നിറഞ്ഞിരിക്കട്ടെ   ഓരോ നിമിഷവും ജീവിതം പുതുതായി തുടങ്ങും   ആരംഭം നിനക്കുള്ളിൽ തന്നെയാകുമ്പോൾ   ജീ ആർ കവിയൂർ  14 06 2026 ( തിരുവല്ല , കവിയൂർ)

കാലത്തിൻ്റെ കവിത

കാലത്തിൻ്റെ കവിത കൺ ചിമ്മി തുറന്നു വരുമ്പോഴേക്കും കടന്നകന്നു പോകുന്നുവല്ലോ ജീവിതം കനവുകൾ കണ്ട് തീരും പോലെ മധുരം കാലത്തിൻ്റെ കവിതയെത്ര അത്ഭുതം വിഴികളിൽ വിരിയും നിമിഷങ്ങൾ മുത്തുകൾ വീഥികളിൽ നിറയും ഓർമ്മപ്പൂവുകൾ വിദൂരത്തിൽ തിളങ്ങും പ്രതീക്ഷാദീപങ്ങൾ വിടപറയും നേരവും വിടരും പുഞ്ചിരികൾ തെന്നലായി തഴുകും ദിനങ്ങളുടെ യാത്ര തീരങ്ങളില്ലാതെ തുടരും കാലത്തിൻ ഗാഥ തൂമഴപോൽ തൂകും സ്നേഹത്തിൻ നന്മകൾ താളമിട്ട് തീരും കാലത്തിൻ ചുവടുകൾ മനസ്സിലെ മിഴിവായ് മായാതെ ചില മുഖങ്ങൾ മഴവില്ലായ് മാറും മറക്കാനാകാത്ത ഓർമ്മകൾ മൗനത്തിൽ മുഴങ്ങും മധുരമായ വാക്കുകൾ മണ്ണിൽ നിന്നു മായും മനുഷ്യന്റെ പാദങ്ങൾ ജീ ആർ കവിയൂർ  14 06 2026 ( തിരുവല്ല , കവിയൂർ)

ശ്രുതി മീട്ടുന്ന സഹാന

ശ്രുതി മീട്ടുന്ന സഹാന പലവുരു വന്നു വിളിച്ചിട്ടും നിൻ പരിഭവ പിണക്കങ്ങൾ തീരുന്നില്ല  പാടാം നിനക്കായ് ഒരു ഗീതകം പവിഴം പൂത്തുലഞ്ഞു പരിമളം പടരുന്നു  സന്താപമൊക്കെ അകലട്ടെ സന്തതം സഹതാപത്തോടെ മൂളാം നിനക്കായ് സഹാനയിലോരു പ്രണയാതുരമാമം  സപ്ത സ്വരഗതിയിലായ് ശ്രുതി മീട്ടാം  ഹരി കാമ്പോജി രാഗത്തിൻ്റെ ജന്യമേ... സ രി ഗ മ പ മ ധ നി സ... സ നി ധ പ മ ഗ മ രി ഗ രി സ... ആരോഹണം അവരോഹണം പാടുക മനമേ, മനസ്സിലെ സങ്കടം മാറിടാനായ് മലർമഴ പോലെ നീ പെയ്തിടൂ... ഇനിയുള്ള കാലം നമുക്കായെന്നും ഈ രാഗമഴയിൽ നനഞ്ഞിടാം... തീരട്ടെ പരിഭവം... മായട്ടെ പിണക്കം... പാടാം നിനക്കായ് ഈ ഗീതകം... ജീ ആർ കവിയൂർ  14 06 2026 ( തിരുവല്ല, കവിയൂർ)

ഓർമ്മകളുടെ സുഗന്ധം

ഓർമ്മകളുടെ സുഗന്ധം എനിക്കറിയാമായിരുന്നു ഒരുനാൾ എന്നെ മറക്കുമെന്ന്, സൗഹൃദത്തിൻ്റെ വീട് അഗ്നിക്ക് ഇരയാക്കുമെന്ന്. ഞാൻ എൻ്റെ കണ്ണുകളിൽ മഴത്തുള്ളികൾ സൂക്ഷിച്ചിരുന്നു, എനിക്കറിയാമായിരുന്നു ഒരുനാൾ തീയുമായ് നീ വരുമെന്ന്. സമുദ്രം കരഞ്ഞ് തീർന്നാലും കര വേഗം ചൂടുപിടിക്കും, തിരമാലകൾക്ക് ആ ചൂടെത്താൻ ഇനിയും നേരമെടുക്കും. നിഴലുകൾ നീണ്ട വഴിയിൽ ഏകനായ് ഞാൻ നടന്നിരുന്നു, ചിരികളുടെ പിന്നാമ്പുറത്ത് നിശ്ശബ്ദം കൂടെയുണ്ടായിരുന്നു. മുറിവുകൾ മറച്ചുവെച്ചാൽ വേദന മാഞ്ഞുപോകില്ല, പറയാതെ പോയ വാക്കുകൾ ഹൃദയത്തിൽ മായുകയില്ല. കാലത്തിൻ്റെ കൈകളിൽ പലതും ഒഴുകിപ്പോയി, പിടിച്ചുനിർത്താൻ ശ്രമിച്ച സ്വപ്നങ്ങൾ അകലെയായി. പൂക്കൾ വീണ തോട്ടത്തിൽ സുഗന്ധം കുറെ മിച്ചമുണ്ടെന്ന്, പോയവരുടെ ഓർമ്മയിൽ ജീവിതം ഇപ്പോഴും നിൽക്കുന്നു. മേഘങ്ങൾ മാറിയാലും ആകാശം ശൂന്യമാകില്ല, സ്നേഹം മുറിഞ്ഞാലും മനസ്സ് പൂർണമായി മരിക്കില്ല. ഇരുളുകൾ കനന്ന രാത്രിക്ക് പ്രഭാതം വന്നെത്തും, കണ്ണീരിൻ്റെ ഉപ്പുരുചിയിൽ പുതിയ പ്രതീക്ഷ മുളക്കും. എനിക്കറിയാമായിരുന്നു ഒരുനാൾ എല്ലാം മാറുമെന്ന്, എങ്കിലും ഉള്ളിലെ വെളിച്ചം അണയാതെ നിൽക്കുമെന്ന്. ജീ ആർ കവിയൂർ  13 06 2026 ( തിരുവല്ല, കവിയ...

ഹായ് ഹായ് എത്തപ്പാപം

ഹായ് ഹായ് എത്തപ്പാപം   ഹായ് ഹായ് എത്തപ്പാപം   കിട്ടുവിനും ദക്ഷുവിനും   ഏറെ ഇഷ്ടം എത്തപ്പാപം!   പത്മവിലാസത്തിലെ   ചില്ലലമാരയിൽ നിന്നും   മഞ്ഞ നിറത്തിൽ ചിരിച്ചിരുന്നവ,   അപ്പൂപ്പൻ വന്ന വഴിക്ക് വാങ്ങി-   യൊരു പൊതിയഴിച്ചു നോക്കിയപ്പോൾ...   ഹായ് ഹായ് എത്തപ്പാപം   കിട്ടുവിനും ദക്ഷുവിനും   ഏറെ ഇഷ്ടം എത്തപ്പാപം!   കടലമാവിൻ കൂട്ടിലൊളിച്ചു,   നല്ല വെളിച്ചെണ്ണയിൽ നീന്തി,   മഞ്ഞക്കുപ്പായമിട്ടു വന്ന   നമ്മുടെ സ്വന്തം എത്തപ്പാപം!   ഉശിരൻ രുചിയുള്ള പഴുത്ത   ഉഗ്രൻ എത്തക്കാപ്പഴം,   വെളിച്ചെണ്ണയിൽ മുങ്ങിപ്പൊങ്ങിയ   എത്തപ്പാപം കുട്ടികൾക്കും   വലിയവർക്കും ഏറെ ഇഷ്ടം!   ഹായ് ഹായ് എത്തപ്പാപം   കിട്ടുവിനും ദക്ഷുവിനും   ഏറെ ഇഷ്ടം എത്തപ്പാപം!   ജി ആർ കവിയൂർ   13/06/2026

മൊഴിമുത്തുകൾ

മൊഴിമുത്തുകൾ  ഓ ഓ ഓ ഓഹോ... ആ ആ ആ ആഹാ... ഹ  കാവ്യമാം കനൽക്കനവുകൾ കൺതുറന്നീടവേ, കാലത്തിൻ കാൽപ്പാടുകളിൽ കവിതയായ് കലർന്നു നാം. കണ്ണുനീർ പൊഴിഞ്ഞു ചിദാകാശത്തിൽ നിന്നും, കാവ്യനീതിയിലൊഴുകി വന്നു വെറുമീ കടലാസിൽ പടർന്നു നീലസാഗരം പോലെ, കലർപ്പില്ലാതെ മൊഴിമുത്തായി ചിതറിവീണു. കാവ്യമാം കനൽക്കനവുകൾ കൺതുറന്നീടവേ, കാലത്തിൻ കാൽപ്പാടുകളിൽ കവിതയായ് കലർന്നു നാം. കണ്ടുനിന്നവർ മനസ്സിലാക്കിയില്ലൊരിക്കലും, കാഴ്ചയിൽ കവിയുന്ന മാനസമിതൊന്നും; കൺകാഴ്ചകൾ പകർത്തി നടന്നു നീങ്ങിടവേ, കാലത്തിൻ കറുത്ത തിരശ്ശീലയിൽ കൺമറഞ്ഞുവല്ലോ. കാവ്യമാം കനൽക്കനവുകൾ കൺതുറന്നീടവേ, കാലത്തിൻ കാൽപ്പാടുകളിൽ കവിതയായ് കലർന്നു നാം. കണ്ണാടിപോലെ ചിരിച്ചുനിന്നതിൻ ഉള്ളിലെ, കാമ്യമാർന്ന ഭാവം കരുതിയില്ലാരും; കാമിനി അവളും അറിഞ്ഞിട്ടും നടിച്ചില്ല, കഴിവുകൾ കൊഴിഞ്ഞു ചില്ലകളിൽ പൂവിരിഞ്ഞില്ല. കാവ്യമാം കനൽക്കനവുകൾ കൺതുറന്നീടവേ, കാലത്തിൻ കാൽപ്പാടുകളിൽ കവിതയായ് കലർന്നു നാം. ജീ ആർ കവിയൂർ  12 06 2026 ( കവിയൂർ, തിരുവല്ല)

ഞാറ്റുവേലയുടെ താളം

ഞാറ്റുവേലയുടെ താളം സൂര്യൻ്റെ ചാരെ നക്ഷത്രക്കൂട്ടം, കാലങ്ങൾ മാറും പ്രകൃതി തൻ ആട്ടം. ഞായറിൻ വേളയായ് മണ്ണിൽ പിറന്നു, ഞാറ്റുവേലയെന്ന അറിവായി മാറി. വിത്തു കൊടുക്കാനും കൊയ്യാനും നേരം, പണ്ടേ കുറിച്ചുവെച്ചൊരു നല്ല കാലം. അശ്വതി ഭരണിയിൽ മഴ വന്നു ചേരും, മണ്ണിൽ പുതിയൊരു ജീവൻ മുളയ്ക്കും. കാർത്തിക ഞാറ്റിൽ കരിമുകിൽ വാനിൽ, രോഹിണി വന്നാൽ മഴയുടെ തേരിൽ. തിരുവാതിര തൻ തിരുമുറിയാതെ, നൂറ്റൊന്നു മഴ പെയ്യും വിട്ടൊഴിയാതെ. കുരുമുളകു തൈകൾ നടുവാനuറച്ചും, മിഥുനത്തിൻ മഴവെയിൽ താളത്തിലാടിയും. പോർച്ചുഗൽ നാട്ടുകാർ തൈ കൊണ്ടുപോയാൽ, ഞാറ്റുവേലയെ കൊണ്ടുപോകാൻ കഴിയുമോ? ചോതി പെയ്യുമ്പോൾ ചോറുറച്ചീടും, ചാമയും പയറും മണ്ണിൽ വിളയും. അത്തത്തിൽ വാഴകൾ നിരനിരയായി, പാരമ്പര്യത്തിൻ കാർഷിക ശീലി. പഴമക്കാർ തന്നൊരു വലിയൊരു ജ്ഞാനം, പ്രകൃതിയെ തൊട്ടറിഞ്ഞുള്ളൊരു ധ്യാനം. മണ്ണും മനസ്സും ഒത്തുചേരുമ്പോൾ, ഞാറ്റുവേല തൻ ഗീതം മുഴങ്ങും. ജീ ആർ കവിയൂർ  12 06 2026 ( കവിയൂർ , തിരുവല്ല)

ഞാറ്റുവേല തൻ ഈണം

ഞാറ്റുവേല തൻ ഈണം ഞാറ്റുവേല വന്നല്ലോ, ഞാവൽ വീണ് നിറഞ്ഞല്ലോ, ഞാന്നു കിടക്കും വാവലിനും സന്തോഷം! മണ്ണും വിണ്ണും ഉണർന്നല്ലോ. കറുത്ത കാർമേഘം വാനിൽ വിരിഞ്ഞു, കുളിർമഴ മണ്ണിലേക്ക് പെയ്തിറങ്ങി. പച്ചപ്പട്ടുടുത്ത് പാടങ്ങൾ ചിരിച്ചു, തവളകൾ പാട്ടുപാടി കൂട്ടിരുന്നു. തിരുവാതിര തൻ മഴ നനഞ്ഞു, മുറ്റത്തെ മാഞ്ചുവട്ടിൽ തൈകൾ നട്ടു. കർഷകൻ്റെ മനസ്സിൽ നൂറു സ്വപ്നം, നാട്ടുപ്പാട്ടിൻ ഈണത്തിൽ അലിഞ്ഞു ചേർന്നു. മാവിൻ ചുവട്ടിൽ നെല്ല് വിതക്കില്ല, മാറ്റൊലി കൊള്ളും വെയിലിൽ നടുകയുമില്ല. തണലിടങ്ങളിൽ വിതച്ചാൽ കൊയ്യാനാവില്ല, തനിമയാർന്നൊരീ മണ്ണറിവതു തന്നേ! പഴമ തൻ നല്ലൊരു കർഷക ഗീതം, പുതുമകൾ മായാത്ത കാലത്തിൻ താളം. ഞാറ്റുവേല തൻ നന്മകൾ വാഴ്ത്തി, മലയാള മണ്ണിലിതാ കവിത പൂത്തു. ജീ ആർ കവിയൂർ  12 06 2026 ( കവിയൂർ , തിരുവല്ല)

അനന്തൻകാട്ടിലെ പത്മനാഭൻ

അനന്തൻകാട്ടിലെ പത്മനാഭൻ "അല്ലയോ വിൽവമംഗലമേ, കേൾക്കുകീ വാക്ക്" എന്നൊരു നാദം, അശരീരിയായി അന്തരീക്ഷത്തിൽ മുഴങ്ങി അന്ന്. "അനന്തൻകാട്ടിൽ വരിക" എന്നൊരു ദിവ്യമാം മൊഴി, അരുളിമറഞ്ഞുപോയ് മായയാൽ കൃഷ്ണൻ. നിൻ പത്മ പാദത്തിൽ തൊഴുത് നിൽക്കുന്നേൻ പത്മഭാ ഭഗവാനേ കാത്തുപരിലിക്കണേ നിയമങ്ങൾ തെറ്റിച്ച് കോപത്താൽ ശകാരിച്ച നേരത്ത്, രൂപം മറച്ചു മറഞ്ഞുപോയ നാഥൻ. കാടുകൾ താണ്ടി പാദങ്ങൾ നോവവേ, കണ്ണീരണിഞ്ഞു ഭഗവൽ നാമം ജപിച്ചു സ്വാമിയാർ. ഇലുപ്പമരത്തിന്റെ ചുവട്ടിൽ ഒടുവിൽ ഇതാ, കുസൃതികൾ കാട്ടിയ ബാലനെ കണ്ടു. വൃക്ഷം പിളർന്നൊരു ശബ്ദത്തിൻ കൂടെയതാ, വിശ്വരൂപം പൂണ്ടു മുന്നിൽ തെളിഞ്ഞു. "ആരാധിക്കാൻ എനിക്കാവില്ലീ വലിയ രൂപം ഭഗവാനേ, ചെറുതാവുകേ നാഥാ". ദാസന്റെ ഭക്തിതൻ പ്രാർത്ഥന കേട്ടതാ, ശാന്തനായ് മാറി അനന്തശയനത്തിലായ്. മൂന്നു വാതിലിലൂടെ കാണുന്ന രൂപമായ്, അനന്തപുരിയിൽ വാഴുന്നു നാഥൻ. വിൽവമംഗലത്തിന്റെ പുണ്യമേ, എന്നുമീ, പത്മനാഭസ്വാമിയായ് ഞങ്ങളെയും കാത്തുപാലിക്കണേ! ജീ ആർ കവിയൂർ  11 06 2026 ( കവിയൂർ, തിരുവല്ല)

ജീവിതസമുദ്രം

ജീവിതസമുദ്രം ജീവിതം കടലായ് മുന്നോട്ട് ഒഴുകുന്നു യാത്രികർ വഴികളിലൂടെ നീങ്ങുന്നു തീരങ്ങൾ മാറിമാറി അകലുന്നു നിലനിൽപ്പ് നിമിഷങ്ങളിൽ ലയിക്കുന്നു കണ്ടുമുട്ടലുകൾ തിരമാലപോൽ സ്പർശിക്കുന്നു മുഖങ്ങൾ ഹൃദയത്തിൽ തെളിയുന്നു സ്നേഹങ്ങൾ ആഴങ്ങളിൽ പതിയുന്നു സാന്നിധ്യം സുഗന്ധമായി പടരുന്നു കാലം ദൂരങ്ങളിലേക്ക് കൊണ്ടുപോകുന്നു പാദച്ചുവടുകൾ മാഞ്ഞുപോകുന്നു ഓർമ്മകൾ ഉള്ളറകളിൽ തങ്ങുന്നു അനുഭവങ്ങൾ നിത്യമായി പ്രകാശിക്കുന്നു ജീ ആർ കവിയൂർ  11 06 2026 ( തിരുവല്ല, കവിയൂർ)

സ്വർഗ്ഗസ്ഥനെ സ്നേഹനാഥാ

സ്വർഗ്ഗസ്ഥനെ സ്നേഹനാഥാ പല്ലവി  സ്നേഹനാഥാ ശാന്തിനാഥാ കരുണാമയനേ സർവ്വം നിനക്കായ് സമർപ്പിക്കുന്നു ദൈവമേ ചരണം 1 സന്തതം സ്തുതിപ്പു നാഥനെ ഞങ്ങൾ സങ്കടങ്ങൾ തീർക്കും കരുണാമയനെ സാഹചര്യങ്ങളിലെല്ലാം കാവലായി സന്തോഷം നിറയ്ക്കും സ്നേഹസ്വരൂപനെ പല്ലവി സ്നേഹനാഥാ ശാന്തിനാഥാ കരുണാമയനേ സർവ്വം നിനക്കായ് സമർപ്പിക്കുന്നു ദൈവമേ ചരണം 2 സന്താപത്തോടെ വിളിക്കും നേരം സാമീപ്യമായി എത്തും സമാധാനമേകാൻ സാഗരമേതും നടന്നു ജയിച്ചവൻ സകലർക്കും വേണ്ടി ത്യാഗം സഹിച്ചവൻ പല്ലവി സ്നേഹനാഥാ ശാന്തിനാഥാ കരുണാമയനേ സർവ്വം നിനക്കായ് സമർപ്പിക്കുന്നു ദൈവമേ ചരണം 3 സ്വാന്തനം നൽകി ശാന്തി പകരുന്നവൻ സ്വർഗ്ഗത്തിന്റെ വാതിൽ തുറക്കുന്ന നാഥൻ സർവശക്തനാം ദൈവപുത്രനേ നിനക്ക് സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി ജീ ആർ കവിയൂർ  10 06 2026 ( കവിയൂർ , തിരുവല്ല)

കാൽപ്പന്തിൻ്റെ ലോകം

കാൽപ്പന്തിൻ്റെ ലോകം കളിമണ്ണിൽ പിറന്നൊരു കാൽപ്പന്തിൻ കഥ, കാലങ്ങൾ പിന്നിട്ട് വളർന്നു മഹത്തായ്, നൂറ്റാണ്ടുകൾ കടന്നും മായാതെ നിന്നു, ഹൃദയങ്ങളിൽ ഇടം നേടി ഇന്നുമിതാ. ഗ്രാമവീഥികളിലും നഗരമൈതാനങ്ങളിലും, ഒരേ ആവേശം ഉയരുന്നു നിമിഷംതോറും, ഗോളിനായി പായുന്ന യുവകാലടികൾ, സ്വപ്നങ്ങൾക്ക് ചിറകേകും കാഴ്ചകളായ്. പെലെയെന്ന മായാജാലം പന്തിനെ പാടി, മറഡോണയുടെ കാലുകൾ ചരിത്രമെഴുതി, സിദാനും റൊണാൾഡോയും വിസ്മയം തീർത്തു, മെസ്സി ഇന്നും ഹൃദയം കീഴടക്കുന്നു. ബ്രസീലിൻ്റെ മഞ്ഞയും അർജൻ്റീന നീലയും, ജനഹൃദയങ്ങളിൽ നിറമായി വിരിയുന്നു, ജയപരാജയങ്ങൾ മാറിമാറി വരും, കളിയുടെ സൗന്ദര്യം മാഞ്ഞുപോകില്ല. ലോകകപ്പെത്തുമ്പോൾ ഭൂമി ഒരുമിക്കും, ഭാഷയും ദേശവും മറന്ന് കൈകോർക്കും, ബാലനും വൃദ്ധനും ഒരുപോലെ ആകും, കാൽപ്പന്തിൻ ഗാനം ഹൃദയം നിറയ്ക്കും. ജീ ആർ കവിയൂർ 10-06-2026 (കവിയൂർ, തിരുവല്ല)

ശ്വാസമായി മാറുന്ന ജീവിതം

ശ്വാസമായി മാറുന്ന ജീവിതം പുലരിയുടെ ആദ്യ ശ്വാസത്തിൽ, ജീവിതം പുതുതായി ഉണർന്നു. ഓരോ നിമിഷത്തിന്റെ താളത്തിൽ, കാലം സംഗീതം പകർന്നു. ചിരിയിലും നൊമ്പരങ്ങളിലും, അർത്ഥങ്ങൾ വിരിഞ്ഞുനിന്നു. യാത്രയുടെ ഓരോ ചുവടിലും, അനുഭവങ്ങൾ പൂത്തുലഞ്ഞു. അറിയാതെ കടന്നുപോയ ദിനങ്ങൾ, ഹൃദയത്തിൽ വെളിച്ചമായി. ശ്വാസമായി മാറുന്ന ജീവിതം, പ്രതീക്ഷയായി തുടർന്നിരുന്നു. ജീ ആർ കവിയൂർ  10 06 2026

മറവിയിലെ സത്യം

മറവിയിലെ സത്യം കാണാതെ പോകുന്ന വഴികളിൽ, സത്യങ്ങൾ ഒളിഞ്ഞിരുന്നു. വാക്കുകൾ പറയാത്തതെല്ലാം, മൗനം തുറന്നുകാട്ടി. നിഴലുകൾ വീണ നിമിഷങ്ങളിൽ, വെളിച്ചം അർത്ഥം കണ്ടെത്തി. മറവിയുടെ നേർത്ത മറയിൽ, ജീവിതം മുഖം തെളിയിച്ചു. തിരയാതെ ലഭിച്ച ഉത്തരങ്ങൾ, മനസ്സിൽ തെളിഞ്ഞുനിന്നു. മറവിയിലെ സത്യത്തിനൊപ്പം, അറിവും വളർന്നിരുന്നു. ജീ ആർ കവിയൂർ  10 06 2026 

നിശ്ചലമായ തിരമാല

നിശ്ചലമായ തിരമാല കടൽത്തീരത്തിന്റെ മൗനത്തിൽ, ഒരു തിരമാല നിശ്ചലമായി. മുന്നോട്ട് പായാൻ തുനിഞ്ഞിട്ടും, ഒരു നിമിഷം നിന്നുപോയി. ആകാശത്തിന്റെ നീല കണ്ണിൽ, സന്ധ്യയുടെ നിറം തെളിഞ്ഞു. ഓളങ്ങളുടെ മറഞ്ഞ സംഗീതം, ഹൃദയത്തിൽ മുഴങ്ങിനിന്നു. ചലനത്തിനുള്ളിലെ നിശ്ചലത, ജീവിതം പഠിപ്പിച്ചു തന്നു. നിശ്ചലമായ തിരമാലയിൽ, കാലം സ്വയം പ്രതിഫലിച്ചു. ജീ ആർ കവിയൂർ  10 06 2026 ( കവിയൂർ , തിരുവല്ല)

ലളിതഗാനം (കുട്ടികൾക്കായി)രാഗം: മോഹനം

ലളിതഗാനം (കുട്ടികൾക്കായി) രാഗം: മോഹനം (പല്ലവി) പൂന്തെന്നലായ് പാറിവരും പൂവുകളിൽ പുഞ്ചിരിക്കും പൂന്തോട്ടമീ ഭൂമിതന്നിൽ ജീവന്റെ സ്പന്ദനം! പൂന്തെന്നലായ് പാറിവരും പൂവുകളിൽ പുഞ്ചിരിക്കും... (അനുപല്ലവി) വൃക്ഷങ്ങൾ തരുമീ ജീവവായു നാം ശ്വാസമെന്നേറ്റുവാങ്ങുന്നു, നാം വിടുമീ ഉച്ഛ്വാസവായു അവർക്കൊരു വരദാനമാകുന്നു. (പല്ലവി) പൂന്തെന്നലായ് പാറിവരും പൂവുകളിൽ പുഞ്ചിരിക്കും പൂന്തോട്ടമീ ഭൂമിതന്നിൽ ജീവന്റെ സ്പന്ദനം! (ചരണം - 1) കണ്ണീരൊഴുക്കും ലോകത്തിൽ സ്നേഹത്തിൻ പൂക്കൾ വിതറണം, ജാതിമത ഭേദമന്യേ കൈകോർത്തു മുന്നേറണം. ജീവന്റെ കണികയായ പ്രകൃതിയെ നാം കാക്കണം, മറ്റുള്ളോരെയെന്ന പോലെ സഹജീവികളെയും സ്നേഹിക്കണം. (പല്ലവി) പൂന്തെന്നലായ് പാറിവരും പൂവുകളിൽ പുഞ്ചിരിക്കും പൂന്തോട്ടമീ ഭൂമിതന്നിൽ ജീവന്റെ സ്പന്ദനം! (ചരണം - 2) ഉള്ളിൽ കരുണയും ദയയും നിറയുന്ന നല്ലൊരു തലമുറയായി, മാറണം നാളെയുടെ വാഗ്ദാനങ്ങൾ ഉദിച്ചുയരുന്ന സൂര്യനായി. പ്രകൃതിയും മനുഷ്യനും ഒന്നാണെന്ന് തിരിച്ചറിയും മനസ്സുകൾ, ഈ ലോകത്തെ സ്വർഗ്ഗമാക്കി മാറ്റുമെന്നതിൽ സംശയമില്ല. (പല്ലവി) പൂന്തെന്നലായ് പാറിവരും പൂവുകളിൽ പുഞ്ചിരിക്കും പൂന്തോട്ടമീ ഭൂമിതന്നിൽ ജീവന്റെ സ്പന്ദനം! (ഉപസംഹാരം)...

കവിയോ കപിയോ?

കവിയോ കപിയോ? ഞാനൊരു കവിയാണോ? ഇപ്പോഴും ചാപല്യം നിറഞ്ഞ കപി! വാലില്ലാത്തതെല്ലാം ആളായ കാലത്ത് ഞാനും കവിയെന്നു വിളിക്കപ്പെടുമോ? കപി എന്ന പേരിലൊരു കാലം മരക്കൊമ്പുകൾ താണ്ടിനടന്നു; കവി എന്ന പേരിലിന്ന് വാക്കിൻകൊമ്പിൽ കൂടുകൂട്ടുന്നു. വാലില്ലാത്തതെല്ലാം ആളായെന്നു വാഴ്ത്തിപ്പാടുന്ന ലോകമിതിൽ, അളയിൽ കഴിയുന്ന ജീവനും പോലും ആളെന്നു നടിക്കുന്ന കാലമല്ലേ! അള എന്നാൽ പൊത്തും മാളവും, ഇരുളുറങ്ങും ഗുഹയും തന്നെ; എൻ മനസ്സിൻ അളയ്ക്കുള്ളിൽ ഇന്നും കുസൃതിക്കുട്ടി കപി. പക്ഷേ... ചിരിയുടെ ചിറകിലേറി ചിന്തകൾ പറന്നുയരുമ്പോൾ, കുസൃതികൾ കവിതയായി കടലാസിൽ പൂത്തുലയുമ്പോൾ, ഞാൻ കപിയോ കവിയോ എന്ന ചോദ്യത്തിന് ഉത്തരമറിയില്ല; എന്നാലൊരു ഹൃദയമെങ്കിലും ഈ വരികളിൽ തൊട്ടുണർന്നാൽ, അളയിൽ മറഞ്ഞിരുന്ന കപി വെളിച്ചത്തിലേക്കു നടന്നുവെന്നു മനസ്സിനോട് പറയാം ഞാൻ... കവിയായില്ലെങ്കിലും, കവിതയെ സ്നേഹിച്ചവനായി! കപിയുടെ ഊരുകാരനായ കവിയൂർകാരനായി ജി ആർ. ഈ ജി ആർ ആരാ? കവിയൂരിൽ നിന്നും! രചന  ജീ ആർ കവിയൂർ  10 06 2026

അനുരാഗരാഗം ( ഗാനം)(സിന്ധുഭിരവി ഭാവം)

അനുരാഗരാഗം ( ഗാനം) (സിന്ധുഭിരവി ഭാവം)  അനുരാഗത്തിൻ്റെ രാഗം തേടി, അഴകോലും പുഴയും കടന്നങ്ങുപോയ്. ആഴിയുടെ വിരിമാറിൽ ചായുമ്പോൾ, അറിയാതെയുള്ളൊന്നു പിടഞ്ഞു മെല്ലെ... സ്വർഗ്ഗങ്ങൾ പാടിയൊരീ ജീവിതഗാനം, ശ്രുതി ചേർക്കുമളവിൽ അപൂർണ്ണമായി. തരളമാം ഓർമ്മതൻ ഓളങ്ങളിൽ, തനിയെ തുഴയുമീ തോണിയിലെൻ... തനിയാവർത്തനം മൂളുമീ സർഗ്ഗങ്ങൾ, ഓർക്കും തോറും പുതു ജന്യങ്ങൾ തീർപ്പൂ. മേഘങ്ങൾക്കൊപ്പം സാധകം ചെയ്യുമീ, സപ്തവർണ്ണങ്ങൾ തൻ രാഗമാലിക... വിരഹാർദ്ര ഗീതങ്ങൾ മൗനമായി, പ്രണയത്തിൻ കടലിൽ അലിയുകയാവാം. ഇനിയൊരു ജന്മത്തിൻ തീരങ്ങളിൽ, ഈ ശ്രുതി മീട്ടുവാൻ കാത്തിരിക്കാം...    ജീ ആർ കവിയൂർ  09 06 2026 (കവിയൂർ, തിരുവല്ല)

കൊട്ടിയൂർ ശിവ ഭക്തിഗാനം

കൊട്ടിയൂർ ശിവ ഭക്തിഗാനം  [പല്ലവി] കാടിൻ നടുവിൽ വാഴും നാഥാ, കണ്ണീർ പെയ്യും കൊട്ടിയൂരപ്പാ, പാപങ്ങളൊക്കെയും തീർക്കണേ ദേവാ, പാദങ്ങളിൽ ഞാൻ വണങ്ങിടുന്നേ. കൊട്ടിയൂരപ്പാ ശങ്കര ഭഗവാനേ കൊടിയ ദുരിതങ്ങൾ തീർക്കണേ   [അനുപല്ലവ] ദക്ഷന്റെ യാഗഭൂമിയിൽ അന്ന്, ദേവി സതിതൻ വിരഹവുമറിഞ്ഞ്, താണ്ടവമാടിയ ശങ്കരൻ നീയെ, താങ്ങായി കൂടെയുണ്ടാകേണമേ. കൊട്ടിയൂരപ്പാ ശങ്കര ഭഗവാനേ കൊടിയ ദുരിതങ്ങൾ തീർക്കണേ [ചരണം 1] വൈശാഖ തിങ്കൾ നാളുകൾ തോറും, ഭക്തർ നിൻ സന്നിധി തേടിവരുന്നൂ, ചെരിപ്പുകൾ മാറ്റിവെച്ചാ കാട്ടിലൂടെ, നിൻ നാമമന്ത്രം ചൊല്ലിനടന്നൂ. കൊട്ടിയൂരപ്പാ ശങ്കര ഭഗവാനേ കൊടിയ ദുരിതങ്ങൾ തീർക്കണേ [ചരണം 2] വലിയൊരു ഗോപുരവാതിൽ നിനക്കില്ല, പൊന്നിന്റെ മതിൽക്കെട്ടുകൾ തെല്ലുമില്ല, മഴയും ചെളിയും നിറഞ്ഞൊരു മണ്ണിൽ, മനസ്സാലെ നിന്നെ വണങ്ങിടുന്നൂ. കൊട്ടിയൂരപ്പാ ശങ്കര ഭഗവാനേ കൊടിയ ദുരിതങ്ങൾ തീർക്കണേ [ ചരണം 3] ദുഃഖങ്ങൾ പേറുന്ന നെഞ്ചകങ്ങൾക്ക്, ശക്തിയും ശാന്തിയും നൽകുന്ന ദേവാ, കണ്ണീരണിഞ്ഞൊരു ഭാവത്തിൽ നീയും, കാരുണ്യമേകാൻ കാത്തിരിപ്പൂ. കൊട്ടിയൂരപ്പാ ശങ്കര ഭഗവാനേ കൊടിയ ദുരിതങ്ങൾ തീർക്കണേ  [ചരണം 4] ഓടിയെൻ സങ്കടം തീർക്കണേ നാഥാ, ഓമല്ലൂർ വാ...

കൂടെയുണ്ടാകണേ.

കൂടെയുണ്ടാകണേ. ഒരു തേൻ തുള്ളിയായ് നീ മെല്ലെ അടർന്നു വീണു മനസ്സിൻ്റെ ആഴങ്ങളിൽ പടർന്നു ഒഴുകും നേരം താളുകൾ നനഞ്ഞോട്ടി മഷി പടരുന്ന വേളകളിൽ ചിന്തകളിൽ മാത്രമെന്തേ ചിത്രറി വീഴുന്നു കണ്ണുനീർ കാലത്തിൻ്റെ കയിപ്പുനീർ കരുതി വച്ച ഈണങ്ങളും കലർപ്പില്ലാതെ വിളിച്ചോതുന്നു കവിയരുത് വാക്കിൻ നോവുകൾ വഴി അറിയാതെ പാതിവഴിയിൽ തളർന്നു നിൽക്കും നേരമെന്നിൽ, വിധിയുടെ ചോദ്യ ശരങ്ങൾക്കു മുന്നിൽ മറുപടിയില്ലാതെ ഉരുകുന്നു ഞാൻ. കനലുകൾ എരിയും നെഞ്ചകത്തിലും ഒരു തണുപ്പായ് പെയ്യുമെങ്കിൽ, നാളത്തെ പുലരിതൻ വെട്ടമെങ്കിലും കാവലായ് കൂടെയുണ്ടാകണേ. ജീ ആർ കവിയൂർ  09 06 2026

പ്രാചീന പ്രകൃതി

പ്രാചീന പ്രകൃതി മേഘപ്പുറത്തുനിന്ന് തെന്നിയിറങ്ങും താരകക്കണങ്ങൾ ഭൂമിതൻ മടിയിൽ വന്നുചേരും നേരം തണുപ്പാർന്നൊരീ സ്പർശനം മനമുണർത്തും പുതുജീവൻ ഹൃദയത്തിൽ നിറച്ചീടും ചെറുചാലുകൾ ചിരിച്ചൊഴുകും വഴികളിൽ പച്ചപ്പിൻ മേനി മിനുങ്ങിടും മലരുകളിൽ ഇളംകാറ്റിനൊപ്പം പ്രകൃതി നൃത്തമാടും കുന്നിൻ ചരിവുകളിൽ ഗാനമുണരും മേഘപ്പുറത്തുനിന്ന് തെന്നിയിറങ്ങും താരകക്കണങ്ങൾ ഭൂമിതൻ മടിയിൽ വന്നുചേരും നേരം തണുപ്പാർന്നൊരീ സ്പർശനം മനമുണർത്തും പുതുജീവൻ ഹൃദയത്തിൽ നിറച്ചീടും കിളിക്കൂട്ടം മധുരഗാനം എങ്ങും പകരും വയലിലാകെ പുത്തൻ സൗരഭ്യം പരക്കും പ്രകൃതിയീ മണ്ണിൽ തൻ ഹൃദയം തുറക്കും നന്മതൻ സന്ദേശം എങ്ങും വിളങ്ങും പൂത്തുമ്പികൾ ചിറകുവിരിച്ച് പാറിപ്പറക്കും കാട്ടുചോലകൾ തൻ മന്ദഹാസം പൊഴിക്കും മണ്ണിലെ നോവുകൾ മാഞ്ഞുപോകും നേരം വിണ്ണിലെ മാലാഖമാർ കാതോർത്തു നിൽക്കും ജീവിതം പുതുമകൾതൻ നിറങ്ങളാൽ നിറയും ഈ ഭൂമി കാരുണ്യത്തിൻ കാവ്യമായ് മാറും ലാലാലാ... ലാലാലാ... ഈ പ്രകൃതിതൻ സംഗീതം തുടർന്നുകൊണ്ടേയിരിക്കും ജീ ആർ കവിയൂർ  08 06 2026 ( കവിയൂർ , തിരുവല്ല)

ദോശ നല്ല ദോശ! (കുട്ടിപ്പാട്ട്)

അമ്പിളിയും ദോശയും: കുട്ടികൾക്കായി ഒരു കൊച്ചു ദോശപ്പാട്ട്! ### ദോശ നല്ല ദോശ! (കുട്ടിപ്പാട്ട്) പല്ലവി: ആഹാ! അമ്പിളി വട്ടത്തിലതാ, വാനിലൊരു മീശയില്ലാ ദോശ! തിന്നുവാൻ ഞാൻ കൈനീട്ടി, അമ്മ തന്നൊരു നല്ല ദോശ! ആഹാ ദോശ നല്ല ദോശ, മണം പരക്കും നല്ല ദോശ! ചരണം 1: ആശയെനിക്കേറെയുണ്ട്, വലുതായി മീശയും വെച്ചിട്ട്, ജോലി ചെയ്ത് കീശയിലെ, കാശുകൊടുത്തു തിന്നണം ദോശ! ചരണം 2: കിട്ടുവിനും ദക്ഷുവിനും, ഇഡ്ഡലിയാണ് ഏറെ ഇഷ്ടമെങ്കിലും, കാണുമ്പോൾ വേണം അവർക്കും, ചൂടുപറക്കും ദോശപ്പാപ്പം! ആഹാ ദോശ നല്ല ദോശ, വയറു നിറയ്ക്കും നല്ല ദോശ! ചരണം 3: ചുവന്ന ചട്ണിയും സാമ്പാറും, കൂട്ടി കഴിക്കാൻ എന്തു രസം! മൊരുമൊരൂന്നിരിക്കും ദോശയിതാ, നാവിലിറങ്ങുമ്പോൾ നല്ല സുഖം! കല്ലിൽ ഒഴിച്ചു പരത്തുമ്പോൾ, 'ഇസ് ഇസ്' ശബ്ദം കേൾക്കാല്ലോ, നെയ്യും തൂവി ചുട്ടെടുക്കും, തട്ടുദോശ തന്നെയെനിക്കിഷ്ടം! ആഹാ ദോശ നല്ല ദോശ, നെയ്യ് മണക്കും നല്ല ദോശ!  ജി ആർ കവിയൂർ 08-06-2026  (കവിയൂർ, തിരുവല്ല)