മിഴികകൾക്ക് നീളം, (ഗാനം)
മിഴികകൾക്ക് നീളം, (ഗാനം)
മെല്ലെ മെല്ലെ മിഴികകൾക്ക് നീളം,
ഭൂമിയും ആകാശവും പൂവിതുറന്നു.
ഹൃദയത്തിന്റെ താളം മെച്ചപ്പെട്ടു,
നിന്റെ വരവിന് നന്ദി എങ്ങനെ പറയും?
സ്വപ്നങ്ങളിൽ നിറങ്ങൾ പകരപ്പെട്ടു,
ഓരോ ദിശയും നൃത്തം തുടങ്ങി.
നിന്റെ പുഞ്ചിരി ലോകം അലങ്കരിച്ചു,
എന്റെ ആത്മാവ് സുഗന്ധത്തിൽ മയങ്ങി.
നോക്കുകളിൽ നക്ഷത്രങ്ങൾ തെളിഞ്ഞു,
ശ്വാസങ്ങളിൽ മധുരം ചേർന്നു.
നിന്റെ കൂടെ ഓരോ നിമിഷവും,
സഹസ്രസ്വർഗ്ഗങ്ങൾ ഇവിടെ വന്നു.
നീ വന്നതോടെ ജീവിതം വിരിഞ്ഞു,
കൽപ്പനകൾ യാഥാർത്ഥ്യമായ് മാറി.
നിന്റെ സ്നേഹത്തിൽ മുങ്ങി,
എന്റെ യാത്ര എല്ലാവിധം പൂർത്തിയായി.
ജീ ആർ കവിയൂർ
27 09 2025
( കാനഡ, ടൊറൻ്റോ)
Comments