കത്തുന്നു ഉള്ളം.( പ്രണയ ഗാനം)
കത്തുന്നു ഉള്ളം.( പ്രണയ ഗാനം)
ദൂരമെത്ര പോയാലും
ദേശങ്ങളെത്ര താണ്ടിയാലും
ദാഹിക്കുന്നു നിന്നോർമ്മകളാൽ
കത്തുന്നു ഉള്ളം.
മഴയായി നീ വരുമോ
കാറ്റായി നീ വരുമോ
നിലാവായ് നിറഞ്ഞൊരു രാത്രിയിൽ
എൻ മുന്നിൽ വിരിയുമോ.
കണ്ണുകളിൽ തെളിഞ്ഞ സ്വപ്നം
ഹൃദയത്തിൽ വിരിഞ്ഞ പുഷ്പം
നീ ഇല്ലാതെ വരണ്ട വഴികളിൽ
ഞാൻ തേടുന്നു നിന്നെ.
നിൻ സാമീപ്യത്താൽ പൂക്കൾ വിരിക്കും
നീ ചിരിച്ചാൽ പ്രകാശം പരക്കും
ഈ ജീവന്റെ ഓരോ നിമിഷവും
നിനക്കായ് തുടിക്കും.
ദൂരമെത്ര പോയാലും
ദേശങ്ങളെത്ര താണ്ടിയാലും
ദാഹിക്കുന്നു നിന്നോർമ്മകളാൽ
കത്തുന്നു ഉള്ളം.
ജീ ആർ കവിയൂർ
11 09 2025
( കാനഡ, ടൊറൻ്റോ)
Comments